ജാനകീരാവണൻ 🖤: ഭാഗം 189

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

 "മോളെ ഒറ്റക്കാക്കി പോകുവാണെന്ന ചിന്ത വേണ്ട.... മോളുടെ അച്ഛനോട് വിവരങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.... അച്ഛൻ വരും.... പിന്നെ മോള് ഇവരുടെയൊക്കെ കൂടെ അല്ലേ.... ഇവൻ പറഞ്ഞു ഇവരെ പറ്റി നന്നായി അറിയാം ..... അത് കൊണ്ടാ ധൈര്യമായി ഇവിടെ നിർത്തി പോകുന്നത്...."രാഘവിന്റെ അമ്മ പറഞ്ഞു..... സമയം ഇല്ലാത്തത് കൊണ്ട് അവർ യാത്ര ഒക്കെ പറഞ്ഞ് ഇറങ്ങാൻ തിടുക്കം കൂട്ടി..... പോകാൻ നേരം ആ അമ്മ വിക്രത്തിന്റെ കവിളിൽ കൈ വെച്ചു..... "നല്ലതേ വരൂ...."ഒരു മകനോടുള്ള വാത്സല്യമോ മകനെ രക്ഷിച്ചതിന്റെ കടപ്പാടോ അങ്ങനെ എന്തൊക്കെയോ ആ വാക്കുകളിൽ നിറഞ്ഞിരുന്നു.... തിരികെ വിക്രം ഒരു പുഞ്ചിരി സമ്മാനിച്ചു.... ഇരുവരും ചന്ദനയെ ചേർത്തു പിടിച്ച് യാത്ര പറഞ്ഞു അവിടെ നിന്ന് പോയി.... ചന്ദു ചെറുതായി ഒന്ന് ഡെസ്പ് ആയെന്ന് കണ്ടതും വിക്രം എണീറ്റ് വന്നു.... താഴെ നിന്നൊരു കുഞ്ഞ് കല്ലെടുത്ത് ചന്ദുവിന്റെ മേലേക്ക് വീഴുന്ന രീതിയിൽ മാവിലേക്ക് എറിഞ്ഞു.... അത് കൃത്യമായി അവളുടെ ഉച്ചിക്ക് തന്നെ വന്നു വീണു ....

ല്ല് കുഞ്ഞാണെങ്കിലും ഉയരത്തിൽ നിന്ന് വീണതുകൊണ്ട് അവൾ തലയിൽ കൈ വെച്ച് എരിവ് വലിച്ചു.... "താൻ മാങ്ങക്കാണോ എന്റെ ഉച്ചിക്കാണോ കല്ലെറിയുന്നേ..... ഉന്നം തെറ്റാതെ എറിയാൻ അറിയില്ലേ....?" ചന്ദു കണ്ണുരുട്ടി.... "ഓഹ് ഉന്നം തെറ്റാത്തൊരാള്...."അവൻ മാനസയോടും ഇളയോടുമായി പറഞ്ഞു..... ചന്ദു തല ഒന്ന് തിരുമ്മി സിറ്റ് ഔട്ടിലേക്ക് കയറി ഇരുന്നു.... "ശേ പോവല്ലേ.... കുറച്ച് മാങ്ങ കൂടി എറിഞ്ഞു വീഴ്ത്താനുണ്ട്.... അത് കൂടി എറിഞ്ഞിട്ടിട്ട് പോവാന്നെ...."വിക്രം കളിയാക്കി പറഞ്ഞതും അവൾ കണ്ണുരുട്ടി എണീറ്റ് പോയി.... അത് കണ്ടതും അവൻ ചിരിച്ചു പോയി.... ചിരിച്ചു കൊണ്ട് നോക്കിയത് ഇളയുടെ മുഖത്തും.... ഇള പുരികം പൊക്കി അവനെ വാച്ച് ചെയ്യുകയാണ്.... ആ നോട്ടം കണ്ട് അവന്റെ ചിരി നിന്നു..... "എന്തേ....?" അവൻ നിഷ്കളങ്കമായി തിരക്കി..... "എന്താണ് ഒരു ഇളക്കം....?" ഇള മാറിൽ കൈ പിണച്ചു വെച്ചുകൊണ്ട് ചോദിച്ചു.... "എന്ത് ഇളക്കം.... 🙄?" വിക്രം... "കളിയും ചിരിയും ടോം ആൻഡ് ജെറി കളിയും ഒക്കെ ഞങ്ങളും കുറേ ആയി കാണുന്നു....."

ഇള അവന്റെ ഭാവങ്ങൾ വീക്ഷിച്ചുകൊണ്ട് പറഞ്ഞു.... അവന്റെ മനസ് വായിക്കാൻ എന്ന പോലെ.... എന്നാൽ അവൾ പ്രതീക്ഷിച്ച ഞെട്ടലോ പതർച്ചയോ ഒന്നും അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല .... "എന്റെ ഡോക്ടറെ..... ഡോക്ടർക്ക് ഇതെന്താ പറ്റിയെ.... ഇതെന്താ ഇപ്പൊ പറഞ്ഞു വരുന്നേ....?" അവൻ നെറ്റി ചുളിച്ചു..... അതോടെ ഇള ദീർഘമായി നിശ്വസിച്ചു.... അവന് അവളോട് അത്തരമൊരു ഫീലിങ്‌സും ഇല്ലെന്ന് അവൾ മനസ്സിലാക്കി..... "അതൊക്കെ പോട്ടേ..... എനിക്ക് നിങ്ങളോടൊക്കെ മറ്റൊരു കാര്യം പറയാനുണ്ട്...." ഇള ഗൗരവത്തോടെ പറഞ്ഞു.... എന്താണെന്ന മട്ടിൽ രണ്ട് പേരും അവളെ നോക്കി.... "ചന്ദുവിനെ തിരികെ അയക്കേണ്ട സമയം ആയി.... ശിവശങ്കർ സർ ഉടനെ വരും....."അത് രണ്ട് പേരിലും ഒരു ഞെട്ടൽ ഉളവാക്കി..... "എന്തിന്.... ചന്ദൂനെ എന്തിനാ തിരികെ അയക്കുന്നെ....?" വിക്രം ആണത് ചോദിച്ചത്....

"അയക്കാതെ പിന്നെ..... ചന്ദു എന്റെ ട്രീറ്റ്മെന്റ് എടുക്കാൻ വേണ്ടി മാത്രമാണ് ഇവിടേക്ക് വന്നതെന്ന് നിങ്ങൾ മറന്നോ.... ആ ഒരു ബന്ധം അല്ലാതെ നമ്മളോട് അവൾക്ക് യാതൊരു ബന്ധവും ഇല്ല.... ശിവശങ്കർ സർ ആഗ്രഹിച്ച മാറ്റം ഇന്നവൾക്ക് വന്നിട്ടുണ്ട്.... ഇനിയും ചന്ദുവിനെ എന്ത് അർത്ഥത്തിലാ ഇവിടെ പിടിച്ച് വെക്കുക.... ആ അച്ഛന് ആകെയുള്ള ആശ്വാസം ചന്ദുവല്ലേ...." ഇള പറയുന്നതും കേട്ട് ഒന്നും മിണ്ടാനാവാതെ നിന്നു.... ചന്ദു ഉടനെ പോവുമെന്ന് അറിഞ്ഞപ്പോൾ അവർ നിശബ്ദരായി.... കുറച്ച് ദിവസങ്ങളായി ആ വീടിനെയും വീട്ടുകാരെയും ചന്ദു വല്ലാതെ സ്വാധീനിക്കുന്നുണ്ടായിരുന്നു..... പെട്ടെന്നൊരു വേർപാട് അവർക്ക് സഹിക്കാനാവുമായിരുന്നില്ല..... ••••••••••••••••••••••••••••••••••••••••° രാത്രി ചന്ദു പോകുന്നതോർത്തു സിറ്റ് ഔട്ടിൽ മ്ലാനമായി ഇരിക്കുകയാണ് വിക്രം.... അത് കണ്ട് കൊണ്ടാണ് ചന്ദു അവന്റെ അടുക്കലേക്ക് വന്നിരുന്നത്..... "എന്താണ് മാഷേ ഒരു മ്ലാനത....?" അവൾ പുഞ്ചിരിയോടെ തിരക്കി.... വിക്രം ഒന്ന് നോക്കിക്കൊണ്ട് പഴയപടി ഇരുന്നു....

"അറിഞ്ഞല്ലോ.... ഞാനിനി അധികനാൾ ഇവിടെ ഉണ്ടാവില്ല...."നേർത്ത സ്വരത്തിൽ ചിരിച്ചുകൊണ്ടാണവൾ പറഞ്ഞത്.... ചിരിച്ചെന്ന് പറയുന്നതിനേക്കാൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ടെന്ന് പറയുന്നതാവും കൂടുതൽ ശരി..... വിക്രം ഒന്നും മിണ്ടിയില്ല... ചന്ദുവിന്റെ കണ്ണൊക്കെ കലങ്ങി.... അവൻ കാണാതെ അവൾ അത് തുടച്ച് മാറ്റി.... "ഇനി അധിക നാൾ ഞാൻ ഇവിടെ ഉണ്ടാവില്ല..... പോകുന്നതിന് മുൻപ് എനിക്കൊരു ആഗ്രഹമുണ്ട്.... മാഷ് എനിക്കത് സാധിച്ചു തരണം...."അവൾ കണ്ണ് തുടച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.... വിക്രം തല ചരിച്ചു അവളെ സംശയത്തോടെ നോക്കി.... "ഇത് നോക്ക്...."അവൾ അവന്റെ കൈയിലേക്ക് എന്തോ ഒന്ന് വെച്ച് കൊടുത്തു.... "രാഘവ് ചേട്ടന്റെ ഫ്രണ്ടിന്റെ അച്ഛൻ നടത്തി വരുന്ന ഒരു ആശ്രമം ആണ്.....

ഇവിടുത്തെ ആയുർവേദ ചികിത്സയിലൂടെ ജീവിതം തിരികെ പിടിച്ചവർ അനവധിയാണ്.... മാഷ് ഇവിടേക്ക് പോകണം.... അദ്ദേഹത്തെ കാണണം.... ആ ട്രീറ്റ്മെന്റ് എടുക്കണം.... ഇവിടുന്ന് പോകും മുന്നേ അവസാനമായി താനിത് എനിക്ക് വേണ്ടി ചെയ്യണം....." അവളുടെ ആവശ്യം കേട്ട് അവൻ ചിന്തിച്ചിരുന്നു..... "പറ്റില്ല അല്ലേ.....?" അവന്റെ ഇരിപ്പ് കണ്ട് അവൾ തിരക്കി.... ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് ചിന്തിച്ചു കൊണ്ടവൾ ആ കാർഡ് തിരികെ വാങ്ങി പോകാൻ തുനിഞ്ഞു.... അവൾ പോകും മുന്നേ വിക്രം അവളുടെ കൈ പിടിച്ചു നിർത്തി.... അത് അവളുടെ കൈയിൽ നിന്നും വാങ്ങി.... "സമ്മതം.....!" .........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...