ജാനകീരാവണൻ 🖤: ഭാഗം 24

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ശബ്ദമുണ്ടാക്കാതെ അകത്തു കയറിയപ്പോൾ വേഷം പോലും മാറ്റാതെ വന്നപാടെ കിടക്കുന്നവനെ കണ്ട് അവളുടെ മുഖം ചുളിഞ്ഞു കണ്ണിന് മുകളിൽ കൈ വെച്ചാണ് അവൻ കിടക്കുന്നത് അവൾക്ക് അത് കണ്ടപ്പോ പാവം തോന്നി അവൾ വേഗം ഷെൽഫ് തുറന്ന് ബാം എടുത്തു വന്നു ശബ്ദമുണ്ടാക്കാതെ ബെഡിൽ അവനടുത്തായി ചമ്രം പടിഞ്ഞിരുന്നുകൊണ്ട് വിരലുകൊണ്ട് ബാം എടുത്ത് അവന്റെ നെറ്റിയിൽ പുരട്ടിക്കൊടുത്തു സ്പർശനമറിഞ്ഞു കണ്ണ് തുറന്ന് നോക്കിയ അവൻ കാണുന്നത് ചമ്രം പടിഞ്ഞിരുന്ന് കൈ എത്തി അവന് ബാം പുരട്ടി കൊടുക്കുന്ന ജാനിയെയാണ്.....! അവൾ മുന്നോട്ട് ആയുന്നതിന് അനുസരിച്ചു അവളുടെ മുഖത്ത് പല ഭാവങ്ങളും വന്നു പോയി അവൻ നോക്കുന്നത് പോലെ ഫീൽ ചെയ്തതും അവൾ ഇടം കണ്ണിട്ട് അവനെ നോക്കി അവൾ നോക്കിയപ്പോ കാണുന്നത് അവളെ നോക്കി കണ്ണുരുട്ടുന്ന റാവണിനെയാണ് അവൾ അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.... അപ്പോഴും അവളുടെ കൈ അവന്റെ നെറ്റിയിലായിരുന്നു അവന്റെ മുഖം വീർത്തത് കണ്ടതും അവൾ ബാമും എടുത്ത് ബെഡിൽ നിന്ന് ചാടിയിറങ്ങി

"ഓഹ് വേണ്ടേൽ വേണ്ട....പാവം തോന്നി സഹായിക്കാമെന്ന് കരുതിയപ്പോ.... ഹും...." അവൾ ചുണ്ട് കോട്ടി പിറുപിറുത്തുകൊണ്ട് പുറത്തേക്ക് വേഗത്തിൽ നടന്നു കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇനി നിന്നാൽ അവനെടുത്തിട്ട് കുടയുമെന്ന പേടി അവൾക്കുണ്ടായിരുന്നു അവൾ ജീവനും കൊണ്ട് ഓടുന്നത് കണ്ടതും അവൻ അറിയാതെ ചിരിച്ചു പോയി അവൾ പോയതും അവൻ ബെഡിന്റെ ഹെഡ് ബോഡിലേക്ക് ചാരി ഇരുന്നു അവൾ ബാം പുരട്ടിയ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി.... നല്ല തലവേദന തോന്നിയിരുന്നു.... എന്തോ ഇപ്പൊ നല്ല ആശ്വാസം തോന്നി അവന് കൈ മാറിൽ പിണച്ചു കെട്ടി അവൻ ചാരി ഇരുന്ന് കണ്ണുകളടച്ചു ചെയ്തു തീർക്കാൻ ഇനിയും ഒരുപാടുണ്ട്.... എല്ലാത്തിനും അവസാനം ആ നാല് പേരുടെയും മരണം അത് അവൻ ഉറപ്പിച്ചതാണ് മനസ്സിനെ പല ചിന്തകളിലേക്കും അഴിച്ചു വിട്ടപ്പോഴാണ് എന്തോ ശബ്ദം കേട്ട് അവൻ കണ്ണ് തുറന്ന് നോക്കിയത് ടേബിളിൽ അവനുള്ള ഫുഡ്‌ വെച്ചിട്ട് ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി പുറത്തേക്ക് പോകുന്ന ജാനിയെ കണ്ടതും അവന്റെ മുഖം ചുളിഞ്ഞു "ഡീ....!"

അവൻ കടുപ്പിച്ചു വിളിച്ചതും പിടിക്കപ്പെട്ട കള്ളനെ പോലെ അവൾ നിന്നു കണ്ണുകൾ രണ്ടും ഇറുക്കി അടച്ചുകൊണ്ട് അവന് നേരെ തിരിഞ്ഞു പതിവ് തെറ്റാതെ ഇളിച്ചു കാണിച്ചു "സത്യായിട്ടും ചെറിയമ്മ പറഞ്ഞിട്ടാ ഞാൻ ഇത് കൊണ്ട് വന്നേ...."അവന്റെ വീർത്ത മുഖം കണ്ട് അവൾ ചുണ്ട് ചുള്ക്കി പറഞ്ഞതും "ഇങ്ങോട്ട് വാ..."അവൻ കൈ രണ്ടും മാറിൽ പിണച്ചു കെട്ടി ഗൗരവത്തോടെ വിളിച്ചു "ഇങ്ങോട്ട് വാടി...." അവൻ കലിപ്പിച്ചു വിളിച്ചതും അവൾ കാറ്റുപോലെ പുറത്തേക്കിറങ്ങി ഓടി അത് കണ്ടതും അവൻ എന്തോ ഓർത്തു ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു ബെഡിൽ ചാരി ഇരുന്നു •••••••••••••••••••••••••••••••° "ഇത് വരെ കുഞ്ഞാനോടുള്ള നിന്റെ പേടി മാറിയില്ലേ ജാനി....?" ഓടി വന്ന് കിതപ്പടക്കുന്ന ജാനിയെ നോക്കി ശിവദ ചോദിച്ചതും നന്ദു അവളെ ആക്കി ചിരിച്ചു "പേ.... പേടിയോ.... എനിക്ക് പേടി ഒന്നുല്ല...." അവൾ കിതപ്പടക്കിക്കൊണ്ട് മുഖം വീർപ്പിച്ചതും ശിവദ തലയാട്ടി ചിരിച്ചു "പിന്നെന്തിനാ ഇപ്പൊ ഓടിയത്....?" നന്ദു അവൾക്ക് മുന്നിൽ കൈയും കെട്ടി നിന്നതും ജാനി ഒന്ന് പതറി

"അത്.... അത് പിന്നെ.... ചുമ്മാ ഇരുന്നാൽ തടി കൂടുമെന്ന് ഞാൻ മാഗസനിൽ വായിച്ചാരുന്നു.... അപ്പൊ ഒരു വ്യായാമം ആവോല്ലോന്ന് കരുതി ഓടിയതാ..." അവൾ വീണിടുത്തു കിടന്ന് ഉരുണ്ടതും നന്ദു അവളെ ആക്കി ചിരിച്ചു "ആഹ് ഏട്ടാ.... ഏട്ടത്തിക്ക് ചുമ്മാ ഇരുന്ന് തടി കൂടുന്നെന്ന്.... നാളെ മുതൽ ജോജിങ്ങിന് പോകുമ്പോ ഏട്ടത്തിയെ കൂടെ കൂട്ടണേ...."ജാനി കൊണ്ട് പോയ ഫുഡുമായി ഇറങ്ങി വരുന്ന റാവണിനോടായി നന്ദു പറഞ്ഞതും ജാനി ഞെട്ടി തരിച്ചു നിന്നു "മ്മ്... "അതിനൊന്നു മൂളിക്കൊണ്ട് റാവൺ കിച്ചണിലേക്ക് പോയതും ജാനി നന്ദുവിനെ നോക്കി കണ്ണുരുട്ടി "നീ എന്നെ കൊലക്ക് കൊടുത്തേ അടങ്ങൂ... അല്ലേടി കാലി.... 😬?" ജാനി ദേഷ്യത്തോടെ അവൾക്ക് നേരെ വന്നതും "ഏട്ടാ..... ഏട്ടത്തിക്ക് എന്തോ പറയാൻ ഉണ്ടെന്ന്...."റാവൺ ഒരു ആപ്പിളും കഴിച്ചു തിരിച്ചു വരുന്നത് കണ്ട് നന്ദു വിളിച്ചു പറഞ്ഞതും ജാനി അവളെ ദയനീയമായി നോക്കി "എന്താ....?"റാവണിന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കിയതും അവളുടെ തൊട്ട് മുന്നിൽ നിൽക്കുന്ന അവനെ കണ്ട് അവൾ ഞെട്ടി "എന്താന്ന്....?" അവൻ ഒന്ന് കടുപ്പിച്ചു ചോദിച്ചതും

"ഏഹ്ഹ്..... അത്... അത്.... ഫുഡ്‌ കഴിക്കുന്നില്ലേ.... ന്ന്.... ചോദിക്കാനാ...."അവൾ പരുങ്ങി പരുങ്ങി പറയുന്നത് കേട്ട് റാവൺ അവളെ ഇരുത്തി ഒന്ന് നോക്കി "ഫുഡ്‌ ഞാൻ പിന്നെ കഴിച്ചോളാം...."അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അവൻ ആപ്പിൾ ഒന്ന് കൂടി കടിച്ചു മുകളിലേക്ക് കയറി പോയപ്പോഴാണ് അവന് ശ്വാസം നേരെ വീണത് "നന്ദു.....!!"അവൻ പോയെന്ന് ഉറപ്പ് വരുത്തി ജാനി കലിയോടെ തിരിഞ്ഞതും നന്ദു അവിടെ ഉണ്ടായിരുന്നില്ല "നിന്നെ ഞാൻ എടുത്തോളാം.... കുട്ടി തേവാങ്കേ...." ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അവൾ ചവിട്ടി തുള്ളി പോയി •••••••••••••••••••••••••••••••° നന്ദു ജാനിയെ വെട്ടിച്ചു സിറ്റ്ഔട്ടിൽ വന്ന് നിന്നപ്പോഴാണ് വിക്രം കയറി വരുന്നത് കണ്ടത് വിക്രമിനെ കണ്ടതും പൂനിലാവ് ഉദിച്ച പോലെ നന്ദുവിന്റെ മുഖം തെളിഞ്ഞു അവിടെ ആർക്കുമറിയാത്ത ഒരു രഹസ്യമാണ് നന്ദുവിന് വിക്രമിനോടുള്ള ക്രഷ്..... വിക്രമിന് പോലും അത് അറിയില്ല ചെറുപ്പം മുതൽ ആരെയും അറിയിക്കാതെ ഉള്ളിൽ കൊണ്ട് നടക്കുകയാണ് അവൾ അവൾ അവനെ വായും നോക്കി നിൽക്കുന്നുണ്ടെങ്കിലും അവൻ അവളെ നോക്കാതെ അകത്തേക്ക് കയറിപ്പോയി

"റാവൺ.... റാവൺ...." വിക്രം മുകളിലേക്ക് നോക്കി വിളിച്ചതും റാവൺ ഇറങ്ങി വന്നു "നീ ഒന്ന് വന്നേ....."വിക്രം ധൃതിയിൽ പറയുന്നത് കേട്ടതും അവൻ ഒന്ന് സംശയിച്ചു നിന്നു "എന്താടാ...?" റാവൺ "അതൊക്കെ പറയാം.... നീ പെട്ടെന്ന് വാ...."അതും പറഞ്ഞു വിക്രം അവന്റെ കൈയും പിടിച്ചു പുറത്തേക്ക് കൊണ്ട് പോയി റാവൺ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ വിക്രം അവനെ കാറിൽ കയറ്റി അവിടുന്ന് കാർ പറപ്പിച്ചു വിട്ടു ആ കാർ ചെന്ന് നിന്നത് റാവണിന്റെ ഓഫീസിന് മുന്നിലാണ് റാവൺ കാര്യമറിയാതെ പുറത്തേക്ക് ഇറങ്ങിയതും വിക്രം അവനെ കൂട്ടി അകത്തേക്ക് നടന്നു വിസിറ്റേഴ്സ് ഹാളിൽ ഇരിക്കുന്നവരെ കണ്ടപ്പോഴാണ് റാവണിന് കാര്യം പിടി കിട്ടിയത് "വരണം വരണം.... " അവനെ കണ്ടതും സോഫയിൽ കാലിന്മേൽ കാലു കയറ്റി വെച്ച് ഇരിക്കുന്ന ബാലു പറഞ്ഞതും റാവൺ ഒന്ന് കോട്ടി ചിരിച്ചു അവരെ നാല് പേരെയും ഒന്ന് നോക്കി അവൻ സോഫയിൽ പോയി ഞെളിഞ്ഞിരുന്നു "Tell me.... What's the matter....?" അവൻ ഗൗരവം വിടാതെ ചോദിച്ചതും മൂർത്തി ചാടി എണീറ്റു

"ഇനി ഒരിക്കലും ഞങ്ങളെയോ ഞങ്ങളുടെ കമ്പനിയെയോ ബുദ്ധിമുട്ടിക്കില്ലെന്ന് വാക്ക് തന്നതല്ലേ നീ.... എന്നിട്ടിപ്പോ വീണ്ടും എത്ര വലിയ നഷ്ടമാണ് നീ ഞങ്ങൾക്ക് ഉണ്ടാക്കിയത്..... "മൂർത്തി മുഷ്ടി ചുരുട്ടി അത്രയും പറഞ്ഞപ്പോഴേക്കും റാവൺ നെറ്റി ചുളിച്ചു "Excuse me.... Who are you....?" മുഖം ചുളിച്ചുള്ള റാവണിന്റെ ചോദ്യം കേട്ട് മൂർത്തി ഞെട്ടി "നിനക്ക് ഇവനെ അറിയില്ലേ....?" ബാലു സംശയത്തോടെ മൂർത്തിയെ ചൂണ്ടി ചോദിച്ചതും "No.... 🤷‍♂️" അവന്റെ മറുപടി കേട്ട് മൂർത്തിയടക്കം എല്ലാവരും ഞെട്ടി "ഡാ.... നിനക്ക് എന്നെ അറിയില്ലേ..... ഇനി ഞങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാൻ ഒന്നും രണ്ടും അല്ല 200 കോടിയാ നിനക്ക് തന്നത്.... എന്നിട്ടിപ്പോ നാടകം കളിക്കുന്നോ....?" മൂർത്തി അവന് നേരെ കൈ ഓങ്ങിയതും റാവൺ അയാളെ ഒന്ന് നോക്കി ആ നോട്ടത്തിൽ പതറിയ മൂർത്തിയുടെ കൈ താനേ താഴ്ന്നു "What the **..... Moorthy what's going on here...?" ബാലു ചാടി എണീറ്റ് അലറിയതും റാവൺ കാലിന്മേൽ കാലും കയറ്റി ഇരുന്നു "Calm down Mr. Balu.... Just calm down...." റാവണിന്റെ സ്വരത്തിൽ പരിഹാസത്തിന്റെ ചുവയുണ്ടെന്ന് ബാലുവിന് മനസ്സിലായി

"പറഞ്ഞ വാക്കിന് വിലയുള്ളവനാണ് RK എന്ന് ഒരുപാട് കേട്ടിട്ടുണ്ട്.... ഇപ്പൊ ബോധ്യപ്പെട്ടു.... ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ വാക്ക് മാറ്റില്ലായിരുന്നു നീ...." മൂർത്തിയുടെ മുന വെച്ചുള്ള സംസാരം കേട്ട് റാവൺ പുഞ്ചിരിച്ചു "ഞാൻ തനിക്ക് ഒരു വാക്കും തന്നിട്ടില്ല.... ആലോചിക്കാം..... ആലോചിക്കാം എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു.... RK ക്ക് കൊടുത്ത വാക്ക് സംരക്ഷിക്കാൻ നന്നായി അറിയാം Mr. മൂർത്തി.... അത് വൈകാതെ താങ്കൾക്ക് മനസ്സിലാകും എന്ന് കരുതുന്നു...."മൂർത്തിയെ നോക്കി അത്രയും പറഞ്ഞപ്പോഴേക്കും അവർ നാല് പേരുടെയും മുഖം വലിഞ്ഞു മുറുകിയിരുന്നു വിക്രം ചെറു ചിരിയോടെ ഒക്കെ കണ്ട് രസിച്ചു "എന്റെ കോർട്ടിൽ കയറി കളിക്കാനുള്ള ധൈര്യം നിങ്ങൾ കാണിച്ച സ്ഥിതിക്ക്.... വേരോടെ നശിപ്പിക്കാതെ എനിക്കൊരു സമാധാനം ഉണ്ടാവില്ല..... So.... വെറുതെ എന്റെ ടൈം വേസ്റ്റ് ചെയ്യരുത്.... You may leave now..."അവനത് പറഞ്ഞു തീർന്നതും ബാലു ഒഴികെ ബാക്കി ഉള്ളവർ എണീറ്റു നിന്നു ജയിംസും ഐസക്കും ഒക്കെ സഹിച്ചു ദേഷ്യം നിയന്ത്രിച്ചു നിൽക്കുകയായിരുന്നു "മത്സരിക്കുവാണോ നീ....?"

ബാലു അവന് മുഖാമുഖം ഇരുന്നുകൊണ്ട് ചോദിച്ചതും റാവൺ ചിരിച്ചു "തോറ്റ് പോകും RK.....!" അവന്റെ ചിരിയുടെ അർത്ഥം മനസ്സിലായെന്ന വണ്ണം ബാലു പറഞ്ഞു "തോറ്റ ചരിത്രം എനിക്കില്ല...."റാവൺ വീണ്ടും ചിരിച്ചു "എന്നാൽ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങിക്കോ.... തോൽക്കാൻ തയ്യാറായിക്കോ....!" ബാലു പുച്ഛത്തോടെ പറഞ്ഞതും റാവൺ പിന്നിലേക്ക് ചാരി ഇരുന്നു "You know what.... ഞാൻ ഏറ്റവും വെറുക്കുന്നത് തോൽവിയെയാണ്.... So.....തോൽക്കാൻ വേണ്ടി RK കളത്തിൽ ഇറങ്ങാറില്ല...."ചെറുചിരി ചുണ്ടിൽ വരുത്തി റാവൺ പറഞ്ഞതും ബാലു ചുണ്ട് കോട്ടി ചിരിച്ചു "തോല്പ്പിക്കും ഞാൻ....!" ബാലു വീറോടെ പറഞ്ഞു "All the best...." റാവൺ അത് പറഞ്ഞതും ഒന്ന് മൂളിക്കൊണ്ട് ബാലു അവിടെ നിന്നും എണീറ്റു "വീണ്ടും എന്നെ കണ്ട് മുട്ടരുതേ എന്ന് നന്നായി പ്രാർത്ഥിക്ക് ..... എന്റെ മുന്നിൽ വന്ന് പെടാതെ സൂക്ഷിക്ക്...."അതും പറഞ്ഞു അയാൾ പുറത്തേക്ക് നടക്കാൻ തുനിഞ്ഞതും "നിങ്ങളെ വീണ്ടും കണ്ട് മുട്ടേണ്ടത് എന്റെ ആവശ്യമാണെങ്കിൽ വന്നല്ലേ പറ്റൂ...."പുഞ്ചിരിയോടെ അവൻ പറയുന്നതിന്റെ പൊരുൾ മനസ്സിലാവാതെ സംശയത്തോടെ അയാൾ പുറത്തേക്ക് നടന്നു "അയാൾ നിന്നെ നേരിട്ട് ആക്രമിക്കില്ല..... എല്ലാവരെയും ഒന്ന് ശ്രദ്ധിക്കണം RK....."

അവർ പോയതും വിക്രം പരിഭ്രമത്തോടെ പറഞ്ഞതും അവനൊന്നു മൂളി ••••••••••••••••••••••••••••••° രാത്രിയാണ് റാവൺ പിന്നെ വീട്ടിലേക്ക് പോയത് ഫ്രഷ് ആവാൻ മുറിയിലേക്ക് പോകുമ്പോൾ ജാനി അവിടെ ഉണ്ടായിരുന്നില്ല അവൻ പിന്നെ ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി ടവ്വൽ കൊണ്ട് മുഖം തുടച്ചു അവൻ മുന്നോട്ട് നടന്നതും എന്തിലോ ഇടിച്ചു നിന്നു ടവ്വൽ മാറ്റി നോക്കിയപ്പോൾ നെറ്റിയും ഉഴിഞ്ഞു എരിവും വലിച്ചു നിൽക്കുന്ന ജാനിയെയാണ് കാണുന്നത് "നിങ്ങക്കെന്താ കണ്ണ് കണ്ടൂടെ....?" അവൾ നെറ്റി ഉഴിഞ്ഞു അവനോട് കയർത്തതും അവൻ അവളെ നോക്കി കണ്ണുരുട്ടി അപ്പോഴാണ് പറഞ്ഞതെന്താണെന്ന് അവൾക്ക് ബോധം വന്നത് "ആഹ്.... ദാ വരുന്നു ചെറിയമ്മേ...."എന്ന് വിളിച്ചു പറഞ്ഞു അവൾ തിരിഞ്ഞോടാൻ നിന്നതും റാവൺ അവളുടെ കൈയിൽ പിടിച്ചു നിർത്തി "അതിന് ചെറിയമ്മ നിന്നെ വിളിച്ചില്ലല്ലോ....?"പുരികം പൊക്കിയുള്ള അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് പതറി "ചെറിയമ്മ എന്നെയല്ലേ വിളിച്ചത്.... നിങ്ങളെങ്ങനെ കേൾക്കാനാ.... മാറങ്ങോട്ട്...."അവനെ തള്ളി മാറ്റി അവൾ കാറ്റുപോലെ പുറത്തേക്ക് പാഞ്ഞു "ലൂസ്....!"

അവൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ടവ്വൽ ചെയറിൽ ഇട്ട് താഴേക്ക് പോയി കിച്ചണിൽ പോയി പ്ലേറ്റ് എടുത്തു വന്നപ്പോഴേക്കും ടേബിളിൽ എല്ലാവരും ഹാജരായിരുന്നു ജാനി ആരെയും നോക്കാതെ പ്ളേറ്റിൽ കുമ്പിട്ടിരുന്നു ഫുഡ്‌ കഴിക്കുന്നത് കണ്ട് അവൻ അവളെ സംശയിച്ചു നോക്കി ഇടക്കെപ്പോഴോ ഇടംകണ്ണിട്ട് അവനെ നോക്കിയതും തന്നേ നോക്കിയിരിക്കുന്ന റാവണിനെ കണ്ട് അവൾ തല താഴ്ത്തി അത് കണ്ട് അവന്റെ ചുണ്ടിൽ വീണ്ടും പുഞ്ചിരി മൊട്ടിട്ടു.... മറ്റാരും കാണാതെ അത് സമർത്ഥമായി മറച്ചു വെക്കാനും അവൻ ശ്രദ്ധിച്ചു വന്നിരുന്നത് പോലെ ജാനി പെട്ടെന്ന് കഴിപ്പ് മതിയാക്കി എണീറ്റു പോയതും റാവണും എണീറ്റു ജാനി നേരെ ബാൽക്കാണിയിലേക്ക് വിട്ടതും റാവൺ ലാപ് എടുത്തു മെയിൽ ചെക്ക് ചെയ്ത് റൂമിൽ ഇരുന്നു അവന്റെ ജോലി കഴിഞ്ഞതും അവൻ പതിയെ ബാൽക്കണിയിലേക്ക് പോയി അപ്പൊ അവൾ ആകാശത്തു നിന്ന് തിളങ്ങുന്ന ഒരു നക്ഷത്രത്തെ തന്നേ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു "നീ എന്തെടുക്കുവാ....?"

പെട്ടെന്ന് അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു അവനെ നോക്കി "അത്.... ഞാൻ... ഞാൻ.... ചുമ്മാ...." "നിനക്ക് എന്നെ കാണുമ്പോൾ മാത്രം എന്താ ഇത്ര വിക്ക്....?" റാവൺ കൈയും കെട്ടി കൈവരിയിൽ ചാരി നിന്നു "വിക്കോ.... അങ്ങനെ ഒന്നുമില്ല...."അതും പറഞ്ഞു അവൾ തിരിഞ്ഞു നിന്ന് ആകാശത്തേക്ക് നോക്കി നിന്നു "മഹേഷേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്.... മരിച്ചു പോയ അമ്മ രാത്രി നക്ഷത്രമായിട്ട് വരുമെന്ന്.... ചേട്ടനെ നോക്കി ചിമ്മി തിളങ്ങുമെന്ന് ചെറുപ്പം മുതൽ ഞാനും ഇങ്ങനെ ഒരു നക്ഷത്രത്തെ കാണുന്നുണ്ട്.... അതെന്ത് കൊണ്ടാന്ന് മനസിലാവുന്നില്ല....." ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവൾ ആരോടെന്നില്ലാതെ പറഞ്ഞതും അവൻ അവൾക്ക് നേരെ തിരിഞ്ഞു "മതി.... പോയി കിടക്കാൻ നോക്ക്.... നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ.... ചെല്ല്....".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...