ജാനകീരാവണൻ 🖤: ഭാഗം 26

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജാനിയെ കാണാതെ റാവൺ ഓട്ടം നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് കുറച്ചു ദൂരെ മുട്ടിനു കൈയും കൊടുത്തു കുനിഞ്ഞു നിന്ന് കിതക്കുന്ന ജാനിയെയാണ് അവൻ അത് കണ്ട് അവളുടെ അടുത്തേക്ക് നടന്നു "എന്ത് പറ്റി.....?"അവൻ അവളുടെ പുറത്ത് പതിയെ തട്ടിക്കൊണ്ടു ചോദിച്ചതും അവൾ നേരെ നിന്നു "ശ്വാസം... മുട്ടുന്നു....." അവൾ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞതും "അത് ശീലമില്ലാഞ്ഞിട്ടാണ്....."എടുത്തടിച്ച പോലെ അവൻ പറഞ്ഞതും അവൾ നെഞ്ചിൽ തടവി ശ്വാസമെടുത്തു "വാ.... നടക്കാം...."അവളുടെ കിതപ്പ് ഒന്നടങ്ങിയതും അവൻ അവളുടെ കൈയും പിടിച്ചു പതിയെ മുന്നോട്ട് നടന്നു "How is your college....?" നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.... അപ്പോഴും അവളുടെ കൈ അവന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു "കൊള്ളാം.... " അവൾ പുഞ്ചിരിച്ചു "ആഹ് പിന്നെ.... ജിത്തേട്ടൻ അവിടെയാ പഠിപ്പിക്കണേ.... ഞങ്ങടെ ക്ലാസ്സ്‌ സാറാ....!"അത് കേട്ടതും അവനൊന്നു മൂളിക്കൊണ്ട് അവളുടെ കൈയിലെ പിടി വിട്ടു "ക്ലാസ്സ്‌ കഴിയുമ്പോ ഞാൻ വരും.... നിങ്ങളെ പിക്ക് ചെയ്യാൻ...." അവൻ ഗൗരവത്തോടെ പറഞ്ഞു....

അവൾ മൂളി "മ്മ് നടക്ക്...."അതും പറഞ്ഞു അവൻ വേഗം നടന്നതും അവൾ മടുപ്പോടെ അവന്റെ പിന്നാലെ പോയി അവളെ കൂട്ടി കുറേ നേരം അവൻ നടന്നു.... അവനെ പ്രാകിക്കൊണ്ട് അവൾ അവനൊപ്പം നടന്നെത്താൻ പാട് പെടുന്നുണ്ടായിരുന്നു ജോഗിങ് ഒക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോ നേരം വെളുത്തിട്ടുണ്ടായിരുന്നു ജാനിയാണേൽ ക്ഷീണിച് ഒരു വഴിയായി അവൾ സിറ്റ്ഔട്ടിൽ ചെന്ന് അവിടെ നിലത്തു വീണിരുന്നു അവിടെ വിക്രമം റിയയും ഉണ്ടായിരുന്നു.... വിക്രം റിയയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു അവളാണെങ്കിൽ അവനോട് സംസാരിക്കാൻ താൽപ്പര്യം ഇല്ലാത്ത ഭാവത്തിൽ ന്യൂസ്‌ പേപ്പറിൽ കണ്ണും നട്ടിരുന്നു "ജാനി.... ഇവിടെ ഇരിക്കാതെ പോയി ഫ്രഷ് ആവാൻ നോക്ക്.... പോ..." റാവൺ ജാനിയെ പിടിച്ചെണീപ്പിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു അകത്തേക്ക് പോയി ജാനിയെ പറഞ്ഞു വിട്ട് റാവൺ തിരിഞ്ഞതും റിയയെ നോക്കി ഇരിക്കുന്ന വിക്രമിനെയാണ് കണ്ടത് "നീ പോകുന്നില്ലേ....?"

റാവണിന്റെ ചോദ്യം കേട്ട് വിക്രം ഞെട്ടി റിയ അതൊന്നും കേൾക്കാത്ത ഭാവത്തിൽ ന്യൂസ്‌ വായിച്ചിരുന്നു "ഏഹ്ഹ്.... ആഹ്... ഞാൻ ദേ പോവാ... എങ്ങനെയോ അവനെ നോക്കി പറഞ്ഞൊപ്പിച്ചുകൊണ്ട് വിക്രം അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി പോകാൻ നേരം റിയയെ ഒരിക്കൽ കൂടി നോക്കാനും അവൻ മറന്നില്ല റാവൺ അകത്തേക്ക് നടക്കാൻ നിൽക്കുമ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത് കാറിൽ നിന്ന് ഇറങ്ങി വരുന്ന തനുവിന്റെയും തേജിന്റെയും പേരെന്റ്സിനെ കണ്ടതും അവൻ അങ്ങോട്ട് നടന്നു ബിസിനസ്‌ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു ലാൻഡ് ആയതേ ഉള്ളു..... റാവൺ അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തിയതും ശിവദയും പിള്ളേരുമൊക്കെ അങ്ങോട്ടേക്ക് വന്നു തനുവും നന്ദുവും പോയി അവരെ കെട്ടിപ്പിടിച്ചു "വല്യമ്മേ..... We missed you....😘" നന്ദു അവരെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചതും അവർ അവളെ ചേർത്തു പിടിച്ചു ഏറെ നേരം വിശേഷം ഒക്കെ പറഞ്ഞു അവർ തനുവിനെയും തേജിനെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി പിന്നെ കോളേജ് ഉള്ളത് കൊണ്ട് നന്ദുവും ആരവും റോഷനും ഒക്കെ റെഡി ആവാൻ പോയി

റിയ അവിടെ വന്നവരെ ഒന്നും മൈൻഡ് ചെയ്യാതെ അവളുടെ കാര്യം നോക്കി പോയിരുന്നു റാവൺ മുറിയിലേക്ക് ചെന്നപ്പോഴേക്കും ജാനി ഫ്രഷാവാൻ കയറിയിരുന്നു അത് മനസ്സിലായതും അവൻ അവിടെ വെയിറ്റ് ചെയ്തു.... ജാനി ഇറങ്ങിയതും റാവൺ ഡ്രസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി ജാനി മുടിയിലെ വെള്ളം ഒക്കെ തോർത്തി നന്ദു കഴിഞ്ഞ ദിവസം ചെയ്തത് പോലെ മുടി വിടർത്തിയിട്ടു കണ്ണെഴുതി ഒരു കുഞ്ഞു പൊട്ടും തൊട്ട് ലേശം പൗഡറും ഇട്ട് അവൾ റെഡി ആയി ഒരു മൂളിപ്പാട്ടും പാടി അവൾ ബുക്സ് ഒക്കെ എടുത്ത് ബാഗിൽ വെച്ചു എന്നിട്ട് ഒന്നുകൂടി മുടി ചീകി ഒതുക്കി ബാഗും എടുത്ത് പുറത്തേക്ക് നടന്നു "ഏട്ടത്തി..... ഒന്ന് നിന്നേ...."അവൾ പുറത്തേക്ക് ഇറങ്ങിയപ്പോ തന്നേ ഒരു ബോക്സും എടുത്ത് അവൾക്ക് നേരെ വരുന്ന നന്ദുവിനെയാണ് കണ്ടത് "എന്താടി....?" "ഇത് പിടിക്ക്..."അവൾ കൈയിൽ ഇരുന്ന ബോക്സ്‌ തുറന്ന് അതിൽ നിന്ന് ഒരു മൊബൈൽ ഫോൺ എടുത്ത് ജാനിക്ക് നേരെ നീട്ടി "ഇതെന്താ...?" "കണ്ണിന്റെ കാഴ്ച പോയോ.... ഇതാണ് മൊബൈൽ...." അത് കേട്ട് ജാനി അവളെ നോക്കി ചുണ്ട് കൂർപ്പിച്ചു "ഇത് എനിക്ക് എന്തിനാന്ന്....?"

"സാധാരണ ആളുകൾ മൊബൈൽ എന്തിനാ ഉപയോഗിക്കുന്നെ.... അതിന്... "നന്ദു കൈ ഇടുപ്പിൽ കുത്തി അവളെ നോക്കി "ഇത് പിടിക്ക് പെണ്ണെ..... ഇതിൽ ഞങ്ങടെ ഒക്കെ നമ്പർ സേവ് ചെയ്തിട്ടുണ്ട്..... ഉപയോഗിക്കാനൊക്കെ അറിയാതിരിക്കില്ലല്ലോ..... എന്റെ ഫോണിന്റെ പരിപിളക്കി എക്സ്പീരിയൻസ് ഉള്ളതല്ലേ...." അവൾ പറയുന്നത് കേട്ട് ജാനി കണ്ണുരുട്ടി ആ ഫോണും വാങ്ങി അവിടുന്ന് പോയതും നന്ദു പിന്നിൽ നിന്ന റാവണിനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു "അവൾ വാങ്ങില്ലെന്നാ കരുതിയെ...."ചവിട്ടി തുള്ളി പോകുന്നവളെ നോക്കി റാവൺ പറഞ്ഞതും "അത് ഏട്ടൻ കൊടുക്കുമ്പോ.... ഞാൻ കൊടുത്താൽ ഏട്ടത്തി ബോംബ് ആയാലും വാങ്ങും...." നന്ദു വലിയ കാര്യം പോലെ വീമ്പിളക്കി "നിനക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ.... ഇവിടെ നിന്ന് കൊഞ്ചാതെ പോടീ...."റാവൺ കലിപ്പിച്ചു പറഞ്ഞതും നന്ദു അവിടുന്ന് എസ്‌കേപ്പ് ആയി എന്തോ ഓർത്തു ചിരിച്ചുകൊണ്ട് റാവൺ മുറിയിലേക്കും പോയി ••••••••••••••••••••••••••••••° തനുവും തേജും വന്നതും ആരവും റോഷനും റിയയെ കൂട്ടി പോയി....

റിയക്ക് ജാനിക്കും റാവണിനും ഒപ്പം പോകുന്നതിൽ എന്തോ ഒരു വീർപ്പു മുട്ടൽ.... അതുകൊണ്ടാണ് അവൾ വാശി പിടിച്ചു റോഷനൊപ്പം പോകുന്നത് ജാനിയും നന്ദുവും ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞതും റാവൺ കാർ എടുത്തു വന്നു മാനവും ഉണ്ടായിരുന്നു.... മാനവ് ഇപ്പൊ ആളാകെ മാറി അറിയാതെ പോലും ഇപ്പൊ ജാനിയെ നോക്കുന്നില്ല.... അതിൽ ഉള്ളിൽ അവന് ഒരുപാട് വേദന തോന്നിയിരുന്നു ജാനിയും നന്ദുവും കോളേജ് എത്തുന്നത് വരെ ഓരോന്ന് സംസാരിച്ചിരുന്നു "എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണം...."ഇറങ്ങാൻ നേരം മാനവ് രണ്ടുപേരോടുമായി പറഞ്ഞതും രണ്ട് പേരും അവനെ സംശയത്തോടെ നോക്കി റാവൺ പറയാൻ ഉദ്ദേശിച്ചതായിരുന്നു അത്.... അത് മാനവ് പറയുന്നത് കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവർ പോയതും റാവൺ കാർ മുന്നോട്ടെടുത്തു "Sorry RK....." ഏറെനേരത്തെ മൗനത്തിനു ശേഷം മാനവ് പറഞ്ഞു "It's okay brother....!" റാവൺ അത് പറഞ്ഞതും മാനവ് പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു •••••••••••••••••••••••••••••••°

ക്ലാസ്സിൽ ചെന്നപ്പോഴേക്കും ഭരത്തും അഭിയും ആമിയും എത്തിയിരുന്നു അവർ അവരുമായി സംസാരിച്ചിരിക്കുമ്പോഴേക്കും ജിത്തു ക്ലാസ്സിലേക്ക് കയറി വന്നു ജിത്തുവിനെ കണ്ട് എല്ലാവരും എണീറ്റ് നിന്ന് വിഷ് ചെയ്തു അവൻ അവരെ ഇരിക്കാൻ പറഞ്ഞുകൊണ്ട് ഡയറക്റ്റ് ക്ലാസ്സിലേക്ക് കടന്നു പാവം ജാനി കുറച്ച് ബ്രേക്ക്‌ എടുത്തതു കൊണ്ട് അവൻ പറയുന്നതൊന്നും അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല കടുകട്ടി ഇംഗ്ലീഷിൽ നോൺസ്റ്റോപ്പ് ആയിട്ട് അവൻ പറഞ്ഞു പോകുന്നതൊന്നും അവളുടെ തലച്ചോറിൽ തങ്ങി നിൽക്കുന്നില്ല അവൾക്ക് എന്തോ പോലെ തോന്നി.... നന്ദു ഒക്കെ നന്നായിട്ട് ശ്രദ്ധിച്ചിരിക്കുന്നുണ്ട്.... പക്ഷേ അവൾക്ക് മാത്രം ഒന്നും മനസ്സിലാകുന്നില്ല എങ്കിലും ആദ്യത്തെ ദിവസമായത് കൊണ്ട് അവൾ പതിയെ ശരിയാകുമെന്ന് ആശ്വസിച്ചു അവളുടെ ആ ഇരുപ്പ് കണ്ട് ജിത്തുവിന് കാര്യം പിടി കിട്ടി.... ജിത്തു കുറച്ചു ലിബറൽ ആക്കി ഓരോന്ന് വിശദീകരിച്ചു പറയാൻ തുടങ്ങിയതും അവൾക്ക് അവിടെ ഇവിടെ കുറച്ചൊക്കെ മനസ്സിലായി രണ്ട് പിരീഡ് ചേർത്തു ജിത്തു തന്നേ ആയിരുന്നു ക്ലാസ്സ്‌ കഴിഞ്ഞതും ജാനി നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു ബ്രേക്ക്‌ ആയത് കൊണ്ട് പുറത്തേക്ക് പോയി....

അഞ്ചും കൂടി കറങ്ങി തിരിഞ്ഞു ബെൽ അടിച്ചപ്പോ ക്ലാസ്സിൽ കയറി വീണ്ടും രണ്ട് മൂന്ന് ടീച്ചേർസ് ഒക്കെ വന്നു.... സ്വയം പരിചയപ്പെടുത്തി സബ്ജെക്ടിനെ പറ്റി ചെറിയ ഇൻട്രോഡക്ഷൻ ഒക്കെ കൊടുത്തിട്ട് പോയി ലഞ്ച് ബ്രേക്ക്‌ ആയതും അവർ കാന്റീനിലേക്ക് വിട്ടു അവിടെ ആരവും ടീംസും ഒക്കെ ഉണ്ടായിരുന്നു അവർക്കൊപ്പം പോയി ഫുഡ്‌ ഒക്കെ കഴിച്ചു ക്ലാസ്സിലേക്ക് വിട്ടു ••••••••••••••••••••••••••••••° "ഞാൻ അവളെ ക്ലാസ്സ്‌ കഴിയുമ്പോ ലൈബ്രറിയിലേക്ക് പറഞ്ഞു വിടും.... അവിടെ ആരും ഉണ്ടാകില്ല.... കൈയിൽ കിട്ടിയാൽ പിന്നെ സമയം കളയരുത്.... തൂക്കി എടുത്ത് വണ്ടിയിൽ ഇട്ടോണം..... മനസ്സിലായോ...."തനിക്ക് മുന്നിൽ നിൽക്കുന്ന കിങ്കരന്മാരോടായി മൂർത്തി പറഞ്ഞതും അവർ ഒക്കെ തലയാട്ടി സമ്മതിച്ചു പിന്നെ ക്ലാസ്സ്‌ കഴിയുന്നത് വരെ മൂർത്തി വെയിറ്റ് ചെയ്തു ക്ലാസ്സ്‌ കഴിഞ്ഞയുടനെ മൂർത്തി ലൈബ്രറിയിൽ ഉള്ളവരെ ഒക്കെ പറഞ്ഞു വിട്ട ശേഷം ജാനിയെ നോക്കി ഇറങ്ങി നന്ദുവിനോപ്പം നടന്ന് വരുന്ന ജാനിയെ കണ്ടതും അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു "ജാനകി...."അയാൾ അവൾക്ക് നേരെ നടന്നുകൊണ്ട് അവളെ വിളിച്ചതും ജാനി അയാൾക്ക് നേരെ നടന്നു "എന്താ സർ....?" ജാനിയും നന്ദുവും പരസ്പരം നോക്കി "എനിക്ക് കുട്ടിയോട് ഇമ്പോര്ടന്റ്റ്‌ ആയിട്ട് ഒരു കാര്യം സംസാരിക്കാനുണ്ട്.... ഒന്ന് വരുമോ....?"

വിനയകുലീനനായി മൂർത്തി അവളെ വിളിച്ചതും നന്ദുവിനെ പോകാൻ പറഞ്ഞു ജാനി അയാൾക്കൊപ്പം നടന്നു "ഞാൻ ക്യാന്റീനിൽ കാണും...."പോകുന്ന പോക്കിൽ നന്ദു വിളിച്ചു പറഞ്ഞതും ജാനി തല കുലുക്കി "എന്താ സർ...?" "താൻ RK യുടെ വൈഫ്‌ അല്ലെ.... എനിക്കൊരു ഹെല്പ് ചെയ്യാൻ സാധിക്കുമോ....?" അയാൾ പറഞ്ഞു തുടങ്ങിയതും പെട്ടെന്ന് അയാളുടെ ഫോണിലേക്ക് ഒരു കാൾ വന്നു "Ohh sorry.... ഞാൻ ഇപ്പൊ തന്നേ എത്തിക്കാം...." അത്രയും പറഞ്ഞു ഫോൺ വെച്ചതും ഉടൻ മറ്റൊരു കാൾ അയാൾക്ക് വന്നു "ശരി ഞാൻ വരാം...."ജാനി അയാളുടെ മുഖത്തേക്ക് തന്നേ ഉറ്റു നോക്കി നിൽക്കുകയായിരുന്നു "ജാനകി... എനിക്ക് അത്യാവശ്യമായിട്ട് ഒരിടം വരെ പോകാനുണ്ട്.... ഞാൻ ലൈബ്രറിയിൽ നിന്ന് ഒരു ബുക്ക്‌ എടുത്തിരുന്നു..... തിരിച്ചു വെക്കാൻ മറന്ന്.... ഈ ബുക്ക്‌ ഒന്ന് ലൈബ്രറിയിൽ എത്തിക്കാമോ....?" അയാളുടെ റിക്വസ്റ്റ് കേട്ട് അവൾ പുഞ്ചിരിച്ചു "അതിനെന്താ സർ.... ഞാൻ കൊണ്ട് പോയി വെയ്ക്കാം.... ഇങ് തന്നേക്ക്.... "

അവൾ പുഞ്ചിരിയോടെ ബുക്ക്‌ വാങ്ങി തിരിഞ്ഞതും മൂർത്തിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു അവൾ ആടിപ്പാടി ബുക്ക്‌ വെക്കാൻ പോകുന്നത് ഒരിക്കൽ കൂടി നോക്കിക്കൊണ്ട് അയാൾ തിരിഞ്ഞു നടന്നു ജാനി ബുക്ക്‌ ലൈബ്രറിയിൽ ബുക്ക്‌ വെച്ച് പുറത്തേക്ക് ഇറങ്ങിയതും ആരോ അവളുടെ വായ പൊത്തി.... മറ്റൊരുവൻ അവളുടെ കാലു രണ്ടും കൂട്ടിപ്പിടിച്ചു അവളെ പൊക്കി എടുത്തു അവൾ ഒരുനിമിഷം സംഭവിച്ചത് മനസ്സിലാവാതെ തറഞ്ഞു പോയി പെട്ടെന്ന് ബോധം വന്നത് പോലെ അവൾ ഒച്ച വെക്കാൻ ശ്രമിച്ചു... പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല അവൾ ശ്കതമായി കുതറാൻ ശ്രമിച്ചതും അതിലൊരുത്തൻ അവളുടെ ശരീരത്തിലേക്ക് എന്തോ ഒന്ന് ഇഞ്ചക്റ്റ് ചെയ്തു ഒന്ന് പിടഞ്ഞുകൊണ്ട് അവൾ ബോധം മറഞ്ഞു അവരുടെ കൈകളിലേക്ക് വീണു ബോധരഹിതയായ അവളെ അവർ കോളേജിന്റെ ബാക്ക് സൈഡ് വഴി ആരും കാണാതെ പാർക്കിങ്ങിൽ എത്തിച്ചു അവർ എയർപ്പാടക്കിയ വാനിന്റെ ഡിക്കിയിലേക്ക് അവളെ ഇട്ടുകൊണ്ട് അവർ അതിലേക്ക് കയറി വേഗം റിവേഴ്‌സ് എടുത്തതും ഏതോ ഒരു വണ്ടിയിൽ ഇടിച്ചു നിന്നു

"ആരാടാ അത്...."വാനിൽ നിന്ന് ഒരുത്തൻ ഇറങ്ങി ദേഷ്യപ്പെട്ടതും പിന്നിലെ കാറിൽ നോക്കിയതും അതിനുള്ളിൽ ഇരുന്ന റാവണിനെ കണ്ട് അവനൊന്നു പതറി വന്നത് പോലെ അയാൾ തിരിച്ചു പോകാൻ നിന്നതും റാവൺ കാറിൽ നിന്നിറങ്ങി "Hey.... Wait...."കാറിലേക്ക് കയറാൻ നിന്ന മൂർത്തിയുടെ കിങ്കരനോട്‌ റാവൺ പറഞ്ഞതും പരിഭ്രമത്തോടെ അവൻ നിന്നു ഇതേസമയം ജാനിയുടെ താലി ആ ഡിക്കിയുടെ ഡോറിനിടയിൽ കുടുങ്ങി പുറത്ത് കാണുന്നുണ്ടായിരുന്നു റാവൺ ആ ഡിക്കിക്ക് നേരെ നടന്നതും അയാൾ പേടിയോടെ ആ ഡിക്കിയിലേക്ക് നോക്കി നിന്നു റാവൺ ആ ഡിക്കിക്ക് നേരെ നടന്നുകൊണ്ട് കുനിഞ്ഞു താഴെ കിടക്കുന്ന ഫോൺ കൈയിൽ എടുത്തു "എന്റെ മിസ്റ്റേക്ക് ആണ്... ഞാൻ കാർ വരുന്നത് ശ്രദ്ധിച്ചില്ല...."

റാവൺ അതും പറഞ്ഞു ഫോൺ അയാൾക്ക് നേരെ നീട്ടി അയാൾ ആശ്വാസത്തോടെ ആ ഫോണും വാങ്ങി വാനിൽ കയറിയതും റാവൺ കാർ എടുത്തു അവിടുന്ന് പോയി ജാനിയെയും നന്ദുവിനെയും wait ചെയ്ത് നിൽക്കുകയായിരുന്നു അവനവിടെ ക്ലാസ്സ്‌ കഴിഞ്ഞെന്ന് മനസ്സിലായതും അവൻ അവരെ പിക്ക് ചെയ്യാനായി പോയി അപ്പോഴേക്കും നന്ദു ജാനിയെ കാണാതെ എല്ലായിടത്തും നോക്കി നടന്ന് ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു അവൾ ആരവിനെ വിളിച്ചു വരുത്തി വിവരം പറഞ്ഞതും അവരെല്ലാവരും കൂടി അവളെ അന്വേഷിച്ചു നടന്നു റാവൺ അവരെ കാണാതെ അകത്തേക്ക് അന്വേഷിച്ചു ചെന്നപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്ന ആരവിനെയും കൂട്ടരെയും കണ്ട് അവൻ സംശയിച്ചു നിന്നു "എന്താ... എന്ത് പറ്റി....?" അവന്റെ ശബ്ദം കേട്ടതും എല്ലാവരും ഞെട്ടലോടെ അവനെ നോക്കി "ഏട്ടാ.... അത്.... ഏട്ടത്തിയെ കാണാനില്ല....".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...