ജാനകീരാവണൻ 🖤: ഭാഗം 29

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"തെളിവുകൾ കൈയിൽ ഉണ്ടായിരുന്നു.... പക്ഷേ അത് വെച്ച് അവരെ നിയമത്തിന് വിട്ട് കൊടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല മനു നിനക്കറിയുമോ.... അന്ന് എന്റെ പെങ്ങളെ കൊല്ലാൻ കൂട്ട് നിന്ന ഒരുത്തനും ഇന്ന് ജീവനോടെ ഇല്ല..... ആ മൂന്ന് പേര് ഒഴികെ.....ബാക്കി പതിനൊന്നു പേരും ഇന്ന് ജെയിംസ് അനുഭവിച്ചത് പോലെ നരകിച്ചു നരകിച്ചു തന്നെയാ മരിച്ചത്..... ഇനി മൂന്ന് പേർ..... ബാലു.... മൂർത്തി..... ഐസക്ക്..... ഇതിനേക്കാളൊക്കെ ഭയാനകമായിരിക്കും അവരുടെ മരണം..... വിടില്ല ഒന്നിനെയും....."വിക്രം പകയോടെ പറയുമ്പോൾ മനുവിന്റെ സിരകളിലും പക ഒഴുകുകയായിരുന്നു "ഓരോരുത്തരെയായി ഇല്ലാത്തക്കുമ്പോഴാണ് ഏട്ടത്തി (മാനസ )ജീവനോടെ ഉണ്ടെന്ന് RK അറിയുന്നതും അവളെ രക്ഷപ്പെടുത്തുന്നതും ചോരയിൽ കുളിച്ചു കിടക്കുന്ന ഏട്ടത്തിയെ കണ്ടപ്പോൾ ഞങ്ങടെ വൈഗയെയാണ് ഞങ്ങൾ ഏട്ടത്തിയിൽ കണ്ടത് ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് പോയ ഏട്ടത്തിയെ സമൂഹത്തിന് മുന്നിൽ നിന്ന്.... ആ നാല് പേരിൽ നിന്ന് മറച്ചു പിടിക്കാൻ ഞങ്ങൾ കണ്ട് പിടിച്ച വഴിയാണ് മാനസ എന്ന നിന്റെ ചേച്ചിയെ ഏട്ടന്റെ ഭാര്യ ആക്കാമെന്ന് ആ ആശയം മുന്നോട്ട് വെച്ചതും ഏട്ടൻ തന്നെയാ.... ആരും എതിർത്തില്ല....

ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ അമ്പലത്തിൽ വെച്ച് രഹസ്യമായി ഒരു താലികെട്ട്..... സ്വയബോധം ഇല്ലാത്ത ഏട്ടത്തി അന്നൊന്നും അതറിഞ്ഞില്ല....."വിക്രം അത്രയും പറഞ്ഞു ഒന്ന് നിർത്തി.... മാനവ് അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു നന്ദിയോടെ നോക്കി ആരും ചെയ്യാത്തതാണ് ഇതൊക്കെ .... മനുഷ്യരൂപിയായ ചെന്നായ്ക്കൾ കടിച്ചു കീറിയവളാണ്..... ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ കൂടി സമൂഹത്തിന് മുന്നിൽ മാനം നഷ്ടപ്പെട്ടവൾ..... തെറ്റ് ചെയ്തവർക്ക് നഷ്ടങ്ങളില്ല.... ആ തെറ്റിന് പാത്രമാകേണ്ടി വരുന്ന പെണ്ണിന് മാത്രം നഷ്ടങ്ങൾ തെറ്റ് ചെയ്ത ആണിന് നഷ്ടപ്പെടാനില്ലാത്ത എന്താണ് ഒരു പെണ്ണിന് നഷ്ടപ്പെടാനുള്ളത് ഒരു ആണും പെണ്ണും ചേർന്നിരുന്നാൽ തന്നേ ആ പെണ്ണിനെ മറ്റൊരു കണ്ണിലൂടെ കാണുന്ന സമൂഹം മറ്റൊരാളാൽ പീഡിപ്പിക്കപ്പെട്ട പെണ്ണിനെ വെറുതെ വിടുമോ....? അവൾ ചീത്തിയായത്രേ..... അവളുടെ ജീവിതവും ഭാവിയും ഒക്കെ നശിച്ചു..... സ്വന്തം കുടുംബത്തിൽ അത്തരമൊരു അനുഭവം വരുന്നത് വരെ ഇത്തരം അനുഭവങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു പരത്തി രസിക്കാനുള്ള വാർത്തകളാണ് മരണത്തിൽ നിന്ന് തിരികെ കൊണ്ട് വന്ന RK ഈശ്വരതുല്യനാണെങ്കിൽ എല്ലാമറിഞ്ഞു കൊണ്ട് തന്റെ ചേച്ചിക്ക് നല്ലൊരു ജീവിതം കൊടുത്ത ഡോക്ടർ അതിനേക്കാൾ വലിയവനാണ് ഒരിക്കലും മറക്കില്ല.....

മറക്കാൻ കഴിയില്ല.... ഇവരുടെ ഒക്കെ നല്ല മനസ്സ്....! "മനൂ....!" വിക്രം വിളിച്ചപ്പോഴാണ് മാനവ് ചിന്തകളിൽ നിന്നുണർന്നത് "നിങ്ങൾ ഇവിടെ എന്തെടുക്കുവാ..... വാ ഫുഡ്‌ കഴിക്കാം...." മുറിയിലേക്ക് കയറി വന്ന വികാസിനെ കണ്ടതും മാനവ് അവന്റെ കാൽക്കലേക്ക് വീണു പൊട്ടിക്കരഞ്ഞു "വലിയവനാണ് നിങ്ങൾ..... എന്റെ മനസ്സിൽ നിങ്ങളുടെ സ്ഥാനം ഈശ്വരന് തുല്യമാണ്..... എല്ലാം അറിഞ്ഞിട്ടും എന്റെ പെങ്ങളെ ഒപ്പം കൂട്ടാൻ തോന്നിയത് നിങ്ങളുടെ വലിയ മനസ്സാണ്..... പക്ഷേ എന്നെങ്കിലും എന്റെ ചേച്ചി ഒരു ഭാരമായി തോന്നിയാൽ എന്നെ ഒന്ന് വിളിച്ചാൽ മാത്രം മതി..... ഞാൻ കൊണ്ട് പൊയ്ക്കോളാം എന്റെ ചേച്ചിയെ....!" മാനവ് കാലിൽ വീണു വിതുമ്പിയതും വികാസ് അവനെ പിടിച്ചെണീപ്പിച്ചു "മനൂ.... നീ എന്താ കരുതിയെ.... ഒരു സഹതാപത്തിന്റെ പേരിലാണ് ഞാൻ നിന്റെ ചേച്ചിയെ ഭാര്യയാക്കിയതെന്നോ....? ഒരിക്കലുമല്ല..... നിന്റെ ചേച്ചിയെ ചോരയിൽ കുളിച്ചു ആദ്യമായി കാണുമ്പോ എനിക്ക് എന്റെ വൈഗയെയാണ് ഓർമ വന്നത് നിന്റെ ചേച്ചിയുടെ ഓരോ നിലവിളി കേൾക്കുമ്പോഴും എന്റെ വൈഗമോള് അനുഭവിച്ചതാണ് എനിക്ക് ഓർമ വരുന്നത്.... എന്റെ വൈഗയും ഇങ്ങനെ നിലവിളിച്ചിട്ടുണ്ടാവുമല്ലോ എന്നോർക്കുമ്പോൾ എന്ത് ചെയ്തിട്ടായാലും മാനസയുടെ വേദന കുറക്കാൻ എന്റെ ഉള്ളം തുടിക്കുമായിരുന്നു

അവളുടെ കണ്ണിൽ നിന്ന് ഓരോ തുള്ളി കണ്ണുനീർ വരുമ്പോഴും എന്റെ ഈ നെഞ്ച് പിടയുമായിരുന്നു ആദ്യമൊക്കെ ഞാനും കരുതി എന്റെ വൈഗയെ പോലെയാണ് ഞാൻ മാനസയെ കാണുന്നതെന്ന്.... പക്ഷേ അല്ല.... അവളുമായി കൂടുതൽ സമയം ചിലവഴിക്കാനായിരുന്നു എനിക്കെന്നും താല്പര്യം അവളോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു.... എനിക്കറിയില്ലായിരുന്നു എന്താ ഇതിനൊക്കെ കാരണമെന്ന് പക്ഷേ പിന്നീട് ഞാൻ മനസ്സിലാക്കി.... എന്തുകൊണ്ടാണ് ഞാൻ അവളോട് ഇത്രയും അടുത്തതെന്ന് അതിന് കാരണം നീയാണ് മനൂ..... നിന്നേ തേടിയുള്ള റാവണിന്റെ യാത്രക്കിടയിൽ അവിചാരിതമായി നിങ്ങടെ ഫാമിലി ഫോട്ടോ ഞാൻ കണ്ടിരുന്നു കുഞ്ഞുനാളിൽ എന്റെ വൈഗയെ പോലെ എന്റെ മനസ്സിൽ ഇടം പിടിച്ച മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.... അത് നിന്റെ ചേച്ചിയായിരുന്നു മാനവ്....!"വികാസ് പറയുന്നതൊന്നും മാനവിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല "ഞാൻ 7തിൽ പഠിക്കുമ്പോഴാണ് നിന്റെ ചേച്ചിയെ ഞാൻ ആദ്യമായി കാണുന്നത്....

ജോലി സംബന്ധമായി അച്ഛന് ട്രാൻസ്ഫർ കിട്ടിയാണ് ഞങ്ങൾ നിങ്ങടെ നാട്ടിലേക്ക് വരുന്നത്.... അന്ന് നിന്റെ ചേച്ചി ഫിഫ്ത് സ്റ്റാൻഡേർഡിൽ ആയിരുന്നു ഇടക്ക് വല്ലപ്പോഴും കാണുന്ന ആ കൊച്ചു സുന്ദരിയെ ഞാൻ പലപ്പോഴായി ശ്രദ്ധിച്ചിരുന്നു.... എന്തോ എനിക്ക് അവളെ കാണുമ്പോഴൊക്കെ ചുമ്മാ നോക്കി നിൽക്കാൻ തോന്നും ഒക്കെ ഒരു നേരം പോക്കായിരുന്നു.....! പക്ഷേ അവൾ എനിക്ക് വെറുമൊരു നേരം പോക്കായിരുന്നില്ലെന്ന് പിന്നീട് അവളെ കാണാതായപ്പോൾ എനിക്ക് മനസ്സിലായി അവളെ കാണാതെ വല്ലാതെ ഒരു വീർപ്പു മുട്ടലായിരുന്നു നീ ഓർക്കുന്നുണ്ടോ എന്നറിയില്ല.... അന്നൊരിക്കൽ അവളെ അന്വേഷിച്ചു ഞാൻ നിന്റെ അടുത്ത് വന്നിരുന്നു...." വികാസ് പറഞ്ഞു നിർത്തിയതും മാനവ് അത് ഓർത്തെടുക്കാൻ നോക്കി.... പക്ഷേ അങ്ങനൊരു രംഗം അവന്റെ ഓർമയിൽ തെളിഞ്ഞിരുന്നില്ല "നീ ഓർക്കാൻ വഴി ഇല്ല.... അന്ന് നിന്റെ അച്ഛനും അമ്മയും തമ്മിൽ വഴക്കായി.... അച്ഛൻ ചേച്ചിയെ കൂട്ടി പോയി എന്നൊക്കെ പറഞ്ഞു കരഞ്ഞ നിന്നേ ഞാൻ ആശ്വസിപ്പിച്ചു ക്ലാസ്സിലേക്ക് വിട്ടു പിന്നെ മനസ്സിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു അന്ന് ആരോട് ചോദിക്കണമെന്നോ എന്ത് ചെയ്യണമെന്നോ എന്ന പക്വത എനിക്കുണ്ടായിരുന്നില്ല എന്റെ അന്വേഷണം തൽക്കാലം ഞാൻ നിർത്തി വെച്ചു....

പക്ഷേ ഞാൻ വളരുന്നതിനൊപ്പം നിന്റെ ചേച്ചിയും എന്റെ ഉള്ളിൽ വേരുറക്കുകയായിരുന്നു വർഷങ്ങൾക്ക് ശേഷം ഒരുപാട് അന്വേഷിച്ചിട്ടും നിന്നെയോ നിന്റെ ചേച്ചിയെയോ എനിക്ക് കണ്ടെത്താനായില്ല പിന്നെ പതിയെ പതിയെ ഞാൻ എന്റെ കുടുംബത്തിലേക്ക് മാത്രമായി ഒതുങ്ങി.... ഒക്കെ മറക്കാൻ ശ്രമിക്കുകയായിരുന്നു പക്ഷേ വർഷങ്ങൾക്കിപ്പുറം മാനസയാണ് അവളെന്നു ആ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞപ്പോൾ എന്റെ ഉള്ളിൽ ശൂന്യത ആയിരുന്നു അത് മറ്റൊന്നും കൊണ്ടല്ല.... അവളെ തിരിച്ചു കിട്ടിയതോർത്തു സന്തോഷിക്കണോ.... അതോ അവൾ അനുഭവിച്ചതൊക്കെ ഓർത്തു വേദനിക്കണോ എന്നൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല എനിക്ക് പക്ഷേ ഒന്ന് ഞാൻ തീരുമാനിച്ചിരുന്നു.... ഇനി ഒരിക്കൽ കൂടി അവളെ വിട്ട് കളയാൻ ഞാൻ തയ്യാറല്ലെന്ന്....! എനിക്ക് വേണം അവളെ എന്റെ പെണ്ണായിട്ട്....!" വികാസിന്റെ ശബ്ദം പോലെ അവന്റെ വാക്കുകളും ഉറച്ചതായിരുന്നു "നന്ദിയുണ്ട്.... ഒരുപാട്...." മാനവ് കൈ കൂപ്പിയതും വികാസ് അവനെ കെട്ടിപ്പിടിച്ചു "വേണ്ടടാ.... നിന്റെ പെങ്ങളെ എന്നിൽ നിന്ന് അകറ്റാതിരുന്നാൽ മാത്രം മതി....!" വികാസ് പുഞ്ചിരിച്ചതും മാനവ് അവനെ വരിഞ്ഞു മുറുക്കി വിക്രം അവരെ ചേർത്തു പിടിച്ചു പുഞ്ചിരിയോടെ നിന്നു •••••••••••••••••••••••••••••°

"രാവണാ....!" ജാനിക്കുള്ള ഫുഡ്‌ എടുക്കാനായി കിച്ചണിൽ പോയി വരുമ്പോഴാണ് റാവൺ ജാനിയുടെ നിലവിളി കേട്ടത് അവൻ ഫുറുമായി വേഗം മുറിയിലേക്ക് കയറിയപ്പോൾ പേടിച്ചു വിറക്കുന്ന ജാനിയെയാണ് കണ്ടത് പേടിയോടെ അവൾ നെഞ്ചിൽ കൈ വെച്ച് ചുറ്റും നോക്കുന്നത് കണ്ടതും അവൻ സംശയത്തോടെ ഫുഡ്‌ ടേബിളിൽ വെച്ചു ആ ശബ്ദം കേട്ട് ജാനി ഞെട്ടലോടെ അലറാൻ നിന്നതും "ജാനി.... പേടിക്കണ്ട.... It's me....!"അവൻ പറഞ്ഞു തീർന്നതും അവൾ ബെഡിൽ നിന്നിറങ്ങി അവനടുത്തേക്ക് ഓടി ഓടി ചെന്ന് അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു അവൾ കിതക്കുന്നുണ്ടായിരുന്നു.... അവളുടെ ഹൃദയമിടിപ്പുകൾ അവൻ അറിയുന്നുണ്ടായിരുന്നു നെറ്റിയിൽ നിന്നൊക്കെ വിയർപ്പു പൊടിയുന്നത് കണ്ട് റാവൺ പതിയെ അവളുടെ പുറത്ത് തട്ടി കൊടുത്തു എന്തോ ദുസ്വപ്നം കണ്ടതാണെന്ന് അവന് മനസ്സിലായി "പേടിച്ചോ....?" അവൻ അവളുടെ തലയിൽ തലോടി സൗമ്യമായി ചോദിച്ചതും അവൾ മറുപടി പറയാതെ അവനിലെ പിടി മുറുക്കി "വാ ഫുഡ്‌ കഴിക്ക്....!" റാവൺ അവൾ അടർത്തി മാറ്റാൻ ശ്രമിച്ചതും അവൾ പേടിയോടെ അവനെ വരിഞ്ഞു മുറുക്കി "എന്നെ ഒറ്റക്കാക്കി പോവല്ലേ രാവണാ.... പ്ലീസ്...." അവൾ വിതുമ്പല്ലടക്കി യാചനയുടെ സ്വരത്തിൽ പറഞ്ഞതും റാവൺ ശ്വാസം വലിച്ചു വിട്ടു

"ജാനി.... ഞാൻ എങ്ങും പോകില്ല.... നീ ഫുഡ്‌ കഴിക്ക്...." അവൻ കടുപ്പിച്ചു പറഞ്ഞതും അവൾ വാശിയോടെ അവനിലേക്ക് ചേർന്നു നിന്നു വിതുമ്പി "നിന്നോടല്ലേ ഞാൻ പറഞ്ഞത് അതെടുത്തു കഴിക്കാൻ....!" അവന്റെ ശബ്ദം ഉയർന്നതും ജാനി പേടിയോടെ അവനിൽ നിന്ന് അകന്ന് മാറി ദേഷ്യത്തോടെ നോക്കുന്ന അവനെ നോക്കി അവൾ വിതുമ്പിയതും അവൻ അവളെ പിടിച്ചു ബെഡിലേക്ക് ഇരുത്തി അവൾക്ക് കഴിക്കാനായി കഞ്ഞിയാണ് അവൻ കൊണ്ട് വന്നത് അവൻ അവളുടെ അടുത്ത് ചെയർ വലിച്ചിട്ടു അതിലിരുന്ന് കഞ്ഞി സ്പൂനിൽ കോരി അവൾക്ക് നേരെ നീട്ടി അവന്റെ മുഖത്ത് അപ്പോൾ ദേഷ്യം ഉണ്ടായിരുന്നില്ല..... ശാന്തമായിരുന്നു ജാനി പേടിയോടെ വാ തുറന്നതും അവൻ അവളുടെ വായിൽ കഞ്ഞി ഒഴിച്ച് കൊടുത്തു അവനോടുള്ള പേടി കൊണ്ടാണോ വിശന്നിട്ടാണോ എന്നറിയില്ല അവൻ കൊണ്ട് വന്ന കഞ്ഞി മുഴുവൻ ജാനി കുടിച്ചു തീർത്തു "ഇനി വേണോ...."

കഞ്ഞി കാലിയായതും റാവൺ അതിലേക്ക് നോക്കി അവളോട് ചോദിച്ചതും അവൾ ചുണ്ട് പിളർത്തി വേണ്ടെന്ന് പറഞ്ഞു അതിനൊന്നു അമർത്തി മൂളി അവൻ അവൾക്ക് വെള്ളം കൊടുത്ത് പാത്രവും എടുത്ത് താഴെക്ക് പോയി അവൻ പോയതും എന്തിനെന്നില്ലാതെ അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു പുറകിൽ ഒക്കെ ആരോ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി ഒക്കെ തോന്നലാണെങ്കിലും അവൾക്ക് വല്ലാതെ പേടി തോന്നുന്നുണ്ടായിരുന്നു "ഇന്ന് രാവണൻ വണ്ണിലായിരുന്നെങ്കിൽ....?" അവളുടെ ഉള്ളിൽ ആധി നിറഞ്ഞു ഒരുനിമിഷം തന്നേ പൊതിഞ്ഞു പിടിച്ചു വേദനയോടെ നോക്കുന്ന തന്റെ രാവണന്റെ മുഖം മനസ്സിൽ തെളിഞ്ഞു അവന്റെ വേദനയും സ്നേഹവും പരിചരണവും ഒക്കെ ഓരോന്നായി മനസ്സിൽ മിന്നിമാഞ്ഞു അതുവരെ അവളുടെ മനസ്സിൽ നിറഞ്ഞ പേടി ഒക്കെ എങ്ങോ പോയി മറഞ്ഞു ഉള്ളിൽ അവളുടെ രാവണൻ മാത്രം....! അവളോടുള്ള അവന്റെ സമീപനം ഓരോന്നായി അവൾ ഓർത്തെടുത്തു...... മറ്റൊന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അവന്റെ നെഞ്ചോട് ചേർന്നിരുന്നു അവന്റെ ഹൃദയമിടിപ്പുകളെ കാതോർത്ത നിമിഷം മനസ്സിൽ നിറഞ്ഞു അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് അവളറിഞ്ഞു....

ഉള്ളിൽ സുഖമുള്ള എന്തോ ഒരു അനുഭൂതി..... രാവണനെ കുറിച്ചോർക്കുമ്പോൾ ഇതിന് മുൻപൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേക അനുഭൂതി..... അവൾക്കെന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് പോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നാൽ അവൾ പോലും അറിയാതെ അവളുടെ രാവണൻ അവളിൽ വേരുറക്കുകയായിരുന്നു..... പ്രണയത്തിന്റെ മൊട്ടുകൾ അവളുടെ ഹൃദയത്തെ തളരിതമാക്കുകയായിരുന്നു......! ••••••••••••••••••••••••••••••° "ഏട്ടാ...."പ്ലേറ്റ് ഒക്കെ കഴുകി വെച്ച് റൂമിലേക്ക് നടന്ന റാവൺ നന്ദുവിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി "നീ ഉറങ്ങിയില്ലേ നന്ദു....?" അവൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു എന്നാൽ അവൾ വിതുമ്പുകയായിരുന്നു.... നിറ കണ്ണുകളോടെ അവന്റെ മുന്നിൽ നിൽക്കുന്ന നന്ദുവിനെ കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു "എന്താടാ.... എന്ത് പറ്റി.... ഏട്ടനോട് പറയ്....?" റാവൺ അവളെ ചേർത്തു പിടിച്ചു അവളുടെ കണ്ണ് തുടക്കവേ അവളോട് ചോദിച്ചു "ഞാൻ.... ഞാൻ കാരണമല്ലേ.... എന്റെ ശ്രദ്ധയില്ലായ്മ കൊണ്ടല്ലേ ഏട്ടത്തി ഈ അവസ്ഥയിലായത്....?" നന്ദു വിതുമ്പലോടെ പറഞ്ഞതും റാവൺ പുഞ്ചിരിച്ചു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...