ജാനകീരാവണൻ 🖤: ഭാഗം 55

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാവിലെ വിക്രം പോയതിന് പിന്നാലെ ആരോ കാളിംഗ് ബെൽ അടിച്ചത് കേട്ടാണ് മനു പോയി ഡോർ തുറന്നത് "ആരാ...?" പുറത്ത് ഫോണിൽ തോണ്ടി നിൽക്കുന്ന പെൺകുട്ടിയെ നോക്കി മനു ചോദിച്ചതും അവൾ തലയുയർത്തി നോക്കി "Hi.... I'm ഇള..... ഇള പരമേശ്വർ...."അവൾ ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് മനുവിന് നേരെ കൈ നീട്ടിയതും അവൻ കൈ കൊടുക്കാതെ സംശയത്തോടെ അവളെ നോക്കി ഡാർക്ക്‌ ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് ജീനും ബ്ലാക്ക് ബൂട്സും ഒക്കെ ധരിച്ചു സ്യൂട്കേസുമായി മുന്നിൽ നിൽക്കുന്ന ഒരു പെൺ കുട്ടി..... ആളെ മനസ്സിലാവാതെ മനു നെറ്റി ചുളിച്ചു "ആഹ് ഇളാ.... താൻ എത്തിയോ.... റാവൺ ഇന്നലെ രാത്രി പറഞ്ഞിരുന്നു താൻ വരുന്ന കാര്യം...." മുഖത്ത് പുഞ്ചിരി വരുത്തി പുറത്തേക്ക് വന്ന വികാസ് അവൾക്ക് കൈ കൊടുത്തു "മനൂ.... ഇത് ഡോക്ടർ ഇളാ പരമേശ്വർ.... കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു....

മാനസയെ ട്രീറ്റ്‌ ചെയ്യാൻ റാവൺ ഇളയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്...."വികാസ് മനുവിന് അവളെ പരിചയപ്പെടുത്തിയതും മനു അവൾക്ക് നേരെ തിരിഞ്ഞു "I'm Maanav.... Maanav maheswari.... മാനസയുടെ ബ്രദറാണ്....."അവൻ അവൾക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു "വാ ഇളാ.... തനിക്കുള്ള റൂം ഇവിടെ തന്നെ അറേഞ്ച് ചെയ്യാനാ റാവൺ പറഞ്ഞത്....ദാ ആ കാണുന്നതാണ് റൂം.... ഇതാ റൂമിന്റെ കീ.... താനൊന്ന് ഫ്രഷ് ആയി വാ...." അകത്തേക്ക് നടന്ന് കൊണ്ട് വികാസ് കീ അവളെ ഏൽപ്പിച്ചതും അവൾ റൂം തുറന്ന് അകത്തേക്ക് കയറി പോയി "നീ എങ്ങോട്ടാ....?" മാനസയുടെ മുറിയിലേക്ക് പോകാൻ തുനിഞ്ഞ മനുവിനോടായി വികാസ് ചോദിച്ചു "ഞാൻ ചേച്ചിയെ ഒന്ന് കണ്ടിട്ട് വരാം....." അവൻ അങ്ങോട്ട് നടന്നതും വികാസ് അവനെ പിടിച്ചു നിർത്തി.. "വേണ്ടടാ.... ഇപ്പൊ അവളുടെ അടുത്തേക്ക് പോകണ്ട .... ഇപ്പോ അവളാകെ തളർന്നിരിക്കുകയാണ്..... അവൾ കടുപ്പിച്ചു എന്തെങ്കിലും പറഞ്ഞാൽ അത് നിനക്ക് താങ്ങാൻ കഴിയില്ല...." വികാസ് അത് പറഞ്ഞുകൊണ്ട് അവനെ പിടിച്ചു സോഫയിൽ ഇരുത്തി "ചേച്ചി ഒരുപാട് വേദനിപ്പിക്കുന്നുണ്ടല്ലേ....?"

അവന്റെ മുഖത്തെ വേദന വായിച്ചെടുത്തുകൊണ്ട് മനു ചോദിച്ചു.... വികാസ് കണ്ണ് ചിമ്മി കാണിച്ചു കുറച്ചു കഴിഞ്ഞതും ഇള ഫ്രഷ് ആയി പുറത്തേക്ക് വന്നു "മാനസാ....?" അവൾ ചുറ്റും നോക്കിക്കൊണ്ട് വികാസിനോട് ചോദിച്ചു "ദേ ആ റൂമിലാ...." വികാസ് മുറി കാണിച്ചു കൊടുത്തതും അവൾ അങ്ങോട്ട് നടന്നു "നിങ്ങൾ ഇപ്പൊ വരണ്ട.... ആദ്യം ഞാൻ ഒന്ന് സംസാരിക്കട്ടെ...." അവൾക്ക് പിന്നാലെ പോകാൻ നിന്ന വികാസിനു നേരെ തിരിഞ്ഞുകൊണ്ട് അവൾ പറഞ്ഞു.... വികാസ് തല കുലുക്കി അത് കണ്ട് അവൾ മുറിയിലേക്ക് കയറി വികാസ് മനുവിനൊപ്പം സോഫയിലിരുന്നു "ഡോക്ടർ എവിടെ....?" റാവൺ പുറത്ത് നിന്ന് കയറി വന്നുകൊണ്ട് ചോദിച്ചതും മനു മാനസയുടെ റൂമിലേക്ക് കൈ ചൂണ്ടി "നീ ഇവിടെ ഇരിക്ക്.... ഇള അവളോട് സംസാരിക്കട്ടെ ആദ്യം...." വികാസ് റാവണിനെ അടുത്ത് പിടിച്ചിരുത്തിയതും അവന്റെ കണ്ണുകൾ മാനസയുടെ മുറിയിലേക്ക് നീണ്ടു •••••••••••••••••••••••••••••••°

"Hi മാനസ ...." ഇളയുടെ ശബ്ദം കേട്ടാണ് മാനസ തലയുയർത്തി നോക്കിയത് കരഞ്ഞു തളർന്നിരിക്കുന്ന മാനസയെ നോക്കി ഇള പുഞ്ചിരിച്ചതും ഒരു പെൺകുട്ടിയെ കണ്ടത് കൊണ്ടാവാം മാനസയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.... അത് ഇള ശ്രദ്ധിച്ചിരുന്നു "ഞാൻ ഡോക്ടർ ഇളാ പരമേശ്വർ.... മാനസയെ പരിചരിക്കേണ്ട ചുമതല RK സർ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്...."അവൾ മാനസയുടെ തലയിൽ കൈ വെച്ച് കണ്ണുകൾ പരിശോധിച്ചുകൊണ്ട് പറഞ്ഞു "Rk സാറോ....?" മാനസ സംശയത്തോടെ അവളെ നോക്കി "അതേ.... Rk Sir.... മാനസയുടെ ബ്രദർ....."ഇള പറയുന്നത് കേട്ട് മാനസ ഞെട്ടി "ബ്രദറോ....?" അവൾ ഞെട്ടൽ വിട്ടുമാറാതെ ഇളയെ നോക്കി "മ്മ്.... ബ്രദർ തന്നെ.... മാനസ അറിയാത്തതായി ഇനിയും ഒരുപാടുണ്ട്..... അതൊക്കെ ഞാൻ വിശദമായി പറഞ്ഞു തരുന്നുണ്ട്.... അതിന് മുൻപ് എനിക്ക് മാനസ ആരാണെന്ന് അറിയണം.... തന്നെ കുറിച്ചുള്ള എല്ലാം എനിക്ക് അറിയണം.... എന്നാലേ എനിക്ക് തന്നെ സഹായിക്കാൻ പറ്റുള്ളൂ...."

ഇള ബെഡിൽ ഇരുന്നുകൊണ്ട് മാനസയുടെ കൈയിൽ പിടിച്ചതും മാനസ അവളുടെ കഴിഞ്ഞ കാലം ഓർക്കാൻ തുടങ്ങി "അച്ഛൻ.... അമ്മ.... ഞാൻ.... മനൂട്ടൻ..... ഓർമ വെച്ച നാൾ മുതൽ എന്റെ ലോകം അതായിരുന്നു.... ഞങ്ങളുടെ കുഞ്ഞ് വീട്ടിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു സാധുവായ അമ്മയെ അച്ഛൻ പ്രണയിച്ചു വിവാഹം കഴിച്ചത് കൊണ്ട് ഞങ്ങൾക്ക് ബന്ധുക്കൾ എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല.... എനിക്കോ മനൂട്ടനോ അതിൽ യാതൊരു വിഷമവും ഉണ്ടായിരുന്നില്ല കാരണം ഞങ്ങൾക്ക് അച്ഛനും അമ്മയുമായിരുന്നു എല്ലാം.... അമ്മയെ ജീവനാ ഞങ്ങൾക്ക്..... അച്ഛനോട് ഒരിക്കൽ പോലും എന്റെ അമ്മ വഴക്കിട്ടിട്ടില്ല.... അത്രയ്ക്ക് പാവം ആയിരുന്നു എന്റെ അമ്മ....." അത് പറയുമ്പോൾ മാനസയുടെ കണ്ണുകൾ നിറഞ്ഞു.... തൊണ്ടയിടറി ഇള ഒരു കേൾവിക്കാരിയായി ഇരുന്നുകൊടുത്തു "പക്ഷേ പതിയെ പതിയെ അച്ഛനും അമ്മയ്ക്കും ഇടയിൽ വഴക്കുകൾ പതിവായി.... അച്ഛൻ വീട്ടിലേക്ക് വരുന്നത് നന്നേ കുറഞ്ഞു.... ആരോ പറഞ്ഞറിഞ്ഞു അച്ഛന് വേറെ ഭാര്യയും കുടുംബവും ഒക്കെ ഉണ്ടെന്ന് അതറിഞ്ഞപ്പോൾ തകർന്നു പോയി ഞങ്ങൾ....

അച്ഛനെ ഓർത്ത് നെഞ്ച് നീറി കഴിഞ്ഞ എന്റെ അമ്മയുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട് പെട്ടെന്നൊരു ദിവസം അച്ഛൻ വീട്ടിൽ കയറി വന്നപ്പോൾ ഞാൻ ശരിക്കും സന്തോഷിച്ചു.... പക്ഷേ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല.... അമ്മയോട് വഴക്കിട്ടു എന്നെ ബലമായി കൂടെ കൂട്ടി.... അമ്മ എതിർത്തു.... പക്ഷേ അച്ഛന്റെ ശക്തിക്ക് മുന്നിൽ അമ്മ തോറ്റ് പോയി അപ്പോഴും ഞാൻ ചിന്തിച്ചു.... എന്നോടുള്ള സ്നേഹം കൊണ്ടാണ് അച്ഛൻ എന്നെ കൂടെ കൂട്ടിയതെന്ന്.... എന്റെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് അച്ഛൻ എന്നെ ഒരു അനാഥാലയത്തിൽ ഏൽപ്പിച്ചു അനാഥാലായത്തിൽ ഏൽപ്പിക്കാനാണെങ്കിൽ എന്തിനാ അമ്മയിൽ നിന്ന് എന്നെ ആകട്ടിയതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു....ഒടുവിൽ അതിനുള്ള ഉത്തരം ഞാൻ തന്നെ കണ്ടെത്തി വളർന്നു വരുന്നതിനനുസരിച്ച് അതൊരു അനാഥാലയം അല്ലെന്ന് എനിക്ക് മനസ്സിലായി.... അവിടെ താമസിക്കുന്ന പലരും എന്റെ ചോരയാണെന്ന് അവിടെയുണ്ടായിരുന്ന ഒരു ചേച്ചിയിലൂടെ ഞാൻ അറിഞ്ഞു ആ ചേച്ചിയുടെ അമ്മയെയും എന്റെ അച്ചനെന്ന് പറയുന്ന മൃഗം പ്രണയിച്ചു വിവാഹം കഴിച്ചതാണ്....

ആ ചേച്ചിയെയും ആ ചേച്ചിയുടെ അമ്മയെയും അയാൾ പണത്തിന് വേണ്ടി പലർക്കും കാഴ്ച വെച്ചു.... ഒരുപാട് ദ്രോഹിച്ചു.... അതുപോലെ പലരെയും ദ്രോഹിച്ചിട്ടുണ്ടെന്ന് ആ ചേച്ചിയിലൂടെ അറിഞ്ഞപ്പോൾ മനസ്സിൽ പ്രതിഷ്ടിച്ച അച്ഛനെന്ന വിഗ്രഹം വീണുടഞ്ഞു.... ഒപ്പം എന്റെ കുഞ്ഞ് മനസ്സും.... കാരണം അത്രത്തോളം സ്നേഹിച്ചിരുന്നു ഞാനയാളെ എന്നെ പോലെ പല പെൺകുട്ടികളെയും അയാൾ അവിടെ കൊണ്ട് തള്ളി..... സ്വന്തം മകളാണെന്ന് നോക്കാതെ എന്നെയടക്കം ഒരുപാട് കുട്ടികളെ കൂട്ടുകാർക്കൊപ്പം ചേർന്ന് നശിപ്പിച്ചു.....പലർക്കു മുന്നിലേക്കും എറിഞ്ഞു കൊടുത്തു.... രക്ഷപ്പെടാൻ നോക്കി..... കഴിഞ്ഞില്ല.... മാനം നഷ്ടപ്പെട്ടപ്പോൾ മരിക്കാൻ ശ്രമിച്ചു.... അതിനും അനുവദിച്ചില്ല ആ ദുഷ്ടക്കൂട്ടങ്ങൾ വളരെ വൈകിയാണ് എന്റെ അമ്മയുടെ മരണം പോലും ഞാൻ അറിയുന്നത്.... അന്ന് ഞാൻ അലറിക്കരയുന്നത് കണ്ട് അയാൾ പൊട്ടി പൊട്ടി ചിരിച്ചു.... അന്നും ഒരു മൃഗത്തെ പോലെ അയാൾ എന്നെ.... " ബാക്കി പറയാനാവാതെ മാനസ വിതുമ്പി.... ഇള അവളുടെ പുറത്ത് തടവി ആശ്വസിപ്പിച്ചു ഒക്കെ കേട്ട് ഇളയുടെ രക്തം തിളക്കുകയായിരുന്നു....

എങ്കിലും അവൾ സമ്യപനം പാലിച്ചു "എന്നോട് സത്യങ്ങൾ പറഞ്ഞ ചേച്ചിയെ വലിയ വിലക്ക് അവർ ഏതോ വിദേശിക്ക് വിറ്റു എന്നെയും വിൽക്കാൻ ശ്രമിച്ചപ്പോൾ ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചു.... അമ്മ കൂടി പോയതോടെ എന്റെ മനൂട്ടൻ ഒറ്റയ്ക്കായിപോകും എന്ന ചിന്തയാണ് ഓരോ തവണയും എന്നെ മരണത്തിൽ നിന്ന് പിന്തിരിപ്പിച്ചത് രക്ഷപ്പെടാൻ ശ്രമിച്ചതും അവന് വേണ്ടിയാണ്... പക്ഷേ എനിക്കതിനു കഴിഞ്ഞില്ല.... ആ നാലുപേരുടെയും ക്രൂരതകൾ ഏറ്റ് വാങ്ങി ഒരു ജീവശ്ചവം പോലെ ആയി ഞാൻ.... എന്റെ അച്ഛനെന്ന ചെകുത്താന്റെ കൈയിലെ കത്തി ശരീരത്തിൽ കുത്തിക്കയറിയപ്പോൾ മരണം ഉറപ്പിച്ചിരുന്നു ഞാൻ ചോര വാർന്നൊലിച്ച ഈ ശരീരം കാട്ടിൽ ഉപേക്ഷിക്കുമ്പോൾ ഇനി ഈ കണ്ണുകൾ തുറക്കാൻ കഴിയില്ലെന്ന് വിശ്വസിച്ചിരുന്നു ഞാൻ പക്ഷേ.... മരിച്ചില്ല..... എന്നോട് ക്രൂരത കാണിച്ചു ദൈവത്തിന് മതിയായിട്ടുണ്ടാവില്ല.... അതാവും ആരോ എന്നെ രക്ഷപ്പെടുത്തിയതും ഇങ്ങനൊരു വിഷ വിത്തിനെ എനിക്ക് ചുമക്കേണ്ടി വന്നതും...." അവൾ പൊട്ടികരഞ്ഞുകൊണ്ട് അവളുടെ വയറിൽ പിടി മുറുക്കി.. "ഇപ്പോ എനിക്ക് ചുറ്റും ഉള്ളത് ശത്രുക്കളാണോ മിത്രങ്ങളാണോ എന്നൊന്നും അറിയില്ല എനിക്ക്.... അയാൾ പറഞ്ഞു ഞാൻ ഭാര്യയാണെന്ന്.....

എന്റെ കഴുത്തിലെ ഈ താലി കാണുമ്പോൾ എനിക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നുവാ.... ഇവരൊക്കെ ആ ദുഷ്ടമാരുടെ ആളുകളാണോ എന്ന് ഞാൻ ഭയക്കുന്നുണ്ട്...പക്ഷേ അവരെ ഒക്കെ കാണുമ്പോൾ അവരുമായി എന്തോ ബന്ധം ഉള്ളത് പോലെ.... അവരെ ഒക്കെ ഇതിന് മുൻപ് കണ്ടിട്ടുള്ളത് പോലെ....." മാനസ തലക്ക് കൈ കൊടുത്തു അസ്വസ്ഥതയോടെ എന്തോ ഓർക്കാൻ ശ്രമിച്ചു "ഓർമ വരുന്നില്ല.... അവർ ആരാണെന്ന് എനിക്ക് ഓർമ കിട്ടുന്നില്ല.... എന്റെ മനസ്സിൽ നിന്ന് കുറേ മാസങ്ങൾ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു..... അതെങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല ഒരുപക്ഷെ എന്നോട് അയാൾ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ഇങ്ങനെയൊരു താലി കഴുത്തിൽ അണിയാനുള്ള യോഗ്യത ഇല്ലാത്തവളാ ഞാൻ.... എന്നെപ്പോലൊരു പെണ്ണിന് ഒരു ഭാര്യ ആവാനുള്ള അവകാശം ഇല്ല...." അവൾ കണ്ണ് രണ്ടും അമർത്തി തുടച്ചു പറഞ്ഞു നിർത്തി "ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സ്വയം ഉരുകി ഇല്ലാതാവുകയാണ് ഞാൻ.... വയ്യ.... ഇനിയും ഈ നശിച്ച ജീവിതവും പേറി നടക്കാൻ....."അവൾ സ്വയം തലക്ക് അടിക്കാൻ തുടങ്ങിയതും ഇള അവളെ തടഞ്ഞു "മാനസാ.... മാനസാ.... Just calm down..... ഞാൻ പറയട്ടെ.... ഞാൻ പറയുന്നത് ഒന്ന് കേൾക്കു...."

ഇള അവളുടെ തലയിൽ തലോടി പറഞ്ഞതും മാനസയുടെ വിതുമ്പലുകൾ നേർത്തു വന്നു ഇള അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ അവളെ നോക്കി "നിനച്ചിരിക്കാത്ത നേരത്ത് ജീവിതത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴാണ് മനുഷ്യർ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്.... പക്ഷേ ഓരോ ജീവനും ഭൂമിയിലേക്ക് വരുന്നത് എങ്ങനെയാണെന്ന് ആരും ഓർക്കാറില്ല....."ഇള സൗമ്യമായി പറയുന്നത് കേട്ട് മാനസ തല കുനിച്ചിരുന്നു "മാനസ അമ്മയെ ഒരുപാട് സ്നേഹിക്കുന്നില്ലേ....?" മാനസയുടെ തല പിടിച്ചുയർത്തി ഇള ചോദിച്ചതും മാനസ നിറ കണ്ണുകളോടെ തല കുലുക്കി "മാനസ ഈ ഭൂമി കാണാൻ വേണ്ടി ആ അമ്മ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ.... മാനസ ആ അമ്മയുടെ ഉള്ളിൽ തുടിച്ചു തുടങ്ങിയത് മുതൽ ഭൂമിയിലേക്ക് പിറന്നു വീഴുന്നത് വരെ ആ അമ്മ കുറച്ചൊന്നുമായിരിക്കില്ല ബുദ്ധിമുട്ടിയിട്ടുണ്ടാകുക ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വേദന അവളുടെ പ്രസവവേദനയാണ്.... പലർക്കും പുച്ഛമാണ്.... ലോകത്താരും പ്രസവിച്ചിട്ടില്ലേ എന്നൊക്കെ ചോദിക്കും.... പക്ഷേ അത് അനുഭവിക്കുന്നവർക്കേ ആ വേദന എത്ര ഭയാനകമാണെന്ന് അറിയാൻ സാധിക്കൂ....

അസ്ഥികൾ നുറുങ്ങുന്ന ആ വേദന മറന്നതുല്യം ആണെന്ന് പോലും തോന്നിപ്പോകും പക്ഷേ അതൊക്കെ മറക്കാൻ പിറന്നു വീഴുന്ന ആ കുഞ്ഞിന്റെ മുഖം മാത്രം കണ്ടാൽ മതി അമ്മമാർക്ക് മാനസക്ക് ജന്മം നൽകാൻ ആ അമ്മ സഹിച്ച വേദന അത് നിന്നോടുള്ള സ്നേഹമാണ്.... ആ അമ്മയുടെ ജീവൻ പകുത്തു തന്നതാണ് തന്റെ ഈ ജീവനും ജീവിതവും.... മാനസ ആ നോവിനും സ്നേഹത്തിനും ഒരു വിലയും കൽപ്പിക്കുന്നില്ലേ.... സ്വയം ജീവിതം അവസാനിപ്പിക്കുന്നതിലൂടെ ആ അമ്മയുടെ പേറ്റ് നോവിനെ മാനസ അവഹേളിക്കുന്നതിന് തുല്യമല്ലേ.... ആ അമ്മയുടെ മാതൃത്വം അല്ലെ തോറ്റ് പോകുന്നത്....?" ഇളയുടെ ഓരോ ചോദ്യവും അവളുടെ ചങ്കിൽ തന്നെയാണ് വന്ന് തറച്ചത് "ആത്മഹത്യ ചെയ്യാൻ എല്ലാർക്കും സാധിക്കും.... പക്ഷേ പൊരുതി ജയിക്കാൻ ചുരുക്കം ചിലർക്കേ സാധിക്കുള്ളു.... അതിന് ശ്രമിക്കാത്തവരാണ് ഭീരുക്കൾ..... "മാനസയുടെ കണ്ണ് തുടച്ചു ഇള പറഞ്ഞു "ഞാൻ.... ഞാൻ ഒറ്റക്കായില്ലേ ഇപ്പൊ.... എനിക്കാരാ ഉള്ളെ.....?"അവൾ വിതുമ്പലോടെ ചോദിച്ചതും ഇള പുഞ്ചിരിച്ചു "എല്ലാവരും ഉണ്ട്..... താൻ ഒറ്റക്കല്ല മാനസാ.... നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്..... ഹസ്ബൻഡ്..... ബ്രതേർസ്..... സിസ്റ്റർ..... അങ്ങനെ അങ്ങനെ ഒരു വലിയ ഫാമിലി തന്നെ നിനക്ക് ഉണ്ട്...."

ഇള പറയുന്നത് കേട്ട് അവൾ സംശയത്തോടെ നോക്കി "പറയാൻ ഒരുപാടുണ്ട്.... മാനസക്ക് നഷ്ടപ്പെട്ട കുറച്ചു മാസങ്ങളിൽ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.... അതിലൊന്നാണ് തന്റെ കഴുത്തിൽ കിടക്കുന്ന താലി.....തന്നെ സ്നേഹിക്കാനും ഒരുപാട് ആളുകൾ ഉണ്ടിപ്പോൾ..... ഒക്കെ പറയാം.... പക്ഷേ അത് കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താൻ ഇപ്പോൾ..... " ഇള സൗമ്യമായി പറഞ്ഞു.... മാനസ ഒരു കഥ കേൾക്കുന്ന കൗതുകത്തിൽ ഒക്കെ കേട്ടിരുന്നു "ഒന്ന് ഞാൻ പറയാം.... ഇപ്പൊ മാനസക്ക് ഒപ്പം ഉള്ളതാരും ശത്രുക്കളല്ല.... താൻ മനസ്സ് തുറന്ന് ചിരിക്കുന്നത് കാണാൻ കാത്ത് നിൽക്കുന്നവരാണ്..... അവരെ താൻ വേദനിപ്പിക്കരുത്...." ഇള വാത്സല്യത്തോടെ പറഞ്ഞതും അനുസരണയുള്ള ഒരു കുട്ടിയെ പോലെ മാനസ തല കുലുക്കി "റസ്റ്റ്‌ എടുത്തോളൂ.... ഞാൻ പുറത്തുണ്ടാവും...."അവളെ പിടിച്ചു ബെഡിൽ കിടത്തി ഇള ഡോർ ചാരി പുറത്തേക്കിറങ്ങിയതും റാവൺ അവൾക്ക് നേരെ വന്നു "മാനസ കിടന്നു.....നിങ്ങളാരും ഇപ്പൊ മാനസയുടെ അടുത്തേക്ക് പോകണ്ട..... അവൾക്ക് എല്ലാം മനസ്സിലാക്കാനും ഉൾകൊള്ളാനും ടൈം കൊടുക്കണം..... ഒരിക്കലും ഒന്നിനും അവളെ ആരും ഫോഴ്സ് ചെയ്യാൻ പാടില്ല....

ഒരു ആത്മഹത്യ പ്രവണത അവളുടെ ഉള്ളിൽ ഉണ്ട്.... അത് കൊണ്ട് സൂക്ഷിക്കണം...." ഇള പറയുന്നത് റാവൺ മൂളി കേട്ടു "Doctor....." മുറിയിലേക്ക് പോകാൻ നിന്ന ഇളയെ റാവൺ വിളിച്ചു. "എന്താ സർ....?" അവൾ തിരിഞ്ഞു നോക്കി "ഇവിടെ സ്റ്റേ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഹോട്ടൽ റൂം അറേഞ്ച് ചെയ്യാം.... No problem...." അവൻ പറയുന്നത് കേട്ട് ഇള പുഞ്ചിരിച്ചു "No sir..... അതിന്റെ ആവശ്യം ഇല്ല..... എനിക്ക് ഇവിടെ ഇഷ്ടമായി.... "അത്രയും പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് കയറിയതും റാവൺ ഡോർ പതിയെ തുറന്ന് പുറത്ത് നിന്ന് മനസയെ ഒന്ന് നോക്കി കണ്ണുകൾ തുറന്ന് എന്തോ ചിന്തിച്ചു കിടക്കുന്ന മാനസയെ നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അവൻ പുറത്തേക്ക് നടന്നു "നീ പോകുവാണോ....?" വികാസ് അവന്റെ പിറകെ നടന്നുകൊണ്ട് ചോദിച്ചതും "ഹ്മ്മ്‌...." അവനെ തിരിഞ്ഞു നോക്കി റാവൺ മൂളി "മാനസയുടെ അകൽച്ച അവനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്..... ഏത് നേരവും അവന്റെ കൈയിൽ തൂങ്ങി നടന്നതാ അവൾ ... ഇപ്പൊ...." അവൻ പോകുന്നതും നോക്കി വികാസ് മനുവിനോടായി പറഞ്ഞു മനു റാവൺ പോകുന്നതും നോക്കി വേദനയോടെ നിന്നു •••••••••••••••••••••••••••••••° റാവൺ കുറച്ചു നേരം നടന്നിട്ടാണ് വീട്ടിലേക്ക് പോയത് അവൻ റൂമിലേക്ക് ചെന്നിട്ടും ജാനി ഉണർന്നിട്ടില്ലായിരുന്നു....

അത് കണ്ടതും റാവൺ ഇടുപ്പിന് കൈ കൊടുത്തു അവളെ നോക്കി "ഡീ..... ഡീ ജാനി.... " അവൻ അവളുടെ പുതപ്പ് വലിച്ചെടുത്തു കൊണ്ട് വിളിച്ചതും അവൾ മടിയോടെ കണ്ണ് തുറന്നു "പ്ലീസ് രാവണാ..... ഡിസ്റ്റർബ് ചെയ്യല്ലേ...." അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞതും റാവൺ അവളെ പിടിച്ചു വലിച്ചു എണീപ്പിച്ചു അവൾ മടിയോടെ കണ്ണ് ചിമ്മി തുറന്നതും റാവൺ പില്ലോ എടുത്ത് അവളുടെ തലക്ക് ഒന്ന് കൊടുത്തു അത് കിട്ടിയതും അവൾ ബെഡിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് താടക്ക് കൈയും കൊടുത്തു കോട്ടുവായിട്ട് അവനെ നോക്കി "നിന്നോട് ഇന്ന് കോളേജിൽ പോകണമെന്ന് ഞാൻ പറഞ്ഞതല്ലേ....?" അവൾക്ക് മുന്നിൽ കൈയും കെട്ടി നിന്ന് ചോദിച്ചതും അവൾ ഉറക്കചടവോടെ തല ചൊറിഞ്ഞു "നിങ്ങൾ അത് ശരിക്കും പറഞ്ഞതായിരുന്നോ....." അവൾ തല ചൊറിഞ്ഞു ഇളിയോടെ ചോദിച്ചതും അവൻ കണ്ണുരുട്ടി അത് കണ്ട് അവൾ ചുണ്ട് ചുളുക്കി..

"അല്ലാ രാവണാ.... ഇന്നലെ നടന്നതൊക്കെ ഓർത്ത് എനിക്ക് വല്ലാത്ത വിഷമം.... ക്ലാസ്സിൽ പോകാൻ ഒന്നും തോന്നണില്ല.... ഞാനിന്ന് പോണോ രാവണാ.... ☹️ നാളെ പോയാൽ പോരെ....?" അവളുടെ ചോദ്യം കേട്ട് അവൻ ദേഷ്യത്തോടെ മുന്നോട്ട് വന്നു "വേണ്ട.... ഞാൻ ഇന്ന് തന്നെ പൊക്കോളാം.... " അവന്റെ വരവ് കണ്ട് അവൾ ബെഡിൽ നിന്ന് ചാടി ഇറങ്ങി "എന്തിനാ നോക്കി പേടിപ്പിക്കണേ.... 😒" അവന്റെ മുഖഭാവം കണ്ട് അവൾ ചോദിച്ചതും അവൻ അവളെ ഇരുത്തി നോക്കി "ദേ അങ്ങോട്ട് നോക്കിയേ...." അവൾ വാതിൽക്കലേക്ക് കൈ ചൂണ്ടിയതും അവൻ തല ചെരിച്ചു അങ്ങോട്ട് നോക്കി ആ സമയം കൊണ്ട് ജാനി അവന്റെ കവിളിൽ അമർത്തി മുത്തി..... റാവൺ കവിളിൽ കൈ വെച്ച് അവളെ നോക്കിയതും "എന്തേ.... ഇനിയും നോക്കി പേടിപ്പിച്ചാൽ ഞാൻ ഇനിയും ഉമ്മ വെക്കും...."അവൾ ഇടുപ്പിൽ കൈ കുത്തി പറഞ്ഞു "ആദ്യം പോയി പല്ല് തേക്കെടി...."അവൻ കണ്ണുരുട്ടിയതും അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...