ജാനകീരാവണൻ 🖤: ഭാഗം 57

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മാനവ്.... ഒന്ന് ഇങ്ങോട്ട് വരുമോ....?" സിറ്റ് ഔട്ടിൽ ഇരിക്കുന്ന മാനവിനെ നോക്കി ഇള ഉറക്കെ വിളിച്ചതും അവൻ സംശയത്തോടെ എണീറ്റ് വന്നു അന്നേരം ഇള വിളിച്ച ആ പേരിൽ കുരുങ്ങി കിടക്കുകയായിരുന്നു മാനസയുടെ മനസ്.....! "ദേ നിൽക്കുന്നു.... മാനസയുടെ മനൂട്ടൻ...." മനുവിനെ നോക്കി പുഞ്ചിരിയോടെ ഇള പറയുന്നത് മാനസയെ ഞെട്ടിച്ചു നനവാർന്ന മിഴികളാൽ അവളെ നോക്കുന്ന മനുവിൽ അവളുടെ കണ്ണുകൾ ഉടക്കി "ഇതാണോ.... ഇതാണോ എന്റെ മനൂട്ടൻ....?" അവൾ വെപ്രാളത്തോടെ അവന്റെ രണ്ട് കൈയും പരിശോധിച്ച് നോക്കി തന്റെ കൈയിൽ ഉള്ള അതേ റ്റാറ്റു..... അമ്മയുടെ പേര് പച്ച കുത്തിയ ആ പാടിലൂടെ അവൾ നിറ കണ്ണുകളോടെ വിരലോടിച്ചു "മനൂട്ടാ...." അവൾ അവന്റെ കവിളിലും മുടിയിലും ഒക്കെ തഴുകിക്കൊണ്ട് പൊട്ടിക്കരച്ചിലോടെ അവനെ കെട്ടിപ്പിടിച്ചു വികാസ് ഒരു പുഞ്ചിരിയോടെ അവരെ നോക്കി ഇരുന്നു "ചേച്ചീ...." മനു ഇടർച്ചയോടെ വിളിച്ചതും മാനസ തേങ്ങിപ്പോയി "മനൂട്ടാ.... നിന്നെ ഒന്ന് കാണാൻ ഈ ചേച്ചി എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയോ നിനക്ക്....?"

അവന്റെ നെഞ്ചിൽ പറ്റി ചേർന്നുകൊണ്ട് മാനസ ചോദിക്കുന്നത് കേട്ട് അവൻ നിരകണ്ണുകളോടെ അവളുടെ നെറ്റിയിൽ മുത്തി "നീ വാ.... ചേച്ചിക്ക് നിന്നോട് ഒരുപാട് സംസാരിക്കാനുണ്ട്.... നീ വാ...."മനൂട്ടനെ തിരികെ കിട്ടിയ സന്തോഷത്തോടെ അവനെയും പിടിച്ചു ധൃതിയിൽ അകത്തേക്ക് നടന്നു "ഹേയ്.... സൂക്ഷിച്ചു...." സിറ്റ്ഔട്ടിന്റെ സ്റ്റെപ്പിൽ കാല് തട്ടി വീഴാൻ പോയ മാനസയെ വീഴാതെ താങ്ങിക്കൊണ്ട് വികാസ് പറഞ്ഞു വികാസിന്റെ കരങ്ങൾ പതിഞ്ഞ തോളിലേക്ക് നോക്കിക്കൊണ്ട് മാനസ ഞെട്ടലോടെ പിന്നിലേക്ക് മാറി.... അത് കണ്ട് വികാസിന് എന്തോ പോലെ ആയിരുന്നു "സോറി.... വീഴാൻ പോയപ്പോ അറിയാതെ...." പറഞ്ഞു മുഴുമിപ്പിക്കാതെ അവൻ തിരിഞ്ഞു നടന്നു അവന്റെ മുഖത്ത് നിഴലിച്ചിരുന്ന വേദന ഇളയും മനുവും കാണുന്നുണ്ടായിരുന്നു മാനസ വികാസിനെ വക വെക്കാതെ മനുവിനെ കൂട്ടി പോകുന്നത് കണ്ട് ഇള മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് റാവൺ അവിടേക്ക് വന്നത് "Doctor.... Any improvement....?" കാറിൽ നിന്ന് ഇറങ്ങിയ പാടെ റാവൺ ചോദിച്ചത് കേട്ട് ഇള തല കുലുക്കി "മാനവിനെ അവൾ തിരിച്ചറിഞ്ഞു...."ഇള പുഞ്ചിരിയോടെ മുന്നോട്ട് നടന്നതും റാവൺ അവൾക്കൊപ്പം നടന്നു "Really....?" അവൻ ആശ്വാസത്തോടെ ചോദിച്ചു

"Yes.... മാനവ് തന്റെ സഹോദരൻ ആണെന്ന് മാനസ വളരെ പെട്ടെന്ന് തന്നെ അംഗീകരിച്ചിട്ടുണ്ട്....എനിക്ക് തോന്നുന്നു ഇനി അങ്ങോട്ട് നമ്മൾ കരുതിയത് പോലെ അത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന്.... എന്നോട് ഫ്രീ ആയി സംസാരിക്കാൻ മാനസക്ക് കഴിയുന്നുണ്ട്...." ഇള പറയുന്നത് ഓരോന്നും റാവൺ ശ്രദ്ധയോടെ കേട്ടു "മാനവിനെ മാത്രമേ മാനസ ഇപ്പോൾ കാണുന്നുള്ളൂ.... ഡോക്ടറെയും സാറിനെയും ഒന്നും അവളിപ്പോൾ കാണുന്നില്ല.... ഇത് ഇങ്ങനെ തുടർന്നാൽ മാനസയുടെ മനസ്സ് ഈ രീതിയിൽ തന്നെ ഇനിയും തുടർന്നെന്ന് വരും അതുകൊണ്ട് പറയാനുള്ളതൊക്കെ ഉടൻ തന്നെ പറയണം....."അതും പറഞ്ഞു റാവണിനെ കൂട്ടി ഇള അകത്തേക്ക് നടന്നു മുറിയിൽ നിന്ന് മനുവിനോട് സംസാരിക്കുന്ന മാനസയുടെ ശബ്ദം കേൾക്കാമായിരുന്നു ഇള ഡോർ നോക്ക് ചെയ്ത് അകത്തേക്ക് കയറിയതും പിന്നാലെ റാവണും കയറി "Hi മാനസാ.... ഇത് ആരാണെന്ന് മാനസക്ക് മനസ്സിലായോ....?" റാവണിനെ കണ്ടതും മനുവിന്റെ പിന്നിലേക്ക് ഭയത്തോടെ പതുങ്ങുന്ന മാനസയെ നോക്കി ഇള ചോദിച്ചതും അവൾ പേടിയോടെ ഇല്ലെന്ന് തല കുലുക്കി....

അവളുടെ ഭാവം കണ്ട് മനു റാവണിനെ വേദനയോടെ നോക്കി പക്ഷേ റാവണിന്റെ മുഖത്ത് വേദന ഉണ്ടായിരുന്നില്ല.... മാനസക്കായി മനോഹരമായ ഒരു പുഞ്ചിരി ആ മുഖത്ത് ഉണ്ടായിരുന്നു "മാനവ്.... സാറിനെ കൂട്ടി പുറത്ത് നിൽക്ക്.... ഞാൻ മാനസയോട് ഒന്ന് സംസാരിക്കട്ടെ...."ഇള അത് പറഞ്ഞതും മനുവിനെ വിടില്ലെന്ന മട്ടിൽ മാനസ അവനെ പിടിച്ചു വെച്ചു "മാനസാ... മാനവിനെ വിട്ടേക്ക്.... അവൻ എങ്ങും പോകില്ല.... ഞാനല്ലേ പറയുന്നത്....?" അവളുടെ കവിളിൽ കൈ വെച്ച് ഇള ചോദിച്ചതും അവൾ മനുവിനെ നോക്കി "ഞാൻ എങ്ങും പോകില്ല ചേച്ചി.... പുറത്ത് തന്നെ ഉണ്ടാകും...." മനു കൂടി പറഞ്ഞപ്പോൾ അവൾക്ക് വിശ്വാസമായി.... അവൾ പതിയെ അവനിലുള്ള പിടി അയച്ചു "ഞാൻ മാനസക്ക് ഒരു കഥ പറഞ്ഞു തരാം.... ശ്രദ്ധിച്ചു മുഴുവൻ കേൾക്കണം...." അവർ രണ്ടും പോയതും ഇള മാനസയുടെ അടുത്തായി ഇരുന്നു മാനസ തല കുലുക്കി.... ഇള ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി "സാധുക്കളായ പെൺകുട്ടികളെ പ്രണയവലയിൽ കുരുക്കി ചതിക്കുന്ന ഒരു ചെന്നായ..... അതായിരുന്നു മൂർത്തി..... തന്റെ അച്ഛൻ...."

ഒരു തുടക്കം എന്ന പോലെ മാനസ അത് പറഞ്ഞതും മാനസയുടെ മുഖം മാറുന്നത് അവൾ ശ്രദ്ധിച്ചിരുന്നു കേൾക്കാൻ താല്പര്യപ്പെടാത്തത് പോലെ ആയിരുന്നു അവളുടെ മുഖഭാവം "എനിക്കറിയാം.... നീ ഇത് കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്.... പക്ഷേ ഇന്ന് നിനക്ക് ചുറ്റുമുള്ളവരെ കാണാൻ സാധിക്കുന്നില്ല.... അതിന് സാധിക്കണമെങ്കിൽ അറിയാത്ത പലതും താൻ അറിഞ്ഞിരിക്കണം....." ഇള സൗമ്യമായി പറഞ്ഞുകൊണ്ട് കഥ തുടർന്നു "മഹേശ്വരി എന്ന നിന്റെ അമ്മയെ മാത്രമല്ല ഒരുപാട് പാവപ്പെട്ട സ്ത്രീകളെ അയാൾ ചതിച്ചിട്ടുണ്ട്.... അതിൽ ഒരാളാണ് ശിവകാമി.... RK സാറിന്റെ അമ്മ.....!" ഇള പറഞ്ഞു നിർത്തിയതും മാനസ ഞെട്ടലോടെ തലയുയർത്തി നോക്കി "സമ്പത്തുള്ള വീട്ടിലെ പെണ്ണിനെ കൂടെ കൂട്ടിയത് ചതിക്കാനായിരുന്നില്ല.... അവരുടെ പേരിലുള്ള സ്വത്തുക്കൾ മോഹിച്ചു തന്നെയായിരുന്നു എന്നാൽ വീട്ടുകാരെ എതിർത്തു ഇറങ്ങി വന്നവൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടു.... ഒരു മകൻ പിറന്നിട്ടും ശിവകാമിയോട് ക്ഷമിക്കാൻ വീട്ടുകാർ തയാറായില്ല......സ്വത്തുക്കൾ കിട്ടില്ലെന്നായതും ആ ചെന്നായയുടെ ഭാവം മാറി ഗർഭിണി ആയ ശിവകാമി ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകി.... മൂർത്തിയെ കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞ ശിവകാമി ആ പെൺകുഞ്ഞിനെ ഡോക്ടറുടെ സഹായത്തോടെ സഹോദരിയെ ഏൽപ്പിച്ചു.....

അവർ അന്ന് കുഞ്ഞിനെ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ ആ കുഞ്ഞ് നിനക്കൊപ്പം അനാഥാലയം എന്ന പേരിൽ പ്രവർത്തിക്കുന്ന ആ വേശ്യാലയത്തിൽ വളരുമായിരുന്നു...." അത്ര ഒക്കെ കേട്ടപ്പോഴേക്കും മാനസയുടെ കണ്ണ് നിറഞ്ഞിരുന്നു.... "കുഞ്ഞു മരിച്ചെന്നു മൂർത്തിയെ വിശ്വസിപ്പിച്ചു.... ശിവകാമിക്ക് സ്വത്തുക്കൾ കിട്ടില്ലെന്നായപ്പോൾ അവരിലൂടെ കാശുണ്ടാക്കാൻ തീരുമാനിച്ചു ഒടുവിൽ കുഞ്ഞായിരുന്ന RK സാറിന്റെ മുന്നിൽ വെച്ച് പെറ്റമ്മയെ കൂട്ടുകാർക്ക് ഇട്ട് കൊടുത്തു.... ആ കുഞ്ഞിന്റെ മുന്നിൽ വെച്ച് എല്ലാവരും കൂടി അവരെ പിച്ചി ചീന്തി കൊന്നു..... ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്ത ക്രൂരത അയാൾ അവരോടും ചെയ്തു..... ഒരു മകനും കാണാൻ പാടില്ലാത്തതൊക്കെ കാണേണ്ടി വന്നു സാറിന്......" പിന്നീടുണ്ടായതൊക്കെ ഇള പറഞ്ഞു കേൾപ്പിച്ചപ്പോഴേക്കും മാനസ പൊട്ടികരഞ്ഞിരുന്നു റാവൺ അവളെ രക്ഷിച്ചതും വികാസ് അവൾക്കൊരു ജീവിതം കൊടുത്തതും.... ജീവിതം കൊടുക്കാനുള്ള കാരണവും.... അങ്ങനെ എല്ലാം എല്ലാം ഇള അവളോട് തുറന്നു പറഞ്ഞു.... ഇള അവളോട് ഒരുപാട് സംസാരിച്ചു.... ആ കഥ അവളെ മുറിവേൽപ്പിക്കാതെ അവളുടെ മനസ്സിലേക്ക് തിരുകിക്കയറ്റാൻ ഇളക്ക് അതിവേഗം സാധിച്ചു.....

മാനസയെ മറ്റ് ചിന്തകളിലേക്ക് കടക്കാൻ അനുവദിക്കാതെ ഇള അവളെ യാഥാർഥ്യത്തിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചു "താൻ ഒറ്റക്കല്ല മാനസാ.... തന്നെ ജീവനായി കരുതുന്ന അനിയന്മാരുണ്ട്.... പൊന്ന് പോലൊരു അനിയത്തി ഉണ്ട്.... സ്നേഹം നിറഞ്ഞ ഒരു ഫാമിലി ഉണ്ട്.... തന്നെ അവർ ഒത്തിരി സ്നേഹിക്കുന്നുമുണ്ട്....." ഒക്കെ കേട്ട് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല മാനസയുടെ കണ്ണുകൾ നിറഞ്ഞു "ഞാൻ പറഞ്ഞത് ചിലപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിയില്ലായിരിക്കും.... സാരമില്ല.... സത്യമാണെന്ന് എന്നെങ്കിലും മനസ്സ് പറയുമെങ്കിൽ അന്ന് വിശ്വസിച്ചാൽ മതി...."ഇള നേർത്ത സ്വരത്തിൽ പറഞ്ഞു "മാനസയുടെ കുഞ്ഞനും മനൂട്ടനും ഹസ്ബന്റും ഒക്കെ പുറത്ത് കാത്ത് നിൽപ്പുണ്ട്.... അവർ തന്റെ സ്വന്തമാണെന്ന് തോന്നുന്നെങ്കിൽ മാത്രം പുറത്തേക്ക് പോകാം....."ഇള അത് പറഞ്ഞു തീർന്നതും മാനസ ബെഡിൽ നിന്ന് എണീറ്റ് ഡോർ തുറന്ന് പുറത്തേക്ക് ഓടി ഓടി ചെന്ന് റാവണിനെ കെട്ടിപ്പിടിച്ചു "കുഞ്ഞാ...." മാനസയുടെ ശബ്ദം റാവണിന്റെ കാതിലേക്ക് തുളച്ചു കയറി അവൻ വിശ്വാസം വരാതെ ഇളയെ നോക്കി... ഇള വാതിൽക്കൽ ചാരി നിന്ന് മാറിൽ കൈയും കെട്ടി കണ്ണ് ചിമ്മി കാണിച്ചു "അറിഞ്ഞില്ലല്ലോടാ..... ഈ ചേച്ചി അറിഞ്ഞില്ലല്ലോടാ....

ചേച്ചീടെ പൊന്നനിയനാണെന്ന് ഈ ചേച്ചി അറിഞ്ഞില്ലല്ലോടാ....?" അവന്റെ നെഞ്ചിൽ മുഖമമർത്തി മാനസ പൊട്ടിക്കരഞ്ഞു റാവൺ ഒന്നും മിണ്ടിയില്ല.... അവളുടെ പുറത്ത് പതിയെ തട്ടിക്കൊടുത്തു പൊട്ടികരഞ്ഞുകൊണ്ടിരുന്ന മാനസയുടെ കരച്ചിൽ നേർത്തു നേർത്തു വന്നതും റാവൺ അവളെ അടർത്തി മാറ്റി നോക്കി ക്ഷീണത്തോടെ വീഴാൻ നിന്ന അവളെ റാവൺ ചേർത്തു പിടിച്ചു "മുറിയിലേക്ക് കൊണ്ട് കിടത്ത് റാവൺ...." വികാസ് വേവലാതിയോടെ പറഞ്ഞതും റാവൺ അവളെ കോരി എടുത്തു "പേടിക്കണ്ട.... മനസ്സും ശരീരവും ഒരുപോലെ തളർന്നു പോയി.... ഒന്ന് ഉറങ്ങി എണീറ്റാൽ ഈ ക്ഷീണം ഒക്കെ മാറും...."വികാസ് അവളുടെ കണ്ണ് ഒക്കെ തുറന്ന് പരിശോധിക്കുന്നത് കണ്ട് ഇള പറഞ്ഞു "ഇള.... ഈ ഷോക്ക് മാനസക്ക് ദോഷം ചെയ്യുമോ ഇനി....?" വികാസ് മാനസയുടെ അടുത്തായി ഇരുന്നുകൊണ്ട് ചോദിച്ചു "ഇല്ല ഡോക്ടർ..... RK സർ സഹോദരൻ ആണെന്നുള്ള സത്യം മാനസക്ക് ഒരു ഷോക്ക് ആണെങ്കിലും ആ സത്യം മാനസ അംഗീകരിച്ചു കഴിഞ്ഞു.... സാറിനോട് സ്നേഹത്തോടെ പെരുമാറിയത് ഡോക്ടർ കണ്ടതല്ലെ പിന്നെ ഈ ക്ഷീണം..... ചെറിയ വേദനകൾ പോലും സഹിക്കാൻ കഴിയാത്ത മനസ്സാണ് മാനസക്ക്.... ഇതുവരെ അനുഭവിച്ച യാതനകളും കേട്ടറിഞ്ഞ സത്യങ്ങളും ആ മനസ്സിനെ തളർത്തി കളഞ്ഞിരിക്കുന്നു....

ആ മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കുന്നത് ഇനി എന്റെ ഉത്തരവാദിത്വം ആണ്..... നിങ്ങൾ പൊയ്ക്കോളൂ.... മാനസ ഉണരുമ്പോൾ നിങ്ങളെ കണ്ടാൽ വീണ്ടും സെന്റിമെന്റൽ ആകും.... ആ സിറ്റുവേഷൻ മാക്സിമം ഒഴിവാക്കുന്നതാണ് നല്ലത്...." ഇള പറയുന്നതൊക്കെ അവർ ശ്രദ്ധയോടെ കേട്ടു മാനസയെ ഒന്ന് നോക്കിക്കൊണ്ട് അവർ മൂന്നു പേരും പുറത്തേക്ക് ഇറങ്ങി വികാസ് രണ്ടുപേരെയും ഓഫീസിലേക്ക് പറഞ്ഞു വിട്ടുകൊണ്ട് ലാപും എടുത്ത് സിറ്റ് ഔട്ടിൽ പോയി ഇരുന്നു •••••••••••••••••••••••••••••••° ലഞ്ച് ബ്രേക്കിന് ആരെയോ കാണാനെന്ന പോലെ റിയ ക്ലാസ്സിന് പുറത്തേക്കിറങ്ങി ചുറ്റും നോക്കി നടന്നിട്ടും പ്രതീക്ഷിച്ച ആളെ കണ്ടെത്താനായില്ല.... പിന്നെ എന്തോ ഓർത്തുകൊണ്ട് അവിടെ സ്റ്റാഫ്‌റൂമിലേക്ക് നടന്നു അവിടെ ഇരുന്ന് നോട്സ് ചെക്ക് ചെയ്യുന്ന ജിത്തുവിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.... അവൾ വാതിൽക്കൽ മറഞ്ഞു നിന്ന് അവനെ നോക്കി പെൻ താടയിൽ കുത്തിക്കൊണ്ട് നോട്സിലൂടെ കണ്ണോടിക്കുന്ന ജിത്തുവിനെ നോക്കി നിൽക്കവേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവന്റെ വെട്ടി ഒതുക്കിയ താടി മീശയും നെറ്റിയിലേക്ക് വീണു കിടക്കുന്ന ചെമ്പൻ മുടിയിഴകളും അവളെ വല്ലാണ്ട് ആകർഷിച്ചു

അവന്റെ ഭംഗിയിൽ ലയിച്ചു നിൽക്കുമ്പോഴാണ് അവൻ തലയുയർത്തി നോക്കിയത് അവളുടെ നിൽപ്പും നോട്ടവും ഒക്കെ കണ്ട് അവൻ പുരികം ചുളിച്ചു "എന്താ.... 🙄?" അവളുടെ ഒരുമാതിരി ഇളിയും നാണവും ഒക്കെ കണ്ട് അവൻ മുഖം ചുളിച്ചതും അവൾ മറുപടി പറയാതെ അവനെ തന്നെ നോക്കി നിന്നു അവളുടെ നോട്ടം അവനെ ചൊടിപ്പിച്ചതും അവൻ നോട്സ് അവിടെ വെച്ച് ടേബിളിൽ ഇരുന്ന ഒരു ബുക്കും എടുത്ത് പുറത്തേക്ക് പോയി അവന്റെ പിന്നാലെ പുഞ്ചിരിയോടെ റിയയും നടന്നു ജിത്തു പോയത് ജാനിയുടെ ക്ലാസ്സിലേക്കാണ് ക്ലാസ്സിൽ ഒരുവിധം കുട്ടികൾ ഒക്കെ ഫുഡ്‌ കഴിക്കാൻ പോയതും ജിത്തു പതിയെ അകത്തേക്ക് കയറി.... റിയ പുറത്ത് നിന്ന് അവനെ വീക്ഷിച്ചു നന്ദുവിനോടും ഫ്രണ്ട്സിനോടും തല്ല് കൂടി ഇരിക്കുന്ന ജാനിയെ കണ്ടതും ജിത്തു അവളുടെ പിന്നിൽ കൈയും കെട്ടി നിന്നു "ഹ്മ്മ്മ്...."അവനൊന്നു മുരടനക്കിയതും ജാനി തിരിഞ്ഞു നോക്കി.... അവൻ ഗൗരവത്തിൽ നിൽക്കുന്നത് കണ്ടതും ജാനി ഒന്ന് ഇളിച്ചു കാണിച്ചു "രണ്ട് പേർക്കും ക്ലാസ്സ്‌ കുറേ മിസ്സ്‌ ആയതല്ലേ.... മിസ്സ്‌ ആയ പോഷൻസ് ഒക്കെ ഇതിൽ ഡീറ്റൈൽ ആയിട്ട് എഴുതിയിട്ടുണ്ട്.... ദാ പിടിക്ക്...." കൈയിൽ ഇരുന്ന ബുക്ക്‌ ജിത്തു അവൾക്ക് നേരെ നീട്ടിയതും ജാനി നന്ദുവിനെ ഒന്ന് നോക്കിക്കൊണ്ട് ആ ബുക്ക്‌ വാങ്ങി....

"Thank you sir.... ☺️" അവൾ ഭവ്യതയോടെ പറഞ്ഞതും ജിത്തു പുഞ്ചിരിച്ചു ഇതൊക്കെ കണ്ട് റിയ കലി കയറി പുറത്ത് നിൽക്കുന്നത് നന്ദു കണ്ടിരുന്നു.... കാര്യം മനസ്സിലാവാതെ അവൾ റിയയെ നോക്കി നെറ്റി ചുളിച്ചു "നന്നായിട്ട് പഠിക്കാൻ നോക്ക്.... ഡൌട്ട് ഉണ്ടെങ്കിൽ വിളിക്കണം...." ജിത്തു അതും പറഞ്ഞു തിരിഞ്ഞു നടന്നു ജാനി ആ ബുക്ക്‌ നന്ദുവിന് നേരെ നീട്ടി "എനിക്കെങ്ങും വേണ്ട.... ഏട്ടത്തി തന്നേ ഇരുന്ന് പഠിച്ചാൽ മതി.... നീ വന്നേ ആമി.... എനിക്ക് വിശക്കുന്നു.... "ബുക്ക്‌ വാങ്ങാതെ അവൾ ആമിയുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നതും ജാനി ചവിട്ടി തുള്ളി പോയി ബുക്ക്‌ ബാഗിൽ വെച്ചു ഇതേസമയം ക്ലാസ്സിൽ നിന്ന് പുറത്തേക്ക് വന്ന ജിത്തുവിനെ റിയ തടഞ്ഞു നിർത്തി "അവളോട് സാറിന് എന്തെങ്കിലും പ്രത്യേക താല്പര്യം ഉണ്ടോ....? മാറ്റാരോടും ഇല്ലാത്ത അടുപ്പമാണല്ലോ അവളോട്...." റിയ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് ജിത്തു മുഖം ചുളിച്ചു "That's none of your business.....!" അവളെ നോക്കി അത് പറഞ്ഞുകൊണ്ട് ജിത്തു അവളെ മറി കടന്ന് പോയതും അവൾ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി "നീ ചോദിച്ചതിനുള്ള മറുപടി ഞാൻ തരാം റിയ...."

ശബ്ദം കേട്ട് റിയ തിരിഞ്ഞു നോക്കിയതും മുന്നിൽ ആമിക്കൊപ്പം നിൽക്കുന്ന നന്ദുവിനെ കണ്ട് അവൾ നെറ്റി ചുളിച്ചു "നിന്റെ സംശയം ശരിയാണ്.....സാറിന് ഏട്ടത്തിയോട് ഒരു പ്രത്യേക താല്പര്യം ഉണ്ട്...."നന്ദു പുഞ്ചിരിയോടെ പറയുന്നത് കേട്ട് റിയയുടെ മുഖം വീർത്തു..... ദേഷ്യത്തോടെ തിരിഞ്ഞു നടക്കാൻ നിന്ന റിയയെ ആമി പിടിച്ചു നിർത്തി "ആഹ് നീ നിക്ക്.... അതിന്റെ കാരണം അറിയണ്ടേ നിനക്ക്.....ജിത്തു സാറിന്റെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ലവ് അത് എന്റെ ഏട്ടത്തിയാണ്....." നന്ദു പറയുന്നത് കേട്ട് റിയ ഞെട്ടി "കല്യാണം വരെ എത്തിയതാ.... പക്ഷേ അപ്പോഴേക്കും രാവണൻ സീതയെ സ്വന്തമാക്കി കളഞ്ഞു...."നന്ദുവിന്റെ സംസാരം റിയക്ക് പിടിക്കുന്നുണ്ടായിരുന്നില്ല അത് നന്ദുവിനും മനസ്സിലാവുന്നുണ്ടായിരുന്നു.... ജിത്തുവിന്റെ മേൽ റിയാക്കൊരു കണ്ണുണ്ടെന്ന് റിയയുടെ മുഖഭാവത്തിൽ നിന്ന് അവൾക്ക് വ്യക്തമായി "സാറിന്റെ മനസ്സിൽ ഇപ്പോഴും ഏട്ടത്തി ഉണ്ടോ എന്ന് ചോദിച്ചാൽ.... " നന്ദു ഒന്ന് നീട്ടി പറഞ്ഞുകൊണ്ട് ആമിയെ നോക്കി ചിരിച്ചു അത് കണ്ട് റിയ കലി തുള്ളി ജിത്തുവിന്റെ അടുത്തേക്ക് പോയി കാന്റീനിലേക്ക് നടക്കുന്ന ജിത്തുവിന്റെ കൈയിൽ പിടിച്ചു വലിച്ചു അവൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയി

"Hey..... What's wrong with you....?" അവൻ അവളുടെ കൈ തട്ടി എറിഞ്ഞുകൊണ്ട് ദേഷ്യത്തിൽ ചോദിച്ചു "ഞാൻ കേട്ടത് സത്യമാണോ....?"അവൾ ദേഷ്യത്തോടെ ചോദിച്ചതും ജിത്തു മുഖം ചുളിച്ചു "എന്ത്....?" അവൻ ഇഷ്ടക്കേടോടെ ചോദിച്ചു "ജാനകിയെ നിങ്ങൾ സ്നേഹിച്ചിരുന്നോ....?" അവൾ അമർഷത്തോടെ ചോദിച്ചതും അവനൊന്നു നിശ്വസിച്ചു "സ്നേഹിച്ചിരുന്നു എന്നല്ല ഇപ്പോഴും സ്നേഹിക്കുന്നുണ്ട്...." അത് പറയുമ്പോൾ അവന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി അവളുടെ സമനില തെറ്റിച്ചു "ഇല്ല..... ഞാനിതിന് സമ്മതിക്കില്ല...." അവൾ വീറോടെ പറഞ്ഞതും അവൻ ചുണ്ട് കോട്ടി ചിരിച്ചു.... "അതിന് നീ ഏതാ....?" അവൻ പുച്ഛത്തോടെ ചോദിച്ചതും റിയ മുഷ്ടി ചുരുട്ടി പിടിച്ചു "അവൾ.... അവളാ എല്ലാത്തിനും കാരണം.... കല്യാണം കഴിഞ്ഞിട്ടും ഇപ്പോഴും അന്യ പുരുഷന്മാരെ വശീകരിക്കാൻ നടക്കുന്ന ബ്ലഡി...." "ട്ടെ...." റിയ പറഞ്ഞു തീരും മുന്നേ ജിത്തുവിന്റെ കൈ അവളുടെ കരണത്ത് പതിഞ്ഞിരുന്നു "ജാനിയെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടിയാൽ.....?" അവൻ തീ പാറുന്ന കണ്ണുകളോടെ അവൾക്ക് നേരെ വിരല് ചൂണ്ടി "കൊന്ന് കുഴിച്ചു മൂടും ഞാൻ...." അവന്റെ ഭാവം കണ്ട് റിയ വിരണ്ട് പോയി "നീ എന്താടി അവളെ പറ്റി വിചാരിച്ചത്.... കണ്ണും കലാശവും കാണിച്ചു ആൺപിള്ളേരെ മയക്കുന്നവളാണെന്നോ....

ജാനി വിവാഹത്തിന് മുൻപും ശേഷവും തെറ്റായ രീതിയിൽ എന്നെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല..... ജീവന് തുല്യം പ്രണയിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും ഞാനാ....അല്ലാതെ അവളല്ല...." ജിത്തു ഉറച്ച ശബ്ദത്തിൽ അത് പറഞ്ഞതും റിയ ദേഷ്യത്തോടെ അവനെ നോക്കി "ഇഷ്ടം പറഞ്ഞു പുറകെ ചെന്നപ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറിയിട്ടേ ഉള്ളു..... ഇപ്പോ അവൾ ഞാനുമായി സംസാരിക്കുന്നുണ്ടെങ്കിൽ അത് എന്നിൽ അവൾക്കുള്ള വിശ്വാസം കൊണ്ടാണ് മറ്റൊരുത്തന്റെ ഭാര്യയെ.... അതും എന്റെ കൂടെപ്പിറപ്പിന്റെ ഭാര്യയെ മോഹിക്കാൻ മാത്രം ചെറ്റയല്ല ഞാനെന്ന് അറിയുന്നത് കൊണ്ടാ....." അവൻ ദേഷ്യത്തോടെ അലറി.... റിയ ദേഷ്യം കടിച്ചു പിടിച്ചു നിന്നു "എന്തൊക്കെ ആയാലും നിങ്ങൾ ഇനി അവളോട് സംസാരിക്കരുത്.... എനിക്ക് അത് ഇഷ്ടമല്ല...." അവൾ വീറോടെ പറഞ്ഞു "ഇതൊക്കെ പറയാൻ നീ ആരാടി....?" ജിത്തു ദേഷ്യത്തോടെ ചോദിച്ചതും അവളുടെ മുഖം വലിഞ്ഞു മുറുകി "നിങ്ങളുടെ ഭാര്യയാകാൻ പോകുന്നവൾ...." അവൾ വാശിയോടെ പറഞ്ഞു.... ജിത്തു പുച്ഛിച്ചു "എന്ന് നിന്നോടാരാ പറഞ്ഞത്....?" അവൻ പുച്ഛത്തോടെ ചോദിച്ചതും "നമ്മുടെ വിവാഹം ഫിക്സ് ചെയ്ത കാര്യം മറന്നോ നിങ്ങൾ....?" അവൾക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു

"എന്റെ അച്ഛൻ ഒരു വിവരക്കേട് കാണിച്ചെന്ന് കരുതി അതിന് നിന്ന് കൊടുക്കാൻ എന്നെ കിട്ടില്ല.... ജാനിയെ സ്വന്തമാക്കാൻ ശ്രമിക്കില്ല എന്ന് പറഞ്ഞത് കൊണ്ട് അവളോടുള്ള എന്റെ പ്രണയം അവസാനിക്കില്ല അവൾക്ക് ശല്യമാകാത്ത വിധം മാറി നിന്ന് അവളെ പ്രണയിക്കാനാണ് എന്റെ ഇനിയുള്ള ജീവിതം..... അല്ലാതെ ആ സ്ഥാനം മറ്റൊരുത്തിക്ക് കൊടുക്കാൻ തൽക്കാലം ഞാൻ ഉദ്ദേശിച്ചിട്ടില്ല.... മാറി നിൽക്കെടി...." അതും പറഞ്ഞു ജിത്തു അവളെ തള്ളി മാറ്റി അവിടുന്ന് പോയി "ഇല്ല അഭിജിത്ത്.... നീ തന്നില്ലെങ്കിലും പിടിച്ചു വാങ്ങാൻ എനിക്കറിയാം..... എന്നെ ഭാര്യ ആയി അംഗീകരിക്കാൻ ഇപ്പോഴേ തയ്യാറായിക്കോ....." അവൻ പോകുന്നതും നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് റിയ തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന നന്ദുവിനെയും ജാനിയെയും കണ്ട് അവൾ ഞെട്ടി "അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യങ്ങളുടെ കിടപ്പ്...." ജാനി കൈയും കെട്ടി നിന്ന് ചോദിച്ചതും റിയ അവളെ തുറിച്ചു നോക്കി "അല്ല റിയാ.... ഈ അവസ്ഥയിൽ നീയും വിക്രമും തമ്മിലുള്ള ബന്ധം സർ അറിഞ്ഞാൽ നല്ല രസമായിരിക്കും അല്ലെ....?" ജാനി അവളെ നോക്കി ചോദിച്ചതും റിയ ഒന്ന് പതറി "സർ ഇത് അറിഞ്ഞാൽ കൊന്ന് കളയും ഞാൻ...." പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവൾ ജാനിയുടെ കഴുത്തിനു പിടിച്ചു ഭിത്തിയിൽ ചേർത്തു "ഡീ...."

നന്ദുവും ആമിയും അവളെ പിടിച്ചു മാറ്റും മുന്നേ ജിത്തു അവളെ പിടിച്ചു മാറ്റി ജാനി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടതും ജിത്തുവിന്റെ മുഖം മാറി.... അവൻ പാഞ്ഞു ച്ചെന്ന് റിയയുടെ കരണം നോക്കി ഒന്നൂടെ അങ്ങ് കൊടുത്തു നന്ദുവും ആമിയും പേടിച്ചു നിൽക്കുന്നത് കണ്ടതും ജാനി അവരെ നോക്കി കണ്ണിറുക്കി കാണിച്ചു.... അത് കണ്ടപ്പോഴാണ് അവർക്ക് ആശ്വാസം ആയത് "മേലിൽ ഇത് ആവർത്തിക്കരുത്....!" അവൾക്ക് നേരെ വിരല് ചൂണ്ടി കത്തുന്ന കണ്ണുകളോടെ ജിത്തു പറഞ്ഞു.... റിയ അറിയാതെ തല കുലുക്കി.... അത് കണ്ട് ജാനിയും ടീംസും ചിരി കടിച്ചു പിടിച്ചു നിന്നു ജിത്തു അമർത്തി മൂളി ജാനിയെ ഒന്ന് നോക്കിക്കൊണ്ട് അവിടെ നിന്നും പോയി "വാഹ്‌ വാഹ്‌ വാഹ്‌..... എന്നാ അടിയായിരുന്നു.... ഉഫ് കണ്ട് നിന്ന എന്റെ കരണത്ത് അടി വീണത് പോലെയാ തോന്നിയത്.... " ജാനി ചിരിക്കുന്നത് കണ്ട് റിയ കവിളിൽ കൈ വെച്ച് തുറിച്ചു നോക്കി "എന്താ മോളൂസേ.... നല്ല വേദനയുണ്ടോ....?" റിയയുടെ താടയിൽ പിടിച്ചു വലിച്ചു ജാനി ചോദിച്ചതും റിയ ആ കൈ തട്ടി മാറ്റി

"വിക്രമിനെ കൊണ്ട് നീ എന്റെ നന്ദുവിനെ തല്ലിച്ച ആ നിമിഷം ഞാൻ മനസ്സിൽ കുറിച്ചിട്ടതാ പണി നിന്റെ സ്റ്റൈലിൽ തന്നേ തിരിച്ചു തരണമെന്ന്..... അതെന്തായാലും നടന്നു....." ജാനി ചുണ്ട് കോട്ടി പറഞ്ഞത് കേട്ട് നന്ദു പുഞ്ചിരിച്ചു "Happy....?" ജാനി നന്ദുവിനെ നോക്കി ചോദിച്ചതും നന്ദു അവളെ കെട്ടിപ്പിടിച്ചു "Double happy...." നന്ദു ജാനിയുടെ കവിളിൽ അമർത്തി മുത്തി "സാറിന്റെ മുന്നിൽ ഇങ്ങനൊരു ചീപ് ഷോ കാണിക്കാൻ നിനക്ക് നാണമില്ലെടി....?" റിയ പല്ല് കടിച്ചു ചോദിച്ചതും ജാനി ഇളിയോടെ ചുമല് കൂച്ചി ഇല്ലെന്ന് കാണിച്ചു "നിന്റെ സ്റ്റാൻഡേർഡിന് ഒപ്പം എത്താൻ നോക്കിയാൽ കുറച്ചൊക്കെ ചീപ് ആവേണ്ടി വരും...." നന്ദുവാണ് അതിന് മറുപടി കൊടുത്തത് "ഇതിന് നീയൊക്കെ ദുഖിക്കും..... I'll show you...." ജാനിയെ നോക്കി വിരല് ചൂണ്ടി അവൾ ചീറി "മറക്കാതെ ഷോവണേ....."ജാനി അവളെ പുച്ഛിച്ചു തള്ളി "ഡീ...." റിയ അവൾക്ക് നേരെ അലറി "പോടി പട്ടി...."ചുണ്ട് കോട്ടി പറഞ്ഞുകൊണ്ട് അവൾ നന്ദുവിനെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു അതും നോക്കി റിയ പകയോടെ അവിടുന്ന് ക്ലാസ്സിലേക്ക് നടന്നു ••••••••••••••••••••••••••••••°

റാവൺ ഓഫീസിൽ നിന്ന് വരുമ്പോൾ ജാനി റൂമിൽ തലയിൽ കൈയും കൊടുത്ത് ബെഡിൽ ഒരേ ഇരുപ്പ് മുന്നിൽ കുറേ ബുക്‌സും ഉണ്ട്.... ഇടക്കൊക്കെ തല ചൊറിഞ്ഞു ബുക്കിലേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട് റാവൺ അവളെ ശ്രദ്ധിക്കാതെ കോട്ട് ബെഡിൽ ഇട്ട് വാച്ച് അഴിച്ചു ടേബിളിൽ വെച്ചു ജാനി അവനെ നോക്കിയപ്പോഴേക്കും അവൻ ഫ്രഷ് ആവാൻ പോയിരുന്നു ഫ്രഷ് ആയി തിരികെ വന്നപ്പോൾ ജാനി തലയ്ക്കു താങ്ങും കൊടുത്ത് ഇരിക്കുന്നത് കണ്ട് അവൻ നെറ്റി ചുളിച്ചു "എന്ത് പറ്റി....?" അവൻ ടവ്വൽ കൊണ്ട് തല തോർത്തി അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചതും അവൾ തലയുയർത്തി നോക്കി "എനിക്കിതൊന്നും മനസ്സിലാവണില്ല രാവണാ...."അവൾ നിസ്സഹായതയോടെ പറഞ്ഞു "ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കണം.... "അവൻ ഗൗരവത്തോടെ പറഞ്ഞതും അവളൊന്ന് നിശ്വസിച്ചു "ദേ.... ഞാൻ വഴക്കിടാനുള്ള ഒരു മൂഡിൽ അല്ലാ.... വയ്യാത്തോണ്ട് ക്ലാസ്സിൽ വിടാഞ്ഞത് നിങ്ങൾ തന്നല്ലേ.....ക്ലാസ്സ്‌ കൊറേ മിസ്സ്‌ ആയി.... പിന്നെ ഞാൻ ഒരു സാധാ സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിലാണ് പഠിച്ചത്.... പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറഞ്ഞാൽ എനിക്കത് ഓർമയിൽ നിൽക്കണ്ടേ.... പോരാത്തതിന് രണ്ട് മൂന്ന് വർഷം ബ്രേക്ക്‌ എടുത്തിട്ടാ കോളേജിൽ കയറിയത്.... ഒന്നും മനസ്സിലാകുന്നില്ല...."

അവൾ തലക്ക് കൈയും കൊടുത്തിരുന്നു അത് കേട്ട് റാവൺ തലയും തോർത്തി അവന്റെ പാട്ടിനു പോയി "അതേ.... ☹️" അവൾ ചുണ്ട് ചുളുക്കി അവനെ വിളിച്ചതും അവൻ ഗൗരവത്തോടെ പുരികം പൊന്തിച്ചു "ഇതൊന്ന് പറഞ്ഞു തരോ.... ☹️" അവൾ മുഖത്ത് നിഷ്ലകളങ്കത വാരി വിതറിക്കൊണ്ട് അവൾ അവനെ നോക്കി "പറ്റില്ല...." അവൻ എടുത്തടിച്ചത് പോലെ പറഞ്ഞതും അവളുടെ മുഖം വീർത്തു "ഇത് മാത്രം പറഞ്ഞു തന്നാൽ മതി...."അവൾ കൈയിൽ ഇരുന്ന് ബുക്ക്‌ അവന് നേരെ കാണിച്ചു "പറ്റില്ല...."അവൻ ഗൗരവത്തോടെ ബെഡിലേക്കിരുന്ന് ഫോണിലേക്ക് നോക്കി "പിന്നെ പറ്റുന്നത് എന്താ ഉള്ളെ.... 😏 എല്ലാം അറിയാമെന്നുള്ള ജാഡയാ..... ജാഡതെണ്ടി...."അവൾ ഇരുന്ന് പിറുപിറുത്തതും റാവൺ പില്ലോ എടുത്ത് അവളുടെ തലക്ക് എറിഞ്ഞു "എന്താ.... 😤?" അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചതും അവൻ അവളെ നോക്കി കണ്ണുരുട്ടി അത് കണ്ട് അവൾ ചുണ്ട് നേരെ ആക്കി നല്ല കുട്ടിയായി തിരിഞ്ഞിരുന്നു പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തതും അവൾ കൈയെത്തി ടേബിളിൽ ഇരുന്ന ഫോൺ കൈയിൽ എടുത്തു "ഹായ് ജിത്തേട്ടൻ.... 😍"...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...