ജാനകീരാവണൻ 🖤: ഭാഗം 84

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവൾ നോക്കുന്നത് കണ്ട് ചിരിച്ചു കൊണ്ട് ദിയ പെട്ടെന്ന് യുവയെ കെട്ടിപിടിച്ചു..... യുവയും നന്ദുവും ഒരുപോലെ ഞെട്ടി..... ദിയ നന്ദുവിന്റെ മുഖഭാവം അറിയാൻ ഇടംകണ്ണിട്ട് നോക്കി.... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവളത് വല്യ മൈൻഡ് കൊടുക്കാതെ ചുണ്ട് കോട്ടി നിൽക്കുന്നത് കണ്ടതും ദിയ പതിയെ വിട്ട് നിന്നു..... "ഞാൻ പറഞ്ഞില്ലേ..... ആ സാധനത്തിന് ഇങ്ങനുള്ള ഫീലിംഗ്സ് ഒന്നും ഇല്ല..... പ്രത്യേകിച്ച് എന്നോട്.... അതൊരു വട്ട് കേസാ.....😅" യുവ ചെറുചിരിയോടെ പറയുന്നത് കേട്ട് ദിയ നെറ്റി ചൊറിഞ്ഞു.... "അപ്പോ അവൾ ഒരിക്കലും നിന്നെ സ്നേഹിക്കില്ലേ....?" ദിയ ചോദിച്ചു..... "അതൊക്കെ അവൾക്കല്ലേ അറിയൂ...."ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു ഇതൊക്കെ നന്ദു കാണുന്നുണ്ടായിരുന്നു.... "വോ..... 😬😬 എന്താ ഒരു ഇളി..... തേൻ ഒലിക്കുവാണല്ലോ.... 🥴..... ഇങ്ങേര് ഇത്ര വലിയ കോഴി ആണെന്ന് കണ്ടാൽ പറയില്ല..... ഫ്രണ്ട് ആണ് ക്ലയന്റ് ആണെന്നൊക്കെ പറയും..... എന്നിട്ട് നിന്ന് കൊഞ്ചി കുഴയുന്നത് കണ്ടില്ലേ.....😏

വോ.... എന്താ ആ മുഖത്തെ തെളിച്ചം..... മാനത്തെ ചന്ദ്രിക നൂറു വാൾട്ടിൽ തിളങ്ങി നിൽക്കുന്നുണ്ട്..... 🥴..... എന്നെ ഒക്കെ കണ്ടാൽ അങ്ങേർക്ക് ഒരുമാതിരി പേപ്പട്ടി കടിച്ച എക്സ്പ്രഷനാണ്..... 😼 അല്ല അങ്ങേര് പോട്ടെ..... ഈ പെണ്ണിന് വെളിവ് ഇല്ലേ..... ഇങ്ങേരെപ്പോലൊരു കാട്ടുമാക്കാനോട്‌ സംസാരിച്ചു നിൽക്കാൻ ഇവൾക്ക് ഉളുപ്പ് ഇല്ലേ.... അശ്യേ..... മ്ലേച്ഛം....."എന്നൊക്കെ മനസ്സിൽ പറഞ്ഞു നിൽക്കുവാണ് നന്ദു..... അവർ അപ്പോഴും ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ട് നന്ദുവിന് കലിയിളകി..... "അതേ..... താൻ തന്റെ സൊള്ളൽ ഒക്കെ കഴിഞ്ഞ് പതിയെ വന്നാൽ മതി..... ഞാൻ പോവാ....." അവൾ അവനെ നോക്കി വിളിച്ചു കൂവിക്കൊണ്ട് തിരിഞ്ഞു നടന്നു..... "ഓക്കേ ദിയ..... ഞാൻ നിന്നെ കോൺടാക്ട് ചെയ്തോളാം.... Bye...." അവൻ വേഗം ബൈ പറഞ്ഞ് വന്ന് കാറിൽ കയറി..... നോക്കുമ്പോ നന്ദു ധൃതിയിൽ നടന്നു പോകുന്നത് കണ്ടു.... അത് കണ്ട് എന്തിനോ വേണ്ടി അവന്റെ ചുണ്ടുകൾ ചിരിച്ചു..... അവൻ കാർ സ്റ്റാർട്ട് ചെയ്ത് അവൾക്ക് മുന്നിൽ കൊണ്ട് പോയി നിർത്തി....

"കയറ്....."അവൻ മുന്നോട്ട് നോക്കി ഇരുന്ന് അവളെ നോക്കാതെ പറഞ്ഞു..... "എനിക്ക്..... സൗകര്യം ഇല്ല....." അവൾ കൈയും കെട്ടി നിന്ന് പറഞ്ഞു..... "സൗകര്യം ഞാൻ ഉണ്ടാക്കാം.... " അവൻ അതും പറഞ്ഞ് ഫോൺ എടുത്ത് റാവണിന് കാൾ ചെയ്തു..... "ഹലോ...."റാവണിന്റെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ട് നന്ദു ഞെട്ടി.... "ഹലോ.... റാവൺ..... എനിക്ക് നിന്നോട് ഒരു കാര്യം....."പറഞ്ഞ് തീരും മുന്നേ നന്ദു കാറിലേക്ക് കയറി അവന്റെ ഫോൺ വാങ്ങി ഓഫ്‌ ചെയ്തു വെച്ചു..... "നിങ്ങളെന്തിനാ ഇടക്കിടക്ക് ഏട്ടന്റെ കാര്യം ഇങ്ങനെ എടുത്തിടുന്നെ..... എനിക്ക് ഒരു ഏട്ടനുള്ള കാര്യം നല്ല ഓർമയുണ്ട്..... നിങ്ങൾ ഇങ്ങനെ ഇടക്കിടക്ക് ഓര്മപ്പെടുത്തേണ്ട ആവശ്യം ഇല്ല.... 🤧" അവൾ പറയുന്നത് കേട്ട് യുവ അവളെ ഇരുത്തി നോക്കി.... "കൊച്ചു പിള്ളേരെ പോലെ ഞാൻ നിന്റെ ഏട്ടനോട് പറയും ഏട്ടത്തിയമ്മയോട് പറയും എന്നൊക്കെ ഭീഷണി പെടുത്താൻ തനിക്ക് ഉളുപ്പില്ലേ..... 😤?" നന്ദു അവനെ നോക്കി കണ്ണുരുട്ടി..... "ഇല്ല.... ന്തേയ്‌....?" അവൻ കൂൾ ആയി പറഞ്ഞു. "തന്നോടൊക്കെ ദൈവം ചോദിക്കുമെടോ.....

അത്ര മാത്രേ എനിക്കിപ്പോ പറയാൻ ഉള്ളു.... 🤧" അത്രയും പറഞ്ഞ് അവൾ പുറത്തേക്ക് നോക്കി ചെറിഞ്ഞിരുന്നു..... "സീറ്റ് ബെൽറ്റ്‌ ഇട്....."അവൻ ഗൗരവത്തോടെ പറഞ്ഞു..... "എന്റെ പട്ടി ഇടും....." "ഹ്മ്മ്.... 🤨?" അവൾ ചുണ്ട് കോട്ടി പറയാൻ വന്നത് അവന്റെ ഒറ്റ നോട്ടത്തിൽ അവൾ വിഴുങ്ങി.... "നിന്റെ പട്ടി ഇടില്ല ....?" അവൻ പുരികം പൊക്കി ചോദിച്ചു "അത്.... എന്റെ പട്ടി ഇടില്ല.... പക്ഷെ ഞാൻ ഇടും.... 🤥"എന്നും പറഞ്ഞ് അവൾ സീറ്റ് ബെൽറ്റ്‌ ഇടാൻ നോക്കി..... പക്ഷെ അവൾക്ക് അതിന് പറ്റുന്നില്ല.... സീറ്റ് ബെൽറ്റ്‌ സീറ്റിനിടയിൽ ജാമായി ഇരിക്കുന്നത് കണ്ട് അവൾ ഒന്ന് നിശ്വസിച്ചു..... യുവ അവളെ ഗൗരവത്തോടെ നോക്കുന്നത് കണ്ട് അവൾ കൈ മലർത്തി..... യുവ അവന്റെ സീറ്റ് ബെൽറ്റ്‌ ഊരി അവൾക്ക് നേരെ ചെന്നു..... സീറ്റ് ബെൽറ്റ്‌ ഇടാനാണെന്ന് മനസ്സിലായത് കൊണ്ടാവണം പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും അവൾക്ക് ഇല്ല..... യുവ സമയം കളയാതെ അവൾക്ക് സീറ്റ് ബെൽറ്റ്‌ ഇട്ട് കൊടുത്തു..... "Thanks.. " അവളത് പറഞ്ഞതും അവനത് മൈൻഡ് ചെയ്യാതെ കാർ മുന്നോട്ട് എടുത്തു....

അത് കണ്ട് അവൾ പല്ല് കടിച്ചു.... ****************° യുവയുടെ കാൾ കട്ടായത് കണ്ട് റാവൺ തിരിച്ചു വിളിച്ചപ്പോ അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു..... അതോടെ റാവൺ ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ക്യാബിനിലേക്ക് നടന്നു..... അതിനിടയിൽ അവന്റെ ഫോൺ റിങ് ചെയ്തതും അവൻ അതെടുത്തു നോക്കി..... ജിത്തു എന്ന പേര് കണ്ടതും അവനത് അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു..... "Heloii.... What's up bro....?" എടുത്തയുടൻ ജിത്തു ചോദിച്ചു..... "Where are you....?" അവൻ ഗൗരവത്തോടെ ചോദിച്ചു.... "ഓഹ്..... പോലീസുകാരനായ എനിക്കില്ലാത്ത ഗൗരവം ആണല്ലോ നിനക്ക്.....?" അവൻ ചുണ്ട് കോട്ടി..... "നീ ഡ്യൂട്ടിയിൽ അല്ലെന്ന് കേട്ടു..... എവിടെയാ നീയിപ്പോ.....?" വീണ്ടും ഗൗരവം.... "കുറച്ച് കാലം കേരളത്തിലെ വായു വിട്ട് ഒന്ന് മാറ്റി ശ്വസിക്കാമെന്ന് കരുതിയാ ട്രാൻസ്ഫർ വാങ്ങി തമിഴ് നാട്ടിലോട്ടു വന്നത്..... ഇവിടെ വൻ ബോറാടാ..... ആകെ പോക്കറ്റടിയും പെറ്റി കേസും ഒക്കെയാണ് ഇവിടെയുള്ളെ..... അതൊക്കെ നമ്മുടെ നാട്..... എവിടെ നോക്കിയാലും വെട്ടും കുത്തും കൊലയും.....

എനിക്കിവിടെ ബോറടിച്ചു....." അവൻ പറഞ്ഞു "ഞാൻ ചോദിച്ചതിനുള്ള ഉത്തരം ഇതല്ല...." അവൻ കുറച്ച് കടുപ്പത്തിൽ പറഞ്ഞു..... "നീയാരാടാ എന്റപ്പനോ..... എന്റെ അച്ഛൻ പോലും ഇങ്ങനെ ചോദ്യം ചെയ്തിട്ടില്ല....."അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..... "ഞാനിപ്പോ ലണ്ടണിൽ ആടാ..... എന്റെ കൂടെ IPS ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്ന ഫ്രണ്ട്സിനൊപ്പം ഒരു ചിന്ന ടൂർ..... അത്രേ ഉള്ളു....." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..... "മ്മ്.... നീയിപ്പോ വിളിക്കാറില്ലെന്ന് നന്ദു പറഞ്ഞു.... സമയം കിട്ടുമ്പോ അവളെ ഒന്ന് വിളിച്ചേക്ക്....." അവൻ ഗൗരവത്തോടെ പറഞ്ഞു..... "ആഹ്ടാ..... ഞാൻ ഇപ്പൊ തന്നെ വിളിച്ചേക്കാം....." ജിത്തു "മ്മ് ഓക്കേ....." അതും പറഞ്ഞ് അവൻ ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടുകൊണ്ട് ക്യാബിനിലേക്ക് നടന്നു..... ജാനി വർക്കിൽ കോൺസെൻട്രേറ്റ് ചെയ്ത് ഇരിക്കുന്നത് കണ്ട് അവൻ ചെയറിൽ പോയി ഇരുന്നു..... ജാനി ജോലിക്കിടയിൽ വാചിലേക്കും പുറത്തേക്കും നോക്കുന്നുണ്ടായിരുന്നു..... അത് കണ്ട് അവൻ നെറ്റി ചുളിച്ചു.....

"നീ ആർക്കെങ്കിലും വേണ്ടി വെയിറ്റ് ചെയ്യുവാണോ....?" ടേബിളിൽ കൈയൂന്നിക്കൊണ്ട് അവൻ ചോദിച്ചതും അവൾ ചെറുങ്ങനെ ഞെട്ടിക്കൊണ്ട് അവനെ നോക്കി ആണെന്നും അല്ലെന്നും തല കുലുക്കി..... അത് കണ്ട് അവന്റെ മുഖം ചുളിഞ്ഞു..... "ഛെ..... ഈ പെണ്ണിത് എവിടെ പോയി കിടക്കുവാ..... ഇവൾ വരുന്നത് വരെ ഇനി എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല...." ജാനി മനസ്സിൽ ഓർത്തുകൊണ്ട് റാവണിനെ നോക്കി.... റാവൺ സംശയത്തോടെ അവളെ നോക്കുന്നത് കണ്ട് ജാനി ഒന്ന് ചിന്തിച്ചു..... "ഇങ്ങേരോട് തന്നെ നേരിട്ട് ചോദിച്ചാലോ....?? സത്യം പറയോ ഇനി.....?" അവൾ നഖം കടിച്ച് അവനെ നോക്കി "നിനക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ....??" പെട്ടെന്നുള്ള അവന്റെ ചോദ്യം അവളെ ഞെട്ടിച്ചു..... "അത്..... അത് പിന്നെ..... ഈ ജാനി.....??" അവൾ പാതിയിൽ നിർത്തി..... അവൻ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലാതെ അവളെ നോക്കി..... "ജാനി....🤨??" അവൻ ചോദ്യഭാവത്തിൽ പുരികമുയർത്തി..... "അല്ല.... ഈ ജാനി സാറിന്റെ ആരാ.....?" അവൾ പരുങ്ങിക്കൊണ്ട് ചോദിച്ചതും അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മിന്നി മാഞ്ഞു..... "My life...." അവൻ ഉടനടി മറുപടി പറഞ്ഞു....

അത് അവൾക്ക് എവിടെയൊക്കെയോ കൊണ്ടു..... എന്തിനെന്നില്ലാതെ ഒരു കുഞ്ഞ് അസൂയ ഉള്ളിൽ ഉടലെടുത്തു..... "She is my wife...." അവളുടെ ഇരുപ്പ് കണ്ട് അവൻ പറഞ്ഞു..... "സാറിന് ഭാര്യയെ ഒരുപാട് ഇഷ്ടമാണോ.....??" അവൾ നഖം കടിച്ച് ചോദിക്കുന്നത് കേട്ട് അവനിൽ കൗതുകം നിറഞ്ഞു..... "നിന്റെ ആ ചോദ്യം തന്നെ തെറ്റാണ്..... I told you.... She is my life..... പിന്നെ ഇങ്ങനൊരു ചോദ്യത്തിന്റെ ആവശ്യമേയില്ല....." അവനത് പറഞ്ഞതും അവളുടെ മുഖം അങ്ങ് വാടി.... വീണ്ടും ഉള്ളിൽ ഒരു പ്രതീക്ഷ മൊട്ടിട്ടു "ഫോട്ടോ.... വൈഫിന്റെ ഫോട്ടോ ഉണ്ടോ സർ.....?" അവൾ ആകാംക്ഷയോടെ ചോദിച്ചു..... "മ്മ് ഉണ്ട്....." അവൻ പറഞ്ഞു..... "കാണിച്ച് തരോ..... ☹️" അവൾ ചുണ്ട് ചുളുക്കി "No...." അവൻ ഒട്ടും ആലോചിക്കാതെ പറഞ്ഞു..... "അതെന്താ...?" അവൾ മുഖം വീർപ്പിച്ചു..... അവനൊന്നും മിണ്ടിയില്ല.... സെക്കന്റ് വെച്ച് മാറിക്കൊണ്ടിരിക്കുന്ന അവളുടെ മുഖഭാവങ്ങളിൽ ആയിരിന്നു അവന്റെ ശ്രദ്ധ..... "ഹ്മ്മ്..... ചോദിച്ചപ്പോ വലിയ ജാഡ.... എനിക്കൊന്നും കാണണ്ട നിങ്ങടെ നിധിയെ.... 😏" ഫോട്ടോ കാണാൻ പറ്റാത്തതിന്റെ ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് അവൾ അവളുടെ ജോലി നോക്കി.... *****************°

യുവയ്‌ക്കൊപ്പം കാറിൽ പോകുമ്പോഴാണ് നന്ദുവിന്റെ ഫോൺ റിങ് ചെയ്തത്..... ജിത്തു ആണെന്ന് കണ്ടതും അവൾ സന്തോഷത്തോടെ കാൾ എടുത്തു.... "ഹലോ.... ജിത്തേട്ടാ.... " നന്ദു വിളിക്കുന്നത് കേട്ട് യുവ അവളെ ജസ്റ്റ്‌ ഒന്ന് നോക്കി..... അവളുടെ മുഖത്തിന്‌ അത്രയും നേരം ഇല്ലാത്ത ഒരു തെളിച്ചം അവൻ കണ്ടു.... "ആഹ് പറയ് നന്ദൂട്ടി..... സുഖാണോ നിനക്ക്.....??" ജിത്തു "അതൊക്കെ അവിടെ നിൽക്കട്ടെ..... തമിഴ് നാട്ടിൽ നിങ്ങൾ ജോലിക്ക് പോയതല്ലേ..... അല്ലാതെ സന്യസിക്കാൻ പോയതൊന്നും അല്ലല്ലോ..... എത്ര നാളായി എന്നെ ഒന്ന് വിളിച്ചിട്ട്....??" അവൾ പരാതി കെട്ടഴിച്ചു..... അത് കേട്ടപ്പോൾ യുവക്ക് യാമിയെ(യുവേടെ സിസ്റ്റർ )ഓർമ വന്നു...... "ഞാനിപ്പോ ഡ്യൂട്ടിയിൽ അല്ല നന്ദു..... ഫ്രണ്ട്സിന്റെ കൂടെ ലണ്ടനിൽ ആണ്.... ഒരു ചിന്ന ടൂറിൽ ആണ്.... പിന്നെ രണ്ടാഴ്ച മുന്നേ അല്ലേ ഞാൻ നിന്നെ വിളിച്ചത്.....?" ജിത്തു "രണ്ട് ആഴ്ച എത്ര നിസ്സാരമായിട്ടാ ഏട്ടൻ പറയുന്നേ.....?? "അവൾ മുഖം വീർപ്പിച്ചു.... "ശരി ശരി..... വിളിക്കാത്തിരുന്നതിന് സോറി സോറി ഒരായിരം സോറി..... ഇനി അതിന്റെ പേരിൽ അടുത്ത വഴക്ക് വേണ്ട...."ജിത്തു ചിരിച്ചു കൊണ്ട് പറഞ്ഞു.... "സോറിയിൽ ഒന്നും ഒതുങ്ങില്ല ഏട്ടാ.....😼"

നന്ദു "ദൈവമേ...... എന്റെ ഒരുമാസത്തെ സാലറി കാലിയാക്കുന്ന ധ്വനി അല്ലേ ആ കേട്ടത്....." ജിത്തു ദയനീയമായി പറഞ്ഞു.... നന്ദു ചിരിച്ചു... "ഹിഹി.... വലുതായിട്ട് ഒന്നുല്ല.... ഒരു കുഞ്ഞു ലിസ്റ്റ്.... ഏട്ടൻ ഇപ്പൊ ലണ്ടനിൽ അല്ലേ...... വരുമ്പോ വാങ്ങിക്കൊണ്ട് വന്നാൽ മതി....." അവൾ ഇളിച്ചോണ്ട് പറയുന്നത് കേട്ട് യുവക്ക് ചിരി വന്നു..... "മ്മ് ശരി..... ഞാൻ നിന്നെ പിന്നെ വിളിക്കാം..... ഇപ്പൊ പോയി ഫുഡട്ടെ..... മാനസേച്ചിയോട് പറഞ്ഞേക്കണം..... ഞാൻ അന്വേഷിച്ചെന്ന്....." ജിത്തു "ആഹ് ഏട്ടാ ഞാൻ പറഞ്ഞേക്കാം...." നന്ദു.. "ശരി ബൈ.... Take care...." ജിത്തു "Okay ഏട്ടാ..... ബൈ..." നന്ദു അതും പറഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു..... "ആ പാവപ്പെട്ടവനെ ഊറ്റി ഊറ്റി അവസാനം അതിനെക്കൊണ്ട് പിച്ചയെടുപ്പിക്കുമല്ലോ നീ.....??" അവൻ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചോദിച്ചു "അതിന് തനിക്ക് വല്ല നഷ്ടവും ഉണ്ടോ.... എന്റെ ഏട്ടനല്ലേ.... അല്ലാതെ തന്റെ ഏട്ടൻ ഒന്നും അല്ലല്ലോ.....?" .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...