ജാനകീരാവണൻ 🖤: ഭാഗം 85

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ആ പാവപ്പെട്ടവനെ ഊറ്റി ഊറ്റി അവസാനം അതിനെക്കൊണ്ട് പിച്ചയെടുപ്പിക്കുമല്ലോ നീ.....??" അവൻ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചോദിച്ചു "അതിന് തനിക്ക് വല്ല നഷ്ടവും ഉണ്ടോ.... എന്റെ ഏട്ടനല്ലേ.... അല്ലാതെ തന്റെ ഏട്ടൻ ഒന്നും അല്ലല്ലോ.....?"അവൾ ഗൗരവത്തോടെ ചോദിക്കുന്നത് കേട്ട് ഒന്ന് തുറിച്ചു നോക്കി അവൻ അവളിൽ നിന്ന് നോട്ടം മാറ്റി പിന്നെ അവളെ ശ്രദ്ധിക്കാതെ അവൻ ഡ്രൈവിംഗ് തുടർന്നു.... "ഞാൻ ഏട്ടനോട് പറയുന്നുണ്ട്....." അവൾ കൈയും കെട്ടി ഇരുന്ന് ആരോടെന്നില്ലാതെ പറഞ്ഞതും അവൻ നെറ്റി ചുളിച്ചു അവളെ നോക്കി.... "What.... 🙄?" യുവ "ക്ലയന്റ് ആണ് മീറ്റിംഗ് ആണെന്നൊക്കെ പറഞ്ഞ് എന്നെ നൈസിന് ഒഴിവാക്കിയിട്ടുള്ള തന്റെ സൊള്ളൽ ഒക്കെ..... 😏" അവൾ ചുണ്ട് കോട്ടി.... "What the..... 😬" അവൻ പല്ല് കടിച് സ്റ്റീയറിങ്ങിൽ പിടി മുറുക്കി..... "എന്തേയ്.... ഉള്ളത് പറഞ്ഞപ്പോ പൊള്ളിയോ.... സത്യം പറയ്..... അവൾ നിങ്ങടെ കാമുകി അല്ലേ.... 👀?" നന്ദു വലിയ ആകാംക്ഷയിൽ അവനെ നോക്കി "വേണ്ടാതീനം വിളിച്ചു പറഞ്ഞാൽ ചവിട്ടി എടുത്ത് റോഡിലിടും ഞാൻ...." അവൻ കണ്ണുരുട്ടി..... അവൾ പുച്ഛിച്ചു തള്ളി..... "She is just a friend..... അല്ലാതെ കാമുകി ഒന്നും അല്ല....."

യുവയുടെ മുഖം വീർത്തു.... "ഓ എന്നിട്ടാണോ അവൾ കേറി കെട്ടിപിടിച്ചത്.... 😏" അവൾ ചുണ്ട് കോട്ടി.... "What's wrong with you.... 🙄? ഫ്രണ്ട് ആയാൽ ഹഗ് ചെയ്യാൻ പാടില്ലേ.... അതോ ദിയ എന്നെ ഹഗ് ചെയ്തതിൽ നിനക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ.....?" അവൻ ഡ്രൈവ് ചെയ്യുന്നതിനിടെ തല ചെരിച്ചു അവളെ നോക്കി നന്ദു അവനെ തറപ്പിച്ചൊന്ന് നോക്കി..... "ഏതോ ഒരുത്തി നിങ്ങളെ ഹഗ് ചെയ്തതിന് എനിക്കെന്ത് പ്രോബ്ലെം..... എനിക്ക് ഒരു ചുക്കും ഇല്ല...."അവൾ അവനെ നോക്കി കണ്ണുരുട്ടി പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് നോക്കി ഇരുന്നു.... അത് കണ്ട് ചിരിയോടെ യുവ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്തു..... പെട്ടെന്ന് നന്ദുവിന്റെ കണ്ണുകൾ ഫുട്പാത്തിൽ വീണ് കിടക്കുന്ന ആ രൂപത്തിൽ പതിഞ്ഞു..... ആ കാഴ്ചയിൽ അവളുടെ കണ്ണുകൾ മിഴിഞ്ഞു.... നടക്കുന്നതിനിടയിൽ എന്തിലോ കാല് തടഞ്ഞു നിലത്ത് വീണ വിക്രം വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് എണീക്കാൻ പാട് പെടുന്ന കാഴ്ച അവളിൽ ചെറു നോവുണർത്തി.... "Stop..... നിർത്ത്.... നിർത്താൻ..... Just stop the car....."

അവളുടെ അലർച്ച കേട്ട് യുവ പെട്ടെന്ന് കാർ നിർത്തി.... "എന്താ.... എ...." അവൻ ചോദിച്ചു തീരും മുന്നേ അവൾ കാർ തുറന്ന് പുറത്തേക്ക് ഓടിയിരുന്നു.... അത് കണ്ട് യുവയും വേഗം പുറത്തേക്കിറങ്ങി അപ്പോഴേക്കും നന്ദു ഓടി ചെന്ന് വിക്രമിനെ താങ്ങി പിടിച്ചു എണീപ്പിച്ചിരുന്നു..... വിക്രമിനെ താങ്ങി നിൽക്കുന്ന നന്ദുവിനെ ചെറു ദേഷ്യത്തോടെയാണ് യുവ നോക്കിയത്.... അവനത് ദഹിക്കാത്തത് പോലെ..... ഇഷ്ടമാവുന്നില്ല ആ കാഴ്ച..... എന്നാൽ വിക്രം കണ്ടത് വിശ്വസിക്കാനാവാതെ വിടർന്ന കണ്ണുകളോടെ അവളെ നോക്കി നിൽക്കുകയായിരുന്നു.....അത് യുവയുടെ നെഞ്ചിടിപ്പ് കൂട്ടി..... അവൻ വേഗം അവർക്ക് നേരെ നടന്നു..... "നന്ദു...." വിക്രം സന്തോഷത്തോടെ അവളുടെ കവിളിൽ തലോടാൻ എന്ന പോലെ കൈ ഉയർത്തിയതും യുവ നന്ദുവിന്റെ പിന്നിൽ വന്ന് നിന്ന് അവളുടെ പിൻകഴുത്തിൽ പിടിച്ചു അവളെ മാറ്റി നിർത്തി.... നന്ദുവിന്റെ പിടി വിട്ട് വീഴാൻ പോയ വിക്രത്തെ യുവ പിടിച്ചു.... വിക്രം ദേഷ്യത്തോടെ അവനെ നോക്കി..... യുവ ചുണ്ട് കോട്ടി ചിരിച്ചു......

നന്ദു ഒന്നും മിണ്ടാതെ അവന്റെ വാക്കിങ് സ്റ്റിക്ക് എടുത്ത് അവന് നീട്ടിയതും യുവ അത് വാങ്ങി വിക്രമിന് കൊടുത്തു..... നന്ദു അവന്റെ അടുത്തേക്ക് പോകുന്ന എല്ലാ സാഹചര്യവും യുവ ഇല്ലാതാക്കികൊണ്ടേയിരുന്നു..... ഇത് വിക്രമിനെ ചൊടിപ്പിച്ചു..... "എന്തിനാ ഈ അവസ്ഥയിൽ ഒറ്റക്ക് ഇറങ്ങി നടക്കുന്നത്....?" നന്ദു അവനെ നോക്കാതെ ചോദിച്ചു..... വിക്രമിന് അവൾ തന്നോട് സംസാരിച്ചതിൽ ഒത്തിരി സന്തോഷം തോന്നി..... അവൻ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ അവളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും യുവ അവന്റെ മുന്നിൽ കയറി നിന്നു.... വിക്രം അവനെ നോക്കി നെറ്റി ചുളിച്ചു.... മറ്റെങ്ങോ നോക്കി നിന്ന നന്ദു ഇതൊന്നും കണ്ടിരുന്നില്ല..... "നീ പോയി കാറിൽ കയറ്..... ഞാൻ ഇയാളെ ഒരു ടാക്സി വിളിച്ചു വിടാം...." യുവ അവളോട് പറഞ്ഞതും നന്ദു മിണ്ടാതെ പോയി കാറിൽ കയറി..... "ടാക്സി....."തന്നെ തുറിച്ചു നോക്കുന്ന വിക്രത്തെ മൈൻഡ് ചെയ്യാതെ യുവ ടാക്സി വിളിച്ചു.... ടാക്സി വന്നതും യുവയെ ഒരിക്കൽ കൂടി കടുപ്പിച്ചു നോക്കിക്കൊണ്ട് വിക്രം കാറിൽ കയറി പോയി.....

അവന്റെ നോട്ടവും ഭാവവും ഒക്കെ കണ്ട് സംശയത്തോടെ യുവ കാറിൽ പോയി കയറി.... "ആരാ അത്.....?" യുവ ഗൗരവത്തോടെ ചോദിച്ചതും നന്ദു അവനെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളു..... വീണ്ടും ചോദിക്കാൻ എന്ത് കൊണ്ടോ അവന് തോന്നിയില്ല..... അവളെ ഒന്ന് നോക്കിക്കൊണ്ട് കാർ മുന്നോട്ടെടുത്തു ***************° നന്ദു വരുന്നതും നോക്കി ടേബിളിൽ തലയും വെച്ച് ഇരിക്കുകയായിരുന്നു ജാനി..... ഇടക്കിടക്ക് വാച്ചിലും നോക്കുന്നുണ്ട്..... റാവൺ ജോലിക്കിടയിൽ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... "അവ്നി.... "അവൻ വിളിച്ചത് കേട്ട് അവളൊന്ന് ഞെട്ടി..... അവൾ പെട്ടെന്ന് തലയുയർത്തി അവനെ നോക്കി.... "കോൺഫറൻസ് ഹാളിൽ ഞാൻ എന്റെ ഫയൽ വെച്ച് മറന്നു.... പോയി എടുത്തിട്ട് വാ..... " അവൻ കൈയിൽ ഇരുന്ന ഫയൽ മറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.... "ഇയാൾ അല്ലേ മറന്ന് വെച്ചേ.... അപ്പോ ഇയാളല്ലേ പോയി എടുക്കണ്ടേ.... വെറുതെ ഇരിക്കുന്ന എന്നെക്കൊണ്ട് എന്തിനാ പണി എടുപ്പിക്കുന്നെ..... 🤥?" അവൾ പോകാൻ മടിച്ചു ചോദിച്ചു.... അതിന് അവൻ പതിവ് ഗൗരവം നിറഞ്ഞ നോട്ടം നോക്കി.... "ഫയൽ കോൺഫറൻസ് ഹാളിൽ അല്ലേ.... ഇപ്പോ കൊണ്ട് വരാം....."

അവന്റെ നോട്ടം കണ്ട് അവൾ വേഗം എണീറ്റ് പുറത്തേക്ക് ഓടി.... കോൺഫറൻസ് ഹാളിൽ ചെന്ന് ഫയലും എടുത്ത് തിരികെ വന്ന് അവനെ ഏല്പിച്ചു..... അവൻ പിന്നെയും കുറച്ച് വർക്സ് അവളെ ഏൽപ്പിച്ചു.... അവൾ അതൊക്കെ ചെയ്ത് ചെയ്ത് സമയം തള്ളി നീക്കി.... "ഇനി മതി.... പോയി ലഞ്ച് കഴിക്ക്....." അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ ആശ്വാസത്തോടെ കാന്റീനിലേക്ക് ഓടി..... അവിടെ ചെന്നപ്പോൾ കാണുന്നത് ഭരത്തിനോടും ആമിയോടും സംസാരിച്ചിരിക്കുന്ന നന്ദുവിനെയാണ്..... നന്ദുവിനെ കണ്ടപ്പോൾ ജാനിക്ക് ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു..... അവൾ ഓടി ചെന്ന് ജാനിയെ കെട്ടിപിടിച്ചു..... നന്ദു നെറ്റി ചുളിച്ചു അവളെ നോക്കി..... "നീ ഇതെവിടെ ആയിരുന്നു..... എത്ര നേരമായി ഞാൻ നിന്നെയും തിരഞ്ഞു നടക്കുന്നു...." ജാനി അവളിൽ നിന്ന് വിട്ട് മാറിക്കൊണ്ട് പറഞ്ഞു..... "ഓഹ് ഒന്നും പറയണ്ട.... ആ കാലമാടന്റെ കൂടെ ഒരു മീറ്റിംഗിന് പോയതാ..... അല്ല എന്നെ എന്തിനാ അന്വേഷിച്ചേ.....?" നന്ദു ചോദിക്കുന്നത് കേട്ട് ജാനി അവളുടെ ആവശ്യം പറഞ്ഞു.....

അവളുടെ ആവശ്യം കേട്ടപ്പോൾ ആദ്യം മൂന്ന് പേർക്കും ചിരിയാണ് വന്നത്..... പക്ഷെ അതവർ മറച്ചു പിടിച്ചു..... "ജാനിയെ കുറിച്ച് താൻ എന്തിനാ അറിയുന്നേ..... 🤭?" ഭരത് ചിരി കടിച്ചു പിടിച്ചു ചോദിച്ചു "എന്തോ..... അറിയണമെന്ന് തോന്നി..... എനിക്ക് ജാനിയെ കുറിച്ച് എല്ലാം അറിയണം..... അവൾ ആരായിരുന്നു എന്തായിരുന്നു എങ്ങനെയായിരുന്നു എന്നൊക്കെ അറിയണം....." ജാനി പറയുന്നത് കേട്ട് നന്ദു യുവ ഏൽപ്പിച്ച ദൗത്യം ഓർത്തു..... ഇത് തന്നെയാണ് പറ്റിയ അവസരമെന്ന് കരുതി നന്ദു പറയാൻ തുടങ്ങി..... "ജാനകി..... എന്റെ ഏട്ടത്തി..... എന്റെ ഏട്ടന്റെ ഭാര്യ...... എല്ലാവരുടെയും ജാനി...... ഒരു പക്കാ നാട്ടിൻ പുറത്ത് കാരി പെൺകുട്ടി..... ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഏട്ടന്റെ ഭാര്യായിട്ട് ഏട്ടത്തിയുടെ വരവ്......"എന്ന് തുടങ്ങി ആ വിവാഹം നടന്ന സാഹചര്യവും പിന്നീട് ഉണ്ടായ കാര്യങ്ങളും പറഞ്ഞ് കേൾപ്പിച്ചു..... അവൾ പറയുന്ന ഓരോ വാക്കുകളും ജാനിയെ വല്ലാതെ ആസ്വസ്ഥമാക്കിയിരുന്നു..... മുൻപ് എപ്പോഴോ താനും ഇത് പോലുള്ള സാഹചര്യങ്ങളിൽ കൂടി കടന്ന് പോയിട്ടുള്ളത് പോലെ അവൾക്ക് തോന്നി "ഏട്ടത്തി എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..... ആദ്യം ഒക്കെ ഒരു മിണ്ടാപ്പൂച്ചയായിരുന്നു.....

ഗ്രാമത്തിൽ ജനിച്ചു വളർന്ന ഏട്ടത്തിക്ക് ഞങ്ങടെ വീടും സ്വിമ്മിഗ് പൂളും ഒക്കെ പുതുമയുള്ള കാഴ്ചകളായിരുന്നു...... പലതിനെയും പേടിയോടെ നോക്കി മാറി നിന്ന ഏട്ടത്തിക്ക് ഞാൻ എല്ലാം പഠിപ്പിച്ചു കൊടുത്തു..... ഏട്ടൻ ഒന്ന് ദേഷ്യപ്പെട്ടാൽ അപ്പൊ നിന്ന് മോങ്ങുമായിരുന്നു ആ പാവം....." നന്ദു ചിരിച്ചോണ്ട് പറയുന്നത് കേട്ടപ്പോൾ പണ്ടൊരിക്കൽ റാവൺ ഒച്ചയെടുത്തപ്പോൾ അവന് മുന്നിൽ നിന്ന് കരഞ്ഞ പഴയ ജാനിയുടെ ചിത്രം ജാനിയുടെ ഓർമകളിലേക്ക് എത്തി..... "പിന്നെ പിന്നെ ആളാകെ മാറി..... ഏട്ടനെ കണ്ടാൽ പേടിച്ചോടുന്ന ആള് ഏട്ടനോട് വഴക്കിടാൻ ഒക്കെ തുടങ്ങി..... അപ്പോഴും ഉള്ളിൽ ഏട്ടനോട് നല്ല പേടി ആയിരുന്നു.... ഒപ്പം സ്നേഹവും....." നന്ദു റാവണും ജാനിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നെന്നൊക്കെ വിശദമായി പറഞ്ഞ് കൊടുത്തു..... "എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്..... എല്ലാവരുടെയും സന്തോഷങ്ങൾ ഇല്ലാത്തക്കിക്കൊണ്ട് അവർ വീണ്ടും ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്നതോടെ ഞങ്ങടെ ഒക്കെ ജീവിതം തന്നെ മാറി മറിഞ്ഞു....." എന്ന് പറഞ്ഞ് മൂർത്തിയും കൂട്ടരും അവരുടെ ലൈഫിലേക്ക് കടന്ന് വന്നതും പിന്നീടുണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങളും ഒരു കഥ പോലെ നന്ദു പറഞ്ഞു.....

ഒക്കെ കേട്ട് ജാനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒരു സിനിമ പോലെ അവളുടെ ഓർമകളിലേക്ക് നന്ദു പറഞ്ഞ ഓരോ സംഭവങ്ങളും ഓടിയെത്തി..... "ജനകന്റെയും ശാരദയുടെയും മകളായിരുന്ന ജാനകി ഞങ്ങളുടെ ശത്രുവിന്റെ മകളായി മാറിയത് വളരെ പെട്ടെന്നായിരുന്നു..... അത് വളരെ നേരത്തെ തന്നെ ഏട്ടനും അറിയാമായിരുന്നു..... പക്ഷെ ഞങ്ങൾക്കാർക്കും ഏട്ടത്തിയോടുള്ള സ്നേഹത്തിന് ഒരു തരിമ്പ് പോലും കുറവ് വന്നിട്ടില്ലായിരുന്നു..... പക്ഷെ....."ഒരു ദീർഘനിശ്വാസത്തോടെ പിന്നീട് ഉണ്ടായതൊക്കെ നന്ദു പറഞ്ഞു..... ഒക്കെ കേട്ട് ശ്വാസം നിലച്ചു പോകുന്നത് പോലെ ജാനിക്ക് തോന്നി..... "

ഏട്ടന്റെ ഭാഗത്തും തെറ്റുണ്ട്..... സത്യങ്ങൾ ഏട്ടത്തിയെ നേരത്തെ തന്നെ അറിയിക്കാതെ ഏട്ടത്തി ഏറെ സ്നേഹിക്കുന്ന അച്ഛനേ ഏട്ടത്തിയുടെ കണ്മുന്നിൽ ഇട്ട് കൊല്ലാൻ പാടില്ലായിരുന്നു..... അപ്പോഴത്തെ ദേഷ്യത്തിൽ ഏട്ടന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ പോയി.... അന്ന് ഏട്ടന് പറ്റിയ ആ തെറ്റിന് ഭഗവാൻ ഇത്ര വലിയ ശിക്ഷ തരുമെന്ന് ഞങ്ങൾ കരുതിയില്ല....."ചെറു ചിരിയോടെ നന്ദു അത് പറഞ്ഞപ്പോൾ ജാനി കിതക്കുകയായിരുന്നു..... എന്തൊക്കെയോ അവ്യക്തമായ രംഗങ്ങൾ മനസ്സിലേക്ക് വരുന്നത് പോലെ..... ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ട് രൂപങ്ങൾ..... അവർക്കടുത്തായി പകയോടെ നിൽക്കുന്ന റാവൺ..... "അച്ഛാ.......!" അവൾ തലയിൽ കൈ വെച്ച് അലറി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...