❣️ജാനു...❣️: ഭാഗം 19

 

രചന: RINIS

ഓറഞ്ച് തൊലിച്ചു കൊണ്ട് ഒരു അല്ലി എടുത്തു എന്റെ നേർക്ക് നീട്ടി.. ഞാൻ വായിലാക്കാൻ നിന്നതും ആരോ അത് വായിലാക്കിയിരുന്നു.... ഞാൻ പല്ല് കടിച്ചു കൊണ്ട് ആ മഹാനെ ഒന്ന് നോക്കി.. അതെ അഭി തന്നെ.. ഈ പിശാജ് കറക്ട് ടൈം ന് എവിടെ നിന്നാണാവോ കുറ്റിയും പറിച്ചു കെട്ടിയെടുക്കുന്നെ.. "അബിയേട്ടാ " ഹിതു അബിയെ കണ്ടതും അതും വിളിച്ചു അവന്റെ അടുത്ത് പോയിരുന്നു... അത് തപസിന് ഇഷ്ടപ്പെട്ടില്ലെങ്കിലും അവൻ സംയപനം പാലിച്ചു.. അബോയെക്കൊണ്ട് ആവശ്യം പലതാണെന്നെ.. "ഹിതു.." പെട്ടെന്ന് നെട്ടിക്കൊണ്ട് അഭി വിളിച്ചു.. അവന്റെ വിളിയിൽ കയ്യിലുണ്ടായിരുന്ന ഓറഞ്ച് താഴെ വീണു..

ഹിതു അവനെ കയ്യിൽ കിട്ടിയാൽ ഇപ്പൊ കൊല്ലും എന്നുള്ള എക്സ്പ്രേഷൻ ഇട്ട് തന്റെ അടുത്ത് നിന്ന് മാറി നിൽക്കുന്ന അഭിയർ നോക്കി... അഭി അവളെ നോക്കി ഇളിച്ചു കൊണ്ടിരുന്നു... "ഹിതു അച്ഛൻ " അഭി പറഞ്ഞതും ഹിതു തപസിന്റെ കട്ടിലിന്റെ അടിയിൽ എത്തിയിരുന്നു.. ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്ന് മനസ്സിലാക്കാൻ തപസിന് ഒരു നിമിഷം വേണ്ടി വന്നു.. കുറച്ചു സമയം കഴിഞ്ഞിട്ടും അച്ഛന്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് ഹിതു കട്ടിലിന്റെ അടിയിൽ നിന്ന് തല ഉയർത്തി നോക്കി... അവിടെ അബിയും തപസും ചിരിച്ചു സംസാരിക്കുന്നതാണ് ഹിതു കണ്ടത്...

അവൾക്ക് ഒരു നിമിഷം എന്തൊക്കെയോ മനസ്സിലേക്ക് വന്നു... അബിയും തന്നെ തളർത്തുകയാണോ എന്ന് പോലും അവൾ ചിന്തിച്ചു.... അബിയും തപസും സമയം ഇത്രയായിട്ടും അവളെ കാണാത്തത് കൊണ്ട് കട്ടിലിനടിയിലേക്ക് നോക്കിയപ്പോൾ എങ്ങോട്ടോ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന ഹിതു വിനെ ആണ് കണ്ടത്... അഭി വേഗം പോയി അവളുടെ അടുത്തിരുന്നു... "എന്താ.. എന്ത് പറ്റി ഹിതു "ആദിയോടെയും അത്യധികം വാത്സല്യത്തോടെയും അഭി അവളെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു.. അപ്പോഴാണ് ഹിധു സ്വബോധത്തിലേക്ക് വന്നത്.. "ഒന്നുമില്ല അബിയേട്ട " അതും പറഞ്ഞു അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. "നീ എന്താടി ഈ നുണ പറയുന്നേ..ഒന്നുമില്ലായിട്ടാണോ നീ കരയുന്നെ "അഭി ദേഷ്യത്തോടെ അവളോട് ചോദിച്ചു "ഞാൻ കരഞ്ഞൊന്നും ഇല്ല അബിയേട്ട.." അതും പറഞ്ഞു അവൾ കണ്ണ് തുടച്ചു കൊണ്ട് പതിവ് കുസൃതിയും കുറുമ്പും മുഖത്തു വരുത്തി കൊണ്ട് കട്ടിലിന്റെ അടിയിൽ നിന്ന് എഴുനേറ്റു..

ഇടുപ്പിൽ കൈ കുത്തി ഒന്ന് നിവർന്നു നേരെ നിന്നു... ഇത്ര നേരം അവരെ സുസൂക്ഷമം വീക്ഷിച്ചു കൊണ്ടിരുന്ന തപസിനെ അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്... അഭി ഹിതുവിനെ നോക്കി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് താഴെ നിന്നും എഴുനേറ്റു.. "ഹിതു വായോ വീട്ടിൽ കൊണ്ട് വിടാം" അതും പറഞ്ഞു അഭി മുന്നിൽ നടന്നു... വീട്ടിലേക്ക് പോവുന്ന കാര്യം പറഞ്ഞപ്പോൾ അവളുടെ മുഖം വടിയത് തപസ് ശ്രദ്ധിച്ചിരുന്നു.. പക്ഷെ ഒന്നും പറയാതെ അവൾ അഭിയുടെ പുറകെ പോവാനിറങ്ങി.. ഡോറിന്റെ അവിടെ എത്തിയപ്പോൾ തപസ് എന്തോ ഒരു ഉൾപ്രേരണയിൽ ഹിതുവിനെ വിളിച്ചു... "ജാനു " അവന്റെ ആർദ്രവമായ ശബ്ദം കേട്ടതും അവൾ നെട്ടി... കണ്ണെല്ലാം നിറഞ്ഞു കവിഞ്ഞു ഒഴുകി... അവൾ തപസിനെ ഒന്ന് നോക്കി പുറത്തേക്ക് അതിവേഗത്തിൽ നടന്നു... ജാനു ആ വിളി വീണ്ടും വീണ്ടും കേൾക്കുന്നത് പോലെ തോന്നി അവൾക്ക്.. സ്വയം നഷ്ട്ടപെടുന്ന പോലെ തോന്നിയതും കണ്ണുകളടച്ചു ചെവി രണ്ടും കൈ കൊണ്ട് അമർത്തി പിടിച്ചു കൊണ്ട് അവളാ ഫ്ലോറിൽ മുട്ട് കുത്തിയിരുന്നു...

ആ വിളി ചെവിയിൽ പ്രതിധ്വനിച്ചു... ശരീരമാകെ പൊള്ളുന്ന പോലെ തോന്നി അവൾക്ക്... പതിയെ അവൾ ബോധം മറഞ്ഞു ഫ്ലോറിലേക്ക് ഊർന്നു വീഴാൻ പോയപ്പോഴേക്കും അഭിയും നന്ദുവും ദൂരെ നിന്ന് ഓടി വരുന്നത് അവൾ കണ്ടിരുന്നു... _____________🌷 'ജാനു റൂമിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ നോക്കിയ ആ നോട്ടം ഇപ്പോഴും മനസ്സിൽ നിന്ന് പോവുന്നില്ല.. അതിന് മാത്രം ആ പേര് വെറുക്കാൻ എന്താവും കാരണം...' തപസ് ചിന്തയിൽ തന്നെ ആയിരുന്നു... അവരെ കൊണ്ട് വിടാൻ പോയ അബിയെ കാണാത്തത് കൊണ്ട് അവന് ആകെ അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു... പെട്ടെന്നാണ് അക്ഷയ് മുറിയിൽ കയറി വന്നത്... എവിടെ ആയിരുന്നു എന്ന് തപസ് ചോദിക്കുന്നതിന് മുന്നേ തന്നെ കയ്യിലുള്ള ടാബ്‌ലെറ്സ് ടേബിൾ ഇൽ വച്ചു കൊണ്ട് അവൻ ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു കൊണ്ട് റൂമിൽ നിന്ന് ഇറങ്ങിയിരുന്നു... തപസിന് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല..............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...