❣️ജാനു...❣️: ഭാഗം 21

 

രചന: RINIS

ഞാൻ ചെയറിൽ നിന്ന് എണീറ്റ് ഗ്ലാസ്‌ ഡോറിലൂടെ icu വിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ ശരീരം ആകെ തളർന്നു പോവുന്ന പോലെ തോന്നിയെനിക്ക്.. എന്റെ പെണ്ണ്... എന്റെ ജാനു അവൾ യന്ത്രങ്ങൾക്ക് നടുവിൽ!! മുഖത്തു എന്നുമുള്ള ആ കുസൃതി അവളുടെ മുഖത്തു നിന്ന് മാഞ്ഞ പോലെ തോന്നി എനിക്ക്... ഇനിയും അവളെ ഈ അവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ട് തന്നെ ഞാൻ അവിടെ നിന്ന് വച്ചു വച്ചു എങ്ങനെയൊക്കെയോ മാറി നിന്നു... സഹിക്കുന്നില്ലെനിക്ക്.. ഹൃദയത്തിൽ ആരോ കത്തി കുത്തിയിറക്കിയ വേദന...അവളുടെ അച്ചമ്മയാണെന്ന് തോന്നുന്ന വയസ്സായ സ്ത്രീയിൽ മാത്രം വിഷമം എനിക്ക് കാണാൻ സാധിച്ചു... അച്ഛന്റെയും അമ്മയുടെയും കണ്ണിൽ ഒരു തരി വിഷമമില്ലെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി... ജാനു ഇവരെ മകളല്ലേ എന്ന് പോലും ഞാൻ ഒരു നിമിഷം സംശയിച്ചു... ഞാൻ ഓരോന്നു ആലോചിച്ചു ഹോസ്പിറ്റലിന്റെ ഏതോ ഭാഗത്തു എത്തിയിട്ടുണ്ട്... ഇനി എങ്ങോട്ട് പോവും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അയാളെ എന്റെ കണ്ണിലുടാക്കിയത്.. ഞാൻ ചുറ്റുമൊന്ന് നോക്കിയതിനു ശേഷം മുഖം മറച്ച ആ വ്യക്തിയെ തന്നെ നിരീക്ഷിക്കാൻ തുടങ്ങി...

അവൻ ഹിധുവിന്റെ അച്ഛനാണെന്ന് അഭി പറഞ്ഞ ആളോട് എന്തൊക്കെയോ പറയുന്നുണ്ട്.. ഒന്നും കേൾക്കാത്തത് കാരണം ഞാൻ കുറച്ചൂടെ അവരുടെ അടുത്തേക്ക് പോവാൻ നിന്നപ്പോഴാണ് അയാളുടെ കയ്യിൽ കിടക്കുന്ന സ്വർണതണ്ട കണ്ണിൽ ഉടക്കിയത്.. 'ഇത്.. ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ ' എന്നും ആലോചിച്ചു നിന്നപ്പോഴാണ് "ഡാ നീ ഇവിടെ നിൽക്കാണോ " എന്നും ചോദിച്ചു അഭി അങ്ങോട്ട് വന്നത്.. ഞാൻ വേഗം അവനെയും കൊണ്ട് മറഞ്ഞു നിന്നു.. "ശൂ മിണ്ടാതെ " ഞാൻ പതിയെ പറഞ്ഞു "എന്താടാ "അഭി "നിനക്ക് ഹിധുവിന്റെ അച്ഛനോട് സംസാരിക്കുന്ന അയാളെ അറിയുമോ "ഞാൻ ചോദിച്ചപ്പോൾ അഭി അയാളെ തന്നെ നോക്കാൻ തുടങ്ങി.. "ഇല്ലടാ " അവന്റെ ഒരുപാട് നേരത്തെ സ്കാനിംഗ്ന് ശേഷം ഞാൻ പ്രധീക്ഷിച്ച മറുപടിയല്ല അവനിൽ നിന്ന് ലഭിച്ചത്.. "അവനാ എന്നെ ഈ അവസ്ഥയിലാക്കിയത്"ഞാൻ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവരെ തന്നെ നോക്കിക്കൊണ്ട് അബിയോട് പറഞ്ഞു..

അഭി എന്നെ സംശയത്തോടെ ഉറ്റു നോക്കി.. അവന്റെ സംശയം മനസ്സിലാക്കിയന്ന വണ്ണം ഞാൻ പറഞ്ഞു.. "അവന്റെ കയ്യിലുള്ള ആ തണ്ട കണ്ടോ.. അത് എന്നെ കുത്തിയവന്റെ കയ്യിലുണ്ടായിരുന്നു..മാത്രമല്ല അവനും മുഖം മറച്ചിരുന്നു " "അവനെ ഞാൻ " അവന്റെ അടുത്ത് പോവാൻ നിന്ന അബിയെ ഞാൻ തടഞ്ഞു നിർത്തി.. "നീ ഒന്ന് അടങ് അഭി... അവരെ പ്ലാൻ എന്താണെന്ന് നമുക്ക് അറിയില്ല " ഞാൻ പറഞ്ഞത് ശെരിയാണെന്ന പോൽ തലകുലുക്കി കൊണ്ട് അഭി അവരെ തന്നെ നോക്കി നിന്നു... എന്തൊക്കെയോ സംസാരിച്ച ശേഷം കൈ കൊടുത്ത് ആരെങ്കിലും കണ്ടോ എന്നൊക്കെ നോക്കി അവർ പിരിഞ്ഞു.. ഞാൻ അഭിയുടെ നേരെ തിരിഞ്ഞു... "എനിക്ക് ഇപ്പോൾ ജാനുവിന്റെ പാസ്റ്റ് അറിയണം " ഞാൻ അബിയെ നോക്കി പറഞ്ഞു.. "വാ പറയാം " അതും പറഞ്ഞു അവൻ ഒഴിഞ്ഞു കിടക്കുന്ന ഒരു ബെഞ്ചിൽ പോയിരുന്നു.. അവനെ ഒന്ന് നോക്കി ഞാനും അവന്റെ പുറകെ പോയിരുന്നു... "മംഗലത്ത് സൂര്യവർമ്മക്കും രേവതി അമ്മയ്ക്കും നാല് മക്കളാണ് എന്നാണ് എല്ലാവരുടെയും വിചാരം..

എന്നാൽ അല്ല അഞ്ചു മക്കളാണ്.. ആദ്യത്തേത് രവി വർമ്മ രണ്ടാമത്തേത് നാരായണവർമ്മ പിന്നെയുള്ളത് കൈലാസ് വർമ്മ.. പിന്നെ ഇപ്പോൾ ഒരേ ഒരു പെങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന മാലതി വർമ്മ... പിന്നെയുള്ളതാണ് അഞ്ചാമത്തെ മകളായ ജാനകി വർമ്മ എന്ന ഹിതുവിന്റെ അമ്മ" അഭി "അപ്പോൾ ഹിതു അയാളെ (നാരായണ വർമ്മ) മകളല്ലേ "ഞാൻ ആശ്ചര്യമാണോ സങ്കടംമാണോ എന്നറിയാത്ത ഒരു ഭാവത്തിൽ ചോദിച്ചു.. "അല്ല.. അത് അവൾക്ക് അറിയാം.. അവളുടെ അച്ഛനെയും അമ്മയെയും ആരൊക്കെയോ അവളുടെ മുന്നിലിട്ടാണ് വെട്ടി കൊന്നത്.. അന്ന് അവൾക്ക് ആറ് വയസ്സായിരുന്നു... ആരാണ് ചെയ്തതെന്ന് അവൾക്ക് അറിയാം.. പക്ഷെ ആരോടും പറഞ്ഞിട്ടില്ല എന്നോട് പോലും.. അവരെ ഇഞ്ചിഞ്ചായി കൊല്ലും എന്ന് അവൾ പറയുമ്പോൾ ശെരിക്കും ഒരു മാനസിക രോഗിയായി തോന്നും എനിക്ക് അവളെ..."അഭി "അപ്പൊ അവൾക് " തപസ് എന്തോ പറയാൻ തുടങ്ങുമ്പോൾ തന്നെ അഭി പറഞ്ഞു തുടങ്ങി..

"അവളെ പേരെന്റ്സ് അവളെ വിളിച്ചിരുന്ന പേരാണ് ജാനു എന്നുള്ളത്.. അവൾക്ക് ആ പേര് കേൾക്കുമ്പോൾ പഴയ കാര്യങ്ങളെല്ലാം ഓർമ വരും.. ആരോ തീ ഇട്ട് കൊന്നതാണ് അവളുടെ പേരെന്റ്സ് നെ..അത് നേരിൽ കണ്ട അവളുടെ മാനസികാവസ്ഥ നമുക്ക് ചിന്തിക്കാവുന്നതൊള്ളൂ... അവളുടെ അമ്മ ജാനകി അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരു താഴ്ന്ന ജാതിക്കാരന്റെ കൂടെ ഒളിച്ചോടുകയാണ് ചെയ്തത്.. അത് കൊണ്ട് തന്നെ വീട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചു.. ഹിധുവിന്റെ അച്ഛൻ പതിയെ പതിയെ ബസ്സിനെസ്സിൽ ഉയർന്ന നിലയിലെത്തി... അവരെ കൊന്നതും ബിസിനസ്‌ ശത്രുക്കളാണ് എന്നാണ് എല്ലാവരും പറയുന്നത് " "ഹിതു എങ്ങനെ പിന്നെ ഇവരുടെ ഒപ്പം " "അത് എനിക്കും അറിയില്ല.. ആ സമയത്ത് ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ.. " "മ്മ് "തപസ് ഒന്ന് മൂളിക്കൊണ്ട് തിരിച്ചു ഹിതുവിനെ കിടത്തിയ icu വിന്റെ അടുത്തേക്ക് തന്നെ നടന്നു.. ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് അബിയും.. പെട്ടെന്നാണ് icu വിലേക്ക് ഡോക്ടർസ് ഓടുന്നത് കണ്ടത്.. "ദൈവമേ.. എന്റെ പെണ്ണ് " ...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...