{"vars":{"id": "89527:4990"}}

കനൽ പൂവ്: ഭാഗം 11

 

രചന: കാശിനാഥൻ

മോളെ പാറു, നിന്റെ സമ്മതത്തോടെ അല്ല ഇവൻ നിന്നെ വിവാഹം കഴിച്ചത് എന്നുള്ളത് നൂറു ശതമാനം ഞങ്ങൾക്ക് വ്യക്തമായതാണ്.നമ്മൾക്ക് ബാക്കി നീയമനടപടികൾ നോക്കി മുന്നോട്ട് പോകാം,അതുകൊണ്ട് ഒരു പേടിയും കൂടാതെ നീ ഇപ്പൊ അച്ഛന്റെ കൂടെ മടങ്ങി പോകു.. എസ് പി ചന്ദ്രശേഖരൻ പറയുന്നത് കേട്ട്, പുച്ഛംഭാവത്തിൽ അർജുൻ നിന്നപ്പോൾ അത് കണ്ട രാജശേഖരനു കലി കയറി.. ഇവന്റെ നോട്ടംകണ്ടോ മോഹൻ. യാതൊരു കൂസലും ഇല്ല, ഒരു പോലീസ് സ്റ്റേഷൻ ആണെന്നും, ഇന്നത്തെ പ്രധാന പോലീസ് മേധാവിയാണ് മുന്നിൽ നിൽക്കുന്നതെന്നും, ഒന്നും അവനെ യാതൊരു പേടിയില്ല.. രാജശേഖരൻ പല്ലിറുമ്മി കൊണ്ട് പറഞ്ഞപ്പോൾ ചന്ദ്രമോഹനും അർജുനെ ഒന്ന് നിരീക്ഷിച്ചു. കുറച്ചുകൂടി പുച്ഛം വാരി വിതറിയാണ് അവന്റെ അപ്പോളത്തെ നിൽപ്പ്. "എന്താടാ, നിനക്ക് ഇഷ്ട്ടപ്പാടാത്തത് പോലെ ഒരു നിൽപ്പ് ഒക്കെ.." രാജശേഖരന്റെ ശിങ്കിടി ആയിട്ടുള്ള ഒരു പോലീസുകാരൻ വന്നിട്ട് അർജുന്റ് നേരെ ഒന്ന് കോർക്കാൻ ശ്രമിച്ചു.. അർജുൻ പക്ഷെ അയാളെ മൈൻഡ് ചെയാനെ പോയില്ല. അപ്പോളേക്കും അയാൾ വന്നിട്ട് അർജുന്റെ കോളറിൽ കയറി പിടിച്ചു. അവൻ ബാലൻസ് കിട്ടാതെ പിന്നോട്ട് വേച്ചു പോയി. ടോ..... താൻ തന്റെ പണി നോക്കിയാൽ മതി, അല്ലാതെ ഇങ്ങോട്ട് ഒണ്ടാക്കാൻ വന്നേക്കല്ലേ... പല്ല് ഞെരിച്ചു പിടിച്ചു കൊണ്ട് അർജുൻ പറഞ്ഞതും ചന്ദ്ര മോഹൻ അവന്റെ നേർക്ക് ചെന്നു. ടാ... പോലീസ് സ്റ്റേഷനിൽ വന്നിട്ട് ആളാകണ്ട കേട്ടോ, ഇവിടെ എന്തൊക്കെ ചെയ്യണം എന്നുള്ളത് ഞങ്ങൾക്ക് വ്യക്തമായി അറിയാം.." "അറിയാമെങ്കിൽ അത് ഇയാളെ കൂടി ഒന്ന് പഠിപ്പിച്ചു കൊടുക്ക്‌ സാറെ, എന്നിട്ട് മതി ബാക്കി " അങ്ങോട്ടുമിങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞ് അർജുനും അവരും തമ്മിൽ ഇടഞ്ഞു.. പാർവതി ആണെങ്കിൽ പേടിച്ചുനിറച്ച് താഴെ പോകും എന്ന അവസ്ഥയിലാണ് നിൽപ്പ്. വാക്കേറ്റം മാറി കയ്യാങ്കളി, ആകുന്ന നേരത്ത് അവൾ അർജുനെ പിടിച്ചു മാറ്റാൻ ഒക്കെ ശ്രമിച്ചു. പിന്നീട് ആരൊക്കെയോ ഇടവിട്ട് അവിടം ശാന്തമാക്കുകയായിരുന്നു. അപ്പോഴേക്കും പോലീസുകാരു മൊത്തം അർജുനനെ വളഞ്ഞിരുന്നു.. അവനിട്ട് അടി കൊടുക്കാൻ ഒരു പോലീസ് ശ്രമിച്ചപ്പോൾ,അർജുൻ ഒഴിഞ്ഞു മാറി. അർജുനേട്ടാ, നമ്മൾക്ക് പോകാം.. പ്ലീസ്..... ഒരു കൊച്ച്കുട്ടിയേ പോലെ പാർവതി അവന്റെ കൈയിൽ പിടിച്ചു വലിച്ചു കരഞ്ഞു. മോളെ... പാറുട്ടാ.... നീ പേടിക്കാതെ, വീട്ടിലേക്ക് പോകാം, മറ്റന്നാൾ കല്യാണം അല്ലേടാ.. ഗൗതം ചോദിച്ചതും അവൾ നിഷേദ രൂപേണ തല വെട്ടിച്ചു.പിന്നോട്ട് മാറി നിന്നു. മോളെ.. നേ വരില്ലേ ഞങ്ങളുടെ കൂടെ..... രാജ ശേഖരൻ കൂടി വിളിച്ചതും പാറു അർജുന്റെ അടുത്തേക്ക് വീണ്ടും പറ്റി ചേർന്നു നിന്നു. മകൾ തങ്ങളുടെ ഒപ്പം വരില്ലെന്ന് ഉള്ളത് ഏറെ കുറേ അയാൾക്ക്‌ ബോധ്യമായി. പൂർണ്ണമായ സമ്മതത്തോടുകൂടിയാണ് താൻ അർജുനെ വിവാഹം കഴിച്ചതെന്നും, ഇനി ഉള്ള കാലം അവനോടൊപ്പം ആണ് താമസം എന്നും, പാർവതി അങ്ങനെ പോലീസ് സ്റ്റേഷനിൽ എഴുതി ഒപ്പുവച്ചു. വിറയ്ക്കുന്ന കാലടികളുടെ അവൾ അർജുന്റെ പിന്നാലെ അവിടെ നിന്നും ഇറങ്ങിയപ്പോൾ, രാജശേഖരൻ നിന്ന് കണ്ണുനീർ തുടയ്ക്കുന്നത് പാർവതി കണ്ടു. അച്ഛനെയും ഏട്ടനെയും ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ നേരെ ചെന്ന് വണ്ടിയിൽ കയറി. പോലീസ് സ്റ്റേഷനിൽ വന്നിട്ട് അവന്റെ വിളയാട്ടം കണ്ടില്ലേ, ചെകിട് നോക്കി പൊട്ടിക്കാൻ ഞാൻ തുടങ്ങിയതാണ്, സാറു പറഞ്ഞതുകൊണ്ടു മാത്രമാണ്, രണ്ടു പോലീസ്കാര് കിടന്നു ബഹളം കൂട്ടി. അത് കേട്ടതും അർജുൻ അവന്റെ മുഷ്ടി ചുരുട്ടി. വണ്ടിയിൽ കയറിയിട്ട് അവൻ മുഖം ചെരിച്ചു നോക്കിയപ്പോൾ ഇരുന്ന് കണ്ണീർ വാർക്കുന്ന പാർവതിയെ ആണ് കണ്ടത്. നിന്റെ തന്ത ചത്തോടി.. പുല്ലേ ഇങ്ങനെ ഇരുന്നു മോങ്ങാന്.. കടുപ്പത്തിൽ അവൻ ചോദിച്ചതും, പാറു ആ മുഖത്തേക്ക് തുറിച്ചു നോക്കി. എന്താടി പുല്ലേ, അയാളെ പറഞ്ഞപ്പോൾ നിനക്ക് കൊണ്ടോ.... അവൻ വീണ്ടും ശബ്ദം ഉയർത്തി പെട്ടെന്ന് അവൾ മുഖം കുനിച്ചു. എന്നിട്ട് ഒരക്ഷരം പോലും മിണ്ടാതെ അങ്ങനെ ഇരുന്നു.. ഇവനെ ഞാൻ ഉടലോടെ പര ലോകത്തേക്ക് അയക്കും.. അതിനു ഇനി ഒരുപാട് താമസം ഒന്നും ഇല്ലാ.... ഇന്ന്, ഇന്ന് തന്നെ അവനിട്ടു ഉള്ള പണി ഞാൻ കൊടുത്തു തുടങ്ങിയത്, എന്തിനാണന്നോ, അത്... എന്റെ.. പൂർത്തിയാക്കാതെ അവൻ പെട്ടന്ന് നിറുത്തി.എന്നിട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ** തിരികെ വീട്ടിൽ എത്തിയപ്പോൾ സമയം 5മണി ആവാറായി. അർജുൻ റൂമിലേക്ക് ചെന്നിട്ട് നേരെ ചെന്നു കുളിച്ചു ഫ്രഷ് ആയി.. പാർവതി ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ മുറിയിലെ ഒരു മൂലയ്ക്ക് പതുങ്ങി നിൽക്കുകയാണ്. അവൻ ഇറങ്ങി വന്ന ശേഷം പെട്ടെന്ന് മാറാൻ ഉള്ള വേഷം എടുത്തു കൊണ്ട് അവൾ വാഷ് റൂമിലേക്ക് പോയി. കുളിച്ചു ഇറങ്ങി വന്നപ്പോൾ അർജുൻ അവിടെ ഒരിടത്തും ഇല്ലയിരുന്നു. പാർവതി താഴേക്ക് ഇറങ്ങി ചെന്നപ്പോൾ അവൻ അടുക്കളയിലായിരുന്നു. അവിടേക്ക്പോകണോ വേണ്ടയൊ എന്നോർത്ത് കൊണ്ട് പാറു ശങ്കിച്ചു നിന്നു. എന്നിട്ട് ഒടുവിൽ രണ്ടും കല്പിച്ചു അവിടേക്ക് ചെന്നു. അർജുൻ ചപ്പാത്തി ചുടുന്നത് ആണ് അവൾ കണ്ടത്. ഞാൻ.. ഞാൻ ഉണ്ടാക്കാം.. അവന്റെ അടുത്തേക്ക് ചെന്നിട്ട് പാറു പറഞ്ഞു. പക്ഷെ അർജുൻ നോക്കാനെ പോയില്ല. അർജുനേട്ടാ, ഞാൻ കുക്ക് ചെയ്തു തരട്ടെ... അവൾ അല്പം കൂടി അടുത്തേക്ക് വന്നു പറഞ്ഞതും അർജുൻ തിരിഞ്ഞു ഒന്ന് നോക്കി. അവിടെ നിന്ന് സംസാരിച്ചാൽ മതി, അല്ലാതെ പോലീസ് സ്റ്റേഷനിൽ നിന്ന പോലെ ഇങ്ങോട്ട് ഇടിച്ചു കേറി മുട്ടിച്ചു നിൽക്കണ്ട...അങ്ങനെ നിന്റെ അവിടോമിവിടോം വന്നു തട്ടുമ്പോൾ ഇളകുന്നവൻ അല്ല ഈ അർജുൻ.. കലി പുരണ്ടു കൊണ്ട് അർജുൻ അത് പറഞ്ഞപ്പോൾ താൻ ഒരുപാട് അപമാനിയ്ക്കപ്പെട്ടത് പോലെ തോന്നി പാർവതിയ്ക്ക്.. അങ്ങനെ ഒന്നും കരുതിയിട്ടില്ല ഏട്ടാ, എന്റെ ഗുരുവായൂരപ്പനാണേൽ സത്യം.. വാക്കുകൾ ഇടാറാതെ ഇരിക്കാൻ പരമാവധി ശ്രദ്ധിച്ചു കൊണ്ട് അവൾ പറഞ്ഞു നിറുത്തി........തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...