{"vars":{"id": "89527:4990"}}

കനൽ പൂവ്: ഭാഗം 16

 

രചന: കാശിനാഥൻ

അർജുൻസാർ വന്നില്ലാലോ,മോളെ ഒന്ന് പോയ്‌ വിളിക്കുമോ... സിന്ധുചേച്ചി വീണ്ടും ചോദിച്ചപ്പോൾ പാർവതി പിന്നെയും മുകളിലേക്ക് പോയ്‌ വാതിൽ തുറന്നു അകത്തേക്ക് കയറിയതും , തന്റെ മുന്നിൽ കാണുന്ന കാഴ്ച കണ്ട് പാർവതി കിടുങ്ങി വിറച്ചു നിന്നു. പോലീസ് വേഷത്തിൽ ഒരുങ്ങി റെഡി ആയി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അർജുൻ. തൊപ്പി എടുത്തു തലയിൽ ഫിക്സ് ചെയ്തു കൊണ്ട് അവൻ ഒന്നൂടെ ഒന്ന് നോക്കി. അപ്പോളാണ് പാർവതിയേ കാണുന്നത്. തിരിഞ്ഞു അവളുടെ അടുത്തേക്ക് ചെന്ന്. വാതിൽപ്പടിയിൽ തറഞ്ഞു നിൽക്കുന്നവളെ പിടിച്ചു അകത്തേക്ക് വലിച്ചതും അവന്റെ നെഞ്ചിൽ തട്ടിയവൾ നിന്നു. താടി പിടിച്ചു മേല്പോട്ട് ഉയർത്തി. പോലീസ്കാരെ അത്രയ്ക്ക് പേടിയാണോ നിനക്ക്. അവൻ ചോദിച്ചതും പാർവതിയുടെ മിഴികൾ താണ്. ഇവിടെ നോക്കെടി എന്റെ മുഖത്ത്.. അവൻ ഉച്ചത്തിൽ പറഞ്ഞപ്പോൾ പിടയ്ക്കുന്ന മിഴിയോടെ അർജുനെ ഒന്ന് നോക്കി ആ പാവം പെൺകുട്ടി. അഴി എണ്ണിക്കും, നിന്നെയും നിന്റെ തന്തയെം ഒക്കെ... അതിനുള്ള ആദ്യത്തെ കണ്ണി നീയാണ്. ബാക്കി ഒക്കെ പിന്നാലെ.. പറഞ്ഞു കൊണ്ട് ഒരൊറ്റ തള്ള് തള്ളിയിട്ടു അർജുൻ മുറി വിട്ട് ഇറങ്ങി പോയ്‌. അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി, പൂജമുറിയിൽ കയറി പ്രാർത്ഥിച്ച ശേഷം പുറത്തേക്ക് ഇറങ്ങി പോകുന്ന അർജുനെ നോക്കി പാർവതി മറഞ്ഞു നിന്നു. സിന്ധു... ആ കുട്ടിയേ ഇങ്ങട് വിളിക്ക്,? അരുന്ധതി യുടെ ശബ്ദം കേട്ടപ്പോൾ പാർവതി പെട്ടെന്ന് അവരുടെ അടുത്തേക്ക് ചെന്നു. പഠിച്ച കാര്യങ്ങൾ ഒക്കെ ചോദിക്കാൻ ആയിരുന്നു, അപ്പൊ ജോലി കിട്ടിയതും അവൾ അവരോട് പറഞ്ഞു. എല്ലാം കേട്ട് തല കുലുക്കി. ശേഷം അവര് ഉമ്മറത്തേക്ക് ഇറങ്ങി നിന്നു. അല്പം കഴിഞ്ഞു ഒരു കാറിൽ കയറി പോകുകയും ചെയ്തു. സിന്ധു ചേച്ചി കലുപിലാന്നു ഓരോന്ന് പറഞ്ഞു നടക്കുന്നുണ്ട് അതിലെ ഒക്കെ.ഒപ്പം ജോലികളും ചെയ്യുന്നുണ്ട്.. പാർവതി എല്ലാം കേട്ട് തല കുലുക്കി അവരുടെ അരികിൽ ഇരുന്നു. *** ചന്ദ്ര മോഹൻ സാറിന് പകരം ചാർജ് എടുക്കുന്ന പുതിയ പോലീസ് മേധാവിയേ കാത്തു സിറ്റി പോലീസ് സ്റ്റേഷനിൽ കൃത്യം ഒൻപതു മുപ്പത്തിന് എല്ലാ പോലീസുകാരും എത്തി ചേർന്നു. ചന്ദ്ര മോഹൻ സാറ് ഒരുപാവം ആയിരുന്നു. ഇനി വരുന്ന പാർടി എങ്ങനെ ആവുമോ അല്ലെ...? എസ് ഐ ജോൺസൺ പറഞ്ഞുകൊണ്ട് നിന്നപ്പോൾ ഒരു വൈറ്റ് കളർ ഇനോവ ഗേറ്റ് കടന്നു കേറി വരുന്നുണ്ട്. സാർ എത്തിയെന്നു പറഞ്ഞു ഒരു ബോക്കെ എടുത്തു കൊണ്ട് രാജേന്ദ്രൻ പോലീസ് ആണ് ഇറങ്ങി വന്നത്. പിന്നാലെ ബാക്കി ഉള്ളവരും. വണ്ടി നിറുത്തിയ ശേഷം പിന്നിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും എല്ലാവരും ഞെട്ടി വിറച്ചു പോയ്‌. തലേ ദിവസം ഈ സ്റ്റേഷനിൽ മണിക്കൂറോളം നിന്നവൻ.രാജ ശേഖര മേനോന്റെ ശിങ്കിടികൾ ആയിരുന്ന് ഏറിയ പങ്കും. എല്ലാവരും വെട്ടി വിയർത്തു നിന്നപ്പോൾ അർജുൻ അവിടെയ്ക് കയറി വന്നു. രാജേന്ദ്രൻ കൊടുത്ത ബൊക്കയും ഏറ്റ് വാങ്ങി അയാൾ അകത്തേക്ക് കയറി. അർജുൻ വിശ്വനാഥൻ ഐ പി സ് എന്ന ബോർഡ് കണ്ടു അവൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് നേരെ ചെന്നു സൈൻ ചെയ്ത ശേഷം തന്റെ ചെയറിൽ ചെന്നു ഇരുന്നു. *** ചിറയ്ക്കൽ കുടുംബത്തിലെ ആദ്യത്തെ കല്യാണം ആണ്. വളരെ ആഘോഷത്തിൽ നാടാകെ വിളിച്ചു അറിയിചുള്ള വിപുലമായ ചടങ്ങ് ആണ് അവിടെ. ഗൗതം മേനോനും ഡോക്ടർ അലംകൃതയും രാജശോഭയാൽ തിളങ്ങിയാണ് മണ്ഡപത്തിലേക്ക് കയറി വന്നത്. എല്ലാം കണ്ട് കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് അവിടെ കൂടിയ ഓരോരുത്തരും... അത്രക്ക് വലിയ ഒരു കല്യാണം, അന്ന് വരെ ആ നാടും വീടും കാണാത്ത മാതൃകയിൽ ഉള്ളത് ആയിരുന്നു. വി ഐ പികൾക്ക് മാത്രമായി പ്രേത്യേകം തയ്യാറാക്കിയ സ്റ്റേജ്, അവിടെ എല്ലാവരോടും സംസാരിച്ചു കൊണ്ട് നിൽക്കുയാണ് രാജ ശേഖരൻ . ഒപ്പം ജയശ്രീയും ഉണ്ട്. പെട്ടെന്ന് അയാളുടെ മൊബൈൽ ശബ്ധിച്ചു. എടുത്തു നോക്കിയപ്പോൾ ചന്ദ്ര മോഹൻ ആയിരുന്നു. ഹലോ മോഹൻ പറയെടോ, ഫോൺ എടുത്തു കാതോട് ചേർത്ത് അയാൾ ആവശ്യപ്പെട്ടു. മറു ഭാഗത്തു നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ട് അയാൾ ഞെട്ടി വിറച്ചു. ടോ.. ശരിയാണോ, അത് അവൻ തന്നെയാണോ അതേടോ.. അവൻ തന്നെ. അർജുൻ.. ഇപ്പൊ സ്റ്റേഷനിൽ നിന്നും വിളിച്ചു അറിയിച്ചത് ആണ്....തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...