{"vars":{"id": "89527:4990"}}

കനൽ പൂവ്: ഭാഗം 18

 

രചന: കാശിനാഥൻ

വേഗം വേണം...ഞാൻ പത്തു മിനിറ്റ്ന് ഉള്ളിൽ കുളിച്ചു റെഡി ആവും. അത് കേട്ടതും പാർവതി തന്റെ ബാഗ് എടുക്കാൻ ഓടി.. അതിൽ നിന്നും തന്റെ പേഴ്സ് എടുത്തു വെച്ച്. ഡ്രസ്സ്‌ എന്തേലും മേടിക്കണം. വീട്ടിൽ ഇടാൻ ഒന്നും ഇല്ല . ഒപ്പം വേറെ കുറച്ചു ഐറ്റംസ്. കാർഡിൽ എത്ര രൂപ ഉണ്ടെന്ന് അവൾ ചെക്ക് ചെയ്തു. 4850.. ഹമ്.. തത്കാലം ഒന്ന് പിടിച്ചു നിൽക്കാം. അർജുന് കുളിച്ചു ഇറങ്ങി വന്നപ്പോൾ പാർവതി ഒരുങ്ങി നിൽപ്പുണ്ട്.. അവനും പെട്ടെന്ന് റെഡി ആയി. സിന്ധു ചേച്ചിയോട് യാത്ര പറഞ്ഞു കൊണ്ട് പാർവതി അർജുന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി. എവിടേക്ക് ആണെന്നോ എന്തിനാണന്നോ ഒന്നും അറിയില്ല. പക്ഷെ പുറത്ത് പോകുന്നു എന്ന് കേട്ടപ്പോൾ പേഴ്സ് എടുത്തത് ആയിരുന്നു. എനിക്ക്... എന്റെ ഡ്രെസ് ഒക്കെ തീർന്നു. വീട്ടിൽ ഇടാൻ ഒന്ന് രണ്ടു ടോപ് എടുക്കണമായിരുന്നു. പേടിച്ചിട്ട് ആണേലും പാർവതി അവനോട് പറഞ്ഞു. നാളെ നിന്നെ നിന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടേക്കുവാ, അതുകൊണ്ട് ഇനി ഒന്നും മേടിക്കേണ്ട. അർജുൻ പറയുന്നത് കേട്ട് പാർവതി ഞെട്ടി. ഒരു പിടച്ചിലോടെ അവന്റെ മുഖത്തേക്ക് നോക്കി. ഇത് കേൾക്കുമ്പോൾ സന്തോഷം ആയിരിക്കും അവൾക്ക് എന്ന് ഓർത്ത അർജുൻ അക്ഷരർത്ഥത്തിൽ ഒന്ന് സംശയിച്ചു. പെട്ടെന്ന് അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. എന്താടി, നിനക്ക് പോകണ്ടേ നിന്റെ വീട്ടിലേക്ക്. അവന്റെ ചോദ്യത്തിന് മുന്നിൽ പാർവതി മിണ്ടാതെ ഇരുന്നു. പെട്ടന്ന് അർജുൻ വണ്ടി ഒതുക്കി നിറുത്തി. ഒരു പുഴയുടെ ഭാഗം ആയിരുന്നു അവിടെ. ആ മാല ഊരി തന്നെ, ഈ പുഴയിലേക്ക് ഒഴുക്കി വിട്ടേക്കാം. അവൻ പറയുമ്പോൾ പാർവതി തന്റെ മാറിൽ കിടന്ന താലി മാലയിൽ പിടി മുറുക്കി. പാർവതി.... അർജുൻ ഉച്ചത്തിൽ വിളിച്ചു. ഈ താലി മാല കളയുന്നതിനൊപ്പം എന്നേ കൂടി ഇതിലേക്ക് എടുത്തു എറിയാൻ പറ്റുമോ.. അവള് അർജുനെ നോക്കി ചോദിച്ചു. മിഴികൾ നിറഞ്ഞു തുളുമ്പി കവിൾത്തടത്തെ തലോടി ഒഴുകി. നിന്റെ കുമ്പസാരം ഒന്നും എനിക്ക് കേൾക്കണ്ട. ആ മാല ഇങ്ങു തന്നേക്ക്... അങ്ങനെ തോന്നുമ്പോൾ കെട്ടി തരാനും വലിച്ചു ഊരി മാറ്റനും ആണോ അർജുനേട്ടൻ ഇത് എനിക്ക് ഇട്ട് തന്നത്. എനിക്ക് സൗകര്യം ഉള്ളത് ഞാൻ ചെയ്യും. അത് നീ അറിയണ്ട. മര്യാദയ്ക്ക് താടി വേഗം. പറഞ്ഞു കൊണ്ട് അർജുൻ അവളുടെ മാല വലിച്ചു പൊട്ടിക്കാൻ നോക്കി. ഇത് ഊരി മാറ്റി കളഞ്ഞാൽ പിന്നെ പാർവതി ഒരു നിമിഷം പോലും ഈ ഭൂമിയിൽ കാണില്ല. കരഞ്ഞു കൊണ്ട് അവൾ അവനോട് പറഞ്ഞു ഭീഷണിയാണോടി... എന്നാലൊന്ന് കാണട്ടെ. അർജുൻ അല്പം ബലം പ്രയോഗിച്ചു അത് അഴിക്കാനായി വീണ്ടും ശ്രെമിച്ചു. എന്റെ അമ്മ സത്യം ആണ് ഞാൻ പറയുന്നത്, നിങ്ങൾ ഇത് പൊട്ടിച്ചാൽ പിന്നെ ഈ പുഴയിൽ ചാടി ഞാൻ തീരും. എനിക്ക് ഇനി ഒന്നും നോക്കാൻ ഇല്ല.. എന്റെ ജീവിതം തീർന്നു. ഈ ഭൂമിയിൽ ആർക്കും ശല്യം ആയിട്ട് പാർവതി പിന്നെ ഇല്ല....ഈശ്വരൻ ആണേൽ സത്യം, ഞാൻ മരിക്കും... കരഞ്ഞു കൊണ്ട് അവൾ അലറി പറയുമ്പോൾ അർജുൻ ആദ്യമായി ഒന്ന് പകച്ചു. എന്ന് എന്റെ ചിത കത്തിയമരുന്നോ, അന്ന് ആ കൂടെ എന്നിൽ അലിഞ്ഞു തീരും ഈ താലി. അല്ലാതെ അതിനു മുന്നേ ആരെങ്കിലും ഇത് പൊട്ടിക്കാൻ നോക്കിയാൽ. നീ എന്താടി വിരട്ടുന്നത്... ഞാൻ പേടിയ്ക്കും എന്നു കരുതിയാണോ. ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അവളുടെ വിവാഹം.. ഒരുപാട് സ്വപ്നങ്ങൾ ഒന്നും കണ്ടിട്ടില്ലെങ്കിലും എനിക്കുംഉണ്ടായിരുന്നു എന്റേതായ സ്വപ്നവും പ്രതീക്ഷയും ഒക്കെ. ഈ താലി നിങ്ങൾ കെട്ടി തന്നത് എന്തിനു വേണ്ടിയാണെന്ന് എനിക്ക് അറിയാം, പക്ഷെ ഇത് ഇപ്പൊൾ എന്റെ മാറിൽ എന്നോട് പറ്റി ചേർന്നു കിടക്കുന്നത് ആണ്. എന്റെ സ്വന്തം.. ഇത് എടുക്കാൻ ആർക്കും അനുവാദം ഇല്ലാ... കണ്ണീർ തുടച്ചു കൊണ്ട് അവൾ അവനെ നോക്കി വീറോടെ പറഞ്ഞു ഉച്ചക്ക് ശേഷം ജോലി കഴിഞ്ഞു തറവാട്ടിൽ എത്തിയത് ആയിരുന്നു അർജുൻ. അമ്മയും ഏട്ടനും ഏടത്തിയമ്മയും ഒക്കെ കൂടി ആകെ ബഹളം. പാർവതിയെ തിരിച്ചു അവളുടെ വീട്ടിലേക്ക് വിടണം..എല്ലാവരും ഒറ്റക്കെട്ടായി നിന്നു അവനോട് വാദിച്ചു. പാവം പിടിച്ച കുട്ടിയാ, അവളെ വേദനിപ്പിച്ചു അയാളോട് പ്രതികാരം ചെയ്യണ്ട.. അമ്മ അടിവരയിട്ട് പറഞ്ഞു കഴിഞ്ഞു. നാളെ എല്ലാവരും എത്തും. ആ സമയത്ത് പാർവതി അവിടെ ഉണ്ടെങ്കിൽ അടുത്ത ദിവസം കുടുംബ ക്ഷേത്രത്തിൽ വെച്ച് തങ്ങളുടെ വിവാഹം.. Ammaയുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി....തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...