{"vars":{"id": "89527:4990"}}

കനൽ പൂവ്: ഭാഗം 2

 

രചന: കാശിനാഥൻ

മേശമേലിരുന്ന് മിനറൽ വാട്ടറിന്റെ, ബോട്ടിലിന്റെ അടപ്പ് തുറന്നു ആ വെള്ളം മുഴുവനും അവളുടെ മുഖത്തേക്ക് ഒഴിച്ചു. പെട്ടെന്ന് അവൾ ഇമകൾ വെട്ടിച്ചു.. മെയ്യും മാറും നനഞ്ഞത് പോലെ പെട്ടന്ന് അവൾക്ക് തോന്നി. ചാടി എഴുന്നേറ്റപ്പോൾ ഷോളു നിലത്തു കിടക്കുന്നു. ദേഹം ഒക്കെ നനഞ്ഞിട്ട് ആകെ വല്ലാതെയാണ്.. ഹ്മ്മ്.... എഴുന്നേറ്റോ, മിസ്റ്റർ രാജ ശേഖരന്റെ പുന്നാര മോള്. ഗംഭീര്യം നിറഞ്ഞ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ ഒരുവൻ അവിടെ ജനാലയുടെ അരികിലായി വെളിയിലേക്ക് നോക്കി തിരിഞ്ഞു നിൽപ്പുണ്ട്.. ഷോൾ എടുത്തു മാറിലേക്ക് ഇട്ടു കൊണ്ട് അവൾ അയാളുടെ അടുത്തേക്ക് ഓടി ചെന്ന്. ആരാണ്, നിങ്ങൾ ആരാണ്, എന്നെ എന്തിനാണ് ഇവിടെ കൊണ്ട് വന്നത്... ചോദിച്ചു കൊണ്ട് അവൾ അവന്റെ തോളിൽ പിടിച്ചു കുലുക്കി. ഒരു അട്ടഹാസത്തോടെ അവൻ തിരിഞ്ഞപ്പോൾ പാറു ശരിക്കും വിറച്ചു പോയി. അവന്റെ കണ്ണുകളിൽ വന്യത തിളങ്ങി നിന്നു. ആരെ ഒക്കെയോ കൊല്ലാൻ ഉള്ള ഭാവം ആയിരുന്നു അവനു അപ്പോള്. പല്ല് ഞെരിച്ചു കൊണ്ട് അവൻ പാർവതിയേ നോക്കി. അറിയണോടി... നിനക്ക് അറിയണോ ഞാൻ ആരാണെന്ന്,,, അവൻ ദേഷ്യത്തിൽ അവളെ നോക്കി. എന്നിട്ട് പോക്കറ്റിൽ കിടന്ന ഫോൺ കൈയിൽ എടുത്തു. എന്നിട്ട് അത് പാറുവിന്റെ നേർക്ക് നീട്ടി. വിളിക്കെടി നിന്റെ തന്തയെ, എന്നിട്ട് വീഡിയോ കാളിൽ വരാൻ പറയൂ.... അവൻ കല്പിച്ചതും അവളെ വീണ്ടും പേടിച്ചു വിറച്ചു ഫോൺ മേടിയ്ക്കാതെ പിന്നിലേക്ക് നിന്നവളുടെ വലം കൈ എടുത്തു ബലമായി പിടിച്ചു അവൻ ഫോൺ അവളുടെ കയ്യിൽ വെച്ചു കൊടുത്തു. നമ്പർ ഡയൽ ചെയ്യടി...... അവൻ പറഞ്ഞതും പാറു പെട്ടന്ന് തന്നെ കാണാതെ അറിയാവുന്ന അച്ഛന്റെ നമ്പർ ആ ഫോണിൽ ഡയൽ ചെയ്തു. അപ്പോളേക്കും അവൻ അത് മേടിച്ചു സ്പീക്കർ മോഡ് ഓൺ ചെയ്തു. വീഡിയോ കാളിൽ വരാൻ പറയെടി..... അവൻ മുറു മുറുത്തപ്പോൾ പാറു തല കുലുക്കി. പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ഒരു ഫോൺ കാൾ വന്നപ്പോൾ രാജശേഖരൻ പെട്ടന്ന് അത് അറ്റൻഡ് ചെയ്തു. ഹലോ.. അയാളുടെ ശബ്ദം കേട്ടതും പാറു ഉറക്കെ കരഞ്ഞു. മോളെ....... അയാൾ അലറി വിളിക്കുന്നത് അടുത്ത് നിന്നവനും കേട്ടു. അച്ഛാ..... എന്നേ രക്ഷിക്കൂ അച്ഛാ, ഞാൻ... ഞാൻ ഇവിടെ ഒറ്റയ്ക്കു.. എനിക്ക് പേടിയാകുവാ... പ്ലീസ്.... പറഞ്ഞു തീരും മുന്നേ അവളുടെ കരണം പുകഞ്ഞു. മുടി കുത്തിനു പിടിച്ചു അവളെ ചുവരുലേക്ക് ചേർത്തു നിറുത്തി കൊണ്ട് അവൻ അവളോട് കണ്ണു കൊണ്ട് എന്തോ പറഞ്ഞു. ഇടത് കരണം പൊട്ടി പൊളിഞ്ഞു എന്നാണ് പാറുവിനു തോന്നിയത്. അത്രക്ക് ഒരു അടി ആയിരുന്നു അവൻ അവൾക്കിട്ട് അടിച്ചത്. മോളെ.... എന്റെ മോള് ഇപ്പോൾ എവിടെയാ.... അച്ഛാ... ഒന്ന് വീഡിയോ കോളിൽ വരാമോ... അവൾക്ക് വാക്കുകൾ മുറിഞ്ഞു. കവിളിന്റെ ഉൾ ഭാഗം മുറിഞ്ഞു എന്ന് തോന്നുന്നു. ഉമിനീർ കലരുമ്പോൾ വല്ലാത്ത വേദന. ഫോൺ കട്ട്‌ ആകുന്നതും വീഡിയോ കാൾ വരുന്നതും ഒക്കെ അവൾ അറിഞ്ഞു. കാൾ ബട്ടൺ പ്രെസ്സ് ചെയ്യാൻ തുടങ്ങിയതും അവൻ അവളെ തടഞ്ഞു. ഞാൻ പറഞ്ഞിട്ട്...... പേടിയോടെ അവൾ ഫോൺ അനങ്ങാതെ നിന്നു. ചുവരിൽ ചേർന്ന് നിന്നവളുടെ അടുത്തേക്ക് അവൻ വരും തോറും പെണ്ണ് കിടു കിടാന്ന് വിറച്ചു. അവളുടെ ശ്വാസഗതി ഏറി വരുന്നുണ്ട്. നനഞ്ഞ മാറിലേക്ക് ഇരു കൈകളും കൊണ്ട് മറ തീർത്തു അവൾ പേടിയോടെ മുഖം കുനിച്ചു. അപ്പോളേക്കും അരികിൽ വന്നു നിന്നവന്റെ വലതു കൈ അവളുടെ ഇടുപ്പിലൂടെ വട്ടം ചുറ്റിയിരുന്നു. നിന്നിടത്തു നിന്നും ഒന്ന് ഉയർന്നു പൊങ്ങിയ ശേഷം പാർവതി മുഖം ഉയർത്തി.. അവൻ അവളെ കുറച്ചു കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു. എന്നിട്ട് മാറിനു കുറുകെ വെച്ചിരുന്ന അവളുടെ കൈകൾ എടുത്തു താഴേക്ക് മാറ്റി. പാർവതി അത് തടയാൻ ശ്രെമിച്ചു എങ്കിലും അവന്റെ ശക്തിയുടെ മുന്നിൽ അവൾ തോറ്റു പോയി. അവളെയും ചേർത്ത് പിടിച്ചു കൊണ്ട് അവൻ നേരെ മുറിയുടെ മധ്യ ഭാഗത്തേക്ക്‌ വന്നു. അപ്പോളേക്കും പെണ്ണ് കുനിഞ്ഞു വന്നു തന്റെ ഷോൾ എടുത്തു മാറിലേക്ക് ഇട്ടിരുന്നു.. അച്ഛൻ വീഡിയോ കാളിൽ വരുന്നുണ്ട് എന്ന് അവൾ അറിയുന്നുണ്ട്. അവളെ കൊണ്ട് പോയി ബെഡിൽ ഇരുത്തിയ ശേഷം അവൻ കാൾ ബട്ടൺ പ്രെസ്സ് ചെയ്തു. മോളെ...... എന്റെ പൊന്ന് മോളെ, നീ എവിടാ.... അച്ഛനെ സ്ക്രീനിൽ കണ്ടതും പാർവതി ഉറക്കെ കരഞ്ഞു. അച്ഛാ...... എനിക്ക് ഒന്നും അറിയില്ല.... എവിടെ ആണെന്ന് അറിയില്ല അച്ഛാ.... പേടിയാകുവാ... എന്നേ ഒന്ന്... ലോക്കഷൻ വെച്ചു നമ്മൾക്ക് കണ്ടു പിടിക്കാ... മോളോട് വിഷമിക്കാതെയെന്ന് പറയു അച്ഛാ.. തൊട്ടരികിൽ അവളുടെ ചേട്ടൻ ഗൗതമിന്റെ ശബ്ദം. ഏട്ടാ..... ഉറക്കെ കരയുകയാണ് പെണ്ണ്.. മോളെ,,,, വിഷമിക്കാതെ, അര മണിക്കൂറിനു ഉള്ളിൽ ഞങ്ങൾ എത്തിയിരിക്കും. നീ എവിടെ ആണേലും നിന്നെ ഞങ്ങൾ മോചിപ്പിക്കും... ഓഹ്... നിനക്ക് ചുണ ഉണ്ടോടാ ഇവളെ എന്റെ കൈയിൽ നിന്നും മോചിപ്പിക്കാൻ..... ഒരു ഗംഭീര്യ ശബ്ദം കേട്ട ഭാഗത്തേക്ക്‌ പാർവതി ഞെട്ടി തിരിഞ്ഞു. ആരാണ്.... നിങ്ങൾ ആരാണ്, എന്തിനാ എന്റെ അനിയത്തിയെ കൊണ്ട് പോയത്... നിങ്ങൾക്ക് എത്ര വേണേലും പണം ഞാൻ തരാം.. പ്ലീസ്... അവളെ വെറുതെ വിട്.. ഗൗതം കരയുന്നത് പോലെ ആയി. ഞാൻ ആരാണെന്ന് അറിയണമെങ്കിൽ നിന്റെ തന്തേടേ കൈയിൽ ഫോൺ കൊടുക്കെടാ പുല്ലേ.. അവൻ അലറിയപ്പോൾ ഗൗതം അച്ഛന് ഫോൺ കൈ മാറി. ഹെലോ.. ആരാണ് നിങ്ങൾ, എന്താണ് വേണ്ടത്. രാജശേഖരന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞതും അവൻ അട്ടഹസിച്ചു.. എനിക്ക് വേണ്ടത് എന്താണോ അത് എന്റെ കൈ എത്തും ദൂരത്തു ഉണ്ടടാ..അതുനു മുന്നേ ഒരു കാര്യം കൂടി നിന്നെ കാണിച്ചു തരാം, ഈ ബന്ധം ഒന്നുടെ ഒന്ന് ഉറപ്പിക്കാൻ വേണ്ടി എന്ന് പറഞ്ഞു കൊണ്ട് അയാൾ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് വലിച്ചെടുക്കുന്നത് പാർവതി കണ്ടു. പെട്ടന്ന് അവൾ ഞെട്ടി പോയി. മഞ്ഞ ചരടിൽ കോർത്ത ഒരു ആലില പൂത്താലി. ..............തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...