കനൽ പൂവ്: ഭാഗം 21
Sep 8, 2024, 21:36 IST
രചന: കാശിനാഥൻ
കാലത്തെ അർജുൻ ജോലിക്ക് പോകാനായി തയ്യാറായി വന്നപ്പോൾ, പാർവതിയും സിന്ധു ചേച്ചിയും കൂടി ബ്രേക്ക്ഫാസ്റ്റ് ഒക്കെ എടുത്ത് ടേബിളിൽ നിരത്തി വച്ചു. അവൻ മെല്ലെ മുഖമുയർത്തി പാർവതിയെ നോക്കി. കുറച്ചു മുന്നേ തന്റെ നെഞ്ചിൽ കിടന്ന് അവൾ എന്തിനാണ് പൊട്ടിക്കരഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും അവന് പിടികിട്ടുന്നില്ല. പിന്നെ കൂടുതലായിട്ട് ഇവളുടെ കാര്യങ്ങൾ ഒന്നും ചികഞ്ഞു അറിയാൻ അവന് താൽപര്യവും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച ശേഷം അർജുൻ നേരെ ജോലിക്ക് പോകാനായി ഇറങ്ങി. പെട്ടന്ന് പാർവതി അവന്റെ അരികിലേക്ക് ഓടി വന്നു. ഹ്മ്മ്... എന്താ. എനിക്ക് ഇന്ന് ബാങ്കിൽ ഒന്ന് പോണം. അവിടുത്തെ മാനേജർ ത്രിശൂർക്ക് മാറുവാണ്.ഇന്നത്തെ ന്യൂസ് പേപ്പറിൽ ഉണ്ട്. അവൾ കൈയിൽഇരുന്ന പത്രം അവന്റെ നേർക്ക് നീട്ടി. അർജുൻ ഒന്ന് ആലോചിച്ചു. ഉച്ചയ്ക്ക് പത്രണ്ട് മണി ആകുമ്പോൾ റെഡി ആയി നിന്നോ. ഞാൻ വണ്ടി അയക്കാം. എന്നിട്ട് അർജുൻ പുറത്തേക്ക് ഇറങ്ങി. ഒഫീഷ്യൽ വാഹനത്തിൽ നേരെ സ്റ്റേഷനിലേക്ക് തിരിച്ചു. മോളെ,,,,, ദാ വരുന്നു ചേച്ചി. സിന്ധു ചേച്ചി വിളിച്ചപ്പോൾ പാർവതി അടുക്കളയിലേക്ക് പോയി. അരുന്ധതിയമ്മ.. അവരുടെ കൈയിൽ ഫോണുണ്ട്. അവൾ അത് മേടിച്ചു കാതോട് ചേർത്ത്. ഹലോ. നിനക്ക് ഇടാൻ ഉള്ള ഡ്രസ്സ് ഒക്കെ ഉണ്ടോ... പെട്ടന്ന് അവർ ചോദിച്ചു. ഒന്ന് രണ്ട് ജോഡി ഉണ്ട്.. അത്യാവശ്യത്തിനു. ഹ്മ്മ്.... അടുത്ത ദിവസം മുതൽ ജോലിക്ക് പോകണ്ടേ, കുറച്ചു ഡ്രസ്സ് ഒക്കെ വാങ്ങാം.. ഞാനും നിധിലയു കൂടി ടൗണിൽ പോകുന്നുണ്ട്. നീയും കൂടെ പോരെ... അവർ പറഞ്ഞതും പാർവതി ഒന്ന് മൂളി. ഉച്ച ആകുമ്പോൾ റെഡി ആയിക്കോ, സമയം വിളിച്ചു അറിയിക്കാം.. എനിക്ക് ബാങ്കിൽ ഒന്ന് പോണം, വണ്ടി അയക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. എപ്പോളാണ് അവൻ വണ്ടി അയക്കുന്ന ത്. 12മണി കഴിഞ്ഞു.. ആഹ് അവനെ ഞാൻ വിളിച്ചോളാം. പാർവതി എന്തയാലും റെഡി ആയി നിന്നോളൂ.. അരുന്ധതി കാൾ കട്ട് ചെയ്തു. സിന്ധു ചേച്ചിയുടെ ഒപ്പം ഇരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചപ്പോൾ അവരുടെ ഫോണിൽ നിന്നും തന്റെ അമ്മയെ ഒന്ന് വിളിക്കണമെന്ന് പാർവതിക്ക് ആഗ്രഹം തോന്നി. പക്ഷേ പേടിയായിരുന്നു, അർജുൻ എങ്ങാനും അറിഞ്ഞാൽ അത് വലിയ പ്രശ്നമാകുമെന്ന് അവൾക്കറിയാം. പിന്നെ ചേച്ചിയുടെ ജോലി കൂടി നഷ്ടപ്പെടും അതുകൊണ്ട് അവൾ ഫോൺ വാങ്ങാൻ കൂട്ടാക്കിയില്ല.. എങ്കിലും എപ്പോളും തന്റെ പാവം അമ്മയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നു. അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് സിന്ധു ചേച്ചിക്കും അറിയാം, പക്ഷേ അർജുനെ പേടിച്ച് അവരും ഒന്നും ചോദിക്കാൻ കൂട്ടാക്കിയില്ല. വീടിന്റെ അകത്ത് മൊത്തം ക്യാമറയാണ്, കഴിഞ്ഞതവണ തറവാട്ടിൽ ചെന്നപ്പോൾ, നിഥില മോള് പറഞ്ഞു, ഇപ്പോൾ ക്യാമറയിൽ കൂടി നമ്മൾ പറയുന്നതും കേൾക്കാം എന്ന്, എന്തൊക്കെയോ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ടെന്നോ മറ്റോ. കൂടുതലായിട്ട് ഒന്നും അറിയില്ല എന്നാലും, ഒരു പേടി ഇനി അങ്ങനെയെങ്ങാനും ആണോ ആവോ.. ഭക്ഷണം കഴിച്ച ശേഷം, പാർവതി റൂമെല്ലാം അടിച്ചുവാരി വൃത്തിയാക്കിയിട്ടു. മുകളിലത്തെ നിലയിലെ തുറന്നു കിടന്ന എല്ലാ റൂമുകളും ആയിരുന്നു അവൾ വൃത്തിയാക്കിയത്. ബാക്കിയൊക്കെ സിന്ധു ചേച്ചിയും അടിച്ചുവാരി. അതിനുശേഷം ഒന്നു പോയി ദേഹം കഴുകി അവൾ റെഡി ആയി. മോളെ... സാറ് വിളിക്കുന്നു. തിടുക്കത്തിൽ സിന്ധുചേച്ചി കയറി വന്നു ഫോൺ അവൾക്ക് കൊടുത്തു. പേടിയോടെ പാർവതി ഫോൺ വാങ്ങി ഹലോ.... നിനക്ക് ഡ്രസ്സ് ഇല്ലെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ, എന്തിനാ അമ്മയോട് പറഞ്ഞെ. ഗൗരവത്തിൽ അവന്റെ ശബ്ദം അമ്മ എന്നോട് ചോദിച്ചു, ഡ്രസ്സ് ഒക്കെ ഉണ്ടോന്നു.. അത്യാവശ്യം ഉണ്ടെന്ന് ഞാൻ മറുപടി കൊടുത്തു . അപ്പോൾ ഉച്ചക്ക് അമ്മയും ചേച്ചിയും കൂടി പുറത്തേക്ക് പോകുന്നുണ്ട്, റെഡി ആയി നിന്നോ, എല്ലാം വാങ്ങി തിരിച്ചു വരാം എന്ന് അമ്മ എന്നോട് പറഞ്ഞു.. നിനക്ക് ബാങ്കിൽ പോണം എന്ന് പറഞ്ഞാൽ പോരാരുന്നോ. അത് ഞാൻ അറിയിച്ചത് ആണ് ,ബാങ്കിലും കേറാം, എന്നിട്ട് ഷോപ്പിംഗ്നു പോകാം എന്ന് അമ്മ പറഞ്ഞു. നീ ഒരുപാട് ശീലാവതി ചമഞ്ഞു കൂടാം എന്നൊന്നും കരുതണ്ട, മര്യാദ ആണേൽ മര്യാദ... അല്ലതെ എന്റെ കുടുംബത്തിൽ എല്ലാരേം കൈയിൽ എടുക്കാനാ ഭാവം എങ്കിൽ ഈ അർജുന്റെ മറ്റൊരു മുഖം കാണും.. അവൾക്ക് താക്കീത് നൽകിയ ശേഷം അർജുൻ ഫോൺ വെച്ചു. എന്താ ചേച്ചി ചെയ്ക, ഞാൻ പറഞ്ഞിട്ട് ആണ് ഇപ്പോൾ ഡ്രസ്സ് എടുക്കാൻ പോകുന്നത് എന്നാ സാറിന്റെ വിചാരം. അവൾ സിന്ധുചേച്ചിയെ നോക്കി പറഞ്ഞു. പെട്ടന്ന് അങ്ങനെ അരുന്ധതിയമ്മ വിളിച്ചു പറഞ്ഞപ്പോൾ സാറിന് ദേഷ്യം ആയി കാണും. മോള് അതൊന്നും കാര്യം ആക്കേണ്ട. മിടുക്കി ആയിട്ട് പോയി റെഡി ആയി നിൽക്കു. അവര് ഇപ്പോൾ വരും. നിധില മോളും, രേണു മോളുമൊക്ക പാവങ്ങളാ. ഒരു കുഴപ്പോം വരില്ല ട്ടോ. അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് സിന്ധു ചേച്ചി പാർവതിയ്ക്ക് ധൈര്യം കൊടുത്തു... പുറത്തു വണ്ടി വന്നു നിന്നപ്പോൾ പാർവതി ഇറങ്ങി ചെന്നു. നിധിലയാണ് ഡ്രൈവ് ചെയ്തു വന്നത്. അരുന്ധതിയമ്മയുമരികിൽ ഉണ്ട് പാർവതി ചെന്നിട്ട് ഡോർ തുറന്ന് കയറി.... നിധില അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരിച്ചു അവളും. സ്മൂത്ത് ആയിട്ട് വണ്ടി ഓടിച്ചു പോകുന്ന നിധിലയെ നോക്കി പാർവതി പിന്നിൽ ഇരുന്നു. ആദ്യം ബാങ്കിലേക്ക് പോയത്. . പാർവതി ഇറങ്ങിയപ്പോൾ കൂടെ അരുന്ധതിയും വന്നു. അത് അവൾക്ക് അത്ഭുതം ആയിരുന്നു. മാനേജറേ കണ്ട് കാര്യങ്ങൾ ഒക്കെ പാർവതി സംസാരിച്ചു. അയാൾ നല്ല ഒരു മനുഷ്യൻ ആയിരുന്നു. ഇനി വരുന്ന ആള് എങ്ങനെ ഉള്ളത് ആണോ ആവോ. അവിടെ നിന്ന് ഇറങ്ങുമ്പോൾ പാർവതി ചിന്തിച്ചു. അരുന്ധതി ഫോൺ എടുത്തു മകനെ വിളിക്കുന്നുണ്ട്. തങ്ങൾ ബാങ്കിൽ വന്നു എന്നും മറ്റുവാണ് പറയുന്നത്. നിധിലാ... പോകാം. ഫോൺ വെച്ച ശേഷം അവർ പറഞ്ഞു. നേരെ ഷോപ്പിംഗ് മാളിലേയ്ക്ക് പോയ്... നിനക്ക് വേണ്ടത് എന്താണന്ന് വെച്ചാൽ മേടിച്ചോ, പെട്ടന്ന് ആവണം. പാർവതിയോട് പറഞ്ഞിട്ട് അരുന്ധതി ഒരു ചെയറിൽ പോയി ഇരുന്നു. നിധിലയും പാറുവിന്റെ കൂടെ നിന്ന്. മൂന്ന് ജോഡി ഡ്രസ്സ് ഓഫീസ് വെയർ ആയിട്ട് എടുത്തു. മൂന്ന് ജോഡി വീട്ടിൽ ഇടാനും. നിധില ഫോണിൽ നിന്നും ലിസ്റ്റ് എടുത്തു കുറെ ഏറെ വാങ്ങി കൂട്ടി. പാർവതി കുറച്ചു മാറി അവിടെ തന്നെ നിൽപ്പുണ്ട്. പെട്ടന്ന് ആരോ വന്നു അവളെ തട്ടിയതും പാർവതി തിരിഞ്ഞു നോക്കി.....തുടരും........