{"vars":{"id": "89527:4990"}}

കനൽ പൂവ്: ഭാഗം 41

 

രചന: കാശിനാഥൻ

ബസിൽ വന്നിറങ്ങിയ ശേഷം പാർവതി വേഗത്തിൽ മുന്നോട്ട് നടന്നു.ബാങ്ക് ലക്ഷ്യമാക്കി കൊണ്ട്.പോലീസ് സ്റ്റേഷനും കടന്ന് വേണം അവൾക്ക് പോകുവാന്. ഇടം വലം നോക്കാതെ പാർവതി പോകുന്നത് നോക്കി ഒരുവൻ സ്റ്റേഷന്റെ വാതിൽക്കൽ നിൽപ്പുണ്ട്. അവളെ കണ്ടതും അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു.പക്ഷെ അതിൽ വിഷാദം കലർന്നിരുന്ന് പാർവതി ബാങ്കിൽ എത്തിയ പാടെ ഫോൺ എടുത്തു ലെച്ചുമ്മയെ വിളിച്ചു. കുഞ്ഞ് ഉറങ്ങിഎന്ന് അവർ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത സമാധാനം ആയിരുന്നു.മോളെ ദാ അരുൺ നു എന്തോ പറയണം, ഞാൻ അവന്റെ കൈയിൽ കൊടുക്കാം.പെട്ടെന്ന് അവർ പറഞ്ഞു. ഹലോ പാർവതി.. ആഹ് സാറെ, നിലമോള്. താൻ വിഷമിക്കേണ്ട, നില ഓക്കേയാണ്, ഇൻജെക്ഷൻ എടുക്കാൻ പോയെന്ന് പറഞ്ഞു, അതുകൊണ്ട് വല്യ പ്രശ്നം ഇല്ലാ...ഇന്ന് എവിടെയാണ് സ്റ്റേ ചെയ്യുന്നത്, ആ കാര്യം ചോദിക്കാൻ വിട്ടു പോയല്ലോടോ... അത്, ഹോസ്റ്റലിൽ നിൽക്കാമെന്നോർത്താ സാറെ, എന്നിട്ട് സാവധാനം ഒരു വാടക വീട് റെഡി ആക്കിയെടുത്തിട്ട് അമ്മയെ കൂട്ടിവരാം.. ഹമ്... ഓക്കേ... അതാണ് നല്ലത്, പിന്നെ പാർവതി, തന്നോട് പറഞ്ഞത് മറക്കേണ്ട, ഏത് സാഹചര്യം ആയാലും ശരി, ഞങ്ങളെ വിളിച്ചാൽ മതി, അതിൽ യാതൊരു വിഷമവും, ബുദ്ധിമുട്ടും ഓർക്കേണ്ട കേട്ടോടോ..തന്റെയൊരു സഹോദരനാണെന്ന് കരുതിയാൽ മതി. ഹമ്...... ഞാൻ വിളിച്ചോളാം സാർ. ആരെങ്കിലും സ്വന്തം കൂടപ്പിറപ്പിനെ സാറേന്നു വിളിക്കുമോ, ഇനി മുതൽ അരുണേട്ടൻ... ഓക്കേ... അവൻ പറയുമ്പോൾ അവളൊന്നു മന്ദഹസിച്ചു. ഓക്കേ... അരുണേട്ടാ.. ഞാൻ ഉറപ്പായും വിളിക്കും.. ഫോൺ കട്ട്‌ ചെയ്തപ്പോൾ പാർവതിയ്ക്ക് വല്ലാത്ത സന്തോഷം തോന്നി. ഒരാഴ്ച വരാതിരുന്നകൊണ്ട് കുറച്ചേറേ വർക്ക്‌ ഉണ്ടായിരുന്നു തീർക്കാൻ. അതുകൊണ്ട് അന്ന് മുഴുവനും അവൾ നല്ല തിരക്കിലായിരുന്നു..ലഞ്ച് ടൈമിൽ പോലും പാർവതി പെട്ടന്ന് തന്നെ കഴിച്ചെഴുന്നേറ്റ് വന്നിരുന്നു ജോലികൾ ചെയ്തു തീർത്തു. ഇടയ്ക്ക് അമ്മയവളെ വിളിച്ചുഎങ്കിലും അവൾക്ക് കാൾ അറ്റൻഡ് ചെയ്യാൻ പോലും സാധിച്ചില്ല. ബിസി ആണെന്നും വൈകുന്നേരം വിളിക്കാമെന്നും അമ്മയ്ക്ക് ഒരു വോയിസ്‌ മെസ്സേജ് അയച്ചു. ഈ തിരക്കിന്റെയിടയ്ക്കും ഒരു തവണ പാർവതി അരുണിനെ വിളിച്ചു നിലമോളുടെ കാര്യം ചോദിച്ചു.. ചെറിയ കരച്ചിൽ ഉണ്ട്, എന്നാലും ആള് ഓക്കേയാണ്, രാത്രിയിൽ വീഡിയോ കാൾ ചെയ്യാം എന്നവൻ പറഞ്ഞു. അഞ്ചു മണിക്ക് ജോലി കഴിഞ്ഞു ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ അവളുടെ ഒപ്പം വർക്ക്‌ ചെയ്യുന്ന ശ്രേയ ഓടിപിടിച്ചു വന്നു. എടോ...... പനിയൊക്കെ മാറിയോ, എങ്ങനെയുണ്ടിപ്പോള്. താൻ ഒരുപാട് ക്ഷീണിച്ച പോലെ കേട്ടോ.... മറുപടിയായി അവളൊന്ന് ചിരിച്ചു.വൈറൽ fever ആയിരുന്നു.. കൂടിപ്പോയി,പിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി,ഇൻജെക്ഷൻ ഒക്കെഎടുത്തപ്പോൾ മാറ്റം വന്നത്. സൂക്ഷിച്ചോണം കേട്ടോ പാർവതി,മാറിയെന്നു വെച്ചാലും,ഇപ്പോളത്തെ പനിയാ,എപ്പോ വേണേലും പൂർവാധികം ശക്തിയോടെ തിരിച്ചു വരാം.. ഇരുവരും കൂടി പുറത്തേക്ക് നടന്നു. ബസ് സ്റ്റോപ്പ്‌ അടുക്കാറായി.അപ്പോളാണ് ഒരു കാറ് വന്നു കുറച്ചു മുന്നിലായ് ഒതുക്കി നിറുത്തിയത്.അർജുൻ ആയിരുന്നു അതിൽ. അവൻ അടുത്തേക്ക് വന്നതും പാർവതി ഒരു വേള നിശ്ചലയായി.. ശ്രേയ പൊയ്ക്കോളൂ, എനിക്ക് കടയിൽ ഒന്ന് കേറാൻഉണ്ട്. ശ്രേയ എന്തെങ്കിലും ചോദിയ്ക്കും മുന്നേ പാർവതി തിരിഞ്ഞു നടന്നു കഴിഞ്ഞു. വേഗത്തിൽ മുന്നോട്ട് നടന്നവളുടെ കൈത്തണ്ടയിൽ ഒരു പിടുത്തം വീണതും അവൾ ശ്വാസം അടക്കി പിടിച്ചു നിന്നു. വന്നു വണ്ടിയിൽ കേറ് പാർവതി.... അവൻ അവളെ നോക്കി ശബ്ദം താഴ്ത്തി. കൈയിൽന്നു വിട് അർജുനെട്ടാ, ആളുകൾ ശ്രെദ്ധിക്കുന്നുണ്ട്. പലരും നോക്കുന്ന കണ്ടപ്പോൾ അവൾക്ക് എന്തോ ജാള്യത പോലെ അതാ പറഞ്ഞേ, ഇവിടെക്കിടന്നു ഒരു സീൻ ഉണ്ടാകരുത്, ഒന്നാമത് എന്നേ എല്ലാർക്കും അറിയാം, അതുകൊണ്ട് നീ വാ.. ഇല്ല... ഞാൻ വരില്ല, അർജുനേട്ടൻ ചെല്ല്. ഞാൻ ഇനി അങ്ങോട്ട് ഇല്ലാ.. എല്ലാ ബന്ധവും അറത്തു മാറ്റിയാണ് ഞാൻ പോന്നത്. ആയിക്കോട്ടെ..... അതിനു ഒരു കുഴപ്പോം ഇല്ലാ... പക്ഷെ ഇപ്പൊ നിന്റെയമ്മ എന്റെ വീട്ടിൽ ഉണ്ട്. നിങ്ങളെ സേഫ് ആയിട്ട് ഒരിടത്തു ഞാൻ ആക്കിത്തരും. അതിനു ശേഷം എന്തും ആയിക്കോളൂ. എനിക്ക് ആരുടേം സഹായം ആവശ്യമില്ല... ഞാനൊരിടത്തേക്കും വരില്ല അർജുനെട്ടാ...നിങ്ങൾ പൊയ്ക്കോളൂ. പാർവതി... നിന്നെപൊക്കിഎടുത്തോണ്ട് പോകാൻ എനിക്ക് അറിയാം, കാണണോടി.. അവൻ അല്പം കൂടി അടുത്തേക്ക് വന്നതും ഇക്കുറി അവളൊന്നു ഭയന്ന്. നീ എന്റെ കൂടെ നിൽക്കേണ്ട, അതിനു വേണ്ടിയല്ല വിളിക്കുന്നതും... പക്ഷെ ഇപ്പൊ, എന്റെയൊപ്പം വന്നേ പറ്റു... പറയുന്നതിനൊപ്പം അർജുൻ അവളുടെ കൈയിൽ അല്പം ബലത്തിൽ പിടിച്ചു.. ഞാൻ ഒച്ച വെയ്ക്കും, മര്യാദക്ക് വിടുന്നുണ്ടോ അർജുനേട്ടാ... അവൾക്ക് ശബ്ദം ഇടറി. അപ്പോളാണ് കാറിൽ നിന്നും അരുന്ധതിയമ്മ ഇറങ്ങി വന്നത്.. പാർവതി.... അറുത്തു മുറിച്ചു നീ പോയതാണ്, ശരി തന്നേ.. പക്ഷെ ലീഗൽ ആയിട്ട് നീ ഇപ്പോളും അർജുന്റെ ഭാര്യയാണ്. അതിന്റെതായ ചില അവകാശങ്ങൾ ഇവന് നിന്നിൽ ഉണ്ട്.. അതുകൊണ്ട് ഇപ്പൊ ഞങ്ങളുടെ കൂടെ വരിക..ഈ റോഡിൽ കിടന്നു ഒരു വാക്ക്പൊരിന് ഞങ്ങൾക്ക് താല്പര്യം ഇല്ലാ... ഇതാ നിന്റെയമ്മയാണ്. സംസാരിക്കു.. അരുന്ധതി ഫോൺ നീട്ടിയതും അവൾ അത് മേടിച്ചു. ഹലോ...... മോളെ പാർവതി... അമ്മേ.. അമ്മയെവിടാ... ഒക്കെ പറയാം, മോള് അർജുന്റെ കൂടെ വാ.... അതും പറഞ്ഞു അവർ ഫോൺ കട്ട്‌ ചെയ്തു......തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...