കാശിനാഥൻ-2: ഭാഗം 32
Sep 17, 2024, 22:55 IST
രചന: മിത്ര വിന്ദ
.വൈകുന്നേരം നാല് മണി ആയപ്പോൾ ആദി ഓഫീസിൽ എത്തി ചേർന്നു. ഒഫീഷ്യൽ മറ്റേഴ്‌സ് ഡിസ്കസ് ചെയ്യാൻ വന്ന ആരെങ്കിലും ആവും എന്ന് കരുതി, ദേവ് അകത്തേക്ക് വരുവാനുള്ള അനുമതി കൊടുത്തു. ആദിയേ കണ്ടതും ഒറ്റനോട്ടത്തിൽ തന്നെ ദേവിന് ആളെ പിടികിട്ടി. ജാനി മുൻപൊരുതവണ അവന്റെ ഫോട്ടോ ദേവിന് അയച്ചുകൊടുത്തിരുന്നു.. പെട്ടെന്ന് അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. മിസ്റ്റർ ദേവകൃഷ്ണന് എന്നെ പരിചയം കാണില്ല അല്ലേ...?നമ്മൾ ആദ്യമായിട്ടാണ് കാണുന്നത്. അകത്തേക്ക് കയറിവന്ന ആദി അവനോട് പറഞ്ഞു കാശി സാറിന്റെ മോളെ വിവാഹം ചെയ്യാൻ പോകുന്ന ആളല്ലേ, എനിക്ക് സാറിനെ മനസ്സിലായി... അവൻ അത് പറഞ്ഞപ്പോൾ ആദി പുഞ്ചിരിച്ചു.. ദേവ് ബിസി ആണോ, അതോ.. നോ സാർ,ഇരിക്കു. നമ്മൾക്ക് ഒന്ന് സംസാരിക്കണം.. ഇവിടെ വെച്ചു വേണോ, അല്ലെങ്കിൽ പുറത്തു എവിടെയെങ്കിലും പോകാം.. എങ്ങനെ ആയാലും കുഴപ്പമില്ല സാർ.. ഹമ്.. എന്നാൽ പിന്നെ ഇവിടെ ഇരിക്കാം അല്ലേ, ആരെങ്കിലും വരാൻ സാധ്യത ഉണ്ടോ.. ഇനി ഇപ്പോൾ ഇത്രയും സമയം ആയത് കൊണ്ട് ക്ലൈന്റസ് ആരും വരില്ല സാർ.. ഓക്കേ.. ആദ്യം അവന്റെ വീടിനെ കുറിച്ച്, വീട്ടുകാരെ കുറിച്ചും ഒക്കെ ആയിരുന്നു ആദി ചോദിച്ചത്. ദേവ് എല്ലാത്തിനും വളരെ കൃത്യമായി മറുപടി യും പറഞ്ഞു. എങ്കിലും അവന്റെ വരവിന്റെ ഉദ്ദേശം എന്താണ് എന്ന് മാത്രം ദേവിന് പിടി കിട്ടിയില്ല.. ജാനി പറഞ്ഞത് പോലെ ദേവ് നല്ലോരു ചെറുപ്പക്കാരൻ ആണെന്ന് ആദിയ്ക്ക് മനസിലായി. സാർ വെറുതെ ഇറങ്ങിയത് ആണോ.. അതോ...? ഞാൻ ദേവിനെ കാണുവാൻ വേണ്ടി വന്നത് ആണ്, കാര്യം വിവാഹം ഉറപ്പിച്ചത് ഒക്കെ ആണേലും,ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു ജാനിയെ ഞാൻ നേരിട്ട് കണ്ട് ആദ്യമായി ഒന്ന് തുറന്നു സംസാരിച്ചത്.. അവനത് പറയുമ്പോൾ ദേവ് ഒന്ന് ഞെട്ടി.അത് ആദിക്ക് മനസിലായി. നല്ല കുട്ടിയാണ് ജാനി.അയാൾ ഒന്നും മറച്ചു വെച്ചില്ല കേട്ടോ.നിങ്ങളുടെ മാറ്റർ ഓപ്പൺ ആയിട്ട് തന്നെ എന്നോട് പറഞ്ഞു. ഭയങ്കര വിഷമം ആണ് ഇയാളെ പിരിയാൻ.അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്. ഞാൻ കാശി സാറിനോട് സംസാരിക്കട്ടെ നിങ്ങളുടെ കാര്യം.. വേണ്ട സാർ... ഒരിക്കലും കാശിസാറ് ഈ വിവാഹത്തിന് സമ്മതം തരില്ല.ഞാൻ ആദ്യം തന്നെ സംസാരിച്ചത് ആയിരുന്നു.. പക്ഷെ... ഇനി ഒന്നും ചോദിക്കാൻ നിൽക്കണ്ട സാറെ.. ജാനിയെ എനിക്ക് വിധിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിച്ചോളാം..... ആദിയുടെ ചോദ്യത്തിന് വളരെ പെട്ടെന്ന് തന്നെ ദേവ മറുപടി നൽകി.. എന്നിട്ട് അവന്റെ കുടുംബത്തെ കാശി സഹായിച്ചതും രക്ഷിച്ചതും ഒക്കെ വിശദീകരിച്ചു.. അവളോട് ഉള്ള പ്രണയത്തെക്കാൾ അവളുടെ അച്ഛനോട് ഉള്ള കടപ്പാട് ആയിരുന്നു ദേവിന് മുഖ്യം. അവൾക്ക് ഉള്ളതുപോലെ ഉള്ള ഒരു ഇഷ്ടം ദേവിന് മറിച്ച് ജാനിയോട് ഇല്ല എന്നായിരുന്നു ആദിക്ക് അപ്പോൾ തോന്നിയത്.. ഒരുപക്ഷേ കാശി സമ്മതിച്ചു കൊടുക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആണെന്നും അവനു ഓർത്തു. കുറച്ചു സമയം ദേവിനോട് സംസാരിച്ചു ഇരുന്ന ശേഷം ആദി അവനോട് യാത്ര പറഞ്ഞു ഇറങ്ങി. ജാനിയോട് എന്ത് പറയും അവള് വിളിക്കുമ്പോൾ എന്നായിരുന്നു അവന്റെ അപ്പോളത്തെ ചിന്ത ** സമയം രാത്രി 9മണി ആയി കാണും. ആദിയുടെ ഫോൺ കാൾ പ്രതീക്ഷിച്ചു ഇരുന്ന ജാനിയുടേ അടുത്തേക്ക് പാറു ഉറക്കെ നിലവിളിച്ചു കൊണ്ട് ഓടി വന്നപ്പോൾ അവൾ ഞെട്ടി പ്പോയി. എന്തമ്മേ..... എന്താ പറ്റിയേ... പാറുവിന്റെ കൈയിൽ ഇരുന്ന ഫോണിലേക്ക് അവൾ നോക്കി ഉറക്കെ ചോദിച്ചു.. അപ്പോളേക്കും പാറു കുഴഞ്ഞു വീണിരുന്നു. ഈശ്വരാ.. എന്താ പറ്റിയേ... അമ്മേ... എനിക്ക് പേടിയാകുന്നു.... ഒന്നെഴുന്നേറ്റ് വാ.. ജഗ്ഗിൽ ഇരുന്ന് വെള്ളം കുറച്ചെടുത്ത് അമ്മയുടെ മുഖത്തേക്ക് അവൾ തളിച്ചു.. അപ്പോളേക്കും പാറു കണ്ണ് ചിമ്മി തുറന്നു. അമ്മേ....എന്തിനാ കരയുന്നെ. എന്തെങ്കിലും ഒന്ന് പറഞ്ഞേ.അച്ഛന് എന്തെങ്കിലും പറ്റിയോ.. ജാനി കരഞ്ഞു കൊണ്ട് ചോദിച്ചു. ഇല്ല... ഒന്നും പറ്റിയില്ല, അച്ഛന് ഒരാപത്തും പറ്റിയില്ല. പാറു ഒരു പ്രകാരത്തിൽ പറഞ്ഞു അത് കേട്ടപ്പോൾ ജാനിക്ക് ശ്വാസം നേരെ വീണു. അപ്പോളേക്കും പാറുവിന്റെ ഫോൺ ശബ്ധിച്ചു. ജാനിയാണ് ഫോൺ മേടിച്ചത്. നോക്കിയപ്പോൾ കല്ലുവാന്റി ആണ്. ഹലോ... പാറു,, ആന്റി ഞാൻ ആണ്, ജാനി. എന്താ വിളിച്ചേ, അമ്മ ഇവിടെ കിടന്ന് കരയുന്നുണ്ട് ഒന്നും ചോദിച്ചിട്ട് പറയുന്നില്ല.ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ കേട്ടോ. കൂടുതൽ ഒന്നും ചോദിക്കാതെ കൊണ്ട് ജാനി ഫോൺ കട്ട് ചെയ്തു.. അച്ഛനെ വിളിക്കുവാൻ വേണ്ടി നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയപ്പോൾ മുറ്റത്തു ഒരു വാഹനം വന്നു നിന്നത്. ആരോ വന്നുന്നു തോന്നുന്നു. നോക്കട്ടെ കേട്ടോ.. ജാനി പറഞ്ഞപ്പോൾ മിഴികൾ തുടച്ചു പാറു എഴുന്നേറ്റു. എന്റെ മോള് വിഷമിക്കല്ലേ.. അമ്മ തകർന്നു പ്പോകും. വിങ്ങി പൊട്ടി പാറു പറഞ്ഞപ്പോൾ ജാനി അമ്മയെ ഉറ്റു നോക്കി. ദയവ് ചെയ്തു എന്നോട് കാര്യം പറയു അമ്മേ.... മോളെ... അത് പിന്നെ.. ആദി, ആദിയ്ക്ക് ഒരു ആക്സിഡന്റ്... സീരിയസ് ആണെന്നാ കേട്ടെ... അമ്മേ........... ഒരൊറ്റ അലറിച്ച ആയിരുന്നു ജാനി. എന്താ പറ്റിയേ, ആധിക്ക് എന്താ പറ്റിയേ,, ഏത് ഹോസ്പിറ്റലിൽ ആണ്.. പറയു... എനിക്ക്.. എനിക്ക് കാണണം ആദിയേ.... പ്ലീസ്... നിലത്തേക്ക് ഊർന്ന് ഇരുന്ന് കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. നമ്മുടെ ഓഫീസിന്റെ ഭാഗത്തു നിന്നും ഉള്ള റോഡേ ആദി പോയതു ആയിരുന്നു.. ഒരു ടോറസ് വന്നു... പാറുവിന്റെ വാക്കുകൾ മുറിഞ്ഞു.. അപ്പോളേക്കും കാളിംഗ് ബെൽ ശബ്ധിച്ചു. പാറു ചെന്നപ്പോൾ അച്ഛനും അമ്മയും ആണ്. അടുത്ത വണ്ടിയും മുറ്റത്തു വന്നു നിന്നു.. കല്ലു ആയിരുന്നു അത്.. പാറു അവരെ ഒക്കെ കണ്ടു കരഞ്ഞു. "നീ ഇപ്പോൾ കരയല്ലേ മോളെ, ജാനിയ്ക്ക് സഹിക്കാൻ പോലും പറ്റില്ല...വന്നേ...." കൃഷ്ണമൂർത്തി പാറുവിനെ സമാധാനിപ്പിച്ചു. എന്നിട്ട് അയാൾ ആയിരുന്നു ആദ്യം അകത്തേക്ക് വന്നത്. ജാനി തിടുക്കത്തിൽ ഇറങ്ങി വരുന്നുണ്ട്.. മോളെ.... അച്ഛാച്ച, നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം.. എന്റെ കൂടെ വരുമോ.. അവൾ ഓടി വന്നു അയാളുടെ കൈയിൽ പിടിച്ചു.. ഇപ്പോൾ പോകേണ്ട മോളെ, നാളെ നേരം വെളുക്കട്ടെ, കാശിയും പോന്നിട്ടുണ്ട്, അവൻ കൂടി വന്നിട്ട് പോകാം... വേണ്ട.. ആരും വരണ്ട... എനിക്ക് ഒറ്റയ്ക്ക് പോയാൽ മതി... മോളെ... നീ ഇവിടെ നില്ക്കു. ഇപ്പോൾ ഈ രാത്രിയിൽ എവിടേയ്ക്കും പോകണ്ടന്നേ.. പാറുവും കല്ലുവും ഒക്കെ അവളെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു. പക്ഷെ അവൾ സമ്മതിച്ചില്ല. എനിക്ക് എന്റെ ആദിയെ കാണണം... കണ്ടേ തീരൂ... അവൾ അലറി വിളിച്ചു.. ഒടുവിൽ ജാനിയെയും ആയിട്ട് എല്ലാവരും കൂടി സിറ്റി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. പ്രാർത്ഥനയോട് കൂടി അവൾ വണ്ടിയിൽ ഇരുന്നു. ആദിയേ രക്ഷിക്കണേ... ആ പാവം എനിക്ക് വേണ്ടി ദേവിനോട് സംസാരിക്കാൻ പോയത് ആണ്. ഈ ദുരവസ്ഥ വന്നു ഭവിച്ചല്ലോ.... ഈശ്വരാ എന്തൊരു വിധി ആണ്.... ആയുസ് കൊടുക്കണേ ഭഗവാനെ.. പകരം എന്റെ ജീവൻ നീ എടുത്തൊ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി കാഴ്ചയെ പോലും മറച്ചു........തുടരും......