{"vars":{"id": "89527:4990"}}

കാശിനാഥൻ-2: ഭാഗം 34

 

രചന: മിത്ര വിന്ദ

പേഷ്യന്റിനെ ഇവിടെ കൊണ്ടുവരുമ്പോൾ ധരിച്ചിരുന്ന ഡ്രസ്സ് ആണെന്ന് പറഞ്ഞു,  ഒരു സിസ്റ്റർ കൊണ്ടുവന്ന് കവർ ഏൽപ്പിച്ചത് ജാനിയെ ആയിരുന്നു. വിറക്കുന്ന കൈകളോടെ അവൾ അതു മേടിച്ച്, നെഞ്ചോട് ചേർത്തുവെച്ച്  പൊട്ടിക്കരയുന്നത് കണ്ടപ്പോൾ അവിടെയിരുന്ന് ഓരോരുത്തരും കരഞ്ഞു പോയി. ശ്രീലത വന്ന് അത് ജാനിയോട് മേടിക്കുവാൻ ശ്രമിച്ചുവെങ്കിലും അവൾ കൊടുക്കാൻ തയ്യാറായില്ല. ഇതെന്റെ കയ്യിൽ ഇരിക്കട്ടെ എന്നു പറഞ്ഞു അവൾ തന്റെ മാറോട് ചേർത്തു വെച്ചു. ആദിയുടെ പുഞ്ചിരിയ്ക്കുന്ന മുഖം ആയിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്. പ്രാർത്ഥനയുടെ മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങുമ്പോൾ ആദിയ്ക്ക് ആപത്തു ഒന്നും വരരുതേ എന്നൊരു പ്രാർത്ഥന മാത്രം. ** കാലത്തെ ആറു മണി ആയപ്പോൾ ഡോക്ടർ വീണ്ടും ഇറങ്ങി വന്നത്. ഒന്ന് കണ്ണു പോലും ചിമ്മാതെ ഇരിയ്ക്കുക ആയിരുന്നു എല്ലാവരും. ഡോക്ടറുടെ മുഖത്തെ വിഷമം കണ്ടപ്പോൾ ജാനിയ്ക്ക് ചങ്ക് ഇടിച്ചു. അതേ അവസ്ഥ ആയിരുന്നു മറ്റുള്ളവരിലും. ആദി ജീവിതത്തിലേക്ക് മടങ്ങി വന്നു, ബട്ട്‌ അൺ ഫോർച്ചുണെറ്റ്ലി.... ഡോക്ടർ ഒരു നെടുവീർപ്പോടുകൂടി ആദിയുടെ അച്ഛനെ നോക്കി. ഡോക്ടർ.... എന്താണ് അയാൾ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയി...എന്ന് കരുതി ജീവിത കാലം മുഴുവനും അങ്ങനെ കിടക്കും എന്നല്ല.. മെഡിക്കൽ ഫീൽഡ് ഒക്കെ ഇത്രയും ഡെവലപ്പ് ആയില്ലേ, അതുകൊണ്ട് മാക്സിമം ട്രീറ്റ്മെന്റ് കൊടുക്കാം... എന്നിട്ട് അയാളെ പഴയ പടി ആക്കിയെടുക്കാം. പിന്നെ അതിനൊക്കെ കുറച്ചു സാവകാശം വേണം.. ഇന്നോ നാളെയോ ചെയ്യുന്ന പ്രൊസീജർ അല്ല കേട്ടോ.. ഡോക്ടർ പറഞ്ഞു നിറുത്തിയപ്പോൾ ആദിയുടെ അമ്മയും അച്ഛനും കരയുകയായിരുന്നു. ഡോക്ടർ അവൻ.. അവനെന്തെങ്കിലും സംസാരിച്ചോ. അൺ കോൺഷ്യസ് ആണിപ്പോൾ...എങ്കിലും എന്തൊക്കെയോ പറയുന്നുണ്ട്. കാലത്തെ ഒരു പതിനൊന്നു മണിയോടെ ആൾ ഓക്കേ ആകും. അപ്പോൾ ആർക്കെങ്കിലും രണ്ട് മൂന്നു പേർക്ക് കേറി കാണാം.. ഇന്നും വെന്റിലേറ്ററിൽ തുടരട്ടെ. ബികോസ്, അയാളുടെ ബി പി സ്റ്റെഡി ആകണം, ഇപ്പോൾ കുഴപ്പം ഇല്ല കേട്ടോ, ഇനി അഥവാ എന്തെങ്കിലും വയ്യഴിക വന്നാൽ..... പിന്നെ നാളെ സർജിക്കൽ ഐ സി യു വിലോട്ട് മാറ്റും. ആൾ ഓക്കേ ആണെങ്കിൽ മറ്റന്നാൾ റൂമിലേക്കും... കാര്യകാരണങ്ങൾ മുഴുവനും ഡോക്ടർ വിശദീകരിച്ചപ്പോൾ എല്ലാവരും അതൊക്കെ കേട്ട് കൊണ്ട് നിന്നു. കുറച്ചു കഴിഞു അയാൾ വീണ്ടും അകത്തേക്ക് പോയി. ആദി തളർന്നു പോയല്ലോ എന്നോർക്കു തോറും ജാനിയുടെ നെഞ്ചിൽ ഒരു വലിയ ഭാരം കൊണ്ട് വെച്ചത് പോലെ ആണ്. ശ്രീലതാമ്മയേ, പാറു സാധാനിപ്പിക്കുന്നുണ്ടങ്കിലും അവർ ഇരിന്നു വിങ്ങി പൊട്ടുകയാണ്. അച്ഛനും അച്ഛമ്മയും ഉള്ളതിനാൽ, കല്ലു ആന്റിയും കൂട്ടി അവരെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കിയിട്ട് വരാൻ, ഇടയ്ക്ക് ജാനി അമ്മയോട് നിർദ്ദേശിച്ചു.. പാറു ഇവിടെ നിന്നു കൊള്ളാനും, താൻ അവരെയും കൂട്ടി പൊയ്ക്കോളാം എന്നും കല്ലു പറഞ്ഞു. വൈകാതെ തന്നെ അവർ മടങ്ങി പോകുകയും ചെയ്തു. ആദിയുടെ ബന്ധുമിത്രാദികളിൽ പലരുംകുറച്ചു സമയങ്ങൾക്കുള്ളിൽ വീട്ടിലേക്ക് തിരികെ പോയിരുന്നു. കാരണം അവരൊക്കെ തലേദിവസം വൈകുന്നേരം എത്തിയതാണ്, എല്ലാവരും ആകെ മടുത്തിരുന്നു. അവന്റെ അച്ഛനും അമ്മയും,  ഒപ്പം അമ്മയുടെ രണ്ട് സഹോദരന്മാരും അച്ഛന്റെ സഹോദരി ഭർത്താവും മാത്രം അവിടെ അവശേഷിച്ചു. കാശി മൂന്നു മണിയോടെ എത്തും എന്ന് പാറുവിനെ വിളിച്ചു അറിയിച്ചു.. അവൻ വന്നിട്ട് പോയാൽ മതിഎന്നും കരുതി പാറു അവിടെ നിൽക്കാൻ തീരുമാനിച്ചിരുന്നു. പതിനൊന്നു മണി ആയപ്പോൾ ഒരു സിസ്റ്റർ വന്നിട്ട് ആർക്കെങ്കിലും അത്യാവശ്യ മൂന്നു പേർക്ക് ആദിയേ കയറി കാണം എന്ന് പറഞ്ഞു. രവിശങ്കർ ആയിരുന്നു മുന്നോട്ട് ചെന്നത്. ഒപ്പം ശ്രീലതയും. ആദ്യം രണ്ടു പേര് കേറീട്ടു പിന്നെ ഒരാളെ കയറ്റാം.. ജാനീ എഴുന്നേറ്റപ്പോൾ സിസ്റ്റർ പറഞ്ഞു. അങ്ങനെ ആ ശീതീകരിച്ച മുറിയിലേക്ക് വിറയ്ക്കുന്ന കാലടികളോട് കൂടി അവർ രണ്ടാളും നടന്നു ചെന്നു. കഴുത്തറ്റം പച്ച നിറം ഉള്ള ഒരു ഗൗൺ പുതപ്പിച്ചു കിടത്തിയിരിക്കുന്ന തങ്ങളുടെ മകൻ. വായിൽ എന്തൊക്കെയോ ഘടിപ്പിച്ചിട്ടുണ്ട്. അതിലൂടെ കൃത്രിമ ശ്വാസം കൊടുത്തിരിക്കുന്നത്. അത് കണ്ടതും അവർ രണ്ടാളും പൊട്ടിക്കരഞ്ഞു. മോനേ........ ശ്രീലത വിളിച്ചപ്പോൾ അവൻ അടഞ്ഞു കിടന്ന മിഴികൾ ഒന്ന് ചിമ്മി.... ആദിക്കുട്ടാ.... മോനേ... അച്ഛനും അമ്മയും മാറി മാറി വിളിച്ചപ്പോൾ അവൻ ഒന്ന് കണ്ണ് തുറന്നു. അവരെ കണ്ടതും ആദിയുടെ മിഴികളും നിറഞ്ഞു. "എന്റെ മക്കൾക്ക് ഒരു കുഴപ്പവും ഇല്ല കേട്ടോ, നിന്നെ ഈശ്വരൻ ഞങ്ങൾക്ക് തിരിച്ചു തന്നു....ഒരു കുഴപ്പവും കൂടാതെ തന്നു.... എല്ലാവരുടെയും പ്രാർത്ഥന കേട്ടു കൊണ്ട് അങ്ങനെ ഞങ്ങളെ ഉപേക്ഷിച്ചു കളയാൻ ഒന്നും ഒരു ശക്തിയ്ക്കും കഴിയില്ല മോനേ..." അച്ഛൻ അത് പറയുമ്പോൾ ആദിയുടെ ഇരു ചെന്നിയിലൂടെയും കണ്ണീർ ഒലിച്ചു ഇറങ്ങി. എന്തിനാ അമ്മേടെ പൊന്ന് മോൻ വിഷമിക്കുന്നത്, നിനക്ക് ഒരു പ്രശ്നവും ഇല്ലടാ..... നീ ഓക്കെയാണന്നേ.... അവന്റെ മിഴിനീർ തുടച്ചു കൊടുത്തത് ശ്രീലത ആയിരുന്നു. "ഒരുപാട് സമയം പറ്റില്ല കേട്ടോ.. ഇറങ്ങി പോകാമോ...." ഡ്യൂട്ടി ഡോക്ടർ അവശ്യപ്പെട്ടപ്പോൾ ഇരുവരും ഒന്ന് കൂടി അവന്റെ കവിളിൽ മാറി മാറി മുത്തി. ശേഷം ഇറങ്ങി വെളിയിലേയ്ക്ക് പോയി. അവർ ഇറങ്ങി വരുന്നതും കാത്ത് ജാനിയും മറ്റുള്ളവരും നിൽപ്പുണ്ടായിരുന്നു. ഇനി ആരെങ്കിലും ഉണ്ടോ..? സിസ്റ്റർ ചോദിച്ചതും ജാനി വേഗം അകത്തേക്ക് കയറി ചെന്നു.. ആ ഭാഗത്തു ആണ്, അങ്ങോട്ട് ചെന്നോളൂ. സിസ്റ്റർ ചൂണ്ടി കാണിച്ച ഭാഗത്തേയ്ക്ക് അവൾ ശ്വാസം അടക്കി പിടിച്ചു കൊണ്ട് നടന്നു ചെന്നു. ആദി.... പേരെടുത്തു വിളിച്ചു കൊണ്ട് അവൾ അവന്റെ കൈ തണ്ടയിൽ ഒന്ന് തൊട്ടു. പെട്ടന്ന് അവൻ കണ്ണ് തുറന്നു. നോക്കിയപ്പോൾ ഇരു മിഴികളും നിറഞ്ഞു തൂവി ഇപ്പോൾ പൊട്ടിക്കരയും ഭാവത്തിൽ നിൽക്കുകയാണ് ജാനി. പാവം...ആദി അവൻ അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു. വായിൽ എന്തൊക്കെയൊ ഘടിപ്പിച്ചത് കൊണ്ട് സംസാരിക്കാൻ ഒന്നും കഴിയില്ലായിരുന്നു. ജാനീ ചെന്നിട്ട് അവന്റെ അടുത്ത് മുഖം കുനിച്ചു. എന്നിട്ട് ആ നെറ്റിയിൽ ഒന്ന് വിരൽ ഓടിച്ചു. വേദന ഉണ്ടോ.... ഇല്ലെന്ന് അവൻ മിഴികൾ ചിമ്മി കാണിച്ചു മറുപടി നൽകി. കുറച്ചു സമയം അവൾ അവന്റെ അടുത്ത് നിന്നു. ആദിയുടെ വലം കൈയിൽ വിരൽ ഓടിച്ചു കൊണ്ട്. സിസ്റ്റർ വന്നു പറഞ്ഞപ്പോൾ പിന്നെ വരാം എന്ന് പറഞ്ഞു അവൾ ഇറങ്ങി പോകുകയും ചെയ്തു. മകന്റെ കിടപ്പ് കണ്ടിട്ട് സഹിക്കാൻ ആവുന്നില്ലന്ന് പറഞ്ഞു അവന്റെ അച്ഛനും അമ്മയും ഇരുന്ന് കരയുകയാണ്. എന്തൊക്ക ആശ്വാസവാക്കുകൾ പറഞ്ഞാലും അതൊന്നും അവർക്ക് സമാധാനം കൊടുക്കില്ല എന്ന് എല്ലാവർക്കുമറിയാം. ***+ ആദിയ്ക്ക് ആക്‌സിഡന്റ് ഉണ്ടായ വിവരം ദേവും അറിഞ്ഞിരുന്നു. ന്യൂസ്‌ പേപ്പർ കൊണ്ട് വന്നു കാണിച്ചത് ഗൗരി ആയിരുന്നു അവനെ. തലേ ദിവസം അവൻ ഓഫീസിൽ വന്നിട്ട് പോയപ്പോൾ ഗൗരി അവനെ കാണുകയും ചെയ്തു. ഏതാണ് ആ ചുള്ളൻ ചെക്കൻ എന്ന് ചോദിച്ചു കൊണ്ട് അവൾ ദേവിനെ സമീപിച്ചപ്പോൾ ആണ് അറിഞ്ഞത് ജാനിയേ വിവാഹം ചെയ്യാൻ പോകുന്ന ആളാണന്നു. ഓഫീസിൽ ഇരിക്കുമ്പോൾ ഒക്കെ എന്താണ് ആദിയുടെ അവസ്ഥ എന്നറിയാതെ അവനും വിഷമിച്ചു. ജാനിയെ ഒന്ന് വിളിക്കാൻ വേണ്ടി പല തവണ ഫോൺ എടുത്തു എങ്കിലും പിന്നീട് അത് വേണ്ടന്ന് വെച്ചു......തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...