{"vars":{"id": "89527:4990"}}

കാശിനാഥൻ-2: ഭാഗം 4

 

രചന: മിത്ര വിന്ദ

എടി...പാറുട്ടാ " "അയ്യോ... വേണ്ടാത്ത പണി ഒന്നും കാണിക്കല്ലേ ചെക്കാ....പ്ലീസ് " അവൾ കൈ കൂപ്പി കാണിച്ചു കൊണ്ട് ടോപിന്റെ frontile സിബ്ബ് വലിച്ചു കേറ്റി ഇട്ടു.. അപ്പോളേക്കും കാശി വന്നു അവളുടെ കൈയിൽ പിടിത്തം ഇട്ടിരുന്നു. "ദേ മനുഷ്യാ, മാറി പോകുന്നുണ്ടോ മര്യാദക്ക് " അവനെ നോക്കി കണ്ണുരുട്ടി കാണിച്ചതും കാശി അവളുടെ സിബ്ബ് തുറന്ന ശേഷം, നിറഞ്ഞു തുളുമ്പി നിൽക്കുന്ന ആ പാൽമണം വിളിച്ചു ഓതുന്ന മൃദുലതയിൽ മുഖം പൂഴ്ത്തിയിരുന്നു. "കാശിയേട്ടാ... പ്ലീസ്, എനിക്ക് ബാക്ക്പൈൻ എടുക്കുന്നുണ്ട് കേട്ടോ, മാറിയ്‌ക്കെ " കുതറി കൊണ്ട് അവൾ ഒന്നു ഞെളിഞ്ഞു കുത്തി അവന്റെ മുടിയിൽ പിടിച്ചു ചെറുതായി ഒന്നു വലിച്ചു. "കുടിക്കാൻ ഒന്നും അല്ലലോടി, ജസ്റ്റ്‌ ഒന്നു ടച്ച്‌ ചെയ്തത് അല്ലേ ഒള്ളു.. അതിനു ഇത്രമാത്രം ബഹളം കൂട്ടേണ്ട കാര്യം ഉണ്ടോ നിനക്ക് " അവളെ ഒന്നു കടുപ്പിച്ചു നോക്കി കൊണ്ട് ഗൗരവത്തിൽ അവൻ പറഞ്ഞു. ശേഷം എഴുന്നേറ്റു പോകാൻ തുടങ്ങിയവന്റെ കവിളിൽ ഒന്നു അമർത്തി കടിച്ചു കൊണ്ട് പാറു ആ മുഖം കൈ കുമ്പിളിൽ എടുത്തു. "റെഡി ആവണ്ടേ നമ്മുക്ക് , നേരം പോകുന്നു, ഇതിനു ഒക്കെ ഇനിയും ഇഷ്ട്ടം പോലെ ടൈം ഉണ്ടല്ലോ ചക്കരെ " അവൾ പറഞ്ഞു കൊണ്ട് കാശിയെ നോക്കി കണ്ണിറുക്കി കാണിച്ചു. അപ്പോളേക്കും കേട്ടു കുഞ്ഞാപ്പുവിന്റെ കരച്ചില്. "അയ്യോ, കുഞ്ഞു കരയുന്നുണ്ടല്ലോടാ " കാശി ഓടി ചെന്നു വാതിലു തുറന്നു. "മോനേ, വിശന്നിട്ടു ആണെന്ന് തോന്നുന്നു, കൈവിരൽ ഒക്കെ നുണയുന്നുണ്ട് കേട്ടോ " ചേച്ചിയുടെ കൈയിൽ നിന്നും കുഞ്ഞിനെയും മേടിച്ചു കാശി അകത്തേക്കു വന്നു. പാറു പാല് കൊടുത്തു കഴിഞ്ഞതും ആള് കരച്ചില് നിറുത്തി. പത്തു മിനിറ്റ്ന് ഉള്ളിൽ ഉറങ്ങിപോകുകയും ചെയ്തു. അപ്പോളേക്കും പാറുവിനെ മേക്കപ്പ് ചെയ്യാൻ ഉള്ള ആള് എത്തി. വാഷ് റൂമിൽ പോയി ഒന്നൂടെ ഒന്നു ഫ്രഷ് ആയി വന്ന ശേഷം അവള് ഉടുക്കുവാൻ ഉള്ള സെറ്റുസാരിയും ഓർണമന്റ്സും ഒക്കെ എടുത്തു വെളിയിലേക്ക് വെച്ചു.. മേക്കപ്പ് ആർട്ടിസ്റ്റ് നിമിഷ നേരം കൊണ്ട് അവളെ ഒരുക്കി നല്ല സുന്ദരിക്കുട്ടിയാക്കിയിരുന്നു.നിറയെ മുല്ലപ്പൂവ് ഒക്കെ ചൂടിച്ചു, ട്രെഡിഷണൽ ആയിട്ട് ഉള്ള ആഭരണം ഒക്കെ അണിയിച്ചു കൊടുത്തപ്പോൾ പാറുവിന്റെ മൊഞ്ച് വർധിച്ചു. അതിനു ശേഷം അവര് കല്ലുവിനെയും ഒരുക്കി റെഡി ആക്കി. അങ്ങനെ ഒൻപതു മണിയ്ക്ക് ശേഷം എല്ലാവരും ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.. പാറുവിന്റെ കൂടെ മായചേച്ചി ഉണ്ടായിരുന്നു വണ്ടിയില്. അവർ ആയിരുന്നു കുഞ്ഞിനെ പിടിച്ചത്. കാശിയുടെ ഫോൺ ശബ്‌ദിച്ചപ്പോൾ അവൻ അതെടുത്തു നോക്കി. അച്ഛൻ കാളിങ്. ഹലോ അച്ഛാ.... ആഹ് മോനേ, എവിടെത്തിടാ നിങ്ങള് വന്നൊണ്ട് ഇരിയ്ക്കുന്നു... എന്താ അച്ഛാ. .ഒന്നുല്ല അർജുൻ ഒക്കെ ഇവിടെ എത്തി, നിന്നെ കാണാഞ്ഞത് കൊണ്ട് വിളിച്ചു ന്നേ ഒള്ളു.. "ഹ്മ്മ്... വരുവാ.. ഒരു പത്തു മിനിറ്റ് " പെട്ടന്ന് അവൻ ഫോൺ വെച്ചു. അച്ഛൻ ആണോ കാശിയേട്ടാ വിളിച്ചത്? ഹ്മ്മ്.. എന്തേ... "അവര് kk സെന്ററിൽ എത്തിന്നു.നമ്മളെ കാണാഞ്ഞിട്ട് വിളിച്ചതാ " അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ അവൻ പറഞ്ഞു. "അയ്യോ നേരാണോ ഏട്ടാ,അവരൊക്കെ എത്തിയോന്നേ..." പാറു ആഹ്ലാദത്തോടെ കാശിയെ നോക്കി. "അതിനു ഇത്രമാത്രം ഉച്ചത്തിൽ ചോദിക്കണോടി... ഇവിടെ എല്ലാവർക്കും ചെവി കേൾക്കാ കേട്ടോ." കാശി ഗൗരവത്തിൽ പറഞ്ഞു " എന്നാലും അങ്ങനെയല്ലല്ലോ കാശിഏട്ടാ, കുഞ്ഞാപ്പുവിനെ ആദ്യമായിട്ട് കാണുകയല്ലേ അവരൊക്കെ" " കണ്ടിട്ട് പോട്ടെ അതിനിപ്പോ ഇവിടെ ആരും തടസ്സം പറഞ്ഞില്ലല്ലോ" " ഈ കാശിയേട്ടൻ എന്താ ഇങ്ങനെ മസില് പിടിച്ച് സംസാരിക്കുന്നത്, കൂൾ ആകുന്നെ " പാറു അവന്റെ കൈ തണ്ടയിൽ ഒന്ന് കൊട്ടി. "ഒരു പിക് ചോദിച്ചിട്ട് പോലും ഏട്ടൻ ഒന്ന് അയച്ചു കൊടുത്തില്ലല്ലോ,, ഇന്നിപ്പോ ആദ്യം ആയിട്ട് അല്ലേ വാവയെ കാണുന്നത്, അതുകൊണ്ട് ഞാൻ പറഞ്ഞു പോയതാ.." പാറു വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.പക്ഷെ കാശി അതിനൊന്നും മറുപടി പോലും പറഞ്ഞില്ല. അവളുടെ മനസ്സിൽ കളങ്കം ഇല്ലാത്തവൾ ആണ്, അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ തുറന്നു പറയുന്നത്, എന്നാൽ തന്റെ വീട്ടുകാരുടെ ഒക്കെ മന സ്ഥിതി എങ്ങനെ ഉള്ളത് ആണെന്ന് തനിക് മാത്രം അല്ലേ അറിയൂ..... കാശി ഓർത്തു. **** കാശിയും പാറുവും ഒക്കെ എത്തിയപ്പോൾ ആളുകൾ ഒക്കെ വന്നു തുടങ്ങിയിരുന്നു. ഓഫീസിലെ മിക്ക സ്റ്റാഫുകളും പാറുവിനെ കുറച്ചു നാളുകൾ കൂടി ആയിരുന്നു കാണുന്നത്. അവള് ആണെങ്കിൽ ചുവന്നു തുടുത്തു സുന്ദരി ആയി. എല്ലാവരും അടക്കം പറയുന്നുണ്ട് താനും. കുഞ്ഞുവാവയെയും ആയിട്ട് സ്റ്റേജിലേക്ക് കയറാൻ വന്നപ്പോൾ ആണ് അച്ഛനെയും അമ്മയെയും ഒക്കെ കാണുന്നത്. പാറു അവരുടെ അരികിലേക്ക് വേഗം ചെന്നു. "അച്ഛാ.. അമ്മേ .. ഒരുപാട് നേരം ആയോ എത്തിട്ട് " നിറ പുഞ്ചിരിയോട് കൂടി പാറു ചോദിച്ചു കൊണ്ട് അവരുടെ അടുത്ത് നിന്ന്. "അര മണിക്കൂർ ആയിക്കാണും മോളെ, നിങ്ങൾ ലേറ്റ് ആയോ " അച്ഛൻ ആണ് അവളോട് മറുപടി പറഞ്ഞത്. സുഗന്ധി കുഞ്ഞിനെ മേടിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു. അച്ഛമ്മേടെ പൊന്നെ.... ഇങ്ങട് വന്നേ.... ഒന്ന് കാണട്ടെയോ. അവർ കുഞ്ഞിന്റെ ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു. അപ്പോളേക്കും കാശിയും അവരുടെ അടുത്തേക്ക് വന്നു. "അച്ഛനും അമ്മയും ഇന്നലെ വന്നോ അതോ "? അച്ഛന്റെ അടുത്തേക്ക് വന്നു കൊണ്ട് അവൻ ചോദിച്ചു. "ഹ്മ്മ്... ഇന്നലെ അല്ല... ഇന്ന് കാലത്തെ " അയാൾ മകന്റെ കവിളിൽ ഒന്ന് തട്ടി. "അതെയോ.... ഇന്ന് കാലത്തെയാണോ എത്തിയത്... ആകെ ടയേഡ് ആണല്ലോ അമ്മേ.... ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ചാരുന്നോ " കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് കസേരയിൽ ഇരിക്കുന്ന സുഗന്ധിയോട് പാറു ചോദിച്ചു. "കഴിച്ചു മോളെ..വരുന്ന വഴിയ്ക്ക് ഒരു റെസ്റ്റോറന്റil കേറി.. പിന്നെ കുഞ്ഞിന്റെ നൂല് കെട്ടൽ ചടങ്ങിന് അച്ഛമ്മയും അച്ചാച്ചനും ഒക്കെ എത്തി ചേരണം എന്നുള്ളത് ഒരു ആഗ്രഹം ആയിരുന്നു. അതുകൊണ്ട് വന്നേ.." കാശി നോക്കിയപ്പോൾ കുഞ്ഞ് വാവ ആണെങ്കിൽ സുഗന്ധിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി കിടക്കുകയാണ്. അവര് ആണെങ്കിൽ വാവയെ കൊഞ്ചിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. ആ ചേഷ്ടകൾ ഒക്കെ കണ്ടിട്ട് ആവണം, കുഞ്ഞ് അനങ്ങാതെ കിടക്കുന്നത്. . "അച്ഛമ്മയേ ബോധിച്ചുല്ലോ കുഞ്ഞാപ്പിയ്ക്ക് " .. അരികിൽ നിന്ന മായേച്ചി പറഞ്ഞതും സുഗന്ധി ഒന്ന് മുഖം ഉയർത്തി. . "ഇത് ആരാണ് മോളെ..." പെട്ടന്ന് അവർ പാറുവിനോട് ചോദിച്ചു " "പാറുവിന്റെ ചിറ്റമ്മയാണ്, ഇവൾക്ക് സ്റ്റിച് ഇട്ടു കിടന്ന നേരത്തു അമ്മയോട് ഹോസ്പിറ്റലിൽ വന്നു നിൽക്കമോ എന്ന് ഞാൻ ചോദിച്വിരുന്നില്ലേ,പക്ഷെ അന്ന് അമ്മ മൂത്ത മകനെയും k മരുമകളെയും കാണാൻ വേണ്ടി പുറപ്പെട്ടു പോയില്ലേ.അപ്പോള് പാറു വിളിച്ചു വരുത്തിയത് ആണ് കാശി അത് പറയുകയും സുഗന്ധിയുടെ മുഖം താഴ്ന്നു പോയി. കൃഷ്ണ മൂർത്തിയും പെട്ടന്ന് അങ്ങട് വല്ലാതെ ആയി. "ഈ കാശിയേട്ടൻ... അതൊക്കെ കഴിഞ്ഞതല്ലേ, ഇനി എന്തിനാ പറയുന്നേ..... നല്ലോരു ദിവസം ആയി കൊണ്ട് മനുഷ്യന്റെ മൂഡ് കളയുവാണോ " പാറു അവനെ നോക്കി ദേഷ്യപ്പെട്ടു "പറഞ്ഞു എന്നേ ഒള്ളു... അതൊക്കെ കഴിഞ്ഞ കാര്യം തന്നെയാ, എനിക്കും അറിയ" അപ്പോളേക്കും ക്ഷണിക്കപ്പെട്ട അതിഥികൾ ഒക്കെ എത്തി ചേർന്നു. പിന്നീട് ചടങ്ങിന് സമയം ആയിരുന്നു......തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...