{"vars":{"id": "89527:4990"}}

കാശിനാഥൻ-2: ഭാഗം 45

 

രചന: മിത്ര വിന്ദ

ജാനി വാതിൽക്കലേക്ക് നോക്കി. അച്ഛനും അമ്മയും കൂടെ കയറി വരുന്നത് കണ്ടതും അവൾ ഓടി ചെന്ന്. ഇരുവരെയും കെട്ടിപ്പുണർന്നു... മൂവരും കൂടി കരഞ്ഞു പോയിന്നു വേണം പറയാൻ.. "ആദി എത്തിയ ശേഷം എന്നേ വിളിച്ചു, സംസാരിച്ചു, അമ്മയോടും കുറേ നേരം ഓരോന്ന് ഒക്കെ പറഞ്ഞു.പിന്നെ രവിയും വൈഫും ഒക്കെ... പെട്ടെന്ന് ഞങ്ങൾ നാട്ടിലേക്ക് തിരിക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ നോക്കുക ആയിരുന്നു മോളെ." വീട്ടിൽ എത്തിയ ശേഷം സംസാരിച്ചു കൊണ്ട് ഇരിയ്ക്കുകയാണ് അച്ഛനും അമ്മയും ഒക്കെ ആയിട്ട് ജാനി. രാത്രി 7മണി ആകും ആദിയുടെ ഫാമിലി എത്തുമ്പോൾ എന്ന് വിളിച്ചു അറിയിച്ചു. വീട്ടിലെ ചടങ്ങ് കഴിഞ്ഞു അവർക്ക് വേണ്ടി ഒരു ഡിന്നർ അറേഞ്ച് ചെയ്തിട്ടുണ്ട്. അതിനു ഉള്ളത് എല്ലാം ടൗണിലെ തന്നെ ഒരു ഫേമസ് വെജ് റെസ്റ്ററന്റിൽ ആണ് ഓർഡർ ചെയ്തിരിക്കുന്നത്.. ആദി ഇടയ്ക്ക് അവരെ വിളിച്ചു കാര്യങ്ങൾ തിരക്കുന്നുണ്ട്. ജാനി കുളിച്ചു ഫ്രഷ് ആയി നല്ല സുന്ദരിക്കുട്ടി ആയിട്ട് ഒരുങ്ങി നിൽക്കുകയാണ്. ഇളം പിങ്ക് നിറം ഉള്ള ഒരു ടസ്സാർ സിൽക്ക് സാരി ആണ് അവളുടെ വേഷം... ഒപ്പം ലൈറ്റ് ആയിട്ട് ഡയ മണ്ട് ഓർണമെന്റ് ഇട്ടിട്ടുണ്ട്. ആദ്യം അവള് ഒരു ഡാർക്ക്‌ മെറൂൺ സാരി ആയിരുന്നു പ്രിഫർ ചെയ്തത്. പക്ഷെ ഉടുത്തൊരുങ്ങി കഴിഞ്ഞപ്പോൾ ആദി വീഡിയോ കാളിൽ വിളിച്ചു.. അവനു ആണെങ്കിൽ ആ സാരി ഇഷ്ട്ടം ആയില്ല. അതുകൊണ്ട് ആണ് ഇപ്പൊ പിങ്ക് സാരിയിലേക്ക് മാറിയത്. അങ്ങനെ ഏഴു മണി ആവാൻ അഞ്ചു മിനിറ്റ് ഉള്ളപ്പോൾ ആദിയും അവന്റെ ഫാമിലിയിലെ വേണ്ടപ്പെട്ട ആളുകളും ഒക്കെ ചേർന്നു എത്തിയത്. കാശിയും പാറുവും ചെന്നു അവരെ എല്ലാവരെയും സ്വീകരിച്ചു ഇരുത്തി. . ഒപ്പം കാശിയുടെ അച്ഛനും അമ്മയും ഒക്കെ ഉണ്ട്. ആദി ഒരു കുർത്ത ആയിരുന്നു ധരിച്ചത്. ഒപ്പം കസവു മുണ്ടും. അവൻ ആ വേഷത്തിൽ വളരെ സുന്ദരൻ ആയിരുന്നു. ഇടയ്ക്ക് ഒക്കെ അവന്റെ നോട്ടം ജാനിയുടെ നേർക്ക് പാളി വരുന്നുണ്ട്.. അത് കണ്ട് കൊണ്ട് ഒരു തൂ മന്ദഹാസത്തോടെ അവൾ നിൽപ്പുണ്ട്. പിന്നീട് വിവാഹത്തിന്റെ കാര്യങ്ങൾ ആയിരുന്നു ചർച്ച ചെയ്തത്. ജാനിയും ആദിയും സിമ്പിൾ ആയിട്ട് മതി എന്ന് പറഞ്ഞു എങ്കിലും പക്ഷെ, വീട്ടുകാർ ആരും സമ്മതിച്ചില്ല. ഏറ്റവും ആർഭാടം ആയിട്ട് തന്നെ നടത്താൻ ആയിരുന്നു അവരുടെ തീരുമാനം. അടുത്ത ഞായറാഴ്ച എൻഗേജ്മെന്റ് വെയ്ക്കാൻ ആദ്യം പ്ലാൻ ചെയ്തു എങ്കിലും പിന്നീട് ആ തീരുമാനം മാറ്റി. ഇത്രയും ഗ്യാപ് വന്ന സ്ഥിതിക്ക് വിവാഹം പെട്ടന്ന് നടത്തം എന്ന് ആയിരുന്നു എല്ലാവരും പറയുന്നത്. രവിയും കാശിയും കൂടി മുന്തിയ കൺവെൻഷൻ സെന്റർ ഇൽ ഒക്കെ വിളിച്ചു തിരക്കി. ഒടുവിൽ ഒരെണ്ണം സെറ്റ് ആയി. പിന്നെ അന്ന് മുഹൂർത്തം ഉണ്ടോ എന്നൊരു സംശയം ബാക്കി ആയി. ആദി നെറ്റിൽ നോക്കിയപ്പോൾ അന്ന് ഉണ്ട് എന്ന് ആയിരുന്നു കണ്ടത്. അങ്ങനെ കാര്യങ്ങൾ ഒക്കെ ഏകദേശം ധാരണയിൽ ആക്കിയ ശേഷം എല്ലാവരും സന്തോഷം ആയിട്ട് ഇരുന്ന് ഡിന്നർ ഒക്കെ കഴിച്ചു. രാത്രി 11മണിയോടെ അവർ മടങ്ങി പോയത്......തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...