{"vars":{"id": "89527:4990"}}

കാശിനാഥൻ-2: ഭാഗം 46

 

രചന: മിത്ര വിന്ദ

കാറും കോളും നിറഞ്ഞ കാർമേഘങ്ങൾ ഒക്കെ എവിടെയോ പോയ്‌ മറഞ്ഞു.വീണ്ടും പ്രതീക്ഷയുടെ പൊൻകിരണങ്ങൾ നിറഞ്ഞ ഉദയം. അവൾക്ക് ആകാംഷ ഉണ്ട്, അതോടൊപ്പം, ആനന്ദവും.. താൻ നാളുകളായി ആഗ്രഹിച്ചതെന്തോ അതിന്നു നടക്കാൻ പോകുന്നു.തടസം ഒന്നും കൂടാതെ കൊണ്ട്, എല്ലാം ഭംഗി ആവണേ, ഇനിയും പരീക്ഷണങ്ങൾ ഏൽപ്പിക്കരുതേ.. ഈ രണ്ട് പ്രാർത്ഥന മാത്രം ഒള്ളു അവൾക്ക് അവരുടെ കുടുംബ പരദേവതയോട്. കാലത്തെ അഞ്ചു മണിക്ക് ജാനി ഉണർന്നു. കുളി കഴിഞ്ഞ ശേഷം പൂജാമുറിയിൽ ചെന്നപ്പോൾ അച്ഛനും അമ്മയും വിളക്ക് ഒക്കെ കൊളുത്തിയ ശേഷം അവിടെ നിൽപ്പുണ്ട്. മൂവരും ചേർന്ന് ഇരുന്നു,കണ്ണുകൾ അടച്ചു, കൈകൾ കൂപ്പി ഭഗവാനെ തൊഴുതു. തങ്ങളുടെ മകളെ അനുഗ്രഹിക്കണേ എന്നൊരു നാമം മാത്രം കാശിയുടെയും പാറുവിന്റെയും ചുണ്ടിൽ ഒള്ളയിരുന്നു. ലൈറ്റ് ആയിട്ട് ഇത്തിരി ഭക്ഷണം കഴിച്ച ശേഷം ജാനി മേക്കപ്പ് ഒക്കെ ചെയ്യുവാനായി ബ്യൂട്ടിപാർലറിലേക്ക് പോയി. പതിനൊന്നിനും 11:30 നും ഇടയ്ക്കാണ് വിവാഹ മുഹൂർത്തം. അതിനു മുൻപ്, നന്നായി ഒരുങ്ങി വരുവാൻ ഒക്കെ ഉള്ള ടൈം ഏറെക്കുറെ ജാനിക്ക് ഉണ്ട്. അവൾ ഇപ്പോൾ കല്ലുവിനെയും കൂട്ടിയാണ് പോകുന്നത്, കൂടെത്തന്നെ കാശിയുടെ, ജേഷ്ഠനായ കൈലാസിന്റെ മകളും ഉണ്ട്. ഏകദേശം 9 മണിക്ക് ശേഷം പാർവതിയും അവിടേക്ക് എത്തിച്ചേർന്നു കൊള്ളാമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെ ഓർണമെൻസും സാരിയും ഒക്കെ ആയിട്ട് ജാനി അവരോടൊപ്പം പാർലറിൽ എത്തി. ആ ബ്യൂട്ടീഷന്റെ കരവിരുതിന്നാൽ അവൾ ഒരു ദേവതയെ പോലെ ശോഭിച്ചു.റെഡ് കളറിൽ ഉള്ള ഒരു കാഞ്ചിപുരം പട്ടു ആയിരുന്നു അവളുടെ മന്ത്രകോടി. അത് എടുക്കണം എന്നുള്ളത് ആദിയുടെ നിർബന്ധം ആയിരുന്നു. അങ്ങനെ അവന്റെ ഇഷ്ട്ടപ്രകാരം ആയിരുന്നു ആ സാരി തിരഞ്ഞെടുത്തത്. മിതമായ രീതിയിലുള്ള ഓർണമെൻസ് ആയിരുന്നു അവൾ ധരിച്ചത്. അതും ട്രഡീഷണൽ ആയിട്ടുള്ളത്, ആകെക്കൂടി അവൾക്ക് ഒരു നിർബന്ധം മാത്രം, മുല്ലപ്പൂവ് തനിക്ക് ഏറെ വയ്ക്കണം, ഒരു റെഡ് കളർ പൊട്ടും വേണം. അത് അക്ഷരംപ്രതി ആ ബ്യൂട്ടീഷൻ പാലിക്കുകയും ചെയ്തു. അങ്ങനെ അണിഞ്ഞൊരുങ്ങിയ ശേഷം, ജാനി ഒന്ന് രണ്ട് ഫോട്ടോസ് എടുത്തു. അച്ഛന്റെയും,ആദിയുടെയും ഫോണിലേക്ക് അവൾ സെന്റ് ചെയ്തു. കാശിനാഥൻ മകളെ പെട്ടെന്ന് തന്നെ വീഡിയോ കോളിൽ ചെയ്തു, അവന്റെ മിഴികൾ നിറഞ്ഞതായി ജാനിക്ക് തോന്നി. അച്ഛാ എങ്ങനെയുണ്ട് കൊള്ളാമോ അതോ ഓവർ ആയിട്ട് എന്തേലും? ഓവർ ആയിട്ട് ലേശം പോലും ഇല്ല മോളെ, വളരെ നന്നായിട്ട് തന്നെയുണ്ട്. കാശി അവന്റെ തള്ളവിരൽ ഉയർത്തി മകളെ കാണിച്ചു. അമ്മ പോന്നിട്ടുണ്ടല്ലോ അല്ലേ അച്ഛാ? ഉവ്, ഒരു 10 മിനിറ്റിനുള്ളിൽ പാറു അവിടെ എത്തിച്ചേരും മോളെ. ഓക്കേ അച്ഛാ, എങ്കിൽ ഞാൻ വെച്ചോട്ടെ. ഓക്കേ.. ഫോൺ കട്ട് ചെയ്ത ശേഷം, അവൾ വാട്സാപ്പിൽ, ചെക്ക് ചെയ്തു, ആദി തന്റെ ഫോട്ടോ കണ്ടോ എന്നുള്ളത്.പക്ഷേ അവൻ സീൻ ചെയ്തിട്ടില്ലായിരുന്നു,ആളും നല്ല തിരക്കാണെന്ന് ജാനി ഊഹിച്ചു. കല്ലുവും, ഒപ്പം തന്നെ കൈലാസിന്റെ മകളും ഒക്കെ  മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. കടും ഓറഞ്ച് നിറമുള്ള ഒരു പട്ടുസാരിയാണ്, കല്ലു തിരഞ്ഞെടുത്തത്, അതിനു ചേരുന്ന ഓർണമെൻസ്, ഒക്കെ ഇട്ട് കൊണ്ട് അവർ സുന്ദരിയായി. ഹാൻഡ്ലൂമിന്റെ ടെമ്പിൾ ഡിസൈൻ ചെയ്ത ഒരു സെറ്റ് സാരിയും അതിനോട് മാച്ച് ചെയ്യുന്ന, കാഞ്ചീപുരം മെറ്റീരിയൽ ചേർന്ന്, ഒരു ബ്ലൗസും ആയിരുന്നു കൈലാസിന്റെ മകൾ മീനാക്ഷി ധരിച്ചത്. ആ കുട്ടി ജനിച്ചപ്പോൾ മുതൽ യുകെയിൽ ആണ്, അവൾക്ക് നാടൻ രീതികൾ ഒന്നും ഒരുവശവും ഇല്ലായിരുന്നു. എന്നാൽ,ഈ വേഷത്തിൽ ഒരുങ്ങിയ മീനാക്ഷിയെ കണ്ടാൽ അവൾ, പുറത്ത് പഠിച്ചവളർന്നതാണെന്ന് ആരും പറയില്ലായിരുന്നു. അത്രയ്ക്ക് മനോഹരിയായിരുന്നു അവൾ. ജാനിക്കും ഒരുപാട് ഇഷ്ടമായി, മീനാക്ഷിയുടെ കോസ്റ്റ്യൂംസ്. അങ്ങനെ എല്ലാവരും ചേർന്ന് സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് പാറുവിന്റെ വരവ്. ഹ്മ്മ്... ഇന്നത്തെ പ്രധാനപ്പെട്ട താരം വന്നല്ലോ.? പാറുവിനെ കണ്ടതും ജാനി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. പാറു പക്ഷേ ജാനിയെ അടിമുടി നോക്കി കാണുകയായിരുന്നു. മോളെ... നന്നായിട്ടുണ്ട്ടാ... പാറു മകളെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ മുത്തം നൽകി. അവളെ ആദ്യമായി കയ്യിലേക്ക് കിട്ടിയ നിമിഷമായിരുന്നു പാറുവിന്റെ മനസ്സിൽ അപ്പോള്. അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയതും ജാനി അമ്മയെ നോക്കി കണ്ണുരുട്ടി.. . അമ്മേടെ ചുന്ദരിക്കുട്ടി... അവളുടെ വലത് കൈ എടുത്തു അതിലും ഉമ്മ വെച്ച ശേഷം അവൾ കണ്ണീർ തുടച്ചു പാറുവിന്റെ വിഷമം കണ്ടപ്പോൾ ജാനിയുടെ മുഖവും മാറാൻ തുടങ്ങി. അപ്പോഴേക്കും കല്ലു ഇരുവരെയും ആവശ്യത്തിന് ശകാരിച്ചു. സമയം പോകും എന്ന് പറഞ്ഞാൽ ബ്യൂട്ടീഷൻ പെട്ടെന്ന് തന്നെ പാറുവിനെയും ഒരുക്കി. വൈൻ റെഡ് നിറമുള്ള ഒരു കാഞ്ചീപുരം പട്ടുസാരിയായിരുന്നു. അതിനോട് ചേർന്ന് ചെട്ടിനാട് ഓർണ്ണമെന്റ്സും.ഉടുത്തു ഒരുങ്ങി ഇറങ്ങിയ പാറുനെ കണ്ടപ്പോൾ അവൾ ആണ് ഏറ്റവും സുന്ദരി എന്ന് പറഞ്ഞു ജാനി കളിയാക്കി. അച്ഛനെ ഉടൻ തന്നെ വീഡിയോ കാളിൽ വിളിച്ചു.. പക്ഷെ തിരക്ക് കാരണം കാശി എടുത്തില്ല. അവരെ എല്ലാവരെയും തിരികെ കൂട്ടിക്കൊണ്ടു പോകുവാൻ വന്നത് ഭഗത് ആയിരുന്നു.. എങ്ങനെയുണ്ട് ഞങ്ങളൊക്കെ സുന്ദരിമാരായോ? നീയൊന്നു നോക്കിക്കേ.. ജാനി പാതി കളിയോടെ ഭഗത്തിനോട് ചോദിച്ചു. എല്ലാവരെയും അവൻ അടിമുടി മാറിമാറി നോക്കി, എന്നാൽ ഒരുവളിൽ മാത്രം അവന്റെ മിഴികൾ, ഒരുവേള നിശ്ചലമായി. അത് മറ്റാർക്കും പിടികിട്ടിയില്ലെങ്കിലും മീനാക്ഷിക്ക് വ്യക്തമായിരുന്നു. ഒരാഴ്ച മുന്നേ നാട്ടിലെത്തിയപ്പോൾ മുതൽക്കേ അവൾ ജാനിയോടൊപ്പം ആയിരുന്നു. ആ സമയത്തൊക്കെ, ഈയുള്ളവന്റെ നോട്ടവും, മിഴികളിലെ തിളക്കവും ഒക്കെ മീനാക്ഷി നോക്കി കാണുന്നുണ്ടായിരുന്നു. എല്ലാം ഉള്ളിൽ ഒതുക്കിക്കൊണ്ട് മനസാലെ ചിരിച്ചു അവൾ ഭഗത്തിന്റ വണ്ടിയിൽ കയറി. ഹ്മ്മ്...... എന്തോ പിടി കിട്ടിയത് പോലെ ജാനി ഒന്ന് മൂളിയപ്പോൾ മീനാക്ഷി ചെറുതായി ഒന്ന് ഞെട്ടി. ജാനിയെ മുഖം തിരിച്ചു നോക്കിയപ്പോൾ അവൾ ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് അവളുടെ കൈ ത്തണ്ടയിൽ അമർത്തി. അപ്പൊ എങ്ങനെ സെറ്റല്ലെടാ... ജാനി അവനോട് ചോദിച്ചപ്പോൾ, 100%സെറ്റ് എന്ന് ആയിരുന്നു അവൻ മറുപടി പറഞ്ഞത്. അവൾ ഇത്ര വേഗംണ് എങ്ങനെ തിരിച്ചു അറിഞ്ഞു എന്നോർത്തു മീനാക്ഷി അന്തിച്ചു ഇരുന്നു.ഒപ്പം അവന്റെ മറുപടിയിൽ നാണത്തോടെ മുഖം കുനിച്ചു. *** വീട്ടിൽ എത്തിയ ശേഷം ദക്ഷിണ വാങ്ങൽ ചടങ്ങ് ആയിരുന്നു ആദ്യം. മുതിർന്ന കാരണവൻമാരോട് ഒക്കെ അനുഗ്രഹം വാങ്ങിച്ചു, അച്ചാച്ചന്റെയും അച്ഛമ്മയുടെയും ചെല്ലക്കിളിയായി ജാനി അങ്ങനെ നിന്നു. വൈദ്ദേഹി അപ്പച്ചിയും അങ്കിളും വന്നിട്ടുണ്ട്. അവരുമായി ഒക്കെ നിറയെ ഫോട്ടോ എടുത്തിരുന്നു. ഒപ്പം കൈലാസ് വല്യച്ഛനും മീനാക്ഷിയിം ആയിട്ടും. മീനാക്ഷിയുടെ അമ്മ വന്നില്ല. അവർക്ക് ലീവ് കിട്ടിയില്ലന്നു, പക്ഷെ വരാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണ് എന്ന് മീനു, ജാനിയോട് പറഞ്ഞു.. അമ്മയുടെ യാതൊരു ജാഡയും അഹങ്കാരവും ഒന്നും ഇല്ലാത്ത പാവം കുട്ടിയാണ് മീനാക്ഷി. അവളെ ഭാഗത്തിനോട് ചേർക്കാൻ ജാനി നേരത്തെ മനസില് കുറിച്ചത് ആയിരുന്നു.പക്ഷെ ഇവിടെ രണ്ടാളും ചേർന്ന് ഒരു ലൈൻ വരച്ച കാര്യം അവൾ അറിയാൻ വൈകി. അവസാന മിനുക്കു പണികൾ ഒന്ന് നടത്തുവാൻ വേണ്ടി മീനാക്ഷി മുറിയുലേക്ക് ഒന്ന് പോയത് ആയിരുന്നു. ജസ്റ്റ്‌ ഒന്ന് ലിപ് സ്റ്റിക്ക് കൊണ്ട് ഒന്നൂടെ ചുണ്ടുകൾ നിറം വെപ്പിച്ചു.ശേഷം കോംപ്പാക്ട് പൌഡർ അപ്ലൈ ചെയ്തു. വാതിൽ അടയുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു. നോക്കിയപ്പോൾ കുറ്റിയിട്ട ശേഷം അകത്തേക്ക് കയറി വരുന്ന ഭഗത്തിനെ ആണ് അവൾ കണ്ടത്. പെണ്ണൊന്നു ഞെട്ടി......തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...