കാശിനാഥൻ-2: ഭാഗം 8
Aug 24, 2024, 22:14 IST
രചന: മിത്ര വിന്ദ
ദേവ് ന്റെ റൂമിന്റെ വാതിൽക്കൽ ചെന്നു ഒന്ന് കൊട്ടിയ ശേഷം അല്പം ടൈറ്റ് ആയിട്ട് അടച്ചിരുന്ന ആ വാതിൽ തള്ളി തുറക്കാൻ ജാനി ഭാവിച്ചതും വാതിൽ തുറന്നതും ഒരുപോലെ ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആയതിനാൽ പെട്ടന്ന് അവൾ മുന്നോട്ട് ആഞ്ഞു പോയ്. വീഴും മുന്നേ ഒരുവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നിരുന്നു. അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് ജാനി ഒന്ന് ഉയർന്നതും ആദ്യം അവൾ കണ്ടത് ആ കാപ്പിപൊടി നിറം ഉള്ള മിഴികൾ ആയിരുന്നു. ആ മിഴികളിലേയ്ക്ക് നോക്കിയപ്പോൾ എന്തോ ഒരു കാന്തിക വലയം വന്നു മൂടും പോലെ.. ജാനിയ്ക്ക് ആണെങ്കിൽ ശരീരം ആകെ മാനം ഒരു വിറയൽ അനുഭവപ്പെട്ടു പോയ് "എവിടെ നോക്കിയാടോ താൻ ഒക്കെ നടക്കുന്നെ,,മത്തങ്ങാ പോലെ രണ്ട് കണ്ണുന്നുണ്ടല്ലോ, ഞാൻ പിടിച്ചില്ലെങ്കിൽ ഇപ്പോൾ കാണാമായിരുന്നു, നേരമില്ലാത്ത നേരത്ത് ഓരോരോ പരിപാടി.." ജാനിയുടെ ഇടുപ്പിൽ നിന്നും തന്റെ വലം കൈ പിൻവലിച്ചു കൊണ്ട് അവൻ ഷർട്ട് ഒക്കെ നേരെ ഒന്ന് സെറ്റ് ചെയ്തു ഇട്ടു. ഒലിവ് ഗ്രീൻ നിറം ഉള്ള ഷർട്ട്, ഓഫ് വൈറ്റ് നിറം ഉള്ള പാന്റും ആണ് അവന്റെ വേഷം.. കൈയിൽ ഒരു നോർമൽ വാച്ചും സിൽവർ ന്റെ ഒരു റിങ്ങും കിടപ്പുണ്ട്..അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അപ്പോളും നിൽക്കുകയാണ് ജാനി. ടോ... താൻ ആരാണ്, അല്പം ഒന്ന് മാറി നിൽക്കൂമോ,ഞാൻ കുറച്ചു ബിസി ആണ് ,ഇനി അഥവാ എന്നേ കാണാൻ വന്നത് ആണെങ്കിൽ കുറച്ചു കഴിഞ്ഞു സംസാരിക്കാം, ദേ ആ കാണുന്ന റൂമിൽ വെയിറ്റ് ചെയ്താൽ മതി... " പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു.. അവന്റെ പോക്കും നോക്കി ജാനി അങ്ങനെ കുറച്ചു സമയം നിന്നു. എന്റെ ഒരു ഫോട്ടോ പോലും ഇങ്ങേരു കണ്ടിട്ടില്ലേ ആവോ, ആലുവ മണൽപ്പുറത്തു വെച്ച് കണ്ട പരിചയം പോലും ഇല്ലാലോ... മനസ്സിൽ ഓർത്തു കൊണ്ട് ജാനി അകത്തേക്ക് കയറി. പ്രകൃതി കാശിനാഥൻ എന്നൊരു നെയിം ബോർഡ് ഒക്കെ വെറുതെ ഇരിപ്പുണ്ട് എന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ലാലോ ന്റെ ഭഗവാനെ . ഊറി ചിരിച്ചു കൊണ്ട് അവൾ തന്റെ ചെയറിൽ പോയി ഇരുന്നു. ഫോൺ എടുത്തു അച്ഛനെ വിളിച്ചു. ബിസി ആണ്, തിരിച്ചു വിളിക്കാം മോളെ.. കാശി മറുപടി കൊടുത്തു. അമ്മയ്ക്ക് ഒരു മെസ്സേജ് അയച്ചു, താൻ ഇവിടെ എത്തി എന്നും പറഞ്ഞുകൊണ്ട്.. അമ്മ ഒരു ഇമോജി ഇട്ടിട്ടു, ഒരു വോയിസ് മെസ്സേജ് കൂടി അയച്ചപ്പോൾ ജാനി ഹാപ്പി ആയി. മാഡം.... ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ, കണ്ടു ചമ്മി വിളറി നാശം ആയിട്ട് നിൽക്കുന്ന ദേവിനെ.. സോറി മാഡം, എനിക്ക് അറിയില്ലായിരുന്നു, പിന്നെ കാലത്തെ 8മണിക്ക് തുടങ്ങിയ മീറ്റിംഗ് ആണ്, ഇപ്പോൾ കഴിഞ്ഞത്.. അതുകൊണ്ട് ആണ്, ആം സോറി... അവൻ വീണ്ടും ആവർത്തിച്ചു. "ഇട്സ് ഓക്കേ ദേവ്,പ്ലീസ് കം and സിറ്റ് ഹിയർ " അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞു എങ്കിലും അല്പം മടിയോട് കൂടി ആയിരുന്നു ദേവ് വന്നു ഇരുന്നത്. പെട്ടെന്ന് ജാനിയുടെ ഫോൺ റിങ് ചെയ്തു. അമ്മയാണ്,, അവൾ അത് അറ്റൻഡ് ചെയ്തു. ഹലോ... ആഹ് അമ്മ,,, എത്തി, ഒരു 10മിനുട്സ് കഴിഞ്ഞു, ഹ്മ്മ്... ദേവ് ഉണ്ട്, പരിചയപ്പെട്ടുല്ലോ... ആഹ് ഓക്കേ ഓക്കേ... അച്ഛൻ ബിസി ആണെന്ന് പറഞ്ഞു.. ഹ്മ്മ് വിളിച്ചോളാം.. ഓക്കേ അമ്മ.. Bye " ഫോൺ പെട്ടെന്ന് തന്നെ കട്ട് ചെയ്തു വെച്ച ശേഷം ജാനി തന്റെ മുന്നിൽ ഇരുയ്ക്കുന്ന സിസ്റ്റം ഓൺ ചെയ്തു. "ദേവ് " "Yes മാഡം " "അമ്മ ഒരു മെയിൽ സെന്റ് ചെയ്തിട്ടുണ്ട്, ഒന്ന് നോക്കാമോ " "ഓക്കേ മാഡം " അവൻ പെട്ടന്ന് തന്നെ ലാപ്പിൽ എന്തൊക്കെയോ തിരയുന്നത് അവൾ കണ്ടു.. ഓരോരോ പ്രവർത്തി ചെയ്യുമ്പോൾ ഒക്കെയും ഇടയ്ക്ക് വല്ലപ്പോഴും ജാനിയുടെ മിഴികൾ ദേവിലേക്ക് നീളും. എന്തിനെന്നു അറിയില്ല... പക്ഷെ വല്ലാത്തൊരു ഫീലിംഗ്..അവൻ അടുത്ത കൂടെ പോകുമ്പോൾ ഒക്കെ ഉള്ളിന്റെ ഉള്ളിൽ ഒരു പരവേശം പോലെ.. ഉച്ച വരെയും ദേവ് നല്ല തിരക്കിൽ ആയിരുന്നു. ഇടയ്ക്കു ഒരു തവണ കാശി, മകളെ വീഡിയോ ക്കാളിൽ വിളിച്ചു സംസാരിച്ചു. എന്ത് സംശയം ഉണ്ടെങ്കിൽ പോലും ദേവ് തീർത്തു തരും കേട്ടോ മോളെ...നമ്മുടെ സ്വന്തം ആളാണ് അവൻ, യാതൊരു വിധ ഫോര്മാലിറ്റിസിന്റെയും ആവശ്യം ഇല്ല കേട്ടോ.. അച്ഛൻ പറഞ്ഞപ്പോൾ അവൾ തല കുലുക്കി കൊണ്ട് തള്ള വിരൽ ഉയർത്തി കാണിച്ചു. ആ സമയത്ത് ദേവ് പുറത്ത് ആയിരുന്നു ലഞ്ച് ബ്രേക്ക് ടൈം ആയതിനാൽ അവൻ ഫുഡ് കഴിക്കാൻ വേണ്ടി പോയത് ആണ്.ഇന്നു തിരക്കിട്ടു നേരത്തെ പോന്നതിനാൽ വീട്ടിൽ നിന്നും ചോറും പൊതി എടുക്കാതെയാണ് വന്നത്, അതുകൊണ്ട് കാന്റീനിൽ എത്തിയതാണ് അവൻ. ബെസ്റ്റ് ഫ്രണ്ട് ആയ ജ്യോതിഷും ഉണ്ട് അവന്റെ കൂടെ. "സാറിന്റെ മോൾ എങ്ങനെ ഉണ്ടെടാ, ജാഡ ആണോ " ജ്യോതിഷ് ചോദിച്ചു. "അറിയില്ല, വന്നത് അല്ലേ ഒള്ളു, നോക്കാം " ....തുടരും.......