ഖൽബിലെ മൊഞ്ചത്തി: ഭാഗം 19 || അവസാനിച്ചു

 

രചന: ഉല്ലാസ് ഒ എസ്

 റസിയക്ക് സുഖമില്ലാതെ ഇരുന്ന് ഒരാഴ്ച കാലത്തോളം  അവളുടെ കാര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് അവളെ സംരക്ഷിച്ചു പോന്നത് ആഷി ആയിരുന്നു.

 രണ്ടുദിവസം കൂടി അവൻ അവധിയെടുത്ത് ബാങ്കിലേക്ക് പോകാതെ വീട്ടിൽ തന്നെ ആയിരുന്നു.

അവളെ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാൻ അവനു മനഃസ് വന്നില്ല..

റസിയക്ക് പനി ആണെന്ന് അറിഞ്ഞു കൊണ്ട് ആഷിയുടെ വീട്ടിൽ നിന്നും എല്ലാവരും കൂടി ഒരു ദിവസം ഉച്ചക്ക് ശേഷം എത്തിയിരുന്നു..

എല്ലാവരെയും കണ്ടതും റസിയക്ക് സന്തോഷം ആയി,,

അവൾഒരുപാട് ക്ഷീണിച് എന്നും, ഒന്നും കഴിക്കാഞ്ഞിട്ട് ആണെന്നും പറഞ്ഞു ഒക്കെ സീനത് ഒരുപാട് വഴക്ക് പറഞ്ഞു..
ഭക്ഷണം കഴിക്കിഞ്ഞാട്ട് അല്ലെന്നും പനി പിടിച്ചത് കൊണ്ട് ഉണ്ടായ ക്ഷീണം കൊണ്ട് ആണെന്നുമൊക്ക റസിയ മറുപടി പറഞ്ഞു..

കുറച്ചു ദിവസത്തേക്ക് വീട്ടിൽ വന്നു നിൽക്കാം, അസുഖം ഒക്കെ ഭേദം ആകട്ടെ, എന്നിട്ട് തിരികെ പോന്നാൽ മതി എന്ന് പറഞ്ഞു വാപ്പച്ചി അവളെ ഏറെ നിർബന്ധിച്ചു എങ്കിലും ആഷി സമ്മതിച്ചില്ല.

വയ്യാതെ ഇനി ഇത്ര ദൂരം യാത്ര ചെയ്യേണ്ട എന്ന് ആയിരുന്നു ആഷിയുടെ അഭിപ്രായം..

റസിയയ്ക്കും പോകാൻ താത്പര്യം ഇല്ല..

പിന്നെ എല്ലാവരും നിർബന്ധം പിടിച്ചപ്പോൾ അവൾ സമ്മതം മൂളുക ആയിരുന്നു 

പിന്നെ ആഷിക്ക് അവളെ അയക്കാൻ ഇഷ്ടം ഇല്ല മനസിലായതും വാപ്പച്ചിയും ഉമ്മച്ചിയും തിരികെ പോകുകയാണ് ചെയ്തത്.

****

ഒരു മാസത്തോളം എടുത്തു അവളൊന്നു പഴയ ആരോഗ്യം വീണ്ടെടുത്തു വരാൻ.


ആഷിയുടെ കരുതലും സ്നേഹവും ആവോളം ലഭിച്ചത് കൊണ്ട് അവൾക്ക് മനസിന്‌ വല്ലാത്തൊരു, ആശ്വാസം ആയിരുന്നു.

ഓരോ ദിവസം കഴിയും തോറും ഇരുവരും മാനസികമായി ഒരുപാട് അടുത്ത്.

കാലത്ത് ആഷി പോയാൽ പിന്നെ അവൻ വരുന്നത് വരെയും അവൾക്ക് വല്ലാത്ത ഒരു വീർപ്പു മുട്ടൽ ആണ്.

എത്രയും പെട്ടന്ന് ഇയ്ക്ക തിരിച്ചു വരാണെ എന്നൊരു ഒറ്റ പ്രാർത്ഥന മാത്രം..

ഇടയ്ക്ക് ഒക്കെ ടൈം കിട്ടുമ്പോൾ അവൻ അവളെ വിളിക്കും, അല്ലെങ്കിൽ മെസ്സേജ് അയക്കും.... നന്നായി ഇരുന്നു പി സ് സി ടെക്സ്റ്റ്‌ വായിച്ചു പഠിക്കാൻ പറഞ്ഞു അവളെ പ്രോത്സാഹിപ്പിക്കും..

അത് അക്ഷരം പ്രതി അവൾ അനുസരിക്കുകയും ചെയ്തു എന്ന് വേണം പറയാൻ.

L d c എക്സാം ആയിരുന്നു വരുന്നത്. അതുകൊണ്ട് വളരെ നന്നായി അവൾ കഷ്ടപ്പെട്ട് പഠിച്ചു.

ആഷി എല്ലാ ദിവസവും രാത്രി കിടക്കും മുന്നേ അവളോട് ഓരോ ദിവസവും പഠിച്ച ഭാഗങ്ങൾ ഒക്കെ ചോദിക്കും..

അങ്ങനെ അവന്റെ എല്ലാ പിന്തുണയോടും കൂടി റസിയ പഠിച്ചു.

എക്സാം കഴിയും വരെയും വളരെ സ്ട്രിക്ട് ആയിട്ട് ആയിരുന്നു അവൻ. ഇല്ലെങ്കിൽ ഇടയ്ക്ക് ഒക്കെ ബീച്ചിലോ മറ്റൊ കറങ്ങാൻ ഒക്കെ പോകുന്നത് ആണ് ഇരുവരും...എന്നാൽ പരീക്ഷ വരുന്നത് പ്രമാണിച്ചു അതെല്ലാം അവൻ മാറ്റി വെപ്പിച്ചു.


ഇടയ്ക്കു ഒരു നാൾ നാട്ടിൽ നിന്നും അജ്മൽ വിളിച്ചപ്പോൾ അവനോട് പറഞ്ഞു മെഹർ ന്റെ കല്യാണം കഴിഞ്ഞു എന്നും പയ്യൻ ദുബായ് il ആണെന്നും അവൾ കൊണ്ട് അവൻ ദുബായ്ക്ക് പറന്നു എന്നും ഒക്കെ.

ഒരു മൂളിയത് അല്ലാതെ ആഷി മറുപടി ഒന്നും പറഞ്ഞില്ല. എന്നാലും അത് കേട്ടപ്പോൾ അവനും ഒരുപാട് സന്തോഷം ആയിരുന്നു... നന്നായി അവൾ ജീവിക്കട്ടെ എന്ന് അവൻ ആത്മാർത്ഥമായി പടച്ച തമ്പുരാനോട് പ്രാർത്ഥിച്ചു.


അങ്ങനെ കാത്തു കാത്തു ഇരുന്നു റസിയയുടെ പരീക്ഷ കഴിഞ്ഞു.

ആഷിയുടെ സഹായത്തോടെ പഠിച്ചത് കൊണ്ട് അവൾക്ക് നല്ല എളുപ്പം ആയിരുന്നു പരീക്ഷ.

ഉറപ്പ് ആയും തനിക്ക് ജോലി കിട്ടും എന്ന് പറഞ്ഞു അവൾ ഓടി വന്നു ആഷിയേ കെട്ടിപിടിച്ചു.

അന്നത്തെ ആ ദിവസം അവർക്ക് ഒരുപാട് സന്തോഷം നിറഞ്ഞത് ആയിരുന്നു.

അവൾ നെയ്തു കൂട്ടിയ മൈലാഞ്ചി ചോപ്പുള്ള സ്വപ്നങ്ങൾ എല്ലാം അവൻ പൂവണിയിച്ചു കൊണ്ട് അവളേ കൂടുതൽ മൊഞ്ചത്തി ആക്കി.ഒപ്പം ഒരുമിച്ചു കിനാവുകൾ നെയ്തു.

ആഷിയുടെ നഗ്നമായ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ അവളുടെ മുഖത്ത് നാണത്തിന്റെ തേൻമഴ പെയ്തു..

അന്നദ്യമായി അവർ ഒന്നായി.

***

കല്യാണം കഴിഞ്ഞു രണ്ടു വർഷത്തിനു ശേഷം ആയിരുന്നു റസിയയ്ക്ക് വിശേഷം ആയത്.

എന്തെങ്കിലും ട്രീറ്റ്മെന്റ് എടുക്കാം എന്ന് ഉമ്മച്ചിമാര് രണ്ടു പേരും പറഞ്ഞു എങ്കിലും അവർ അതിന് സമ്മതിച്ചില്ല..

കാരണം അതിനു വേണ്ട ഒരു പ്രൊസീജറും അവർ നടത്തിയിരിന്നില്ല എന്നത് ആണ് സത്യം.

എന്നാൽ വൈകാതെ തന്നെ അവൾക്ക് വിശേഷം ആയി. കുടുംബത്തിൽ എല്ലാവരും പെരുത്തു സന്തോഷത്തിൽ ആണ്.

അതികം യാത്ര വേണ്ടന്ന് ഡോക്ടർ പറഞ്ഞതിന് പ്രകാരം റസിയ ആഷിയുടെ കൂടെ തന്നെ നിന്നു.

അവളുടെ ഉമ്മച്ചിയും ആഷിയുടെ 
ഉമ്മച്ചിയും ഒക്കെ മാറി മാറി വന്നു അവളേ സഹായിച്ചു.

ഇത്ര ദൂരം വരാൻ അവർക്ക് ബുദ്ധിമുട്ട് ആയതെ കൊണ്ട് പിന്നീട് ആ വരവ് ഒക്കെ ആഷി ഒഴിവാക്കി.

അടുത്ത വീട്ടിലെ ചന്ദ്രൻ ചേട്ടന്റെ ഭാര്യ ഉഷ ചേച്ചി വന്നു അവൾക്ക് അടുക്കളയിൽ സഹായത്തിനു നിന്നു.

ആഷി എല്ലാം ചെയ്ത് കഴിഞ്ഞു ആണ് ജോലിക്ക് പോകുന്നത്, എന്നാലും അവരും എത്തും.

അങ്ങനെ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലതെ അവളുടെ ഗർഭ കാലഘട്ടം കടന്നു പോയ്‌.


ഗർഭിണി ആയി കഴിഞ്ഞു എട്ടു മാസത്തോളം അവൾ ആഷിയോടൊപ്പം ആയിരുന്നു.. അതിനു ശേഷം ആണ് തിരികെ വീട്ടിലേക്ക് പോന്നത്..

ഒരാഴ്ച ആഷിയുടെ വീട്ടിൽ എല്ലാവരോടും ഒപ്പം നിന്നിട്ട് പിന്നീട് അവൾ സ്വന്തം വീട്ടിലേക്ക് പോയ്‌ 

പറഞ്ഞ പ്രസവ തീയതിയ്ക്ക് നാലഞ്ച് ദിവസം മുന്നേ ഒരു ദിവസം കാലത്തെ അവൾക്ക് വേദന തുടങ്ങി ഹോസ്പിറ്റലിൽ എത്തിച്ചു.

ടൈം ആയെന്നും ഇനി വീട്ടിലേക്ക് പോകേണ്ട എന്നും ഒക്കെ പറഞ്ഞു അന്ന് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.

ആഷി ഉച്ച കഴിഞ്ഞപ്പോൾ തന്നെ അവധി എടുത്തു എത്തി.

അവനെ കണ്ടപ്പോൾ ആയിരുന്നു അവൾക്ക് സമാധാനം ആയത്.

അടുത്ത ദിവസം വെളുപ്പിന് മൂന്നു മണി ആയപ്പോൾ റസിയ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി.

ആഷിയുടെ അതേ ഛായ.. ഇവനും ഇതേ പോലെ തന്നെ ആയിരുന്നു...

കുഞ്ഞിനെ എടുത്തു നെഞ്ചോട് ചേർത്തുകൊണ്ട് സീനത് കരഞ്ഞു കൊണ്ട് പറഞ്ഞു.
എല്ലാവരുടെയും സന്തോഷത്തിനു അതിരില്ലായിരുന്നു 


നാല് ദിവസം അവർ ഹോസ്പിറ്റലിൽ കിടന്നു.

ശേഷം ഡിസ്ചാർജ് ആയി പോന്നത്.

വീട്ടിൽ എത്തി വണ്ടി നിറുത്തിയതും ഒരു സ്കൂട്ടർ പടി കടന്നു വരുന്നത് റസിയ കണ്ടു.

ഇതാരാ ഉമ്മച്ചി... അവൾക്ക് പെട്ടന്ന് ആളെ മനസിലായില്ല...

പോസ്റ്റ്‌മാൻ ആണല്ലോ അത്..

പെട്ടന്ന് തന്നെ റസിയയുടെ ഉമ്മച്ചി അവളെയും കുഞ്ഞിനേയും ഉമ്മറത്തു കേറ്റി നിറുത്തിയിട്ട് ഇറങ്ങി വന്നു.

അയാളുടെ കൈയിൽ ഇരുന്ന രജിസ്റ്റർഡ് മേടിച്ചത് ആഷി ആയിരുന്നു.

റസിയ ഒപ്പിട്ടു നൽകിയ ശേഷം അത് പൊട്ടിച്ചു.

ഇയ്ക്കാ..... എന്റെ പടച്ച തമ്പുരാനെ......

അവളുടെ അലർച്ച കേട്ടതും എല്ലാവരും നടുങ്ങി...

കുഴഞ്ഞു വീഴാൻ പ്പോയവളെ ആഷി തന്റെ നെഞ്ചോട് ചേർത്ത് നിറുത്തി.

അവളുടെ കൈയിൽ ഇരുന്ന് ആ രെജിസ്റ്റർഡ് വിറ കൊള്ളുകയാണ്.

ഇയ്ക്കാ... എനിക്ക്... എനിക്ക് ജോലി കിട്ടി... Ldc റിസൾട്ട്‌ വന്നു..

കരഞ്ഞു കൊണ്ട് പറയുന്നവളെ വാരി പുണർന്നു അവളുടെ നെറുകയിൽ ഒരായിരം ചുംബനം നൽകി കൊണ്ട് അവൻ അവളെ തന്നിലേക്ക് അണച്ചു.


നിന്റെ കഷ്ട്ടപാടിന് പടച്ചവൻ തന്നത് ആണ് റസിയ... ഒപ്പം നമ്മുടെ കുഞ്ഞിന്റെ ഭാഗ്യവും..

കുഞ്ഞുവാവയ്ക്ക് മുത്തം നൽകിക്കൊണ്ട് ഇരുവരും ചേർന്നു നിന്നു.

അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...