കൂടും തേടി....❣️: ഭാഗം 35

 

എഴുത്തുകാരി: ദക്ഷ

..... എന്റെ പെണ്ണിന്റെ ഇത്തിരി ലോകത്ത് അവളിനിയെങ്കിലും സന്തോഷിച്ചോട്ടെ.....എന്തിന്റെ പേരിലായാലും ഇനിയാരെയും അവളെ വേദനിപ്പിക്കാൻ റോയ് അനുവദിക്കുകയില്ല......ആരെയും...."താക്കീതോടെ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ടു ഉറച്ച കാലടികളോടെ പിന്തിരിഞ്ഞു നടക്കുന്നവനെ നോക്കി ഏവരും തറഞ്ഞു നിന്നു മുണ്ടു മടക്കിക്കുത്തി ബുള്ളറ്റിൽ കയറി ഇരിക്കുന്നതിനിടടയിൽ അവൻ തിരിഞ്ഞു റീത്താമ്മച്ചിയെ ഒന്നു നോക്കി ആ നോട്ടത്തിൽ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു തെറ്റ് പറ്റിയെന്ന തോന്നലുണ്ടായതും അവർ മുഖം കുനിച്ചു.. "ജിത്തൂട്ടാ...."വണ്ടിയിൽ കയറി ഇരുന്നു കൊണ്ട് റീത്താമ്മച്ചി ജിതിനെ വിളിച്ചു "ആഹ് ..."സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ടവൻ റീത്താമ്മച്ചിയെ നോക്കി "ഞാൻ പൊരുന്നില്ല...." "ഏഹ്...." "എന്നെ അവൻറെയടുത്തു തന്നെ കൊണ്ട് വിട്ടേരേ...."കുറ്റവാളിയെ പോലെ മുഖം കുനിച്ചവർ പറയുന്നത് കണ്ടു ജിതിന് ചിരി പൊട്ടി "അത് വേണ്ട....എന്തായാലും അമ്മച്ചി ഇറങ്ങിയതല്ലേ ...രണ്ടു ദിവസം ഞങ്ങടെ കൂടെയൊക്കെ നിന്നിട്ട് തിരികെ കൊണ്ടുവിടാം....."

അവൻ പറഞ്ഞതു കേട്ടതും റീത്താമ്മച്ചി ഒന്ന് ദീര്ഘമായി നിശ്വസിച്ചു "അവനു വിഷമമായിക്കാണും അല്ല്യോടാ...." വിഷാദചുവയോടെവർ അവനെ നോക്കി "പിന്നെ ഇല്ലാതെ.... അമ്മച്ചി തന്നെയല്ലേ പറയാറ് അവനപ്പന്റെ സ്വഭാവമാണെന്ന്.....ആര് തല കൊയ്യുമെന്നു പറഞ്ഞാലും അവനൊന്നു തീരുമാനിചിട്ടുണ്ടെങ്കിൽ അതിൽ ന്ന് അണുവിട അവൻ ചലിക്കാറുണ്ടോ... ന്യായത്തിന്റെ ഭാഗത്തല്ലാതെ അവൻ നിക്കാറുണ്ടോ...പിന്നെ ആർക്കു വേണ്ടിയ അമ്മച്ചിയുടെ ഈ ശീത സമരം...." "എടാ ആ പെങ്കൊച്ചിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോ...." "ഹാ ഇപ്പൊ ആ ധാരണയൊക്കെ മാറിയല്ലോ....എന്നാലും എനിക്കതൊന്നുമല്ല....അവന്റെ സ്വഭാവം വച്ചു അവനൊരു പെണ്ണിനെ ഇഷ്ടമാവുമെന്നോ പ്രണയിക്കുമെന്നോ ഞാൻ സ്വപ്നത്തിൽ കൂടി കരുതിയതല്ല....എന്തായാലും എല്ലാരും ഒന്നു ഞെട്ടും....ആ കൊചെങ്ങനെ അമ്മച്ചി സുന്ദരിയാന്നോ...." "ആഹ്....സുന്ദരിയാ....പാവം കൊചാ...." "പിന്നെയെന്നാത്തിനാ അമ്മചി ഒടക്കാൻ നിന്നേ..." "ഒടക്കൊന്നും അല്ലെടാ മറ്റേ പെങ്കൊച്ചിനോട് ഒരിത്തിരി ഇഷ്ടം കൂടുതൽ ഉണ്ടാർന്നു.....പിന്നെ അവന്റെ കൊച് എപ്പഴും കൂടെ ഉണ്ടായിട്ടും ഒരു വാക്ക് രണ്ടു പേരും പറഞ്ഞില്ല ല്ലോ എന്ന സങ്കടം...എല്ലാം കൂടിയായപ്പോ ലേശം പിണക്കം തോന്നി രണ്ടു പേരോടും അത്രേ ഉള്ളു..

അതാ എടുപിടീന്നു പൊന്നേ...ശോ....ആ കൊച്ചിനോട് പോലും യാത്ര പറയാൻ തോന്നിയില്ല ല്ലോ കർത്താവേ....." "ആഹ്...പോട്ടെ സാരല്ല....അവക്കെന്തൊക്കെയോ പ്രശ്നങ്ങള് ഉണ്ടെന്ന് തോന്നുന്നു.. അതൊക്കെ റെഡിയായ അവരങ്ങു വന്നോളും.....അമ്മച്ചി സമധാനിക്ക്....എന്തായാലും പിണക്കം മാറിയല്ലോ... നമ്മക്കെന്ന അങ്ങു പോയാലോ...." അവൻചിരിയോടെ അവരെ നോക്കി "മ് ....."റീത്താമ്മച്ചി തല കുലുക്കിയതും ജിതിൻ വണ്ടി സ്റ്റാര്ട്ട് ചെയ്തു 🕊️ "ടാ റോയ്....."ഹാളിലെ സെറ്റിയിൽ കണ്ണടച്ചു മലർന്നു കിടന്നിരുന്ന റോയ്‌യുടെ ചുമലിൽ മൃദുവായി അടി കൊണ്ടതും അവൻ ഞെട്ടി കണ്ണു തുറന്നു മുന്നിൽ ചിരിയോടെ നിൽക്കുന്ന ഉണ്ണിയെ കണ്ടതും അവൻ കണ്ണു തിരുമ്മി എഴുന്നേറ്റു "നീയിന്ന് ലീവാന്നോ...." "ആഹ്....."ഉണ്ണിയുടെ ചോദ്യം കേട്ട് അവനൊന്നു മന്ദഹസിച്ചു "ടാ സോറി ടാ....."പെട്ടെന്ന് ഉണ്ണി അവനരികിൽ ഇരുന്ന് ആ കി പിടിച്ചു "ഹേയ്...എന്തിനാട...."റോയ് അവന്റെ ചുമലിൽ തട്ടി ഞാനും അപ്പോഴത്തെ വിഷമത്തിൽ എന്തൊക്കെയോപറഞ്ഞു പോയി ....സ്നേഹിക്കുന്നത് ഒരിക്കലും തെറ്റല്ല.... പക്ഷേ തിരികെ ലഭിക്കണം ന്ന് വാശി പിടിക്കരുത്....." "അറിയാ ടാ....അവളെ ഞാൻ സ്നേഹിച്ചിരുന്നു എന്നത് സത്യാ....പക്ഷേ നീ പറഞ്ഞത് പോലെ മാറി നിന്ന് സ്നേഹിക്കാൻ അല്ലാതെ അവളെ സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല....അവൾകിപ്പോ ഏറ്റവും കൂടുതൽ ആവശ്യവും അത് തന്നെയാ....

അവളെ സംരക്ഷിക്കാൻ മറ്റാരെക്കാളും കഴിയുന്നത് നിനക്ക് തന്നെയാ....നിന്നെ നേടിയെടുത്ത അവള് ഭാഗ്യവതിയാടാ......" ഉണ്ണി മനസറിഞ്ഞു പറഞ്ഞതും റോയ് നിറഞ്ഞ മനസോടെ അവനെ നോക്കി "അതൊക്കെ പോട്ടെ സ്വന്തമാക്കിയിട്ടും നീയെന്താ അവളെ അയാൾക്കു വിട്ടു കൊടുത്തത്.... ഇങ്ങു കൊണ്ടുവരാതെയിരുന്നതെന്താ....." "അതൊക്കെ പറയാം.... അതിന് മുൻപ് നിനക്ക് എപ്പഴാ ലീവുള്ളത്... നമുക്ക് ഒരു രണ്ടു ദിവസത്തെ യാത്ര പോവാൻ ഉണ്ട്....ആരതിക്ക് ഏറ്റവും വേണ്ടപ്പെട്ടയാളെ കാണാൻ.....എന്റെ കൂടെ വരാൻ കഴിയുമോ നിനക്ക്...." "ഞാനെപ്പോ വേണേലും ഫ്രീ ആടാ....ഇപ്പൊ പോവണോ ഞാൻ റെഡി....." "ഇപ്പൊ വേണ്ട.....എനിക്കൊരു കേസിന്റെ ആവശ്യത്തിന് ഒന്ന് കോട്ടയം വരെ പോവാൻ ഉണ്ട്...അത് കഴിഞ് നമ്മൾക് പോവ...ഓക്കേ അല്ലെ....." "ഡബിൾ ഓക്കേ.....". "കുറേ കാര്യങ്ങൾ പറയാൻ ഉണ്ട് അതൊക്കെ പോവുന്ന വഴി പറയാം...." "അമ്മച്ചീ....." ഉണ്ണി പറഞ്ഞു കഴിയും മുൻപേ പുറത്തു നിന്നും ചിരപരിചിതമായ ശബ്ദം കേട്ടു രണ്ടുപേരും പരസ്‌പരം നോക്കി ഒറ്റ നിമിഷം കൊണ്ട് റോയ്ച്ചന്റെ മുഖത്തു വിരിയുന്ന ഭവങ്ങളിലേക്ക് ഉണ്ണി കുറുമ്പോടെ നോക്കി "നീ ഇവിടെ നിക്ക് ....ഞാനൊന്നു നോക്കട്ടെ...." റോയ്ച്ചനെ തടഞ്ഞു ഉണ്ണി പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി

"ടാ അമ്മച്ചി പിണങ്ങി പോയതാണെന്നു തൽക്കാലം പറയണ്ട ട്ടൊ....അതിനെ ഇനിയും വിഷമിപ്പിക്കണ്ട...." "ഓഹ്...ഉത്തരവ് പോലെ ..."കീഴ്ചുണ്ട് കടിച്ചു പിടിച്ചു പറയുന്നവനെ റോയ് കുസൃതിയോടെ നോക്കി "കല്യാണപെണ്ണ് കണവനെ കാണാൻ വന്നതാന്നോ...." ആരുടെയും അനക്കവൊന്നും കേൾക്കാഞ്ഞു അകത്തേക്ക് കയറാൻ ഒരുങ്ങിയ ആരതി ഉണ്ണിയെ കണ്ടു കണ്ണുമിഴിച്ചു "ഉ....ഉണ്ണ്യേട്ടനെന്താ ഇവിടെ....." "ങേഹ്.... നല്ല ചോദ്യം... നിങ്ങള് കുടുംപക്കാരായിന്ന് വച്ചു ഞങ്ങളൊക്കെ അന്യരായോ...." കപട ഗൗരവത്തോടെയവൻ ആരതിയെ നോക്കി "അയ്യോ....അങ്ങനെയല്ല.... ഞാൻ..."അവനെ നോക്കി കണ്ണു നിറയ്ക്കാൻ തുടങ്ങിയതും ഉണ്ണി പൊട്ടിച്ചിരിച്ചു "മതിയാക്കേടാ എന്റെ കൊച്ചിനെ ചുമ്മാ പേടിപ്പിക്കാതെ മോൻ പോവാൻ നോക്ക്...."ഉള്ളിൽ നിന്നും റോയ് ഇറങ്ങി വന്നു ഉണ്ണിയുടെ ചുമലിൽ തട്ടിയതും ആരതി കുറുമ്പോടെ രണ്ടു പേരേയും നോക്കി "ഓഹ്....ഇപ്പൊ ഞാൻ പോയിത്തരണം അല്ലെ....ആയിക്കോട്ടപ്പാ ഞാൻ സ്വര്ഗത്തിലെ കട്ടുറുമ്പാവാൻ ഇല്ലേ....അല്ല പെണ്ണേ ആ കാട്ടുമാക്കാൻറെ കണ്ണു വെട്ടിച്ചു നീ എങ്ങനെ ചാടി അവിടുന്ന്....നിന്റെ പേടിയൊക്കെ പോയോ.... പ്രേമത്തിന്റെയൊരു പവറേ...." ഉണ്ണി ചിരിയോടെ ചോദിച്ചതും ആരതി നാണത്താ ൽ മുഖം കുനിച്ചു

"അവളെ ഇപ്പോ ഇച്ഛായന്റെ കൊച്ചാ...ഇനിയിപ്പോ ധൈര്യവൊക്കെ താനേ വരും അല്ല്യോടി പെമ്പ്രന്നൊളെ...."കുറുമ്പോടെ തന്നെ നോക്കുന്ന തന്റെ പ്രാണന്റെ കണ്ണുകളിൽ ലയിച്ചു ആരതി സ്വയം മറന്നു നിന്നു കുറച്ചു നിമിഷങ്ങൾ രണ്ടു പേരും പരിസരം മറന്നു പരസ്‌പരം നോക്കി നിന്നു "ഉഹും.. ഹ്...ഹ്..."ഉണ്ണി ഒന്നാക്കി ചുമച്ചതും രണ്ടു പേരും ജാള്യതയോടെ നോട്ടം മാറ്റി "നടക്കട്ടെ നടക്കട്ടെ.....എന്ന പിന്നെ ഞാനിറങ്ങുവാ...."ചിരിയോടെ പറയുന്നവനെ റോയ് പിന്നിൽ നിന്നും പിടിച്ചുന്തി "ഒന്ന് പോയിത്തരുവോ മാത്താ...." ഉണ്ണി പോയതും ആരതി റോയ് യെ നോക്കി "അമ്മച്ചി എവിടെ...." "അകത്തുണ്ട്...."അലസമായി പറഞ്ഞു കൊണ്ടവൻ ടീ പോയിൽ ഇരുന്ന ന്യൂസ്പേപ്പർ എടുത്തു നിവർത്തി ഹാളിലും മുറിയിലും കിച്ചണിലും അമ്മച്ചിയെ നോക്കിയിട്ട് കാണാഞ്ഞു തിരിഞ്ഞതും കിച്ചണിലെ വാതിൽ പടിയിൽ തന്നെ തന്നെ നോക്കി മീശത്തുമ്പ് പിരിച്ചു നിൽക്കുന്നവനെ കണ്ടു പെണ്ണൊന്ന് വിറച്ചു "എന്നാ...."ഉള്ളിലെ പരിഭ്രമം പുറത്തു കാണിക്കാതെ അവനെ നോക്കി കണ്ണുരുട്ടിയതും ഒന്നുമില്ലെന്നവൻ ചുമൽ കൂച്ചി കാണിച്ചു

"അമ്മച്ചി.... എവിടെ ....പോയി...."ഉള്ളിലെ വിറവൽ വിക്കലായി വാക്കുകളിൽ പടർന്നു "അമ്മച്ചി രാവിലെ ഒന്നു വീട് വരെ പോയി..ചേട്ടച്ചാരു വന്നു കൊണ്ടു പോയി രണ്ടു ദിവസം കഴിഞ്ഞു വരും...." "പിന്നെ ഇവിടെ ഉണ്ടെന്ന് എന്തിനാ കള്ളം പറഞ്ഞേ...."പെണ്ണ് ചുണ്ടുമലർത്തി അവനെ നോക്കി "ദേ.... എന്റെ കൊച്ചിനെ ഇങ്ങനെ തനിയെ അടുത്തു കിട്ടാൻ..."മെല്ലെ അവൾക് അരികിലേക്ക് അടുത്തതും പെണ്ണ് അറിയാതെ പിന്നോക്കം മാറി ചുവരിൽ തടഞ്ഞു നിന്നു അവളുടെ പിടയ്ക്കുന്ന കണ്ണുകളിലേക്കും വിറയ്ക്കുന്ന അധരങ്ങളിലേക്കും മാറിമാറി നോക്കിക്കൊണ്ട് റോയ് പതിയെ അവളിലേക്ക് അടുത്തു രക്ഷപെടാൻ എന്നോണം ഇരു വശവും നോക്കി ഓടാൻ ആഞ്ഞതും റോയ് ഇരു കരങ്ങളാലെ അവൾക് തടയിട്ടു "ഇ...ഇഛായാ...വേണ്ടേ...."അവന്റെ ഉരുക്കു നെഞ്ചിൽ ഇരുകരങ്ങളും വച്ചു തള്ളി മാറ്റാൻ ഒരു വിഫല ശ്രമം നടത്തിക്കൊണ്ടു ആരതി ഇടർച്ചയോടെ പറഞ്ഞു "എന്ത് വേണ്ടെന്ന്....."കീഴ്ചുണ്ടിൽ നാവുഴിഞ് റോയ് ആ മുഖത്തെ ക്ക് സൂക്ഷിച്ചു നോക്കിയതും ആരതി വിവശതയോടെ മുഖം കുനിച്ചു അവളുടെ വിയർപ്പ് തുള്ളികൾ പതിഞ്ഞ നെറ്റിതടത്തിലെക്കും വിറയാർന്ന അധരങ്ങളിലേക്കും ഉയരുന്ന ശ്വാസ ഗതിക്ക് അനുസരിച്ചു ഉയർന്നു താഴുന്ന ഉടലഴകിലേക്കും റോയ്‌യുടെ മിഴികൾ ആവേശത്തോടെ ഓടി നടന്നു "കൊച്ചേ....."

കുനിഞ്ഞു പോയ മുഖം ചൂണ്ടു വിരലാൽ ഉയർത്തി ആ കണ്ണുകളിലെ നാണതിലേക്കും പരിഭ്രമത്തിലേക്കും റോയ് ആഴ്ന്നിറങ്ങി "ഇ...ഇഛായാ..."വിവശതയോടെയുള്ള വിളി മുഴുവിക്കും മുന്നേ റോയ് അവളെ വലിച്ചു നെഞ്ചോട്‌ ചേർത്തിരുന്നു ശ്വാസം മുട്ടും വിധം ഗാഢമായി പുണർന്നു കൊണ്ടവനാ ചുവന്നു തുടുത്ത കവിൾ നിറയെ ചുമ്പനം കൊണ്ടു മൂടി നെറ്റിയിൽ.... കണ്ണിൽ....നാസികത്തുമ്പിൽ....മേൽചുണ്ടിൽ....അവന്റെ അധരങ്ങൾ ഓടി നടക്കുന്നിടാത്തോക്കെ വസന്തം വിരിയുന്നത് ആരതി അറിയുന്നുണ്ടായിരുന്നു അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചു പെരുവിരലിൽ എഴുന്നു നിൽക്കുമ്പോൾ വിറയാർന്ന ഉടൽ വില്ലു പോലെ വളഞ്ഞിരുന്നു... മുഖത്തിൽ നിന്നും അധരങ്ങൾ കഴുത്തടിയിലേക്ക് പതിഞ്ഞതും ആരതി ശക്തമായി ഒന്നേങ്ങിപ്പോയി അവളുടെ ചുട്ടുപൊള്ളുന്ന ഉടലിലേക് റോയ്ച്ചന്റെ ബലിഷ്ടമായ കരങ്ങൾ തഴുകി ഇറങ്ങിയതും ആരതി പൂർണമായും തളർന്നു പോയിരുന്നു "ഇ....ഇഛായാ...വേ.. ണ്ടാ...."ഇടറി വീഴുന്ന വാക്കുകളെ മുഴുവിക്കാൻ വിടാതെ ആവേശത്തോടെ അവന്റെ അധരങ്ങൾ അവയെ ഒപ്പിയെടുത്തപ്പോൾ ആരതി ഇരു കൈയാലെ അവനെ അള്ളിപ്പിടി ച്ചു.... ഉടലിൽ വസന്തം വിരിയുന്ന നിമിഷം ആയിരം ശലഭങ്ങൾ ഒന്നാകെ തേൻ നുകരാൻ കൊതിചാ മേനിയിൽ പാറി നടന്നു രസച്ചരടുകൾ പൊട്ടി വീണു ദേഹം തളർന്നു ബന്ധനങ്ങളെ കാറ്റിൽ പറത്തി ഇരുവരും പ്രണയിക്കാൻ പരസ്പരം മത്സരിച്ചു "ഇചേച്ചീ...."പുറത്തു നിന്നും നിധിയുടെ ശബ്ദം കേട്ടതും റോയ് കിതപ്പോടെയവളെ അടർത്തി മാറ്റി................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...