കൃഷ്ണ: ഭാഗം 64

 

എഴുത്തുകാരി: Crazy Girl

കണ്മഷി ഇട്ടു... എയേലിനെർ എടുത്തു നീട്ടി എഴുതി... സാരിയുടെ അറ്റം ശെരിയാക്കി... ഒന്നുടെ കണ്ണാടിയിൽ നോക്കി... ഇല്ലാ എന്തോ കുറവ് ഉണ്ട്.... താലി പുറത്തിട്ടു.. ഒരു കുഞ്ഞു ചോക്കർ മാല ഇട്ടു കയ്യില് ഋഷിയെട്ടൻ വാങ്ങി തന്ന കുപ്പിവളയും ഇട്ടു..... ബാത്‌റൂമിൽ നിന്നു ഋഷി ഇറങ്ങുമ്പോൾ മേശ മൊത്തം പരതുന്ന കിച്ചുവെ ആണ് കാണുന്നത്... അവന് പുറകിലൂടെ അവളെ പുണർന്നു... "ഋഷിയെട്ടൻ എന്റെ സിന്ദൂരം കണ്ടോ...? " പെടുന്നനെ ഋഷി അവളെ വിട്ടു...അവളിൽ നിന്നു നീങ്ങി... "ഹോ കണ്ടില്ലെങ്കിൽ അത് പറഞ്ഞ പോരെ... "കിച്ചു അവനോട് ദേഷ്യത്തോടെ പറഞ്ഞു... വീണ്ടും അവിടെമാകെ നോക്കാൻ തുടങ്ങി... പെട്ടെന്നാണ് തന്റെ ചുമലിൽ പിടിച്ചു തിരിച്ചു നിർത്തിയത്....

അവന്റെ കണ്ണുകൾ അവളിൽ തങ്ങി നിന്നു... കിച്ചുവിന്റെ മുഖം എന്തിനോ വേണ്ടി ചുമന്നു... "എന്താ ഇങ്ങനെ നോക്കണേ "അവള് നിലത്തേക്ക് കണ്ണു പായിച്ചു പതുങ്ങനെ ചോദിച്ചു... തന്റെ നെറ്റിയിൽ തട്ടുന്ന തള്ളവിരൽ അറിഞ്ഞാണ് അവള് അവനെ നോക്കിയത്... അവന്റെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു... കിച്ചുവെ കണ്ണാടിക്കു നേരെ നിർത്തി... നെറ്റിയിലെ കുങ്കുമം കണ്ടു അവള്ടെ കണ്ണുകൾ വിടർന്നു... സാരിക്കിടയിലൂടെ ഋഷിയുടെ കയ്കൾ അവളിൽ മുറുകി... തോളിൽ തല വെച്ച് കണ്ണാടിയിൽ നോക്കി... എത്രയൊക്കെ എടുത്താലും അവന്റെ നോട്ടം തനിക് താങ്ങാൻ ആവില്ല... എന്ന് കിച്ചുവിന് മനസ്സിലായി... അവള്ടെ തുടുത്ത കവിൾ ചുവന്നു...

ഋഷി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു നിന്നു... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.... അവന്റെ ചുണ്ടുകൾ അടർന്നു മാറിയതും അവള് കണ്ണുകൾ തുറന്നു... "ഹ്മ്മ് എനി എനിക്ക് താ " "എന്ത് "കിച്ചു ഒന്നും അറിയാത്ത മട്ടില്ല ചോദിച്ചു "ഞാൻ തന്നത് " "ആഹാ ഞാൻ തന്നപ്പോൾ നീ വാങ്ങിച്ചല്ലോ അപ്പൊ എനിക്ക് താ "അവന് അവളിലെ പിടി വിട്ടു കയ്യ് മാറിൽ കെട്ടി പറഞ്ഞു... "ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് വേണം എന്ന് "കള്ള ചിരിയോടെ കിച്ചു അതും പറഞ്ഞു ഡോറിനടുത്തേക്ക് നടക്കാൻ ഒരുങ്ങി... "ഡീ "പെട്ടെന്ന് അവന് അലർച്ചയോടെ വിളിച്ചത് കേട്ടു അവള് ഞെട്ടി നിന്നു... തിരിഞ്ഞു നോക്കാതെ തന്നെ ഋഷി തന്റെ അടുത്ത് എത്തിയത് അവള് മനാസ്സിലായി... കിച്ചു എന്തെന്ന് പുരികം പൊക്കിയപ്പോൾ അവന് അവളുടെ കവിളിൽ കുത്തിനു പിടിച്ഛ്.. കിച്ചു ഒന്ന് ഞെട്ടി... അവള് അവനെ അത്ഭുദത്തോടെ നോക്കി...

ഋഷി അവന്റെ കവിൾ അവളുടെ ചുണ്ടിൽ ഉരസി കൊണ്ട് കവിൾ വിട്ടു... "തന്നില്ലെങ്കിൽ എനിക്ക് വാങ്ങാൻ അറിയാം "കവിളിൽ തലോടിക്കൊണ്ട് ഋഷി പറയുന്നത് കേട്ടു കിച്ചു അവനേം തള്ളി പുറത്തേക്ക് ഓടുമ്പോൾ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു... ************ "എന്റമ്മോ അച്ചു നീ ആഗെ മാറിയല്ലോ പെണ്ണെ... അജു കണ്ടാൽ ഇപ്പൊ തന്നെ കെട്ടും " "ഒന്ന് പോ കിച്ചു... എനിക്ക് ആകെ വിറക്കുവാ.. നോകിയെ "അവള് വിറയാർന്ന കയ്കൾ കണ്ടു കിച്ചുവിന് ചിരി വന്നു... "എന്തിനാടി മണ്ടു വിറകുന്നേ... അജുവിനെ നിനക്ക് അറിയുന്നത് അല്ലെ "കിച്ചു അവളെ ചേർത്ത് പിടിച്ചു പറഞ്ഞു... "അറിയില്ലാ... എന്തോ ഒരു പേടി... നീ എന്നേ ഒന്ന് ഇറുക്കെ കെട്ടിപ്പിടിചെ "അച്ചു പറഞ്ഞത് കേട്ടു കിച്ചു ചിരിയോടെ അവളെ കെട്ടിപ്പുണർന്നു... അത് കണ്ടാണ് പ്രവി മുറിയിൽ കേറിയത്... അവളും രണ്ടിനേം ഇടക്ക് കേറി കെട്ടിപിടിച്ചു നിന്നു....

അത് കണ്ടു കിച്ചുവും ഒരുകയ്കൊണ്ടു അവളെ പുണർന്നു... ഒരമ്മയോ കൂടപ്പിറപ്പോ ഇല്ലാത്ത അച്ചുവിന്റെ കണ്ണു നിറഞ്ഞു... രക്തം കൊണ്ട് സ്വന്തമല്ലെങ്കിലും ഹൃദയം കൊണ്ട് അവരാണ് അവള്കെല്ലാം "ആാാഹ ഇത് കൊള്ളാലോ.. സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ ഞാൻ വന്നോട്ടെ "വാതിക്കൽ കയ്യും കെട്ടി നിൽക്കുന്ന ഋഷിയുടെ ശബ്ദം കേട്ടതും എല്ലാവരും അടർന്നു മാറി... അച്ചു കണ്ണുകൾ തുടക്കുന്നത് കണ്ടു ഋഷി അവൾക് കണ്ണു ചിമ്മി കാണിച്ചു... "പിന്നെ നിങ്ങള് ഒകെ സമയത്തിന് വാ.. ഞാൻ അജുവിന്റെ വീട്ടിലേക്ക് പോകുവാ അവന്റെ കൂടെ നിൽക്കാൻ ഞങ്ങളെ ഉള്ളൂ... ഇതിപ്പോ പെണ്ണിന്റെ കൂടെ നിക്കണോ ആണിന്റെ കൂടെ നിക്കണോ എന്ന് വെല്ല്യ ഡൌട്ട് ആണ് "ഋഷി താടിക്ക് കയ്യ് കൊടുത്തു പറയുന്നത് കേട്ട് അവർക്ക് ചിരി പൊട്ടി... "എന്തായാലും ഞാനും ദ്രുവും ഇറങ്ങുവാ..

നിങ്ങള് അച്ഛന് അമ്മ കൂടെ വാ "ഋഷി അതും പറഞ്ഞു കിച്ചുവിന് ഒരു നോട്ടം കൊടുത്തു തിരിഞ്ഞു നടക്കാൻ തുടങ്ങി ... "സർ അച്ഛന് വന്നോ "പെട്ടെന്നാണ് അച്ചു ഋഷിയെ വിളിച്ചത്... അവന് ഒന്ന് നിന്നു... പതിയെ അച്ചുവിന്റെ അടുത്ത് ചെന്നു... "എനിക്ക് പ്രവിയെ പോലെ ആണ് നീ... ഇപ്പൊ ഒന്നുടെ ബന്ധം കൂടി എന്റെ കൂടപ്പിറപ്പ് അല്ലേലും എന്തിനും കൂടെ നിൽക്കുന്ന എന്റെ അജുവിന്റെ പെണ്ണാണ് നീ.. എനി സർ വേണ്ട... ഏട്ടൻ മതി... കേട്ടോ "ഋഷി അവള്ടെ മുടിയിൽ തലോടി പറഞ്ഞതും അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... അവള് ഋഷിയുടെ നെഞ്ചിലേക്ക് വീണു... അവന് ഒന്ന് ഞെട്ടിയെങ്കിലും... അവളെ ചേർത്തു പിടിച്ചു... ഒരേട്ടന്റെ സ്നേഹം അവള് അനുഭവിക്കുന്നുണ്ടായിരുന്നു... പ്രവി അവന്റെ മറ്റേ സൈഡിൽ തോണ്ടി ചുണ്ട് ചുളുക്കി നിൽക്കുന്ന അവളെ കണ്ടു ഒരു ചിരിയോടെ മറ്റേ കയ്യ്കൊണ്ടു അവളേം പൊതിഞ്ഞു..

എന്തിനോ കിച്ചുവിന്റെ കണ്ണു നിറഞ്ഞു.. ഋഷി അവൾക് കണ്ണുചിമ്മി കൊണ്ട് ചുണ്ട് കൊണ്ട് ഉമ്മ കൊടുത്തു... കിച്ചു അടിക്കുന്ന പോലെ കയ്യ് നേടിയെങ്കിലും അവള് ചിരിച്ചു പോയി കൂടെ ഋഷിയും... ഇത് കണ്ടു നിറഞ്ഞ കണ്ണോടെ രാമകൃഷ്ണൻ നോക്കി നിന്നു... ദേവൻ അയാളുടെ തോളിൽ തട്ടി... "എന്റെ മോളും ഭാഗ്യവതി ആണല്ലെടോ "അയാൾ പുഞ്ചിരിയോടെ നിറഞ്ഞ കണ്ണോടിച്ചു പറഞ്ഞു "നിന്റെ മാത്രം അല്ലാ ഞങ്ങളുടേം മോള് ആണ് അവള് "ദേവൻ നായർ പറഞ്ഞതും അയാൾ സന്തോഷത്തോടെ അവർ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് നടന്നു... ************ "പ്രവി വാ ഈ വണ്ടിയിൽ കേറാം " "വേണ്ടാ മിഥുൻ... ഞാൻ കിചേച്ചിയുടെ കൂടെ കേറിക്കോളാം "അവൾ ഇഷ്ടമല്ലാത്ത മട്ടിൽ പറഞ്ഞു കൊണ്ട് കിച്ചുവിന്റേം അച്ചുവിന്റേം കൂടെ കാറിൽ കയറി... കിച്ചുവും അച്ചുവും അത് ശ്രേധിച്ചെങ്കിലും കാര്യമാക്കിയില്ല...

മൂന്ന് കാറുകളിൽ ആയിട്ടാണ് പോകുന്നത്... കിച്ചുവും അച്ചുവും പ്രവിയും കുട്ടുവും രാമകൃഷ്ണനും ഒരു കാറിൽ... രണ്ടാമത്തേതിൽ മിഥുനും കിച്ചുവിന്റെ കുടുംബവും... മൂന്നാമതെത്തി ഋഷിയുടെ ഫാമിലിയും പ്രവിയുടെ അച്ഛന് അമ്മയും.... അജുവിന്റെ വീട്ടിൽ എത്തിയതും അച്ചുവിന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി... ഒരാശ്രയത്തിനായി കിച്ചുവിന്റെ കൈകളിൽ മുറുകി പിടിച്ചു.... വീട്ടിലേക്ക് കയറിയതും... അവള്ടെ കണ്ണുകൾ വിടർന്നു അവിടെമാകെ അലങ്കരിച്ചിരിക്കുന്നു... കേറുമ്പോൾ തന്നെ കാണാം ഒരു ഫ്രെയിം ഫോട്ടോ... അജു വീഴാൻ പോകുമ്പോ അച്ചു അവനെ അരയിലൂടെ പിടിക്കുന്ന ഫോട്ടോ...ഒരു നിമിഷം അവൾക് ചിരി പൊട്ടി...... അവള് അവിടെയുള്ള എല്ലാരേയും നോക്കി.. ചിലവർ അവളെ നോക്കി പുഞ്ചിരിച്ചു ഇരിക്കുന്നു... ചിലവർ സ്വകാര്യം പറയുന്നു എന്നാൽ വേറെ പലരിൽ പുച്ഛം കലർന്നിരിക്കുന്നു...

അവൾക് തോന്നിയതാണോ അറിയില്ല... എന്തോ അവൾക് ചിലരുടെ നോട്ടം താങ്ങാൻ ആവാതെ നിന്നു... "പ്രവി യൂ ലുക്ക്‌ സൊ ബ്യൂട്ടിഫുൾ... ഇൻ ദിസ്‌ പൈജാമ ഡ്രസ്സ്‌ "തന്റെ കാതോട് ചേർന്ന ശബ്ദം ആണ് അവളെ ഞെട്ടിച്ചത്... "ഓഹ് താങ്ക് യൂ മിഥുൻ "ഇഷ്ടമല്ലാത്ത മട്ടിൽ അവനോട് പറഞ്ഞു അവള് നടക്കാൻ തുടങ്ങിയെങ്കിലും... അവന് അവളുടെ കയ്കളിൽ പിടിത്തമിട്ടു... "ചെ വിട് മിഥുൻ... വാട്ട്‌ നോണ്സെന്സ് ആർ യൂ doing "പ്രവി പരമാവധി ശബ്ദമാക്കാതെ അവനെ നോക്കി ദേഷ്യപ്പെട്ടു എന്നാൽ അവനു അതൊന്നും ബാധിച്ചതേ ഇല്ലാ... "തെൻ tell me വൈ ആർ യൂ അവോയ്‌ഡിങ് me... എന്തിനാണ് എന്റെ പ്രൊപോസൽ നീ വേണ്ടന്ന് പറഞ്ഞത് tell me...

ജസ്റ്റ് ടൈം പാസ്സിന് എങ്കിലും എന്നോട് mingle ആയിക്കൂടെ " "നിന്റെ അമേരിക്ക അല്ല ഇത്... ടൈമ് പാസ്സിന് ഡേറ്റിംഗ് ചെയ്യാൻ... പിന്നെ നീ ചെവി തുറന്ന് കേട്ടോ....ഐ ആം ഇൻ ലവ്... ബട്ട്‌ നോട്ട് വിത്ത്‌ യു... "അവന് പിടി മുറുക്കിയ കയ്യ് കുടഞ്ഞു കൊണ്ട് അവള് പറഞ്ഞു... മിഥുന്റെ മുഖം മാറി... അവള്ടെ കൈകളിൽ അവന് പിടിച്ചു... "tell me who ഈസ്‌ ഹി... എനിക്കറിയാം നീ കള്ളം പറയുവാ... ഐ know യൂ ർ ലയിങ് "അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. പ്രവിയുടെ കയ്കളിൽ പിടിച്ചു സംസാരിക്കുന്ന മിഥുനെയിം പ്രവിയെയും കണ്ടാണ് ദ്രുവ് വന്നത്... അവന്റെ മുഖം ചുവന്നു... എത്ര പറഞ്ഞാലും അനുസരണ ഇല്ലാത്ത ജന്മം... അവന് ഓർത്തു... പ്രവി അവനെ കണ്ടതും ദ്രുവിന്റെ മുഖം വലിഞ്ഞിരിക്കുന്നത് കണ്ടു അവള്ക്ക് പേടി തോന്നി... അവൾക് ഒരു നോട്ടം കൊടുത്തു പോകുന്ന ദ്രുവിനെ അവള് ദയനീയമായി നോക്കി...

ദ്രുവ് അവളെ കാണാത്ത പോലെ കയ്യ് ചുരുട്ടി നടന്നു .. ദ്രുവ് പോയതും പ്രവി മിഥുന്റെ നേരെ തിരിഞ്ഞു... "ഫ കയ്യ് വിടെടാ... ഞാൻ പറഞ്ഞതാണ് സത്യം ഐ ആം ഇൻ ലവ്... പക്ഷെ അത് ആരാണെന്ന് എനിക്ക് നിന്നെ ബോധിപ്പിക്കേണ്ട കാര്യം ഇല്ലാ... പിന്നെ മിഥുൻ നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ബട്ട് നൗ.. നീ എനിക്ക് ആരുമല്ല... so കീപ്പ് ഡിസ്റ്റൻസ് വിത്ത്‌ me "അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ടു അവള് അവിടം നിന്നു നടന്നു.... ************* ദ്രുവിന്റെയും ഋഷിയുടെയും കൂടെ നടക്കു നടന്നു വരുന്ന അജുവിനെ കണ്ടപ്പോൾ അച്ചുവിന്റെ നെഞ്ചിൽ ബാൻഡ് മേളം തൊടങ്ങി... അവള് നെഞ്ചിൽ കയ്യ് വെച്ച് കണ്ണടച്ചു ശ്വാസം വിട്ടു...

തന്റെ അരയിൽ പെട്ടെന്നുള്ള പിച്ച് കിട്ടിയതും അവള് ഒന്ന് കുറുകി... ശേഷം കണ്ണുകൾ തുറന്നു തന്റെ അടുത്ത് നിൽക്കുന്ന അജുവിനെ നോക്കി.. രണ്ട് പേരുടെ കണ്ണുകളും കൂട്ടിമുട്ടി... അവന്റെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി കണ്ടു അച്ചുവിന് ന്തോ വികാരം വന്നു മൂടിയത് അവള് അറിഞ്ഞു . അവള് പെട്ടന്ന് തന്നേ അവനിൽ നിന്നു നോട്ടം പിൻവലിച്ചു.... "ആഹാ അവിടെ നിക്കാതെ ചെക്കനും പെണ്ണും ഇങ്ങോട്ട് വന്നാട്ടെ "ധര്മേന്ദ്രൻ പറഞ്ഞത് അനുസരിച്ചു അവർ ഹാളിലേക്ക് സെന്ററിൽ ആയി നിന്നു .. മുന്നിൽ ഉള്ള ടി പൊയിൽ അച്ചു അജു ലോക്ക്ട് എന്ന് എഴുതി വെച്ച ഒരു കേക്ക് ഉണ്ട്... എല്ലാവരും അവർക്കു ചുറ്റിനും നിന്നു.... അജുവിന്റെ സൈഡിൽ അവന്റെ അച്ഛനും അമ്മയും ഋഷിയും ദ്രുവും ... അച്ചുവിന്റെ സൈഡിൽ അവള്ടെ അച്ഛനും കിച്ചുവും പ്രവിയും...

. "എന്നാൽ മോതിരം കൈമാറിയാലോ "അവിടെ നിന്നു ആരുടെയോ ശബ്ദം വന്നതും എല്ലാരും ശെരിയെന്നു തലയാട്ടി.... രാമകൃഷ്ണൻ കൊടുത്ത മോതിരം അച്ചു കൈനീട്ടി വാങ്ങി അജുവിന്റെ മുഖത്തേക്ക് നോക്കി... അവന് അവളെ പ്രണയപൂർവം നോക്കി കൈകൾ നീട്ടി കൊടുത്തു... അവള് ഒരു വിറയലോടെ അവന്റെ മോതിരവിരലിൽ ഇട്ടതും മേലേ തൂകി വെച്ച ബലൂൺ പൊട്ടി വർണ കടലാസ് കൂടെ റോസാപ്പൂവും പറന്നു വീണു...... "ഈ പെൺകുട്ടീടെ അമ്മയെ കണ്ടില്ലലോ "തങ്ങളുടെ പുറകിൽ നിന്നു ആരോ പിറുപിറുക്കുന്നത് അച്ചു കേട്ടു.. അത് വരെ നിറഞ്ഞ പുഞ്ചിരിയോടെ നിന്ന അവളുടെ പുഞ്ചിരി മാഞ്ഞു.... നെഞ്ഞോന്നു വിങ്ങി......

അച്ചു അവൾക് ഇട്ടു കൊടുക്കാൻ മോതിരം വാങ്ങി അവളെ നോക്കി നിന്നു... എന്നാൽ താഴേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ടു അവനു സംശയം തോന്നി... എല്ലാരും അവൾക് മോതിരമണിയാണ് കാത്ത് നിൽക്കുകയാണെന്ന് കണ്ടു അവന് ചിരിച്ചു കൊണ്ട് ആരും കാണാതെ അവളെ തോണ്ടി.. അച്ചു ഞെട്ടിക്കൊണ്ടു അവനെ നോക്കി.... ശേഷം വിറയലോടെ കൈകൾ നീട്ടി... അവളുടെ വിറയൽ കണ്ടു അജു അവളുടെ കയ്കളിൽ പിടിത്തമിട്ടു... എന്ത് തണുപ്പാണ് ഇവള്ടെ ഉള്ളകയ്യിൽ... എന്തിനാ ഇവള് പേടിക്കുന്നെ... എന്റെ മുന്നിൽ സിംഹകുട്ടി ആണല്ലോ ഇപ്പൊ എന്താ പൂച്ചക്കുട്ടി ആയിപോയത്.. അജു ഓരോന്ന് ഓർത്തു അവളുടെ വിരലിൽ മോതിരമണിഞ്ഞു....

അവള് കൈപിൻവലിക്കാൻ നിന്നെങ്കിലും അവന് പിടി വിടാതെ പിടിച്ചു നിന്നു... ശേഷം പ്രവിയിലേക്ക് നോക്കി... അവളെ നോക്കുന്നത് കണ്ടു എല്ലാരും പ്രവിയെ എന്തെന്നാൽ രീതിയിൽ നോക്കി... "എന്നാ തുടങ്ങിയാലോ അജുവേട്ടാ "പ്രവി പറഞ്ഞതും വീണ്ടും എല്ലാരും അജുവിലേക്ക് നോക്കി... അവന് തംപ്സ് അപ്പ്‌ കാണിച്ചു അന്തം വിട്ടു നിൽക്കുന്ന അച്ചുവിനെ നോക്കി കണ്ണുറുക്കി കൊണ്ട് മുട്ടുകുത്തി നിന്നു... അവള് ഇടാതെ കൈ വെച്ച് വാ പൊത്തി ഞെട്ടി നിന്നു.... അച്ചു അവന്റെ മോതിരമണിഞ്ഞ വിരലിൽ ചുണ്ട് ചേർത്തതും ഋഷിയും ദ്രുവും പ്രവിയും കുട്ടുവും കൂടി ആർപ്പുവിളിച്ചു കൊണ്ട് റോസ് പെറ്റൽസ് അവരുടെ മേലേക്ക് എറിഞ്ഞു.... *************

"കിട്ടിയ അവസരം മുതലാക്കി അല്ലേടാ... "ഫോട്ടോ എടുക്കാൻ നിന്നു കൊണ്ട് ഋഷി അവന്റെ ചെവിട്ടിൽ പറഞ്ഞു.. മറ്റേ സൈഡിൽ ദ്രുവും ഫോട്ടോക്ക് പോസ് ചെയ്തു നിന്നു... അച്ചുവിന്റെ മുഖം തുടുത്തു... "അയ്യോ ഞാൻ അല്ലേടാ നിന്റെ പെങ്ങൾടെ ഐഡിയ ആണ് "അജു പ്രവിയെ നോക്കി പറഞ്ഞു... "അല്ലേലും ഇങ്ങനത്തെ ബുദ്ധി അവൾക്ക് ഉണ്ടാവൂ "ഋഷിയും ചിരിച്ചുകൊണ്ട് പറയുന്നത് കേട്ടു ദ്രുവ് പ്രവിയെ നോക്കി... മിഥുൻ അവളോട് സംസാരിക്കുന്ന കാണുന്നുണ്ട് എന്നാൽ അവള് എന്നേ നോക്കി നില്കുന്നത് കണ്ടു അവനു ദേഷ്യം വന്നു..... അവനോട് മിണ്ടരുത് എന്ന് പറഞ്ഞ കേള്കത്തില്ല.. ഹ്മ്മ്മ് പഠിക്കുമ്പോൾ മനസ്സിലായിക്കോളും... എനി നിന്നെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ വരത്തില്ല പ്രവീണ... ഇത്രയും താണു പറഞ്ഞിട്ടും എന്നോടുള്ള വാശിക്ക് അവനോട് സംസാരിക്കാൻ നിനക്ക് കഴിയുമെങ്കിൽ നിന്നെ എനി പ്രൊട്ടക്ട ചെയ്യേണ്ട കാര്യം എനിക്കില്ല...

അവന് ഓർത്തു കൊണ്ട് അവളെ നോക്കി പുച്ഛിച്ചു....  "അച്ചു ഇതാണ് അജുവിന്റെ ചെറിയമ്മ. .. ഏട്ടന്റെ അനിയത്തി ആണ്...ഇത് അവരുടെ മകൾ... ഇപ്പൊ പഠിപ്പൊക്കെ നിർത്തിയിരിക്കുവാ... "അജുവിന്റെ അമ്മ ഓരോ ആൾകാരേം അവൾക് പരിചയപെടുത്തി കൊടുക്കുന്നുണ്ട്... അവള് കിച്ചുവിനേം പ്രവിയെയും കൂടെ നിർത്തണമെന്നുണ്ടെങ്കിലും അവർ മനപ്പൂർവം മാറി നിന്നു.... "മോള് ഇവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം "അമ്മ പറഞ്ഞത് കേട്ടു അവള് തലയാട്ടി ചെറിയമ്മയെ നോക്കി... അവർ ആകെ തന്നെ ഉഴിഞ്ഞു നോക്കുന്നത് കണ്ടു അവൾക് ശ്വാസം മുട്ടുന്നത് പോലെ തോന്നി... "നിന്റെ അമ്മ എവിടെയാണെന്ന് അറിയോ കൊച്ചേ "ആ സ്ത്രീ കൊത്തിവലിച്ചു പറയുന്നത് കേട്ടു അച്ചുവിന് വല്ലാതായെങ്കിലും അവള് ചിരിച്ചു കൊണ്ട് ഇല്ലെന്ന് പറഞ്ഞു ...

"ഹ്മ്മ് അല്ലേലും എന്ത് കണ്ടിട്ടാ നിന്നെ പോലെ ഒരുത്തിയെ എന്നാണ് ഞാൻ ചിന്തിക്കുന്നത്.. എന്റെ അപ്പു മോൾക് ജീവൻ ആയിരുന്നു അജു... അവർ ഒന്നിക്കണം എന്നായിരുന്നു ഞങ്ങൾക്ക് അപ്പോഴല്ലേ കയ്യും കാലും കാണിച്ചു മയക്കി എടുത്തത് "യാതൊരു മടിയും കൂടാതെ അവരുടെ മോളുടെ തലയിൽ തടവി തന്റെ മുഖത്തടിച്ചു പറയുന്നത് കേട്ടു അവൾക് വല്ലാതായി.... "അയ്യോ എന്നാ ഈ ചേച്ചിക്ക് നേരത്തെ അത് ട്രൈ ചെയ്തൂടായിരുന്നോ... ചിലപ്പോ അജുവേട്ടൻ തലയും കുത്തി വീണാലോ... ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ അമ്മായി.... " ഞെട്ടിക്കൊണ്ടു ശബ്ദം കേട്ടാ ഭാഗം തിരിഞ്ഞു നോക്കിയപ്പോൾ കയ്യും കെട്ടി നടന്നു വരുന്ന പ്രവിയെ കണ്ടു അച്ചുവിന് ചിരിയും സന്തോഷവും തോന്നി.. അവള് പറഞ്ഞത് കേട്ട് അവരുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു "ഇതേതാ അസർത് "ആ സ്ത്രീ അവളുടെ മുഖത്ത് നോക്കി പറഞ്ഞ്

"തെ തള്ളേ... അസർത് ഐസർത് എന്നൊക്കെ സ്വന്തം മോളേ വിളിച്ച മതി.."പ്രവി കൈചൂണ്ടി പറഞ്ഞതും അവർ ആകെ ചൂളി പോയി... അച്ചു പ്രവിയുടെ കയ്യില് കേറി പിടിച്ചു അടങ്ങിയിരിക്കാൻ പറഞ്... "ഹ്മ്മ്മ് പിന്നെ അച്ചുചേച്ചിയെ.. അജുവേട്ടൻ വിളിക്കുന്നുണ്ട്.. ആരും കാണാതെ മേലേ പൊക്കോ... ഹ്മ്മ്.. സൊള്ളിക്കൊ "അവള് അവർ കേക്കത്തക്ക പറഞ്ഞു കൊണ്ട് അച്ചുവിനെയും കൂട്ടി നടന്നു... പ്രവി അവളെ പടിക്കൽ ആകിയിട്ട് മേലേക്ക് പോകാൻ പറഞ്ഞു... അച്ചു ഗൗൺ ചെറുതായി പൊക്കി മേലേക്ക് നടന്നു... അവൾക്കെന്തോ മനസ്സ് ആകെ അസ്വസ്ഥവുമായിരുന്നു... ആ സ്ത്രീ തന്നോട് ചോദിച്ചത് പോലെ തന്റെ അച്ഛനോടും ആരെങ്കിലും ചോദിക്കുമോ എന്നവൾ ഭയന്ന്... പെട്ടെന്നാണ് ഒരു കൈ അവളെ വലിച്ചത്... പെട്ടെന്നുള്ള വലിയിൽ അവള് ഒരു മുറിയിൽ ചെന്നെത്തി... തന്നേ തിരിച്ചു നിർത്തി വയറിലൂടെ ചേർത്തു പിടിച്ചു...

"സുന്ദരി ആയിട്ടുണ്ട്... "ചെവിയിലേറ്റ ചൂടുശ്വാസം അവള്ടെ ശരീമാകെ കുളിരണിയിച്ചു... അജു പതിയെ അവളെ തിരിച്ചു നിർത്തി.. നിലത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ മുഖം തള്ളവിരൽ കൊണ്ട് ഉയർത്തി... അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവന് വേവലാതി പെട്ടു.. "അച്ചു മോളേ എന്ത് പറ്റിയെടി " അവന് ചോദിച്ച മറുപടിക്ക്... അച്ചു അവനെ ഇറുക്കെ പുണർന്നു കൊണ്ട് തേങ്ങി... അജു ഒന്ന് ഞെട്ടിയെങ്കിലും അവനും അവളെ ചേർത്തു കെട്ടിപിടിച്ചു.... ************* ദ്രുവ് മേലേക്ക് പോകുന്നത് കണ്ടാണ് പ്രവി ചെയറിൽ നിന്നു ചാടി എണീറ്റത്... മേലേ അജുവും അച്ചുവും ഉള്ളത് കൊണ്ട് ദ്രുവിനോട് പറയാൻ അവന് പടികൾ ഓടി കയറി... മേലേ എത്തിയതും... "ടോ "വിളി കേട്ട് ദ്രുവ് തിരിഞ്ഞു നോക്കി.. പടികൾ ഓടി കയറി കൊണ്ട് തന്റെ അടുത്തേക്ക് ഓടി വരുന്ന പ്രവിയെ കണ്ടു അവന് തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിലും ഹീലിന്റെ ചെരുപ്പ് സ്ലിപ് ആയി പ്രവി അവന്റെ നെഞ്ചിൽ തട്ടി അവന്റെ മേലേക്ക് വീണു... ദ്രുവ് അവളേം കൊണ്ട് ഭൂമിദേവിയുടെ മേലേ കിടന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...