ലിവിംഗ് ടുഗെതർ : ഭാഗം 3

എഴുത്തുകാരി: മാർത്ത മറിയം അമേലിയ….. സ്കൂൾ കാലത്തെ ഒരുപാട് പ്രണയങ്ങളിൽ ഒരു പ്രണയം .അതിൽ അപ്പുറം ഒരു മനസികടുപ്പവും ഉണ്ടായിരുന്നില്ല .ഒന്നു രണ്ട് തവണ ശാരീരികം ആയ
 

എഴുത്തുകാരി: മാർത്ത മറിയം

അമേലിയ….. സ്കൂൾ കാലത്തെ ഒരുപാട് പ്രണയങ്ങളിൽ ഒരു പ്രണയം .അതിൽ അപ്പുറം ഒരു മനസികടുപ്പവും ഉണ്ടായിരുന്നില്ല .ഒന്നു രണ്ട് തവണ ശാരീരികം ആയ ബന്ധം ഉണ്ടായിരുന്നു അതും അവളുടെ താല്പര്യം പ്രകാരം മാത്രം .ഒരു അബ്കാരി അച്ചായൻ മോൾ .ഇട്ടു മൂടാൻ പണം ഉണ്ട് .അതിന്റെ അഹങ്കാരം നല്ലത് പോലെ ഉണ്ട് .ചുവന്നു തുടുത്ത ഒരു പെണ്ണ് സ്കൂളിലെ മിക്ക ആൺപിള്ളേരും അവളെ നോട്ടം ഇട്ടതാണ്. പക്ഷെ നറുക്ക് വീണത് എനിക്ക് ആണ്. കാമവും പ്രണയം യും കൂടിയ ഒരു റിലേഷൻ. അവൾക്കും അത് മതിയിരുന്നു. ഒരിക്കലും അവൾ ഭാവി കാര്യങ്ങൾ എന്നോട് പങ്കു വെച്ചിരുന്നില്ല.

പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ ചാച്ചന് വയ്യാതെ ആയിട്ട് പഠനം മുടങ്ങി .3 വർഷങ്ങൾക് ശേഷം കേസിൽ കിടന്ന സ്വത്തുക്കൾ തിരിച്ചു കിട്ടിയതിനു ശേഷം ആണ് പഠിക്കാൻ അവസരം കിട്ടുന്നതും ഈ കോളേജിൽ എത്തി പെടുന്നതും .6 വർഷങ്ങൾക് ശേഷം വീണ്ടും ഒരു കൂടി കാഴ്ച.. “ഹലോ ഷൈൻ ..” അമേലിയ കുറച്ചു ഉറക്കെ വിളിച്ചു സ്വപ്നത്തിൽ എന്നത് പോലെ ഷൈൻ ഞെട്ടി .. ആമി … ഷൈൻ പതിയെ പറഞ്ഞു “ഓഹ് താൻ” എന്നെ മറന്നിലല്ലേ ..oh god താങ്ക്സ് അവൾ നെഞ്ചിൽ കൈ വെച്ച പറഞ്ഞു .

“നീ എന്താ ഇവിടെ ..?” ഷൈൻ ചോദിച്ചു “ഞാൻ msc സൈക്കോളജി എടുത്തു .അവൾ മറുപടി പറഞ്ഞു . നിയോ ..?” അവൾ മറു ചോദ്യം ചോദിച്ചു “ഞാൻ bba ക് ആണ് …” അവൻ അല്പം ജാള്യതയോടെ പറഞ്ഞു . അമേലിയ :ഓഹ് നീ എന്താ സ്കൂൾ കഴിഞ്ഞിട്ട് വിളിക്കാഞ്ഞത് ..? ഷൈൻ നടന്ന കാര്യങ്ങൾ അവളോട് പറഞ്ഞു . അമേലിയ :”അങ്ങനെ ആണോ സാരമില്ല .അങ്ങനെ വിളിക്കാൻ മാത്രം ഉള്ള റിലേഷൻ ഉണ്ടായിരുന്നില്ലലോ ..അല്ലെ ” “ആമി അങ്ങനെ അല്ലടോ .”.ഷൈൻ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു . “സാരമില്ലെടാ പോട്ടെ” ആമി അവന്റെ തോളിൽ തട്ടി .

തിരക്ക് ഇല്ലകിൽ ഒന്നു നടന്നാലോ അവൾ അവനോട് ചോദിച്ചു. “പിന്നെ എന്താ നടന്നു കളയാം… ” ഷൈൻ പഴയ plus2 കാരനായി. പേരറിയാത്ത ആ വലിയ മരച്ചുവട്ടിൽ എത്തിയപ്പോൾ അമേലിയ അവനെ ചേർത്ത് പിടിച്ചു. ഒരു നിമിഷം പതറി പോയ ഷൈൻ ആത്മനിയത്രണം വീണ്ടിടുത്തു അവളെ ദേഹത്തു നിന്നും അടർത്തി മാറ്റി. ആമി നീ എന്താണ് ചെയുന്നത്….? അവൻ കിതച്ചുകൊണ്ട് ചോദിച്ചു. ഷൈൻ.. സോറി.. അറിയാതെ സംഭവിച്ചത് ആണ്. ആമി അവന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.

ആ നിമിഷം അവളുടെ കണ്ണിൽ വിരിഞ്ഞ വികാരം അവനു മനസിലായില്ല. അത് കണ്ടുകൊണ്ട് ബേസിൽ അങ്ങോട്ടു കടന്നു വന്നു . “ഡാ പ്രാക്ടീസ് കഴിഞ്ഞിട്ട് എത്ര നേരം ആയി .നീ എന്താ പറയാതെ ഇങ്ങോട്ടു വന്നത് ..ഞാൻ എവിടെ ഒക്കെ അന്വേഷിച്ചു നീ വരുന്നില്ലേ ..? ” “അല്ല ഇത് ആരാടാ ..?” സംശയത്തിൽ ആമി യുടെ മുഖത്തു നോക്കിട്ട് ചോദിച്ചു .. “ആഹ്ഹ് ഡാ ഇത് ആമി ,അമേലിയ സ്കൂളിൽ ഒരുമിച്ചു പഠിച്ചതാ പ്ലസ് ടു വരെ ..” ഷൈൻ ആമി യെ ബേസിലിനു പരിചയപ്പെടുത്തി . “Am basil mathews..” ബേസിൽ സ്വയം പരിചയപ്പെടുത്തി .

“കുട്ടി ഏത്‌ കോഴ്സ് ആണ് ..? ” ബേസിൽ ആഞ്ഞു കൂവി “Msc സൈക്കോളജി ..” ആമി ചെറിയ ചിരിയോടെ പറഞ്ഞു “ശെരി ഷൈൻ ഞാൻ പോവുന്നു “….ബേസിലിനെ ഒഴിവാക്കാൻ എന്നോണം അവൾ ഷൈനിനോട് യാത്ര പറഞ്ഞു . “എവിടെയാ സ്റ്റേ ..?” ഷൈൻ ചോദിച്ചു . “കോളേജ് ഹോസ്റ്റൽ തന്നെയാ ..എന്നും വിട്ടിൽ പോയി വരാൻ പറ്റില്ല ” അവൾ പറഞ്ഞു “ഒരു കാര്യം വിട്ടു .ഞാൻ ഇവിടെ ആണ് പടിക്കുന്നത് എന്നു ആരാണ് പറഞ്ഞത് ..?” അവൻ സംശയ ഭാവത്തിൽ ചോദിച്ചു .

“അതൊക്കെ ഞാൻ കണ്ടു പിടിച്ചു ആവശ്യം എന്റെ അല്ലെ …?” അവൾ ഒരു കള്ളച്ചിരിയോടെ അവനു നേരെ കൈ വീശി നടന്നു പോയി ഷൈൻ ന്തകിലും ചോതിക്കുന്നതിനു മുൻപ് അവൾ പോയി കഴിഞ്ഞിരുന്നു . “ന്താടാ അവൾ അങ്ങനെ പറഞ്ഞത് ..?” ബേസിൽ ഷൈനിന്റെ തോളിൽ തട്ടി ചോദിച്ചു . “ആവോ എനിക്ക് അറിയില്ല .അവളോട് പോയി ചോതിക്കട മരഭൂതമേ ” ഷൈൻ അവന്റെ കൈയിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു . “വിടാടാ പട്ടി കൈ വേദനിക്കുന്നു ..”ബേസിൽ ദയനീയമായി പറഞ്ഞു “വേദനിക്കട്ടെടാ അതിനാല് തിരിച്ചത് ..” ഷൈൻ പിടി വിടാതെ പറഞ്ഞു . “ദേ മാർത്ത വരുന്നു ..”

ബേസിൽ ഷൈൻ ന്റെ പിറകിലേക് നോക്കി പറഞ്ഞു ഷൈൻ ന്റെ ശ്രദ്ധ മറിയ സമയം ബേസിൽ കൈ വലിച്ചു കൊണ്ട് ഓടി .തനിക് പറ്റിയ അമളി പകരം ചോദിക്കാൻ ഷൈൻ പിന്നാലെ വെച്ച് പിടിച്ചു . *—–**——-**——* “ഡാ നിനക്ക് മർത്തയെ അത്രക് ഇഷ്ടം ആണോ ..?” ബേസിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നതിന്റെ ഒപ്പം ചോദിച്ചു . “ന്താടാ പുതിയ ഓരോ ചോദ്യങ്ങൾ ..?” ഷൈൻ പുരികം ഉയർത്തി ചോദിച്ചു . “അല്ലടാ അവളിടെ കാര്യം പറയുമ്പോൾ നീ വല്ലാതെ ഡെസ്പ് ആവുണ്ട് .ന്താടാ കാര്യം” .ബേസിൽ ചോദിച്ചു . “ഒന്നുല്ലടാ അതൊക്കെ നീ വഴിയേ അറിയും .ആദ്യം നീ വണ്ടി എടുക്കു ..”. അവർ പോവുന്നതും നോക്കി ചുവന്ന മുഖവും നീറുന്ന മനസുമായി അമേലിയ നില്കുന്നുണ്ടായിരുന്നു മാർത്ത അവൾ മനസ്സിൽ ആ പേര് ഉരുവിട്ടു… തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 2