LOVE BOND: ഭാഗം 11

 

എഴുത്തുകാരി: AJWA

അമ്മേ, അവള് ഇവിടെയൊന്നും ഇല്ലല്ലോ.... എവിടെപ്പോയി.... അഭി തെല്ല് ആധിയോടെ ചോദിച്ചു....അനിതയുടെ മുഖത്തും ആ പരവേഷം കാണാം.... ഈ കുട്ടി ഇതെവിടെപ്പോയി..... അമ്മ ടെൻഷനാവല്ലേ അവളെവിടെപോവനാ ഇവിടെ എവിടേലും ഉണ്ടാകും....നമുക്ക് അങ്ങോട്ടൊക്കെ നോക്കാം.... ഉം... അവരവിടെയൊക്കെ നോക്കിയെങ്കിലും അവളവിടെയൊന്നും ഉണ്ടായിരുന്നില്ല.... അവരാകെ ടെൻഷനായി നിൽക്കുമ്പോഴാണ് മാളവിക വാഷ്റൂമിൽ നിന്നും വന്നത്. അവളെകണ്ടതും അവനടുത്തേക്ക് ചെന്ന്.... മാളവിക, അപ്പുവിനെ കണ്ടിരുന്നോ... ഞാൻ അങ്ങോട്ട്‌ പോകുമ്പോൾ നിങ്ങടെ കൂടെയുണ്ടായിരുന്ന ആ ആളോട് സംസാരിക്കുന്നുണ്ടായിരുന്നു... ഏതാളോട്.... ആ കുട്ടിയില്ലേ ശ്രയ, അവളുടെ ഫാദർ ആണെന്ന് തോന്നുന്നു.... അതുകേട്ടതും അഭിയും അനിതയും പരസ്പരം നോക്കി..... ഹർഷൻ എന്നോട് പോകുമ്പോൾ പറഞ്ഞതാ ശ്രദ്ധിക്കാൻ....

അഭീ എടാ.... അമ്മ ടെൻഷൻ ആവണ്ട എനിക്കറിയാം എന്താ വേണ്ടതെന്നു... വന്നേ.... അഭി നടന്നതും അനിതയും മാളവികയും പുറകെച്ചെന്നു...അവൻ നേരെ ശ്രയയുടെ അടുത്തേക്കാണ് പോയത്.... ശ്രയാ..... അവന്റെയാ വിളികേട്ടതും അവള് പുരികം ചുളിച്ചു, അവൾക്ക് തീർത്തും അപരിചിതമായിരുന്നു ആ ശബ്ദം..... അവളെന്തെന്ന ഭാവത്തിൽ അവനെ നോക്കി..... അപ്പു എവിടെ..... ഇത്തവണ ജാനകിയുടെ ശ്രദ്ധ അങ്ങോട്ട് നീണ്ടു..... അവളോ... അവളിത്രയും നേരം എന്റെ മടിയിൽ ഉണ്ടായിരുന്നു, ഇപ്പോൾ ഇറങ്ങി പോയെ ഉള്ളു.... എടീ... ചോദിക്കുന്നതിന് ഉത്തരം ഉണ്ടാക്കിയാൽ മതി... നിന്റെ തന്തയെവിടെ... അഭീ മര്യാദക്ക് സംസാരിക്കണം..... ഞാൻ മാന്യതയോടെയാ സംസാരിക്കുന്നത്....ഹർഷൻ വന്നാൽ ഇങ്ങനെയാവില്ല.... നിന്റെ തന്തയുടെ നട്ടെല്ല് അവനെടുക്കും, അതുവേണ്ടേൽ മര്യാദക്ക് അവളെ ഇങ്ങോട്ട് കൊണ്ടുവരാൻ പറാ.... എന്താ... അഭി എന്താ ഉണ്ടായത്... അപ്പൂന് എന്താ പറ്റിയെ..

അത് നിങ്ങടെ കെട്ടിയോനെ വിളിച്ചു ചോദിക്ക്.... അഭീ എന്റെ അച്ഛൻ എന്തിന് അങ്ങനെ ചെയ്യണം....അത് നീ പറാ.... നിനക്ക് വേണ്ടി.... അർജുൻ അവളെ കെട്ടുമോ എന്നാ പേടികൊണ്ട്..... അങ്ങനെ വല്ല പേടിയുമുണ്ടെൽ അതൊഴിവാക്ക്... കാരണം അപ്പു ഹർഷന്റെ വൈഫാണ്.... അതുകേട്ടതും ശ്രയയും ജാനകിയും ഞെട്ടി.... ശ്രയ്ക്ക് ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു ആ വാർത്ത....ആ സന്തോഷം ആ കണ്ണുകളിൽ പ്രതിഫലിച്ചുകാണാം..... ഇനി പറാ, അവളെവിടെ...... എനിക്കറിയില്ല... സത്യമായിട്ടും എനിക്കറിയില്ലേ... മോളെ ശ്രെയേ നീയൊന്ന് അച്ഛനെ വിളിച്ചു ചോദിക്ക്..... ആന്റി പ്ലീസ്... എന്റെ അച്ഛൻ അങ്ങനെയൊരാളല്ല.... എനിക്കറിയാം അച്ഛൻ എനിക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന്, എന്നാൽ അതിനർത്ഥം എനിക്കുവേണ്ടി മറ്റൊരാളെ ഇല്ലാതാക്കുമെന്നോ ഉപദ്രവിക്കുമെന്നോ എന്നല്ല...... നീയെന്റെ ക്ഷമയെ പരീക്ഷിക്കരുത്... ശ്രയാ....

അപ്പു നിന്റെ അച്ഛനോട് സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടതാ..... മോളെ... ശ്രയാ.... പറാ... നീയൊന്ന് അച്ഛനെ വിളിച്ചു അപ്പു എവിടെയുണ്ടെന്ന് ചോദിക്ക്.... ജാനകി അവളോട് അപേക്ഷിക്കുന്നപോലെയാണ് പറയുന്നത്.... എന്റമ്മേ.... അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേ.... അച്ഛനെ അങ്ങനെയാണോ അമ്മ മനസിലാക്കിയത്...... അവളതും പറഞ്ഞു അവിടെയിരുന്നതും അവര് പരസ്പരം നോക്കി.....അവരുടെ സംസാരം കേട്ടുകൊണ്ടാണ് ഹർഷൻ വന്നത്.... വന്നപാടെ അവൻ അനിതയെ നോക്കി.... ആന്റി... അരു എവിടെ..... നിങ്ങൾക്കൊക്കെ എന്തുപറ്റി.... അത്.... അത് മോനെ... അത്.... അപ്പൂനെ കാണുന്നില്ല... കാണുന്നില്ലേ... നിങ്ങളെ ഏല്പിച്ചല്ലേ ഞാൻ പോയത്.... സാർ.... ശ്രയയുടെ ഫാദറിനോട് സംസാരിച്ചു നിൽപ്പുണ്ടായിരുന്നു അവള്... പിന്നെയാ.... ഹർഷൻ ശ്രയയെ നോക്കിയതും അവള് പുച്ഛിച്ചു...... ഡീ..... നിന്റെ ആ പുന്നാര അച്ഛനെ ഞാൻ വിളിക്കണോ നീ വിളിക്കുന്നോ...

ഞാൻ പറഞ്ഞല്ലോ അച്ഛൻ അങ്ങനെ അല്ല.. ഓഹ്... നീ വിളിച്ചിട്ട് അച്ഛനോട് പറ, അരമണിക്കൂറിനുള്ളിൽ അയാളും അരുവും ഇവിടെ എത്തിയില്ലെങ്കിൽ പിന്നെ നിനക്കൊരു വെള്ളമുണ്ടും കൊണ്ടുവരാൻ....... വിളിക്ക്..... ഛീ വിളിക്കെടി... അവൻ അലറിയതും അവള് ഫോണെടുത്ത് അയാളെ വിളിച്ചു..... എന്താ മോളെ.... അച്ഛൻ എവിടെയാ..... ആ അർപ്പണ അച്ഛന്റെയൊപ്പം ഉണ്ടോ.... ഇവിടെ എല്ലാവരും എന്നെ ഓരോന്ന് പറയുന്നു...... അവർക്കൊക്കെ തലയ്ക്കു വല്ല അസുഖവും ആവും... എനിക്കെന്തിനാ അവളെ..... ഫോൺ ലൗഡ് സ്പീക്കറിലാണ്, ഹർഷൻ അവളുടെ കയ്യിൽനിന്നും ഫോൺ തട്ടിപ്പറച്ചു. വാങ്ങി...... എടോ.... തന്റെ ഈ പുന്നാരമോളെ ജീവനോടെ വേണമെന്നുണ്ടെങ്കിൽ അവളെ ഇവിടെ എത്തിക്കണം..... അരമണിക്കൂർ.... കേട്ടല്ലോ.... വെറുതെ എനിക്ക് പണിയുണ്ടാക്കരുത്..... അവന്റെ ഉറച്ച തീരുമാനം കേട്ടതും അയാളുടെ നെഞ്ചോന്ന് കാളി... എന്താടോ ഇപ്പോൾ ഒന്നും പറയാനില്ലേ.....

ഒരു മിനിറ്റ് വൈകിയാൽ, പിന്നെ ഇവളുണ്ടാകില്ല ഹർഷൻ ഫോൺ കട്ട്‌ ചെയ്തവിടെയിരുന്നു, ജാനകി അവനെത്തന്നെ നോക്കുകയാണ്...... ഒപ്പം ഹൃദയം പടപടാ മിടിക്കുന്നുമുണ്ട്.... ഹർഷൻ പറഞ്ഞ സമയത്തിനുമുന്പേ അയാള് അപ്പുവിനെയുംകൊണ്ട് അങ്ങോട്ട്‌ വന്നു , അവളാകെ വാടി കുഴഞ്ഞിട്ടുണ്ട്... അനിതയും അഭിയും അവൾക്കരികിലേക്ക് പെട്ടന്നടുത്തു.... അപ്പൂ.... ഓക്കേ അല്ലെ.... പ്രശ്നമൊന്നുമില്ലല്ലോ...... ഇല്ലെന്നവൾ തലയാട്ടി... എന്തോ ശബ്ദം കേട്ടാണ് അവരൊക്കെ തിരിയുന്നത്, ഹർഷൻ ശ്രയയുടെ അച്ഛനെ പെരുമാറുന്നതാണ് കണ്ടത്.... ആവശ്യത്തിനുള്ളത് കിട്ടിയെന്ന് മനസിലായതും അഭി ഹർഷനെ പിടിച്ചുമാറ്റി..... ഹർശനപ്പോഴും ദേഷ്യം മാറിയിട്ടില്ല, ആ ദേഷ്യത്തോടെ അവൻ അപ്പുവിനരികിലേക്ക് നടന്നടുത്തതും അവള് പേടിയോടെ രണ്ടടി പുറകിലേക്ക് വച്ചു...... നിന്നോട് ഞാൻ പറഞ്ഞതല്ലേ, എങ്ങോട്ടും പോവരുതെന്ന്... അല്ലേലും ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിനക്ക് പുല്ലുവിലയാണല്ലോ..

. എനിക്കെ നിന്റെ പുറകെ ഇങ്ങനെ നടന്നു മടുത്തു, കുറച്ചു കാലമായി ഞാനിത് തുടങ്ങിയിട്ട് ഇനിയെങ്കിലും എനിക്ക് കുറച്ചു സമാധാനം വേണം... നീ നിന്റെ ഇഷ്ടം പോലെ എന്താണെന്നുവച്ചാൽ ചെയ്തോ ഞാൻ ഇടപെടില്ല...... ഞാൻ എന്റേവഴിക്ക് പോവാ..... നിന്റെ വിചാരം നീ ആരാന്നാടി, ഓരോന്ന് ഒപ്പിച്ചുവെക്കുന്നത്..... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് സ്വന്തം നന്മയെ കരുതിയാണെന്ന് മനസിലാക്കാനുള്ള സാമാന്യ വിവരം കാണിക്കണം...... ഓരോ ശല്യങ്ങൾ... നിക്കറിയാം... ഞാൻ എല്ലാർക്കും ശല്യമാണെന്ന്..... ഇനി ആർക്കും ശല്യമാവില്ല..... അവളുടെ കണ്ണ് നിറയുന്നുണ്ട്, ബാക്കിയെല്ലാവരും അവരുടെ സംസാരം ശ്രദ്ധിക്കുകയാണ്.... എന്താ.... ചാവാൻ പോവാണോ.... ഇടയ്ക്കിടെ പറയുന്നതല്ലേ അത്... അങ്ങനെയാണേൽ അത് നടക്കട്ടെ ഞാൻ തടയില്ല....

പോയി ചാവ്, അതാകുമ്പോൾ എല്ലാ ടെൻഷനും അവസാനിക്കുമല്ലോ.......നീ ചത്താലും ജീവിച്ചാലും ഞാൻ ഇനി അതിലിടപെടില്ല, മടുത്തു എനിക്ക്.... എല്ലാത്തിനും ലിമിറ് ഉണ്ട്...... ഇപ്പോൾ തന്നെ ഞാൻ കാലുപിടിക്കുംപോലെ പറഞ്ഞതല്ലേ ആരുടേയും കൂടെപോകരുത് ഇവിടെ നിൽക്കണമെന്ന്, അത് അനുസരിച്ചോ.... അവളുടെ കണ്ണുകൾ യാതൊരു മയവുമില്ലാതെ നിറയുകയാണ്..... അതുകാണുംതോറും അവന്റെ ദേഷ്യം അലിഞ്ഞില്ലതാവാൻ തുടങ്ങി..... ഞാൻ.... ഞാൻ പറഞ്ഞതാ വരുന്നില്ലെന്ന്... അപ്പോൾ... അപ്പൊ... എന്തോ സ്പ്രേ ചെയ്തതാ.... ഞാൻ പോയതല്ല... സത്യായിട്ടും പോയില്ല... അതുകേട്ടതും അവനൊന്നു അയാളെ തറപ്പിച്ചുനോക്കി..... അതുകണ്ടതും അയാള് വേഗം തലകുനിച്ചു...... അവനു അവളെ കാര്യമറിയാതെ എന്തെല്ലാമോ പറഞ്ഞതിൽ നല്ല വിഷമം ഉണ്ടായിരുന്നു.....അവൾടെ എങ്ങലുകൾ ഇപ്പോഴും അവനു കേൾക്കാം......

ഹർഷേട്ടൻ ഇനി ന്റെ കാര്യമോർത്ത് ടെൻഷൻ ആവണ്ട.... സത്യായിട്ടും ഞാൻ ഇനി ശല്യത്തിനൊന്നും വരില്ല..... സത്യം........ അതും പറഞ്ഞു അവള് തിരിഞ്ഞു നടന്നു... ഹർശനവിടെ തറഞ്ഞു നിൽക്കുന്നതുകണ്ടതും അനിത വന്നു അവന്റെ തോളിൽ തട്ടി..... ഹർഷാ എനിക്ക് മനസിലാകും നിന്റെ വിഷമം.... ഇപ്പോൾ അപ്പൂന് നല്ല സങ്കടം വന്നിട്ടുണ്ട്..... നീയൊന്ന് ഒപ്പം ചെല്ല്... ആന്റി ഞാൻ അപ്പോഴത്തെ ആ ടെൻഷനിൽ.... അതൊക്കെ നീ അവളോട് സംസാരിക്ക്...... ഒന്ന് ശ്വാസമെടുത്ത് അവനങ്ങോട്ട് നടന്നു... അവള് പതിയെ സ്റ്റെയർ ഇറങ്ങുന്നതുകണ്ടതും അവൻ ചെന്ന് തോളിലൂടെ കയ്യിട്ടു..... അരൂ.... മോളെ സോറി...... ഞാൻ അപ്പോഴത്തെ ആ സങ്കടത്തിൽ പറഞ്ഞതാ.... ദേഷ്യമായോ നിനക്ക്.... ഹർഷേട്ടൻ പറഞ്ഞത് സത്യമല്ലേ.... ഞാൻ ശരിക്കും ഒരു ശല്യമല്ലേ... ജനിച്ചപ്പോൾ മുതൽ എല്ലാർക്കും ശല്യാ...... എനിക്കും മടുത്തു എന്നെ........ അരൂ..... എടാ ... സോറി..... പ്ലീസ് ഒന്ന് മനസിലാക്ക്......

ആർക്ക് ശല്യം ആണേലും എനിക്ക് അങ്ങനെ അല്ല...... ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടല്ലേ എനിക്കിങ്ങനെ ടെൻഷൻ ആവുന്നേ... ഒന്ന് ചിന്തിച്ചുനോക്ക്.......ഇനി ഞാൻ ഇങ്ങനെയൊന്നും പറയില്ല.... പ്രോമിസ്........ അരൂ.......എടാ..... അവളാവനെയൊന്ന് നോക്കി..... സോറി അരൂ, പെട്ടന്ന് നിന്നെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ ഞാനാകെ..... അതാ എന്തൊക്കയോ അല്ലാതെ മനഃപൂർവമല്ല.... സത്യം .. അത് സാരല്യ പോട്ടെ....... കണ്ണ് തുടച്ചുകൊണ്ട് അപ്പു പറഞ്ഞപ്പോൾ അവന്റെയുള്ളം തണുത്തു.... ആദിയേട്ടനെ കണ്ടോ.... എന്തുപറഞ്ഞു... നിന്നോട് എന്റൊപ്പം പോരാൻ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും നോക്കേണ്ടെന്ന്.... ഇനി നിന്റെ ഇഷ്ടം... ഞാൻ വരാം... അർജുന് ബോധം വന്നിട്ട്...... ഓക്കേ..... അവന്റെയടുത്തുനിന്ന് അവള് നേരെപോയത് അനിതയുടെ അടുത്തേക്കാണ് അവളെ കണ്ടതും അവര് നോട്ടം വിദൂരതയിലേക്ക് പായിച്ചു....

ആന്റി.... നിക്ക് അറിയാം ന്നോട് വെറുപ്പാകുമെന്ന്, അർജൂന് ബോധം വന്നാൽ അപ്പോൾ പൊക്കോളാം ഞാനിവിടുന്നു സത്യം..... ന്നോട് ഇങ്ങനെ മിണ്ടാതിരിക്കല്ലേ, വേണേൽ ന്നെ വഴക്ക് പറഞ്ഞോ തല്ലിക്കോ... ബട്ട്‌ ഇത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല...... കണ്ണുനിറച്ചു ഒരു പൈതലിനെപോലെ അവള് പറഞ്ഞതും അനിതയുടെ ഉള്ളവും പിടഞ്ഞു, അവരവളുടെ മുടിയിൽ മാടി..... മോളേ.... അപ്പൂ എന്തൊക്ക സംഭവിച്ചാലും നീ ഒരിക്കലും ഹർഷനെ വേദനിപ്പിക്കരുത്, അവനെ വിട്ടുപിരിയരുത്..... അവളതിന് മറുപടി നൽകിയില്ല, പകരം അവരെ കെട്ടിപിടിക്കുകയാണ് ചെയ്തത്..... രണ്ടു ദിവസം കഴിഞ്ഞതും അർജുനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു, എല്ലാവരും അവനു ചുറ്റും കൂടിയിട്ടുണ്ട്, ബോധം വന്നതും അവന്റെ കണ്ണുകൾ തിരഞ്ഞത് അപ്പുവിനെയായിരുന്നു....... അവളെ കണ്ടതും അവന്റെ നോട്ടം അവളിൽ കേന്ദ്രീകരിച്ചു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...