മനമറിയാതെ 💙: ഭാഗം 4

 

രചന: സന

പെട്ടന്ന് ആയതിനാൽ അവളുടെ ഉള്ളിലൂടെ എന്തോ ഒന്ന് കടന്നു പോയി.. ഒപ്പം കവിളുകൾ എന്തിനോ വേണ്ടി ചുമന്നു..!! അവനെ നോക്കാൻ അവൾക് ആയില്ല.. അവനും അവളെ നോക്കാതെ ആഹാരത്തിൽ മാത്രം ശ്രെധിച്ചു.. അന്നത്തെ ആഹാരത്തിന് പതിവിലും സ്വാദ് ഉള്ളത് പോലെ തോന്നി അവന്..!! ____💙✨️ "അച്ഛേ എന്തിനാ അങ്ങനെ ചെയ്തേ.." "മിത്ര നിനക്കിപ്പോ ആരാ.." ആരവിന്റെ ചോദ്യത്തിന് ശ്രീധരൻ മറുചോദ്യം പോലെ ചോദിച്ചു..പരസ്പരം നോക്കാതെ ദൂരെ നോക്കി ഇരുവരും കുറച്ചു നേരം തുടർന്നു.. "അച്ഛക്ക് തോന്നുന്നുണ്ടോ ഞാൻ ഇപ്പോഴും മിത്രയേ സ്നേഹിക്കുന്നുണ്ടെന്ന്..??" അവൻ പോലും അറിയാതെ വാക്കുകളിൽ ഇടർച്ച വന്നിരുന്നു..!! "ഇല്ല കണ്ണാ..!! നിന്റെ മനസ്സിൽ ഇപ്പോ അവൾക് ഏട്ടത്തിയുടെ സ്ഥാനം ആണെന്ന് അച്ഛന് അറിയാം.. എന്നിട്ടും നീ മിത്രയുടെ സാനിധ്യം ഉള്ളിടത് നിന്നൊക്കെ മാറി നിക്കുന്നത് നല്ലതാണെന്നു തോന്നുന്നുണ്ടോ..??" "ഞാൻ.. അങ്ങനെ ഒന്നും.. എനിക്ക് എന്തോ ഉള്ളിൽ ഒരു വിഷമം പോലെ..മുന്നിൽ ചെന്ന അറിയാതെ എല്ലാം പറഞ്ഞു പോകുവോ എന്നാ ഭയം..!!" "കണ്ണാ.. നിന്റെ മനസ്സിലെ വിഷമം എന്താണെന്ന് മനസ്സിലാവുന്നുണ്ട്.. എങ്കിലും ഒരു കാര്യം എന്റെ മോൻ എപ്പോഴും ഓർമയിൽ വച്ചിരിക്കണം..

നമ്മൾ കൂടുതലും എന്തിനെയാണോ ഭയപ്പെടുന്നത് അതിനെ മറികടക്കാൻ ആദ്യം നമ്മൾ പഠിക്കണം.. അതിന് നിനക്ക് സാധിച്ചാൽ മറ്റെല്ലാം നിന്റെ കയ്പിടിയിൽ ആവും.. നിന്റെ മനസിലെ ചിന്തകളെയാണ് നീ പേടിക്കുന്നത്.. അതിനെ നീ മറികടന്ന അതായിരിക്കും നിന്റെ വിജയം.. അതിന് നീ എല്ലാത്തിൽ നിന്നും മാറി നിക്കുവല്ല വേണ്ടത്.. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ..??" കവിളിൽ തലോടി അയാൾ ചോദിച്ചതും ആരവ് ശ്രീധരനെ ഇറുക്കി പുണർന്നു.. അയാള്ഡ് കണ്ണുകളും നിറഞ്ഞു.. അവന്റെ പുറത്ത് മെല്ലെ തഴുകി കൊണ്ടിരുന്നു..ആരവിനും അതൊരു ആശ്വാസമായി തോന്നി..!! ____💙✨️ "ഇതെന്തിനാ അമ്മ ഇത്രേ കറികൾ.." "ഓ ഞാൻ മോളോട് പറഞ്ഞില്ല അല്ലെ.. തിരക്കിനിടെ വിട്ട് പോയതാ..ഇവിടെ ഒരു ചടങ്ങ് ഉണ്ട്.. കല്യാണം കഴിഞ്ഞ വധുവരന്മാരെ കണ്ട് അനുഗ്രഹിക്കാനും അവരെ വിരുന്നിനു ക്ഷണിക്കാനും ഒക്കെ ആയിട്ട് ബന്ധുക്കൾ ഒക്കെ ഇങ്ങട് വരും..ഏട്ടന്റെ ബന്ധുക്കൾ ആണ് ഇന്ന് വരുന്നേ.. അപ്പോ അവർക്കുള്ള സദ്യക്ക് വേണ്ടീട്ടാ.." ജാനകി ജോലിക്കിടയിൽ തന്നെ മിത്രയോട് പറഞ്ഞു.. ഇനി മുറിക്കാനുള്ള കുറച്ചു വെജിറ്റബിൾസ് കയ്യിലെടുത്തു അവൾ കേട്ട് നിന്നു.. ഇതുവരെ ഒരിടവും കേൾക്കാത്ത ഒരാചാരം.. അവൾ ഓർത്തു..

"അപ്പോ അമ്മയുടെ വീട്ടുകാരോ..?" കാരറ്റിന്റെ പുറം ഭാഗം വൃത്തിയാക്കി കൊണ്ട് മിത്ര ചോദിച്ചു.. കുറച്ചു കഴിഞ്ഞും മറുപടി ഇല്ലന്ന് കണ്ടതും അവൾ തല ഉയർത്തി.. ചെറുതായി പൊടിഞ്ഞ കണ്ണുനീർ തുടച് നീക്കുന്ന ജാനകിയെ കാണെ അവൾക് വല്ലാതെ തോന്നി.. മിത്ര അവരുടെ കയ്യ് പിടിച്ചു.. "അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിലേ മരിച്ചു പോയി..ബന്ധുക്കൾ ഒക്കെ അന്നേ ഞങ്ങളെ കൈവെടിഞ്ഞിരുന്നു.. എനിക്കെന്ന് പറയാൻ ആകെ ഉള്ളത് ഒരു ചേട്ടൻ ആയിരുന്നു... ഇപ്പോ ചേട്ടനും എന്നെ വേണ്ടാതായി..!!" "അമ്മ.. ഞാൻ വെറുതെ.. സോറി.." മിത്രയുടെ മുഖത്തെ വിഷമം കണ്ടതും ജാനകി പെട്ടന്ന് കണ്ണ് തുടച്ചു.. അവളോട് ഒന്നും ഇല്ലെന്ന് കണ്ണ് ചിമ്മി.. "അതൊന്നും സാരല്ല..." ബാക്കി ജോലികൾ നോക്കുന്നതിനിടെ മിത്രയുടെ ഉള്ളിൽ ജാനകിയുടെ ചേട്ടൻ എന്തുകൊണ്ട് ഇപ്പോ മിണ്ടുന്നില്ല എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ വീണ്ടും അമ്മക്ക് വിഷമം ആയാലോ എന്ന് കരുതി അവൾ അതിന് പോയില്ല..!! _____💙✨️ അർണവിന്റെ അച്ഛന്റെ വീട്ടുകാർ ഉച്ചയോടെ അടുത്തപ്പോൾ തന്നെ എത്തിയിരുന്നു.. പിന്നെ അവിടെ ആകെ ഒരു ബഹളം തന്നെയായിരുന്നു.. കാർണോർ മുതൽ തുടങ്ങി ഒരു നീണ്ട ക്യു തന്നെ ഉണ്ടായിരുന്നു മിത്രക്കും അർണവിനും അനുഗ്രഹം വാങ്ങാൻ..

അവരുടെ വീട്ടിൽ ഒക്കെ പോയി വരുമ്പോഴേക്കും ഏകദേശം ഒരു മാസത്തോളം ആവും എന്ന് മിത്രക്ക് ഉറപ്പ് ആയി.. "മോൾ ഒരു പാട്ട് പാടിക്കെ.." ഉച്ചക്കുള്ള സദ്യ ഒക്കെ കഴിഞ്ഞ് ഹാളിൽ എല്ലാവരും ഒത്തുകൂടി ഇരിക്കെ ആയിരുന്നു കൂട്ടത്തിൽ മധ്യ വയസ്സുള്ള ഒരു അമ്മായി അത് പറഞ്ഞത്.. ശ്രീധരന്റെ സഹോദരി ആയിരുന്നു അത്.. സ്ത്രീജനത്തിന്റെ നാടുവിലയാണ് മിത്ര ഇരിക്കുന്നത്.. കുറച്ചു മാറി ആണുങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.. അമ്മായി പറഞ്ഞത് കേൾക്കെ എല്ലാരുടെയും നോട്ടം അവളിൽ ആയി..ആദ്യം ഒന്ന് മടിച്ചെങ്കിലും അർണവ് അവൾക് കണ്ണ് ചിമ്മി പാടാൻ പറഞ്ഞു ചുണ്ടനക്കി.. എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്ത് അവൾ കണ്ണടച്ചു.. 🎶🎵തീരമേ.. തീരമേ.. നീറുമലകടലാഴമേ ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ.. തീക്ഷ്ണമായ് പുൽക കിരണകരങ്ങളാൽ ഇവളെ നീ.. ആകാശമേ.. കഥയിലെ ഹൂറിയോ ഞാൻ? കടൽനടുക്കോ നിൻറെ മരതകഗൃഹം? കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം? ഇവിടമോ ശരണാലയം? നീ തരും കരുണാകരം? നമ്മളെത്തിയ പവിഴദ്വീപഹൃദം? തേടിയ തീരം ദൂരം?

കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിൻറെ മരതകഗൃഹം കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം ഇവിടെ നിൻ പ്രണയാലയം എൻറെ പ്രാർത്ഥനയായിടം നമ്മളെത്തിയ പവിഴദ്വീപഹൃദം തേടിയ തീരം ദൂരം തീരമേ.. തീരമേ.. നീറുമലകടലാഴമേ ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ.. തീക്ഷ്ണമായി പുൽക കിരണകരങ്ങളാൽ ഇവളെ നീ...🎶🎵 മിത്ര പാടി നിർത്തി മെല്ലെ കണ്ണുകൾ തുറന്നു.. ആദ്യം അവളുടെ മിഴികൾ ചെന്ന് നിന്നത് അർണവിൽ ആയിരുന്നു.. ചെറുതായി കണ്ണുനീർ പൊടിഞ്ഞിട്ടുണ്ട് അവനിൽ.. ചുണ്ടിൽ മനോഹരമായ പുഞ്ചിരി..!! ചുറ്റും കയ്യടി കൊണ്ട് നിറഞ്ഞു.. അവൾ അവനിൽ നിന്ന് കണ്ണ് മാറ്റി മറ്റുള്ളവരെ നോക്കി.. "യ്യോ.. ഏട്ടത്തി.. എന്ത് സ്വീറ്റ വോയിസ്‌.. ഇവിടെ എല്ലാം എക്കോ പോലെ കേൾക്കുന്നുണ്ടായിരുന്നു.." അർണവിന്റെ ചെറിയച്ഛന്റെ മകൾ മായ അത് പറയുന്നതിനൊപ്പം അവളെ കെട്ടിപിടിച്ചു.. മുതിർന്നവർ കണ്ണ് കിട്ടാതിരിക്കാൻ ഉഴിഞ്ഞു ഇടുകയും മറ്റും ചെയ്യുമ്പോ കുഞ്ഞ് കുട്ടികൾ അവളെ പ്രോത്സാഹനം കൊണ്ട് പൊതിഞ്ഞിരുന്നു.. "മോൾ എത്ര നാളായി പാട്ട് പഠിക്കുന്നത..??പുറത്ത് പാടാൻ ഒക്കെ പോവുവോ..??" "കുഞ്ഞിലേ മുതലേ..അങ്ങനെ പോയിട്ടില്ല.. കലാക്ഷേത്രത്തിന്റെ കീഴിൽ എന്തെങ്കിലും പ്രോഗ്രാം ഉണ്ടേൽ അതിനൊക്കെ പോകും.."

വിശേഷം ചോദിക്കുന്ന നേരത്തൊക്കെ അർണവ് അവളിൽ നിന്ന് കണ്ണെടുത്തിരുന്നില്ല.. ചുറ്റും ഉള്ളവരെ ശ്രെദ്ധിക്കാതെ അവളെ തന്നെ നോക്കുന്നവനെ കാണെ അവൾക്കും വല്ലാത്ത പരവേഷം തോന്നി.. ഇടയ്ക് അവൻ മിത്രക്ക് സൈറ്റ് അടിച്ചു കാണിച്ചതും അവൾ കണ്ണുകൾ പിടപ്പോടെ പിൻവലിച്ചു..!! "പതിയെ നോക്ക് ടാ.. മിത്ര മോൾ വല്ലാതെ വിയർക്കുന്നുണ്ട്.." "ഏട്ടാ..കണ്ട്രോൾ.. മാനം കളയരുത്.." ശ്രീധരന്റെയും ആരാവിന്റെയും കമന്റടി വന്നതും അർണവ് അവളിൽ നിന്ന് കണ്ണ് മാറ്റി..അവർക്ക് ഇളിച്ചു കൊടുത്തു.. അനുസരണ ഇല്ലാതെ അവളിൽ വീണ്ടും പാറി വീഴുന്ന മിഴികൾ അവനിൽ വല്ലാത്ത കുളിരു നിറച്ചു..!! മിത്രയിലും..!! ______💙✨️ "മിത്ര..." കാബോർഡിൽ എന്തോ നോക്കെ പിന്നിൽ നിന്നയുള്ള അർണവിന്റെ വിളിയിൽ മിത്ര തിരിഞ്ഞു നോക്കി.. മുന്നിൽ നിന്ന് പരുങ്ങുന്ന അവനെ അവളും നോക്കി.. "I... W..ant..to hug y..ou.. Can I??" കണ്ണിൽ പ്രണയം നിറച്ചവൻ ചോദിക്കേ അവളുടെ അടിവയറ്റിൽ വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു.. കണ്ണുകൾ അണുകിട മാറ്റാതെ തന്നിലേക്ക് നടന്നടുക്കുന്നവനെ കാണെ മിത്ര കാബോർഡിൽ ചാരി നിന്നു.. കണ്ണിൽ അർണവിന്റെ രൂപം മാത്രം..!! അവന്റെ നിശ്വാസം നെറ്റിയിൽ തട്ടുന്നതറിഞ്ഞു കണ്ണുകൾ മുറുക്കി പൂട്ടി.. ശ്വാസം ആഞ്ഞു വലിച്ചവൾ കണ്ണുകളുയർത്തി നോക്കി..!! .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...