മനം പോലെ മംഗല്യം : ഭാഗം 1
എഴുത്തുകാരി: ജാൻസി
” എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പം അല്ല.. പക്ഷേ എന്റെ ജീവിതത്തിനു ഒരു അവസാനം ഉണ്ടെകിൽ അതു നിന്നോടൊപ്പം ആയിരിക്കും.. കാരണം നിന്നെ കണ്ടനാൾ മുതൽ എന്റെ ജീവനാണ് നീ..എന്റെ ജീവിതം പൂർണ്ണമാകണമെകിൽ നീ എന്നോടൊപ്പം എന്റെ നിഴലായി കൂടെ വേണം”….. “I love you..
“ഭഗവാനെ ഞാൻ കണ്ടതു സ്വപ്നം ആയിരുന്നോ?
കുളിച്ചു ചുന്ദരി ആയി… ചെമപ്പ് കളർ ദാവണി ആണ് വേഷം ചെറിയ ചുമന്ന കളർ കല്ല് വച്ച ജിമ്മിക്കി കമ്മൽ.. പിന്നിയ മുടിയിൽ മുല്ല പൂ ചൂടി ചുണ്ടിൽ ചെറുതായി ലിപ് ബാം പുരട്ടി കണ്ണ് എഴുതി നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ടു…കണ്ണാടിയുടെ മുന്നിൽ നിന്നു ഒരു ഫാഷൻ ഷോ ഒക്കെ നടത്തി താഴേക്കു വന്നു.. അപ്പോൾ രണ്ടു പേര് ജോലിക്കു പോകാനുള്ള തിരക്കിൽ എല്ലാം റെഡി ആകുന്നു. ഹരി പ്രസാദും ഭാര്യ ദേവികയും (സോറി, ഇവരെ നമ്മൾ പരിജയ പെട്ടില്ല.. ഹരി & ദേവിക, രണ്ടു പേരും ഗവണ്മെന്റ് ഹൈ സ്കൂൾ അദ്യാപകരാണ്. ഇവരുടെ പ്രേമവിവാഹമായിരുന്നു… ബട്ട് ഒളിച്ചോടിയല്ല well arranged
“ഗുഡ് മോർണിംഗ് അപ്പ ആൻഡ് അമ്മ ” ശിവ വിഷ് ചെയ്തു.. “ഗുഡ് മോർണിംഗ് ഡിയർ ആൻഡ് many many happy returns of the day ” “Dhank u dhank u” “പെണ്ണിനെ കെട്ടിക്കാൻ പ്രായം ആയി ” ദേവിക ആണ് “ദേ അമ്മേ, എനിക്ക് കല്യാണ പ്രായം ആകുമ്പോൾ ഞാൻ പറയും. അതു വരെ ഈ കാര്യം ഇനി മിണ്ടരുത്… “. ശിവ മുഖം തിരിച്ചു നിന്നു… “അയ്യോടാ, അമ്മ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ… ” “ബെസ്റ്റ് തമാശ… പറയാൻ പറ്റിയ ബെസ്റ്റ് ടൈം ” അവൾ ചിറി കൊട്ടി കാണിച്ചു…
“എന്താ ഇവിടെ ഒരു പിണക്കവും പരിഭവവും” ചോദിച്ചു തസ്ലിമ മുഹമ്മദു (തനു ) മരിയ റെജി (മരിയ ) അകത്തേക്ക് വന്നു.(ഈ വന്ന രണ്ടു അവതാരങ്ങളും നമ്മുടെ കഥ നായികയുടെ വലം കൈയും ഇടം കൈയും ആണ് ) “ആഹാ നിങ്ങളോ… രാവിലെ വന്നല്ലോ..വാ വാ… “ഹരി അവരെ അകത്തേക്ക് ക്ഷണിച്ചു. “നിങ്ങൾ വല്ലതും കഴിച്ചോ?” ദേവിക അവരെ ആഹാരം കഴിക്കാൻ വിളിച്ചു “വേണ്ട ആന്റി ഞങ്ങൾ കഴിച്ചിട്ടാ വന്നേ ” തനു പറഞ്ഞു.. “ഇന്ന് വൈകുന്നേരം ഞാൻ പറഞ്ഞ കേക്ക് കൊണ്ടേ രണ്ടുപേരും ഇങ്ങോട്ട് വരാവു കേട്ടല്ലോ ” അവൾ കഴിക്കുന്നതിനിടെ പറഞ്ഞു…. “ഓ ഉത്തരവ് ” ഹരിയും ദേവികയും കൈ കൂപ്പി പറഞ്ഞു.. “അതെന്തു cake? ” ചോദ്യം മരിയയുടെ വകയായിരുന്നു. “അതൊക്കെ ഉണ്ട് മോളെ, വൈകുന്നേരം കാണാമല്ലോ എന്തു കേക്ക് അന്ന് ” അവൾ മരിയയുടെ തോളിൽ കൈ ഇട്ടു പറഞ്ഞു.. “ഉം ”