മനസ്സറിയാതെ...💙: ഭാഗം 22

 

എഴുത്തുകാരി: CRAZY GIRL

മൂവരും നിശബ്ദമായിരുന്നു.... ഇവയുടെ കണ്ണുകൾ പുറത്തെ കാഴ്ചകളിൽ കണ്ണിട്ടു ഇരുന്നു... അവളുടെ ചുണ്ടിൽ എന്നും പോൽ പുച്ഛം തങ്ങി നിന്നു.... അതിലുപരി സന്ദീപ് പണികർക്ക് എതിരെയുള്ള എവിഡൻസ് കൈകലാക്കിയത്തിന്റെ അഹങ്കാരം... അവളിൽ നിറഞ്ഞു നിന്നു.... ദേഹം പൊതിഞ്ഞു ജാക്കറ്റ് ഒന്നൂടെ നേരെ പൊതിഞ്ഞു കൊണ്ടവൾ കാറിൽ ചാരി ഇരുന്നു ദീർഘാശ്വാസം വിട്ടു..... യാശ്വിന്റെ മനസ്സ് ശാന്തമായികൊണ്ടിരുന്നു... അവൻ തൊട്ടടുത്തു ഇരിക്കുന്നവളെ നോക്കി.... കണ്ണുകൾ അടച്ചു കിടക്കുന്നവളെ കാണെ അവന്റെ മനസ്സിൽ ഉത്തരംമില്ലാത്ത പല ചോദ്യങ്ങളും ഉയർന്നു കൊണ്ടിരുന്നു... ഇവാഗ്നി പരമേശ്വരൻ അവളും അവളിലെ പ്രവർത്തിയും അവനൊരു ചോദ്യചിഹ്നമായിരുന്നു....

ഒന്ന് നെടുവീർപ്പിട്ടുകൊണ്ടവൻ ഡ്രൈവിങ്ങിൽ ശ്രെദ്ധ പുലർത്തി... ജീവ സീറ്റിൽ ചാരി ഇരുന്നുകൊണ്ട് മടിയിൽ തല വെച്ചു തന്റെ കൈകൾ പുണർന്നു കിടക്കുന്നവനെ നോക്കി.... "പാവമാണ്... ആരോട് എങ്ങനെ പെരുമാറണം എന്നൊന്നും അറിയില്ല... നിഷ്കളങ്കമനസ്സാണ്... അവനെന്തേലും പറ്റുന്നത്... അവനും യാമിയും അകന്നു പോകുന്നത് എനിക്ക് ഓർക്കാൻ കഴിയില്ല ജീവ...." ഒരുനാൾ ജീവയോടെ യാശ്വിൻ പറഞ്ഞത് "എന്റെ ഏട്ടന്റെ ഫോൺ എടുക്കാൻ താൻ ആരാടോ... എന്റെ ഏട്ടന്റെ സാധനത്തിൽ കൈ വെക്കരുത്... അതിനൊരു അവകാശവും തനിക്കില്ല...."യാശ്വിൻ കുളിക്കാനായി കയറിയപ്പോൾ അവന്റെ ഫോണിലേക്ക് വിളിച്ച സഞ്ജുവിന്റെ കാൾ എടുത്തപ്പോൾ സഞ്ജു പറഞ്ഞതു...

പിന്നീട് സഞ്ജുവിന്റെ ഓരോ സ്വഭാവും ദേഷ്യവും ആദ്യമായി തന്നെ പഞ്ചു ചെയ്തതുമെല്ലാം ജീവയുടെ മനസ്സിൽ തെളിഞ്ഞതും അവനിൽ ചിരി വന്നു... തന്റെ കയ്യും പിടിച്ചു ഉറങ്ങുന്നവനെ ജീവ നോക്കി... "അത്ര നിഷ്കളങ്കനൊന്നുമല്ല..."സഞ്ജുവിനെ തന്നെ കണ്ണ് പതിപ്പിച്ചു ജീവ സ്വയം പറഞ്ഞു.... ഇവയുടെ ഫ്ലാറ്റിനു പാർക്കിംഗ് ഏരിയയിൽ യാശ്വിൻ കാർ നിർത്തി... ഇവ കാറിൽ നിന്ന് ഇറങ്ങി ഒപ്പം യാശ്വിനും... ജീവ സഞ്ജുവിന്റെ കവിളിൽ ഒന്ന് തട്ടി.... ഒന്ന് മൂളിക്കൊണ്ട് ജീവയുടെ മടിയിൽ മുഖം ഉരസി സഞ്ജു ഒന്നൂടെ നന്നായി ഉറങ്ങാനായി നിന്നു... "ഡാ എണീക്കെടാ "ഗംഭീരം നിറഞ്ഞ ശബ്ദം കേൾക്കേ സഞ്ജു ഉറക്ക പിച്ചിൽ ഒന്നും മനസ്സിലാകാതെ കിടന്നു...

വീണ്ടും ക്‌ളീൻ ഷേവ് ചെയ്ത കവിളിൽ ജീവ തട്ടിയതും മുഖം ചുളിച്ചുകൊണ്ടവൻ മടിയിൽ നിന്ന് എണീറ്റിരുന്നു... ഉറക്കം മതിയാവാത്തതിനാൽ അവന്റെ കണ്ണുകൾ തുറക്കാൻ പ്രയാസം തോന്നി... എങ്കിലും കഷ്ടപ്പെട്ടവൻ കണ്ണുകൾ വലിച്ചു തുറന്നു.... "താനെന്താ ഇവിടെ "ജീവയെ കാണെ സഞ്ജു നെറ്റിച്ചുളിച്ചു ചോദിച്ചു... "വെറുതെ അല്ല നിന്റെ ഏട്ടൻ ഉറങ്ങി കഴിഞ്ഞാൽ നീ കുഞ്ഞാണെന്ന് പറയുന്നേ.... ഉറങ്ങി കഴിഞ്ഞാൽ കുഞ്ഞല്ല കഞ്ചാവ് ആണ്... നിന്ന് കുണുങ്ങാതെ ഇറങ്ങെടാ പോക്കിരി..."സഞ്ജുവിന്റെ മൂക്കിൽ വലിച്ചുകൊണ്ട് ജീവ പറഞ്ഞു കാറിൽ നിന്ന് ഇറങ്ങി... സഞ്ജു മൂക് ഉഴിഞ്ഞു ഇരുന്നു കുറച്ചു നേരം വേണ്ടി വന്നു അവനു ബോധത്തിൽ വരാൻ... ഹമ്മേ പോലീസിന്റെ മടിയിൽ ആയിരുന്നോ ഞാൻ... സഞ്ജു കണ്ണ് തള്ളി.... പിന്നെ ദേഹവും മുഖവും ഒന്ന് തൊട്ടു നോക്കി... "ഹോ ഒന്നും ചെയ്തില്ല..."എന്നും ആശ്വസിച്ചുകൊണ്ടവൻ വേഗം കാറിൽ നിന്ന് ഇറങ്ങി...

അപ്പോഴാണ് അവൻ ഇവയെ കാണുന്നത്... അവൻ വേഗം ഇവക്കടുത്തു ചെന്നു അവളെ ഇറുക്കെ പുണർന്നു... "എണീറ്റോ... പഞ്ചരക്കുട്ടൻ "ഇവ അവനേം പുണർന്നുകൊണ്ട് ചിരിയോടെ ചോദിച്ചു ... സഞ്ജു അവളിൽ നിന്ന് അകന്നു നിന്നു അവളുടെ തോളിലും മുഖത്തും എല്ലാം തൊട്ടു നോക്കി... "നിനക്ക് നിനക്ക് കുഴപ്പമില്ലല്ലോ... അയാൾ അറിഞ്ഞു കാണില്ലല്ല അല്ലെ നീയാണെന്ന്... നാളെ ബോധം വന്നാൽ നിന്നെ തേടി വരില്ലായിരിക്കും അല്ലെ... വന്നാലും അയാളുടെ കാര്യം പോക്കാ... അല്ല പിന്നെ.." സഞ്ജു ഓരോന്ന് പറയുന്നത് കേൾക്കേ ഇവ അവനെ വാത്സല്യപൂർവ്വം നോക്കി.... എന്നും അവളെ മെരുക്കാൻ കഴിവുള്ളത് സഞ്ജുവിന് മാത്രമാണ്.... യാശ്വിനും ജീവയും ഇരുവരേം നോക്കി കാണുകയായിരുന്നു...

സഞ്ജുവിന് എത്രമാത്രം വിലപ്പെട്ടതാണ് ഇവ എന്നവർ അറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.... "അങ്ങനെ വരുന്നുണ്ടേൽ വരട്ടെടാ.... പൊരുതാൻ ഞാൻ റെഡി അല്ലെ..."ഇവ അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു... "പോടീ... എന്നാലും എങ്ങനെ തോന്നി ഈ കോലത്തിൽ ചെന്ന് അയാളെ വാശികരിക്കാൻ... ഒന്നുല്ലേലും കല്യാണം കഴിഞ്ഞ മനുഷ്യൻ അല്ലെ... "സഞ്ജു അവളെ കൂർത്തു നോക്കി.. "അതെ... കല്യാണം കഴിഞ്ഞതാ... അതുകൊണ്ട് തന്നെയാണ് എന്നിൽ നിന്ന് ഒരു സഹതപവും അയാൾക് നേരെ ഇല്ലാഞ്ഞത്... സാജൻ സക്കറിയ... കല്യാണം കഴിഞ്ഞത് മാത്രമല്ല... പത്ത് വയസ്സുള്ള ഒരു മകനും ഉള്ള ഒരു അച്ഛനാണ് അയാൾ... എന്നിട്ട് ജോലിയുടെ പേരിൽ അവരിൽ നിന്ന് അകന്നു നില്കുന്നു...

അയാളെ മാത്രം കാത്തിരിക്കുന്ന ആ ഭാര്യയെയും കുഞ്ഞിനേയും കബളിപ്പിച്ചുകൊണ്ടല്ലേ അയാൾ പബ്ബിൽ ചെന്നു ഓരോ ഓരോ പെണ്ണിലും കാമം നിറച്ചു നോക്കുന്നത്..... ആ അയാൾക് നേരെ ഞാൻ സഹധപിക്കണോ... എന്തിന്റെ ആവിശ്യമാണ്.... അങ്ങനെ കല്യാണം കഴിഞ്ഞു ഭാര്യയെ പറ്റിയും കുഞ്ഞിനെ പറ്റിയും ഉള്ള ചിന്ത ഉണ്ടെങ്കിൽ ഞാൻ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ എനിക്ക് പുറകെ വരില്ലായിരുന്നു... മനുഷ്യനാണ് സഞ്ജു... സ്വന്തം സുഖത്തിനും സന്തോഷത്തിനും സ്വന്തം ചോരയെ പോലും കാമിക്കുന്ന ലോകമാണ്...അങ്ങനെ ഉള്ള ഈ ലോകത്തു സഹധാപം എന്ന വാക്ക് വെറും അന്യമാണ്... വഞ്ചിക്കുന്നവർ അതിലും വേദനായായി വഞ്ചിക്കപ്പെടണം..."

ചുണ്ടിൽ പരിഹാസം നിറച്ചു പറഞ്ഞുകൊണ്ട് നടന്നു പോകുന്ന ഇവയെ മൂവരും നോക്കി നിന്നു..... പറഞ്ഞതിലെല്ലാം കാര്യമുണ്ട്... എങ്കിലും പെണ്ണല്ലേ അവൾ..... യാശ്വിൻ ഓർത്തു... "അല്ലേലും ഇവ ഇങ്ങനെയാ... അവൾ ചെയ്യുന്നത് ശെരിയാണെന്ന് അവൾക് തോന്നിയാൽ അത് മാത്രമാണ് അവളുടെ ശെരി... ദൈവം തമ്പുരാൻ തടഞ്ഞാൽ പോലും പിന്നെ അവൾ അതിൽ നിന്ന് പിന്മാറില്ല...." സഞ്ജു യാശ്വിനെയും ജീവയെയും നോക്കി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.... ലിഫ്റ്റിൽ നിന്ന് ഇറങ്ങി സഞ്ജു നേരെ ഇവയുടെ മുറിയിലേക്ക് നടക്കാനായി തുനിഞ്ഞതും അവന്റെ ടീഷർട്ടിൻ തൊപ്പിയിൽ വലിച്ചു സഞ്ജു അവനെ പിടിച്ചു നിർത്തി.... "എങ്ങോട്ടാ ചാടി തുള്ളി "യാശ്വിൻ അവനെ ഉഴിഞ്ഞു നോക്കി... "

ഇവയുടെ മുറിയിൽ "സഞ്ജു ചുണ്ട് പിളർത്തി പറഞ്ഞു... "ഇവിടെ ജീവയുടെ മുറി ഇരിക്കുമ്പോൾ ഒരു പെണ്ണിന്റെ മുറിയിൽ താമസിക്കേണ്ട കാര്യമൊന്നും നിനക്കില്ല.... അവൾക് ചിലപ്പോ കുഴപ്പമില്ലായിരിക്കും എന്ന് കരുതി എന്റെ അനിയൻ അവിടെ കിടന്നുറങ്ങണ്ടാ... ഞാൻ ഇന്ന് ജീവേടെ കൂടെയാ നീയും..." സഞ്ജുവിനെ നോക്കി കനപ്പിച്ചു പറഞ്ഞുകൊണ്ട് ജീവയുടെ മുറിയുടെ ഡോർ തുറന്നു യാശ്വിൻ കയറി... സഞ്ജു ചുണ്ട് കുർപ്പിച്ചു നിന്നു... അവനെ നോക്കി കളിയാക്കി ചിരിച്ചു പോകുന്ന ജീവയെ കാണെ അവൻ മുഖം ദേഷ്യത്തിൽ വെട്ടിച്ചു കൊണ്ട് അകത്തേക്ക് കയറാൻ പോകുന്ന ജീവയെ തള്ളി സഞ്ജു വേഗം അകത്തേക്ക് നടന്നു... "ഈ കുരുട്ട് "ജീവ അവന്റെ പോക്കും നോക്കി തല കുടഞ്ഞു.... *******************

ദേഹത്ത് വീഴുന്ന വെള്ള തുള്ളികളോടപ്പം അവളുടെ കൈകൾ വാശിയോട് ദേഹം ഉരച്ചുകഴുകികൊണ്ടിരുന്നു.... ഷവറിലെ വെള്ളം അവളുടെ ശരീരം തണുപ്പിച്ചെങ്കിലും ഹൃദയം കത്തികൊണ്ടിരുന്നു... അയാൾ തൊട്ട ഓരോ ഭാഗവും വാശിയോട് വേദനയോടെ അവൾ തേച്ചുരച്ചു കഴുകി... എന്നിട്ടും എന്നിട്ടും മതിയാവാത്തത് പോലെ... ശുദ്ധിയാവാത്തത് പോലെ അവൾ ശവറിന് കീഴിൽ നിന്നു.... കണ്ണുകൾ നിറഞ്ഞു... കവിളിൽ ഒഴുകി...എങ്കിലും അവൾ വാശിയോട് നിന്നു.... വല്ലാതെ ദേഷ്യം തോന്നി... സ്വയം ദേഷ്യം തോന്നി... ജനിപ്പിച്ചവരോട് ദേഷ്യം തോന്നി... ആരുടെയോ കൈകൾ പതിഞ്ഞ ദേഹത്തോട് ദേഷ്യം തോന്നി.... മണിക്കൂറുകൾ നീങ്ങിയതും അവൾ ജോഗ്ഗർ പാന്റും ഹാഫ് സ്ലീവ് ബെന്യനും ധരിച്ചുകൊണ്ടവൾ പുറത്തേക്കിറങ്ങി.... മുടി നന്നായി തുവർത്തികൊണ്ടവൾ മേലെ ചുറ്റിക്കട്ടി... സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു... വല്ലാതെ വിശന്നു തുടങ്ങിയിരുന്നു...

ഉച്ചക്ക് കഴിച്ചതാണ്... അതും ഒരു പേരിനു... പക്ഷെ ഇപ്പൊ വല്ലാതെ വിശപ്പ് തോന്നി... അവൾ ഫ്രിഡ്ജിൽ എല്ലാം ഒന്ന് നോക്കി... രണ്ടാഴ്ച മുന്നേ ഷോപ്പിങ് പോയതാണ്... വാങ്ങി വെച്ച ഫ്രൂട്ട്സും എല്ലാം കഴിഞ്ഞു... അവൾ ദേഷ്യത്തോടെ ഫ്രിഡ്ജ് വലിച്ചടച്ചു.... ശേഷം സ്ലേബിലെ പത്രങ്ങളെല്ലാം തുറന്നു നോക്കി ഒന്നുമില്ലെന്ന് അറിഞ്ഞിട്ടും എന്തിനോ.... എന്തിനോ സ്വയം ദേഷ്യം പോലെ... ചെയ്യുന്നതും തൊടുന്നതും എല്ലാം ദേഷ്യത്തോടെ... പാത്രങ്ങൾ തട്ടി മാറ്റിയതും കണ്ണിൽ പെടാതെ നിന്ന കത്തി കൈകൾക്ക് പുറകിൽ വരഞ്ഞു പോയി... അവൾ അറിഞ്ഞില്ല... കൈകളിലെ വേദന അവൾ അറിയുന്നില്ല... മനസ്സ് മറ്റെന്തിലോ പിടഞ്ഞു കൊണ്ടിരിക്കുമ്പോൾ ദേഹത്തിലെ മുറിവുകൾ ഒന്നും തോന്നിയില്ല.....

ടേബിളിൽ വെച്ചിരുന്നു പേഴ്സ് എടുത്തു പോക്കറ്റിൽ ഇട്ടുകൊണ്ടവൾ ഡോർ തുറന്നു പുറത്തേക്ക് നടന്നു... എല്ലാവരും ഉറങ്ങിയതിന്റെ നിശബ്ദത അവിടം നിറഞ്ഞു... ലിഫ്റ്റിലെ ഡോർ തുറന്നു വന്നതും അവൾ അതിനകത്തു കയറി നിന്നു.... ******************* " do you love me? "അവന്റെ സ്വരം പതിഞ്ഞതായിരുന്നു "എന്നിലെ ശ്വാസങ്ങളെക്കാൾ " അവളിലെ മറുപടി അവന്റെ ഹൃദയത്തിൽ ചെന്നിടിച്ചു... പ്രണയം.... ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന പ്രണയം....കണ്ണുകളിൽ നിറഞ്ഞൊഴുകുന്ന പ്രണയം.... ചുണ്ടിൽ വിടരുന്ന പ്രണയം.... അവളിലെ കഴുത്തിലെ മുടിയിഴകൾ വകഞ്ഞു മാറ്റിയാവാൻ അവളുടെ തിളങ്ങുന്ന ആ കുഞ്ഞുമറുക് ഇരുച്ചുണ്ടുകൾക്കിടയിൽ പൊതിഞ്ഞു വെച്ചു....

ഹൃദയത്തിൽ തുളുമ്പി മറിയുന്ന പ്രണയത്തിനോരംശം അവളിലേക്കവൻ പകർന്നു നൽകി.... ചുണ്ടുകൾ അമർന്നതും അവളുടെ പുറം അവന്റെ ഇടനെഞ്ചിൽ ചേർന്നു നിന്നു..... യാശ്വിന്റെ കണ്ണുകൾ തുറന്നു.... ഞെട്ടിയില്ല... അമ്പരന്നില്ല... പകരം സ്വപ്നത്തിലെ അതെ വികാരം... അതെ മിടിപ്പ്.... അടുത്തറിഞ്ഞ പോലെ പ്രണയം ഒഴുകുന്നു.... പക്ഷെ ആരോട്.... ആരാണവൾ.... എന്തിനാണ് എന്റെ മനസ്സിൽ നിറഞ്ഞു നില്കുന്നത്.... എവിടെയാണ് നീ.... എന്നിലേക്ക് നീ വരുമോ... അതോ നിന്നിലേക്ക് ഞാൻ എത്തുമോ... എന്ന് എനിക്കീ സ്വപ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും.... യാശ്വിൻ സ്വയം ഹൃദയത്തോടെ ചോദിച്ചു.... കുറച്ചു നേരം അതെ ഇരുത്തം തുടർന്നുകൊണ്ടവൻ മുന്നിലെ ജഗിൽ നിന്ന് വെള്ളം കുടിച്ചു....

ഇവ എടുത്തുവെച്ച എവിഡൻസിന്റെ ഫോട്ടോ നോക്കി ഇരുന്നു ഹാളിലെ ബീൻ ബാഗ് ചെയറിൽ നിന്ന് എപ്പോഴോ ഉറങ്ങിപോയതായിരുന്നു.... യാശ്വിൻ ഹാളിലെ ക്ലോക്കിലേക്ക് നോക്കി സമയം പതിനൊന്നര ആയിരിക്കുന്നു.... അവൻ അതിൽ നിന്നു എണീറ്റു.... ഉറക്ക് നഷ്ടമായിരിക്കുന്നു... അവൻ ബാൽക്കണിയിൽ വന്നു നിന്നു...മനസ്സിൽ പലതും വന്നു പോയികൊണ്ടിരിക്കുന്നു... ഒന്നിലും തല കൊടുക്കാൻ തോന്നുന്നില്ല.... അവൻ തെളിഞ്ഞ ആകാശത്തിലേക്ക് നോക്കി... കണ്ണുകൾക്ക് വല്ലാത്തൊരു ആശ്വാസം പോലെ.... അവൻ കണ്ണുകൾ താഴ്ത്തി... അപ്പോഴാണ് അവന്റെ കണ്ണുകളിൽ അവൾ പതിഞ്ഞത്... ഫ്ലാറ്റിലെ ഗേറ്റ് കടന്നു നടന്നു പോകുന്നവൾ... അവന്റെ നെറ്റിച്ചുളിഞ്ഞു...

"ഈ സമയം... പെണ്ണല്ലേ... അടങ്ങി ഇരുന്നാൽ എന്താ...അഹങ്കാരി ."അവൻ ആരോടെന്ന പോലെ പറഞ്ഞു... എന്തെങ്കിലും ആക്കട്ടെ എന്ന് കരുതി അവൻ നിന്നെങ്കിലും ഇടയ്ക്കിടെ കണ്ണുകൾ ഗേറ്റിൽ ചെന്നു നിന്നു.... "എവിടെക്കാ ഈ നേരം "അവൻ ഓർത്തു... ക്ഷമ നശിക്കും പോലെ.... ശാന്തമാക്കാൻ തുനിഞ്ഞിരുന്ന മനസ്സ് വീണ്ടും എന്തിനോ പിടഞ്ഞുകൊണ്ടിരുന്നു.... "ഒരിക്കലും സമാധാനം തരില്ല "അവസാനം സഹികെട്ടവൻ ബാൽക്കണിയിൽ നിന്നു അകത്തേക്ക് നടന്നു ചെയറിൽ വെച്ചിരുന്ന ജാക്കറ്റ് എടുത്തു ഇട്ടുകൊണ്ട് ജീവയുടെ മുറിയിലേ ചാരി വെച്ച ഡോർ ഒന്ന് തുറന്നു... ലൈറ്റ് ഇട്ടു നോക്കി .... ജീവയുടെ സ്ലീവലസ് ബെന്യാനും ഷോർട്സും ഇട്ടു ജീവയുടെ വയറിന്മേൽ തല വെച്ചു ഉറങ്ങുകകായാണ് സഞ്ജു.... ജീവയുടെ ഒരു കൈകൾ കണ്ണിനു മുകളിലും മറുകൈ വയറിന്മേൽ കിടക്കുന്ന സഞ്ജുവിന്റെ കഴുത്തിലുമായി ആണ് കിടക്കുന്നെ....

യാശ്വിൻ ഒന്ന് നോക്കി കൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്തു ഡോർ അടച്ചു കൊണ്ട് പുറത്തേക്ക് നടന്നു.... ഡോർ ലോക്ക് ചെയ്തവൻ ലിഫ്റ്റിലേക്ക് നടന്നു.... ******************* സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചതോടെ അവൾ മുന്നോട്ട് നടന്നു... ഒന്നോ രണ്ടോ വണ്ടികൾ പോകുന്നു എന്നല്ലാതെ അവിടമാകെ നിശബ്ദമായിരുന്നു.... അവൾ മെല്ലെ നടന്നു....പെട്ടെന്നാണ് കൂവി വിളിച്ചുകൊണ്ടു മൂന്ന് ബൈക്കുകളായി ദൂരെന്ന് സ്പീഡിൽ അവളെ മറികടന്നു പോയത്.... ഇവ അതിലൊന്നും ശ്രെദ്ധ കൊടുത്തില്ല... എന്നാൽ പാതിരാത്രി ഒരു പെൺകുട്ടിയെ കണ്ട ത്രില്ലിൽ മൂവരും ബൈക്ക് തിരിച്ചു അവളെ കാണിക്കാൻ എന്ന പോൽ കറങ്ങിക്കൊണ്ടിരുന്നു... അതൊന്നും ഇവയെ ബാധിച്ചില്ല...

അവരെ പാടെ അവഗണിച്ചുകൊണ്ടവൾ മുന്നോട്ട് നടന്നു... "എങ്ങോട്ടാ പെങ്ങളെ ഞങ്ങൾ കൊണ്ട് വിടണോ..." അതിലൊരുവന്റെ ചോദ്യം കേൾക്കേ അവളിൽ പുച്ഛം തോന്നി... എങ്കിലും ഒന്നും ഗൗനിക്കാതെ അവൾ മുന്നോട്ട് നടന്നു.... അവൾ മുന്നോട്ട് നടക്കുന്നോറും ബൈക്കിന്റെ ശബ്ദം നിലച്ചത് പോലെ തോന്നി.... ആരെയോ കാൽപെരുമാറ്റം അവളെ പിന്തുടരുന്നത് പോലെ അവൾക് തോന്നി.... അവൾ മുന്നോട്ട് നടന്നു... സ്ട്രീറ്റ്ലൈറ്റിന് വെളിച്ചത്തിൽ അവളുടെ നിഴലോടപ്പം ആരുടെയോ നിഴലുകൾ അവൾക്കൊപ്പം അവൾ കണ്ടു.... അവളുടെ മുഷ്ടി ചുരുട്ടിപിടിച്ചു... രണ്ടടി മുന്നോട്ട് നടന്നു കാറ്റുപോലെ കൈകൾ ചുരുട്ടിപിടിച്ചു അയാളുടെ മൂക്കിനായി പഞ്ചു ചെയ്യാൻ കൈ ഉയർത്തിയതും ആ കൈകളിൽ പിടിത്തമിട്ടുകൊണ്ടവൻ അവളുടെ പുറകിൽ ആക്കി ഇറുക്കെ പിടിച്ചു...

അവൾ ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് മുന്നിൽ നിക്കുന്നവനെ നോക്കി... യാശ്വിനെ കാണെ അവളുടെ മുഖം ചുളിഞ്ഞു... അവൾ തല ചെരിച്ചു അവനു പുറകിൽ നോക്കി... നേരത്തെ പുറകെ കൂടിയ കൂട്ടം പയ്യന്മാർ ബൈക്കുമായി അകന്നു പോയിരിക്കുന്നു... അവൾ ഒന്ന് നീട്ടി ശ്വാസം വിട്ടു... ശേഷം യാശ്വിനെ നോക്കി.... "വരാൻ ആഗ്രഹമുണ്ടായിട്ടല്ല... എനിക്കും പെങ്ങളും അമ്മയും ഉണ്ട്... പെണ്ണാണെന്ന പരിഗണന അത്രമാത്രം കരുതിയാൽ മതി " അവളുടെ നോട്ടത്തിന് അർത്ഥം മനസ്സിലാക്കിയ പോൽ അവൻ പറഞ്ഞു... അവളുടെ ചുണ്ടോന്നു കോട്ടി... അവളുടെ പിന്നിൽ ഇറുക്കി വെച്ച കൈകൾ അവൻ മെല്ലെ വിട്ടു... ദേഹത്തേക്ക് മുട്ടി നിന്നവൾ അകന്നു നിന്നു.... "ആ ഒരു പരിഗണന എനിക്ക് വേണ്ട യാഷ്... പെണ്ണാണ് എന്ന് വെച്ചു എനിക്ക് ആരുടേയും കരുതലോ സെന്റിമെൻറ്സോ വേണ്ട....

എനിക്കും ജീവിക്കണം എല്ലാം നേടി ഒറ്റക്ക് ജീവിക്കണം ഒരുവന്റേം കണ്ണുകൾ പോലും കൂടെ ഇല്ലാതെ ഒറ്റക്ക് ജീവിക്കണം..." അവൾ ഉറച്ച വാക്കോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.... അവൾക്കൊപ്പം അവനും.... "ആരെ തോൽപ്പിക്കാനാ ഈ വാശി "അവൻ മുന്നോട്ട് ദൃഷ്ടി പതിപ്പിച്ചു ചോദിച്ചു... "ആരെയും തോൽപ്പിക്കാൻ അല്ലാ... എനിക്ക് ജയിക്കാൻ.... എനിക്ക് ജയിക്കാൻ വേണ്ടി മാത്രം..." ഇവയുടെ മറുപടി കേൾക്കേ അവൻ അവളെ നോക്കി... എന്താണ് അവളുടെ ഭാവം പറയുന്നത് എന്നവന് മനസ്സിലായില്ല... അവൻ നിശ്വസിച്ചു കൊണ്ട് നേരെ നോക്കി... ഇരുവരിലും നിശബ്ദത നിറഞ്ഞു... എങ്ങോട്ടാണ് അവൾ പോകുന്നത് എന്നവനും... എന്തിനാണ് അവൻ കൂടെ വരുന്നത് എന്നവളും ചോദിച്ചില്ല...

പകരം ഇരുവരും മുന്നോട്ട് നടന്നു.... കുറച്ചു ദൂരം നടന്നതും റോഡ്സൈഡിലായി ഒരു കുഞ്ഞു തട്ടുകട അവളുടെ കണ്ണിൽ പെട്ടു... അവളുടെ കാലുകൾ അവിടേക്ക് ചലിച്ചു... അവന്റെ കാലുകൾ അവൾക് പുറകെയും.... കയ്യിലെ പ്ലേറ്റിലെ മുട്ട റോസ്റ്റും ബ്രെഡും പിന്നെ കട്ടനും വാങ്ങി കൊണ്ടവൾ ബെഞ്ചിൽ ഇരുന്നു... ഒരു കട്ടൻ മാത്രം വാങ്ങി കൊണ്ടവനും... അപ്പോഴാണ് കൈകളിലെ നീളത്തിൽ വരഞ്ഞ ചോര കട്ടപ്പിടിച്ച ചോര കറ അവളുടെ കണ്ണിൽ പെട്ടത്.... കുറച്ചു വെള്ളം വാങ്ങിക്കൊണ്ടവൾ ചോര കറ ഉരച്ചു കഴുകി... ചെറിയ നീറ്റൽ തോന്നി... അവൾ വീണ്ടും ബെഞ്ചിൽ വന്നിരുന്നു.. കഴുകിയത് കൊണ്ടോ വീണ്ടും രക്തം ചെറുതായി വന്നു കൊണ്ടിരുന്നു... പക്ഷെ അതൊന്നും കാര്യമാക്കാതെ കഴിക്കുന്നവളെ യാശ്വിൻ ഒന്ന് നോക്കി....

കഴിച്ചു കഴിഞ്ഞു കൈകൾ കഴുകി തിരിഞ്ഞതും അവളുടെ മുറിഞ്ഞ കൈകളിൽ പിടിത്തമിറ്റുകൊണ്ടവൻ പോക്കറ്റിൽ കരുതിയ ടവൽ എടുത്തു അവളുടെ കൈത്തണ്ടയിൽ മുറുക്കി കെട്ടി.... എന്തെങ്കിലും അവൾ പറയുമുന്നേ അവൾ കഴിച്ചതിന്റെയും അവൻ കുടിച്ചതിന്റെയും പൈസ കൊടുത്തു കൊണ്ടവൻ അവളെ കാത്തു നിന്നു.... കുറച്ചു സമയം വേണ്ടി വന്നു അവൾക് ബോധത്തിലേക്ക് വരാൻ... " ഇതിന്റെയൊന്നും ആവിശ്യമില്ലാ.... എന്റെ കാര്യങ്ങൾ മറ്റാരും ചെയ്യുന്നത് എനിക്കിഷ്ടമില്ല... എന്നിൽ കെയർ ചെയ്യുന്നതിലും എനിക്ക് താല്പര്യമില്ല.... "അവൾ യാശ്വിനെ ഉറ്റുനോക്കി പറഞ്ഞു... " i am not caring you.... വെറുതെ ഒഴുകി കളയാൻ നിന്ന രക്തം നാളെ ഏതേലും ഹോസ്പിറ്റലിൽ പോയി donate ചെയ്‌താൽ ഒരാളുടെ ജീവൻ രക്ഷിക്കാം... പിന്നെ തന്റെ ഭക്ഷണത്തിനു കൊടുത്ത പൈസ... അത് ഞാൻ നിന്റെ സാലറിയിൽ നിന്ന് കട്ട്‌ ചെയ്തോളാം....

ചെവി കുർപ്പിച്ചു വെച്ചു കേട്ടോ ഇവാഗ്നി പരമേശ്‌വരാ... I am not caring you.... ഒരിക്കലും നീ അത് വെറുതെ പോലും പ്രധീക്ഷിക്കരുത്... " ഇവയെ നോക്കി പുച്ഛിച്ചുകൊണ്ടവൻ പറഞ്ഞു കൊണ്ട് നടന്നു.... "റാസ്ക്കൾ " അവൻ പോകുന്നതും നോക്കിയവൾ മൊഴിഞ്ഞു.... ******************* കണ്ണിൽ പ്രകാശം അടിച്ചതും സഞ്ജു കണ്ണുകൾ പുളിച്ചു തുറന്നു..... മുന്നിൽ കിടന്നുറങ്ങുന്ന ജീവയെ കാണെ അവൻ കണ്ണുകൾ അടച്ചു... "ഉറക്കത്തിലും സമാധാനം തരില്ല..."അവൻ പിറുപിറുത്തുകൊണ്ട് ഒന്നൂടെ കണ്ണുകൾ വലിച്ചു തുറന്നു.... എന്നാൽ മുന്നിൽ ഉറങ്ങുന്ന ജീവയെ കാണെ അവന്റെ കണ്ണുകൾ മിഴിഞ്ഞു... അവൻ മൊത്തമായി ഒന്ന് കണ്ണോടിച്ചു.... അപ്പോഴാണ് തന്റെ കയ്യും കാലും എല്ലാം പോലീസിന്റെ ദേഹതാണെന്ന സത്യം അവനു മനസ്സിലായത്.... സഞ്ജു കണ്ണുകൾ തുറിച്ചു കൊണ്ട് ചുണ്ടുകൾ കടിച്ചു പിടിച്ചു ശ്വാസം പിടിച്ചു വെച്ചു.... ഉറങ്ങുമ്പോളും ഉണരുമ്പോളും ഇങ്ങേർ...

മനുഷ്യന് ഒരു ദിവസമെങ്കിലും സമാധാനം... എവിടെ... സഞ്ജു മനസ്സിൽ പിറുപിറുത്തുകൊണ്ട് ജീവയുടെ നെഞ്ചിൽ നിന്ന് മെല്ലെ കൈകൾ എടുത്തു.... "ഹോ "കൈകൾ എടുത്തതും അവൾ ശ്വാസം വിട്ടു... മെല്ലെ കാലുകളും എടുത്തു മാറ്റാൻ നിന്നതും ഒന്ന് ചെറിഞ്ഞുകൊണ്ട് ജീവയുടെ കൈകളും കാലുകൾ സഞ്ജുവിന്റെ ദേഹത്തേക്ക് വീണിരുന്നു... സഞ്ജു ശ്വാസം നിലച്ച പോലെ ജീവയുടെ കൈക്കുള്ളിൽ കിടന്നു... ജീവയുടെ തൊണ്ടയിലെ ആദംസ് ആപ്പിൾ (തൊണ്ടമുഴ )കാണെ സഞ്ജു ഉമിനീരിറക്കി... അവന്റെ കണ്ണുകൾ അവിടം താങ്ങി നിന്നു.... സഞ്ജു ചൂണ്ടു വിരൽ കൊണ്ട് അവിടമോന്നു തൊട്ടു നോക്കി.... അവിടമോന്നു അനങ്ങിയത് കാണെ സഞ്ജുവിന്റെ കണ്ണുകൾ വിടർന്നു....

അവിടമോന്നു മെല്ലെ തലോടികൊണ്ടവൾ ജീവയുടെ മുഖത്തേക്ക് നോക്കി... കണ്ണുകൾ തുറന്നു തനിക് നേരെ നോക്കുന്ന ജീവയെ കാണെ അവൻ തലോടൽ നിർത്തി... "നീയെന്തിനാ ചിരിക്കൂന്നേ"ജീവ ചോദിച്ചതും അപ്പോഴാണ് താൻ ചിരിക്കുവാണെന്ന സത്യം അവനറിയുന്നത്... സഞ്ജു ഒന്ന് പിടഞ്ഞുകൊണ്ട് കാലുകൊണ്ട് ജീവയെ തൊഴിച്ചു ദൂരേക്ക് തള്ളിക്കൊണ്ട് ബെഡിൽ കേറി ഇരുന്നു... "കോമഡി... കോമഡി ഓർത്തു ചിരിച്ചതാ "സഞ്ജു വേഗം പറഞ്ഞു... "എന്ത്‌ കോമെടി "ജീവ ചെരിഞ്ഞു കൈകൾ കുത്തി തല താങ്ങി കിടന്നു കൊണ്ട് ചോദിച്ചു.... "അത്... അത് പിന്നെ.... ആ ഞാനെന്തിനാ തന്നോട് പറയണേ... താൻ വെല്ല്യ പോലീസ് ആണെന്ന് വെച്ചു... ഞാൻ വിചാരിക്കുന്ന കോമഡി ഒക്കെ തന്നോട് പറയണോ.... ഹും... എനിക്ക് സൗകര്യമില്ല " സഞ്ജു ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ചവിട്ടിതുള്ളി നടന്നുപോകുന്നത് ജീവ നോക്കി നിന്നു.... "ഹോ രക്ഷപെട്ടു... എന്നാലും ഞാനെന്തിനാ ചിരിച്ചേ "ജീവയുടെ കൺവെട്ടത്തിൽ നിന്നു മാറി നിന്നതും സഞ്ജു തല ചൊറിഞ്ഞു ഓർത്തു.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...