മംഗല്യ താലി: ഭാഗം 3
Oct 11, 2024, 23:01 IST
രചന: കാശിനാഥൻ
3മണിയ്ക്ക് മുന്നേ ചെക്കനും പെണ്ണും തറവാട്ടിൽ കേറണം. ഗൃഹ പ്രവേശത്തിന്റെ സമയം കൊടുത്തിരിക്കുന്നത് 2.55ആയിരുന്നു. അതുകൊണ്ട് 2.30ആയപ്പോൾ അനുരുദ്ധനും ഐശ്വര്യയും കൂടി അവർക്ക് പുറപ്പെടാനുള്ള വാഹനത്തിന്റ അടുത്തെത്തി.. ഐശ്വര്യംയുടെ അച്ഛൻ വാങ്ങികൊടുത്ത ഫോർച്ചുണർ ലെജൻഡർ..... അത് കിടക്കുന്നത് കണ്ടുകൊണ്ട് ആയിരുന്നു ഹരി ഇറങ്ങി വന്നത്. മോനേ ഹരി.... നാലാളും കൂടി ഇതിൽ കേറിയാൽ പോരേ. രാമച്ചൻ ചോദിക്കുന്ന കേട്ട് അവൻ മുഖം തിരിച്ചു. മറുപടിയൊന്നും പറയാതെകൊണ്ട് അവൻ മുന്നോട്ട് നടന്നു. ചെല്ല് മോളെ.... അയാള് പോയത് കണ്ടില്ലേ. ദേവിയമ്മയും മീരചേച്ചിയും കൂടെയാണ് ഭദ്രയെ അവന്റെ അരികിലേക്ക് കൊണ്ട് ചെന്നു ആക്കിയത്. വൈറ്റ് നിറം ഉള്ള ഒരു ഹോണ്ട സിറ്റി കാറിന്റെ പിന്നിലേക്ക് അവൻ കേറാൻ തുടങ്ങുകയാണ്. ഹരിക്കുട്ടാ മീര വിളിച്ചതും അവൻ അവരെ നോക്കി. ആഹ് ടീച്ചറേ.... അവൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് വന്നു. ഈ കുട്ടി അവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടപ്പോൾ.... മോനെന്താ ഇവളെ വിളിക്കാഞ്ഞത്. എനിക്ക് താല്പര്യം ഇല്ലാ... അത്രതന്നെ..പിന്നെ ടീച്ചർക്ക് സുഖം അല്ലെ... മ്മ്....... അവരൊന്നു മൂളി. ഹരിയോടൊപ്പം ആ കാറിലേക്ക് കയറവെ ഭദ്രയ്ക്ക് തന്റെ കയ്യും കാലും ഒക്കെ കുഴയുന്നത് പോലെ തോന്നി.. അവന്റെ അരികിലായ് ഇരുന്നപ്പോൾ അവളെ പൂക്കുല പോലെ വിറച്ചു. ഹരി ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് സീറ്റിൽ ഇരിയ്ക്കുന്നു. അടച്ചിട്ട വണ്ടിയിൽ ആദ്യമായിട്ട് ഇരുന്നപ്പോൾ ഭദ്രയ്ക്ക് ഓക്കാനിക്കാൻ തോന്നി. പേടി കാരണം മിണ്ടാതെ കുറച്ചു നേരം ഇരുന്നു. ഒടുവിൽ അവൾ ഹരിയുടെ കൈത്തണ്ടയിൽ അമർത്തി പിടിച്ചു. അവൻ മുഖമുയർത്തിയപ്പോൾ ഛർദിക്കാൻ വരുന്നുന്നു പറഞ്ഞു. പെട്ടെന്ന് അത് കേട്ട്കൊണ്ട് ഡ്രൈവർ വണ്ടിഒതുക്കി.. ഡോർ തുറക്കാൻ അറിയില്ലാതെ അത് തിരിക്കുന്നത് കണ്ടു ഹരിക്ക് കലികയറി. നാശം പിടിക്കാൻ.. ഓരോരോ മാരണങ്ങള്... ഉറക്കെ പറഞ്ഞു കൊണ്ട് അവൻ ഡോർ തുറന്നു. ഭദ്ര പുറത്തേക്ക് ഓടി ഇറങ്ങിപ്പോയി. എന്നിട്ട് വലിയ വായിൽ ഓക്കാനിച്ചു. അവൾ തിരികെ വരാൻ ഏകദേശം ആറേഴു മിനുട്ട് എടുത്തു. മഹാലക്ഷ്മിയുടെ കാൾ വന്നതും ഹരി ഫോണെടുത്തു... മോനേ.. എവിടെയെത്തി... ഇനി അഞ്ചു മിനിറ്റ് കൂടിഒള്ളു... അത് കഴിഞ്ഞാൽ പിന്നെ ഗുളികകാലം ആണ്. പരിഭ്രാമത്തോടെയുള്ള അമ്മയുടെ വാക്കുകൾ.. ഹമ്... എത്തി... ഹരി പറഞ്ഞു പൂർത്തിയാക്കും മുന്നേ വണ്ടി ചെന്നു നിന്നത് ഒരു കൂറ്റൻ മാളികയുടെ മുന്നിൽ ആയിരുന്നു..മുഖം ഉയർത്തി നോക്കാൻ പോലും തനിക്ക് അവകാശം ഇല്ലാത്തത്ര വലിയൊരു സൗധം ആണിതന്നു ഭദ്ര ഓർത്തു.. ഡ്രൈവർ വന്നിട്ട് ഡോർ തുറന്നു കൊടുത്തപ്പോൾ ഭദ്ര വേഗം ഇറങ്ങി. അനിരുദ്ധനും ഐശ്വര്യയും ദേഷ്യത്തോടെ നോക്കുന്നത് ഭദ്ര കണ്ടു.അവളുടെ മുഖം താണു. മക്കളെ മഹാലക്ഷ്മിയുടെ ശബ്ദം കേട്ട് ഭദ്ര മുഖം ഉയർത്തി. അഞ്ചു തിരിയിട്ട നിലവിളക്ക് ശോഭയോട് കൂടി കത്തുന്നു. ഐശ്വര്യ......അനിക്കുട്ടാ അവർ വിളിച്ചതും ഇരുവരും മുന്നോട്ട് വന്നു. ഐശ്വര്യ വിളക്ക് മേടിച്ചു. എന്നിട്ട് അല്പം അഹങ്കാരത്തോടെ മുന്നോട്ട് നടന്നു. വലത് കാൽ എടുത്തു വെച്ചു കേറി വരൂ മോളെ. അവർ അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കയറ്റി. കലചേച്ചി...പൂജാ മുറി കാണിച്ചു കൊടുക്ക്. അകത്തേക്ക് നോക്കി അവർ നിർദ്ദേശം കൊടുത്തു. ഭദ്രാ.... അവർ വിളിച്ചതും ഭദ്രയും ഹരിയും കൂടെ അമ്മയുടെ അടുത്തെത്തി. ഭദ്ര അവരുടെ കാലിൽ തൊട്ട് അനുഗ്രഹം മേടിച്ചു. ദീർഘ സുമംഗലി ഭവ..... പെട്ടെന്ന് മഹാലക്ഷ്മി പറഞ്ഞു. എന്നിട്ട് ആയിരുന്നു വിളക്ക് അവളുടെ കൈയിൽ കൊടുത്തത്. മഹാലക്ഷ്മിയും മക്കളോടൊപ്പമഅകത്തേക്ക് കേറി വന്നു. അതി ശ്രേഷ്ഠമായ ഒരു പൂജാ മുറി ആയിരുന്നു അത്. കൃഷ്ണന്റയൊരു വലിയ വിഗ്രഹം... ഓട് കൊണ്ട് ഉള്ളതാണു. അതിൽ നീളത്തിൽ ഒരു തുളസി മാല. അത് നോക്കി നിന്നതും ഭദ്രയ്ക്ക് മനസ് നിറഞ്ഞു.. വിളക്ക് വെച്ചു പ്രാർത്ഥിച്ച ശേഷം അവൾ ഒന്ന് മിഴികൾ പൂട്ടി. അഭിനയിച്ചത് മതിയായെങ്കിൽ ഇറങ്ങി പോടീ. കാതോരം ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി. പുച്ഛം ഭാവത്തിൽ അവളെ നോക്കിനിൽപ്പുണ്ട് ഹരി. വിശാലമായ സ്വീകരണ മുറിയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ, കണ്ടു ഐശ്വര്യയുടെ അടുത്തായി ചുറ്റി പറ്റി നിൽക്കുന്ന ഒരു പറ്റം സ്ത്രീജനങ്ങളെ. ആരൊക്കെയോ അവളുടെ കവിളിൽ തലോടി സംസാരിക്കുന്നുണ്ട്.. അമ്മേ..... ഹരിയുടെ ശബ്ദം ഉയർന്നതും മഹാലഷ്മി അവന്റെ അരികിലേക്ക് വന്നു. എനിയ്ക്ക് ഇന്ന് തന്നെ മടങ്ങണം. ഹൈദരാബാദ് il വെച്ചു ഒരു കോൺഫറൻസ് ഉണ്ട്. അറിയാല്ലോ അമ്മയ്ക്ക്, ടു months മുന്നേ പ്ലാൻ ചെയ്തതാണു. അപ്പോളാണ് മഹാലക്ഷ്മി പോലും അതിനെക്കുറിച്ച് ചിന്തിച്ചത്. മോനേ... ഇന്ന് പോണോടാ... സങ്കടത്തോടെ അവർ ഹരിയോട് ചോദിച്ചു. പോകണം..... ഉറച്ച ശബ്ദം.. ഉറച്ച തീരുമാനവും. പിന്നീട് കൂടുതൽ ഒന്നും പറയാതെകൊണ്ട് മഹാലക്ഷ്മി മക്കളെയെല്ലവരെയും പിടിച്ചു ഇരുത്തി മധുരം വെയിപ്പ് ചടങ്ങ് നടത്തി.കുടുംബത്തിൽ ഉള്ള ഓരോ ആളുകളും വന്നു മധുരം കൊടുത്തു. അപ്പോളെല്ലാം ഫ്ലാഷ്കൾ തുരു തുരെ മിന്നികൊണ്ടേയിരുന്നു.. ഐശ്വര്യയും അനിരുദ്ധനും ഒന്ന് ഫ്രഷ് ആയി വരാമെന്ന് പറഞ്ഞു മുകളിലേക്ക് പോയപ്പോൾ ഹരിയും എഴുന്നേറ്റു. ഭദ്രയെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൻ സ്റ്റെപ്സ് ഒന്നൊന്നായി വേഗത്തിൽ കയറി പോകുന്നുണ്ടായിരുന്നു. കലചേച്ചി....... ഭദ്രയ്ക്ക് ഹരികുട്ടന്റെ റൂം ഒന്ന് കാണിച്ചു കൊടുത്തേ.. മഹാലഷ്മി പറഞ്ഞതും കുറച്ചു മുന്നേ കണ്ട സ്ത്രീ വന്നു ഭദ്രയുടെ കൈയിൽ പിടിച്ചു. എന്നിട്ട് അവളെയുംകൂട്ടി നടന്നു. ഇതെല്ലാം കണ്ടു കൊണ്ട് രണ്ട് മൂന്നുപേര് പല്ല് കടിച്ചു പിടിച്ചു നിന്നു. അവർക്കൊക്കെ ഭദ്രയെ ചുട്ടെരിയ്ക്കാൻ ഉള്ള ദേഷ്യം ആയിരുന്നു. ഇതെന്തൊക്കെയാ ഭാമേ ഇവിടെ നടക്കുന്നെ.... ലക്ഷ്മിചേച്ചിയ്ക്ക് ഭ്രാന്ത് പിടിച്ചോ... അതിൽ ഒരുവൾ അടക്കം പറഞ്ഞു. ആവോ.. എനിക്ക് അറിയില്ലന്റെ ലേഖേച്ചി....ഇതെന്ത് ഭാവിച്ച ഈ ചേച്ചി, ഹരിടെ ജീവിതം തകർത്തില്ലേ....അതും ഈ പിച്ചക്കാരിപെണ്ണ്.... മുറു മുറുപ്പ് ഉയർന്നു വന്നു... ആ സമയത്ത് കലയോടൊപ്പം ഹരിയുടെ മുറിയുടെ വാതിൽക്കൽ നിൽക്കുകയാണ് ഭദ്ര....കാത്തിരിക്കൂ.........