{"vars":{"id": "89527:4990"}}

മംഗല്യ താലി: ഭാഗം 57

 

രചന: കാശിനാഥൻ

ഹരി താൻ ചെയ്തുകൊണ്ടിരുന്ന വർക്ക് കംപ്ലീറ്റ് ആക്കിയപ്പോൾ സമയം വെളുപ്പിന് 1 30. പതിയെ എഴുന്നേറ്റ് അവൻ, ഇരു കൈകളും മേൽപ്പോട്ട് ഉയർത്തി ഒന്ന് ഞെളിഞ്ഞുകുത്തി. നട്ടെല്ലിലേക്ക് വലംകൈ അമർത്തി, തിരിഞ്ഞു നോക്കിയതും സെറ്റിയിൽ കിടന്ന് സുഖമായി ഉറങ്ങുന്ന ഭദ്രയേ ആയിരുന്നു അവൻ കണ്ടത്.. ഒരു കുറിഞ്ഞിപ്പൂച്ചയെ പോലെ, പതുങ്ങിക്കിടന്ന ഉറങ്ങുന്ന തന്റെ പ്രാണന്റെ പാതിയുടെ അരികിലേക്ക് അവൻ സാവധാനം നടന്നുവന്നു. മെല്ലെ ഒന്ന് കുനിഞ്ഞ് അവളിലേക്ക് മുഖം അടിപ്പിച്ചു. എന്നിട്ടാ നെറുകയിൽ ഒരു നനുത്ത ചുംബനം നൽകിയപ്പോൾ സത്യത്തിൽ അവനവളോട് വാത്സല്യമായിരുന്നു തോന്നിയത്.. ആരുടെ മുന്നിലും തലകുനിക്കരുത് ഹരിയേട്ടാ, ഒരിക്കലും തോറ്റു പിന്മാറരുത്, ഞാൻ ഉണ്ടാകും ഹരിയേട്ടന്റെ കൂടെ.... അവൾ പറഞ്ഞ ഓരോ വാചകങ്ങളും ഓർത്തുകൊണ്ട് ഹരി, തന്റെ കൈകളിലേയ്ക്ക് അവളെ കോരി എടുത്തു. പെട്ടെന്ന് അവൾ കണ്ണ് തുറന്നു. അയ്യോ...എന്റമ്മോ ഞാൻ ആണ് ഭദ്രക്കുട്ടി.. നിന്റെ ഹരിയേട്ടൻ.. ഉറക്ക നിലവിളിച്ച അവളോട് മെല്ലെ പറഞ്ഞു കൊണ്ട് ഹരി അവരുടെ ബെഡ്റൂമിലേക്ക് നടന്നു. ഹരിയേട്ടാ, എന്നെ താഴെ നിർത്ത്. പ്ലീസ്.. ഹ.. അടങ്ങികിടക്ക് കൊച്ചേ... ഹരിയേട്ടൻ ഒന്നു പറയട്ടെ... തന്റെ കൈകളിൽ കിടന്നു കുതറുന്ന അവളെ അല്പം കൂടി ചേർത്തുപിടിച്ചുകൊണ്ട് ആ കാതോരം അവൻ മെല്ലെ മൊഴിഞ്ഞു.. ബെഡ്‌റൂമിൽ എത്തിയ ശേഷം കിടക്കയിലേക്ക് അവളെ പതിയെ കിടത്തി. എന്നിട്ട് ആ മുഖത്തേയ്ക്ക് ഒന്നു നോക്കി. എന്താ ഭദ്രക്കുട്ടി... പേടിച്ചു പോയോ. അവളുടെ ശരീരം വിറകൊള്ളുന്നത് നോക്കി അവൻ ആ കവിളിൽ ഒന്നു തലോടി. ആദ്യമായിട്ടാണ് ഹരിയിൽ നിന്നുംഇങ്ങനെ ഒരു സമീപനം.അവന്റെ പ്രണയാതുരമായ നോട്ടം കണ്ടതും അവൾക്ക് നെഞ്ചിടിപ്പ് ഏറി വന്നു. പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചവളെ ഹരി തന്റെ വലം കൈകൊണ്ട് തടഞ്ഞു. നേരം വെളുപ്പാൻകാലമായി... ഉറങ്ങിക്കോ.... അവളുടെ കവിളിൽ ഒന്നുകൂടി തട്ടിയശേഷം പുതപ്പ് എടുത്തു അവളുടെ ദേഹത്തേയ്ക്ക് ഇട്ടിട്ട് ഹരി എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി... കുറച്ചു കഴിഞ്ഞു അവൻ ഇറങ്ങി വന്നപ്പോൾ ഭദ്ര എഴുന്നേറ്റ് ബെഡിൽ ഇരിപ്പുണ്ട്. ഹരിയേട്ടാ... കോഫി എന്തെങ്കിലും വേണമായിരുന്നോ.. ഞാൻ കിടന്ന് ഉറങ്ങിപ്പോയി.. സോറി.. അവൾ വിഷമത്തോടെ അവനെ നോക്കി പറഞ്ഞു. ഹേയ്.. അതൊന്നും വേണ്ടടാ.. കോഫി കുടിച്ചാൽ എനിയ്ക്ക് ക്ഷീണം കൂടും. അതുകൊണ്ട് കൂടുതലും നൈറ്റ്‌ ഇൽ ഞാൻ ഇതൊക്കെ ഒഴിവാക്കുകയാണ് പതിവ്. അവളുടെ അടുത്തേക്ക് വന്ന ശേഷം ടീഷർട്ട് ഊരി മാറ്റിയിട്ട് ഇന്നർ ബനിയൻ മാത്രം ഇട്ട് കൊണ്ട് ഹരി കിടക്കയിൽ ഇരുന്നു. കിടക്കാം...... കാലത്തെ എഴുന്നേറ്റിട്ട് എനിക്ക് കുറച്ചു പ്രോഗ്രാംസ് ഉണ്ട്.. എവിടെ എങ്കിലും പോണോ ഹരിയേട്ടാ.. ഹമ്... ഒന്നു രണ്ട് പാർട്ടികളെ കാണണം.. ബാങ്കിൽ കേറണം.. അങ്ങനെ കുറച്ചു അല്ലറ ചില്ലറ.. അത് കേട്ടതും ഭദ്രയുടെ മുഖം വാടി. പേടിക്കണ്ടടോ.. ബീനേച്ചിയുടെ അടുത്ത് ആക്കിയിട്ട് ഞാൻ പോകുവൊള്ളൂ. ഓർഭനേജിൽ വിടാൻ പറ്റുമോ.. അവരെയൊക്കെ ഒന്നു കാണാരുന്നു. അതുവേണ്ട ഭദ്രേ.. താൻ ഒട്ടും സേഫ് അല്ല അതുകൊണ്ടാണ്.. എന്റെ അമ്മ എന്നോട് കാണിച്ചു കൂട്ടിയത് ഇങ്ങനെയൊക്കെയാണെങ്കിൽ, ആ മനസ്സിൽ തന്നോടുള്ള വൈരാഗ്യം എത്രത്തോളമായിരിക്കുമെന്ന് ഊഹിച്ചാൽ പോരെ... ഹമ്... അവൾ ഒന്നു മൂളി. താൻ വിഷമിക്കേണ്ട രണ്ടുദിവസത്തിനുള്ളിൽ, നമുക്ക് രണ്ടുപേർക്കും കൂടി അവിടെ പോകാം. എന്നിട്ട് ടീച്ചറിനെയും ദേവമ്മയേയും ഒക്കെ കണ്ടിട്ട് വരാം.. കുഴപ്പമില്ല ഹരിയേട്ടാ... സമയം പോലെ പോയാൽ മതി.. ഞാൻ ബീന ചേച്ചിയുടെ വീട്ടിൽ ഇരുന്നോളാം... അവൾ ഒരു വശം ചെരിഞ്ഞു കിടന്ന് കൊണ്ട് അവനോട് പറഞ്ഞു. ഹരിയും അവൾക്കരികിലായി കിടന്നു * രാവിലെ ഉണർന്ന ശേഷം മഹാലക്ഷ്മി നേരെ കുളിയൊക്കെ കഴിഞ്ഞു പൂജാ മുറിയിൽ കയറി.വിളക്ക് കൊളുത്തി കുറച്ചു സമയം ഇരുന്നു ധ്യാനിച്ചു. മനസ് ആകെ കലുഷിതം ആണ്. ഒരിക്കലും കരുതിയില്ല ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്.. കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റ്പ്പോയി.. ഹരി...... അവൻ എല്ലാം ഇട്ടെറിഞ്ഞു തന്നെ വിട്ട് പോയല്ലോ.. അനിക്കുട്ടനും ഭാര്യ പറയുന്നത് വേദവാക്യം ആയെന്ന് തോന്നുന്നു. അവളെ വരുത്തിയിലാക്കാൻ ഉള്ള സൂത്രം ഒക്കെ തനിയ്ക്ക് അറിയാം.. അതുകൊണ്ട് ആ കേസ് താൻ വിട്ടു. പക്ഷെ ഹരി...... കണ്ണുകൾ അടച്ചു എത്ര നേരം ആ ഇരുപ്പ് തുടന്ന്ന്നു അവർക്ക് അറിയില്ല. എന്നിരുന്നാലും ശരി, ആ പൂജാമുറിയിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ, മഹാലക്ഷ്മി കുറച്ച് കടുത്ത തീരുമാനങ്ങളൊക്കെ എടുത്തിരുന്നു.. അതൊരിക്കലും ആ പരിശുദ്ധമായ പൂജാമുറിയിലെ ദൈവങ്ങൾക്ക്, പോലും യോജിക്കുന്ന രീതിയിലുള്ള ആയിരുന്നില്ല. അവരുടെ കപട മനസ്സിൽ പിന്നെയും പിന്നെയും കുശാഗ്ര ബുദ്ധിയോടെ, ഓരോന്ന് തെളിഞ്ഞു വന്നു കൊണ്ടേ ഇരുന്നു 7 30 ആയപ്പോൾ മഹാലക്ഷ്മി തന്റെ ഫോൺ എടുത്തു ഐശ്വര്യയുടെ ഫോണിലേക്ക് കോൾ ചെയ്തശേഷം അക്ഷമയോടെ അവർ സെറ്റിയിലിരുന്നു. ഐശ്വര്യ ഉണർന്നു വരുന്നതേയുള്ളൂ.. ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നുണ്ട്. അനിയേട്ടാ... ആ ഫോൺ ഒന്നു എടുക്ക്.. അവൾ പറഞ്ഞപ്പോൾ അവൻ ഒന്നുടെ പെണ്ണിനെ കെട്ടിപിടിച്ചു കിടന്നു. ഇതാരാ ഈ കൊച്ച്വെളുപ്പാൻ കാലത്തെ ആരാണോ.. എന്റെ കൃഷ്ണാ..മനുഷ്യനേ ഉറങ്ങാനും സമ്മതിയ്ക്കില്ല പിറു പിറുത്തു കൊണ്ട് അവൾ മെല്ലെ എഴുന്നേറ്റു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...