{"vars":{"id": "89527:4990"}}

മംഗല്യ താലി: ഭാഗം 81

 

രചന: കാശിനാഥൻ

മീര റെഡിയായി വന്നപ്പോഴേക്കും രവീന്ദ്രനും എത്തിച്ചേർന്നിരുന്നു. രണ്ടാളും ചേർന്ന്, പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പോയി. രവീന്ദ്രന്റെ ഊഹം ശരി തന്നെയായിരുന്നു. മീരയ്ക്ക് വിശേഷം ആയി... ഒരു മാസം ആയതേ ഒള്ളു എന്നും,മീരയ്ക്ക് ആരോഗ്യം ഇത്തിരി കുറവായതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ട സ്റ്റേജ് ആണ് ഇതെന്നും, ഒരുപാട് ബുദ്ധിമുട്ടുള്ള ജോലികളൊന്നും ചെയ്യരുത്,, ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞാൽ പിന്നെ വല്യ പ്രശ്നം ഒന്നും ഇല്ലെന്നും ഒക്കെ പറഞ്ഞു ആയിരുന്നു ഡോക്ടർ അവളെ പറഞ്ഞയച്ചത്.. കുറെയേറെ ഫ്രൂട്ട്സും നട്സും ഒക്കെ വാങ്ങിക്കൂട്ടിയാണ് രവീന്ദ്രൻ മീരയുമായി മടങ്ങി എത്തിയത്. വിശേഷം അറിയുമ്പോൾ അച്ഛന്റെ അമ്മയുടെയും പ്രതികരണം എങ്ങനെയാണെന്ന് ഓർക്കുമ്പോൾ സത്യത്തിൽ മീരയ്ക്ക് പേടിയായിരുന്നു. വീട്ടിൽ എത്തിയപാടെ രവീന്ദ്രൻ അച്ഛനോടും അമ്മയോടും ഒക്കെ ഈ സന്തോഷം പങ്ക് വെച്ചു. കേട്ടപ്പോൾ സുകുമാരി ഓടിവന്ന് മരുമകളെ കെട്ടിപുണർന്നു. എന്നിട്ട് അവൾക്ക് ഇരു കവിളിലും മാറിമാറി മുത്തം കൊടുത്തു.. ശേഖരൻ വൈദ്യനും അതീവ സന്തോഷത്തോടെ ആയിരുന്നു മരുമകളോട് പെരുമാറിയത്. ശരിക്കും ഒരു കുഞ്ഞു വരികയാണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ എല്ലാവരുടെയും മനസ്ഥിതിയിൽ മാറ്റം വന്നു എന്നായിരുന്നു പാവം മീര കരുതിയത്. അവൾക്കും സമാധാനമായി. എന്നാൽ അതൊക്കെ നേരം ഇരുണ്ട് വെളുത്തപ്പോഴേക്കും എവിടേക്കോ അപ്രത്യക്ഷമായിരുന്നു. അടുത്ത ദിവസം കാലത്തെ രവീന്ദ്രൻ അച്ഛനോടൊപ്പം ഓഫീസിലേക്ക് പോയി. പോകും മുന്നേ നന്നായി ഭക്ഷണം കഴിക്കണം എന്നൊക്കെ അവൻ ഭാര്യയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.. മീരയ്ക്ക് ബോഡി ഇത്തിരി വീക്കാണെന്നും, നന്നായി ആരോഗ്യത്തോടെ ഇരിക്കുവാൻ വളരെയധികം ശ്രദ്ധിക്കണം എന്നുമൊക്കെ ഡോക്ടർ പറഞ്ഞ വിവരങ്ങൾ പാവം രവീന്ദ്രൻ അമ്മയെ അറിയിക്കുകയും ചെയ്തു. അവൻ കാറിൽ കയറി പോയതിന്റെ തൊട്ടുപിന്നാലെ, സുകുമാരി ഒരു കെട്ട് തുണിയെടുത്ത് , വെളിയിലേക്ക് കൊണ്ടുവന്നിട്ടു. എന്നിട്ട് മീരയെ ഉറക്കേ വിളിച്ചു. അവരുടെ അലർച്ച കേട്ടുകൊണ്ട് അവൾ ഓടി വന്നു.. ടി... ഈ തുണിയൊക്കെ വേഗം അലക്കാൻ നോക്ക്, അല്ലാണ്ട് നിന്നെ ഇവിടെ, കെട്ടിലമ്മയായിട്ട് വാഴിക്കാനൊന്നുമല്ല പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്. അവർ കൽപ്പിച്ചതും മീര പെട്ടെന്ന് തന്നെ തുണികൾ ഒക്കെ എടുത്ത് അലക്കി തുടങ്ങി. അലമാരയിൽ അലക്കി തേച്ചു മടക്കി വെച്ചിരുന്ന തുണികൾ പോലും അവർ എടുത്തുകൊണ്ടുവന്ന് വെളിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു പ്രകാരത്തിൽ അവൾ അതെല്ലാം അലക്കി വിരിച്ചു. അപ്പോഴേക്കും അവൾക്ക് വല്ലാണ്ട് വിശന്നിരുന്നു.. എന്തെങ്കിലും ഇത്തിരി കഴിക്കുവാനായി അടുക്കളയിലേക്ക് ചെന്നപ്പോൾ, സ്വീകരണം മുറിയൊക്കെ, നന്നായി തുടച്ചിട്ട്, വൃത്തിആക്കി ഇടുവാൻ പറഞ്ഞ് സുകുമാരി വീണ്ടും വന്നു. ഇത്തിരി വെള്ളം മാത്രം എടുത്തു കുടിച്ചിട്ട് അവൾ പിന്നെയും അടുത്ത ജോലിക്കായി പോയി. സ്വീകരണമുറി മാത്രം തൂത്തുതുടച്ചാൽ മതിയെന്ന് പറഞ്ഞിരുന്ന സുകുമാരി പിന്നീട് ആ വീട് മൊത്തം അവളെ കൊണ്ട് ക്ലീൻ ചെയ്യിക്കുകയായിരുന്നു.. സ്വന്തം മുറി തുടച്ചു കഴിഞ്ഞപ്പോൾ മീര തളർന്നു അവശയായി.. അവളെ കാണാഞ്ഞു, സുകുമാരി കയറി വന്നപ്പോൾ മീര നിലത്ത് കിടന്നുറങ്ങുന്നതാണ് അവർ കണ്ടത്. ദേഷ്യം പൂണ്ട് അവളെ പിടിച്ചെഴുന്നേൽ പ്പിച്ചു... ടി... കുറച്ച് മീൻ വാങ്ങിയിട്ടുണ്ട്. അത് വെട്ടിക്കഴുകി കൊണ്ട് വാടി. പിന്നെയും അവർ ജോലികൾ ഒന്നൊന്നായി നിരത്തി. ശ്വാസം പോലുംമെടുക്കുവാൻ പറ്റാതെ മീര വിഷമിച്ചു.. മീനിന്റെ ഉളുമ്പുമണം മൂക്കിലേക്ക് അടിച്ചതും അവൾക്ക് ഓക്കാനിക്കാൻ തോന്നി. മുറ്റത്തിന്റെ ഒരു വശത്തായി നിന്ന് വാഴച്ചുവട്ടിലേക്ക് അവൾ ഓടി ചെന്ന് വലിയ ശബ്ദത്തിൽ ഛർദ്ദിച്ചു. പുറം പണിക്കു നിൽക്കുന്ന ചേച്ചി അവളുടെ അടുത്തേക്ക് ചെന്നതും സുകുമാരി അവരെ തിരികെ വിളിച്ചു.. പെൺകുട്ടികൾ ഗർഭിണികൾ ആയാൽ ഛർദിക്കുക പതിവാണ്... നീ ഇത്ങ്ങോട്ട് ആടിപ്പായുന്നത്..ഇവിടെ വാ.. നിനക്ക് നല്ല മുറയ്ക്ക് ശമ്പളം തരുന്നത് ഞാനാണ്.. അല്ലാണ്ട് മീര അല്ല. പിന്നീട് ജോലിക്കാരി , സുകുമാരി വിളിച്ച ഭാഗത്തേക്ക് തിരികെ പോന്നു. ഒന്നിന് പിറകെ ഒന്നായി നരകം ആയിരുന്നു പിന്നീടവൾക്ക്. ഇതൊന്നും രവീന്ദ്രൻ അറിഞ്ഞിരുന്നില്ല. കാരണം അവന്റെ മുന്നിൽ അമ്മയും അച്ഛനും അമ്മാതിരി പെർഫോമൻസ് ആയിരുന്നു ഇറക്കിയത്. രവീന്ദ്രനോട് ഇതു വല്ലതും പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ, കുഞ്ഞിനെ നശിപ്പിച്ചു കളയും എന്നു പറഞ്ഞ് മീരയെ അവർ ഭീഷണിപ്പെടുത്തി. പാവം മീര.... അവൾക്ക് ആകെയുള്ള ആശ്വാസം എന്നു പറയുന്നത് കുഞ്ഞിനെ ഓർത്ത് മാത്രമായിരുന്നു. ഒപ്പം രവീന്ദ്രന്റെ സ്നേഹവും. ഇരയെ കൊണ്ട് ഒരുപാട് ജോലികളൊക്കെ ചെയ്യിപ്പിച്ച് കുഞ്ഞിനെ കളയുവാനുള്ള അതിബുദ്ധിയായിരുന്നു സുകുമാരി കാട്ടിക്കൂട്ടിയതൊക്കെ.എന്നാൽ ഒക്കെ വെറുതെയായി. ഈശ്വരന്റെ അനുഗ്രഹത്താൽ മീരയ്ക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നു. മാസങ്ങൾ വേഗം പിന്നിട്ടു കൊണ്ടേയിരുന്നു. പ്രസവ തിയതി അടുത്ത് വരുതോറും അവൾക്ക് ടെൻഷൻ ആയി. ഞാനില്ലേ നിന്റെ കൂടെ എന്ന് പറഞ്ഞ് രവീന്ദ്രൻ അവളെ ചേർത്ത് പിടിക്കും. അങ്ങനെയിരിക്കയാണ് സുകുമാരിയുടെ സഹോദരിയുടെ മകനായ ശ്രീകുമാർ ജോലിസംബന്ധമായിട്ട് കുറച്ചുദിവസം താമസിക്കുവാനായി എത്തിയത്. ഒരു തനി വായിനോക്കിയും ഫ്രോഡും ആയ അവനെ മീരയ്ക്ക് കണ്ണെടുത്താൽ കണ്ടുകൂടാ. വലിയ വയറും താങ്ങിപ്പിടിച്ച് അവൾ വരുമ്പോൾ അവൻ നോക്കി വെള്ളം ഇറക്കും. ദേഷ്യത്തോടെ മുഖം വെട്ടിതിരിച്ച് നടന്നുപോകുമ്പോൾ,അവൻ അവളെ അടിമുടി നോക്കും. ഇതൊക്കെ സുകുമാരിയും കാണുന്നുണ്ട്. എടാ അവളുടെ പേറും പെറപ്പും ഒക്കെ ഒന്ന് കഴിഞ്ഞോട്ടെ.. എന്നിട്ട് നമുക്ക് ശരിപ്പെടുത്തി എടുക്കാം കേട്ടോ. ഒരു ദിവസം സുകുമാരി അവനോട് പറഞ്ഞു.. അത് കേട്ടതും ശ്രീകുമാറിന് ലോട്ടറി അടിച്ച സന്തോഷമായി. അണിയറയിൽ സുകുമാരിയും ശേഖരൻ വൈദ്യനും ചേർന്നു, ഒരു വലിയ ചരട് വലി നടത്തുന്നത് ആ പാവം മീരയും രവീന്ദ്രനും അറിഞ്ഞിരുന്നില്ല ഒമ്പതാം മാസത്തെ ചെക്കപ്പിന് വന്നപ്പോഴാണ് ഡോക്ടർ മീരിയോട അഡ്മിറ്റ് ആയിക്കൊള്ളാൻ പറഞ്ഞത്. പരിശോധിച്ചു നോക്കിയപ്പോൾ, അവൾക്ക് പ്രസവസമയമായി എന്ന് ഡോക്ടർ അറിയിച്ചു. രവീന്ദ്രൻ അച്ഛനെയും അമ്മയെയും വിളിച്ച് വിവരം പറഞ്ഞു. ഉടനെ തന്നെ അവൾക്ക് വേണ്ട സാധനങ്ങൾ ഒക്കെ ആയിട്ട് സുകുമാരി എത്തിച്ചേർന്നു. രാത്രി ആയപ്പോഴേക്കും മീരയ്ക്ക് ചെറിയ രീതിയിൽ വേദന തുടങ്ങി.പിന്നീട് അത് കൂടി കൂടി വന്നു. അങ്ങനെ മീരയെ ലേബർ റൂമിലേക്ക് മാറ്റി.... 11 മണി ആയപ്പോൾ ലേബർ റൂമിലേക്ക് കയറ്റിയതാണ്. പിറ്റേദിവസം രാവിലെ ആറു മണിയായപ്പോൾ മീര ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തന്റെ പൊന്നോമനയെ നെഞ്ചോട് ചേർക്കുമ്പോൾ രവീന്ദ്രന്റെ മിഴികൾ നിറഞ്ഞു പെയ്തു. ആ കുഞ്ഞു മുഖം കണ്ടപ്പോൾ അതുവരെ സഹിച്ച ത്യാഗവും വേദനയും ഒക്കെ, അകന്നു പോയതായി മീര അറിഞ്ഞു. കൃത്യം നാലാമത്തെ ദിവസം, അവളെ ഡിസ്ചാർജ് ചെയ്തു. മീരയെ കുളിപ്പിക്കാനും, കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുവാനുമായി ഒരു സ്ത്രീയെ ഏർപ്പാടാക്കിയിരുന്നു. എണ്ണയും കുഴമ്പും തേച്ചുള്ള കുളിയും,, ആയുർവേദ പരിരക്ഷയും ഒക്കെ കിട്ടിയപ്പോഴേക്കും മീര വെളുത്തു തുടുത്തു സുന്ദരിയായി.. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങാണ്.... ഒരുപാട് അതിഥികളെ പ്രത്യേകം വിളിച്ചു വരുത്തിയിട്ടുണ്ട്. വിവാഹം രജിസ്റ്റർ മാരേജ് നടത്തിയതിനാൽ, കുടുംബത്തിലെ പ്രധാനപ്പെട്ട ആളുകളൊക്കെ പിണങ്ങി മാറി നിൽക്കുകയാണ്. അതുകൊണ്ട് എല്ലാവരെയും ഒന്ന് യോജിച്ചു കൊണ്ടു പോകുവാൻ ആയി. സുകുമാരി നിർദ്ദേശിച്ചത് ആയിരുന്നു ഈ തീരുമാനം. രവീന്ദ്രൻ ആണെങ്കിൽ, ടൗണിലേക്ക് ഒന്നു പോയതാണ്. പെട്ടെന്ന് വരും.. പതിനൊന്നിനും 11 30നും ഇടയ്ക്കാണ് നൂലുകെട്ട് ചടങ്ങ്. മീര ഒരു സെറ്റ് സാരിയൊക്കേ ഉടുത്ത് സുന്ദരിയായി നിൽക്കുകയാണ്. പെട്ടെന്നായിരുന്നു ഒരാൾ വന്ന് അവളുടെ തോളിൽ പിടിച്ചത്. രവീന്ദ്രനാണെന്ന് കരുതി അവൾ തിരിഞ്ഞു വന്ന് നോക്കിയതും ശ്രീകുമാർ. അവൻ മീരയെ കെട്ടിപ്പുണർന്നതും അവളെ വിറച്ചു പോയി ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...