മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 12

 

എഴുത്തുകാരൻ: അഭി

ആ...... കടിക്കെല്ലെടി..... പട്ടിക്കുട്ടി..." അവൻ അവളുടെ തലക്കിട്ടു കൊട്ടി കൊണ്ട് പറഞ്ഞു. " എന്താ നിന്റെ പ്രശ്നം... " ശ്യാം ചോദിക്കുന്നത് കേട്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി. " അവളോട് മിണ്ടണ്ട...... എനിക്ക് ഇഷ്ടല്ല അവളെ... " ദച്ചു മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു. " അതെന്താ....അവൾ നിന്റെ ക്ലാസ്സിൽ അല്ലെ.... " ദച്ചു ഒന്ന് പുച്ഛിച്ചു. " അത് കരുതി.... അവളോട് ഏട്ടൻ സംസാരിക്കണ്ട.... എനിക്കിഷ്ടല്ല പറഞ്ഞില്ലേ... " ദച്ചു കുറച്ചുകൂടി ശബ്ദം ഉയർത്തി. " ആ..... സംസാരിക്കില്ല.... കാരണം പറ നീ.... " ദച്ചു അവനെ ചുണ്ട് പിളർത്തി നോക്കി. " അവൾ ഏട്ടനെ ഇഷ്ടാന്ന് ക്ലാസ്സ്‌ മൊത്തം പറഞ്ഞു നടക്കാ... പോരാഞ്ഞിട്ട് അവൾ പറയാ ഏട്ടനും അവളെ ഇഷ്ടാണെന്ന്....

അതും എന്റെ മുന്നിന്നു ഞാൻ അവളുടെ മുടി പിടിചു വലിച്ചു ചുമരിലേക്ക് അവളെ തള്ളി... അവളുടെ നെറ്റി മുഴച്ചു... ഏട്ടനെ ഇഷ്ടാന്ന് പറയാനാ അവൾ വരുന്നത്.... " ദച്ചു പറയുന്നത് കേട്ടു ശ്യാമിന് ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥ ആയി... " എന്താ നോക്കുന്നെ... " അവൾ അവനേ കൂർപ്പിച്ചു നോക്കി.. അവൻ ഒന്ന് പുഞ്ചിരിച്ചു. " അതെന്താ ദച്ചൂട്ടിക്ക് ഇഷ്ടല്ലാത്തെ... എനിക്ക് ഇഷ്ടാണല്ലോ നീരുനെ.. " ശ്യാം ചുണ്ട് കണ്ടിച്ചു കൊണ്ട് പറഞ്ഞു..ദച്ചു അവന്റെ കയ്യിൽ അമർത്തി നുള്ളി. " നീരുവോ.... ഏട്ടന്റെ മടിയിൽ കിടത്തിയാണോ അവൾക്ക് പേരിട്ടെ... നിരഞ്ജന വിളിച്ചാൽ മതി... ഒരു നീരു..... ദെ എന്റെ മുന്നിൽ ഇതും പറഞ്ഞു വന്ന ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു നിങ്ങടെ മൂക്ക് അടിച്ചു പരത്തും... "

അവൾ കുശുമ്പോടെ പറഞ്ഞു. " ഓഹോ..... അതെന്താ ദച്ചൂട്ടിക്ക് കുശുമ്പാണോ... എന്തിനാ... " അവൻ അവളെ ഇടം കണ്ണിട്ട് നോക്കി... ദച്ചു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ക്ലാസ്സിലേക്ക് കയറി... തിരിഞ്ഞു നോക്കിയപ്പോൾ നീരു അവന്റെ അടുത്തേക്ക് വരുന്നത് കണ്ട് ശ്യാം വേഗം സ്ഥലം വിട്ടു... അല്ലെങ്കിൽ പെണ്ണ് മിണ്ടില്ല.... __💛 " ഈ മാധവൻ ആള് എങ്ങനെയാ.. " മായ മാധവിന്റെ അടുത്തേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു. " ആള് കുറച്ചു പിശകാ.... "നടക്കുന്നതിനിടയിൽ മാധവ് പറഞ്ഞു. " അതിനു നിന്നോട് ആരാ ചോദിച്ചേ മാട....... "മായ അവനെ കൂർപ്പിച്ചു നോക്കി. " നിന്നോട് ആരാടി മൂദേവി അതിനു പറഞ്ഞത്.... ഞാൻ പറഞ്ഞത് മറ്റേ പെണ്ണിനോടാ......

"അവൻ അവളെ നോക്കിയൊന്നു പുച്ഛിച്ചു. മായ അവനെ ചുണ്ട് പിളർത്തി നോക്കി. " ഏത് പെണ്ണ്... " മായ ഇടം കണ്ണിട്ട് നോക്കി കൊണ്ട് ചോദിച്ചു. " മായ പെണ്ണ്..... " അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു... മായയുടെയും... " മാധു എന്തിനാ ഇങ്ങനെ കള്ള് കുടിക്കുന്നത്.... " മായ അവന്റെ മുഖത്തേക്ക് നോക്കി... അവന്റെ മുഖം മങ്ങി. " ഓർമ്മകളെ ആവാഹിക്കാൻ..... ജീവിക്കാൻ.... " അത്രമാത്രം അവൻ പറഞ്ഞുള്ളു.... " മായ പെണ്ണ് എന്തിനാ ഓടി വന്നതെന്ന് അറിയൊ മൂദേവി നിനക്ക്.... " മാധവ് അവളെ രൂക്ഷമായി നോക്കി.മായ ഒന്ന് പുഞ്ചിരിച്ചു. " അവൾക്കും ജീവിക്കണമായിരുന്നു... " അവളും അത്രമാത്രം പറഞ്ഞു.... അവ്യക്തമായ എന്നാൽ അർഥങ്ങൾ അടക്കപ്പെട്ട ഒരു ഗർത്തം പോലെ.... രണ്ട് പേരുടെയും മറുപടി അവരുടെ മനസ്സിൽ കുരുങ്ങി കിടന്നു... ജീവിക്കാൻ....!

" തന്റെ ബൈക്ക് എവിടെയാടോ മാട.... " പെട്ടന്ന് അവളുടെ സ്വരത്തിന്റെ ഗതി മാറി... " അത് ഞാൻ അടുപ്പിൽ കത്തിക്കാൻ വച്ചു... വിറകില്ലല്ലോ..." അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ പറഞ്ഞു. " എന്നാ തന്റെ കുറച്ചു താടിയും മുടിയും വെട്ടി ഇട്ടാലോ..... ആളി കത്തിക്കോളും...... വെള്ളം കാണാത്ത കാടല്ലേ... " മായ അവനെ നോക്കി പുച്ഛിച്ചു. " ആ വേണേൽ നിന്റെ ചൂല് കൂടി ഇടാം" മാധവും വിട്ട് കൊടുത്തില്ല... " താൻ പോടോ മാട... " അവൾ ചുണ്ട് കൂർപ്പിച്ചു. " നീ പൊടി മൂദേവി... ഭദ്ര കാളി.... താടക........ " " അത് നിന്റെ കെട്ട്യോൾ മഹി.... " മായയുടെ നാവിൻ തുമ്പിൽ നിന്നും വഴുതി വീണു പോയി.... മാധവ് നിശ്ചലനായി... കളി കാര്യം ആയി എന്ന് മനസിലായാതും മായ ഒരൂ ഓട്ടമായിരുന്നു....

വീടെത്തി മുറിയിൽ കയറി വാതിലാടിച്ചാണ് അവൾ നേരെ ഒന്ന് ശ്വാസം വിട്ടത്.... അവന്റെ കത്തുന്ന കണ്ണുകൾ അവൾ കണ്ടതാണ്... __💛 കുറെ സമയം കഴിഞ്ഞിട്ടും മാധവിനെ കാണാത്തത് കൊണ്ട് മായ പാത്തും പതുങ്ങിയും പുറത്തേക്കിറങ്ങി.... മാധവിനു വേദനിച്ചു കാണും... അങ്ങനെ പറയാൻ പാടില്ലായിരുന്നു.... മായ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു സിറ്റ് ഔട്ടിൽ മലർന്നു കിടക്കുന്ന മാധവിനെ.... അടുത്ത് സിഗററ്റ് കുറ്റികൾ.... മദ്യക്കുപ്പി.... അവന്റെ കണ്ണൊക്കെ ആകെ ചുവന്നിരുന്നു. ഇന്ന് ഒന്നും വാങ്ങാതെ പോന്നതായിരുന്നു... വേണ്ടായിരുന്നു.... മായയുടെ മനസ്സ് മന്ദ്രിച്ചു കൊണ്ടിരുന്നു.... " മഹി........ ഒറ്റക്കല്ലേ ഞാൻ....നീ എങ്ങോട്ടാ പോയത്.... ഒന്ന് പുറത്തേക്ക് വാടി... "

അവൻ ബോധമില്ലാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മായ അവന്റെ അടുത്ത് മുട്ട് കുത്തിയിരുന്നു. " മാ..... മാധവ്..... " അവൾ മെല്ലെ വിളിച്ചു. അവൻ പണിപ്പെട്ടു കൊണ്ട് കണ്ണൊന്നു വിടർത്തി..... പിന്നെ ഒന്ന് പുഞ്ചിരിച്ചു. " എവിടെ ആയിരുന്നു മഹി... " അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു. മായ പെട്ടന്ന് അവനെ താങ്ങി പിടിച്ചു... " വേണ്ട..... വേണ്ടാ.... നമ്മുടെ വാവ... " അവൻ മായയുടെ വയറിൽ കൈ വച്ചു.. മായ വിറച്ചു പോയി. " നമ്മുടെ വാവ.... " ആ വാചകത്തിൽ തറഞ്ഞു നിഞ്ഞു പോയവൾ.... അപ്പോഴാണ് ശ്യാം മാധവിന്റെ ബൈകുമായി അങ്ങോട്ട് വരുന്നത്.... മായ അവനെ കണ്ടപ്പോൾ മെല്ലെ ഒന്ന് കണ്ണുയർത്തി നോക്കി...

ശ്യാം ഓടി വന്നു മാധവിനെ പിടിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു... മായ അങ്ങാനാവാത്ത ഒരു ശില്പം പോലെ അവിടെ തന്നെ നിലയുറപ്പിച്ചു... മനസ്സ് മുഴുവൻ അവനായിരുന്നു... മാധവ്... അവന്റെ മഹി.... അവന്റെ കുഞ്ഞു..... " ചേച്ചി.... " ശ്യാമിന്റെ ശബ്ദം കേട്ടപ്പോൾ മായ ഒന്ന് തല ഉയർത്തി. " കുടിച്ചിട്ടാണല്ലേ വന്നത്..... ഏട്ടൻ ബൈക്ക് വർക്ഷോപ്പിൽ കൊടുത്തിരിക്കുകയായിരുന്നു... എന്നോട് ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ എടുക്കാൻ പറഞ്ഞു..... എന്ത് പറ്റി... " അവളുടെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ ശ്യാം ചോദിചു. മായ ഒരു പുഞ്ചിരി എടുത്തണിഞ്ഞു. " നീ.... വാ ഛായ തരാം... " അവൾ അവനെ നോക്കാതെ അകത്തേക്ക് കയറി പോയി. _💛

" ഛായ..... " മായ മാധവിന്റെ മുറിയിൽ കയറി ടേബിളിൽ വച്ചു. " നീ ആരാ എനിക്ക് ഛായ കൊണ്ട് വരാൻ... എടുത്തോണ്ട് പൊടി... " മാധവ് അലറി... മായ ഒരു നിമിഷം കണ്ണടച്ച് നിന്നു. " മിണ്ടാതെ ഇരുന്നു ചായാ കുടിച്ചോണം അല്ലെങ്കിൽ ഇതെല്ലാം ഞാൻ തന്റെ തലയിലൂടെ ഒഴിക്കും... " മായ അവന് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു. മാധവ് അവളെ കണ്ണു കുറുക്കി ഒന്ന് നോക്കി. " എനിക്ക് വേണ്ടാ.... " അവൻ അലസമായി പറഞ്ഞു. " അതെന്താ തനിക്ക് വേണ്ടാ എന്ന്....മര്യാദക്ക് ഇത് എടുത്തു കുടിച്ചോണം.... " അവൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. " ഇല്ലെങ്കിൽ നീ എന്ത് ചെയ്യും... " അവൻ അലറി.. മായ ഒന്ന് ചുറ്റും നോക്കി...

ടേബിളിൽ ഇരിക്കുന്ന മഹിയുടെയും മാധവിന്റെയും കല്യാണഫോട്ടോ എടുത്തു കയ്യിൽ പിടിച്ചു... " താൻ ഇത് കുടിക്കുന്നോ...അതോ ഇത് ഞാൻ ഇവിടെ ഇട്ടു പൊട്ടിക്കണോ.. " അവൾ എറിയാൻ എന്നവണ്ണം ചോദിച്ചപ്പോൾ അവനൊന്നു പതറി... അവളിടെ കയ്യിലേക്ക് നോക്കി ഒന്നും മിണ്ടാതെ അവൻ ഛായ കുടിച്ചു... മുഴുവനും കുടിച്ചു കഴിഞ്ഞപ്പോൾ അവന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ തട്ടി പറച്ചു വാങ്ങി ആ ഫോട്ടോ അവന്റെ മടിയിലേക്കിട്ട്. അവൾ ചവിട്ടി തുള്ളി പോയി. "മായയോടാ അവന്റെ കളി... ശേരിയാക്കി തരാടോ മാട...." അവൾ അടുക്കളയിൽ നിന്നു പിറുപിറുത്തു. _💛

" ഡോക്ടർ.......എന്റെ മോള്.... "തന്റെ മുന്നിലിരുന്നു കരയുന്ന സ്ത്രീയെ അവൻ ദയനീയമായി ഒന്ന് നോക്കി. " പേടിക്കാനൊന്നുമില്ല.... നമുക്ക് ശരിയാക്കാം....."മാധവ് ചെറു ചിരിയോടെ പറഞ്ഞു... ആ സ്ത്രീ അവന്റെ കയ്യിൽ പിടിച്ചപ്പോൾ എന്തോ അവന്റെ നെഞ്ചിലൊരു നീറ്റൽ. " എന്റെ മോളെ രക്ഷിക്കണം.... സാറിനെ വിശ്വസിച്ചു ഏൽപ്പിക്കുകയാ ഞാൻ... ഒറ്റമോളാ... എനിക്കവൾ മാത്രമേ ഉള്ളു... " ആ സ്ത്രീയുടെ കണ്ണീർ അവന്റെ നെഞ്ചിലേക്കാണ് വീഴുന്നതെന്നു തോന്നി... മാധവ് അവരുടെ തോളിലൊന്നു തട്ടി... " എല്ലാം ശരിയാകും..... സർജറി കഴിഞ്ഞാൽ അവൾ ഓക്കെ. ആവും... And i promise you... I will save her.... " പണ്ടെങ്ങോ നഷ്ടപ്പെട്ടു പോയ മാധവ് ആയിരുന്നു അത്....

മറ്റൊരാളെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും മാത്രം അറിയാവുന്ന ഒരു മാധവ്.... ഡോക്ടർ എന്ന നിലയിൽ അവൻ ബെസ്റ്റ് ആയിരുന്നു... എല്ലാവരുടെയും പ്രിയപ്പെട്ടവൻ.. " ഡോക്ടർ ധ്രുവ മാധവ്.... " ഓപ്പറേഷൻ ടീയറ്ററിൽ കയറിയപ്പോൾ ആ കുഞ്ഞു കണ്ണുകൾ അവനെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.... മാധവ് അവൾക്ക് ഒന്ന് കണ്ണിറുക്കി കാണിച്ചു കൊടുത്തു.... അവളുടെ മുടിയിഴകളിലൂടെ ഒന്ന് തലോടി... നെറ്റിയിലൊരു ചുംബനം... " അങ്കിളെ.... ഞാൻ മരിച്ചു പോവൊ... " ആ കുട്ടിയുടെ ശബ്ദം കേട്ടപ്പോൾ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു പോയി... ഇല്ലെന്നു തലയാട്ടി...

അവളെ മയക്കി കിടത്തുമ്പോഴും സർജറി ചെയ്യുമ്പോഴും അവന്റെ മനസ്സിൽ ആ കുഞ്ഞു കണ്ണുകളായിരുന്നു.....മണിക്കൂറുകൾക്ക് ശേഷം അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നപ്പോൾ കാലങ്ങളായി അനുഭവിക്കാത്ത ഒരു തരം അനുഭൂതിയായിരുന്നു അവനിൽ..... " പേടിക്കാനൊന്നും ഇല്ല...... നാളെ റൂമിലേക്ക് മാറ്റാം... " അവനെ പ്രതീക്ഷയോടെ നോക്കിയ സ്ത്രീയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞു.. അവരുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി..... മാധവിന്റെ ഹൃദയം എന്ത് കൊണ്ടോ സന്തോഷം കൊണ്ട് അലയടിക്കുകയായിരുന്നു..........................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...