മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 22

 

എഴുത്തുകാരൻ: അഭി

അകത്തേക്ക് കയറിയതും അവളുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞു. മാധവ് അവളെ കൊണ്ട് പോയത് ഒരു കെയർ ഹോമിലേക്കാണ്.... മിക്കവരും എന്തെങ്കിലും ആയി ഗുരുതരമായ പ്രശ്നം ഉള്ളവർ.... മെന്റലി ഡിസ്അബിൾഡ് ആയവർ... കൈ കാലുകൾ ഇല്ലാത്തവർ.... ചിലരൊക്കെ ഇഴഞ്ഞു നടക്കുന്നു.... ചിലരൊക്കെ ഭക്ഷണം കഴിക്കാൻ പാട് പെടുന്നു... മായ മാധവിന്റെ കയ്യിൽ മുറുകെ പിടിച്ചു... അവൻ അവളെ കൊണ്ട് പോയത് ഒരു സെല്ലിലേക്ക് ആണ്... ഉള്ളി അധികവും ഇരുട്ടാണ്..... ഒരിറ്റ് പ്രകാശം ഏതോ ഒരു ദ്വാരത്തിലൂടെ വരുന്നു... സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു ആരുകിലായി അവൾ ഒരു കട്ടിൽ കണ്ടു.. അതിൽ ഒരാളെ കിടക്കുന്നുണ്ട്. മായ മാധവിനെ സംശയത്തോടെ നോക്കി.

" നീ അന്ന് ചോദിച്ചില്ലേ ഞാൻ മഹിയെ കൊന്നവർ ആരാ എന്ന് അന്വേക്ഷിച്ചില്ലേ എന്ന്.... ദെ അവനാ... അന്വേക്ഷിച്ചു ഞാൻ എത്തിയതാ..... അവന്റെ അടുത്തേക്ക് പക്ഷെ അപ്പോഴേക്കും ദൈവം അവന് ശിക്ഷ വിധിച്ചു കഴിഞ്ഞ്.... ഈ ജന്മം മുഴുവൻ ഇനി പുരം ലോകം കാണാതെ അവൻ കഴിയേണ്ട അവസ്ഥ... വീട്ടുകാർ അവനെ ഉപേക്ഷിച്ചു ആർക്കും വേണ്ടാ....ഒരു ആക്‌സിഡന്റ് ആയിരുന്നു... പിന്നീട് അവൻ ഇങ്ങനെ ഒക്കെ ആയി.... ആരാ എന്ന് അറിയണോ നിനക്ക്... മ്മ്......... " മായക്ക് ശരീരം വിറകുന്നാ പോലെ തോന്നി. അവൻ അവളെയും കൊണ്ട് തിരികെ നടന്നു.... " നിധിൻ........ കോളേജിൽ എന്റെ സീനിയർ ആയിരുന്നു.... നിനക്ക് പറഞ്ഞ മനസിലാവും അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ആണ് മഹി എന്നെ വിളിച് കൊണ്ട് പോയതും എന്നെ ആണ് അവൾക്ക് ഇഷ്ടം എന്ന് പറഞ്ഞതും........

ഒരവസരം കിട്ടിയപ്പോ ആ പന്നി...... അവളോടുള്ള ഇഷ്ടം അവനെ ഒരു തരം ഭ്രാന്തൻ ആക്കി.. അത് അവളുടെ ജീവനും എടുത്തു.... ഭൂമിയിൽ ചെയ്യുന്ന തെറ്റുകൾക്ക് എല്ലാം ശിക്ഷ ഇവിടെ നിന്നു തന്നെ കിട്ടും എന്നല്ലേ... അവന് അതിത്തിരി കടുത്തു പോയി..."അവളുടെ കൈ പിടിച്ചു തിരികെ നടന്നപ്പോൾ അവൻ പറഞ്ഞു. " അന്ന് എന്നോട് പറഞ്ഞില്ല... " അവൾ നേർത്ത ശബ്ദത്തിൽ ചോദിച്ചു. " നിന്നോട് പറയണം എന്ന് അന്ന് തോന്നിയില്ല.... " അവൻ ബൈക്കിൽ കയറി കൊണ്ട് പറഞ്ഞു. " ഇപ്പൊ എങ്ങനെ തോന്നിയെ... " അവൾ പരിഭവത്തോടെ ചോദിച്ചു... ഒരു പുഞ്ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി.....അവൾ ബൈക്കിൽ കയറി ഇരുന്നു.....

എന്തോ ഒരു ആശ്വാസം അവളിൽ പടരുന്നുണ്ടായിരുന്നു..... എല്ലാവരെയും ദൈവം ഇത് പോലെ ശിക്ഷിക്കുമോ...? അവൾ ഓരോന്നു ആലോചിച്ചു അവന്റെ പുറത്തേക്ക് തന്നെ തല വച്ചു കിടന്നു. __💛 " മായേച്ചി....... " അടുക്കളയിൽ നിൽക്കുമ്പോൾ ആണ് ദച്ചുവിന്റെ ശബ്ദം കേൾക്കുന്നത്. അവളൊന്നു തിരിഞ്ഞു നോക്കി. " എന്ന് കണ്ടതാ പെണ്ണെ നിന്നെ.... ഇപ്പൊ ഇങ്ങോട്ട് കാണാറേ ഇല്ലല്ലോ... " മായ ചോദിക്കുന്നത് കേട്ട് ദച്ചു ഒന്നും കണ്ണിറുക്കി....ഒരു പ്ലേറ്റ് എടുത്തു അവൾ ദോശയും ചട്ടിണിയും എടുത്തു കഴിക്കാൻ തുടങ്ങി. " നമുക്ക് അമ്പലത്തിൽ പോവാ മായേച്ചി......ഇന്ന് പോണുണ്ടോ ലൈബ്രറിയിലേക്ക്.... " ദച്ചു കഴിക്കുന്നതിനിടയിൽ ചോദിച്ചു.

" ഇനിയിപ്പോ ഈ aazhcha കഴിയട്ടെ കരുതി.. കാലിലെ മുറിവ് മാറിയിട്ട് പോയിട്ടില്ല.... മാധു പറഞ്ഞു അടുത്ത ആഴ്ച പോവാന്ന്.... " മായ dosha ചുടുന്നതിനിടയിൽ പറഞ്ഞു. " മാധു വോ...... അത് ആരാ... " ദച്ചു ചിരി കടിച്ചു പിടിച്ചു ചോദിച്ചു. മായ അവളെ തല്ലുന്ന പോലെ ചട്ടികമോങ്ങി. " വാ..... പോവാം.... " ദച്ചു പറയുന്നത് കേട്ട് മായ ഒന്ന് തലയാട്ടി... " മാധവ്....... " അവൾ അവനെ വിളിച്ചു മുറിയിലേക്ക് ചെന്നു. " ഡോ.... താൻ ഇന്ന് പോവുന്നില്ലേ..... ഞാൻ ദച്ചുന്റെ കൂടെ അമ്പലത്തിൽ പോവാ.... എണീക്കേടോ.. " അവൾ ഒരു തലയിണ എടുത്തെറിഞ്ഞു കൊണ്ട് പറഞ്ഞു... മാധവ് ഒന്ന് തിരിഞ്ഞു കിടന്നു.. " ഞങ്ങൾ പോവും ട്ടോ.... " അവൾ അവന്റെ തലക്കിട്ടു ഒന്ന് മേടി കൊണ്ട് മുറിയിൽ ചെന്നു ഡ്രസ്സ്‌ മാറി...

ഒരു സെറ്റ് മുണ്ട് എടുത്തു ഉടുത്തു.... നീല കരയുള്ള ഒന്ന്.....നനഞ്ഞ മുടിയിൽ നിന്നും വെള്ളം ഇറ്റ് വീണു.. അതവളുടെ പുറമാകെ വ്യാപിച്ചു. അമ്പലത്തിൽ നിന്നു ഇറങ്ങിയപ്പോൾ കണ്ടത് അവിടുത്തെ ആൽമരത്തിൽ ഇരിക്കുന്ന മാധവിനെ ആണ്. " ഈശ്വര..... ഇന്ന് മഴ പെയ്യോ... ഞാൻ എന്താ ഈ കാണുന്നെ..... " ദച്ചു ഒരു പ്രത്യേക മുഖഭാവത്തോടെ പറഞ്ഞു. " ഡീ....ഡീ.... വേണ്ടാ... " മാധവ് മതിലിൽ നിന്നു ചാടിയിറങ്ങി അവളെ ചേർത്തു പിടിച്ചു തകലക്കിട്ടു ഒന്ന് കൊട്ടി...മായ ഒരു പുഞ്ചിരിയോടെ മുന്നോട്ട് നോക്കി നടക്കുകയായിരുന്നു.. ഇടയ്ക്കു മാധവ് അവളെ ഒന്ന് പാളി നോക്കി... " ന്നാ ഏട്ടാ പ്രസാദം... " ദച്ചു അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു...

മാധവ് മായയുടെ മുന്നിൽ ചെന്നു നിന്നു. മായാ അവനെ സംശയത്തോടെ നോക്കി. അവൻ തല കുമ്പിട്ടു കാണിച്ചു നെറ്റി ചുളിചു... മായ കാര്യം മനസിലായ പോലെ ഒരു നുള്ള് ചന്ദനം അവന്റെ നെറ്റിയിൽ ചാർത്തി... അവന്റെ കണ്ണുകൾ അവളുടെ കണ്ണുമായി ഒരു നിമിഷം കൊരുത്തു.... ദച്ചു അത് കണ്ട് ഒന്ന് കുരച്ചു....മാധവ് വേഗം മുന്നിൽ നടക്കുന്നത് കണ്ട് ഒരു പുഞ്ചിരി മായയുടെ ചുണ്ടിൽ തെളിഞ്ഞു... " ഏട്ട....... ഇന്നെന്താ പോവുന്നില്ലേ.. "ദച്ചു ചോദിക്കുന്നത് കേട്ട് മാധവ് തലയാട്ടി. "ഇന്ന് നൈറ്റ്‌ ആണ്..." അവൻ മുണ്ടോന്നു മടക്കി കുത്തി കൊണ്ട് പറഞ്ഞു. മായായുടെ മുഖം വാടുന്നത് ദച്ചു കണ്ണുകൊണ്ട് ഒപ്പിയെടുത്തു... അവൾക്ക് ചിരി വന്നു. _💛

" കുളിചിരുന്നോ മാട.... " വീട്ടിലേക്ക് കയറുമ്പോൾ മായ ചോദിച്ചു... അവൻ തലയാട്ടി... " ചെമ്പകം...... " മതിലിനപ്പുറത് നിന്നു ഒരു കുഞ്ഞു ശബ്ദം കേട്ടപ്പോൾ മായ ഒന്ന് തിരിഞ്ഞു നോക്കി.. മാധവും.. " വാ കുഞ്ഞി.... " അവൾ അവക്ക് മാടി വിളിച്ചു. " ഇല്ല.... മാടൻ... " അവൾ ചുണ്ട് കോട്ടി പറഞ്ഞു. " മാടൻ ഒന്നും ചെയ്യില്ലാ നോക്കിയേ... പാവ... " മായ അവന്റെ കൈക്ക്കുള്ളിലൂടെ കയ്യിട്ട് പിടിച്ചു.. മാധവ് ഒന്ന് ചിരിച്ചു. " സത്യം... " അവൾ ചുണ്ട് കൂർപ്പിച്ചു. " സത്യം..... വാ.... " അത് കേട്ടതും അവൾ ഓടി വന്നു. " എനിക്ക് ചെമ്പകം വേണം..... " അവൾ കോണിഞ്ഞു കൊണ്ട് പറഞ്ഞു. പെട്ടന്ന് മാധവ് അവളെ വാരിയെടുത്തു. " കുഞ്ഞിക്ക് ഏതു കൊമ്പിലെ വേണ്ടത്.. " മായ അവനെ ഒന്ന് കണ്ണു മിഴിച്ചു നോക്കി.

ആദ്യം ഉണ്ടായിരുന്ന പേടി പോയപ്പോൾ കുഞ്ഞി ഒരു കൊമ്പ് ചൂണ്ടി കാണിച്ചു. " ഇയ്യോ.... അത് മേലെ ആണ് കുഞ്ഞി... മായേച്ചിക്കും മാടനും എത്തില്ല... " മായ പറയുന്നത് കേട്ട് മാധവ് കുഞ്ഞിയെ താഴെ വച്ചു. പെട്ടന്ന് തന്നെ മായയെ പിടിച്ചു ഉയർത്തി.. അവളൊന്നു പേടിച്ചു...അവൾക്ക് ശരീരം അനക്കാൻ കഴിഞ്ഞില്ല.... അവന്റെ താടി രോമങ്ങൾ അവളുടെ വയറിൽ ഇക്കിളി കൂട്ടിയപ്പോൾ അ അവളൊന്നു പിടിച്ചു....അവളുടെ ഭാവം കണ്ട് മാധവിനു ചിരി വന്നു. " പറിക്കെടി മൂദേവി...." മായ ഒന്ന് ഞെട്ടി. പിന്നെ ഒന്ന് രണ്ട് ചെമ്പകം പറിച്ചു.. " താഴെ ഇറക്ക്... " അവളുടെ സ്വരം നന്നേ നേർത്തു പോയി.... അവന്റെ ചുണ്ടുകൾ മെല്ലെ അവളുടെ വയറിൽ ഒന്ന് ഉരസി അവൻ കുസൃതി കാണിച്ചു....

മായ ആകെ തണുത്തുറഞ്ഞു പോയി....... വീണ്ടും മഞ്ഞിൽ കുതിർന്ന ആ നനുത്ത ചെമ്പകം ആയി അവൾ.... " ഡീ.... " മാധവിന്റെ ശബ്ദം കേട്ടപ്പോൾ അവൾ വീണ്ടും ഞെട്ടി. " നീ എന്ത് സ്വപ്നം കണ്ട് നിക്കാ... കേറി പോര്... " മായ ഒന്ന് ചുറ്റും നോക്കി. കുഞ്ഞി ഒക്കെ എപ്പോഴോ പോയിട്ടുണ്ട്... അവൾക്ക് ആകെ ഒരു വിറയൽ തോന്നി. അവന്റെ ചുണ്ടുകൾ പതിഞ്ഞിടം ഇപ്പോഴും ഒരു തണുപ്പ്...... മാധവിനു അവളുടെ മുഖം കണ്ട് ചിരി അടക്കാനായില്ല..... എപ്പോഴോ അവൻ അവളെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.... " വാ.. . ഛായ കുടിക്കാം... ഡ്രസ്സ്‌ മാറ്റ്.. " മാധവ് പറയുന്നത് കേട്ട് മായ വേഗം റൂമിൽ പോയി വാതിൽ അടച്ചു... അവൾക്ക്‌ അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്...

" വയ്യ... മാധവ്... " അവളുടെ ഉള്ളം മന്ദ്രിക്കുന്നുണ്ടായിരുന്നു.. __💛 " ഇപ്പൊ എങ്ങനെ ഉണ്ട് വിജയ്... " അനു ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് ചിരിച്ചു. " ഇപ്പൊ കുഴപ്പമില്ല ഒന്നുമില്ല ഡോക്ടറെ. " അവൻ ഒന്ന് എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. " താൻ എന്താ കാണിച്ചത്..... ശ്രദ്ധിച്ചില്ലേ. " അനു അവന്റെ അടുത്ത് വന്നിരുന്നു. " അത് പിന്നെ ഒന്നാമത് പരിചയം ഇല്ലാത്ത സ്ഥലം അല്ലെ ഡോക്ടറെ.... അതു ആയിരിക്കും...ബാത്‌റൂമിൽ കാലു വച്ചത് ഓർമയുണ്ട്.." വിജയ് ഒന്ന് പുഞ്ചിരിച്ചു. " നാളെ ഡിസ്ചാർജ് ആവാം ട്ടോ... " അനു പറഞ്ഞു. " റൊമ്പ നന്ദി ഡോക്ടർ..... " അവൻ പറഞ്ഞപ്പോൾ അനു അവനെ ഒന്ന് നോക്കി. " നീ തമിഴ് ആണല്ലോ പറഞ്ഞത്. " അനു ചെറിയ ആകാംശയോടെ ചോദിച്ചു.

" അതെ... എന്റെ നാട് അവിടെയാ..കാഞ്ചിപുരം... " അവനൊന്നു ചിരിച്ചു. "പിന്നെന്താഡോ ഈ നാട്ടിൽ... മ്മ്.." അനു അവന്റെ അടുത്തേക്ക് നടന്നഹ്. " ഞാൻ ഒരാളെ കാണാൻ വന്നതാ... ഇവിടെ ആണെന്ന് അറിയാം.. പക്ഷെ ഇവിടെ എവിടെ ആണെന്ന് അറിയില്ല. " വിജയ് മുഖം വാടി. " ആരെ കാണാൻ... " അനുവിനു ആകാംഷാ കൂടി. " ഡോക്ടർ.... " ആരോ വിളിച്ചപ്പോൾ അവൻ പറഞ്ഞത് കേൾക്കാതെ അവൾ പെട്ടന്ന് പോയി. _💛 " ഇന്ന് രാത്രി പോയാ ഞാൻ enthaa ചെയ്യാ.... " മായ ചോദിക്കുന്നത് കേട്ട് അവന് ചിരി വന്നു " നീ എന്ത് ചെയ്യാൻ ഉറങ്ങും.... " മാധവ് ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു. " ശ്യാം വരില്ലേ അപ്പൊ.. " അവൾ ചുണ്ട് കോട്ടി. " മ്മ്ഹ്ഹ്.... ഇല്ല... അവന് എക്സാം തുടങ്ങി..

അവൻ പഠിക്കാൻ ഇരുന്നാലേ എന്റെ പെങ്ങളും ഇരിക്കൂ... ഞാൻ അവനോട് പറഞ്ഞില്ല.. " മാധവ് അതും പറഞ്ഞു എഴുന്നേറ്റു. " ഞാനും വരട്ടെ മാധു.... പ്ലീസ്.. " അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവന് വേണ്ട എന്ന് പറയാൻ തോന്നിയില്ല.ഒരു നിമിഷം മഹിയുടെ മുഖം മനസ്സിൽ വന്നു പോയി. അവൻ ഒന്ന് തലയാട്ടി " അതാണ്‌ മാടാൻ... " അവന്റെ താടിയിൽ പിടിച്ചൊന്നു വലിചു അവൾ അകത്തേക്ക് ഓടി. " ഡീ പെണ്ണെ ആ മുടി കെട്ടി കൂട്ടി വച്ചോണം ട്ടോ... " അവൻ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ അവൾക്കു ചിരി വന്നു. മായ മുടിയൊക്കെ കെട്ടി മുകളിൽ വച്ചു ക്രാബ് ചെയ്തു.. " പോരെ... " അവൾ ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് കണ്ണിറുക്കി ചിരിച്ചു. " മാടന് മുടി ഉള്ളവരെ ഇഷ്ടല്ലേ... "

ബൈക്കിൽ പോകുന്നതിനിടയിൽ അവൾ ചോദിച്ചു. " ഇഷ്ടം ആയിരുന്നു.... പക്ഷെ ഇപ്പൊ അല്ല." അവൻ ചുണ്ട് കടിച്ചു പിടിച്ചു. " അതെന്താ... " മായ അവനെ പുറത്തേക്ക് തല വച്ചു. " നിന്റെ മുടി കണ്ടിട്ട്..... " അവൻ കണ്ണാടിയിലൂടെ ഒന്ന് പാളി നോക്കി... അവളുടെ മുഖം ഒരു കൊട്ട കണക്കിന് വീർത്തിട്ടുണ്ട്. " എടി.... അതിപ്പോ പൊട്ടും...... " അവൻ പറയുന്നത് കേട്ട് അവൾ അവന്റെ പുറത്തു ഒന്ന് കടിച്ചു. " ദെ മായേ.... കളിക്കാൻ നിക്കല്ലേ... രാത്രി ആണ്.... വല്ലതും പറ്റിയാൽ ഒറ്റ മനുഷ്യൻ പോലും കാണില്ല ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ... " അവൻ ശാസനയോടെ പറഞ്ഞു. മായ പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ കാബിനിൽ കയറി അവൾ അവന്റെ സീറ്റിൽ പോയി ഇരുന്നു ഒന്ന് വട്ടം കറങ്ങി...

അവൻ സ്റ്റെതസ്കോപ്പ് എടുത്ത് പോകുന്നത് അവൾ ഒന്ന് നോക്കി. കുറെ നേരം കഴിഞ്ഞപ്പോൾ മായക്ക് ബോർ അടിക്കാൻ തുടങ്ങി....അവൾ പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി.മാധവിന്റെ പേഴ്സിൽ നിന്നും പൈസ എടുത്ത് നേരെ ക്യാന്റീനിൽ പോയി... ഒരു ഛായ ഒക്കെ കുടിച്ചു പിന്നെ അവനെ തിരഞ്ഞു നടക്കാൻ തുടങ്ങി. ഏതോ ഒരു മുറിയിൽ നിന്നും അവന്റെ ശബ്ദം കേൾക്കുന്നുണ്ട് എന്ന് തോന്നി.ഒപ്പം അനുവിന്റെയും... മായയുടെ മുഖം കൂർത്തു.... അവൾ aa മുറിയുടെ വാതിൽ തുറന്നു നോക്കി.... അവൾ ഒന്ന് ഞെട്ടി.. പെട്ടന്ന് ഡോർ വലിച്ചടച്ചു അവൾ വേഗത്തിൽ അവന്റെ മുറിയിലേക്ക് നടന്നു. അവളുടെ ശ്വാസ ഗതി ഉയർന്നു.. ഹൃദയമിടിപ്പ് കൂടി.................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...