മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 5

 

എഴുത്തുകാരൻ: അഭി

വൈകുന്നേരം ദച്ചു കോളേജ് വിട്ട് വരുന്ന വഴി മായയുടെ അടുത്ത് കയറി... " അയ്യോ.... മായേച്ചിടെ തലയിലെങ്ങനെ മുറിവ്.. " അവൾ പേടിയോടെ ചോദിച്ചു. മായ ഒന്ന് കണ്ണിറുക്കി..... " വീണതാ... " അത് കേട്ട് ദച്ചുവിന്റെ മുഖത്തുണ്ടായ ഭാവം.. അവൾക്ക് കുറെ കാലങ്ങളായി അപരിചിതമായിരുന്നു. " മായേച്ചിക്ക് ഇവിടെ ഫുൾ പരിക്ക് ആണല്ലോ.... " മായയുടെ അരികത്തു ഇരുന്നു കൊണ്ട് ദച്ചു പറഞ്ഞു... മായ ഒന്ന് പുഞ്ചിരിച്ചു. " ഏട്ടൻ എവിടെ... " ദച്ചു ചോദിക്കുന്നത് കേട്ട് മായ ചുമൽ കൂച്ചി. " അത് പിന്നെ.... രാവിലെ ഡ്രെസ് ഒക്കെ തൂക്കി ബാഗും എടുത്ത് പോണേ കണ്ടു.. " മായ പറയുന്നത് കേട്ട് ദച്ചു അന്തം വിട്ടു. " ശെരിക്കും.... "

അവൾ കണ്ണു വിടർത്തി ചോദിക്കുന്നത് കേട്ട് മായ തലയാട്ടി. " എന്തെ... " അവളുടെ മുഖ്ഭാവം കണ്ട് മായ ചോദിച്ചു. " ഇന്ന് മഴ പെയ്യും.... " ദച്ചു എന്തോ കണക്കു കൂട്ടി പറഞ്ഞു. " ഏട്ടൻ ഹോസ്പിറ്റലിലേക്ക് പോയതാ.. " അത് കേട്ട് മായ മുഖം ചുളിച്ചു. " അങ്ങേർക്കെന്താ.. " അവൾ സംശയിച്ചു. " ഏയ്... അങ്ങേർക്കൊന്നുല്ല.. ഏട്ടൻ ഡോക്ടർ ആണ്.... ഈ... "ദച്ചു ഒന്ന് ചിരിച്ചു കാണിച്ചു... " ഈശ്വര.... എന്ത്..... " മായ കേട്ടത് വിശ്വസിക്കാൻ അവാതെ കണ്ണു മിഴിച്ചു പോയി... " സത്യം...... ഗവണ്മെന്റ് ഹോസ്പിറ്റലിൽ.... കുറെ കാലം ആയി റിസൈൻ ചെയ്തിരിക്കുകയായിരുന്നു... " ദച്ചു പറയുന്നത് കേട്ട് മായയുടെ കിളി പോയി. " അപ്പൊ ആ രോഗികൾ.. "

മായ അന്തം വിട്ട് ചോദിച്ചു... അത് കേട്ട് ദച്ചു ചിരിച്ചു. " കളിയാക്കണ്ട ഏട്ടൻ നല്ല ഡോക്ടർ ആയിരുന്നു.... " ദച്ചു പറയുന്നതിനേ മായ ഒന്ന് പുച്ഛിച്ചു.. " ഏതാ... " മായ പുരികമിയർത്തി... ദച്ചു അവളുടെ നെഞ്ചിൽ തൊട്ടു കാണിച്ചു. " ബെസ്റ്റ്.... ഹൃദയം ഇല്ലാത്തവൻ ഹൃദത്തിന്റെ ഡോക്ടർ.... " മായ അത് പറഞ്ഞു തിരിഞ്ഞതും കണ്ട് വാതിൽക്കൽ കൈ കെട്ടി ചാരി നിൽക്കുന്ന മാധവിനെ... അവന്റെ കണ്ണുകളിൽ അവളോടുള്ള ദേഷ്യം കണ്ട് അവളൊന്നു പരുങ്ങി.... "ഈ..... ഡോ... ഡോക്ടർ... " മായ ഒന്ന് ഇളിച്ചു കാണിച്ചു. " വീട്ടിൽ പോവാൻ ആയില്ലെടി... " മാധവ് ദച്ചുവിനോട് അലറി... അവൾ ബാഗും എടുത്തു ഒരോട്ടമായിരുന്നു.. മാധവ് മായയുടെ അടുത്ത് വരുന്തോറും മായ പേടി കൊണ്ട് വിറച്ചു...

തല്ലു കൊള്ളാൻ വയ്യാഞ്ഞിട്ടാ.. " അത്.... അത് പിന്നെ ഞാൻ.... " അവൾ കിടന്ന് പരുങ്ങി... മാധവ് അവളുടെ തല ബലമായി പിടിച്ചു അവന്റെ നെഞ്ചിൽ വച്ചമർത്തി... തലയിലെ മുറിവ് വേദനിച്ചു അവളുടെ കണ്ണു നിറഞ്ഞു... പക്ഷെ ആ വേദന ഒരു നിമിഷം മാത്രമേ അവളിൽ നീണ്ടു നിന്നുള്ളു... അവന്റെ ഹൃദയ താളം അവളുടെ കർണപടങ്ങളിലൂടെ സിരകളിലേക്ക് പ്രവഹിച്ചപ്പോൾ നിഹയുടെ ചെന്നിയിൽ നിന്നും വിയർപ്പൊഴുകിയിറങ്ങി...അതെ വേഗത്തിൽ അവൻ അവളുടെ തല പിടിച്ചു മാറ്റി മുടി കുത്തി പിടിച്ചു... " പിന്നെ ഈ ഇടിക്കുന്നത് എന്ത് തേങ്ങയാടി....... " അതും പറഞ്ഞു വെട്ടി തിരിഞ്ഞു കൊണ്ട് മാധവ് പോയി... എന്താ സംഭവിച്ചെന്നു മനസിലാവാതെ മായ കണ്ണു മിഴിച്ചു പോയി....

തലയിൽ നിന്നും അസഹ്യമായ ഒരു വേദന.... അവൾ കണ്ണുകൾ ഇറുക്കിയടച്ചു പോയി. " അമ്മ...... ഈ മാടൻ... " അവൾ വേദന കൊണ്ട് പിറുപിറുത്തു.....മാധവ് പോയ അതെ വേഗത്തിൽ വന്നു ടേബിളിൽ ഉള്ള ബ്രെഡ് എടുത്തു തിരിച്ചു പോയി... മായ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. " ഇവിടുന്നൊന്നു എണീച്ചോട്ടെ... " അവൾ അവനെ കണ്ണു കൂർപ്പിച്ചു നോക്കി പിറു പിറുത്തു... _____________💛 ** മുറ്റത്തു മുഴുവൻ ആൾക്കൂട്ടമായിരുന്നു മാധവ് അകത്തേക്ക് വരുമ്പോൾ.... അവൻ കാര്യമറിയാതെ ഒന്ന് പകച്ചു പോയി....... അകത്തു നിന്നും കൂട്ട നിലവിളി ഉയർന്നപ്പോൾ ഒരു ആന്തലോടെ അവൻ അകത്തേക്ക് ഓടി.....വെള്ള പുതപ്പിച്ച ശരീരത്തിന് ചുറ്റും ആരൊക്കെയോ ഇരുന്നു കരയുന്നു....

ആ കാഴ്ച കണ്ടപ്പോഴേക്കും അവന്റെ ശരീരം മുഴുവൻ മരവിച്ചു പോയി.... കണ്ണുകൾ ഈറനണിഞ്ഞോ..... ഇല്ല... അവ തണുത്തു മരവിച്ചു പോയി..... മുന്നോട്ട് ചലിക്കാൻ പോലും ആകാതെ അവൻ അവിടെയിരുന്നു.... അവളുടെ നനുത്ത അധരങ്ങൾ വരണ്ടു പോയിരിക്കുന്നു... തുറന്നു പിടിച്ച വാ അടക്കാനെന്നോണം തുണി കെട്ടിയിട്ടുണ്ട്....... " മഹി........ "*** മാധവ് കണ്ണുകൾ വലിച്ചു തുറന്നു.... അവന്റെ ഹൃദയം എന്തിനെന്നില്ലാതെ മിടിച്ചു....കണ്മുന്നിൽ അങ്ങനെയൊരു കാഴ്ച അവൻ ഇന്നേ വരെ കണ്ടിട്ടില്ല... പക്ഷെ.... അവന്റെ സ്വപ്നങ്ങളിൽ മുഴുവനായും ഇടയ്ക്കു ആ കാഴ്ച വരാറുണ്ട്.....

മഹി മരിച്ചു പോയെന്നു വിശ്വസിക്കാൻ അവന് കഴിഞ്ഞിരുന്നില്ല... പക്ഷെ അങ്ങനേ തോന്നുമ്പോഴാണ് അവൻ സ്വയം വേദനിപ്പിക്കുന്നതും ആത്മഹത്യക്ക് ശ്രമിക്കുന്നതും..... മാധവ് മുറിയിൽ നിന്നെണീറ്റു വന്നു..... മായയുടെ മുറിക്കു മുന്നിൽ എത്തിയപ്പോൾ അവനൊന്നു നിന്നു.... അവളുടെ നെറ്റിയിലെ മുറിവിൽ നിന്നും രക്തം പൊടിഞ്ഞിട്ടുണ്ട്.... അത് കെട്ടിയ തുണിയിൽ പരന്നിട്ടുണ്ട്... അവൻ അവളുടെ അടുത്തേക്ക് നടന്നു..... ചുരുണ്ടു കൂടി കിടക്കുകയാണ് അവൾ... രാത്രിയിൽ തണുപ്പൊന്നും ഇല്ലായിരുന്നു.... അവളുടെ അധരങ്ങൾ മെല്ലെ വിറക്കുന്നുണ്ട് എന്നവന് തോന്നി....അവൻ അറിയാതെ തന്നെ അവളുടെ മുകളിലേക് പുതപ്പ് ഇട്ട് കൊടുത്തു...

" ഉന്നെ പാർക്കും വരൈ നാൻ വാഴ്കയിൽ കാതലൈപട്രി നിനച്ചതെ ഇല്ലൈ... ആന ഉന്നെ പാർത്ത നിമിടം മുതൽ നാൻ കാതലിൻകടലിൽ തൂക്കിഎറിയ പെട്ടേൻ..... "(നിന്നെ കാണുന്ന വരെ ഞാൻ പ്രണയത്തെ പറ്റി ചിന്തിച്ചിട്ടില്ല... പക്ഷെ നിന്നെ കണ്ട നിമിഷം മുതൽ ഞാൻ പ്രണയത്തിന്റെ കടലിലേക്ക് ഏറിയപ്പെട്ടു..) അവളുടെ നേർത്ത ശബ്ദം അവൻ അവ്ക്തമായി കേട്ടു.... തമിഴ് ആയതു കൊണ്ട് അവനൊന്നു സംശയിച്ചു അവിടെ തന്നെ നിന്നു. " എ.... എന്നെ.... വിട്ട് പോകുമോ എന്നെനക്ക് ഭയമാരിക്കു... " വീണ്ടും അവളുടെ വിറയാർന്ന ശബ്ദം.... അവൻ ഒന്ന് തിരിഞ്ഞു നിന്നു.... അന്നധ്യമായി അവളാരാ എന്നാ ചിന്ത അവനെ അലട്ടാൻ തുടങ്ങി... പ്രണയം........

പലപ്പോഴും പലർക്കും സ്വന്തമാക്കാൻ പറ്റാത്ത ഒന്ന്....ചിലപ്പോൾ ദൈവത്തിന്റെ കുസൃതികളാൽ കൈ വിട്ടു പോകുന്ന ഒന്ന്.... എത്രയോ പ്രണയങ്ങൾ അങ്ങനെ അവസാനിക്കുന്നു.... അതിന്റെ പേരിൽ നീറിയോടങ്ങുന്നവർ എത്രപേരുണ്ട്...... ഒരേ സമയം കൈപ്പും മധുരവും ആകാൻ കഴിയുന്ന വികാരം.. _💛 " ടോ...... ഡോ മാട..... " മായയുടെ അലർച്ച മാധവ് കേട്ടെങ്കിലും അവിടെ തന്നെയിരുന്നു.. " ഡോ...... " അവൾ ഒന്നുകൂടി അലറി.... മാധവ് പല്ല് കടിച്ചു കൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു. " എന്താടി.... " അവൻ കണ്ണു ചുവപ്പിച്ചു കൊണ്ട് ചോദിച്ചു. " ഇന്നലെ താൻ പിടിച്ചപ്പൊ നല്ല വൃത്തിയായി തലക്ക് പരിക്ക് പറ്റിയിട്ടുണ്ട്...എനിക്ക് നല്ല വേദന എടുക്കുന്നു.... എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോ.. " അവൾ ആഞ്ജപിക്കുന്ന സ്വരത്തിൽ പറഞ്ഞു. " കയ്യിലിരിപ്പ് കൊണ്ടല്ലേ സഹിക്കാ... " അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു.

" മര്യാദക്ക് എന്നെ ആശുപത്രിയിൽ കൊണ്ട് പോ.... ഇല്ലേൽ ഞാൻ അലറി നാട്ടുകാരെ വരുത്തും... " അവൾ അവനെ നോക്കി കടുപ്പിച്ചു പറഞ്ഞു. മാധവ് ഒരു പുച്ഛത്തോടെ അവിടെയുള്ള വാതിലിൽ ചാരി നിന്നു മേലേക്ക് നോക്കി... " ആ..... ആാാാ..... ആ.... " മായ ചങ്കു പൊട്ടി അലറുന്നത് കണ്ട് അവനൊന്നു പതറി.. " ഇയാളെന്നെ പീഡിപ്പിക്കാൻ നോക്കുന്നെ ഓടി വാ... " അവൾ ശബ്ദം എടുത്തതും മാധവ് ഓടി വന്നു വെപ്രാളത്തോടെ vaa പൊത്തി.... മായയുടെ ഹൃദയം ഒരു നിമിഷം നിലച്ചു പോയി.. " എടി ഭദ്ര കാളി.... " അവൻ അവളുടെ വാ പൊത്തി വിളിച്ചു... മായ avante കയ്യിൽ കടിച്ചു.. " സ്സ്... " അവൻ വേദനയോടെ കൈ പിൻവലിചു അവളെ ദേഷ്യത്തോടെ നോക്കി.

മായ വിജയഭാവത്തിൽ ഒന്ന് ചിരിച്ചു... മാധവ് പുറത്തേക്ക് പോകുന്നത് കണ്ട് അവളൊന്നു എത്തി നോക്കി. കയ്യിൽ ഫസ്റ്റൈഡ് ബോക്സ്‌ ആയി വരുന്നവനെ കണ്ട് മായ ഒന്ന് സംശയിച്ചു... അവൻ അവളുടെ അടുത്ത് വന്നു അതിൽ നിന്നും കത്രിക എടുത്തു. " ഇയ്യോ.... തനിക്ക് ഇതൊക്കെ അറിയോ... എനിക്ക് ഹോസ്പിറ്റലിൽ പോയാൽ മതി... താൻ ചെലപ്പോ എന്നെ കൊല്ലും... " അവൾ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു.മാധവ് അവളെയൊന്നു കൂർപ്പിച്ചു നോക്കിയപ്പോൾ മായ മിണ്ടാതെയിരുന്നു... " നീയെന്താ പറഞ്ഞെ ഞാൻ നിന്നെ പീഡിപ്പിക്കാൻ നോക്കിയെന്നോ.. " അവളുടെ തലയിലെ കെട്ടാഴിക്കുന്നതിനിടയിൽ മാധവ് ചോദിക്കുന്നത് കേട്ട് മായയുടെ മുഖം ഒന്ന് വിളറി...

അപകടം ആണ്.. " മ്മ്..... എന്തെ... " അവൾ അവനെ ഒന്ന് പുച്ഛിച്ചു. " നീയെന്റെ ആരാണെന്നു നാട്ടുകാർക്ക് നല്ല അറിവ് ഉള്ളത് കൊണ്ട് അവരാരും എത്തി നോക്ക പോലും ഇല്ല... " അവൻ പറയുന്നത് കേട്ട് മായ ചുണ്ട് കൂർപ്പിച്ചു... അവളുടെ കയ്യിൽ ബോക്സ്‌ കൊടുത്ത് അവൻ പഞ്ഞിയെടുത്തു മുറിവ് വൃത്തിയാക്കി. " സ്സ്..... ആ... " അവൾ vedhana കൊണ്ട് ശബ്ദം ഉണ്ടാക്കി. " മിണ്ടാതെ ഇരുന്നോണം ഇല്ലേൽ ഇതാവില്ല അവസ്ഥ... " അവൻ അവളോട് ശബ്ദം ഉയർത്തി പറഞ്ഞു... മായ മിണ്ടാതെയിരുന്നു... " എന്റെ തല ആയിപോയി ഇല്ലേൽ... " അവൾ പിറുപിറുത്തു. ഇടയ്ക്കു അവൻ മെഡിസിൻ എടുക്കാൻ താഴ്ന്നപ്പോൾ അവന്റെ നീണ്ട കോലൻ മുടി അവളുടെ മുഖത്ത് അലസമായി ഒന്ന് തലോടി..

മായ അറിയാതെ കണ്ണുകൾ അടച്ചു പോയി.. അവൾ വിയർക്കാൻ തുടങ്ങി... ഹൃദയം അങ്ങ് പട പട മിടിച്ചു.... " മ.... മതി.... " അവൾ അവന്റെ കൈ പിടിച്ചു വച്ചു... അവൻ അവളെയും അവൾ പിടിച്ച കയ്യിലേക്കും മാറി മാറി നോക്കി. മായ പെട്ടന്ന് കൈ വലിച്ചു.. " മതി... " ഒന്ന് കനപ്പിച്ചു പറഞ്ഞു. ഒരു ബന്റജ് ഒട്ടിച്ചു അവൻ അകത്തേക്ക് പോയി... മായ നെഞ്ചിൽ ഒന്ന് കൈ വച്ചു. "പേടിച്ചു ഇപ്പൊ ചത്തേനെ.."അവൾ ആശ്വാസത്തോടെ ബെഡിലിരുന്നു _💛 മുറിവ് ഏകദേശം ഉണക്കമായപ്പോൾ തന്നെ മായ പുറത്തേക്കിറങ്ങി... അവളുടെ കറുത്ത നീണ്ട മുടി എണ്ണയില്ലാതെ പാറി പറന്നു കിടക്കുകയാണ്..... ഒരു പുതപ്പു പോലെ അവളുടെ പുറംഭാഗം മുഴുവനായും അത് മറച്ചിരുന്നു...

അന്ന് വൈകുന്നേരം ആയിട്ടും മാധവിനെ കാണാനില്ലായിരുന്നു....മായ മുറ്റത്തെ ചെമ്പകത്തിനു താഴെ വന്നു നിന്നു. " ചേച്ചി.... മുറിവൊക്കെ മാറിയോ... " മായ ശബ്ദം കേട്ടപ്പോൾ മതിലിനു അടുത്തേക്ക് ഒന്ന് പാളി നോക്കി. അവൾ കണ്ണിറുക്കി. " നീയെവിടെന്നാ... " അവൾ ശ്യാമിനോട് ചോദിച്ചു. " ഞാൻ ദച്ചൂനെ കൊണ്ട് വരാൻ പോവാ... ചേചിക് എന്തെങ്കിലും വാങ്ങണോ.. " പുഞ്ചിരിയോടെ അവൻ ചോദിക്കുന്നത് കേട്ടപ്പോൾ മായക്ക് മനസ്സിലെവിടെയോ നിറഞ്ഞ സന്തോഷം തോന്നി... അവൾ വേണ്ടെന്നു തലയാട്ടി... " എന്നാ ഞാൻ പോയിട്ട് വരാം.... ഏട്ടൻ വന്നില്ലേ.. " അവൻ ചോദിച്ചു.അവൾ ഇല്ല എന്ന് പറഞ്ഞു. " ഇത്രയും നേരം ആയിട്ടും വന്നില്ലേ...

ഈ സമയത്തു വരുന്നതാണല്ലോ... നൈറ്റ്‌ വല്ലതും ആണൊ... " മായ ചുമൽ കൂച്ചി... " ഞാൻ പോയിട്ട് വരാം.... " ശ്യാം പോകുന്നത് നോക്കിയവൾ നിന്നു... ഇവിടെ വന്നു കിട്ടിയ രണ്ട് ബന്ധങ്ങൾ... ഒന്ന് ദച്ചു.... ഒന്ന് ശ്യാം.... അവളുടെ മനസ്സിൽ അവർക്കായി ഒരിടമുണ്ട് ഇപ്പോൾ.... അനിയനായി... അനിയത്തിയായി.... നേരം ഇരുട്ടിയിട്ടും മാധവിനെ കണ്ടില്ല... മായ അകതതിരിക്കുമ്പോൾ ആണ് ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നത്.....ഏതോ വണ്ടിയുടെ ശബ്ദവും കേട്ടു... അവളാദ്യം ഒന്ന് പരുങ്ങി... മെല്ലെ ജനൽ പാളിയിലൂടെ ഒന്ന് എത്തി നോക്കി.... മായ ഒന്ന് ഞെട്ടി.... അവൾ വേഗം വാതിൽ തുറന്നു പുറത്തേക്കിറങ്ങി..............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...