മഞ്ഞുപോലെ ❤️: ഭാഗം 23

 

രചന: നീല മഴവില്ല്

അനു വാതിൽ ചാരി കവർ ടേബിളിൽ വച്ച് അവരുടെ നേരെ തിരിഞ്ഞു... ചെക്കൻ ഇവിടെ വന്നിട്ട... ഡ്രെസ് മാറാന്ന്... ആഹ് എന്തേലും ആവട്ടെ.. നോക്കിയേ എന്നെ കുഴപ്പം ഒന്നും ഇല്ലല്ലോ... അനു എല്ലാരേം നോക്കി ചോദിച്ചു... സിദ്ധു ഒരു മൂലയിൽ ചെന്നിരുന്നു.. കണ്ണടച്ചു തലക്ക് താങ്ങും കൊടുത്ത്... വാ നമ്മക്ക് ഫോട്ടോസ് എടുക്കാം.. അനു എല്ലാരേം വിളിച്ചു കൊണ്ട് പറഞ്ഞു.. ആരും ഒന്നും പ്രതികരിക്കുന്നില്ല എന്ന് കണ്ടതും അവള് കലിപ്പിൽ എല്ലാരേം ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി... ഏയ് പോവല്ലേ.. വാ എടുക്കാം അച്ചു അവളെ പിടിച്ചു വച്ചു കൊണ്ട് പറഞ്ഞു.. എല്ലാരും നിക്ക്.. എല്ലാരും അവളുടെ അടുത്തേക്ക് നടന്നു... സിദ്ധു മാത്രം വന്നില്ല... ഏയ്.. ഇത് പത്താളല്ലേ ഉള്ളു.. അനു ആളെ നോക്കി പിന്നെ റൂം മൊത്തം നോക്കി.. സിദ്ധു ഒരു മൂലയിൽ ഇരിക്കണ കണ്ടു... അനു അവന്റെ അടുത്തേക്ക് ചെന്നു... സിദ്ധു ഏട്ടാ.. വാ ഫോട്ടോ എടുക്കാം... അവനെ പിടിച്ചു വലിച്ചു കൊണ്ട് അവള് പറഞ്ഞു... അവൻ അവളെ കൈ തട്ടി മാറ്റി എണീറ്റ് പുറത്തേക്ക് നടന്നു...

അനു ഓടി അവന്റെ മുന്നിൽ കയറി നിന്നു... ഏയ്.. പോവല്ലേ.. നിക്ക്... അവന്റെ മുന്നിൽ കയറി കൈ രണ്ടും പിടിച്ചു കൊണ്ട് അവൾ പറഞ്ഞു അനു.. പ്ലീസ് ലീവ് മി അലോൺ... നിന്റെ പോലെ സന്തോഷിക്കാൻ എനിക്ക് പറ്റണില്ല... മാറിക്കെ.. ഞാൻ പോണു... അവളെ മറികടന്നു അവൻ പോവാൻ നിന്നപ്പോ അവൾ അവന്റെ കയ്യിൽ പിടിച്ചു.. സിദ്ധു തിരിഞ്ഞ് നോക്കിയേ ഇല്ലാ... സിദ്ധു ഏട്ടൻ പോയാ... പിന്നെ എനിക്കാരാ മോതിരം ഇട്ട് തരാ....😕 അതെ നിൽപ് നിന്ന് അനു ചോദിച്ചതും സിദ്ധു ഞെട്ടി അനുനെ നോക്കി... ബാക്കി എല്ലാരുടേം അവസ്ഥ ഏതാണ്ട് അതെന്നെ... അനു മാത്രം യാതൊരു ഭാവബേധവുമില്ലതെ നിക്കുന്നുണ്ട്... നീ എന്താ പറഞ്ഞെ... ഞെട്ടൽ മാറാതെ തന്നെ സിദ്ധു ചോദിച്ചതും അനു ചിരിച് കൊണ്ട് കുറച്ചൂടെ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു... എന്റെ ചെക്കൻ ഇവിടുന്ന് പോയ പിന്നെ ഇക്കണ്ട ആൾക്കാരെ മുന്നിൽ വച്ച് എനിക്ക് മോതിരം ആരാ ഇട്ട് തരാന്ന്... ചിരിച് കൊണ്ട് അനു പറയണത് കേട്ടതും എല്ലാം കൂടി അവരുടെ അടുത്തേക്ക് വന്നു...

അനു.. നീയെന്താ പറഞ്ഞു വരണേ... സിദ്ധു ആയിട്ടാണോ നിന്റെ എൻഗേജ്മെന്റ് നടക്കാൻ പോണേ... അരുൺ അനുനെ നോക്കി ചോദിച്ചതും അനു എല്ലാരേം നോക്കി ചിരിച് കൊണ്ട് അതെ എന്ന് തലയാട്ടി... എടി കോപ്പേ.. നീയല്ലേ പറഞ്ഞെ നിന്റെ അച്ഛന്റെ ഏതോ ഒരു ഫ്രണ്ടിന്റെ മകനും ആയിട്ടാണ് നിന്റെ എൻഗേജ്മെന്റ് നടക്കാൻ പോണേന്ന്... ഋതു കലിപ്പ് മൊത്തം കൂട്ടി അനുനോട്‌ ചൂടായി... നീ അതൊന്ന് തിരിച്ചാലോചിച്ച് നോക്ക്യേ... ചിരിച് കൊണ്ട് തന്നെ അനു പറഞ്ഞു... അപ്പൊ നിന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോൻ ആണോ സിദ്ധു...🤔 കുറച്ചു നേരം ആലോചിച്ച ശേഷം കിച്ചു പറയണത് കേട്ടതും സിദ്ധു ഉൾപ്പെടെ എല്ലാവരും ഞെട്ടി അനുനെ നോക്കി... അവളപ്പോഴും ചിരിച് തന്നെ നിക്കായിരുന്നു... പക്ഷെ എങ്ങനെ... അങ്ങനെ വല്ലോം ണ്ടേ സിദ്ധു ഏട്ടൻ കൂടി അറിയേണ്ടത് അല്ലെ... നിന്റെ അച്ഛനും സിദ്ധു ഏട്ടന്റെ അച്ഛനും എങ്ങനാ പരിചയം... അവരൊക്കെ പത്തമ്പത് കൊല്ലായിട്ടുള്ള പരിചയ... ഈ gv ഗ്രൂപ്പ്‌ ഇല്ലേ.. അതിന്റെ full ഫോം ന്താ... നാഥൻസ് ഹോസ്പിറ്റലിന്റെ എംഡികൾ ആരാ..

ഗോപിനാഥൻ എന്ന സിദ്ധു ഏട്ടന്റെ അച്ഛനും വിശ്വനാഥൻ എന്ന എന്റെ അച്ഛനും... അല്ലാന്ന് സിദ്ധു ഏട്ടൻ പറയട്ടെ... അനു പറഞ്ഞു നിർത്തിയതും സിദ്ധു എന്തോ ചിന്തിച് കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു... വിശ്വനങ്കിൾ... ഡൽഹിതെ ബിസിനസ്‌ ഒക്കെ നോക്കി നടത്തണത്.... എന്തൊക്കെയോ ആലോചിച്ച കൊണ്ട് സിദ്ധു പറഞ്ഞു... അനു... പ്ലസ് ടു വരെ ഡെൽഹിൽ ആയിരുന്നില്ലേ.... സിദ്ധു പറഞ്ഞു നിർത്തുന്നതിനു മുന്നേ രാഹുൽ പറഞ്ഞു... യാ യാ... അനു ചിരിച് കൊണ്ട് പറഞ്ഞു... അനു.. സത്യാണോ... ഏഹ്.. ഞാൻ.. ഞാനാണോ.. അനുനെ പിടിച്ചു കുലുക്കി കൊണ്ട് വാക്കുകൾ മുഴുവനാക്കാതെ സിദ്ധു ചോദിച്ചു... ആന്നേ... അല്ലാണ്ട് ഇത്ര നാളും പ്രേമിക്കണ്ടന്ന് പറഞ്ഞു സിദ്ധു ഏട്ടനെ വിലക്കണ്ട കാര്യം എന്തായിരുന്നു... അന്ന് വല്യേട്ടൻ കുത്തിവക്കാൻ വന്നപ്പോ എന്നെ കണ്ട കാരണല്ലേ അതിനുള്ള സമ്മതം കിട്ടിയേ...😊 ചിരിച്ചു കൊണ്ട് അനു പറഞ്ഞു നിർത്തിയതും സിദ്ധു അവളെ മുറുക്കെ കെട്ടിപിടിച്ചു. അനു ചിരിച് കൊണ്ട് അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു..

കുറച്ചു സമയം അങ്ങനെ തന്നെ നിന്നു സിദ്ധു അനുനെ അടർത്തി മാറ്റി... നെറ്റിയിൽ അമർത്തി ചുംബിച്ചു... I love you anu....❤️ രണ്ട് കൈ കൊണ്ടും അവളുടെ മുഖം കയ്യിൽ എടുത്ത് കണ്ണിൽ നോക്കി അവൻ പറഞ്ഞു... I hate you😤 അവന്റെ കൈ വേർപെടുത്തി കുറച്ചു നീങ്ങി നിന്നു കൊണ്ട് അനു പറഞ്ഞു... സിദ്ധു അത് കേട്ട് ചിരിച്ചതെ ഉള്ളു... അവൾ തിരിഞ്ഞ് ബാക്കി മുതല്കളെ നോക്കി... ഒക്കത്തിന്റെ മുഖത്തും ആശ്വാസം ആയിരുന്നെങ്കിലും അനുനെ കലിപ്പിൽ തന്നെ നോക്കി കൊണ്ട് നിക്കാണ്.... നിങ്ങളെന്താ ഇങ്ങനെ നോക്കണേ... അനു ഒന്നും അറിയാത്ത പോലെ ചോദിച്ചപ്പോ എല്ലാരും പല്ല് കടിച് അവളെ നോക്കി... നിനക്ക് എങ്ങനെ ഇതൊക്കെ അറിയാം... അച്ചു പുരികം പൊക്കിയും താഴ്ത്തിയും അവളോട് ചോദിച്ചു.. അത് വലിയ തമാശ ആണ്... ഞാനും സിദ്ധു ഏട്ടനോക്കെ ജനിക്കുന്നതിന് മുന്നേ തീരുമാനിച്ചതാ അച്ഛനും അങ്കിളും മക്കളെ പരസ്പരം കെട്ടിക്കാൻ... കാശി ഏട്ടൻ മുതൽ സിദ്ധു എട്ടാം വരെ ആണ് കുട്ടി ആയിപോയി... അങ്ങനെ ആണ് ഞാൻ ജനിക്കുന്നേ.

. മുന്നേ പറഞ്ഞു വച്ചത് പ്രകാരം സിദ്ധു ഏട്ടന് നറുക്ക് വീണു😄 പറഞ്ഞു വന്നത് ജനിച്ച അന്ന് കെട്ടു ഉറപ്പിച്ചതാ എന്റെ... അന്ന് ഞങ്ങ ഡൽഹിൽ ആയിരുന്നു... പിന്നെ നാട്ടിൽ ഒരു വട്ടം വന്നു.. അപ്പൊ ജാതകം നോക്കിയപ്പോഴ 18ആം വയസ്സിൽ കല്യാണം നടക്കണം ന്ന് പറഞ്ഞത്... അന്നും ഞാൻ കുഞ്ഞി ആയിരുന്നു.. ഇവരെ ഒന്നും കണ്ടത്തെ ഓർമ ഇല്ലാ... പ്ലസ് ടു കഴിഞ്ഞ് പെട്ടെന്ന് നാട്ടിൽക്ക് പോന്നപ്പോഴും കാര്യം ഒന്നും എന്നോട് പറഞ്ഞില്ല... ഒരു ദിവസം ഗോപി അങ്കിളിന്റെ കാൾ വന്നു.. സിദ്ധു ഏട്ടന്റെ ഫോട്ടോ അയച്ചിട്ടുണ്ട്.. മോൾടെ ഫോട്ടോ അയക്ക്.. ജാതകം അയക്ക്.. മുഹൂർത്തം നോക്കാം എന്നൊക്കെ പറഞ്ഞു... ഞാനാണ് ഫോൺ എടുത്തത് എന്ന് അങ്കിൾ അറിഞ്ഞില്ല... 😜 ഫോട്ടോയും പിടിച്ചു ചെന്ന് ഏട്ടനെ കുടഞ്ഞപ്പോ എന്നോട് രഹസ്യമായി കാര്യം പറഞ്ഞു... അങ്ങനെ ഞാൻ അറിഞ്ഞു..😂😂 അപ്പൊ അങ്കിൾ ഇന്നലെ വന്നു നിന്നെ വല്യേ കലിപ്പിൽ ഒക്കെ പിടിച്ചു കൊണ്ട് പോയതോ... അമ്മു അവളെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു... അത് അതിലും വലിയ തമാശ...

എനിക്ക് അറിയാം എന്നുള്ളത് അച്ഛന് അറിയില്ല... അച്ഛൻ എനിക്ക് ഇന്ന് സർപ്രൈസ് പ്ലാൻ ചെയ്തതാ.. ദോ ഇപ്പൊ സിദ്ധു ഏട്ടനും നിങ്ങക്കും ഒക്കെ കിട്ടിയ പോലെ.. പക്ഷെ ഇന്നലെ വരണ വഴിക്കെ ഞാൻ അത് ഒടിച്ചു മടക്കി കയ്യിൽ കൊടുത്തു... എന്നിട്ട് എന്താടി പുല്ലേ... നീയിത് നേരത്തെ പറയാഞ്ഞേ....😡 മിത്തു അവളെ അടുത്തേക്ക് വന്നു കലിപ്പിൽ ചോദിച്ചതും അവളൊന്നു ഇളിച്ചു.... അത് എന്നോട് ചോദിക്കണ്ട... ദിസ്‌ നാടകം വാസ് directed ബൈ mr. സനൽ ആൻഡ് സഞ്ജയ്‌.... ആൻഡ് ആം ജസ്റ്റ് a നാച്ചുറൽ ആക്ടരസ്...😁 അനു പറഞ്ഞു കൊണ്ടിരിക്കലെ സനു ആൻഡ് സഞ്ജു ആൻഡ് all ഫാമിലി except അച്ഛൻ അമ്മ റൂമിലേക്ക് കയറി വന്നു... സിദ്ധു സനുവിനെയും സഞ്ജുവിനെയും ഒന്ന് കണ്ണുരുട്ടി നോക്കി.... ***** (ഇനി എല്ലാരും ഒന്ന് ഇങ്ങോട്ട് നോക്കിയേ... എനിക്കൊരു കാര്യം പറയാനുണ്ട്.... ഏകദേശം ഒരു പതിനഞ്ചു മണിക്കൂർ മുന്നേ......... നാളെ സിദ്ധുവിനു എങ്ങനെ സർപ്രൈസ് ആക്കും എന്ന് തല പുകഞ്ഞു ആലോചിക്കുകയാണ് സ്വന്തം വല്യേട്ടനും കുഞ്ഞേട്ടനും.... ആ സമയത്താണ് കാശി ഡോക്ടറെ കാൾ വരണേ... കോളേജിൽ നടന്ന സംഭവം അറിയിച്ചു കൊണ്ട്.... അതോടെ അവര് ഒരു പ്ലാൻ അങ്ങോട്ട് ഇണ്ടാക്കി...😜

സിദ്ധു വീട്ടിൽ എത്തി ബൈക്ക് നിർത്തി ഇറങ്ങണ കണ്ട കുഞ്ഞേട്ടൻ ഓടി വല്യേട്ടന്റെ അടുത്ത് വന്നു... നാടകത്തിന്റെ ആദ്യ ഡയലോഗ് കാച്ചി... സഞ്ജുന് കൂട്ട് പിടിച്ചു കൊണ്ട് സനുവും പറഞ്ഞതോടെ കേട്ട് വന്ന സിദ്ധുവിന് കാര്യങ്ങൾ ഒരു സംശയവും വരുത്തിയില്ല... വല്യേട്ടൻ ഓവർ ആക്കി ചളമാകും എന്ന് മനസ്സിലായപ്പോഴാണ് സഞ്ജു തുടയിൽ കൈ വച്ച് അമർത്തുന്നത്... ആ സമയത്ത് 😬 ഇതായിരുന്നു സഞ്ജു ന്റെ മുഖത്തെ എക്സ്പ്രഷൻ... അതാരും ശ്രദ്ധിച്ചില്ല എന്ന് മാത്രം...😉😉 ഒന്നും മിണ്ടാതെ സിദ്ധു മുകളിലെക്ക് കയറി പോകുമ്പോ വന്ന ചിരി ഒതുക്കി പിടിക്കാൻ ആണ്.. സഞ്ജു സനുന്റെ തോളിൽ മുഖം പൊത്തി നിന്നത്...😁😁 ഈ ശവത്തിൽ വീണ്ടും കുത്തി സുഖം കണ്ടെത്തുന്ന ഒരേർപ്പാട് ഉണ്ടല്ലോ... അതിനാണ് രണ്ടും കൂടി സിദ്ധുവിന്റെ പിന്നാലെ റൂമിൽ പോകുന്നത്... അവിടെയും വല്യേട്ടൻ സീൻ കോൺട്രാ ആക്കാൻ നിന്നപ്പോഴാണ് സഞ്ജു ഏട്ടനെ പിടിച്ചു കൊണ്ട് പോണത്...

രാത്രി ഭക്ഷണം കഴിക്കണ സമയത്തും ദീപ്തി അവന്റെ അടുത്തേക്ക് പോയപ്പോ അത് തടയാൻ മനപ്പൂർവം ആണ് സനു പിന്നാലെ പോയി വിളിക്കുന്നത്... ഇന്ന് അവൻ അവിടുന്ന് പോന്ന കാര്യം കാശി ഡോക്ടർക്ക് അപ്പൊ തന്നെ വിളിച്ചു പറഞ്ഞത് കൊണ്ടാണ് സിദ്ധു സംസാരിക്കാൻ നിന്ന സമയത്ത് നേരത്തെ പറഞ്ഞു വച്ച കാൾ വന്നു കാശി അവിടുന്ന് വലിയുന്നത്... ഇനിയും വല്ല സംശയം ഉള്ളവർ കഴിഞ്ഞ പാർട്ട് ഈ എക്സ്പ്രഷൻ ഒക്കെ ചിന്തിച് ഒന്നൂടെ വായിച്ചു നോക്ക്...😉 ഞാൻ സത്യം മാത്രമേ എഴുതിയിട്ടുള്ളൂ.....🙈🙈😝) **** സനുവും സഞ്ജുവും സിദ്ധുവിനെ നോക്കി നന്നായി ഒന്ന് ഇളിച്ചു കൊടുത്തു... സിദ്ധു പിന്നെ ഹാപ്പി ending ആയത് കൊണ്ട് തല്ക്കാലതെക്ക് വെറുതെ വിട്ടു... ബാക്കി വീട്ടിൽ എത്തിയിട്ട്... പിന്നെ പെണ്പടകൾ ഒക്കെ സിദ്ധുന് റെഡി ആവാൻ ചാൻസ് ഒരുക്കി കൊടുത്തു പുറത്തേക്കിറങ്ങി... ദീപ്തിയും കീർത്തിയും കൂടി അനുവിനെ ഒന്ന്കൂടി ടച്ച്‌ അപ്പ്‌ ചെയ്ത് എടുത്തു... സിദ്ധുവിന്റെ അമ്മ വന്നു അനുവിന്റെ കവിളിൽ ഒന്ന് തലോടി നെറുകിൽ ഒരുമ്മ കൊടുത്തു..... കുറച്ചു കഴിഞ്ഞപ്പോ തന്നെ സിദ്ധു റെഡി ആയി നല്ല മൊഞ്ചിൽ ഇറങ്ങി വന്നു... അനുന്റെ സെയിം കളർ ഷർട്ടും അതിന് മാച്ച് ആയ മുണ്ടും ആയിരുന്നു വേഷം....

അനു അവനെ തന്നെ നോക്കി നിന്നു... സിദ്ധു അവളിൽ കണ്ണ് ഉടക്കിയതും ഒന്ന് ചിരിച് കൊണ്ട് എങ്ങനെ ഉണ്ടെന്ന് പുരികം കൊണ്ട് ആക്ഷൻ കാട്ടി... ഒട്ടും കൊള്ളില്ലന്ന് അനു പറഞ്ഞതും കിച്ചു സിദ്ധുവിന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു... സിദ്ധു കിച്ചുന് ഒന്ന് ഇളിച്ചു കൊടുത്തു... കാശി ഉള്ളിലേക്ക് വന്നപ്പോ സിദ്ധുന്റെ അടുത്തേക്ക് ചെന്നു.. ആഹ്.. അളിയൻ റെഡി ആയോ.. വന്നപ്പോ ഇതല്ലായിരുന്നുലോ വേഷം..😁 സിദ്ധു കാശിയെ നോക്കി ഇളിച്ചു കൊടുത്തു... എല്ലാരും കൂടി എന്നെ പൊട്ടനാക്കിയതാണല്ലേ...😌 പരിഭവം നടിച്ചു സിദ്ധു പറഞ്ഞു ഞാനല്ല... മോനെ... നിന്റ ഏട്ടൻ കുറച്ചു മുന്നേ വിളിച്ചു പറഞ്ഞതാ.. നീ നേരത്തെ പോന്നു... അവനെ പിടിച്ചു ഇവിടെ ഇരുത്താൻ... എന്താ കാര്യം എന്നൊന്നും പറഞ്ഞില്ല... കാശി കയ്യ് ഒഴിഞ്ഞു... സിദ്ധു സഞ്ജുനേം സനുനേം ഒന്ന് ഇരുത്തി നോക്കി... അമ്മ സിദ്ധുവിന്റെ അടുത്ത് വന്നു... അമ്മേ അമ്മയും കൂടി അവരുടെ കൂടെ കൂടിലെ... ഞാൻ ഇതൊന്നും വേണ്ടന്ന് പറഞ്ഞതാ മോനെ.. ആദ്യം തമാശ ന്നാ കരുതിയെ...

ഇന്നലെ നിന്റെ മുഖം കണ്ടു പറയാൻ വന്നപ്പോ സനുവാ തടഞ്ഞ.... അതും സനുന്..... ടാ.. എല്ലാരും എന്തെടാ എന്റെ മേക്കട്ട്... നീയും കൂടെ ഉണ്ടെന്ന് പറയെടാ... സനു അടുത്ത് നിക്കണ സഞ്ജുനോടായി പറഞ്ഞു.... ഏട്ടൻ അല്ലെ ഇന്നലെ അമ്മയെ തടഞ്ഞതും കാശി ഏട്ടന് വിളിച്ചു പറഞ്ഞതും... ഞാൻ ഒന്നും ചെയ്തില്ലല്ലോ... സഞ്ജു പറഞ്ഞു കൊണ്ട് കുറച്ചു മാറി നിന്നു... മുഹൂർത്തമായതും എല്ലാവരും ഹാളിൽ ഒരുമിച്ച് കൂടി... വിശ്വൻ സിദ്ധുവിന്റെ അടുത്തേക്ക് വന്നു... മോൻ ഇന്നലെ പേടിച്ചോ അച്ഛൻ വന്നപ്പോ...😃😃 ചിരിച് കൊണ്ട് വിശ്വ ചോദിച്ചതും അവൻ അടുത്ത് നിക്കണ ഗോപിനെ ഒന്ന് നോക്കി... രണ്ടാൾക്കും തരാൻ വച്ച സർപ്രൈസ് ഒരാൾക്ക് പൊളിഞ്ഞു പോയത് അറിഞ്ഞില്ലടാ.. സാരില്ല.. അവൾക്ക് നമ്മക്ക് വേറെ പണി കൊടുക്കാം... അവന്റെ പുറത്ത് തട്ടി അതും പറഞ്ഞു അവര് മാറി പോയി... സിദ്ധു അവര് പോയ വഴിയേ നോക്കി ഒന്ന് ചിരിച്ച അനുവിനെ ദീപ്തിയും കീർത്തിയും കൂടി സിദ്ധുവിന്റെ അടുത്ത് കൊണ്ട് നിർത്തി... ഒരു ബോക്സ്‌ തുറന്ന് രണ്ട് പേർക്കും ഓരോ മോതിരം നീട്ടി... സിദ്ധു ചിരിച് കൊണ്ട് തന്റെ പേര് എഴുതിയ മോതിരം അനുവിന്റെ വിരലിൽ ഇട്ട് കൊടുത്തു... തിരിച്ചു അനുവും....

പിന്നെ അവിടുന്ന് അങ്ങോട്ട് ഫോട്ടോ എടുപ്പ് ആയിരുന്നു... ഫാമിലിസ് മൊത്തം കഴിഞ്ഞപ്പോ നമ്മടെ പടകൾ കേറി... അറഞ്ചo പുറഞ്ചo ഫോട്ടോ എടുത്ത്... ദേ ഇത് ചീറ്റിങ്ങ് ആണേ... നിങ്ങ എല്ലാരും കപ്പിൾസ്... ഞാൻ മാത്രം ഒറ്റ..😕😕 അച്ചു പറയണ കേട്ട് എല്ലാരും ചിരിച്.... ഇന്നൊരു ദിവസം ക്ഷമി... കല്യാണത്തിന് നമ്മക്ക് ലച്ചുനെ പൊക്കം... അരുൺ അച്ചുവിന്റെ നേരെ തിരിഞ്ഞ് പറഞ്ഞപ്പോ അച്ചു ഒന്ന് ചിരിച്.... ഫുഡ്‌ കഴിക്കാനും എല്ലാരും ഒരുമിച്ച് തന്നെയാണ് ഇരുന്നേ... ക്യാന്റീനിൽ ഇരിക്കുന്ന അതെ പോലെ... പരിപാടി എല്ലാം കഴിഞ്ഞ് സിദ്ധുന്റെ വീട്ടുകാർ പോകാൻ ഇറങ്ങി... സിദ്ധുവും പിന്നാലെ ഇറങ്ങി... കാർ നിർത്തി വീട്ടിൽ കയറിയതും സഞ്ജുവും സനുവും റൂമിലേക്ക് ഓടാൻ വേണ്ടി വേം കാറിൽ നിന്നിറങ്ങി... സിദ്ധു വന്നിട്ടില്ല എന്ന് കണ്ടതും രണ്ടും ഓടി... വീടിന്റെ ഫ്രന്റിൽ എത്തിയതും ഡോറിൽ കയ്യുംകെട്ടി നിക്കണ സിദ്ധുനെ കണ്ടു സ്റ്റക്ക് ആയി... ഹാ നീ എന്താ ഇവിടെ...(സനു നിന്റെ ബൈക്ക് എവിടെ(സഞ്ജു ഏട്ടന്മാർ വാ.. എല്ലാത്തിനും ഉള്ള മറുപടി ഞാൻ തരാം.....

പല്ല് കടിച് പിടിച്ചു സിദ്ധു പറഞ്ഞതും രണ്ടും വേണോ വേണ്ടേ എന്ന മട്ടിൽ ഇളിച്ചു കൊടുത്തു... അപ്പോഴേക്ക് അമ്മയും ബാക്കി ഉള്ളോരും അങ്ങോട്ട് വന്നു... വേണ്ടെടാ.. വിട്ടേരെ... നീ അവർക്ക് എന്തൊക്കെ സർപ്രൈസ് കൊടുത്തിട്ടുണ്ട്... കീർത്തിടെ കാര്യം തന്നെ നോക്ക്.... അമ്മ നിർത്തും മുന്നേ സഞ്ജു ഇടയിൽ കയറി... ആന്നേ.. അന്ന് കീർത്തിടെ വീട്ടിൽ സംസാരിക്കാൻ ഇവനും അച്ഛനും കൂടി പോയി വന്നപ്പോ ഇവൻ ന്താ പറഞ്ഞെ.. അച്ഛനെ അവര് ആട്ടി പായിച്ചു ന്ന്.. എന്നിട്ട് അതും പറഞ്ഞു ഇവളോട് തല്ലു കൂടിട്ടു പിന്നെ കാണണത് കല്യാണത്തിന....😬 സഞ്ജു പറഞ്ഞു നിർത്തിയപ്പോ സിദ്ധു അവനു ഒന്ന് ഇളിച്ചു കൊടുത്തു... അന്ന... പിന്നെ ഞാൻ അങ്ങോട്ട്.... പറഞ്ഞു കൊണ്ട് സിദ്ധു മുകളിലേക്ക് ഓടി കേറി.... റൂമിലേക്ക് കയറി.... അവനു സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേന്ന് അറിയുന്നില്ലയിരുന്നു... നേരെ നോക്കിയപ്പോ കണ്ടത് അവളുടെ ടെഡി ആണ്.... അവൻ ഓടി ചെന്ന് അത് കയ്യിൽ പിടിച്ചു.... 🎶Neeye vazhke enben Ini vaazhum nalkal ellam Neeye pothum yenben Uyire..... yen ulakame.....🎶 ടെഡി യെ കെട്ടിപിടിച്ചു പാട്ടും പാടി കറങ്ങി നേരെ നോക്കിയതും മുന്നിൽ full ഫാമിലിയെ കണ്ടു സിദ്ധു പെട്ടെന്ന് സ്റ്റക്ക് ആയി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...