♡മന്ദാരം♡ ഭാഗം 12

 

എഴുത്തുകാരി: THASAL

"നിനക്ക് നല്ലോണം കിട്ടിയോടാ.... " കവിളിൽ മുറിഞ്ഞ ഭാഗത്തു ഒന്ന് തലോടി എരിവ് വലിച്ചു കൊണ്ട് സേറ ചോദിച്ചതും എബി തിരിഞ്ഞും മറിഞ്ഞും കിടന്നു... "നല്ല ചോദ്യം... കിട്ടിയത് മൊത്തം എനിക്കല്ലേ... അവന്മാര് എല്ലാം കൂടി പട്ടിയെ തല്ലും പോലെയാ തല്ലിയത്.... തല മുതൽ അടി വരെ പരിക്ക് ആണ്...." അവന്റെ സംസാരം കേട്ടു ബാന്റാജ് എടുത്തു കൊണ്ട് വരുന്ന ജെറി അവനെ നോക്കി കണ്ണുരുട്ടി... "നിനക്ക് കിട്ടിയത് പോരാ.... എങ്ങനേലും സോൾവ് ആക്കാം എന്ന് കരുതി വന്നപ്പോൾ അവന്റെ ഒരു സിസ്റ്റർ.... നീ എന്താടാ സൂപ്പർ മാൻ ആണോ എല്ലാവരെയും രക്ഷിക്കാൻ.... എന്നിട്ട് കിട്ടിയതിന്റെ ഷെയർ ഞങ്ങൾക്കും....." ജെറി പറയുന്നത് കേട്ടു എബി ഒന്ന് ഇളിച്ചു കാണിച്ചു... "ഒരു ആവേശത്തിന്...." "അവന്റെ ഒരു ആവേശം.... ഞാൻ ഡയലോഗ് അടിച്ചു നിൽക്കാം എന്നാ കരുതിയത്... നീ ഒറ്റ ഒരുത്തൻ ആണ് അത് തല്ലിൽ എത്തിച്ചത്....പട്ടി....." സേറയും അവനെ തല്ലി കൊണ്ട് പറഞ്ഞു... "ആ... ഇപ്പോൾ എന്നെ പറഞ്ഞോ... നിന്നോട് ആരാടി പറഞ്ഞത് അവന്മാരോട് വഴക്ക് ഇടാൻ..... നിന്നെ ഒറ്റയ്ക്ക് കിട്ടിയിരുന്നെങ്കിൽ എല്ലാം കൂടി വലിച്ചു കീറിയേനെ... സഹായിച്ചതും പോരാ... കുറ്റം എനിക്കും... " "ആടാ... തല്ലു കിട്ടാൻ ആണ് നീ സഹായിച്ചത്... അവന്മാര് എന്റെ റൂംമേറ്റിനെ റാഗ് ചെയ്തത് ഞാൻ ചോദിച്ചു അതിൽ ഒരു കുറ്റവും ഇല്ല....ഇത് കൊണ്ട് ഒറ്റ ഉപകാരമെ ഉണ്ടായുള്ളൂ... ആ പെണ്ണിന്റെ പേര് അറിയാൻ പറ്റി.... അകാൽ... "

"അവളുടെ ഒരു...... പേര് അറിയണമെങ്കിൽ പോയി ചോദിച്ചാൽ പോരെ... അതിന് ഇമ്മാതിരി പണി ഒപ്പിക്കണോ... അവളുടെ ഒരു അകാൽ... ഈ പരിപാടിക്ക് അകലത്തിൽ പൊലിഞ്ഞു പോയേനെ മൂന്നും..... ആഹ്.... " പറയുന്നതിനോടൊപ്പം എബി അലറി... സേറ ഞെട്ടി കൊണ്ട് നോക്കിയപ്പോൾ അവന്റെ നെറ്റിയിൽ കോട്ടൺ വെച്ച് നിൽക്കുന്ന ജെറി... സേറക്ക് ചിരി പൊട്ടിയിരുന്നു... "എന്താടാ പുല്ലേ.... " "മുറിവിൽ മരുന്നു വെക്കണ്ടെ... " "കൊല്ലടാ... ഇതിനും ബേധം അതാ... " അവനെ നോക്കി എബി അലറിയതും അവൻ ചിരിയോടെ ബോക്സിൽ നിന്നും വേറൊരു കോട്ടൺ എടുത്തു ടെറ്റോളിൽ മുക്കി മെല്ലെ സേറയുടെ കവിളിലെ മുറിവിൽ വെച്ച് കൊടുത്തു... അവൾ നീറ്റൽ കൊണ്ട് എരിവ് വലിച്ചു പോയിരുന്നു... അവളുടെ പിടി അവന്റെ തോളിൽ മുറുകി... അവൻ ഒരു പുഞ്ചിരിയോടെ മെല്ലെ മുറിവിൽ ഒന്ന് ഊതി കൊണ്ട് മെല്ലെ മുറിവ് വൃത്തിയാക്കി..... അവന്റെ സാനിധ്യം അവളെ വല്ലാതെ മാറ്റിയിരുന്നു... അവളുടെ ഉള്ളിൽ ഒരു വെപ്രാളം രൂപപ്പെട്ടു.... അവളുടെ കൈ വിറച്ചു.... അവൻ ചിരിയോടെ തന്നെ മുറിവിൽ ചെറിയ ഒരു ബാന്റാജ് ഒട്ടിച്ചു കൊണ്ട് മാറി നിന്നു..... അവൾ ഞെട്ടി കൊണ്ട് അവനിൽ നിന്നും കണ്ണുകൾ വേർപെടുത്തി.... "രണ്ട് പേരും കേൾക്കുന്നുണ്ടോ.... !!"

പെട്ടെന്ന് എബിന്റെ ചോദ്യം കേട്ടു രണ്ട് പേരും ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... "എന്ത്...!!" രണ്ട് പേരും ഒരുപോലെ ചോദിച്ചു പോയി... "കുന്തം... നീ ഒക്കെ ഏതു ലോകത്താണ്..... നാളെ നമുക്ക് അവനിട്ട് ഒരു പണി കൊടുക്കണ്ടെ.... " എബിൻ ചോദിച്ചതും ജെറി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... സേറ ഊരയിൽ കയ്യൂന്നി കൊണ്ട് അവനെ കണ്ണുരുട്ടി... "കിട്ടിയത് ഒന്നും പോരാഞ്ഞിട്ട് പുതിയ അടി പാർസൽ വാങ്ങാൻ പ്രേരിപ്പിക്കുന്നോഡാാ... പട്ടി..... " സേറ അവന്റെ മേലിലോട്ട് ചാടി കയറി... ജെറി ചിരിയോടെ അവന്റെ കാൽ രണ്ടും പിടിച്ചു വെച്ചു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "അപ്പാ.... " രാവിലെ തന്നെ ബെഡിൽ കിടന്നു സേറ അലറിയതും ജേക്കബ് ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കുന്നിടത്ത് നിന്നും റൂമിലേക്ക്‌ ഓടി... അവൾ കണ്ണും അടച്ചു കാലും കയറ്റി വെച്ചുള്ള കിടപ്പാണ്.... ജേക്കബ് അവളെ നോക്കി കൊണ്ട് ഉള്ളിലേക്ക് കടന്നു... "എന്താടി കുരുത്തംകെട്ടവളെ.... " "മിസ്റ്റർ അപ്പൻ.... ആ ഫാൻ ഒന്ന് ഇട്ടേച്ചു പൊക്കോ.... " അവൾ ഉറക്കപിച്ചോടെ പറയുന്നത് കേട്ടു അയാൾക്ക്‌ ചിരി പൊട്ടി എങ്കിലും അവളുടെ തലക്ക് താഴെ വെച്ച ഒരു ഡോറ മോന്റെ ബൊമ്മ അയാൾ വലിച്ചു എടുത്തു... "ഡി.... എണീക്കാൻ നോക്ക്.... "

"പ്ലീസ് അപ്പാ.... ആ ഫാൻ... ഒന്ന്... " "ഫാൻ ഒന്നും രണ്ടും ഇല്ല... എണീറ്റു വാടി.... നിനക്ക് ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് എന്നല്ലേ പറഞ്ഞത്.....പോകണ്ടേ... " അയാളുടെ ആ വാക്കുകളിൽ അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.... "Boo വന്നോ... " അവളുടെ ചോദ്യത്തിൽ ഒരു വെപ്രാളം ഉണ്ടായിരുന്നു... "ജെറി വന്നു നോക്കിയിട്ട് പോയി... അവനാണ് പറഞ്ഞത് നിനക്ക് ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്... ഏതോ വലിയ സാർ ആണ് എടുക്കുന്നത് എന്നൊക്കെ.... എന്റെ മോൾക്ക്‌ പഠിപ്പിനോട് ഇത്രയും ആത്മാർത്ഥ ഉണ്ട് എന്ന് ഈ അപ്പൻ അറിഞ്ഞില്ല.... പോയി ഫ്രഷ് ആകാൻ നോക്ക്... " അതും പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നതും അവൾക്ക് ഉള്ളിൽ ഒരു ചെറിയ സങ്കടം ഉടലെടുത്തു.... പറഞ്ഞത് മുഴുവൻ കള്ളം ആണ്..... ബാസ്കറ്റ് ബോൾ പ്രാക്ടീസ് എന്ന് പറഞ്ഞാൽ അപ്പൻ സമ്മതിക്കില്ല... ഒരുപക്ഷെ അല്ല... സമ്മതിക്കില്ല എന്നത് ഉറപ്പാണ്....തന്റെ പാഷൻ ഒരിക്കലും വേണ്ടെന്നു വെക്കാൻ അവൾ തയ്യാറല്ലായിരുന്നു... അതിന് വേണ്ടി അപ്പനോട് നുണ പറഞ്ഞു... ആദ്യമായി ഒരു കാര്യം മറച്ചു വെച്ചു.... ഇത് ഒരിക്കൽ അപ്പൻ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് അവൾക്ക് അറിയില്ല.... നാളെ എന്നൊരു ചിന്ത ഒരു പേടിയായി അവളിൽ തെളിഞ്ഞു വന്നു....

"അപ്പാ..... " തിരിഞ്ഞു നടക്കുന്ന ജേക്കബിനെ നോക്കി അവൾ വിളിച്ചതും അദ്ദേഹം ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് പിരികം പൊക്കി... അവൾ പുഞ്ചിരിയോടെ ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുത്തതും അദ്ദേഹത്തിന്റെ മുഖത്തും ഒരു പുഞ്ചിരി തങ്ങി... "എണീറ്റു പോകാൻ നോക്കഡി.... " അദ്ദേഹം അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Sera.... Pass... Pass..... " എതിരെ വരുന്ന എതിരാളിയെ മറി കടക്കുന്നതിനിടയിൽ ടീംമേറ്റിന്റെ അലറി ഉള്ള ശബ്ദം കേട്ടു അവൾ അത് ആ കുട്ടിക്ക് നേരെ ഇട്ടു കൊടുത്തു..... ആ കുട്ടി മുന്നിലേക്ക് കുതിച്ചു മുകളിലേക്ക് ഉയർത്തി ഇട്ടതും അത് അല്പം വ്യത്യാസത്തോടെ പുറത്തേക്ക് പോയി... സേറ അവസരം കാത്തു നിന്ന പോലെ അത് കയ്യിൽ ഒതുക്കി കൊണ്ട് ഉയർന്നു ചാടി നെറ്റിൽ പിടിച്ചു കൊണ്ട് ഒരു കൈ കൊണ്ട് ബോൾ നെറ്റിലേക്ക് ഇട്ടതും അത് നെറ്റിനുള്ളിലൂടെ പുറത്തേക്ക് വന്നതും അവൾ ആവേശത്തോടെ കൈ ഉയർത്തി.... അവളിൽ ആ കളി ഒരു വികാരം തന്നെ ആയിരുന്നു... തന്റെ ജീവിതം ആയിരുന്നു.... ഒരുപാട് ഇഷ്ടത്തോടെ ചെയ്യുന്ന ഒരു ജീവിതശൈലിയായി അത് മാറിയിരുന്നു... "ഉഫ്... എന്ത് കളിയാഡി മോളെ.... " കോർട്ടിന് പുറത്ത് ഇരിക്കുന്ന എബി പറഞ്ഞതും അവൾ തലയിൽ കെട്ടിയ ബാന്റ് അഴിച്ചു കൊണ്ട് അവന്റെ അരികിൽ വന്നിരുന്നു... "ഇതൊന്നും പോരാഡാാ.... ഇനിയും improuve ആകാൻ ഉണ്ട്.... ഒരുപാട് പ്രാക്ടീസ് ചെയ്യണം... "

അവൾ അവന്റെ കയ്യിൽ നിന്നും ടവ്വൽ വലിച്ചു മുഖം തോർത്തി കൊണ്ട് പറഞ്ഞു.... "അതാണ്‌ ഞാൻ ഇതിന് വരാത്തത്.... പ്രാക്ടീസ് പ്രാക്ടീസ് എന്ന് പറഞ്ഞു ജീവിതം അങ്ങ് തീരും... " "എന്നാൽ നീ മേലനങ്ങാത്ത പണി ചെയ്യഡാ. .ഓഫിസിൽ പോയി സിസ്റ്റത്തിന്റെ മുന്നിൽ ഇരുന്നു ജീവിതം കളയ്....അതിനൊക്കെ നീ boo വിനെ കണ്ടു പഠിക്ക്.... " അവൾ അത് പറഞ്ഞതും എബിന്റെ ചുണ്ടിലെ ചിരി എങ്ങോ മാഞ്ഞിരുന്നു...എബിന്റെ ഉള്ളിലും ജെറിയുടെ ചിന്ത കടന്നു കൂടി... ഒരുപാട് വിഷസും പാഷനും ഉള്ളവൻ ആണ്.... വലിയൊരു ബാസ്കറ്റ് ബോൾ പ്ലയെർ ആകണം......അത് അവന്റെ ഒരു അംബീഷൻ തന്നെ ആയിരുന്നു....അതിന് വേണ്ടി ഹാർഡ്വർക്ക്‌ ചെയ്തിരുന്ന ഒരു ജെറി ഉണ്ടായിരുന്നു... പക്ഷെ പതിനൊന്നു വർഷങ്ങൾക്കു ശേഷം അവന്റെ 16 വയസ്സിൽ അവന്റെ മമ്മ അവനെ അന്വേഷിച്ചു വന്ന ശേഷം അവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി..... അവസാനം അവനെ അവർ കാണാൻ വന്നത് രണ്ട് മാസങ്ങൾക്ക് മുന്നേ.. മകന്റെ ബാസ്കറ്റ് ബോൾ എന്ന സ്വപ്നവും അടിച്ചുടച്ച്... തന്റെ വിജയത്തിനായി അവർ പോയി..... പക്ഷെ ഒരിക്കൽ പോലും അവർ അവനെ പട്ടി ചിന്തിച്ചിട്ടില്ല.... ജെറിയുടെ പപ്പയുടെ മുന്നിൽ ഉള്ള തന്റെ വിജയം മാത്രം...അത് മാത്രമാണ് ലക്ഷ്യം......

അവൻ അനുഭവിക്കുന്ന മെന്റൽ പ്രഷർ എബിന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.....അവരുടെ വാശിയിൽ മുങ്ങി പോയ അവന്റെ ബാല്യം..... ഒരിക്കലും തീരാത്ത കണ്ണുനീർ... എന്തൊക്കെ സൗഭാഗ്യം ലഭിച്ചു എന്ന് പറഞ്ഞാലും തന്റെ വാശിക്ക് വേണ്ടി മകനെ ടോർചർ ചെയ്യുന്ന ഒരു മമ്മ.... സമാധാനം എന്തെന്ന് അവൻ അറിഞ്ഞിട്ടില്ല.... എബിന്റെ ചിന്തകൾ പല ഇടങ്ങളിൽ ആയി അലഞ്ഞു.... "ഡാ....ഇന്ന് പോകുമ്പോഴേ.... Ice barൽ കയറണം.... " അവൾ ബോട്ടിൽ അടച്ചു കൊണ്ട് പറഞ്ഞതും എബി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... കുറച്ചു കഴിഞ്ഞിട്ടും ഒരു വാക്ക് പോലും കിട്ടാതെ വന്നതോടെ അവൾ സംശയത്തോടെ അവനെ നോക്കി... "നീ എന്താടാ മിണ്ടാത്തേ... അല്ലേൽ എന്തെങ്കിലും പറയാൻ കാത്തു നിൽക്കും പോലെ ട്രോൾ വരുമല്ലോ.... എന്താടാ നിന്റെ വായയിൽ പൂച്ച പെറ്റു കിടപ്പുണ്ടോ.... " "എന്റെ പൊന്നോ എന്നെ വിട്ടേക്ക്..... ഇനി അതിന്റെ പേരിൽ പിടിച്ചു കയറണ്ട.... നമുക്ക് ബ്രദറിനോട് പറയാം... അവന്റെ കയ്യിൽ ആകുമ്പോൾ ക്യാഷ് ഉണ്ടാകും.... " "നാണം ഇല്ലേ....നിനക്ക് കിട്ടുന്നതല്ലേ അവനും കിട്ടുന്നത്... എന്നിട്ട് മൂന്ന് ice വാങ്ങാൻ അവന്റെ കയ്യീന്നും വേണം.... ഇങ്ങനെ എച്ചി ആകല്ലേഡാ.... " "അയ്യോ... പറയുന്ന ആള് ആരാ ദർമെന്ത്രൻ അല്ലേ....

ഒരു കഷ്ണം ചോക്ലേറ്റ് എടുത്തതിനു എന്റെ കയ്യീന്ന് ക്യാഷ് തട്ടി പറിച്ചു വാങ്ങിയ നീ അത് പറയരുത്... നിനക്ക് പറയാൻ ഒരു അവകാശവും ഇല്ല..... " അവൻ അത് പറഞ്ഞതും അവൾ ദേഷ്യത്തോടെ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു... "പോടാ....." "നീ പോടീ....." അവനും വിട്ട് കൊടുക്കാതെ അവളുടെ മുടിയിലും പിടിച്ചു വലിച്ചു.... ചുറ്റിൽ നിന്നും ഒരു ചിരി മുഴങ്ങിയപ്പോൾ ആണ് രണ്ട് പേരും ഒരുപോലെ തല ചെരിച്ചു നോക്കിയപ്പോൾ അവരുടെ തല്ലും നോക്കി നിൽക്കുന്ന പെൺകുട്ടികളെ കണ്ടു രണ്ട് പേരും ഇളിച്ചു കൊണ്ട് വേഗം മുടിയിൽ നിന്നും കൈ എടുത്തു..... "Sorry.... " എബി ഇളിച്ചു കൊണ്ട് അവരെ നോക്കി... "അവരോട് അല്ല എന്നോട് പറയടാ...." "എന്റെ പട്ടി പറയും.... മാറി നിൽക്കഡി അങ്ങോട്ട്‌.... " ബാഗും തോളിൽ ഇട്ടു എഴുന്നേറ്റു പോകുന്നതിനിടയിൽ അവൻ പറഞ്ഞതും അവൾ അവന്റെ പിന്നാലെ തന്നെ ചെന്നു അവന്റെ പുറത്ത് കൈ ചുരുട്ടി ഒന്ന് കൊടുത്തു.... അവൻ അവളെ പിടിച്ചു അവളുടെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു കൊണ്ട് തന്റെ നെഞ്ചിൽ മുഖം അമർത്തി പിടിച്ചു... "വിടടാ.... നാറി.... " "എന്ത്....!!" അവൻ ഒന്ന് കൂടെ അവളെ ചേർത്തു... "ഉയ്യോ... സോറി...ബ്രദർ വിട്.....എന്റെ പൊന്നല്ലേ... വിട്... "

അവൾ നിന്ന നിൽപ്പിൽ അലറിയതും അവൻ ചിരിയോടെ അവളുടെ പിടി ഒന്ന് അയച്ചു കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "एक दीस तुमी उठ्ठले आनी तुमकां करूंक जाय आशिल्ल्यो गजाली करूंक तुमचे कडेन वेळ आसचो ना. जें करूंक जाय तें आतांच करात." - पावलो कुयेलो നോട്ടീസ് ബോർഡിൽ കൊങ്കണിയിൽ എഴുതിയ quet സേറ ഒന്ന് ഉറക്കെ വായിച്ചു... അവൾക്ക് അടുത്തായി തന്നെ ജെറിയും എബിനും നിൽക്കുന്നുണ്ടായിരുന്നു... "എന്ന് വെച്ചാൽ.... " എബിൻ ഒന്ന് നെറ്റി ചുളിച്ചതും സേറ അവന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് മുന്നോട്ട് നടന്നു...അവർക്കൊപ്പം തന്നെ ജെറിയും... "One day you will wake up and there wont be any more time to do things you've always wanted. Do it now" ജെറി മെല്ലെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... എബിൻ സംശയത്തോടെ സേറയെ നോക്കി... "ബ്രദർ... That means.... ഒരു നാൾ നമ്മൾ ഉണരും... അന്ന് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സമയം ഉണ്ടാകില്ല... ചെയ്യാൻ ഉള്ളത് ഇപ്പോൾ ചെയ്യണം എന്ന്....മനസ്സിലായോ... " "പൗലോ കൊയ്ലോ പറഞ്ഞതാണ്.....വളരെ true ആയ words ആണ്... നമ്മൾക്ക് തോന്നുന്ന കാര്യങ്ങൾക്ക് വേറൊരു സമയം നമ്മൾ നൽകാൻ പാടില്ല.... " ജെറിയും അവളോട്‌ ഏറ്റു പിടിച്ചു....

എബി അവനെ ഒന്ന് തറപ്പിച്ചു നോക്കി... "അത് സ്വയം ആലോചിക്കുന്നത് പലർക്കും നല്ലതായിരിക്കും.... ഒരുപാട് കാലം കഴിഞ്ഞു നഷ്ടബോധം ഉണ്ടാകരുത്.... " എബിന്റെ വാക്കുകളിൽ ജെറിയോടുള്ള അമർഷം കാണാൻ കഴിഞ്ഞിരുന്നു... ജെറി ഒരു വാക്ക് പോലും തിരികെ പറയാതെ തല താഴ്ത്തി.... സേറ രണ്ട് പേരെയും മാറി മാറി നോക്കുകയായിരുന്നു.... "നീ എന്തിനാ boo നെ ചീത്ത പറയുന്നത്..." എബിനെ നോക്കി കണ്ണ് തുറുപ്പിച്ച് കൊണ്ട് സേറ ചോദിച്ചതും എബിൻ ഒന്ന് അയഞ്ഞു... "അവനെ ചീത്ത പറയുക അല്ല വേണ്ടത്...." ഒരു ദേഷ്യത്തോടെ മുന്നേ നടന്നു പോകുന്നവനെ അത്ഭുതത്തോടെ നോക്കുന്ന സേറയെ ജെറിൻ തോളിലൂടെ കയ്യിട്ടു പിടിച്ചു... അവനെ അത്ഭുതത്തോടെ നോക്കുന്നവൾക്ക് നേരെ അവൻ ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... ജെറി മുന്നേ പോകുന്ന എബിയുടെ കോളറിൽ പിടിച്ചു അവർക്കൊപ്പം എത്തിച്ചു.... "നീ വിട്ടേ.... " എബി ഒന്ന് കുതറി... "പൗലോകോയ്ലോ പറഞ്ഞതിന് നീ എന്തിനാ ഞങ്ങളോട് ചൂടാകുന്നത്.... അദ്ദേഹത്തെ കൊണ്ട് മാറ്റി പറയിപ്പിക്കണോ.... "

സേറ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചതും ജെറി അവളെ പല്ല് കടിച്ചു കൊണ്ട് നോക്കി... "ഇവളെ കൊണ്ട്..... ഉയ്യോ... രണ്ടും മാറ്റി പറയിപ്പിക്കാൻ ഒന്നും നിൽക്കണ്ട...അത് ബുദ്ധിമുട്ട് ആകില്ലേ.... " "ആണോ... എന്നാ നന്നായി.... " അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി... അവൻ കൈ എത്തിച്ചു കൊണ്ട് അവളുടെ മുടിയിൽ പിടിക്കാൻ നിന്നതും രണ്ട് പേരുടെയും നടുവിൽ നിന്നിരുന്ന ജെറി അവനെ പിടിച്ചു വെച്ചു.... "നിന്നെ ഞാൻ പിന്നെ എടുത്തോളാഡി... കുടകമ്പി.... " "നീ പോടാ ഗാടവ്....." അവൾ അതും വിളിച്ചു കൊണ്ട് പൊട്ടിച്ചിരിയോടെ ഓടി.... "ആഹാ.... എനിക്ക് കൊങ്കണി അറിയില്ല എന്ന് വെച്ച് കൊങ്കണിയിൽ തെറി വിളിക്കുന്നോഡി.... ഡാ എന്താടാ അവൾ ആ വിളിച്ചത്..." ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന ജെറിയെ നോക്കി എബി ചോദിച്ചു... "അത് നിന്നെ കഴുത എന്ന് വിളിച്ചതാ.... " പറഞ്ഞു വന്നപ്പോൾ അവന്റെ ചിരി പുറത്തേക്ക് വന്നിരുന്നു... "എന്നെ കഴുതാന്നോ..... ഡീീ.... " എബി അലറി കൊണ്ട് അവൾക്ക് പിന്നാലെ ഓടുന്നത് കണ്ടു ജെറി പൊട്ടിച്ചിരിച്ചു പോയി.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...