മധുര പ്രതികാരം: ഭാഗം 14

 

രചന: NESNA ANWAR

സ്വാതിയെ കണ്ട് അവരൊന്നമ്പരന്നൂ. അവള് നടന്നു അവർക് അടുത്ത് വന്നു. നീ എന്താ ഇപ്പൊ ദ്രുവിനോട് പറയാൻ ശ്രമിച്ചത്. അത് .....അത് പിന്നെ ഞൻ. എന്താ ഡീ നിന്ന് വിക്കുന്നത് എന്താ പറഞ്ഞതെന്ന്. അവർ എന്ത് പറയും എന്ന് ആലോചിച്ച് എന്തോ കിട്ടിയത് പോലെ അവർ പറഞ്ഞു.ഞൻ കുറച്ച് പൈസ ചൊതിക്കണയിരുന്ന് മോൻ സുകമില്ലതെ കിടക്കുവ അത് കൊണ്ടാ അല്ലാതെ മോളെ കാര്യം ഒന്നും പറയാൻ അല്ല. അങ്ങനെ ആയാൽ നിനക്ക് കൊള്ളം അല്ലാതെ എന്നെപ്പറ്റി എന്തെങ്കിലും നീ പറയാൻ ശ്രമിച്ചാൽ വേചേക്കില്ല നിന്നേം നിൻ്റെ മോനേം കെട്ടോടീ. അതും പറഞ്ഞ് അവള് അകത്ത് കയറിപോയി. ദ്രുവൻ പെട്ടന്ന് വീട് എത്തി പുറത്ത് കിച്ചുറ്റെ കാർ കണ്ടതും അരും പോയിട്ടില്ല എന്ന് അവൻ മനസിലായി ആശ്വാസത്തോടെ അവൻ അകത്തേക്ക് കയറി. മോളെ പേടിക്കണ്ട മോൾ പോക്കോ കിച്ചുറ്റെകൂടല്ലെ പോന്നത് അത് കൊണ്ട് കുഴപ്പം ഇല്ല .അവൻ വരുമ്പോ അച്ഛൻ പറഞ്ഞോളാം. വെണ്ടച്ച ദ്രുവെട്ടൻ ഇല്ലത്തെ ഞൻ എങ്ങനാ അവിടെ ചെല്ലുന്നത്. എല്ലാരും തിരക്കില്ലേ ധ്രുവേട്ടനെ . അത് ഞാൻ നോക്കിക്കോളാം വൈഗ താൻ ചെന്ന് റെഡിയായിട്ട് വാ ഇപ്പോ തന്നെ ഒരുപാട് നേരമായി. കിച്ചു വൈഗയെ നോക്കി പറഞ്ഞു അവൾ മനസില്ലത്തെ റെഡിയാവാൻ പോയി.

ആര് എവിടെ പോണ കാര്യമ എല്ലാവരും പറയുന്നത്. അകത്ത് വന്ന് കൊണ്ട് ധ്രുവൻ ചോദിച്ചു. ധ്രുവനെ കണ്ടതും കിച്ചുവിന്റെ മുഖം മങ്ങി. അത് ഞാൻ വൈഗയം കൂട്ടി ശാന്തിഗിരിയിൽ പോകുന്ന കാര്യമാ നിനക്ക് അങ്ങോട്ട് വരാൻ താൽപര്യം ഇല്ലന്ന് വൈഗ പറഞ്ഞു അത് കൊണ്ട് ഞാൻ കൊണ്ട് പോകാമെന്ന് പറഞ്ഞു നിനക്കെന്താട മോൾടെ കൂടെ അങ്ങോട്ട് ചെന്നാൽ അവളുടെ ആഗ്രഹം നീയല്ലേ സാദിച്ച് കെടുക്കണ്ടത്. ദേഷിച്ച് കൊണ്ട് ദേവനാരായണൻ ധ്രുവനോട് ചോതിച്ചു. അയ്യോ അങ്കിൾ ധ്രുവനെ വഴക്ക് പറയണ്ട ഇപ്പോ ഞാൻ അങ്ങോട്ട് പോകുവല്ലേ ഞാൻ കൊണ്ട് പൊയ്ക്കോളം . അതല്ല മോനെ ഇവൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. മോൾ വളരെ വിശമിച്ച പോകാൻ പോകുന്നത്. അവളുടെ വലിയ ആഗ്രഹമാ നിന്നെം കൂട്ടി അവിടുത്തെ അന്തേവാസികൾക്ക് ഒപ്പം ഒരു ദിവസം ചിലവിടണമെന്ന്. ആ ആഗ്രഹംക്കാനങ്ങ് നടത്തി കൊടുക്കാൻ തീരുമാനിച്ചു. ഞാൻ കൊണ്ട് പൊയ്ക്കോളാം അവളെ . കിച്ചു നി ബുദ്ധിമുട്ടണ്ട . കിച്ചുവിനെ നോക്കി ധ്രുവൻ പറഞ്ഞു. കിച്ചുവിന്റെ മുഖത്തേ സന്തോഷം എല്ലാം മാറി മുഖം മറുന്നത് അവൻ കണ്ടു. എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലടാ . ഞാൻ അങ്ങോട്ടാ പോകുന്നത് അത് കൊണ്ട് പറഞ്ഞതാ.

സാരമില്ല നീ പൊക്കൊ ഞങ്ങൾ അങ്ങ് എത്തിക്കോളം . എന്നും പറഞ്ഞ് ധ്രുവൻ മുകളിലേക്ക് കയറി പോയി. കിച്ചു ദേഷ്യത്തിൽ മുഷ്ഠിചുരുട്ടി . എന്നാ പിന്നെ മോൻ ചെല്ല്. ഇപ്പാഴാ എനിക്ക് സമാദാനം ആയത് അവൻ അവളെ മനസിലാക്കുന്നുണ്ടല്ലോ. കിച്ചു നുരഞ്ഞ് പൊന്തിയ ദേഷ്യം കടിച്ചമർത്തി ഒന്ന് ചിരിച്ചു എന്നിട്ട് പുറത്തേക്ക് പോയി കാറും എടുത്ത് ചീറി പാഞ്ഞ് പോയി. ഞാൻ എങ്ങനെ ഹരിയേട്ടന്റെ കൂടെ പോകും. ധ്രുവേട്ടനെ കൂട്ടി ചെല്ലാന്ന് എല്ലാരോടും പറഞ്ഞതല്ലേ വല്ലാത്തൊരുവിധിയാണല്ലോ ദൈവമേ നീ എനിക്ക് തന്നത് ഒരുങ്ങി താഴെക്ക് പോകാൻ മടിച്ച് റൂമിൽ ഇരുന്ന് പിറു പിറുക്കുന്നവളെ നോക്കി ധ്രുവൻ ചെന്നു. ധ്രുവനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. എവിടെ പോകാന്ടീ കെട്ടി ഒരുങ്ങി നിൽക്കുന്നത് . അത് ശാന്തിഗിരിയിൽ . ധ്രുവേട്ടൻ വരുവോ . ഞാനില്ല. നീ തനിച്ച് പോകാൻ നിന്നതാണോ : അല്ല ഹരിയേട്ടന്റെ കൂടെ പോകുവാ . അവൻ അവളുടെ അടുത്ത് വന്ന് ദേഷിച്ച് നോക്കി . എന്താ എന്തിന നോക്കണെ. നീ എന്തിനാ അവന്റെ കൂടെ പോന്നത്. നിന്റെ കഴുത്തിൽ ഈ താലി കെട്ടിയത് ഞാനല്ലേ അല്ലാതേ അവനണോ.

വൈഗയുടെ കഴുത്തിലെ താലി ഉയർത്തി അവൻ ചോദിച്ചു. ധ്രുവേട്ടനല്ലേ പറഞ്ഞത് അരുടെ കൂടെ വേണോ ലും പോയ്ക്കോ എനിക്ക് ഒരു കുഴപ്പവും ഇല്ലന്ന്. അങ്ങനെ പറഞ്ഞാൽ നീ പോകുമോ .അവളെ വലിച്ചു നെഞ്ചിൽ ചേർത്ത് നിർത്തി അവൻ ചോദിച്ചു. ഞാനെന്താ വേണ്ടത് . എനിക് ശാന്തിഗിരിയിൽ പോണം ഹരിയേട്ടന്റെ കൂടെ പോകാനും തോന്നണില്ല ധ്രുവേട്ടൻ വരുന്നുമില്ല. നീ അങ്ങനെ ആരുടെ കൂടെയും പോണ്ട ഞാൻ വരo, നീ എന്റെ ഒരു ഡ്രെസ്സും എടുത്ത് വച്ചോ. അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ച് പറഞ്ഞ് കൊണ്ടവൻ ഒരു മുണ്ടു ഷർട്ടും എടുത്ത് റെഡിയായി. അവൾ കെട്ട്ത് വിശ്വാസം വരാതെ സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. പിന്നെ എല്ലാം എടുത്ത് എല്ലാവരോട്ടം യാത്ര പറഞ്ഞ് അവർ ഇറങ്ങി. വൈഗയുടെ മനസ്സിൽ വലിയ സന്തോഷം ആയിരുന്നു. എല്ലാവരെയും രണ്ട് ദിവസം പിരിഞ്ഞ് ഇരന്നപ്പോൾ തന്നെ അവർ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവർക് മനസ്സിലായി. ഇഷ്ട്ടത്തൊടെ അല്ലങ്കിലും ധ്രുവൻ കൂടെ വന്നതിൽ അവൾക്ക് ആശ്വാസമായി. ഡ്രെവിങ്ങിനിടയിൽ ദ ദ്രുവനെ തന്നെ കണ്ണടുക്കാതേ നോക്കി.

എനിക്കറിയാം ധ്രുവേട്ടാ എന്നെ വെറുപ്പാണെന്ന് മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നും പക്ഷേ എന്റെ മനസ്സിലെ പ്രണയo എന്നും നിങ്ങളിൽ തന്നെയല്ലേ എനിക്ക് നിങ്ങളിൽ നിന്ന് അകലാൻ കഴിയുന്നില്ല. എങ്കിലും ഈ വൈഗ ഒഴിഞ്ഞ് പോകും അതിന് മുൻപ് കുറച്ച് നാളെങ്കിലും ദ്രുവേട്ടന്റെ ആട്ടും തുപ്പും കേട്ടായലും ധ്രുവേട്ടനെ ഇങ്ങനെ കണ്ടോണ്ടിരിക്കില്ലോ എനിക്ക് അത് മതി. ധ്രുവേട്ടൻ എന്റെ അടുത്ത് വരുമ്പോ എന്നും ഇങ്ങനെ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ച് പോകുവാ . എന്റെതല്ല എന്ന് തോന്നുമ്പോ നെഞ്ച് പിടയുവാ . അവനെ തന്നെ നോക്കി ഓരോന്ന് ആലോചിച്ച് ഇരുന്നു. ശന്തിഗിരി അഗതിമന്ദിരം എന്ന് എഴുതിയ ഒരു സ്ഥലത്തേക്ക് ധ്രുവന്റെ കാർ കടന്ന് ചെന്നു. ധ്രുവൻ വൈഗയെ തട്ടി വിളിച്ചു ഇറങ്ങുന്നില്ലേ. ധ്രുവ നേ നോക്കിയിരുന്നവൾ എപ്പഴോ ഉറങ്ങി പോയിരുന്നു. ഉണർന്ന് ചുറ്റും നോക്കിയും അവളുടെ കണ്ണ് തിളങ്ങി. അവൾ പെട്ടന്ന് പുറത്തിറങ്ങി അവിടെയുള്ളവരെല്ലാം ആരാ വന്നതെന്നറിയാൻ കാറിൽ നിന്ന് ഇറങ്ങുന്ന ആളെ നോക്കി. വൈഗയെ കണ്ടതും അവിടെയുള്ളവരെല്ലാം ഓടി അവൾക്കടുത്തേക്ക് വന്നു അവൾ അവരെ ചേർത്ത് പിടിച്ചു.

വൈഗ മോളെ നിനക്ക് സുഖാണോ നീ ഇല്ലാതേ ഇവിടെ ഒരു രസവും ഇല്ല. ഒരമ്മ അവളോട് പരിഭവം പറഞ്ഞു. എന്നാ ഞാൻ ഇങ്ങോട്ട് തന്നെ തിരിച്ച് വരാം എന്റെ പാറുകുട്ടി . ധ്രുവനെ നോക്കി പുഞ്ചിരിച്ച് കൊണ്ടവൾ അവരൊട് പറഞ്ഞു ധ്രുവന്റെ ഉള്ളോന്ന് പിടഞ്ഞു. അയ്യോ അത് വേണ്ട മോളെ മൊൾ സാറിന്റെ ഒപ്പം വീട്ടിൽ നിന്നാതി ഇടക്ക് ഞങ്ങളെ കൂടി വന്ന് കണ്ടാ മതി.' ഓ അപ്പോ എന്നെ ഇവിടെ ആർക്കും വേണ്ടാല്ലോ . കപട ദേഷ്യം കാണിച്ച് അവൾ കൈ കെട്ടി മുഖം വീർപ്പിച്ച് നിന്നു. ധ്രുവന് പുതിയ അനുഭവം ആയിരുന്നു അവളുടെ ഈ ഭാവങ്ങൾ അവൻ അവളെ തന്നെ കണ്ണെടുക്കാതേ നോക്കി നിന്നു കുട്ടിക്കാലത്ത് അങ്കിളിന്റെ വീട്ടിൽ ഇടയ്ക്ക് ഇടയ്ക്ക് കൊണ്ടുപോകുമ്പോ തന്നൊട്ട് വഴക്ക് കൂടി പിണങ്ങി നിൽക്കുന്ന പഴയ കാന്താരി വൈഗയെ അവൻ ഓർത്തു. അയ്യോ എന്റെ സുന്ദരി കുട്ടിയെ ആർക്കാ വേണ്ടത്തത് ഇപ്പോ ഞങ്ങളെ കാട്ടി സ്നേഹം തരുന്ന ആൾ കൂടെ ഉണ്ടല്ലോ. ആ സാർ ഇവിടെ നിക്കാനൊന്നും വിടില്ലല്ലോ. നിന്റെ പ്രണയം അല്ലേ സാർ . അവർ അത് പറഞ്ഞപ്പോൾ അവൾ അവരെ നോക്കി നിറമില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ചു. നിന്റെ പ്രണയമല്ലേ സാർ . ആ വാക്ക് അവളുടെ ഉള്ളിൽ ഒരു നോവുണർത്തി. കൂടെ ധ്രുവന്റെ ഉള്ളിലും.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...