മധുര പ്രതികാരം: ഭാഗം 2

 

രചന: NESNA ANWAR

ശരീരം തളർന്ന് അവൾ നിലത്തേക്ക് ഊർന്ന് വീണു. ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ദ്രുവൻ വൈഗയേ കണ്ട് അമ്പരന്നു. നിലത്ത് വീണു കിടക്കുന്നവളുടെ അടുത്ത് വന്ന് അവൻ തട്ടിവിളിച്ചു. വൈഗാ കണ്ണ് തുറക്ക് വൈഗാ .............. സ്വാതി ഞാൻ പോകുവാ ഞാൻ പറഞ്ഞത് നിന്റെ ഓർമ്മയിൽ ഉണ്ടാവണം. ഈ നശിച്ചവളോട് ഇങ്ങേട്ട് വരരുതെന്ന് പറഞ്ഞതാ കോൾക്കാതേ വന്നിട്ട് കാണാൻ പാടില്ലത്തതോക്കെ കണ്ടു. വൈഗയേ കോരി എടുത്ത് കൊണ്ട് ദ്രുവൻ പറഞ്ഞു. സ്വാതിയുടെ നോട്ടം വൈഗയിൽ തന്നെ തറഞ്ഞു നിന്നു. അവളുടെ നിശ്കളങ്കമായ മുഖവും ആരും നോക്കി നിന്നു പോകുന്ന സൗന്ദര്യവും അവളിൽ അസൂയ നിറച്ചു. ദ്രുവൻ അവളെ ഭാര്യയായി അങ്ങികരിക്കുമോ എന്നവൾ ഭയന്നു. വൈഗ കണ്ണുകൾ വലിച്ച് തുറന്നു. താൻ എവിടെയാണെന്നറിയാൻ അവൾ ചുറ്റും നോക്കി ഒരു വലിയ മുറിയിൽ റോസാപ്പൂ ഒക്കേ വിതറിയ ഒരു ബെഡിലാണവൾ കിടക്കുന്നത്. പെട്ടന്ന് ടോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തന്നെ ദേഷ്യത്തിൽ നോക്കുന്ന ദ്രുവിനെയാണ് കണ്ടത്. കഴിഞ്ഞ കാര്യങ്ങൾ അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.

ആരാണവൾ. ദ്രുവേട്ടൻ എന്തിനാ അവളെ കെട്ടിപിടിച്ച് നിന്നത്. അവളുടെ മനസ്സ് നീറി പുകഞ്ഞു. കണ്ണുകൾ അനുസരണയില്ലാതേ പേയ്തു. എണീറ്റോ മ്യാഡം. എന്തിനാടീ നീ മോങ്ങുന്നത് . ആരാ അവിടെ ആ ......... വീ..... വീട്ടിൽ ഉള്ള കുട്ടി .എ .എന്തിനാ ഏട്ടൻ അവളെ കെ ...... കെട്ടി ... പിടിച്ചേ . വാക്കുകൾ ഇടറി അവൾ ചോദിച്ചു. നീ എന്തിനാ അത് അറിയുന്നത് . ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട. നിന്നോട് കാറിൽ ഇരിക്കാൻ പറഞ്ഞിട്ട് നീ എന്തിന അങ്ങേട്ട് വന്നത്. ഞാൻ വന്നത് കൊണ്ടല്ലേ ആ കാഴ്ച്ച കണ്ടത് പറയുന്നതിനോടോപ്പം അവളുടേ കണ്ണുകൾ പെയ്ത് കൊണ്ടിരുന്നു. എന്ത് കാഴ്ച്ച കണ്ടെന്ന് . അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി. ആഞ്ഞു വന്ന് അവളുടെ കഴുത്തിൽ കുത്തി പിടിച്ചു. നീ ഒന്നും കണ്ടിട്ടില്ല. പിന്നെ അവൾ എന്റെ സ്വാതി അവളാ എന്റെ പെണ്ണ്. നിന്നെ ഞാൻ ഇഷ്ട്ടത്തോടെ കെട്ടിയെടുത്തല്ല എന്റെ നിസ്സഹയ അവസ്ഥ കൊണ്ട് ചെയ്ത് പോയതാ . അത് കൊണ്ട് കൂടുതൽ അദികാരം ഒന്നും കാണിക്കണ്ട. എന്റെ ഭാര്യയായി അധിക നാൾ പൊറുക്കാമെന്നും നീ കരുതണ്ട.

നീ കണ്ടതൊന്നും ഇവിടെ ആരോടും വിളമ്പണ്ട മനസ്സിലായോ .എന്നും ചേദിച്ച് അവന്റെ കൈ കുറച്ചു കൂടി മുറുകി. വൈഗ ശ്വാസം കിട്ടാതേ പിടഞ്ഞു. അവന്റെ കൈ എടുത്തരും അവൾ ദീർക്കമായി ശ്വാസം വലിച്ച് വിട്ടു. തന്റെ പ്രണയം തനിക്ക് അന്യമാണെന്ന കാര്യം ഓർക്കുന്തോറും അവളുടെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി. എന്തിനാടീ മോങ്ങുന്നത് നിന്റെ തന്ത ചത്തോ. ആതിനണോ ഈ പൂങ്കണീർ .നിന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കാന എന്നെ ബലിയാടാക്കിയത്. അങ്ങേർക്ക് ഒരിക്കലും മോഷം കിട്ടില്ല. അവന്റ വാക്കുകൾ അവളുടെ നെഞ്ചിൽ കാരമ്പ് പോലെ തുളച്ചു. അവളുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു. എന്താ നിങ്ങൾ പറഞ്ഞത് എന്റെ അച്ഛനേ എന്തിനാ ഇതിൽ വലിച്ച് ഇഴക്കൂന്നത്. എന്നെ ഇഷ്ട്ടമല്ലെങ്കിൽ എന്തിനാ എന്നെ മോഹിപ്പിച്ചത്. ഈ താലി കെട്ടിയത് കഴുത്തിൽ കിടന്ന താലി ഉയർത്തി കാട്ടി അവൾ ചോദിച്ചു. അവളുടെ മുഖഭാവം കണ്ട് അവൻ തെല്ലോന്ന് ഭയന്നു അച്ഛനെ പറയണ്ടായിരുന്നു അത് മോഷമായി പൊയി ഒന്നും ഇല്ലങ്കിലും അങ്കിൾ പാവമായിരുന്നു. മരിച്ചളെ കുറിച്ച് ഞാൻ എന്താ പറഞ്ഞത്. അവൻ മനസ്സിൽ ഓർത്തു. മോനെ ....... വാതിൽ തുറക്ക് പുറത്ത് നിന്ന് ശാരദ തട്ടി വിളിച്ചു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...