മായാക്കിനാവ്: ഭാഗം 9

 

എഴുത്തുകാരി: SHIF

ദീപുവിന്റെ ചതി നീരുവിനെ മാനസികമായി ഒരുപാട് തളർത്തി... കരഞ്ഞു കൺപോള കനത്തു തുടങ്ങിയിരുന്നു... രാവിലെ കോഫി തയ്യാറാക്കിയ പാത്രമൊക്കെ അതേ രീതിയിൽ തന്നെ കിടന്നു...!! വൈകുന്നേരം വരെയും ഒരേ ഇരുപ്പവൾ തുടർന്നു... വീട്ടിൽ നിന്ന് എത്തിയ ഫോൺ കോളാണ് അവളെ ഒന്ന് ഉണർത്തിയത്..!! ദീപുവിന്റെ എൻഗേജ്മെന്റിനെ പറ്റി പറയാനാവുമെന്ന് കരുതി നിർവികാരതയോടെ അവൾ ഫോൺ അറ്റൻഡ് ചെയ്തു... മറുതലക്കൽ ഉച്ചത്തിൽ കരഞ്ഞു കൊണ്ടുള്ള അമ്മുവിന്റെ ""ചേച്ചി എന്ന വിളി കേട്ടു നീരുവിന്റെ ഉള്ളൊന്ന് കാളി....!!! "'എന്താ...അമ്മു...?? നീ എന്തിനാ.... കരയുന്നേ...."" ""ചേച്ചി അമ്മ... ഹോസ്പിറ്റലിലാണ്..

. അമ്മയ്ക്ക് പെട്ടെന്ന് വയ്യാണ്ടായി... ചേച്ചി ഒന്ന് വാ... ഇവിടാരുമില്ല... ഈ ഡോക്ടർമാർ... എന്താന്ന് പറയണില്ല...എനിക്ക് പേടിയാവുന്നു.... വാ ചേച്ചി...."" അമ്മുവിന്റെ കരച്ചിലിൽ നിന്നും എന്തോ സീരിയസായ കാര്യമാണെന്ന് നീരുവിനു മനസ്സിലായി..... എന്തോ അവളുടെ നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി.. അമ്മുവിനെ സമാധാനിപ്പിച്ചവൾ ഫോൺ ഓഫ് ചെയ്തു... വേഗം തന്നെ എഴുന്നേറ്റു മുഖം കഴുകി... അലെക്സി(ഡെവിക്ക്)മെസ്സേജ് ചെയ്തു അർജന്റ് ലീവ് ചോദിച്ചു...!!! അവനിൽ നിന്ന് +ve റിപ്ലൈ വന്നതും.. എമർജൻസി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തു..... ബേലയോട് മാത്രം യാത്ര പറഞ്ഞു... വേഗം തന്നെ ബാഗ് പാക്ക് ചെയ്തു...... രാത്രി 2.30യ്ക്കാണ് ഫ്ലൈറ്റ്,, അതിനായ് തയ്യാറായി...!!! ❇️❇️❇️❇️❇️ വെളുപ്പിനെ ഏഴു മണിയായപ്പോളേക്കും നീരു കൊച്ചിയിലെത്തി...

അവിടുന്ന് വേഗം തന്നെ ഒരു ടാക്സി വിളിച്ചു എറണാകുളം മെഡിക്കൽ കോളേജിൽ എത്തി...!! റിസെപ്ഷനിസ്റ്റിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചു സെക്കണ്ട് ഫ്ലോറിലേക്കവൾ പോയി.... അവിടെ ഐസിയുവിനു മുന്നിൽ കരഞ്ഞു തളർന്നിരിക്കുന്ന അനിയത്തിയെ കണ്ട് വേഗം തന്നെ അവൾ വാരി പുണർന്നു...!!!! "" അമ്മു ,,, അമ്മയ്ക്കെന്താ...."" ""അറിയില്ലേച്ചി.... ഈ നിമിഷം വരെ അവരെന്നോടൊന്നും പറഞ്ഞിട്ടില്ല... എനിക്ക് പേടിയാവുന്നു... ദീപുവേട്ടനെ ഞാൻ ട്രൈ ചെയ്തിരുന്നു,,, ബട്ട് എടുത്തില്ല... ആരുമില്ല ചേച്ചി എന്റെ കൂടെ...."" ദീപുവിന്റെ പേര് കേട്ടതും നീരുവിന്റെ മുഖത്ത് ദേഷ്യം പ്രതിഭലിച്ചു... എങ്കിലും അവൾ സംയമനം പാലിച്ചു..!!!

""അമ്മു.. എനിക്കമ്മേ കാണണം..."" എന്ന് നീരു പറഞ്ഞു കൊണ്ടിരിക്കവേ അകത്ത് നിന്നൊരു ഡോക്ടർ വെളിയിലേക്ക് വന്നു... അത് കണ്ടതും നീരു വേഗം അദ്ദേഹത്തിനരികിലേക്ക് ചെന്നു...!!! ""Dr,,,,,, സുമലത....,, എന്റെ അമ്മയാണ്... അമ്മയ്ക്ക് എങ്ങനുണ്ട്,,, ഒന്ന് പറയുമോ..."" "" കുട്ടി സുമലതയുടെ ആരാണ്...?? "" മകളാണ് Dr..."" ""ഓക്കേ ഞാൻ പറയുന്ന കാര്യം കുട്ടി സമാധാനത്തോടെ കേൾക്കണം,,,പേഷ്യന്റിന് ഓൾറെഡി Strok വന്നിട്ടുള്ളതാണ്.... ഇപ്പോ വീണ്ടും ഹൈ പ്രെഷറായി ഒരു വെയിനൂടെ break ആയിട്ടുണ്ട് ....അത് കൊണ്ട് തന്നെ റിക്കവറി ചാൻസ് നന്നേ കുറവാണ്... We will try our level best keep Praying...."" എന്ന് പറഞ്ഞു കൊണ്ടദ്ദേഹം മുന്നോട്ട് പോകാനൊരുങ്ങവേ ഒരു സിസ്റ്റർ ഓടി വന്ന് അദ്ദേഹത്തിനോട് സ്വകാര്യമായി എന്തോ പറഞ്ഞതും അദ്ദേഹം അകത്തേക്ക് പോയി...

.ഇതെല്ലാം കണ്ടു ആകെ പരിഭ്രാന്തരായി നീരുവും അനിയത്തിയും നിന്നു... തങ്ങൾക്കു ആകെയുള്ള അമ്മയെയും നഷ്ടമാകുമോ എന്ന ആധി അവരിൽ നിറഞ്ഞു നിന്നു... കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഡോക്ടർ നിരാശയോടെ നീരുവിനു മുന്നിലെത്തിയതും അവൾക്കു കാര്യം മനസ്സിലായി.. അമ്മുവിന്റെ കൈകളെ മുറുകെ പിടിച്ചു... ഡോക്ടർ പറയാൻ പോകുന്ന വാർത്ത കേൾക്കാൻ മനസ്സിനെ സജ്ജമാക്കാൻ ശ്രമിച്ചു....!!! ""സോറി.. വീ.. കാണ്ട്...."" എന്ന് പറഞ്ഞു അദ്ദേഹം മുന്നോട്ട് പോകവേ... എല്ലാം നഷ്ടമായവളെ പോലെ അമ്മുവിനെ ചേർത്ത് പിടിച്ചു കരഞ്ഞു.... ഇനി ഒരിക്കലും അമ്മയേ ജീവനോടെ കാണാനാവില്ല എന്നത്... അവളെ ചുട്ടു പൊള്ളിച്ചു...!!!

തന്റെ അമ്മയ്ക്ക് നല്ല രീതിയിൽ ചികിത്സ നൽകുവാൻ വേണ്ടിയല്ലെ താനൊരു ഐറ്റം ഡാൻസറായത്... എന്നിട്ടും തന്റെ അമ്മ.......!!! അമ്മയുടെ ജീവനറ്റ ശരീരം മുന്നിലേക്ക് കൊണ്ടുവന്നതും നീരുവും അമ്മുവും അമ്മയിലേക്ക് വീണു പൊട്ടികരഞ്ഞു....!!! സിസ്റ്റർസ് അവരെ പിടിച്ചു മാറ്റി മറ്റു procedures ചെയ്യാൻ പോയി,, എന്ത് ചെയ്യണമെന്നറിയാതെ ഇരു വെള്ളരി പ്രാവുകൾ ഉഴറി,,, പരസ്പരം എന്താ പറയേണ്ടതെന്ന് പോലും അവർ മറന്നു പോയി...!!! ❇️❇️❇️❇️❇️ എന്നാൽ നീരു നാട്ടിലേക്ക് വന്നിറങ്ങിയ നിമിഷം തന്നെ അവൾക്കൊപ്പം യഥാർത്ഥ ഡേവിടായി,, ഡെവിച്ചനും കൊച്ചിയിൽ കാലു കുത്തിയിരുന്നു.... തന്റെ പ്രാണസഖിക്ക് ഒരു താങ്ങാവനും അവളെ വേദനിപ്പിച്ചവരോട് പകരം ചോദിക്കുവാനും വേണ്ടി.....!!!!.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...