മഴപോൽ: ഭാഗം 17

 

രചന: THASAL

"മമ്മാ.... " അവൾ ഒരു നിമിഷം അലറി വിളിച്ചു പോയി... അവളുടെ ശബ്ദം കേട്ടതും കത്തുന്ന തീയിൽ നിന്നുമുള്ള അവരുടെ നോട്ടം പെട്ടെന്ന് അവളിലേക്ക് പതിഞ്ഞതും അവൾ ഓടി ചെന്ന് തീ കൈ കൊണ്ട് തട്ടി മാറ്റിയിരുന്നു.... കൈ പൊള്ളി എങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ അതിനേക്കാൾ നീറുന്ന മനസ്സുമായി തീരെ അണക്കാൻ ശ്രമിച്ചു കൊണ്ട് അതിൽ നിന്നും പാതി കത്തിയ പാസ്പോർട്ട്‌ തട്ടി മാറ്റി.... "മോളെ..." കൈ പൊള്ളുന്നത് കണ്ടതും അവർ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോഴേക്കും അവൾ അവരുടെ കൈ തട്ടി എറിഞ്ഞു കൊണ്ട് അതിൽ നിന്നും പകുതിയും കരിഞ്ഞു പോയ ഇന്റർവ്യൂ ലെറ്ററും പുറത്ത് എടുത്തിരുന്നു... ദേഹം പൊള്ളിയതിനേക്കാൾ വലുതായി തന്നെ ഹൃദയം പൊള്ളി അടരുന്നു... വേദന കൊണ്ട് പൊട്ടും വിധം തോന്നുന്നു... അന്ന് ആദ്യമായി അവൾ അവർക്ക് മുന്നിൽ കണ്ണുനീർ ഒഴുക്കി... പുറത്തെ ബഹളം കേട്ടു ഓടി വന്ന പപ്പായിയും ജോണും സ്റ്റെല്ലയും സെക്യൂരിറ്റിയും കാണുന്നത് തലയിൽ കൈ കൊടുത്തു താഴെ തന്നെ ഇരിക്കുന്ന ഇവയെയും... അവളെ കണ്ണ് നിറച്ചു നോക്കുന്ന മമ്മയെയും ആണ്... ഇപ്പോഴും തീ നേരിയ രീതിയിൽ കത്തുന്നുണ്ടായിരുന്നു... പെട്ടെന്ന് ജോണിന്റെ കണ്ണുകൾ അവളുടെ കയ്യിലേക്ക് പോയതും അവൻ അവളുടെ അടുത്തേക്ക് ഓടിയിരുന്നു...

"ഇവ... " അവൻ അവളുടെ കൈ കൈ വെള്ളയിൽ ഒതുക്കാൻ ശ്രമിച്ചപ്പോഴേക്കും അവൾ ആ വേദനക്കിടയിലും അവന്റെ കൈ തട്ടി മാറ്റി... ഒരു വാശി പോലെ... "ഇവ... കൈ പൊള്ളിയിട്ടുണ്ട്... വാ... ഹോസ്പിറ്റലിൽ പോകാം..." അവൻ അവളെ പിടിച്ചു ഉയർത്തി കൊണ്ട് പറഞ്ഞു... അവൾ നിറഞ്ഞ കണ്ണുകളോടെ നോട്ടം പാതി കത്തി എരിഞ്ഞ പാസ്പോർട്ടിലേക്ക് മാറ്റിയതും അവന്റെ കണ്ണുകളും അതിലേക്കു പിന്തുടരുന്നു പിന്നെ ഞെട്ടലോടെ തലയിൽ കൈ വെച്ചു പോയി... "എന്നോട് തന്നെ വേണമായിരുന്നോ... " ആ നിറഞ്ഞ കണ്ണുകളിൽ നിസ്സഹായത.... ജോണിന്റെ കണ്ണുകളും നിറഞ്ഞു വന്നു... അവൻ ദയനീയമായി മമ്മയെ നോക്കി.. മമ്മയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല... "സഫിയ... " ആ വിളിയോടൊപ്പം അവരുടെ കാരണം പുകയുന്ന ഒരു അടി കൂടി ലഭിച്ചിരുന്നു... അവർ കവിളിൽ കൈ വെച്ചു നിറഞ്ഞ കണ്ണുകളോടെ പപ്പായിയെ നോക്കി... അത് കണ്ടതോടെ സെക്യൂരിറ്റി മെല്ലെ തിരിഞ്ഞു നടന്നു.... "എന്ത് പാപം ചെയ്തിട്ട് ആടി എന്റെ കൊച്ചിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.... " പപ്പായിയുടെ കണ്ണുകളും പാതി നിറഞ്ഞിരുന്നു...അവരുടെ കണ്ണുകളിൽ വാശി എരിഞ്ഞു... "അത് എന്റെ മകൾ കൂടി ആയത് കൊണ്ടാ...അവളെ ഒറ്റയ്ക്ക് വിടാൻ എനിക്കും പേടിയുണ്ട്...

നിങ്ങൾക്ക് അവളെ പറ്റി ചിന്ത ഇല്ല എന്ന് വെച്ചു..." അവർ വീണ്ടും വാദിച്ചതോടെ പപ്പായി കണ്ണുകൾ അടച്ചു സ്വയം നിയന്ത്രിച്ചു... "മമ്മക്ക് ഭ്രാന്ത.... സ്നേഹം എന്നും പറഞ്ഞു കൂടെ കൊണ്ട് നടക്കുന്ന വെറും ഭ്രാന്ത്... സത്യം പറഞ്ഞാൽ ഈ സ്നേഹം പോലും ഞങ്ങളെ ശ്വാസം മുട്ടിക്കുന്നു....ഒരാളുടെ ആഗ്രഹങ്ങൾ തന്നെ തകർത്തിട്ട് വേണോ നിങ്ങളുടെ ഈ വാശി...... " ജോണിനും സങ്കടത്തേക്കാൾ ദേഷ്യം ആയിരുന്നു... അവൻ അത് വരെ ഒരു വാക്ക് പോലും മിണ്ടാതെ തലയും താഴ്ത്തി എല്ലാം നഷ്ടപെട്ടവളെ പോലെ നിൽക്കുന്ന ഇവയെ കണ്ടു അവളുടെ പുറത്ത് ഒന്ന് ഉഴിഞ്ഞു കൊടുത്തു... മെല്ലെ അവളെ ചേർത്ത് പിടിച്ചു... സ്റ്റെല്ലയും നിറഞ്ഞ കണ്ണുകളോടെ അവരുടെ ദുഷ്ടതക്ക് സാക്ഷി ആവുകയായിരുന്നു... "എനിക്ക് അറിയാം ശരി ഏതാണെന്നും തെറ്റ് ഏതാണെന്നും... എന്റെ മോൾക്ക്‌.... " "Enough..... !!" അലറി കൊണ്ടുള്ള ഇവയുടെ വാക്കുകളിൽ എല്ലാവരും ഒരുപോലെ ഞെട്ടി... "Enough bloody.... " അവളുടെ കണ്ണുകളിൽ അഗ്നി ആയിരുന്നു... "ഇനി മേലാൽ എന്റെ പേര് പോലും നിങ്ങൾ പറയരുത്.... " അവരുടെ നേരെ വിരൽ ചൂണ്ടിയുള്ള അവളുടെ വാക്കുകൾ... ഒരു നിമിഷം അവരും ഒന്ന് പതറി.. അവരുടെ കണ്ണുകൾ നിറഞ്ഞു... "ഇവ... " "Shutup...ഇനി നിങ്ങളും ഞാനുമായി ഒരു ബന്ധവും ഇല്ല... പ്രസവിച്ച കണക്ക് ആണെങ്കിൽ പറ...

എന്ത് വേണം നിങ്ങൾക്ക് അതിനു പകരമായി.... ഒരു ലക്ഷമോ... രണ്ട് ലക്ഷമോ.... അതോ എന്റെ ജീവൻ തന്നെയോ... എന്താണ് നിങ്ങൾക്ക് ആവശ്യം.... നിങ്ങൾ ഈ പറയുന്ന സ്നേഹം എന്നിൽ നിന്നും അടർത്തി മാറ്റാൻ ഞാൻ എന്താണ് നിങ്ങൾക്ക് നൽകേണ്ടത്..... " കണ്ണുകൾ ചുവന്നിരുന്നു... ഒരു നിമിഷം അവൾക്ക് ചുറ്റും ഒന്നും കാണാതായിരുന്നു... ലോകം തന്നെ നിന്ന പോലെ... "ഞാൻ ചെയ്തത് നിന്റെ നല്ലതിന് വേണ്ടി... " "ഇനി അങ്ങനെ ഒരു വാക്ക് എന്നോട് പറഞ്ഞാൽ.... മുന്നിൽ നിൽക്കുന്നത് ആരാണെന്ന് ഞാൻ അങ്ങ് മറക്കും.... ഇതിനാണോ പപ്പായി എന്നെ നിർബന്ധിച്ചു ഈ വീട്ടിലേക്ക് തിരിച്ചു കൊണ്ട് വന്നത്.... എന്റെ ഡ്രീംസിനെ ഇല്ലാതാക്കാൻ ആണോ.... എന്നെ.... വേദനിപ്പിക്കാൻ ആണോ..." അവളുടെ സ്വരം ഇടറി തുടങ്ങിയിരുന്നു... അപ്പോഴും പൊള്ളിയ ആ കൈകൾക്ക് അവൾക്ക് വേദന തോന്നിയില്ല... മുഖം കൈ വെച്ചു അമർത്തി തുടച്ചു കൊണ്ട് അവൾ ഉള്ളിലേക്ക് കയറി പോയി... എല്ലാവരുടെയും നോട്ടം ഒരു നിമിഷം മമ്മയിലേക്ക് നീണ്ടു... കുറ്റബോധം ഇല്ല... ചെയ്തത് ശരിയാണ് എന്ന ഭാവം മാത്രം... ഇവ റൂമിലേക്ക്‌ നടന്നു ഫോണും വണ്ടിയുടെ കീയും എടുത്തു പുറത്തേക്ക് തന്നെ വന്നു...

സ്കൂട്ടിയിൽ കയറി പോകുന്നത് കണ്ടു സെക്യൂരിറ്റി ദയനീയയതയോടെ അവളെ നോക്കി.. അവളിൽ നിന്നും ഒരു നോട്ടം ഉണ്ടായില്ല... ഒഴുകി ഇറങ്ങുന്ന കണ്ണുനീർ അമർത്തി തുടക്കുക മാത്രം ചെയ്തു... ഇന്ന് വരെ മമ്മയോട് ദേഷ്യം തോന്നിയിരുന്നു... പക്ഷെ ആദ്യമായി വെറുപ്പ് തോന്നുന്നു... കാലങ്ങൾ ആയി കണ്ട സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയവരെ കൊല്ലാൻ ഉള്ള പക തോന്നുന്നു.... ഉള്ളിൽ വേദന നിറഞ്ഞു.... ഈ കാലമത്രയും അധ്വാനിച്ചു....ഉണ്ടാക്കിയ പണം മുഴുവനും തന്റെ ഡ്രീമിന് വേണ്ടി ചിലവാക്കിയവൾ ആണ്....തന്നെക്കാൾ അതിന് ഇമ്പോര്ടന്റ്റ്‌ കൊടുത്തവൾ... അതിനെ സ്വപ്നം കണ്ടവൾ... ഒരൊറ്റ നിമിഷം.... ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം തകർന്നു... സ്വപ്നങ്ങൾ... തന്നിൽ ഉണ്ടായിരുന്നത്...തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്... കണ്ണുനീർ കാഴ്ചയെ മറച്ചു.... വണ്ടി ബാലൻസ് കിട്ടാതെ റോഡിന് സൈഡിലേക്ക് മറിഞ്ഞു വീണു... അവൾക്ക് വേദന തോന്നിയില്ല.... ഹൃദയം അതിനും വലുതായി മുറിഞ്ഞു പോയിരുന്നു... ആരൊക്കെയോ ചേർന്നു വണ്ടി പൊക്കി മാറ്റുന്നതും തന്നെ എഴുന്നേൽക്കാൻ സഹായിക്കുന്നതും അവൾ അറിഞ്ഞു... ചുറ്റും ഒരു മൂളൽ മാത്രം... "കുട്ടീടെ ഫോൺ ഒന്ന് താ... ഞാൻ വീട്ടിൽ വിളിച്ചു പറയാം... " ഇടതു കയ്യിൽ തോന്നിയ അസഹ്യമായി തോന്നിയ വേദനയിൽ കൈ പൊത്തി നിൽക്കുമ്പോൾ ഒരു ഔട്ടോ ചേട്ടന്റെ വാക്കുകൾ... മുഖത്ത് യാതൊരു വിധ ഭാവവും ഇല്ല... "അജു... അജു എന്ന നമ്പറിലേക്ക് വിളിച്ചാൽ മതി... "

ഫോൺ അയാൾക്ക്‌ നേരെ നീട്ടി ഇടറിയ ശബ്ദത്തിൽ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു...അവൾക്ക് അങ്ങനെയാണ് തോന്നിയത്.... കയ്യിന്റെ വേദന കൊണ്ടാണ് എന്ന് വിശ്വസിച്ചു കൊണ്ട് അദ്ദേഹം ഫോൺ വാങ്ങി അതിൽ അജുവിനെ വിളിക്കുമ്പോഴും ഹൃദയത്തിലെ വേദനയിൽ സ്വയം ഉരുകുകയായിരുന്നു ഇവ... _________ "എന്താ... എന്താ... സംഭവിച്ചത്...." ബുള്ളറ്റ് ഒരു ഭാഗത്ത്‌ നിർത്തി കൊണ്ട് റോഡിന് സൈഡിൽ തന്നെ ആരോ കൊടുത്ത ബോട്ടിൽ വെള്ളവുമായി ഇരിക്കുന്ന ഇവയുടെ അടുത്തേക്ക് ഓടി വന്നു കൊണ്ട് അവൻ ചോദിച്ചു.... അവൾ മെല്ലെ ഒന്ന് തല ഉയർത്തി നോക്കിയതെയൊള്ളു... "Are you ok... " അവളുടെ നോട്ടത്തിലെ അവശത കണ്ടു കൊണ്ട് തന്നെ അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു....അവൾ അല്ല എന്നർത്ഥത്തിൽ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി.... "No... " അവൾ സങ്കടം കൊണ്ട് വിറക്കുന്ന ചുണ്ടുകളെ എങ്ങനെയോ പിടിച്ചു നിർത്തി... അവനും മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ ഉള്ളിൽ എന്തോ ഒരു വേദന ഉണ്ട് എന്ന്... "വാ.... " അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ വേദനയോടെ മുഖം ചുളിച്ചു..... "സ്സ്... " അവൻ മെല്ലെ ഒന്ന് നോക്കിയതും കണ്ടു പൊള്ളി കിടക്കുന്ന കൈ തണ്ട....

ആ വെളുത്തു കൊലുന്നനെയുള്ള കൈ വിരലുകളിൽ പൊള്ളി തൊലി അടർന്നു പോയിരുന്നു.... അവൻ ഒന്നും മിണ്ടിയില്ല അവളുടെ ഇടതു തോളിൽ പിടിച്ചു എഴുന്നേൽക്കാൻ സഹായിച്ചു... അപ്പോഴേക്കും ആരൊക്കെയോ ചേർന്നു അവളുടെ വണ്ടി വഴിയോരത്ത് ഒതുക്കിയിരുന്നു..... "നാളെ അരുൺ വന്നു എടുത്തോളും... " അവളുടെ നോട്ടം കണ്ടിട്ട് അവൻ അത് മാത്രം മറുപടിയായി നൽകി... അവൾ മിണ്ടിയില്ല... _________ "വലതു കയ്യിൽ ഫ്രാക്ച്ചർ ഉണ്ട്... പിന്നെ പൊള്ളലും... വീണപ്പോൾ നെറ്റി ഒന്ന് മുറിഞ്ഞിട്ടുണ്ട്... ബോഡി നല്ല പോലെ വീക്ക് ആണ്... ഞാൻ ഒരു ഡ്രിപ് ഇട്ടിട്ടുണ്ട്... അത് കഴിഞ്ഞാൽ പോകാം.... " കാഷുവാരിറ്റിയിൽ പുറത്ത് തന്നെ നിൽക്കുമ്പോൾ ഡോക്ടർ പറയുന്നത് കേട്ടു അവൻ മെല്ലെ ഒന്ന് തല കുലുക്കി.... "കാണാൻ കഴിയുമോ...." "ഓഹ്.. Yes... But അധികനേരം നിൽക്കരുത്... അകത്തു വേറെ രോഗികളും ഉള്ളതാ.... " ഡോക്ടർ അത് പറഞ്ഞു കൊണ്ട് പോയതും അവൻ മെല്ലെ ഉള്ളിലേക്ക് കടന്നു.... ഒരു മൂലയിലെ ബെഡിൽ കയ്യിൽ വലിയ കെട്ടുമായി കിടക്കുന്ന ഇവയെ ഒരു നിമിഷം നോക്കി കൊണ്ട് പുറത്തേക്ക് തന്നെ ഇറങ്ങി.... "ഈ മരുന്നു ഒന്ന് വാങ്ങണം... " നെഴ്സ് വന്നു ഒരു റെസിപ്റ്റ് നൽകി കൊണ്ട് പറഞ്ഞതും അവൻ അവിടെ നിരയായി ഇട്ടിരുന്ന കസേരയിൽ ഒന്നിൽ ഇരുന്നു കൊണ്ട് തന്നെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു നോക്കി... അതിൽ ആകെ ഉണ്ടായിരുന്ന നൂറിന്റെ ഒരു നോട്ട് കണ്ടു അവൻ വേഗം തന്നെ ഫോൺ എടുത്തു അരുണിനെ വിളിച്ചു... _________

"ഇല്ലടാ.... ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.... ഞാൻ വീട്ടിലേക്ക് തന്നെ പോവാ.... മ്മ്മ്...ശരി.... നിങ്ങൾ വീട്ടിലേക്ക് ഒന്നും വരണ്ട... വെറുതെ ചീത്ത കേൾക്കാൻ....മ്മ്മ്... എന്നാൽ ok..." ഏതന് ഫോൺ ചെയ്യുമ്പോൾ അവൾ പരമാവധി അവളുടെ സങ്കടങ്ങൾ അറിയിക്കാതിരിക്കാൻ ശ്രമിച്ചു.... ഫോൺ കട്ട്‌ ചെയ്തു കൊണ്ട് അവൾ ബാൽകണിയിലെ ബീൻബാഗിൽ ഒന്ന് ചാരി കിടന്നു... ഇടക്ക് ചെന്നിയിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു... "ഡോ.... " പെട്ടെന്ന് തോട്ടടുത്ത് നിന്നും ഒരു വിളി കേട്ടു അവൾ ഞെട്ടി കൊണ്ട് കണ്ണ് തുറന്നു... തനിക്ക് ചാരെ ബീൻബാഗിൽ ഇരുന്നു കൊണ്ട് ഒരു കപ്പ്‌ തനിക്ക് നേരെ നീട്ടുന്ന അജുവിനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... "ചുക്ക്കാപ്പിയാ.... തന്റെ ക്ഷീണം ഒക്കെ അങ്ങ് മാറട്ടെ...." അവനും ചിരിയോടെ പറഞ്ഞു... അവൾ മിണ്ടിയില്ല... കപ്പ്‌ വാങ്ങി ചുണ്ടോട് ചേർത്തു... അവൻ മെല്ലെ ഒന്ന് അവളുടെ വലതു കയ്യിലെ സ്ലിങ്ങ് പൗച്ചിൽ ഒന്ന് തൊട്ടു നോക്കി... "ഇപ്പോൾ വേദനയുണ്ടോ.... " അവൾ മെല്ലെ ഒന്ന് തലയാട്ടി... "മ്മ്മ്... " ആ വേദന ഹൃദയത്തിൽ ആണ് എന്ന് മാത്രം അവൾ പറഞ്ഞില്ല.... ഉള്ളിൽ എന്തോ കുത്തി ഇറങ്ങും പോലെ... _________ "ഞാനും അവരുടെ മകൾ തന്നെയല്ലേ.... എല്ലാം ഉള്ളിൽ ഒതുക്കി നടക്കുമ്പോഴും എനിക്ക് എന്താ വേദന ഇല്ലാതിരിക്കുമോ...

.ഇത്രയും കാലം ഞാൻ പിടിച്ചു നിന്നത് എന്നെങ്കിലും രക്ഷപെടാം എന്ന ചിന്തയിൽ ആണ്... പക്ഷെ അവസാന പ്രതീക്ഷയും ഇന്നലെ അവർ.... " അവൾക്ക് നല്ല പോലെ തന്നെ സങ്കടം വരുന്നുണ്ടായിരുന്നു... അജു ഒന്നും മിണ്ടാതെ തലയിൽ കൈ വെച്ചു ബീൻബാഗിൽ ചാരി ഇരുന്നു... ഉള്ളിൽ സങ്കടവും സന്തോഷവും ഒരുപോലെ നിറഞ്ഞു... ഉള്ളിൽ എവിടെയോ അവളോട്‌ ഉടലെടുത്ത ഇഷ്ട്ടത്തിൽ നിന്നുമുള്ള സന്തോഷം... അവൾ എങ്ങോട്ടും പോകുന്നില്ല എന്ന സന്തോഷം... പക്ഷെ... തകർന്നത് അവളുടെ ആഗ്രഹങ്ങൾ ആണ്.... അവളുടെ ഉള്ളം ഇപ്പോൾ വേദനിക്കുന്നുണ്ട്... അത് അവനുള്ളിലും ഒരു നോവുണർത്തി..... "ഇനി പാസ്പോർട്ടിന് അപ്ലൈ ചെയ്താൽ.... " "പറ്റില്ല അജു... ഒരുപാട് ടൈം എടുക്കും... കൂടാതെ അവിടെ ചെല്ലുമ്പോഴേക്കും ഇന്റർവ്യൂ എല്ലാം കഴിയും.... " അവൾ അലസമായി പറഞ്ഞു... അവൻ അവളുടെ തോളിൽ ഒന്ന് തട്ടി... "Its ok.... നമുക്ക് വേറെ നോക്കാം.... " "No... Aju.... ഇത് ഇപ്പോൾ എന്റെ വാശിയാ... Next two years ആകുമ്പോഴേക്കും ആര് എതിർത്താലും ഞാൻ ചൈനയിൽ പോയിരിക്കും... അവിടുത്തെ ലീഡിങ്ങ് കമ്പിനിയിൽ തന്നെ ജോബും നേടിയിരിക്കും... " അവൾ വാശിയോടെ പറഞ്ഞു... അവന് പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.... അവൻ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു.. പക്ഷെ അവളുടെ ഉള്ളിൽ മമ്മയോടുള്ള ദേഷ്യം അടങ്ങിയിരുന്നില്ല........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...