മഴപോൽ: ഭാഗം 29

 

രചന: THASAL

കൊച്ചി എത്താൻ ആയപ്പോൾ തന്നെ ഇവ അർജുനെ വിളിച്ചു പറഞ്ഞിരുന്നു... അതിനിടയിൽ കണ്ടു മമ്മയുടെ 20 ൽ അധികം മിസ്‌കാൾസ്.... അവൾ അതിന് വലിയ ഇമ്പോര്ടന്റ്സ് കൊടുത്തിരുന്നില്ല.... Wtsp ൽ അമൻ ഇട്ട വോയിസിൽ നിന്നും വ്യക്തമായിരുന്നു അവൾ പോന്ന ശേഷം അവിടെ കാര്യമായ വഴക്ക് തന്നെ നടന്നിട്ടുണ്ട് എന്ന്.... "നീ വന്നിട്ട് കുറെ നേരം ആയോടാ.... " അർജുന്റെ വണ്ടിയുടെ പിന്നിൽ കയറി ഇരുന്നു കൊണ്ട് ഇവ ചോദിച്ചു... "ഏയ്‌... ഒരു പത്ത് മിനിറ്റ്.... ബസ് ഇന്ന് ലേറ്റ് ആയോ... " "മ്മ്മ്... വരുന്ന വഴിയിൽ ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നു...ഒരു ബൈക്കും കാറും.. അവിടെ കുറച്ചു നേരം പെട്ടു... " അവൾ അലസമായി പറഞ്ഞു... "ഞാൻ കരുതി നീ നാളെയെ എത്തുകയൊള്ളു എന്ന്.... " "അതൊക്കെ മെനക്കേട് അല്ലേ.... നീ വണ്ടി എടുക്ക്.... " അവളുടെ താല്പര്യം ഇല്ലാത്ത സംസാരത്തിൽ നിന്നും തന്നെ അവന് വ്യക്തമായിരുന്നു അവൾ ഇഷ്ടപ്പെടാത്ത എന്തോ അവിടെ സംഭവിച്ചിട്ടുണ്ട് എന്ന്... എങ്കിലും അവൻ അത് ചോദിക്കാൻ പോയില്ല... വണ്ടി മുന്നോട്ട് എടുക്കുമ്പോഴും ഇവ അധികം സംസാരങ്ങൾ ഒന്നും ഇല്ലാതെ അവന്റെ പുറത്ത് കവിൾ ചേർത്ത് കിടക്കുകയായിരുന്നു.. "ഇവാമ്മോ... ഉറങ്ങിയോഡി... " കുസൃതി നിറഞ്ഞ അർജുന്റെ ചോദ്യം... ഇവയും ഒന്ന് പുഞ്ചിരിച്ചു....

"ഇല്ലടാ... ഇത്രയും യാത്ര ചെയ്തത് കൊണ്ടാണ് എന്ന് തോന്നുന്നു... ഒരു ക്ഷീണം... " "യാത്രയുടെയോ അതോ.... " അവൻ പതിയെ വാക്കുകൾ നിർത്തി... ഇവക്ക് ആ നിമിഷം കരച്ചിൽ ആണ് വന്നത്... അത് അങ്ങനെയാണ്... എത്ര ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും പ്രിയപ്പെട്ടവരുടെ മുൻപിൽ അത് മറ നീക്കി പുറത്ത് വരും... നിറഞ്ഞു വരുന്ന കണ്ണുകളെ ശാസനയോടെ അവൾ ഒതുക്കി നിർത്തി... കൈകൾ അവന്റെ തോളിൽ അമർന്നു... "ഉള്ളിലും ഉണ്ടടാ... നീറുന്ന വേദന... " വാക്കുകൾ നന്നായി നന്നേ കുറച്ചു... പക്ഷെ അവന് മനസ്സിലാക്കാൻ പ്രാപ്തമായിരുന്നു അത്.... അവൻ മൗനമായി.... ഫ്ലാറ്റ് എത്തിയതും ചുമലു ഒന്ന് ഇളക്കി വിളിച്ചപ്പോൾ ആണ് ഇവ ചെറു മയക്കത്തിൽ നിന്നും ഉണർന്നത്.... ഫ്ലാറ്റിന്റെ മുൻപിൽ എത്തിയതും അർജുൻ ഫ്ലാറ്റിന്റെ കീ അവളെ ഏൽപ്പിച്ചു... "നീ വല്ലതും കഴിച്ചിട്ട് തന്നെയല്ലേ വരുന്നത്... " അവളുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആയിരുന്നു അവന്റെ ചോദ്യം... ഇവ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി.... "മ്മ്മ്.... നീ കഴിച്ചില്ലേ... " "പിന്നെ മണി പന്ത്രണ്ട് കഴിഞ്ഞിട്ട് കഴിക്കാതിരിക്കാൻ എനിക്ക് എന്താ ഭ്രാന്തോ...നീ ഉള്ളിൽ കയറിക്കേ... എന്നിട്ട് വേണം എനിക്ക് പോകാൻ... " "നിന്റെ കയ്യിൽ കീ ഉണ്ടോ... " "ഇല്ല... അരുൺ... തുറന്നു തരും.."

"വെറുതെ അവനെ ശല്യം ചെയ്യണ്ട... വാ... ഇന്ന് ഇവിടെ കൂടാം... " ഒരു കൂസലും കൂടാതെ ഡോർ തുറന്നു കൊണ്ട് അവൾ പറഞ്ഞു.... അവനും വലിയ എതിർപ്പ് പ്രകടിപ്പിച്ചില്ല.... അവനും അവൾക്കൊപ്പം കയറി.... കയ്യിലെ ബാഗ് താഴെയും ഇട്ടു സോഫയിൽ കയറി നീണ്ടു നിവർന്നു കിടക്കുകയായിരുന്നു ഇവ.... അർജുൻ അവളെ ഒന്ന് നോക്കിയ ശേഷം ബാൽകണി വാതിൽ കടന്നു പുറത്തേക്ക് ഇറങ്ങി.... ഉള്ളിൽ ചെറിയ എന്തോ സന്തോഷം.... എന്തൊക്കെ പറഞ്ഞാലും തന്നോടുള്ള വിശ്വാസം അവളിൽ ഉണ്ട് എന്നൊരു തോന്നൽ... വെറുതെ കൈ വരിയിൽ കൈ വെച്ചു പുറത്തേക്ക് നോക്കി നിന്നു... ഇപ്പോഴും ഉറങ്ങാത്ത നഗരം.... മുന്നിൽ പരന്നു കിടക്കുന്ന ഇരുട്ടിനെ ബേധിച്ചു പല വർണങ്ങൾ ആണ് ആ നഗരത്തിന്.... ജീവിക്കാൻ വേണ്ടി അധ്വാനിക്കുന്നവരുടെ വിയർപ്പു കൊണ്ട് കെട്ടി പൊക്കിയ നഗരം.... അടുത്ത് ആരുടെയോ സാനിധ്യം അറിഞ്ഞതും അർജുൻ ഒന്ന് തല ചെരിച്ചു നോക്കി... കണ്ണുകൾ മുന്നിൽ തന്നെ പതിപ്പിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ഇവ.... "ന്തേ... ഉറങ്ങിയില്ലേ.... " അവനും അവളിൽ നിന്നും കണ്ണുകൾ മുന്നോട്ട് നീക്കി കൊണ്ട് ചോദിച്ചു... അവൾ മെല്ലെ ഒന്ന് തല വെട്ടിച്ചു... "നിനക്ക് എന്തെങ്കിലും സങ്കടം ഉണ്ടോ ഇവ....നീ വന്നപ്പോൾ തൊട്ടു ഞാൻ ശ്രദ്ധിക്കുന്നുണ്ട്... "

അവൻ ചോദിച്ചതും അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... മനുഷ്യനാണ്.... ദേഷ്യം കൊണ്ട് എത്രയൊക്കേ സങ്കടത്തേ മറച്ചു പിടിക്കാൻ നോക്കിയാലും അത് മറ നീക്കി പുറത്ത് വരും... എങ്കിലും അവൾക്ക് അത് ആരോടും പറയാൻ താല്പര്യം ഇല്ലായിരുന്നു... വെറുതെ ഒന്ന് മുഖം വെട്ടിക്കുക മാത്രം ചെയ്തു.... മുന്നിലോട്ട് മാത്രം ധൃഷ്ടി ഊന്നിയ കണ്ണുകളിൽ നഗരത്തിന്റെ പ്രകാശത്തിൽ തുളുമ്പാൻ പാകത്തിന് നിൽക്കുന്ന ആ കണ്ണുനീർ അവൻ കണ്ടിരുന്നു... അവളുടെ മുഖം ചെറുതിലെ ഒന്ന് ഇളകിയാൽ പോലും പുറത്തേക്ക് ചാടാവുന്ന അത്രയും തെളിമയോടെ അത് നിറഞ്ഞു നിൽക്കുന്നു.... അവന് വേറൊന്നും ചോദിക്കാൻ തോന്നിയില്ല.... "വയ്യ അജു.... " അവനിലെ മൗനം തിരിച്ചറിഞ്ഞ പോൽ ആയിരുന്നു അവളുടെ വാക്കുകൾ... അവൻ ഒരു നിമിഷം അവളെ തറഞ്ഞു നോക്കി... ഇത്രയും കാലത്തിനിടയിൽ അവളിൽ നിന്നും ഇങ്ങനെ ഒരു ഭാവം അവൻ കണ്ടിട്ടില്ലായിരുന്നു.... ഇങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ലായിരുന്നു.... അവൾ അധി വേഗത്തിൽ തന്നെ കണ്ണുകൾ അമർത്തി തുടച്ചു.... "ഞാൻ പെണ്ണായി പോയത് എന്റെ തെറ്റ് കൊണ്ടാണോ.....പെണ്ണ് എന്ന് പറഞ്ഞാൽ ഒന്നും ആഗ്രഹിക്കാൻ പാടില്ലാത്ത..... മറ്റുള്ളവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു ചലിക്കുന്ന ഒരു പാവയാണോ....

ഞങ്ങൾക്കും ആഗ്രഹങ്ങളും..... ഇഷ്ടങ്ങളും ഉണ്ടാകില്ലേ.... " ഒരു നിമിഷം അവളിൽ നിന്നും വന്ന വാക്കുകൾക്ക് ദേഷ്യത്തേക്കാൾ... വാശിയെക്കാൾ.... നിസ്സഹായാതയുടെ ചുവ ഉണ്ടായിരുന്നു.... പൊരുതി പൊരുതി തളരാൻ ആയ പടയാളിയെ പോലെ... വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ അവൻ മുതിർന്നില്ല.... ചുവന്ന മുഖവും.... ഇപ്പോഴും വിറയൽ നിന്നിട്ടില്ലാത്ത ചുണ്ടുകളും വിളിച്ചോതുന്നുണ്ടായിരുന്നു... ഉള്ളിൽ അവൾ അനുഭവിക്കുന്ന സങ്കടത്തേ.... "ഞാൻ കേട്ടു വളർന്നത് ഇതൊക്കെ തന്നെയാണ്... പെണ്ണാണ്... പെണ്ണാണ്... അത് ചെയ്യരുത്... ഇത് ചെയ്യരുത്... അവിടെ പോകരുത്.... അങ്ങനെ നടക്കരുത്.... ഇരിക്കരുത്.... മിണ്ടരുത്.... എന്ന് തുടങ്ങി...പലതും കേട്ടു കേട്ടു മടുത്തു..... പുറമെ നിന്ന് കാണുന്നവർക്ക് എളുപ്പമാ.... പക്ഷെ.... ഇങ്ങനെ ഒരു ജീവിതം ആരും ഇഷ്ടപ്പെടില്ല അജു... സത്യം പറഞ്ഞാൽ.... മടുത്തു... ഇപ്പൊ തോന്നാ... ആരും... " അവൾ പറഞ്ഞു തീരും മുന്നേ അർജുന്റെ നോട്ടം അവളിൽ എത്തിയിരുന്നു.... അവൾ ഒരു നിമിഷം മൗനമായി.... " ഇല്ലായ്മ അത്ര സുഖം നൽകുന്ന ഒന്നല്ല ഇവ.... " ഇല്ലായ്മയിൽ നിന്നും വന്നവന്റെ വേദന... ഇവയും ആ വാക്കുകളോടെ ഒന്ന് അടങ്ങി... "I know... നിന്റെ വേദനയുടെ ആഴം എനിക്ക് മനസ്സിലാകും..... ഇത് വരെ fight ചെയ്തില്ലേ....

ഇനിയും നിന്നെ കൊണ്ട് സാധിക്കും.... " അവൻ പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തട്ടി.... അവളും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... മൗനമായി തന്നെ അവന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞു.... അവന് കൂടുതൽ ഒന്നും തോന്നിയില്ല... പല തവണ കണ്ടിട്ടുണ്ട്... ഇത് പോലെ ഏതനോടും.... റയാനോടും എല്ലാം അടുത്ത് ഇടപഴുകുന്ന ഇവയെ....അവളുടെ സൗഹൃദമാണ് ഇത്..... തന്റെ ഹൃദയത്തിൽ തോന്നുന്ന ഫീലിംഗ് അവളിൽ ഇല്ലെങ്കിലോ.... ഉള്ളിൽ ഒരു തരം വെപ്രാളം.... ഉണ്ടാകില്ല.... ജനിപ്പിച്ചത് ആരാണെന്ന് പോലും അറിയാത്തവനെ സുഹൃത്ത് ആക്കാൻ കഴിയും എന്നാൽ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഒരാൾക്കും ധൈര്യം ഉണ്ടാകില്ല.... ഒരു അപകർശത ബോധം അവനെ പിടി കൂടിയിരുന്നു.... "You are a wonderfull friend aju.... " ഇടക്ക് അവളുടെ വാക്കുകൾ ഉയർന്നു... അവൻ ഒന്നും മിണ്ടിയില്ല... അവൾ മെല്ലെ അവന്റെ തോളിൽ നിന്നും തല ഉയർത്തി നിറഞ്ഞ കണ്ണുകൾ ഇരു കൈകൾ കൊണ്ടും അമർത്തി തുടച്ചു... "തന്നോട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു ആശ്വാസം....താൻ ചെന്ന് കിടക്ക്... ഇനിയും വൈകണ്ടാ...." അവൾ അവന്റെ തോളിൽ ഒന്ന് തട്ടി.... അവൻ ചെറു ചിരിയോടെ അവളുടെ കവിളിൽ വിരൽ ചേർത്ത് വലിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു....

ഇവ ബീൻബാഗ് വലിച്ചു അവിടെ തന്നെ ഇരുന്നു........ ഉറക്കം കണ്ണുകളെ തേടുന്നില്ല.... ഉള്ളിൽ ഇന്ന് വരെ അനുഭവിച്ചതിനേക്കാൾ ഒരുപാട് ടെൻഷൻ... ജോബ്.... ഫാമിലി.... future എല്ലാം അവൾക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കും പോലെ..... ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചു... ഒന്ന് ശ്വാസം വലിച്ചു വിട്ടു... നാളെ എന്നൊരു ചിന്തയെ അവൾ എന്നെന്നേക്കുമായി മനസ്സിൽ നിന്നും എടുത്തു കളഞ്ഞു.... നാളെകളിലെ സങ്കടങ്ങളിലോ ആധികളിലോ അല്ല.... ഇന്നുകളിലെ സന്തോഷങ്ങളിൽ ആണ് ജീവിക്കേണ്ടത്... ഇടക്ക് ഇവയെ തേടി വന്ന അർജുൻ കാണുന്നത് ബീൻബാഗിൽ കണ്ണുകൾ അടച്ചു കിടക്കുന്ന ഇവയെയാണ്.... അവന് എന്ത് കൊണ്ടോ ശല്യം ചെയ്യാൻ തോന്നിയില്ല.... ചെറു ചിരിയോടെ ഉള്ളിലേക്ക് തന്നെ തിരിഞ്ഞു നടന്നു.... ആ നിമിഷം തന്നെ ഇവയും കണ്ണുകൾ തുറന്നു മെല്ലെ തല ചെരിച്ചു അവൻ പോയ വഴിയേ ഒന്ന് നോക്കി.... അവളിലും പുഞ്ചിരി ഉണ്ടായിരുന്നു... എന്നാൽ അതിനേക്കാൾ മുകളിൽ കുഞ്ഞ് സങ്കടവും... എല്ലാം ഉള്ളിൽ ഒതുക്കി വെക്കും പോലെ... _________ ഉറക്കത്തിൽ നിന്നും മെല്ലെ കണ്ണുകൾ തുറന്നതും കുത്തുന്ന പ്രകാശം കണ്ണിൽ പതിച്ചു ഇവ മെല്ലെ കണ്ണ് ഇറുകെ അടച്ചു.... പിന്നെ മെല്ലെ കണ്ണ് ഒന്ന് തിരുമ്മി മെല്ലെ തുറന്നു...

അപ്പോഴും അവൾ ബാൽകണിയിൽ തന്നെ ആയിരുന്നു... മെല്ലെ തല ഉയർത്തി പുറത്തേക്ക് നോക്കി കൈ രണ്ടും മുകളിലേക്ക് ഉയർത്തി ഒന്ന് നെടുവീർപ്പിട്ടു.... "കർത്താവെ.... എന്റെ റെക്കോർഡിങ്... " എന്തോ ഓർത്ത കണക്കെ അവൾ അവിടെ നിന്നും ചാടി എഴുന്നേറ്റു... ഉള്ളിലേക്ക് ഓടി... "ടാ... അജു... " പോകുന്നതിനിടയിൽ അവൾ വിളിച്ചു എങ്കിലും തിരികെ ഒരു റെസ്പോൺസും ലഭിച്ചിരുന്നില്ല... ടൈം ഒന്ന് നോക്കോ വേഗം തന്നെ റൂമിലേക്ക്‌ കടന്നതും ബെഡ് റെഡി ആക്കി വെച്ചിട്ടുണ്ട്... ഷെൽഫിൽ നിന്നും കിട്ടിയ ഡ്രസ്സ്‌ എടുത്തു അവൾ ബെഡിലേക്ക് ഇട്ടു... "അജു... " ഒരിക്കൽ കൂടി വിളിച്ചു നോക്കി.. "ഇവനിത് എവിടെ പോയി കിടക്കുകയാ... " അവൾ സ്വയമെ പറഞ്ഞു പുറത്തേക്ക് ഇറങ്ങി കിച്ചണിലും പോയി നോക്കി എങ്കിലും അവിടെയും കാണാതെ വന്നതോടെ സംശയത്തോടെ നെറ്റി ചുളിച്ചു പുറത്തേക്ക് ഇറങ്ങാൻ നിന്നതും ഫ്രിഡ്ജിന്റെ പുറത്ത് ഒരു സ്ലിപ് കാർഡ് കണ്ടു അവൾ അങ്ങോട്ട്‌ തന്നേ നടന്നു... °Goodmorning......എനിക്ക് ഇന്ന് ഒരു റെക്കോർഡിങ് ഉണ്ട്... അതിനു പോവുകയാണ്......

.കോഫി ഉണ്ടാക്കി വെച്ചിട്ടുണ്ട്.... പിന്നെ ഫ്ലാറ്റ് ലോക്ക് ചെയ്തിട്ടില്ല.....എഴുന്നേറ്റാൽ എനിക്ക് ഒന്ന് മെസ്സേജ് ചെയ്യ്... ° സ്ലിപിൽ എഴുതിയത് കണ്ടു അവളുടെ ചുണ്ടിൽ കുഞ്ഞ് ഒരു പുഞ്ചിരി നിറഞ്ഞു... മെല്ലെ ആ സ്ലിപ് അവിടെ നിന്നും അടർത്തി എടുത്തു വെറുതെ അതിലേക്കു നോക്കി..... വെറും പാവമാണ്....... ഒന്നും തിരികെ പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നു...... എന്ത് കാര്യത്തിനും ഏതു പാതിരാത്രിക്കും വിളിക്കാൻ കഴിയുന്നവൻ.....എല്ലാം ഉള്ളിൽ മാത്രം ഒതുക്കി വെക്കുന്നവൻ.... ഇവ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.... ഉള്ളിൽ തെളിയുന്നത് അജുവിന്റെ മുഖം ആണ്... ഇന്ന് വരെ കണ്ടതിൽ വെച്ചു ഏറ്റവും സൗമ്യമായും അത് പോലെ ഹാർശ് ആയും സംസാരിക്കാൻ കഴിവുള്ളവൻ...... കൊല്ലങ്ങൾ ആയി തന്റെ മനസ്സിലേക്ക് ഫ്രണ്ട് ലിസ്റ്റിൽ എൻട്രി നിരോധിച്ച ഇടത്ത് ഒരു പെർമിഷൻ പോലും ചോദിക്കാതെ കയറി വന്നവൻ..... അവൾ റാക്കിൽ നിന്നും ഒരു കപ്പ്‌ എടുത്തു അവൻ ഉണ്ടാക്കി വെച്ച കോഫി അതിലേക്കു പകർന്നു മെല്ലെ ചുണ്ടോട് ചേർത്തു... അതോടൊപ്പം അവളുടെ മുഖവും വിടർന്നു വന്നു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...