മഴപോൽ: ഭാഗം 33

 

രചന: THASAL

"നീ ഫ്ലാറ്റിലേക്ക് അല്ലേ..... " "മ്മ്മ്... " "എന്നാൽ എന്റെ കൂടെ പോരെ.... ഞാനും അങ്ങോട്ട.... നമുക്ക് ഫ്ലാറ്റിൽ ലാപ് എടുത്തു സ്വസ്ഥതയിൽ എഡിറ്റ്‌ ചെയ്യാം.... ന്താ...... " അർജുൻ വിസ്തരിച്ചു ഒന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു..... ഇവയും സമ്മതം പോലെ ഒന്ന് തലയാട്ടി... "എന്നാ ഇന്ന് രാത്രി നിന്റെ വക ട്രീറ്റ്.... പോകും വഴി ഹോട്ടലിൽ നിന്ന് ഫുഡ്‌ വാങ്ങുന്നു....ഫ്ലാറ്റിൽ പോയി തട്ടുന്നു.... " ഇവ തനിക്ക് അടുത്ത് നിൽക്കുന്നവന്റെ തോളിലൂടെ കയ്യിട്ടു മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു... "അത് ഇതിൽ പറഞ്ഞിട്ടില്ല.... " അർജുൻ മെല്ലെ തടി ഊരാൻ ഉള്ള ശ്രമം... "അയ്യടാ....നീ ഇത്ര അറുപിശുക്കൻ ആയിരുന്നോഡാ...... നീ ആ അരുണിനെ കണ്ടു പഠിക്ക്.... " "എങ്ങനെ ബാക്കി ഉള്ളവരുടെ പേഴ്‌സ് പൊക്കണം എന്നായിരിക്കും.... " അർജുൻ ചിരിയോടെ പറഞ്ഞു.... "Best.... വെറുതെയല്ല അവൻ നീ വേണ്ടത് ഓഡർ ചെയ്തോടി എന്നും പറഞ്ഞു നെഞ്ചും വിരിച്ചു ഇരുന്നത്..... ഞാൻ അവനെ ഒന്ന് കാണട്ടെ.... " അവളും ചിരിയോടെ പറഞ്ഞു...... അവന്റെ തോളിൽ നിന്നും കൈ പിൻവലിക്കാതെ തന്നെ അവനുമായി മുന്നോട്ട് നടന്നു... അവൾക്ക് വിശ്വാസം ആയിരുന്നു അവനെ....തന്നെ ആരെക്കാളും ഏറെ അവൻ മനസ്സിലാക്കും എന്ന വിശ്വാസം.... __________

"പപ്പായി വിളിച്ചിരുന്നു.... But.... ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.....എന്റെ മമ്മ ആദ്യം മുതലേ ഇങ്ങനെയാണ് അജു.... ഒരുപാട് പഴയ ചിന്താഗതി ഉള്ളവർ...... പക്ഷെ..... അത് ഞാൻ അംഗീകരിക്കണം എന്ന് വാശി പിടിക്കാൻ പാടില്ലല്ലോ..... " ബാൽകണിയിൽ ചാരി നിന്ന് അടുത്ത് നിൽക്കുന്ന അജുവിനെ പോലും നോക്കാതെ പുഞ്ചിരിയോടെ ഇവ പറയുമ്പോൾ അർജുന്റെ ഉള്ളിലും പല ചിന്തകളും ഓടി കൊണ്ടിരിക്കുകയായിരുന്നു...... "എനിക്ക് ഇതൊന്നും ആരോടും പറയാൻ പോലും കഴിയാത്ത കാലം ഉണ്ടായിരുന്നു.... എന്റെ ജോയോടും ഏതനോടും റയാനോടും പീറ്റിനോട് പോലും..... പേടി ആയിരുന്നു.... അവർ എന്റെ മമ്മയെ മോശമായി കണ്ടാലോ എന്ന പേടി..... But....ഞാൻ പറയാതെ തന്നെ മമ്മ തന്നെ ആ ധാരണ അവരുടെ ഉള്ളിൽ നിറച്ചു.... എനിക്കും നോവുന്നുണ്ട്.....അവർ ഇങ്ങനെ ഒരു ഇമേജിൽ എന്റെ ഫ്രണ്ട്‌സിന്റെ ഉള്ളിൽ ഉള്ളത്.... പക്ഷെ.... അതിലും ഞാൻ തെറ്റുകാരി അല്ലല്ലോ........എന്താ ചെയ്യേണ്ടേ എന്ന് ഒരു എത്തും പിടിയും ഇല്ല..... എത്ര നാൾ ഏയ് വാശി കൊണ്ട് ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമെന്നും അറിയില്ല..... " അവൾ ഉള്ളം തുറന്ന് സംസാരിക്കുകയായിരുന്നു.... അർജുൻ യാതൊരു ഭാവവും കൂടാതെ അവൾക്ക് ഒരു കേൾവിക്കാരൻ മാത്രമായി....

ഇന്ന് വരെ കാണാത്ത തന്റെ അമ്മയെ ആരേലും എന്തെങ്കിലും തമാശ പോലെ ആണെങ്കിലും പറയുമ്പോൾ ഉള്ളിൽ ചെറുതിലെ എങ്കിലും വേദനിക്കും.... അപ്പോൾ എത്ര വേദനിപ്പിച്ചു എന്ന് പറഞ്ഞാലും കണ്മുന്നിൽ കാണുന്ന.... ഒരുപാട് സ്നേഹം നൽകിയ ഇവയുടെ മമ്മയെ വാക്കുകളിൽ പോലും കുറ്റപ്പെടുത്തിയാലോ.... തീർച്ചയായും ഇവയുടെ ഉള്ളിലും അതൊരു മുറിവാകും..... "എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു മമ്മ......ഒരുപാട്..... എനിക്ക് ഒരു കാലം വരെ അത് ഫീൽ ചെയ്യാനും സാധിച്ചിരുന്നു.... ഇടക്ക് എപ്പോഴോ.... പെൺകുട്ടികളുടെ ഗതി ഇതൊക്കെ തന്നെയാ അജു..... ഇനി എന്തൊക്കെ സ്വന്തം വീടിന് വേണ്ടി ചെയ്താലും അവിടെ അവൾ രണ്ടാം സ്ഥാനക്കാരി മാത്രം ആകും....അത് അങ്ങനെ ഒരു വിധി..... " അവൾ സ്വയം പറഞ്ഞു..... ഉള്ളിൽ വേദനയാണ്.... പക്ഷെ.... പലപ്പോഴും വാശിയും..... എന്നാൽ പുഞ്ചിരി ഉണ്ട് താനും.....ഉള്ളിലേക്ക് പഴയ ഓർമ്മകൾ ഓരോന്നും കടന്നു വന്നു കൊണ്ടിരുന്നു...... അർജുന്റെ ഉള്ളിൽ എന്തോ അതൊരു വേദന ആയില്ല.... അനുഭവിക്കാത്തതെന്തും കെട്ടുകഥകൾ എന്ന പോലെ.... "ഇവാമ്മോ....."

അല്പ സമയം എന്തോ ആലോചിച്ച കണക്കെ ആയിരുന്നു അർജുന്റെ വിളി.... ഇവ മെല്ലെ തല ചെരിച്ചു അവനെ നോക്കി... അവനിലെ ഭാവം ഇന്ന് വരെ അവൾക്ക് പരിചിതമല്ലായിരുന്നു.... "ഞാൻ ഒരിക്കലും നിന്റെ മമ്മയെയോ നിന്നെയൊ സപ്പോർട്ട് ചെയ്യില്ല ഇവ..." അവന്റെ വാക്കുകൾ ഒരു നിമിഷം അവളിൽ സംശയം ജനിപ്പിച്ചു എങ്കിലും അവൾ പറഞ്ഞത് ഇഷ്ടപ്പെടാത്ത കണക്കെ മനഃപൂർവം കണ്ണുകൾ അവനിൽ നിന്നും അടർത്തി മാറ്റി.... "രണ്ട് പേരുടെ കയ്യിലും ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്.... " അവൻ വളരെ സൗമ്യതയോടെ തന്നെ തുടർന്നു....... ഇവ ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് നോട്ടം എങ്ങോട്ടോ ആക്കി നിന്നു.... "എനിക്കറിയാം നിനക്ക് ദേഷ്യം തോന്നുന്നുണ്ടാകും.... പക്ഷെ പറയാതിരിക്കാൻ കഴിയുന്നില്ല...... നിന്റെ മമ്മ നിന്റെ കാര്യത്തിൽ ഒരുപാട് പൊസസിവ് ആണ്..... അത് അത്ര നല്ലതല്ല എന്നും എനിക്കറിയാം.... And ഒരുപാട് പഴയ ചിന്താഗതി ഉള്ള ആളാണ്‌..... But.... നിനക്ക് തീരേ ക്ഷമയില്ല ഇവാമ്മോ..... " അവൻ പറഞ്ഞു വരുന്നത് അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.... മുഖവും വീർത്തുള്ള ഇവയുടെ നിൽപ്പ് കണ്ടപ്പോഴേ അർജുന് ചിരിയാണ് വന്നത്... അവൻ അവളുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു....

"നിന്റെ ലൈഫ് ഒരു ഫാന്റസി വേൾഡിൽ ഒതുങ്ങി പോകുന്നുണ്ട്..... നീ നിന്റെ സ്വപ്നത്തിന് പിന്നിൽ പോകണ്ട എന്നോ....പരിശ്രമിക്കണ്ട എന്നോ അല്ല..... എല്ലാം നേടി വരുമ്പോൾ ആരും ഇല്ലാതായി മാറരുത്...... " അത്രയും പ്രിയപ്പെട്ട ഒരാളോട് എന്ന കണക്കെ അവൻ ഇവയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു..... അത് അവൾ അംഗീകരിക്കില്ല എന്ന പൂർണ ബോധം ഉണ്ടെങ്കിൽ കൂടി.... ഇവയുടെ ഉള്ളിലൂടെ ജോൺ പറഞ്ഞ കാര്യങ്ങൾ കൂടി ഓടി.... "പിന്നെ ഒരു കാര്യം നീ ഓർത്തോ..... എല്ലാം നേടിയിട്ട് അവസാനം ആ സന്തോഷം പങ്ക് വെക്കാൻ ആളില്ലാതായി പോകരുത്.." വീണ്ടും വീണ്ടും ആ വാക്കുകൾ മനസ്സിനെ കുത്തി നോവിക്കും പോലെ..... അർജുനും പറഞ്ഞത് ഇത് തന്നെയാണ്... ജോൺ ദേഷ്യത്തിൽ പറഞ്ഞപ്പോൾ അർജുൻ തന്റെ ശബ്ദം ഒന്ന് സോഫ്റ്റ്‌ ആക്കി എന്ന് മാത്രം..... പക്ഷെ.... രണ്ടും തന്റെ നേരെ ചൂണ്ടുന്ന വിരലുകൾ തന്നെയാണ്.... തന്റെ തെറ്റുകൾ.... അവളുടെ തൊണ്ടയിൽ സങ്കടത്താൽ ഒരു നോവ് ഉരുണ്ടു കൂടി എങ്കിലും അത് പുറമെ പ്രകടിപ്പിക്കാൻ അവൾ താല്പര്യം പ്രകടിപ്പിച്ചില്ല.... ആർക്ക് മുന്നിലും തോറ്റു കൊടുക്കാനും... കാരണം ഈഗോ അതിന്റെ പരിതി ലങ്കിച്ചു കഴിഞ്ഞിരുന്നു.... അത് അറിയാവുന്നത് കൊണ്ട് തന്നെ അർജുൻ അവളുടെ തോളിൽ ഒന്ന് തട്ടി.....

ഇവ തന്റെ ദേഷ്യത്തേ അടക്കി പിടിക്കുകയായിരുന്നു.... "എനിക്ക് ആരും വേണ്ടാ അർജുൻ.... " ദേഷ്യം അതിര് കടന്നപ്പോൾ അതിനെ ശാന്തമാക്കാൻ എന്ന പോലെ കടുപ്പിച്ച ഇവയുടെ വാക്കുകൾ.... അർജുൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.... "കഴിയില്ല ഇവ...... നിനക്ക് എന്നല്ല ഒരാൾക്കും... ആരും ഇല്ലാതെയുള്ള ജീവിതം അത്ര സുഖം ഉള്ള ഒന്നല്ല..... " അർജുൻ അവളെ തിരുത്താൻ ശ്രമിച്ചു.... ഇവ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് ഉള്ളിലേക്ക് പോയി.... സാധാരണയായി ആരിലും കാണുന്ന ദേഷ്യം.... അർജുനും അത് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.... അർജുൻ പുഞ്ചിരിയോടെ പുറത്തേക്ക് നോക്കി നിന്നു... എത്ര പെർഫെക്റ്റ് അല്ല എന്ന് പറയുമ്പോഴും അവളെ വെറുക്കാനോ പൂർണമായും തെറ്റ് പറയാനോ അവന് സാധിക്കുമായിരുന്നില്ല.... കാരണം...... സ്വപ്നം കണ്ട ജീവിതം പലപ്പോഴായി കൈവെള്ളയിൽ നിന്നും തട്ടി തെറിപ്പിക്കപ്പെട്ടവളുടെ ഉള്ളിൽ ഈ സൊസൈറ്റിയോടുള്ള അടങ്ങാത്ത വെറുപ്പ് ആയിരുന്നു അത്...... ജീവിക്കാൻ അനുവദിക്കാത്തവരോടുള്ള അടങ്ങാത്ത പക.... "ഇവാമ്മോ..... വന്നു വാതിൽ അടക്ക്..... ഞാൻ പോയി.... " പുറത്തേക്ക് ഇറങ്ങി ഡോറിന്റെ ലോക്കിൽ പിടിച്ചു പാതി ചിരിയോടെ അർജുൻ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു....

ആദ്യം യാതൊരു പ്രതികരണവും ഉണ്ടായില്ല എങ്കിലും നിമിഷങ്ങൾ കൊണ്ട് മുഖവും കനപ്പിച്ചു കൊണ്ട് അവൾ ഇറങ്ങി വന്നു.... അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഡോർ അടക്കാൻ തുനിഞ്ഞതും അവൻ പുഞ്ചിരിയോടെ ലോക്കിൽ ബലമായി പിടിച്ചു... അവൾ വീണ്ടും അടക്കാൻ ശ്രമിച്ചു എങ്കിലും അവന്റെ ബലത്തിൽ അവൾ ഒന്ന് കുഴങ്ങി.... എങ്കിലും ഉള്ളിലെ ദേഷ്യത്തോടെ തന്നെ അവനെ നോക്കുമ്പോൾ അവൻ അവളെ നോക്കി ചിരിക്കുകയായിരുന്നു.... "എന്തിനാഡി കോപ്പേ... ഈ വാശി...." അവൻ ചിരിയോടെ തന്നെ ചോദിച്ചു....അവൾക്ക് അവനെ നോക്കാൻ പോലും തോന്നിയിരുന്നില്ല.... "ഡേയ്.... മതിയടി.... നീ നിന്റെ അഭിപ്രായങ്ങൾ പറയാറില്ലേ.... ഞാനും അത് പോലെ പറഞ്ഞു എന്നൊള്ളു.....പിന്നെ നാളെ കാണുമ്പോൾ ഈ മോന്ത ഇങ്ങനെ വീർപ്പിച്ചു വെച്ചേക്കരുത്....നിന്റെ ഒഡിഷൻ ഫയൽസ് ഒക്കെ ലാപ്പിൽ ഉണ്ട്... ഒന്ന് നോക്കിയേക്ക്..... ഡി... " എന്ത് പറഞ്ഞിട്ടും മുഖം തെളിയാത്ത ഇവയുടെ കവിളിൽ അവൻ മെല്ലെ ഒന്ന് കുത്തി.... ഇവ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൻ ഒന്ന് ചിരിച്ചു... "ഓഹ്... ഞാൻ പോയി.... ഇനി അതിന്റെ പേരിൽ മുഖം കൂർപ്പിക്കണ്ട.... " അവളുടെ ഭാവം കണ്ടു ലോക്കിൽ നിന്നും കൈ മാറ്റി കൊണ്ട് അവൻ പറഞ്ഞ നിമിഷം തന്നെ ഡോർ കൊട്ടി അടക്കപ്പെട്ടിരുന്നു....

എങ്കിലും അവന് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.... ക്യാമറക്ക് മുന്നിൽ അഭിനയിക്കും എങ്കിലും ജീവിതത്തിൽ ഒരു തരി പോലും അഭിനയിക്കാൻ അറിയാത്തവൾ ആണ്.... അവളിലെ ദേഷ്യവും വാശിയും എല്ലാം ഉള്ളിൽ നിന്നും വരുന്നത് തന്നെയാണ്..... ഇവ മുന്നിലെ റോഡിലെക്ക് ഉറ്റു നോക്കി കൊണ്ട് ബാൽകണിയിലെ കൈവരിയിൽ ചാരി നിന്നു... മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു....തന്നിൽ വളർന്നു കൊണ്ടിരിക്കുന്ന ഓവർ സെൽഫ് ലൗ അവളെ തന്നെ വീർപ്പു മുട്ടിക്കും പോലെ.... പക്ഷെ അവൾക്ക് അതൊരു പ്രശ്നമെ അല്ലായിരുന്നു.....ഉള്ളം അപ്പോഴും വാശിയോടെ തന്നെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നു..... തെറ്റ് അത് തന്റെ പക്കൽ ഇല്ല എന്ന് സ്വയം ആശ്വസിച്ചു.... കുറ്റങ്ങൾ അത് ആരുടേയും ഭാഗത്ത് അല്ല..... എല്ലാ കുറ്റങ്ങളും സ്വയമെ ഏറ്റെടുക്കാനും വേദനിപ്പിച്ചവരോട് പോലും ക്ഷമിക്കാനും അവൾ ദൈവ പുത്രിയല്ല..... മനുഷ്യനാണ്.... കുറ്റങ്ങളും കുറവുകളും.... വാശിയും ഉള്ള.... സാധാരണ മനുഷ്യൻ..... __________ "ആഹ്.... നീ ഇറങ്ങിയോ.... " ധൃതിയിൽ ഫ്ലാറ്റ് പൂട്ടുമ്പോൾ ആണ് അരുണിന്റെ ശബ്ദം....

അവൾ വേഗം തന്നെ ഡോർ ലോക്ക് ചെയ്തു കീ ജീനിന്റെ പോക്കറ്റിൽ തിരുകി കൊണ്ട് അവൾ തിരിഞ്ഞു നോക്കി.... "ആ... അരുൺ... പോകാൻ ആയോടാ.... " അവൾ അവന്റെ അരികിലേക്ക് നടന്നു... അപ്പോഴേക്കും അർജുനും ഫ്ലാറ്റിൽ നിന്നും ഇറങ്ങി വന്നിരുന്നു.... അർജുൻ ഒരു പിണക്കം ഇവയിൽ നിന്നും പ്രതീക്ഷിച്ചു എങ്കിലും ഇവ പുഞ്ചിരിയോടെ തന്നെ അവന്റെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു.... "ഈ കോപ്പൻ കാരണം ആണ് ഇത്രയും വൈകിയത്.... സൂര്യൻ ഉച്ചിയിൽ ഉതിച്ചാലും കിടക്കപായയിൽ നിന്ന് എഴുന്നേറ്റു വരില്ല.... സ്റ്റുഡിയോ തുറക്കാത്തതിന് ഇന്നും കേൾക്കും.... " അരുൺ അർജുനെ കനപ്പിച്ചു ഒന്ന് നോക്കി കൊണ്ട് മുന്നേ നടന്നു.... അർജുൻ തല ഒന്ന് ചൊറിഞ്ഞു ചമ്മിയ ചിരിയോടെ ഇവയെ നോക്കിയപ്പോൾ ഇവ ചിരി ഒതുക്കുകയായിരുന്നു.... അവൾ മെല്ലെ ഒന്ന് കൈ മലർത്തി... "നന്നായിക്കൂടെ.... " ചുണ്ടിളക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു... "ആഗ്രഹം ഒക്കെയുണ്ട്... നടക്കണ്ടേ..." അവനും തമാശയെന്നോണം പറയുമ്പോൾ മുന്നേ നടന്ന അരുണിന്റെ കടുപ്പിച്ച ഒരു നോട്ടം എത്തി കഴിഞ്ഞിരുന്നു....

"ഒറ്റ കീറ് അങ്ങ് വെച്ചു തന്നാൽ അപ്പുറത്തെ പറമ്പിൽ പോയി കിടക്കും... അവന്റെ ഒരു... ഉത്തരവാദിത്തം എന്ന് പറഞ്ഞാൽ തൊട്ടു തീണ്ടിയിട്ടില്ല.... ഇവ....ഇന്ന് ഇവനൊരു റെക്കോർഡിങ് ഉണ്ട്.... എന്നിട്ട അവൻ ഇത്രയും ലേറ്റ് ആകുന്നത്.... " പരാതി കണക്കെ പറഞ്ഞു വെട്ടി തിരിഞ്ഞു നടക്കുന്ന അരുണിനെ കണ്ടു ഇവ അർജുന്റെ തലയിൽ ഒന്ന് തട്ടി... വെറുതെ കണ്ണുരുട്ടലോടെ ഒരു നോട്ടം അവനിലേക്ക് പായിച്ചു കൊണ്ട് അവന്റെ തോളിൽ നിന്നും കൈ എടുക്കാതെ തന്നെ മുന്നോട്ട് നടന്നു... അർജുൻ ഇടക്ക് ഇവയെ വീക്ഷിക്കുകയായിരുന്നു.... ഇന്നലെ പറഞ്ഞതിൽ ഉള്ള യാതൊരു പിണക്കവും മുഖത്ത് കാണാൻ ഇല്ല.... പെരുമാറ്റവും പഴയ പോലെ തന്നെ.... അവളിലെ പിണക്കത്തിന്റെ ആയുസ്സ് അറിഞ്ഞു അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി പടർന്നു... ഇവ അങ്ങനെയാണ്.... ദേഷ്യം കൊണ്ട് ഒരു നിമിഷം പലതും വിളിച്ചു പറയും എങ്കിലും ഏതൊരു പിണക്കവും ഒരു രാത്രിക്കപ്പുറം അവളുടെ മനസ്സിൽ ഉണ്ടാകില്ല..... അതാണ്‌ അവളിലെ ഗുണവും.... അത് പോലെ ദോഷവും............... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...