മഴപോൽ: ഭാഗം 6

 

രചന: THASAL

"സർ....ഇവരുടെ ഒക്കെ റമോണ്ടറെഷൻ കൊടുക്കേണ്ടതുണ്ട്... " ഇപ്രാവശ്യവും മുന്നിൽ നിൽക്കുന്ന ആളുകളെ മൈന്റ് ചെയ്യാതെ ഓരോന്ന് ചെയ്യുന്ന അയാളുടെ മുന്നിൽ അരുൺ പറഞ്ഞു... അങ്ങേര് മെല്ലെ ഒന്ന് തല ഉയർത്തി നോക്കി... ഇവ ഇപ്രാവശ്യം കണ്ണുകൾ കുറുക്കി രണ്ട് കയ്യും കെട്ടി അങ്ങേരെ നോക്കി നിൽക്കുകയായിരുന്നു.. ഇപ്രാവശ്യം കിട്ടിയില്ലേൽ കുത്തിന് പിടിക്കും എന്ന് അവൾ മനസ്സിൽ കരുതി... "ഇവരെ പ്രൊഡ്യൂസർ... " പറഞ്ഞു തീരും മുന്നേ ഇവയുടെ മുഖവും വീർപ്പിച്ചുള്ള നോട്ടം കണ്ടു അങ്ങേര് ഒന്ന് പരുങ്ങി.... "One hour ഒന്ന് വെയിറ്റ് ചെയ്യണം... അപ്പോഴേക്കും നമുക്ക് ശരിയാക്കാം... " അങ്ങേരുടെ ഇച്ചിരി പേടിച്ചു ഉള്ള സംസാരം കേട്ടു ഏതനും ചിരി കടിച്ചു പിടിച്ചു കൊണ്ട് ഇവയെ നോക്കി... "മ്മ്മ്... One hour...അതിൽ കൂടുതൽ വെയിറ്റ് ചെയ്യാൻ കഴിയില്ല... ഞങ്ങൾ കോഫി ഷോപ്പിൽ ഉണ്ടാകും... " ടേബിളിൽ ഇരുന്നിരുന്ന ബാഗും എടുത്തു വീശി തോളിലൂടെ ഇട്ടു കൊണ്ട് അവൾ പറഞ്ഞതും ഇപ്രാവശ്യം അയാൾ ഒന്ന് തലയാട്ടി... "കുട്ടി ടെറർ ആണല്ലേ... " അവള് പോകും വഴിയേ നോക്കി അയാൾ അരുണിനോടായി ചോദിച്ചു... അരുൺ ചിരി കടിച്ചു പിടിച്ചു കൊണ്ട് ഒന്ന് തലയാട്ടി കാണിച്ചു.... __________ "ടീ പോരാലെ... "

ടീ കപ്പ്‌ ചുണ്ടോട് ചേർത്ത് കൊണ്ട് മുഖം ചുളിച്ചു ഏതൻ ചോദിച്ചതും ഇവ ഫോൺ ഒന്ന് മാറ്റി വെച്ചു കൊണ്ട് കപ്പ്‌ എടുത്തു ഒരു സിപ് കുടിച്ചു നോക്കി.... "ടാ പൊട്ടാ.... ആ ഷുഗർ എടുത്തു ഇട് ആദ്യം..." വായിൽ ആയത് കഷ്ടപ്പെട്ട് ഇറക്കി ഏതന്റെ തലയിൽ ഒന്ന് മേടി കൊണ്ട് ഇവ പറഞ്ഞപ്പോൾ ആണ് അവനും അത് ഓർത്തത്... അവൻ ചമ്മിയ ഇളിയും ഇളിച്ചു കൊണ്ട് പാക്കറ്റ് ഷുഗർ എടുത്തു പൊട്ടിച്ചു അതിലേക്കു ഇട്ടു..... ഒന്ന് ഇളക്കി കൊണ്ട് വീണ്ടും കുടിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് കണ്ണ് ഉയർത്തി കൊള്ളാം എന്ന് കാണിച്ചതും അറിയാതെ തന്നെ അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞിരുന്നു... കോളേജ് മുതൽ അവളോടൊപ്പം കൂടിയവൻ ആണ് ഏതൻ.... ഏതൻ ജോൺ... ഓർഫൻ ആണ്.... അവർ പഠിച്ച ക്രിസ്ത്യൻ കോളേജിന്റെ കീഴിൽ ഉള്ള ഒരു ഓർഫനെജിൽ വളർന്നവൻ....മ്യൂസിക്കിനോടും വോയിസ്‌ ആക്റ്റിനോടും ഉള്ള പ്രണയം ആണ് അവരെ പെട്ടെന്ന് ഫ്രണ്ട്‌സ് ആക്കി മാറ്റിയത്.... കോളേജ് ബാന്റിലും അത് കഴിഞ്ഞു ചെറിയ ചെറിയ ഷോസിലും അവളോടൊപ്പം തന്നെ നിറഞ്ഞ സാനിധ്യം ആയിരുന്നു അവനും.... ഇന്ന് വരെ ഒരു ഓർഫൻ ആണെന്ന് ഓർത്ത് സങ്കടപെടുന്ന ഏതനെ അവൾ കണ്ടിട്ടില്ല... എല്ലാം പുഞ്ചിരിയിൽ ഒതുക്കി.... തന്റെ സ്വപ്നത്തിന് വേണ്ടി പൊരുതുന്നവൻ.....

അവളെ സ്വന്തം കൂടപിറപ്പിനെ പോലെ സ്നേഹിക്കുന്നവൻ.... "എനിക്ക് എന്തിനാ കർത്താവെ ഇത്രയും ഗ്ലാമർ തന്നത്... " ഏതന്റെ ചോദ്യം കേട്ടപ്പോൾ ആണ് അവൾ ബോധത്തിലേക്ക് വന്നത്... അവൾ ഒന്ന് ഞെട്ടി കൊണ്ട് അവനിൽ നിന്നും കണ്ണ് പിടപ്പിച്ചു ചുറ്റും നോക്കി... "എന്താ... !!?" "അല്ല... നീ എന്നെ നോക്കി ഇരിക്കുന്നത് കണ്ടു.... ഇത്രക്കും ഗ്ലാമർ ഉണ്ടോ എനിക്ക്... " അവന്റെ ചോദ്യം കേട്ടു അവൾ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അവന്റെ തലക്ക് പിന്നിൽ ഒന്ന് മേടി... അവൻ ഒന്ന് മുന്നിലേക്ക് ആഞ്ഞു... "പോടാ കോപ്പേ.... നീ അരുണിനെ ഒന്ന് വിളിച്ചു നോക്ക്... അങ്ങേര് അവിടെ നിന്ന് മുങ്ങിയോ എന്ന് ചോദിക്ക്.... " ഇവ പറഞ്ഞതും അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തതും എന്തോ കണ്ട കണക്കെ അവൻ അത് അവിടെ തന്നെ വെച്ചു... "ടി... അങ്ങേരുടെ ശിങ്കിടി വരുന്നുണ്ട്.... " ഫോണിൽ തല താഴ്ത്തി നിൽക്കുന്ന ഇവയെ ഒന്ന് തോണ്ടി കൊണ്ട് ഏതൻ പറഞ്ഞു... ഇവ മെല്ലെ നോട്ടം അങ്ങോട്ട്‌ തിരിച്ചതും ഒരുത്തൻ കയ്യിൽ കവർ പിടിച്ചു വരുന്നുണ്ട്.... അവൾ ചെയറിൽ ഒന്ന് നിവർന്നു ഇരുന്നു... "ഇവ മാഡം...മാധവ് സർ തന്നു വിട്ടതാ... "

കവർ അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ ആറ്റിട്യൂട് ഇട്ടു തന്നെ അത് വാങ്ങിച്ചു... അവൻ വേറൊരു കവർ ഏതനെയും ഏൽപ്പിച്ചു... "മുഴുവൻ ഇല്ലേ... ഇല്ലേൽ ഞാൻ സാറിന്റെ വീട്ടിലേക്ക് വരും എന്ന് പറഞ്ഞേക്ക്... " അവളുടെ ട്യൂൺ അല്പം ഹാർശ് ആയിരുന്നു... അവൻ ഒന്ന് തലയാട്ടി കൊണ്ട് തിരിഞ്ഞു നടന്നതും അവൾ പാക്കിൽ നിന്നും ക്യാഷ് എടുത്തു ഒന്ന് എണ്ണി നോക്കിയിട്ട് അതിൽ നിന്നും പകുതി എടുത്തു പോക്കറ്റിൽ വെച്ചു കൊണ്ട് ബാക്കി കവറിൽ ഇട്ടു തന്നെ ഏതനെ ഏൽപ്പിച്ചു... "ഇത് 20000 ഉണ്ട്..... ഇത് നീ റയാന് കൊടുക്കണം... " അവൾ പറയുന്നത് കേട്ടു ഏതൻ ഒന്ന് നെറ്റി ചുളിച്ചു... "ടാ... പൊട്ടാ... കടം വാങ്ങിയതാ... ഈ ആഴ്ച കൊടുക്കണം... ഞാൻ കൊടുത്താൽ... അത് ശരിയാകത്തില്ല.... വീട്ടിൽ എത്തിയ ശേഷം നീ ആരും കാണാതെ കൊടുത്താൽ മതി... " അവൾ പറയുന്നത് കേട്ടു അവൻ ഒന്ന് തലയാട്ടി കൊണ്ട് അവളുടെ കയ്യിൽ നിന്നും കവർ വാങ്ങി പോക്കറ്റിൽ ഇട്ടു... "ടാ.. സൂക്ഷിച്ചു വെക്ക്... അതെങ്ങാനും പോയാൽ ഉണ്ടല്ലോ... " അവളുടെ കണ്ണുരുട്ടലിന് ബധിൽ എന്ന പോൽ അവന്റെ കയ്യും ഒരു സുരക്ഷക്ക് എന്ന പോലെ പോക്കറ്റിലേക്ക് നീണ്ടു... __________ "നിന്റെ വീട്ടിലെ കാർ ആണല്ലോടി.... "

വീടിന്റെ കോമ്പോണ്ടിലേക്ക് വണ്ടി കയറ്റുമ്പോൾ തന്നെ ഏതന്റെ വാക്കുകൾ കേട്ടു ഇവയുടെ മുഖവും കുറുകി വന്നു... ഉള്ളിൽ എന്തിനോ എന്ന പോലെ ദേഷ്യവും... പാർക്കിങ്ങിൽ വണ്ടി നിർത്തിയതും ഏതൻ ആദ്യം തന്നെ ഇറങ്ങി... "ഞാൻ നിൽക്കണോ പോണോ.... " അവന്റെ ചോദ്യം കേട്ടു ഇവ അവന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു.. "വാടാ കോപ്പേ..... ഇത് നമ്മുടെ വീടാ... അവര് വന്നു എന്ന് കരുതി നീ എന്തിനാ പോകുന്നത്... " അവൾ മുന്നേ നടക്കുമ്പോൾ അവൻ അവളുടെ ഒപ്പം എത്താൻ കഷ്ടപെടുന്നുണ്ടായിരുന്നു... ഉള്ളിലേക്ക് കടന്നതും സെൻട്രൽ ഹാളിൽ തന്നെ സോഫയിൽ ഇരിക്കുന്ന മമ്മയെ കണ്ടു... ആളുടെ കണ്ണുകൾ വീട് മൊത്തം ചുറ്റുന്നുണ്ട്... മുഖം കണ്ടാൽ തന്നെ മനസ്സിലാകും ഇവിടം ഇഷ്ടപ്പെട്ടിട്ടില്ല എന്ന്... അവർക്ക് കുറച്ചു അപ്പുറം ആയി നിൽക്കുകയാണ് ജോയും റയാനും പീറ്ററും... അവരുടെ കണ്ണുകൾ അവളിലേക്കും അവൾ പിടിച്ച ഏതന്റെ കോളറിലേക്കും നീണ്ടതോടെ ഏതൻ തന്നെ മെല്ലെ അവളുടെ കൈ വേർപെടുത്തി അവർക്ക് നേരെ ഇളിച്ചു കാണിച്ചു കൊണ്ട് റയാന്റെയും പീറ്ററിന്റെയും അടുത്തേക്ക് ചെന്നു... ഇടക്ക് എന്തോ ചോദിക്കാൻ നിന്നതും പീറ്റർ കണ്ണ് കൊണ്ട് മിണ്ടല്ലേ എന്ന് കാണിച്ചു... എല്ലാവർക്കും എന്തോ ശ്വാസം മുട്ടൽ ആയിരുന്നു....

ഇവ തലയിൽ ഉള്ള ഹെൽമെറ്റ്‌ ഊരി കയ്യിൽ മുറുകെ പിടിച്ചു... "ടാ... ടൈൽ പൊട്ടിയാൽ കുഴപ്പം ഉണ്ടോ... " ഏതൻ അല്പം പേടിയിൽ അവളുടെ കയ്യിലെ ഹെൽമെറ്റും നിലത്തേ ടൈലും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.... "മിണ്ടാതിരിയടാ കോപ്പേ... " ഇപ്രാവശ്യം റയാൻ കണ്ണുരുട്ടലോടെ ശബ്ദം താഴ്ത്തി പറഞ്ഞു... ഇവയുടെ ഉള്ളം ദേഷ്യം കൊണ്ട് തിളക്കുകയായിരുന്നു... ഉള്ളിൽ എന്തോ അസ്വസ്ഥത... മമ്മ ഇരുന്നിടത്ത് എഴുന്നേറ്റതും ഇവ അവരെ നോക്കാതെ തന്നെ ഉള്ളിലേക്ക് നടന്നു... "ഇവ... " മമ്മയുടെ സ്വരം ഉയർന്നു... ഒരു നിമിഷം അവൾ നിന്നു എങ്കിലും തിരിഞ്ഞു നോക്കിയില്ല... കേൾക്കാൻ ഉള്ള ഉത്തരവാദിത്തം തനിക്കുണ്ട്... പക്ഷെ തിരികെ ഒരു മറുപടി അത് തന്റെ ഇഷ്ടം ആണ്... "ഇവ... നിന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാനാ ഞാൻ വന്നത്... " അവരുടെ വാക്കുകൾക്ക് അവൾ വലിയ മൈന്റ് ഒന്നും നൽകിയില്ല... "നീ എന്താ ഇവ ഇങ്ങനെ ആയി പോയത്.... എനിക്ക് നിന്നെ അടിക്കാനോ ചീത്ത പറയാനോ ഉള്ള അവകാശം പോലും ഇല്ലേ... അതിന് ഈ നാല് വലിയ ചെക്കൻമാരുടെ കൂടെ താമസിക്കുകയാണോ ചെയ്യേണ്ടത്...

ആളുകൾ എന്താ പറയുക എന്ന് ബോധം നിനക്ക് ഉണ്ടോ... " മമ്മയുടെ വാക്കുകൾ അവളിൽ തെല്ലു നീരസം ജനിപ്പിച്ചു... അവൾ ഒന്ന് തിരിഞ്ഞു കൈ കെട്ടി നിന്നു.... മുഖത്ത് യാതൊരു ഭാവങ്ങളും ഇല്ല... ഇടക്ക് പീറ്ററിന്റെയും റയാന്റെയും ജോയുടെയും ഏതന്റെയും മുഖത്ത് കണ്ണുകൾ പോയപ്പോൾ അവർക്ക് നന്നായി അത് കൊണ്ടു എന്ന് അവൾക്ക് മനസ്സിലായിരുന്നു... "ഇവ... നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ... " "എന്താണ് മമ്മ ഞാൻ മനസ്സിലാക്കേണ്ടത്... " ആ ഒരു ചോദ്യത്തിൽ അവർ മൗനമായിരുന്നു... "എനിക്ക് ഇവരുടെ മുന്നിൽ വെച്ചു ഒരു സീൻ ഉണ്ടാക്കാനോ... മമ്മയെ താഴ്ത്തി സംസാരിക്കാനോ താല്പര്യം ഇല്ല.... മമ്മ പോകാൻ നോക്ക്... " "പക്ഷെ... നീ... " "മമ്മ ആരുടേ കൂടെയാ വന്നത്... " അവരെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ ചോദിച്ചു... ആദ്യം ഒന്നും മിണ്ടിയില്ല എങ്കിലും പിന്നീട് അവളുടെ നോട്ടത്തിൽ അവർ ഒന്ന് പതറിയിരുന്നു... "കാശിയുടെ കൂടെ... അവൻ പുറത്ത് എന്തോ വാങ്ങാൻ പോയതാ... " അവർ മടിച്ചു മടിച്ചു പറഞ്ഞു... അവൾ യാതൊരു ഭാവവും ഇല്ലാതെ ഫോൺ എടുത്തു ആർക്കോ ഡയൽ ചെയ്തു... "കാശിയേട്ടാ.....മമ്മ പുറത്ത് ഉണ്ട്... പോകാൻ സമയം ആയി.... " അത് മാത്രം പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു....

അതെ ദേഷ്യത്തോടെ അവരെ ഒന്ന് നോക്കി കൊണ്ട് റൂമിലേക്ക്‌ കയറി ഡോർ ലോക്ക് ചെയ്തു... മനുഷ്യൻ മരിച്ചാലും ഉള്ളിൽ തോന്നിയ വാശി അത് മരിക്കില്ലല്ലോ... അതിന് പ്രായം ഇല്ല... മുന്നിൽ നിൽക്കുന്നത് മമ്മയാണോ പപ്പയാണോ... കൂടപിറപ്പുകൾ ആണോ എന്നുള്ള തിരിച്ചറിവും ഉണ്ടായിരിക്കില്ല.... "ആന്റി...ക്ക്... കുടിക്കാൻ.... " അല്പം മടിയോടെ ആയിരുന്നു റയാൻ ചോദിച്ചത്... ഒരു നിമിഷം അവരെ ഒന്ന് തറപ്പിച്ചു നോക്കി മമ്മ... "കൂടെ കൊണ്ട് നടന്നു അവളെ ഈ കോലത്തിൽ ആക്കിയല്ലോ... അത് മതി... " വാക്കുകളിൽ ദേഷ്യം നിറഞ്ഞു... ഒരു നിമിഷം നാല് പേരുടെയും ഉള്ളിൽ ഒരു നോവ്... ഇന്ന് വരെ അവളെ സ്നേഹിച്ചിട്ടെ ഒള്ളൂ... അവളുടെ നന്മ ആഗ്രഹിച്ചിട്ടെ ഒള്ളൂ.... പക്ഷെ ഇവരുടെ ഈ വാക്കുകൾ.... ഉള്ളിൽ വേദന... ഒരൊറ്റ നിമിഷം ഡോറിൽ ശക്തമായ ഒരു അടി വീണിരുന്നു... അവർ ഒരു നിമിഷം ഞെട്ടി... ഉള്ളിൽ ഉള്ളവളുടെ പ്രതിഷേധം.... അവർ വേറൊന്നും പറയാതെ നിറഞ്ഞ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി... കാശി ഓടി വരുന്നതും ലോക്ക് തുറന്ന ഉടനെ മമ്മ കാറിലേക്ക് കയറുന്നതും അവർ പോകുന്നതും അടച്ചു വെച്ചു വിൻഡോ ഗ്ലാസിലൂടെ അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു... ഉള്ളിൽ വേദന...

ഒന്നും ഇല്ലെങ്കിലും ജീവൻ നൽകിയ മമ്മയാണ്.... നിയന്ത്രണങ്ങൾ പോലും സ്നേഹമാണ്... പക്ഷെ തന്റെ സ്വപ്നത്തിനും ജീവിതത്തിനും ഉള്ള നിയന്ത്രണം അവരെ ഇന്ന് എതിർക്കേണ്ടി വരുന്നു... എന്തൊക്കെ പറഞ്ഞാലും ബന്ധങ്ങൾ ബന്ധനങ്ങൾ ആകുമ്പോൾ അതിൽ നിന്നും കെട്ടു പൊട്ടിച്ചു പറക്കാനെ ഏതു ഒരാളും ആഗ്രഹിക്കു.... അവളുടെ കണ്ണുകൾ നിറഞ്ഞില്ല... അല്ലെങ്കിൽ തന്നെ എന്തിനാണ് കരയുന്നത്.... തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി എന്തും വേണ്ടെന്നു വെക്കാം എന്ന തീരുമാനത്തിനോ... വേദനിപ്പിക്കുന്ന വാക്കുകളെ എതിർക്കുന്നതിനോ.... !!? ഇവിടെ എല്ലാവരും ശരികൾ ആണ്... അവരവരുടെ ഭാഗത്തു നിന്നും... താൻ പഠിച്ച പാഠങ്ങൾ മകൾക്കു പകർന്നു കൊടുക്കുന്ന മമ്മയുടെ മനസ്സിൽ ഈ സമൂഹത്തിൽ എങ്ങനെ ചീത്ത പേരുകൾ ഇല്ലാതെ ജീവിക്കാം എന്നാണെങ്കിൽ... അവളുടെ ഉള്ളിൽ അവളുടെ സ്വപ്നങ്ങൾക്ക്...അവളുടെ സന്തോഷത്തിന് ആയിരുന്നു മുൻ‌തൂക്കം... ആർക്ക് വേണ്ടിയും അത് ഉപേക്ഷിക്കാൻ അവൾ തയ്യാറല്ലായിരുന്നു... ഇവിടെ ആരും പെർഫെക്റ്റ് അല്ല... എല്ലാവരുടെ അടുത്തും ശരികളും തെറ്റുകളും ഉണ്ട്... പക്ഷെ... അവരുടെ മനസാക്ഷിയെ മാത്രം ബോധ്യപെടുത്തേണ്ടാ ഒന്നാണ് അത്... "ഇവ....ഡോർ തുറക്ക്... "

പുറത്ത് നിന്നും ഉച്ചത്തിൽ ഉള്ള ശബ്ദവും ഡോറിലെ മുട്ടലും കേട്ടു ഇവ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു ഡോർ തുറന്നു.... ഉള്ളിലേക്ക് ഇടിച്ചു കയറുന്ന റയാനെയും പീറ്ററിനെയും ജോയെയും ഏതനെയും കണ്ടു അവൾ അവർക്ക് മുഖം കൊടുക്കാതെ തന്നെ ബെഡിൽ പോയി ഇരുന്നു..... "ഇവ....ഞങ്ങൾക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്... " ഗൗരവം ഏറിയ ജോയുടെ വാക്കുകൾ... അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു... "ഞാൻ ഇവിടുന്ന് പോകണമായിരിക്കും... അല്ലേ ജോ..." "പോയാൽ കൊന്നു കളയും....ഏതവനാ നീ ഇവിടെ താമസിച്ചാൽ ഇത്ര ചൊറിച്ചിൽ എന്ന് ഞങ്ങൾക്കും അറിയണം... ഇനി ഇതിന്റെ പേരിൽ ഇവിടെ നിന്നും പോകണ്ട എന്ന് പറയാനാ വന്നത്.... " ജോയുടെ വാക്കുകൾ ഉള്ളിൽ ചെറിയൊരു ആനന്ദം നിറച്ചു... പുഞ്ചിരിയോടെ അവന്റെ കവിളിൽ വിരൽ ചേർത്ത് വലിച്ചു... "മമ്മ പറഞ്ഞത് നിങ്ങളും കാര്യമാക്കേണ്ട...അല്പം കൂടുതൽ ഓർത്തോഡോക്സാ...പള്ളിയും പട്ടക്കാരും പറയുന്നതെ ചെവിയിൽ കയറൂ....എല്ലാം ശരിയാകുമായിരിക്കും.... " അവളുടെ വാക്കുകളിലെ കുഞ്ഞ് സങ്കടത്തേ അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...