മഴപോൽ: ഭാഗം 7

 

രചന: THASAL

അവളുടെ വാക്കുകളിലെ കുഞ്ഞ് സങ്കടത്തേ അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.. "Its ok... " റയാൻ അവളുടെ തോളിൽ മെല്ലെ ഒന്ന് തട്ടി... _________ ഭക്ഷണത്തിലെക്ക് കൈ കുത്തിയാതെയൊള്ളു... പുറത്ത് നിന്നും ആരോ ബെൽ അടിക്കുന്നത് കേട്ടു ഏതൻ പല്ല് കടിച്ചു... "ഈ കോപ്പ് കയറി വന്നപ്പോൾ തുടങ്ങിയതാ... എന്നും ഇല്ലാത്ത ഓരോ വിരുന്നുകാരും... " ഏതൻ പറയുന്നത് കേട്ടു ഇവ അവന്റെ കാലിൽ ഒന്ന് ചവിട്ടി കണ്ണുരുട്ടലോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... നേരെ ചെന്ന് ഡോർ തുറന്നതും സിറ്റ് ഔട്ടിൽ കയറാതെ തന്നെ പുറത്ത് നിൽക്കുന്ന ഒരു പത്ത് മുപ്പത് വയസ്സ് തോന്നിക്കുന്ന ആളെ കണ്ടു അവൾ ഒന്ന് നെറ്റി ചുളിച്ചു... "ആരാ... !!?" അവളുടെ ചോദ്യത്തിന് അയാൾ ദേഷ്യത്തോടെ ഒരു നോട്ടമാണ് നൽകിയത്... "ഞാൻ കൃഷ്ണൻ.... ഈ റെസിടെൻസിയുടെ അസോസിയേഷൻ പ്രസിഡന്റ്‌ ആണ്... " അയാൾ പറയുന്നത് കേട്ടു അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഡോർ മുഴുവൻ ആയി തുറന്നു... "എന്താണ് സർ... " "ഇവിടെ ഈ പരിപാടി നടക്കില്ല... " അയാളുടെ സംസാരത്തിൽ പല മീനിങ്ങും ഉള്ളത് പോലെ....അവൾ ഒന്ന് നെറ്റി ചുളിച്ചു.. "What you mean... !!?" അവളുടെ ശബ്ദം ഒന്ന് ഉയർന്നു... "നിങ്ങൾ ചെയ്യുന്ന പരിപാടി ഇവിടെ നടക്കില്ല എന്ന്....

ഇവിടെ കുടുംബമായി ജീവിക്കുന്നവർ ഉള്ളതാ... " അയാളുടെ സ്വരത്തിൽ നീരസം...അവളുടെ കണ്ണുകൾ മെല്ലെ ഗേറ്റിന് പുറത്തേക്ക് നീണ്ടു... ഒരുപാട് കണ്ണുകൾ തങ്ങളെയും വീക്ഷിച്ചു നിൽപ്പുണ്ട്... അവൾ പുച്ഛത്തോടെ അയാളെ ഒന്ന് നോക്കി... "നിങ്ങൾ കുടുംബമായൊ അല്ലാതെയോ ജീവിച്ചോ....അതിന് ഞങ്ങൾ എന്താണ് വേണ്ടത്... ഞങ്ങൾ വാങ്ങിയ വീടാണ് ഇത്...ഞങ്ങൾ ഇവിടെ താമസിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ... ആരെ എങ്കിലും ശല്യം ചെയ്യുന്നുണ്ടോ... ഒരു ശബ്ദം കൊണ്ട് എങ്കിലും... അധികം സാധാചാരം കളിക്കാതെ ചേട്ടൻ പോകാൻ നോക്ക്... " അവളുടെ സ്വരം കടുത്തതായിരുന്നു... അവൾ മെല്ലെ സിറ്റ്ഔട്ടിലേക്ക് ഇറങ്ങി വന്നു... "ഇവ...ആരാ അവിടെ..." പുറത്തേക്ക് വരുന്നതിനിടയിൽ റയാന്റെ ശബ്ദം... "ഏതോ കൃഷ്ണനാ....നമ്മൾ താമസിക്കുന്നത് ഇങ്ങേർക്ക് പിടിക്കുന്നില്ല... അത് പറയാൻ വന്നതാ... " ഒരു കൂസലും കൂടാതെയുള്ള ഇവയുടെ സംസാരം... അത് അയാളിൽ ഒരു പതർച്ച ഉണ്ടാക്കി... അപ്പോഴേക്കും റയാനും ജോയും പീറ്ററും ഇറങ്ങി വന്നിരുന്നു... "ഏതവൻ ആടാ അത്..." ഉള്ളിൽ നിന്നും കയ്യിൽ കിട്ടിയ സ്റ്റൂളും പിടിച്ചു ഏതനും... അത് കൂടി ആയപ്പോൾ അയാൾ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി.... അത് വരെ കാഴ്ച കണ്ടു നിന്നവർ നിന്നിടം ശൂന്യം...

"ഇതത്ര നല്ല കാര്യം അല്ല.... ഇതിന് നിങ്ങൾ മറുപടി പറയേണ്ടി വരും....കേസ് കൊടുക്കും... പോലീസ് വരട്ടെ... " അയാൾ അല്പം പതർച്ചയിൽ പറഞ്ഞു നിർത്തി... അഞ്ച് പേരും മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു... "എന്നാ താൻ പോയി കേസ് കൊടുക്ക്... എന്താ നടക്കാൻ പോകുന്നത് എന്ന് കാണാലോ... ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം ഇവിടെ ആരേയും ബോധ്യപെടുത്തേണ്ട ആവശ്യം ഒന്നും ഞങ്ങൾക്ക് ഇല്ല... ചേട്ടന് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് വെച്ചാൽ ചേട്ടൻ ചെയ്യ്... ഞാൻ ഇവിടെ തന്നെ ഉണ്ടാകും... " ഉള്ളിലെ ദേഷ്യത്തേ നിയന്ത്രിച്ചു നിർത്തി കൊണ്ട് അവൾ പറഞ്ഞു... പിന്നെ കൈകൾ മാറിൽ കെട്ടി അയാളെ നോക്കി നിന്നു... ആരുടേ മുഖത്തും ഭയം കാണാതെ വന്നതോടെ അയാൾ ഒരിക്കൽ കൂടി അവരെ തെരുത്ത് നോക്കി കൊണ്ട് പിന്തിരിഞ്ഞു നടക്കുമ്പോൾ അവരുടെ എല്ലാം ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു... "ഡാ... നാളെ നേരം വെളുക്കുമ്പോൾ ചിലപ്പോൾ പോലീസ് ജീപ്പ് ആകും വീടിന് മുന്നിൽ... " ഏതൻ തമാശക്ക് ഇടയിലും കുഞ്ഞ് പേടിയോടെ പറഞ്ഞു... "പോടാ ചെക്കാ അവിടുന്ന്... അങ്ങേർക്ക് അതിനുള്ള ധൈര്യം ഒന്നും ഇല്ല... ഉണ്ടേൽ തന്നെ എന്ത് പേരിലാ കേസ് കൊടുക്കുക.... കൊടുത്താൽ തന്നെ... അത് അങ്ങേരുടെ മണ്ടയിൽ തന്നെ ചെന്ന് വീണോലും...

അങ്ങേരുടെ ഒരു സദാചാരം.... നിങ്ങള് വരാൻ നോക്ക്.... " അതും പറഞ്ഞു കൊണ്ട് പീറ്റർ ഉള്ളിലേക്ക് പോയി... അവന് പിന്നാലെയായി ബാക്കി ഉള്ളവരും നടക്കുമ്പോൾ ഇവ ഏതന്റെ തലയിൽ മെല്ലെ ഒന്ന് മേടി അവന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു... _________ "ഡാ.... വണ്ടി ഒന്ന് ഓഫ് ആയി.... മ്മ്മ്.. ഞാൻ മാളിന്റെ മുൻപിൽ തന്നെ ഉണ്ട്... വേണ്ടാ... ഞാൻ ബസ് കയറി വന്നോളാം... നീ ആരെയെങ്കിലും ഒന്ന് പറഞ്ഞയച്ച് വണ്ടി ഒന്ന് നോക്കാൻ പറഞ്ഞാൽ മതി... മ്മ്മ്... ഞാൻ കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചോളാം... " തന്നെ സഹായിക്കാൻ വന്ന സെക്യൂരിറ്റിക്ക് കീ കൊടുത്തു കൊണ്ട് അവൾ കൈ കൊണ്ട് പോവുകയാണ് എന്ന് കാണിച്ചു മുന്നിലേക്ക് നടന്നു... ബസ് സ്റ്റോപ്പിൽ ബോർഡിൽ ചാരി നിൽക്കുമ്പോൾ ആണ് ഒരു കാർ വന്നു അവൾക്ക് മുന്നിൽ നിന്നത്... അവൾ ആദ്യം മൈന്റ് ചെയ്തില്ല എങ്കിലും കാറിന്റെ ഫ്രണ്ട് സീറ്റിലെ ഗ്ലാസ്‌ താഴ്ന്നു വരുന്നത് കണ്ടു അവൾ ഒരു സംശയത്തോടെ അതിലേക്കു നോക്കിയതും അതിൽ ജോണിനെ കണ്ടു അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു... അവന്റെ നോട്ടം അവളിലേക്ക് ആണ് എന്ന് കണ്ടതും അവൾ കാറിന്റെ അടുത്തേക്ക് നടന്നു... "നീ എന്താ ഇവിടെ നിൽക്കുന്നത്.... നിന്റെ സ്കൂട്ടി എവിടെ... !!?" ചോദ്യം ജോണിന്റെ ആയിരുന്നു... ഇവ ഒന്ന് കുനിഞ്ഞു ഇരു കയ്യും കാറിന്റെ മുകളിൽ വെച്ചു അവന് അഭിമുഗമായി നിന്ന് അവന് ഒരു പുഞ്ചിരി നൽകി... "അതൊന്നു കംപ്ലയിന്റ് ആയി... മാളിന്റെ അടുത്ത് പാർക്ക്‌ ചെയ്തിട്ടുണ്ട്...

ഫ്രണ്ട് വന്നു എടുത്തു കൊണ്ട് പോകും... ഞാൻ ബസ് കയറാം എന്ന് വെച്ചു വന്നതാ... നീ എവിടുന്നാ... " "ഞാൻ ഓഫിസിലേക്ക് പോവുകയായിരുന്നു... ഏതായാലും നീ കയറിക്കോ... ഞാൻ ഡ്രോപ്പ് ചെയ്യാം..." "വേണ്ടഡാ....നിനക്ക് തിരക്ക് ഉള്ളതല്ലേ... ഞാൻ വേറെ വഴിക്കാ..." അവൾ അവനെ തടയും കണക്കെ പറഞ്ഞു.... "ച്ചും...എനിക്ക് തിരക്ക് ഒന്നും ഇല്ല.... വന്നു കയറടി... " ഇപ്രാവശ്യം സ്നേഹത്തിൽ ചാലിച്ച വാക്കുകൾ അല്ല... എന്നാൽ അതിൽ പോലും അവളോടുള്ള കരുതൽ ഉണ്ടായിരുന്നു... അവൾ അധികം സംസാരിച്ചു കാര്യം ഇല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ കാറിന്റെ മുൻപിലൂടെ ഒപോസിറ്റ് പോയി ഫ്രണ്ട് ഡോർ തുറന്നു കയറി ഇരുന്നു... "നീ ഓക്കെയല്ലേ.... " കാർ ഒരുപാട് മുന്നോട്ട് എത്തിയപ്പോൾ ആണ് ജോണിന്റെ ചോദ്യം വന്നത്... അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു... "മ്മ്മ്... സമാധാനം ഉണ്ട്... " അവൾക്കും അത് മതിയായിരുന്നു.. എന്നാൽ ജോണിൽ ഒരു വേദന... ഒന്നും ഇല്ലെങ്കിലും തന്റെ അനിയത്തിയാണ്... തങ്ങളെ കാണാഞ്ഞിട്ട് കുഞ്ഞ് സങ്കടം എങ്കിലും ഉണ്ട് എന്ന് പറഞ്ഞു കേൾക്കാൻ അവൻ കൊതിച്ചു കാണണം... "ഞാൻ സ്റ്റെല്ലയെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നു... " തെല്ലൊരു നേരത്തിനു ശേഷം ഡ്രൈവിങ്ങിൽ ശ്രദ്ധ നൽകി കൊണ്ടുള്ള ജോണിന്റെ വാക്കുകളിൽ അവൾ ഒന്ന് ഞെട്ടി...

"മാര്യേജ്...... " "മ്മ്മ്... ആരും അറിയാതെ രജിസ്റ്റർ ചെയ്തു... മമ്മയും പപ്പായിയും പോലും.... " അവന്റെ ചുണ്ടിൽ കുഞ്ഞ് ഒരു പുഞ്ചിരി...അവൾക്ക് അത്ഭുതം തോന്നി... "നീ ചൈനയിൽ പോകുന്നതിനെ പറ്റി പപ്പായി പറഞ്ഞിരുന്നു.... എന്താണ് നിന്റെ പ്ലാൻ... " "നീ അറിഞ്ഞത് തന്നെ... ഇന്റർവ്യൂവും... പിന്നെ വോയിസ്‌ ടെസ്റ്റും ബാക്കി ഉണ്ട്... അതിനാണ് പോകുന്നത്... നമ്മുടെ ഫെല്ലയും തോമാച്ചനും അവിടെ ആണല്ലോ... ഒരു വിസ ഒപ്പിച്ചു തന്നിട്ടുണ്ട്... Next month 13th ന് പോകും... " അവളിൽ യാതൊരു പതർച്ചയും ഇല്ല... വേദന ഇല്ല.... അവനും അറിയാമായിരുന്നു...ഈ ജോബ് അവളുടെ ജീവിതത്തിൽ എത്രമാത്രം വാല്യൂ ഉള്ളതാണ് എന്ന്... അത് കിട്ടിയില്ലേൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന്... "ഡയറക്റ്റ് ഫ്ലൈറ്റ് ആണോ..." "നോ... ഇവിടെ നിന്ന് ഡൽഹി...ഡൽഹിയിൽ നിന്ന് beijing....ഇന്റർവ്യൂ കഴിഞ്ഞു ജോബ് റെഡി ആയാൽ അവിടെ നിന്ന് തന്നെ ജോബ് വിസയാക്കും....റെഡി ആയില്ലേൽ തിരികെ പോരും... എല്ലാം തോമാച്ചൻ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്... ജോബ് ശരിയാകും വരെ അവരുടെ അപാർട്ട്മെന്റിൽ നിൽക്കാൻ ആണ് പറയുന്നത്...

അവിടെ ചെന്നിട്ട് ബാക്കി നോക്കാം എന്ന് കരുതി... " അവളുടെ കണ്ണുകളും അവനെ തേടി പോയില്ല... ജോണിലും നിശബ്ദത... "സ്റ്റുഡിയോയിലേക്ക് അല്ലേ... " "മ്മ്മ്... " അവളുടെ മറുപടി ലഭിച്ചതും അവൻ വണ്ടി വേറൊരു റോഡിലേക്ക് തിരിച്ചു... സ്റ്റുഡിയോക്ക് മുന്നിൽ വണ്ടി നിർത്തുമ്പോൾ അവൾ ഇറങ്ങാൻ നിന്നതും ജോൺ അവളുടെ കയ്യിൽ പിടിച്ചു നിർത്തിയതും അവൾ സംശയത്തോടെ അവനെ ഒന്ന് നോക്കിയപ്പോൾ പോക്കറ്റിൽ നിന്നും പേർസ് എടുത്തു അതിൽ നിന്നും ഒരു എടിഎം കാർഡ് എടുത്തു അവൾക്ക് നൽകി.... അവൾ അപ്പോഴും നെറ്റി ചുളിച്ചു അവനെ നോക്കുകയായിരുന്നു... "ഇതിൽ ഒരു വൺ ലാക്കിന്റെ ഡെപ്പോസിറ്റ് ഉണ്ട്..... ആവശ്യം ഉള്ള അത്രയും എടുത്തോ... " അവന്റെ പുഞ്ചിരിയോടുള്ള വാക്കുകൾ കേട്ടു അവളുടെ ചുണ്ടിലും കുഞ്ഞ് പുഞ്ചിരി പരന്നു എങ്കിലും അവൾ മെല്ലെ നിഷേധത്തിൽ തലയാട്ടി... "No... Becouse... ഇതിൽ എന്റെ അധ്വാനം ഇല്ല... ഇത് നിന്റെ വിയർപ്പ് ആണ്.... ഇതിന്റെ എല്ലാ അവകാശവും നിനക്കാ....എനിക്ക് ഇതിന്റെ ആവശ്യം ഇല്ല... " അവളുടെ വാക്കുകളോട് അവന് മതിപ്പ് തോന്നി.... അഭിമാനത്തിന് മറ്റു എന്തിനെക്കാളും വില നൽകുന്നവളോട്‌ റെസ്‌പെക്ട് തോന്നി... അവൻ കൂടുതൽ നിർബന്ധിച്ചില്ല... നിർബന്ധിച്ചാലും വാങ്ങില്ല എന്ന് അവന് അറിയാമായിരുന്നു...

അവൻ പേഴ്സിൽ നിന്നും കുറച്ചു ക്യാഷ് എടുത്തു അവളുടെ കയ്യിൽ ബലമായി ഏൽപ്പിച്ചു... "ഇത് എന്റെ അവകാശം ആയി കണ്ടാൽ മതി... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം...... " ക്യാഷിലേക്കും അവനിലേക്കും നോട്ടം മാറ്റുന്ന അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞു... അവൾ പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി... "ബൈ.. " മെല്ലെ കുനിഞ്ഞു അവനെ കാണും വിധം നിന്ന് കൊണ്ട് പറഞ്ഞു... "ബൈ...ഇനി one month കൂടിയൊള്ളു....നീ വീട്ടിലേക്ക് വരണം... " ജോണിന്റെ വാക്കുകൾ... അതിന് ഒരു മറുപടി നൽകാതെ അവൾ തിരിഞ്ഞു നടക്കുമ്പോൾ ജോണിനും അറിയാമായിരുന്നു.. ഉള്ളിലെ ഈഗോ അടങ്ങും വരെ ഒരു തിരിച്ചു വരവ് അവൾക്കില്ല എന്ന്... _________ "ഓക്കേയല്ലെ.... " അവൾ ഉറക്കെ ചോദിച്ചതും ഡയറക്ടറും ഒന്ന് thumbup ചെയ്ത് കാണിച്ചു... അവൾ ഹെഡ് സെറ്റ് ഊരി കൊണ്ട് സ്റ്റുഡിയോ റൂമിൽ നിന്നും ഇറങ്ങി.... "You did great job iva... ഡയറക്ടർ പറയുന്നത് കേട്ടു അവൾ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി... "Thankyou sir.." അതിന് ബധിൽ എന്നോണം പറഞ്ഞു കൊണ്ട് വേറെ ഒരാൾ അവൾക്ക് നേരെ നീട്ടിയ കവർ വാങ്ങി മടക്കി പോക്കറ്റിൽ ഇട്ടു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി... ഈ സ്റ്റുഡിയോയിൽ ചെയ്യുന്ന അവസാനത്തേ വർക്ക്‌ ആണ്.....

ജോലി ഇല്ലാതെ നടന്ന തന്നെ എന്തെങ്കിലും ഒക്കെ ആക്കിയിട്ടുണ്ടെങ്കിൽ.... ഇന്ന് നിൽക്കുന്ന പൊസിഷനിൽ നിൽക്കാൻ.. സ്വപ്നത്തിന് വേണ്ടി പ്രയത്നിക്കാൻ.....പ്രാപ്തയാക്കിയത് ഈ സ്റ്റുഡിയോ ആണ്..... അവളുടെ വിരലുകൾ ഒരിക്കൽ കൂടി സിൽവർ കളറിൽ വെട്ടി തിളങ്ങുന്ന സ്റ്റുഡിയോയുടെ പേരിലൂടെ തലോടി... മെല്ലെ പുഞ്ചിരിയോടെ ഹാഫ് ബാഗിൽ പിടി മുറുക്കി കൊണ്ട് അതിൽ നിന്നും കണ്ണ് മാറ്റാതെ പിന്നിലേക്ക് നടന്നു.... *പീ......... * നിർത്താതെയുള്ള ഹോൺ അടിയും.... എന്തോ ഒന്ന് തന്റെ ദേഹത്തു ചെറുതിലെ തട്ടുന്നു എന്നും തോന്നിയതും അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും നിലത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന ബുള്ളറ്റ് വീഴാതിരിക്കാൻ കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു ഒരു നിമിഷം അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. കണ്ണുകൾ ആദ്യം തന്നെ പതിഞ്ഞത് അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഇഴകളിൽ ആയിരുന്നു.... "നോക്കി നിൽക്കാതെ സഹായിക്കടി..." അതിനിടയിലും അലറി കൊണ്ടുള്ള അവന്റെ ശബ്ദം... തെറ്റ് അവളുടെ ഭാഗത്തു ആയത് കൊണ്ട് തന്നെ അവൾ ഓടി പോയി മുകളിലെക്ക് പൊന്തി നിൽക്കുന്ന ഹാൻഡിലിലും സീറ്റിലും പിടിച്ചു ബുള്ളറ്റ് പൊക്കാൻ സഹായിച്ചു.... കുറ്റബോധം എന്നൊരു സാധനം ഉള്ളിൽ ഉണ്ടായിരുന്നു... അവൻ ദേഷ്യത്തോടെ ഒന്ന് അവളെ നോക്കി... "ആരെ സ്വപ്നം കണ്ടു കൊണ്ടാടി നടക്കുന്നത് ഉണ്ട കണ്ണി...." ........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...