മിന്നുകെട്ട്: ഭാഗം 9

 

എഴുത്തുകാരി: ആര്യ പൊന്നൂസ്

അതൊരിക്കലും മാറില്ലെന്ന് അവളുടെ മനസ് പറയുന്നുണ്ടായിരുന്നു..... " നീ എന്താ ആലോചിച്ചു കൂട്ടുന്നത്? " " ഒന്നുല്ല ഇച്ചായാ... ഇച്ചായൻ ഉറങ്ങുന്നില്ലേ? " " ഉം... വേദികേ... അമ്മച്ചി നിന്നോട് അങ്ങനെ ബീഹെവ് ചെയ്യുന്നതിന് ഞാൻ മാപ്പ് പറയാം... " അപ്പോഴേക്കും അവളവന്റെ ചുണ്ടിൽ വിരൽ വച്ചു.. " എന്താ ഇച്ചായാ ഇത്... അതൊന്നും ഞാൻ കണക്കിലെടുത്തിട്ട് തന്നെയില്ല .... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇച്ചായൻ ന്റെ കൂടെയുണ്ടല്ലോ അത് മതിയെനിക്ക്.... " അവന്റെ നെഞ്ചിലേക് തലചായ്ച്ചു അവള് പറഞ്ഞു.. " എന്നാ കൊച്ച് ഉറങ്ങിക്കോ... " അവളെ നെഞ്ചോട് അടുപ്പിച്ചു അവൻ പറഞ്ഞു..... രണ്ടുദിവസം കഴിഞ്ഞതും ജോയ് തിരിച്ചു പോകാൻ ധൃതി വച്ചു... സാധാരണ വന്നാൽ പോകണമെന്ന് തോന്നാത്തവൻ ഇങ്ങനെ വാശി പിടിച്ചതിന്റെ കാര്യം സിസിലിക്കൊഴിച്ചു എല്ലാവർക്കും മനസിലായി...

സിസിലി യാത്ര പറയാൻ റോയിയുടെ അടുത്തേക്ക് ചെന്നപ്പോൾ കണ്ടത് വേദികയോട് കുറുമ്പ് കാണിച്ചു അവളെ കരവലയത്തിനുള്ളിലാക്കിയ കാഴ്ചയാണ്. അവര് വേഗം അവനെ വിളിച്ചു. അവൻ പെട്ടന്ന് ഞെട്ടി അവളും.. അവൻ അവളെ വിട്ട് അവരുടെ അടുത്തേക്ക് ചെന്നു. എന്തോ സംസാരിച്ച ശേഷം ജോയിയുടെ അടുത്തേക്ക് പോയി. സിസിലി വേദികയുടെ അടുത്ത് വന്നു... അവര് ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. " എടീ.... ഈ കാണുന്ന സ്വത്തുക്കളൊക്കെയും എന്റെ ജോയിക്കും അവന് ഉണ്ടാകാൻ പോകുന്ന പിള്ളേർക്കും ഉള്ളതാ.. അതുകൊണ്ടാ റോയിയെ കല്യാണം കഴിക്കാൻ പോലും ഞാൻ വിടാതിരുന്നത്.. എന്നിട്ട് അവള്...... വേണ്ടി വന്നാൽ നിങ്ങളെ രണ്ടിനെയും കൊന്നുകളയാനും എനിക്കറിയാം... നീയായിട്ട് അവന്റെ ജീവിതത്തിൽ നിന്നും പോകുന്നതാ നല്ലത്...അങ്ങനെ പോയാൽ അവനെ ഞാൻ കൊല്ലാതെ വിടും "

വേദികയ്ക് അതൊരു ഷോക്ക് ആയിരുന്നു... അവരതും പറഞ്ഞു തിരിഞ്ഞ് നടന്നു.. " ഒന്ന് നിന്നേ... " അവരവിടെ നിന്നു.. " ഇത് നിങ്ങള് സ്വപ്നം കണ്ടാൽ മതി... എന്റെ ഇച്ചായനെ നിങ്ങള് ചതിക്കായിരുന്നു ല്ലേ... നിങ്ങളാഗ്രഹിച്ചതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല.... ന്റെ ഇച്ചായനെ നിങ്ങൾക്കൊന്നും ചെയ്യാനും പറ്റില്ല....ഞാൻ ഒരിക്കലും ഇച്ചായനെ തനിച്ചാക്കുകയുമില്ല... നിങ്ങളെ പോലെ ഇത്രയ്ക്ക് ദുഷിച്ച മനസുള്ള ആള് എവിടെയും കാണില്ല... ആ പാവം നിങ്ങളെ സ്വന്തം അമ്മച്ചി ആയിട്ടല്ലേ കണ്ടത്.... ഇതൊക്കെ അറിയുമ്പോൾ അമ്മച്ചി എന്ന് വിളിച്ച നാവുകൊണ്ട് ഇച്ചായൻ തന്നെ നിങ്ങളെ ആട്ടി ഇറക്കും... " " നീ പറഞ്ഞാൽ അവനങ് വിശ്വസിക്കാൻ നിൽക്കല്ലേ? " അവളൊന്ന് ചിരിച്ചു .... "

വിശ്വസിക്കും....എന്റെ ഇച്ചായൻ വിശ്വസിക്കും... " " നമുക്ക് കാണാടി... നീ കാത്തിരുന്നോ...." അവരവിടുന്ന് ചവിട്ടിതുള്ളി ഇറങ്ങി.വേദിക അവിടെ തന്നെ നിന്നു. കേട്ടതൊന്നും അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. ' അപ്പൊ അവർക്ക് എന്നോടുള്ള ദേഷ്യം ഇതുകൊണ്ടാ... ന്റെ ഇച്ചായന് ഒന്നും പറ്റില്ല.. ഞാൻ ജീവനോടെയുള്ളപ്പോ അതിന് സമ്മതിക്കേം ഇല്ലാ...' അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു. അവള് വേഗം അത് തുടച്ചു.. അവളെന്തൊക്കയോ ആലോചിച്ചു കൂട്ടുമ്പോഴാണ് റോയ് അങ്ങോട്ട് വന്നത്. അവനവളുടെ തോളിൽ കൈ വച്ചു.. " എന്താണ്.... " പുരികം പൊക്കി അവനത് ചോദിച്ചതും അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവനെ കെട്ടിപിടിച്ചു.. " എന്താ മേഡം... രാവിലെ നല്ല ഫോമിലാണല്ലോ... "

അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് വയറിൽ പിച്ചി കൊണ്ടവൻ പറഞ്ഞതും അവള് മാറി.. " എന്തേ... " അവനവളെ ചേർത്തുപിടിച്ചു. " ഇച്ചായനോട് ഒരു കാര്യം പറയാനുണ്ട്... " " കൊച്ച് പറാ... " അവളുടെ മുടി നേരെയാക്കി കൊണ്ടവൻ പറഞ്ഞു... " അത് ഇച്ചായാ.... " അവന്റെ ഫോണടിഞ്ഞതും അവനവളോട് ഒരു മിനിറ്റ് എന്ന് പറഞ്ഞു അവിടുന്ന് മാറി. അവളവിടെ തന്നെ നിന്നു.... " വേദികേ.... വാ പോകാം... ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്... " അവള് അവന്റെയൊപ്പം ചെന്നു.. അവൻ ലാപ്പിൽ തന്നെ കണ്ണും നട്ടിരിക്കുകയായിരുന്നു യാത്രയിലൂടെ നീളം.. " ഇച്ചായാ... " " വേദികേ നമുക്ക് പിന്നെ സംസാരിക്കാം... ഞാൻ ഒരു ഇമ്പോര്ടന്റ്റ്‌ മെയിൽ അയക്കാണ്... " ലാപ്പിൽ നിന്നും കണ്ണെടുക്കാതെ അവൻ പറഞ്ഞു. അവളെ ഓഫീസിൽ വിട്ട് അവൻ മീറ്റിംഗിന് പോയി... അവളന്ന് അവിടെ വെറുതെ ഇരിക്കുകയാണ് ചെയ്തത്... ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല... ആകെ ഒരു അസ്വസ്ഥത..

അവൻ ലേറ്റ് ആകും അവളോട് ഒറ്റയ്ക്കു പൊക്കോളാൻ പറഞ്ഞു മെസേജ് അയച്ചിട്ട്.... വീട്ടിലെത്തിയിട്ടും അവൾക്ക് ഒരു സമാധാനവുമില്ലായിരുന്നു... ത്രേസ്യാമ്മച്ചി എന്തൊക്കയോ ചോദിക്കുന്നുണ്ടെങ്കിലും അവളതൊന്നും കേൾക്കുന്നു പോലുമില്ലായിരുന്നു. റോയി വന്നതും അവളാവന്റെയൊപ്പം ചെന്നു. " എന്താ കൊച്ചേ.... എന്തുപറ്റി നിനക്ക്... വയ്യേ? " അവനവളുടെ മുഖം കണ്ടതും ചോദിച്ചു.. " ഇച്ചായാ എനിക്ക് ഒരു കാര്യം പറയാനുണ്ട്... ".. " ഇച്ചായന്റെ കൊച്ച് പറാ .... എന്താ എന്റെ കൊച്ചിന് പറയാനുള്ളെ " അവൻ സോഫയിലിരുന്ന് അവളെ അടുത്ത് പിടിച്ചിരുത്തി.. " പറാ... " " ഇച്ചായാ.... അത്.... അത് പിന്നെ... " " പേടിക്കാതെ പറാ... " " ഇച്ചായൻ വിചാരിക്കുന്ന ആളല്ല അമ്മച്ചി.... അവര് ഇച്ചായനെ ചതിക്കാണ് .... " റോയ് പെട്ടന്ന് അവളുടെ തോളിൽ നിന്നും കയ്യെടുത്തു. എന്നിട്ടവളുടെ മുഖത്തേക്ക് നോക്കി " ഇച്ചായാ... ഇച്ചായൻ ഇനിയും അവരെ വിശ്വസിക്കല്ലേ....

അവര് ഇച്ചായനെ ചതിക്കാണ്... ഇച്ചായനെ കൊല്ലാനും അവര് മടിക്കില്ല.... അത്രയ്ക്ക് വിഷമാണ് അവര്... " വേദിക പറഞ്ഞു തീരലും റോയിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു... " വേദികാ നീയെന്താ പറയുന്നതെന്ന് നിനക്കറിയോ... വല്ല ബോധവുമുണ്ടോ.... നീയാരെ കുറിച്ചാണ് പറയുന്നത്... എന്റെ അമ്മച്ചിയെ കുറിച്ചാ.... " " അല്ലാ.... അവര് ഇച്ചായന്റെ അമ്മച്ചി അല്ല.... " " വേദികാ സ്റ്റോപ്പ്‌ this.... " " ഇല്ലാ... എനിക്ക് പറയണം.... അവരുടെ സ്നേഹം മുഴുവൻ വെറും അഭിനയമാണ്.... അവർക്ക് വേണ്ടത് മകനെയല്ല സ്വത്താ അതിന് വേണ്ടി ഇച്ചായനെ കൊല്ലാനും അവര് മടിക്കില്ല അത്രയ്ക്ക് ദുഷ്ടയാണ് അവര്.... " റോയ് പിന്നെയും അവളെ കൈ വീശി അടിച്ചു... " ഇനി നീ എന്റെ അമ്മച്ചിയെ കുറിച് എന്തെങ്കിലും പറഞ്ഞാൽ.... അപ്പൊ അവസാനിക്കും നമ്മള് തമ്മിലുള്ള ബന്ധം... " " ഇച്ചായന് ഞാൻ പറയുന്നത് വിശ്വാസമില്ലേ?....

എനിക്ക് ഇച്ചായനോട് കള്ളം പറയേണ്ട കാര്യമെന്താ... ഇന്ന് എന്നോട് പറഞ്ഞതാ അവര് ഇതൊക്കെ... ഇച്ചായാ.... " " വേദികേ അമ്മച്ചിയെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തുമുപ്പത് കഴിഞ്... അവരെന്നെ സ്വന്തം മോനായിട്ടാ കണ്ടത്... ഇനി നീ ഒരക്ഷരം മിണ്ടിയാൽ... " " ഞാൻ പറയും.... കാരണം എനിക്കെന്റെ ഇച്ചായനാ വലുത് മറ്റെന്തിനേക്കാളും... ഇനി ഞാൻ എന്തെങ്കിലും പറയുന്നതിന്റെ പേരിൽ ഇച്ചായനെന്നെ വേണ്ടന്ന് വച്ചാലും ഞാൻ ഇച്ചായനെ വിട്ട് എങ്ങും പോകില്ല... അങ്ങനെ പോകാൻ എനിക്ക് പറ്റില്ല... ഇച്ചായൻ തന്നെയല്ലേ എന്നോട് പറഞ്ഞത് കള്ളം പറയുന്നവരാണ് തല കുനിച്ചു സംസാരിക്ക എന്ന്... ഞാൻ ഇച്ചായന്റെ കണ്ണിൽ നോക്കിയ പറയുന്നത്.... " " വേദികാ നിനക്കെന്താ ഭ്രാന്താണോ? "

" ഇച്ചായൻ എങ്ങനെ വേണേലും കരുതിക്കോ... നിക്കൊരു കുഴപ്പല്യ.... പക്ഷെ ഞാൻ പറഞ്ഞതാ സത്യം.. ആ പെണ്ണുമ്പിള്ള ആള് ശരിയല്ല... " " ഇറങ്ങി പോടീ... " അവനവളെ റൂമിൽനിന്നും പുറത്താക്കി കതകടച്ചു... വേദികയ്ക് കരച്ചിലൊന്നും വന്നില്ല നിർവികാരയായിരുന്നു അവള്.... അവൾക്ക് പേടിയായിരുന്നു അവളുടെ ഇച്ചായനെ കുറിച്ചാലോചിച്ചു.... അവൻ കട്ടിലിൽ കിടന്നു... ' വേദികയ്ക്ക് എന്താ പറ്റിയത്.... അവളെന്തിനാ ഇങ്ങനെയൊക്കെ പറയേണ്ട കാര്യം.. അമ്മച്ചി ഒരിക്കലും അങ്ങനെ ചെയ്യില്ല... ഇനി അവളോടുള്ള ദേഷ്യത്തിന്റെ പുറത്ത് എന്തെങ്കിലും പറഞ്ഞു കാണുമോ....അമ്മച്ചി ഇനി എന്ത് പറഞ്ഞാലും അവളെന്തിനാ അതൊക്കെ കണക്കിലെടുക്കുന്നത്... പ്രായമായ ആളല്ലേ... അതങ്ങനെ കണ്ടാൽ പോരെ... അവൾക്കെങ്ങനെ തോന്നി അമ്മച്ചിയെന്നെ കൊല്ലുമെന്ന് പറയാൻ... ഛെ....' അവൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു. വേദിക ഡോറിന്റെ അവിടെ തന്നെ മുട്ടുകാലിലേക്ക് തലയും വച്ചു ഇരുന്നു.........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...