മിഴി രണ്ടിലും: ഭാഗം 53

 

എഴുത്തുകാരി: വൈഗ ലക്ഷ്മി

""എനിക്ക് കുറച്ചു കൂടി വർക്ക്‌ ഉണ്ട്. ഏട്ടൻ കിടന്നോ.."" ""ഈ പെണ്ണ് ഒരു നടയ്ക്ക് പോകില്ല.."" [അവി ആത്മ..😤] 🔷🔶🔷🔶🔷🔶🔷🔶🔷🔶 ശ്യാമ വരുന്നത് വരെ അവൻ കാത്തിരുന്നു.... വന്നിട്ട് ഒന്നും മിണ്ടാതെ കിടന്നവളുടെ അടുത്ത് അവി മിണ്ടാൻ ശ്രമിച്ചെങ്കിലും പെണ്ണ് മൈൻഡ് ചെയ്തില്ല.. വാശി ഒരാൾക്ക് മാത്രം അല്ല എന്ന പോലെ അവിയും കിടന്നു... രാവിലെ കോളേജിൽ പോകാൻ കാറിന്റെ മുന്നിൽ കയറിയപ്പോൾ ആണ് സീറ്റിൽ എന്തോ പാർസൽ കിടക്കുന്നത് കണ്ടത്... അത് എന്താ എന്ന് അറിയാൻ എടുത്തു നോക്കിയതും കഴിഞ്ഞ ദിവസം അവിയോട് പറഞ്ഞ കാര്യങ്ങൾ ഓർത്ത് അവൾക്ക് ചെറിയ കുറ്റബോധം തോന്നി.. എടുത്തു ചാട്ടത്തിന് കയറി പറഞ്ഞത് ആണ്.. അവന് പറയാൻ ഉള്ളത് എന്താ എന്ന് പോലും കേട്ടില്ല...

അവി കാറിൽ കയറിയതും പൊതിയും പിടിച്ചു ഇരിക്കുന്ന ശ്യാമയെ കണ്ട് അവന്റെ മുഖത്തെ ഒരു പുച്ഛചിരി ആരുന്നു... ""ഭാര്യയെ മറന്നു പെങ്ങൾക്ക് വാങ്ങി കൊണ്ട് കൊടുക്കുന്ന ഭർത്താവ് അല്ല ഞാൻ... ഇന്നലെ രണ്ട് പേർക്കും കൂടി ഉള്ള ദോശ ആണ് ഞാൻ വാങ്ങിയത്... എനിക്ക് പറയാൻ ഉള്ളത് പോലും കേൾക്കാതെ ഇന്നലെ എന്തൊക്കെയോ കിടന്നു പറയുന്നത് കേട്ടല്ലോ... ഹോസ്പിറ്റലും രോഗികളും മാത്രം ആയി നടന്ന ഞാൻ ഇപ്പോ ആഴ്ചയിൽ രണ്ട് ദിവസം നിന്റെ കോളേജിലെ ടീച്ചർ. നൈറ്റ്‌ ഡ്യൂട്ടി ചോദിച്ചു വാങ്ങി ജോലി ചെയ്തു കൊണ്ട് ഇരുന്ന ഞാൻ ഇപ്പോ ഹോസ്പിറ്റലിൽ രാത്രി പോകുന്നത് എന്തെങ്കിലും എമർജൻസി വരുമ്പോൾ മാത്രം... ഹോസ്പിറ്റൽ കഴിഞ്ഞാൽ പിന്നെ കൂടുതൽ സമയവും വീട്ടിൽ തന്നെ...

നാട്ടിൽ ആകെ എടുത്തു പറയാൻ പറ്റിയ കൂട്ടുകാർ ശ്യാംമും കിച്ചുവും മാത്രം... ഇതിൽ കൂടുതൽ ഞാൻ ഇനി എന്താ വേണ്ടത്?? നീ പറയുന്നത് പോലെ ഷോപ്പിംഗിന് വരാൻ ഒക്കെ എനിക്കും ആഗ്രഹം ഉണ്ട്.. പക്ഷേ ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിയ്ക്കും ഒക്കെ ഈ മാളിൽ വരണം അവിടെ വരണം എന്നൊക്കെ പറഞ്ഞാൽ എല്ലാം ഇട്ടെറിഞ്ഞു വരാൻ പറ്റുന്ന ജോലി അല്ല എന്റെ... ഒരു അശ്രദ്ധ കൊണ്ട് പോകുന്നത് ചിലപ്പോൾ ഒരു ജീവൻ ആയിരിക്കും... മാസങ്ങൾക്കു മുൻപ് കിച്ചുവിന്റെ സർജറി സമയത്തു നീ പൂജാമുറിയിൽ നിന്നും ഇറങ്ങാതെ അവന് വേണ്ടി പ്രാർത്ഥിച്ചു ഇരുന്നില്ലേ... അത് പോലെ ഒരുപാട് പേര് എന്റെ മുന്നിൽ വരാറുണ്ട്... സർജറി വിജയിച്ചു എന്ന് പറയുമ്പോൾ ആ സമയത്തു അവർ ഒക്കെ എന്നേ കാണുന്നത് ദൈവത്തെ പോലെ ആണ്... കല്യാണത്തിന് മുൻപ് നിന്നെ കാണാൻ വന്നപ്പോൾ ആദ്യം ഞാൻ പറഞ്ഞ കാര്യം ആണ് എന്റെ ജോലി...

പിന്നെ ഇപ്പോ നീ കിച്ചുവിനെ കണ്ട് ഇങ്ങനെ പറയേണ്ട കാര്യം ഇല്ല.. അവന്റെ താഴെ ഒരുപാട് ജോലിക്കാർ ഉണ്ട് അവൻ പറയുന്നത് കേൾക്കാൻ...എന്തിന് ഒരുപാട് പറയുന്നു.. ഞാൻ തന്നെ അവന്റെ ഹോസ്പിറ്റലിൽ അല്ലെ ജോലി ചെയുന്നത്.. എന്നേ സംബന്ധിച്ചു ഞാൻ ചെയ്യണ്ട കാര്യം ഞാൻ തന്നെ ചെയ്യണം.. പിന്നെ നീയും ഇപ്പോൾ ഒരു ഡോക്ടർ ആകാൻ ആണ് പഠിക്കുന്നത്... ഇങ്ങനെ ഉള്ള കാര്യങ്ങൾ face ചെയ്യാൻ പറ്റില്ല എങ്കിൽ ആ പണി ചെയ്യാൻ പോകരുത്. അനുവും ശ്യാംമും ഒരുമിച്ചു സമയം കണ്ടെത്തുന്നതു അവരുടെ ഡ്യൂട്ടിക്ക് ഇടയിൽ ആണ്. നീയും ഡോക്ടർ ആയി ജോലിക്ക് കയറി കഴിയുമ്പോൾ നമ്മൾക്കും കിട്ടും അത് പോലെ സമയം. കോഫി ടൈമും ലഞ്ച് ബ്രേക്കും ഒക്കെ.. അത് വരെ നീ എന്നേ ഒന്ന് മനസിലാക്കാൻ ശ്രമിക്ക് മിലി... പിന്നെ നീ കിച്ചുവിന്റെ കാര്യം പറഞ്ഞെല്ലോ... ഇതേ കിച്ചു തന്നെ ബിസിനസ്‌ ട്രിപ്പ്‌ എന്ന് പറഞ്ഞു ദിവസങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്...

ഓഫീസിൽ ജോലി കൂടുതൽ ഉള്ളപ്പോൾ രാത്രി ഒരു മണിയ്ക്കും രണ്ട് മണിയ്ക്കും ഒക്കെ വീട്ടിൽ വരാറുണ്ട്.. അതൊന്നും നീ കാണില്ലല്ലോ... അല്ലെങ്കിലും കണ്ടാലും കാണാത്തത് പോലെ നടിക്കുന്നു അല്ലെ... പരസ്പരവിശ്വാസം മാത്രം പോരാ മിലി.. സ്വന്തം പാതിയുടെ ജോലിയുടെ ബുദ്ധിമുട്ടുകളും അവന്റെ മാനസികപ്രയാസങ്ങളും ഒക്കെ മനസിലാക്കാൻ കൂടി ശ്രമിക്കണം.. നീ ഇപ്പോൾ ചെറു പ്രായം ആണ്.. I know that... You are just 19.. ജീവിതം ഇനിയും കുറേ നീ കാണാൻ ഉണ്ട്... ഇന്നലെ നിന്നെ വിളിയ്ക്കാതെ പോയതിന്റെ കാരണം തന്നെ ഇന്ന് internal exam ഉണ്ട് എന്ന് നീ പറഞ്ഞത് കൊണ്ട് ആണ്... പിന്നെ ഇന്നലെ നീ പറഞ്ഞതിനോട് ഒക്കെ എനിക്ക് ഒരു കാര്യം മാത്രം പറയാൻ ഉള്ളു.. എന്നേ കൊണ്ട് പറ്റുന്നത് പോലെ മാക്സിമം ഞാൻ നിന്റെ കൂടെ സമയം ചിലവിടാൻ നോക്കാം... അതേ എനിക്ക് ഇപ്പോൾ പറയാൻ പറ്റു..

പിന്നെ ഇന്നലെ ഭാര്യക്ക് സ്നേഹം കൊണ്ട് വാങ്ങിയത് ആണ് നിന്റെ കൈയിൽ ഇരിയ്ക്കുന്നത്... അത് വെളിയിലേക്ക് കളഞ്ഞേക്ക്.. ഇനി എല്ലാം നിന്റെ ഇഷ്ടം... "" ഇതും പറഞ്ഞു കൂടുതൽ ഒന്നും പറയാൻ താല്പര്യം ഇല്ലാത്തത് പോലെ അവി കാർ സ്റ്റാർട്ട്‌ ചെയ്തു.. 🔷🔶🔷🔶🔷🔶🔷🔶🔷🔶 ഉച്ച കഴിഞ്ഞു ഉള്ള ചെറു മയക്കത്തിൽ ആരുന്നു അച്ചു.. അപ്പോഴാണ് കിച്ചന്റെ അലർച്ച അവൾ കേട്ടത്.. ""എന്താ കിച്ചേട്ടാ?? എന്തിനാ ഇത്ര സന്തോഷം??"" ""ശ്യാമിന് ബേബി ബോയ്.. അവൻ ഇപ്പോ വിളിച്ചു പറഞ്ഞു.. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.."" ""നമുക്ക് കാണാൻ പോകണ്ടേ കിച്ചേട്ടാ?? എനിക്ക് വാവയെ കാണാൻ തോന്നുന്നു...."" ""പോകാം.. ഞാൻ അച്ഛനെ വിളിച്ചു പറയട്ടെ നേരുത്തേ വരാൻ.. എല്ലാവർക്കും കൂടി ഒരുമിച്ചു പോകാം.."" 🔶🔷🔶🔷🔶🔷🔶🔷🔶 ഹോസ്പിറ്റലിൽ കിച്ചന്റെ കൈയിൽ ഇരുന്ന കുസൃതി കുടുക്കയെ കൊതിയോടെ നോക്കി ഇരുന്നവൾ..

പതിയെ വാവയുടെ കാലിൽ ഒന്ന് തൊട്ടപ്പോൾ വാവ കണ്ണ് തുറന്നു... ""നോക്കിയേ കിച്ചേട്ടാ.. വാവ കണ്ണ് തുറന്നു.. ഇവന് പേര് കണ്ട് പിടിച്ചോ ചേട്ടായി??"" ""ഇല്ല മോളെ.. കണ്ട് പിടിക്കണം.. നിന്റെ കൈയിൽ നല്ല പേര് എന്തെങ്കിലും ഉണ്ടോ???"" ""ഞാൻ.... അത് വേണ്ട ചേട്ടായി.. നിങ്ങൾ തീരുമാനിച്ചു ഒരു പേര് ഇട്ടാൽ മതി... ചേച്ചിയ്ക്ക് ഇപ്പോ എങ്ങനെ ഉണ്ട്???"" ""സിസേറിയൻ അല്ലെ.. നാളെ ആകും റൂമിലേക്ക് മാറ്റാൻ.. വേറെ കുഴപ്പം ഒന്നുല്ല.. ടാ കിച്ചു നീ മോളെ കൊണ്ട് വീട്ടിലേക്ക് പോ.. അവളെ ഇങ്ങനെ ഒരുപാട് നേരം ഇവിടെ ഇരുത്തേണ്ട.. പിന്നെ ആദി മോളെ.. നീ പറഞ്ഞ പേര് ഇട്ടാൽ അനു എന്ത് വിചാരിക്കും, അവളുടെ വീട്ടുകാർക്ക് ഇഷ്ടം ആകില്ല തുടങ്ങിയ ചിന്ത ആണെങ്കിൽ അത് വേണ്ടാട്ടോ.. നാളെ വരുമ്പോൾ കൊച്ചിന് ഇടാൻ ഉള്ള പേര് കൂടി കണ്ട് പിടിച്ചു കൊണ്ട് വരണം... നീ പറയുന്ന പേര് മാത്രമേ ഞാൻ ഇടൂ... 🥰"" ""അത് വേണോ ചേട്ടായി??""

""വേണമെല്ലോ മോളുസേ.. വീട്ടിൽ പോയി റസ്റ്റ്‌ എടുക്ക്.. വെറുതെ ഇവിടെ ഇങ്ങനെ നിൽക്കണ്ട.."" 🔷🔶🔷🔶🔷🔶🔷🔶🔷 ഹോസ്പിറ്റലിൽ പോയി കുഞ്ഞിനെ കണ്ടിട്ട് അവിയും ശ്യാമയും നേരെ പോയത് ബീച്ച്ലേക്ക് ആണ്... അവിയുടെ കൂടെ നടക്കുമ്പോൾ എങ്ങനെ അവനോട് സോറി പറയും എന്നാരുന്നു അവളുടെ ചിന്ത മുഴുവൻ... ഇന്ന് അവൻ ക്ലാസ്സ്‌ എടുക്കാൻ വന്നിട്ട് തന്നെ ഒന്ന് നോക്കിയത് പോലും ഇല്ല എന്ന് ഓർത്തപ്പോൾ അറിയാതെ പെണ്ണിന്റെ കണ്ണ് നിറഞ്ഞു... The young, handsome Dr Avinash Prathap ഒരു ക്ലാസ്സിനെ പഠിപ്പിക്കാൻ വേണ്ടി മാത്രം എന്തിനാ വരുന്നത് എന്ന കുട്ടികളുടെ ഡീറ്റെക്റ്റീവ് അന്വേഷണം ചെന്നു നിന്നത് മിലിയിൽ ആണ്.. അവളുടെ ഹസ്ബൻഡ് ആണ് എന്ന് അറിഞ്ഞപ്പോൾ മുതൽ അവി ക്ലാസ്സ്‌ എടുക്കാൻ വരുമ്പോൾ കുട്ടികളുടെ വക കളിയാക്കലും കമന്റും എല്ലാം ഉണ്ട്... പക്ഷേ എല്ലാവർക്കും അവന്റെ ക്ലാസ്സ്‌ വലിയ ഇഷ്ടം ആരുന്നു. തന്നെ ഒരുപാട് ഇഷ്ടം ആണെന്ന് അറിയാം..

പക്ഷേ ആദി ചേച്ചിയോട് ഉള്ള സ്നേഹം കാണുമ്പോൾ എവിടെ ഒക്കെയോ ഒരു കുശുമ്പ്.. അതാണ്‌ ഇന്നലെ രാത്രി പറഞ്ഞതും... അല്ലാതെ ഇല്ലാത്ത സമയം കണ്ട് പിടിച്ചു അവൻ തന്റെ കൂടെ ഇരിക്കാറുണ്ട് എന്ന് അവൾക്കും നന്നായി അറിയാം.... ""നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ മിലി??"" ആദ്യം സംസാരിച്ചു തുടങ്ങിയത് അവി തന്നെ ആരുന്നു.. ""അത് പിന്നെ... നിച്ചേട്ടാ... ഞാൻ... സോറി....."" ""ഇതല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ????"" ""ഇ.... ഇല്ല..."" ""ഒരു കാര്യം ഞാൻ ചോദിച്ചാൽ നീ സത്യം പറയുവോ??"" ""എന്താ ഏട്ടാ??"" ""നിനക്ക് ശെരിക്കും ആദിയോട് jealous അല്ലെ..."" ""അത് പിന്നെ.... എനിക്ക് കിട്ടാത്ത പരിഗണന... ആദി ചേച്ചിക്ക് കൊടുക്കുന്നു എന്ന് തോന്നിയപ്പോൾ...."" ""മതി... നീ കൂടുതൽ ഇനി വിശദീകരിക്കേണ്ട... നിനക്ക് കിട്ടാത്ത ഒരു പരിഗണനയും ഞാൻ അവൾക്ക് കൊടുത്തിട്ടില്ല.. നീ എന്റെ ഭാര്യ ആണ്... ആദി എനിക്ക് അനിയത്തി ആണ്...

അത് നീ ഇനി എങ്കിലും ഒന്ന് മനസിലാക്കാൻ ശ്രമിക്ക്... അല്ലാതെ എന്തിനും കൊച്ച് കുട്ടികളെ പോലെ സ്വന്തമായി കുറേ അർഥങ്ങൾ കണ്ട്... Really I can't മിലി... നിന്റെ സ്ഥാനത്ത് എനിക്ക് നീ മാത്രം ഉള്ളു... അല്ലാതെ വേറെ ആരും അവിടെ കേറാൻ പോകുന്നില്ല... സത്യം പറഞ്ഞാൽ ഇത് തന്നെ അല്ലെ അന്നു ശ്യാമിന്റെ കാര്യത്തിലും നടന്നത്.. അത് പക്ഷേ ഒരു തെറ്റ്ധാരണ ആയിരുന്നു... ഇത് over possessiveness ആണ്.."" അത് കേട്ടപ്പോൾ മിലിയുടെ കണ്ണ് അറിയാതെ നിറഞ്ഞു.. പെട്ടെന്ന് ആണ് അവി അവളെ വലിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു രണ്ട് കൈ കൈ കൊണ്ടും വരിഞ്ഞു മുറുക്കിയതു.. ""ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..."" ""മ്മ്..."" I don't really know how to express my feelings towards you.... You are the reason of my smile and the love of my life❤ Love you Mili.. Love you a lot...❤ 💞You are my lady... my life... my soul...my Queen... my everything...💞

""ഇന്ന് നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല... I'm that much addicted to you my sweet wify❤ ഇതും പറഞ്ഞു തന്റെ മുഖത്തേക്ക് അടുത്ത് വന്നവനെ ഒന്ന് എതിർക്കാൻ പോലും കഴിയുന്നതിന് മുൻപ് അവിയുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലെ തേൻ നുകരാൻ തുടങ്ങി.. ആദ്യം ഒന്ന് എതിർക്കാൻ നോക്കി എങ്കിലും പതിയെ അവളും അതിൽ ലയിച്ചു... മിലിയുടെ കൈകൾ അവന്റെ മുടിയിൽ കോർത്തു വലിച്ചപ്പോൾ അവി അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു നിർത്തി..നാവിൽ ഇരുമ്പ്ചുവ കലർന്നിട്ടും രണ്ട് പേരും മത്സരിച്ചു ചുംബിച്ചു... ഒടുവിൽ ശ്വാസം കിട്ടില്ല എന്ന് ആയപ്പോൾ ആണ് അവി മിലിയെ അവനിൽ നിന്നും മോചിപ്പിച്ചത്... മിലി ഒരു തളർച്ചയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവി അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു പിടിച്ചു.. കുറച്ചു സമയത്തിന് ശേഷം അവളെ തന്നിൽ നിന്നും അടർത്തി മാറ്റിയവൻ...

ചുവന്നു തുടുത്ത കവിളുകളും ചോര പൊടിഞ്ഞ ചുണ്ടുകളും...അവന്റെ കണ്ണുകൾ അവളുടെ അധരത്തിൽ വീണ്ടും എത്തിയപ്പോൾ മറ്റൊന്നും ഓർക്കാതെ ഒരിക്കൽ കൂടി അവളുടെ അധരങ്ങളിലേക്ക് ചേക്കേറി... അല്പസമയത്തിന് ശേഷം അവളിൽ നിന്നും അടർന്നു മാറുമ്പോൾ രണ്ട് പേരും നന്നായി കിതച്ചിരുന്നു... ""ഇനി എന്നോട് പിണങ്ങണം എന്ന് തോന്നുമ്പോഴും എനിക്ക് നിന്നോട് ഉള്ളതിനേക്കാൾ സ്നേഹം മറ്റുള്ളവരോട് ആണെന്നും തോന്നുമ്പോൾ ഇത് ഓർത്താൽ മതി.. കാരണം ഈ സമ്മാനം എനിക്ക് നിനക്ക് അല്ലാതെ വേറെ ആർക്കും കൊടുക്കാൻ പറ്റില്ല.. 😉"" ഇതും പറഞ്ഞു ചുവന്നു തുടുത്ത മുഖത്ത് ഒന്ന് കൂടി അമർത്തി ചുംബിച്ചിട്ട് അവളെ ചേർത്തു പിടിച്ചു കടലിലേക്ക് ഇറങ്ങി അവൻ... കുറേ നേരം അവിടെ ചിലവ് ഇട്ടിട്ട് ആണ് അവർ വീട്ടിലേക്ക് തിരിച്ചു പോയത്.. മിലിയുടെ പിണക്കം എല്ലാം ഒരു ഡയലോഗിൽ ഫ്ലാറ്റ്... 🔶🔷🔶🔷🔶🔷🔶🔷

""കിച്ചേട്ടാ..."" ""മ്മ്.."" ""കിച്ചേട്ടാ..."" ""എന്താ പെണ്ണെ കിച്ചേട്ടന്?? നിനക്ക് ഉറങ്ങാറായില്ലേ???"" ""ചേട്ടായി പറഞ്ഞത് കെട്ടില്ലേ.. വാവയ്ക്ക് പേര് പറഞ്ഞു കൊടുക്കണം എന്ന്.. നല്ല പേര് വല്ലതും മനസ്സിൽ ഉണ്ടോ??"" ഐ ആം സോ സോറി ഭാര്യേ... എന്റെ നാല് മക്കൾക്ക് ഇടാൻ ഉള്ള പേര് മാത്രം എന്റെ കൈയിൽ ഉള്ളു...😌"" ""വെറുതെ അല്ല വീടിന്റെ പുറകിൽ അച്ഛന് വാഴ കൃഷി😏"" ""എന്തോ.. നീ വല്ലതും പറഞ്ഞോ??"" ""ഞാൻ ഒന്നും പറഞ്ഞില്ല..'' ''മ്മ്... പേര് നീ തന്നെ കണ്ട് പിടിച്ചോ.... എനിക്ക് ഉറക്കം വരുന്നു..."" ""എനിക്ക് ഇങ്ങനെ ഉള്ള ജാഡക്കാരുടെ സഹായം വേണ്ട.. ഞാൻ കണ്ട് പിടിച്ചോളാം എന്റെ ചേട്ടായിയുടെ കൊച്ചിന് പേര്... 😏""..  തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...