മിഴിയിൽ: ഭാഗം 24

 

എഴുത്തുകാരി: അനു രാജീവ്‌

ഇനിയും വേണോ ഈ വാശി.. ബദ്രി എങ്ങാനും നിന്നെ തിരിച്ചറിഞ്ഞാൽ പിന്നെ നീ ബാക്കിയുണ്ടാവില്ല.." പുച്ഛത്തോടെ ഫോൺ കട്ട്‌ ചെയ്തു ടേബിളിലുള്ള സിറിഞ്ച് കയ്യിലേക്ക് കുത്തികയറ്റി.. ഇരുകണ്ണുകളും അടച്ചു പിടിച്ച് ചുണ്ടുകൾ സ്വയം കടിച്ച് പൊട്ടിച്ച് ആ ലഹരി ആസ്വദിച്ചു.. കണ്ണ് തുറക്കുമ്പോൾ ഇരുകണ്ണുകളിലും ചുവപ്പ് പടർന്നിരുന്നു.. കണ്ണാടിക്ക് മുന്നിൽ നിന്നു ആ ചുവന്ന കണ്ണുകളിൽ നോക്കി... ഓർമയിൽ ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.. ബ്രൗൺ കളർ മുടിയിഴകളും Turquoise കൺമിഴികളുമുള്ള ഒരു പെൺകുട്ടി.. അവളുടെ ചായം പുരട്ടാത്ത ചുവന്ന ചുണ്ടുകൾ ചിരിക്കാറില്ല.. Turquoise മിഴികൾ വിടരാറില്ല.. കണ്ണിൽ കറുപ്പ് പടർത്തില്ല... എന്നാലും അവളായിരുന്നു ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി.. ആ കണ്ണുകൾ തിളങ്ങുന്നത് കാണാൻ, ആ ചുണ്ടുകൾ ചിരിക്കുന്നത് കാണാൻ ഞാൻ കാത്തിരുന്നു... അത് സംഭവിച്ചു.. അതൊരിക്കലും ഞാൻ കാരണമായിരുന്നില്ല.. അവൻ.. ബദ്രി... ബദ്രിനാഥ്‌.. അവനെ കാണുമ്പോൾ അവളുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു. അവനെ നോക്കുമ്പോൾ മാത്രം പുഞ്ചിരി വിടരുന്ന ചുണ്ടുകളിലേക്ക് മതിമറന്നു നോക്കി നിന്നു.. എനിക്കത് മാത്രം മതിയായിരുന്നു. . ആർക്ക് വേണ്ടിയാണെങ്കിലും അവളൊന്ന് ചിരിച്ചു കണ്ടാൽ ഇത് വരെ തോന്നാത്ത അളവറ്റ സന്തോഷം.. അന്ന്.. ആ ബദ്രിയുടെ കൈ അവളുടെ ചുവന്ന കവിളിൽ പതിഞ്ഞ ദിവസം.. അവളെ വേദനിപ്പിച്ച കൈകൾ വെട്ടിയരിയാൻ തോന്നിയ നിമിഷം...

എന്നാൽ അവൻ അടിച്ച കവിളിൽ കൈകൾകൊണ്ട് തലോടി, ആ സ്പർശം പോലും ആസ്വദിക്കുന്ന അവളെ കാണേ തന്റെ ഹൃദയം മുറിഞ്ഞു രക്തം കിനിഞ്ഞു.. ബദ്രിയെ വേദനിപ്പിച്ചാൽ അവളുടെ വേദനയും കാണേണ്ടി വരും എന്ന് മനസിലായി.. അവളെ വേദനിപ്പിക്കാതിരിക്കാൻ അവനെ നോവിക്കാതെ വിട്ടു. എല്ലാർക്കും പുച്ഛമായിരുന്നു എന്നോട്.. നരച്ച കളർ വസ്ത്രവും, സോഡാകുപ്പി കണ്ണടയും, എണ്ണ തേച്ചു മെഴുക്കി വച്ച മുടിയുമായി നടക്കുന്ന എന്നോട് കൂട്ടുകൂടാൻ പോലും ആരുമുണ്ടായിരുന്നില്ല.. അവൾ പോലും തന്നെ ഒന്ന് ശ്രദ്ധിച്ചിട്ടില്ല... എന്നും ഒറ്റക്ക്... അവളുടെ മുഖം കാണാൻ വേണ്ടി മാത്രം കോളേജിൽ പോയ ദിവസങ്ങൾ... അവഗണകൾ മറന്ന ദിവസങ്ങൾ.. അവളുടെ മുഖത്ത് പുഞ്ചിരി നിറയാൻ തുടങ്ങി. ഒളിഞ്ഞു നിന്ന് ബദ്രിയെ നോക്കുമ്പോൾ ആ മുഖം നാണത്താൽ ചുവന്നു.. അവനും അവളെ പ്രണയിക്കുന്നുണ്ടോ...? ചിന്തകൾ വേദനിപ്പിച്ചെങ്കിലും അവളുടെ ചുവന്ന മുഖം ആ വേദനകളെ മായ്ച്ചു കളഞ്ഞു.. എല്ലാരും ഗേൾസ് ഹോസ്റ്റലിലേക്ക് ഓടുന്നത് കണ്ട് കണ്ണട ശരിയാക്കി ഞാനും പുറകെ പോയി. ആരോ സൂയിസൈഡ് ചെയ്തു എന്ന് മാത്രമേ മനസിലായുള്ളൂ.. പോലീസ് വന്ന് ബോഡി പുറത്തേക്കെടുത്തു..

വെള്ള തുണി കൊണ്ട് മൂടി പുറത്തേക്ക് കൊണ്ട് വന്ന ശരീരം കാണാൻ തിരക്കിൽ നിന്നും തലയെത്തിച്ചു നോക്കി.. ആ മുഖം കണ്ടത്തെ ഓർമയുണ്ടായിരുന്നുള്ളൂ.. തല കറങ്ങി വീണു.. ബോധം പോകുമ്പോഴും കേട്ടു കളിയാക്കൽ.. കണ്ണ് തുറിച്ചു കിടക്കുന്ന ഒരു ഡെഡ് ബോഡി കണ്ടപ്പോഴേക്കും ബോധം പോയി പാൽക്കുപ്പിടെ എന്ന്.. പക്ഷേ അതെന്റെ പ്രാണനാണ് എന്നാരും അറിഞ്ഞില്ല.. ആ പുറത്തേക്ക് തുറിച്ചു നിന്ന കണ്ണുകളാണ് കഴിഞ്ഞ ആറു മാസമായി തന്റെ ജീവശ്വാസം എന്നാരും അറിഞ്ഞില്ല.. ബോധം വരുമ്പോൾ ട്രിപ്പ്‌ ഇട്ട് കിടത്തിയേക്കുവായിരുന്നു. എല്ലാം തട്ടി മാറ്റി പുറത്തേക്കോടി.. ഭ്രാന്തമായ അവസ്ഥ... അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല.. അവളെ അവളുടെ നാട്ടിലേക്ക് കൊണ്ട് പോയി.. ആ ബദ്രിയെ പോലീസ് അറസ്റ്റ് ചെയ്തു.. അവളുടെ മോശമായ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയത്രെ. അവളെ ചതിച്ചുത്രെ.. അവൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടായിരുന്നെങ്കിലും ഞാൻ സ്വീകരിച്ചേനെ.. ഒരു അടിമയെ പോലെ അവൾക്ക് വേണ്ടി ജീവിക്കുമായിരുന്നു ഞാൻ.. പക്ഷെ പോയി... മനസ്സ് താളം തെറ്റി. നീണ്ട 4 വർഷം മെന്റൽ ഹോസ്പിറ്റലിൽ.. ഇറങ്ങിയതും ആദ്യം അന്വേഷിച്ച മുഖം അവന്റേതായിരുന്നു.. ബദ്രിയുടെ... അവൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു ഹയർ സ്റ്റഡീസിന് ഇവിടെ നിന്നും പോയി എന്നറിഞ്ഞു.. അവനെ നേരിടാനുള്ള തയ്യാറെടുപ്പായിരുന്നു അടുത്ത രണ്ടു വർഷങ്ങളിൽ..

അവൻ വന്നു... വന്നതും ബിസിനസ്‌ ഏറ്റെടുക്കും എന്ന് കരുതി. അതിൽ നിന്ന് തറപറ്റിക്കാം എന്ന് കണക്കു കൂട്ടി. എന്നാൽ അവൻ തന്നെ സ്വയം നശിച്ചു നടക്കുകയായിരുന്നു.. എനിക്ക് ആനന്ദം തരുന്ന കാഴ്ചകൾ.. കള്ളുകുടിയും പുകവലിയും.. രാത്രി വീട്ടിലേക്ക് പോവാതെ എവിടെയെങ്കിലും കിടന്നുള്ള ഉറക്കവും.. എങ്കിലും അവന് മുന്നിൽ പോയില്ല. അവന്റെ തകർച്ച കണ്ടാസ്വദിച്ചു.. എന്നിട്ടും അവനെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ടായിരുന്നു... ആരുമില്ലാത്ത അനാഥയായി നിൽക്കുന്ന എന്റെ അവസ്ഥ അവനും വരണമെന്ന് ആഗ്രഹിച്ചു.. അതിന് വേണ്ടി ഏതോ ഒരു പെൺകുട്ടിയേയും അവനെയും മുറിക്കുള്ളിലാക്കി പോലീസിന് വിവരം നൽകി. പുറത്ത് തലയുയർത്തി നടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കാൻ... അഭിമാനത്തിന് കോട്ടം വരുത്താൻ .. എന്നാൽ അതൊന്നും അവനെ അല്പം പോലും ബാധിച്ചില്ല.. അവനെ എല്ലാവർക്കും ഇഷ്ടമാണെങ്കിൽ പോലും, അവന് ആരോടും യാതൊരു കമ്മിറ്റ്മെന്റും ഉള്ളതായി തോന്നിയില്ല... അവനു വേദനിക്കണം എങ്കിൽ അവൻ ആരെയെങ്കിലും അകമഴിഞ്ഞ് സ്നേഹിക്കണം... അവർക്ക് വേദനിക്കണം.. അങ്ങനെ ആരും തന്നെ ഇല്ല എന്നുള്ളത് എന്നെ ഭ്രാന്തനാക്കി മാറ്റി.. വീണ്ടും കാത്തിരിപ്പായിരുന്നു.

അവസാനം അവന്റെ എൻഗേജ്മെന്റിനു പോയി.. അവളെ കൊല്ലാൻ.. അവൻ വിവാഹം കഴിക്കാൻ നിശ്ചയിച്ചവളെ.. മോതിരം മാറി അടുത്ത നിമിഷം തീർക്കണം എന്ന് ഉറപ്പിച്ചു.. എന്നാൽ അവന്റെ മുഖത്ത് നിന്നും വ്യക്തമായി അത് അവന്റെ ഇഷ്ടത്തോടെ നടന്ന നിശ്ചയം അല്ല എന്ന്.. അവിടെനിന്നും അവന്റെ കണ്ണിൽ ഞാൻ കണ്ടു ആ തിളക്കം... തന്റെ പ്രണയത്തെ കാണുമ്പോൾ മാത്രം ഉണ്ടാവുന്ന തിളക്കം.. മിഴി... അവളുടെ പിന്നാലെ നിഴലു പോലെ ഞാനുണ്ടായിരുന്നു.. ഈസി ആയി കൊല്ലാമായിരുന്നു.. പക്ഷെ എനിക്കതിനു ആഗ്രഹമില്ല.. അവളെ വേദനിപ്പിക്കണം എന്ന് മാത്രം.. അതിലൂടെ അവൻ നീറി പുകയുന്നത് കാണണം.. അവരുടെ പ്രണയം വളരുന്നത് ദൂരെനിന്നും ഞാൻ കണ്ടു നിന്നു.. അവൾ അവന്റെ പ്രാണനായി മാറുന്നത് വരെ കാത്തിരുന്നു.. അതിന് ശേഷം ആ വേദികയെ ഉപയോഗിച്ച് അവളെ വേദനിപ്പിച്ചു.. അങ്ങേയറ്റം... ഇപ്പൊ അവൻ ഒരുപാട് നീറുന്നുണ്ട്.. അവൾക്ക് വേദനിച്ചതിനേക്കാൾ അവന് വേദനിക്കുന്നുണ്ട്.. അവൾക്കുവേണ്ടി ബദ്രി ഒഴുക്കിയ കണ്ണുനീർ എനിക്ക് ഹരമായി മാറി... എന്നെ അന്വേഷിച്ച് ഭ്രാന്തനെ പോലെ അലയട്ടെ.. അവസാനം അവന്റെ കണ്മുന്നിൽ വച്ച് അവളെ ഞാൻ ഇല്ലാതാക്കും. അവൾ ചത്തു മലച്ച് കിടക്കുന്നത് അവന് കാണിക്കും..

അന്നേ എന്റെ പ്രതികാരം തീരൂ....""" പലതും കണക്കുകൂട്ടി ലഹരിയുടെ ആലസ്യത്തിൽ ആ രൂപം താഴേക്ക് പതിച്ചു... എല്ലാം വെറും പാഴ്കിനാവാണെന്നറിയാതെ... _____💜 അവൻ പതിയെ അവളിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി.. മിഴി പതിയെ കണ്ണുകൾ തുറന്നു.. അവന്റെ ചിരിയിൽ എന്തോ മാജിക്‌ ഉണ്ട് . എത്ര നേരം നോക്കിയാലും കണ്ണുകൾ മാറ്റാൻ തോന്നില്ല.. വല്ലാത്ത ഭ്രമമാണ് ഈ ചിരിയോട്.. അവളുടെ കൈകൾ ആ ചുണ്ടുകളെ തഴുകി.. പതിയെ അവൾ അവനടുത്തേക്ക് മുഖമടുപ്പിച്ചു. ആ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അവന്റെ കണ്ണുകൾ വിടർന്നു.. നുണയാനൊരുങ്ങുമ്പോഴേക്കും ആ അധരങ്ങൾ അവനിൽ നിന്നും അകന്നിരുന്നു.. അവൻ അതിഷ്ടപ്പെടാത്ത പോലെ നെറ്റിചുളിച്ചു.. "താഴേക്ക് പോവാം?" അവന്റെ ഭാവം കണ്ടില്ലെന്ന് നടിച്ച് അവൾ കഴുത്തിലൂടെ ചുറ്റി പിടിച്ചുകൊണ്ടു ചോദിച്ചു.. അവന്റെ മുഖത്ത് വീണ്ടും ആ കള്ള ചിരി വിടർന്നു.. "ആദ്യം ഞാൻ തുണിയുടുക്കട്ടെ..." അപ്പോഴാണ് അവൾ അവനെ നേരെ ശ്രദ്ധിച്ചത്. ഒരു കുട്ടി ടവൽ മാത്രമാണ് വേഷം.. അയ്യേ.. ഇത്ര നേരം നോക്കിയില്ലാലോ. അവൾക്ക് ചടപ്പ് തോന്നി.. അവൾ മുഖം താഴ്ത്തി.. അവൻ ആ മുഖത്തെ ചൂണ്ടുവിരൽ കൊണ്ട് ഉയർത്തി...

"പക്ഷെ partner... വിത്തൌട്ട് ഡ്രസ്സ്‌, ഇങ്ങനെ കെട്ടിപിടിച്ചിരിക്കുമ്പോ ഒരു പ്രത്യേക സുഖമുണ്ട് ട്ടൊ.." അവളുടെ കണ്ണുകൾ മിഴിഞ്ഞു.. "അയ്യേ...... നിങ്ങൾക്ക് നാണമില്ലേ മനുഷ്യ ഇങ്ങനെ പറയാൻ..." അവൾ മുഖം ചുളിച്ച് ചുറ്റി പിടിച്ച കൈ മാറ്റി, മടിയിൽ നിന്നും ബെഡിലേക്ക് ഇറങ്ങി.. "അതല്ല പെണ്ണെ.. ഇങ്ങനെ ഇരിക്കുമ്പോ ചില പ്രത്യേക ഭാഗങ്ങൾ മാത്രം...... ബാക്കി പറയാനയക്കാതെ അവൾ കൈകൊണ്ട് അവന്റെ വായ പൊത്തി പിടിച്ചു. "പ്ലീസ്... കൂടുതൽ കേൾക്കാനുള്ള ത്രാണിയില്ല. പോയി തുണിയുടുക്ക്.. താഴേക്ക് പോവാം.. " "Ok..." അവൻ ചിരിയോടെ എഴുന്നേറ്റ് ഒരു ഷോർട്സ് എടുത്ത് പകുതി കയറ്റി ടവൽ അഴിച്ച് മാറ്റി.. അവൾ പെട്ടെന്ന് തന്നെ മുഖം തിരിച്ചു.. 'അയ്യേ.. ഇയാൾക്ക് ഒരു നാണവും ഇല്ലേ. മ്ലേച്ഛം... മിഴീ.. നീ കുറച്ച് കഷ്ട്ടപെടും.. നിനക്ക് വേറെ ആരെയും കിട്ടീലാ ലെ.. അനുഭവിക്ക്.. കല്യാണം നീട്ടികൊണ്ട് പോവുന്നതാണ് നല്ലത്.. അല്ലെങ്കിൽ വഴിയേ പോവുന്ന പാമ്പിനെ എടുത്ത് എവിടെയോ വച്ച പോലെയാവും..' "പോവാം...?" അവന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. പിങ്ക് വീ നെക്ക് ടീഷർട്ടും ഷോർട്ടസുമാണ് വേഷം.. അവൾ തലകുലുക്കി ബെഡിൽ നിന്നും ഇറങ്ങാൻ നിന്നതും അവൻ മുന്നോട്ട് വന്ന് അവളെ കയ്യിൽ തൂക്കിയെടുത്തു.. "അയ്യോ... എന്താ ചെയ്യുന്നേ?? താഴെ അങ്കിളും അമ്മയും ഉണ്ടാവും..." "So whatt??" "സൊ വാട്ടൊ?? ഡോ മനുഷ്യ.. നിങ്ങൾക്ക് കുറച്ചെങ്കിലും നാണമുണ്ടോ..?

എന്നെ നിങ്ങടെ റൂമിൽ നിന്നും എടുത്തിട്ട് പോവുന്നെ കണ്ടാൽ എന്ത് കരുതും??" "ഇവരെ കെട്ടിക്കാൻ സമയമായീന്ന് കരുതും.. അത് തന്നെയാ എനിക്കും വേണ്ടത്..കുതറാതെ കിടക്ക് പെണ്ണെ.. ഇല്ലേൽ രണ്ടും കൂടെ മൂക്കും കുത്തി താഴെയെത്തും" അത് കേട്ടതും അവൾ കയ്യിൽ നിന്നും ഇറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് അടങ്ങി കിടന്നു.. അവൾ മുകളിൽ നിന്ന് താഴേക്ക് എത്തി നോക്കി.. വിചാരിച്ച പോലെ തന്നെ സെറ്റിയിൽ രണ്ടുപേരും ഇരിക്കുന്നുണ്ടായിരുന്നു.. അവൾ കണ്ണുകൾ ഇറുക്കെ ചിമ്മി അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു.. അവനാണെങ്കിൽ പ്രതേകിച്ചു ഭാവമൊന്നുമില്ലാതെ കാഷ്വലായി സ്റ്റെപ്പിറങ്ങി.. കബനിയുടെ തള്ളിയ കണ്ണുകൾ കണ്ട് റാമും അവരുടെ കണ്ണുകൾ ഫോക്കസ് ചെയ്തിടത്തേക്ക് നോക്കി.. ബദ്രി നേരെ മിഴിയെയും കൊണ്ട് അവളുടെ മുറിയിലേക്ക് കയറി പോയി.. റാം മിഴിയുടെ മുറിയിലേക്ക് കണ്ണും നട്ട് അനങ്ങാതെ ഇരുന്നു.. "വേഗം ഡേറ്റ് നോക്കാം അല്ലെടോ..." "ഹ്മ്മ്.. മോൾടെ മുറിവൊക്കെ ഒന്ന് ബേധമായതും നടത്താം.." അവർ ഇരുവരും പരസ്പരം നോക്കി.. _______💜 "എന്താ മമ്മി അർജന്റായി വരാൻ പറഞ്ഞെ??" "പപ്പയോടു ചോദിക്ക്..." ആർദ്ര അടുത്ത് തന്നെ നിൽക്കുന്ന സത്യഘോഷിനെ നോക്കി..

"മോളെ ഒരു പ്രൊപോസൽ വന്നിട്ടുണ്ട്.." അവളുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു.. "നമ്മടത്ര റിച്ചൊന്നുമല്ല.. But പയ്യൻ കൊള്ളാം... നല്ല ഫാമിലിയും.. തറവാട്ടുകാരാ... അത്യാവശ്യം കൃഷിയും, ചെറിയ ബിസിനസ്സുമൊക്കെ ഉണ്ട്.. പക്ഷെ ചെക്കൻ ഒരു MNC യിൽ manager ആണ്.. നിനക്കിഷ്ട്ടമുണ്ടെങ്കിൽ മാത്രം proceed ചെയ്യാം.. പപ്പ നിർബന്ധിക്കില്ല... ഇതാ ഫോട്ടോ... മോള് ആലോചിച്ച് ഒരു മറുപടി പറഞ്ഞാ മതി..." അവൾ താല്പര്യമില്ലെങ്കിൽ പോലും പപ്പയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.. കാണാനൊന്നും കുഴപ്പമില്ല... അവൾ ആ ഫുൾ സൈസ് ഫോട്ടോ സൂം ചെയ്തു.. അത്യാവശ്യം ഹൈറ്റ് ഒക്കെ ഉണ്ട്.. പക്ഷെ ദുൽക്കറിന്റത്രയില്ല.. ബോഡി ഒക്കെ ഫിറ്റാണെന്ന് തോന്നുന്നു.. പക്ഷെ ടോവിനോന്റത്ര പോരാ... താടിയൊക്കെയുണ്ട്.. പക്ഷെ ഉണ്ണിമുകുന്ദന്റെ ലുക്ക്‌ ഇല്ല.. ചിരി കൊള്ളാം... പക്ഷെ അർജിത്തേട്ടന്റത്ര ഭംഗിയില്ല... അയ്യേ.. ഇതിനിടയിൽ അയാളെവുടന്ന് വന്ന്?? അതിന് അയാളെന്നാ ചിരിച്ചേക്കുന്നെ.?. ഏത് നേരവും മോന്തേം കയറ്റി വച്ച് നടന്നോളും.. ഹും 😏 താനെന്നെ തല്ലിയതിന് പകരം, ഞാനീ താടിക്കാരനേം കെട്ടി പത്തു പിള്ളാരേം പെറ്റ്, തന്റെ മുന്നിലൂടെ പതിനൊന്നാമത്തതിനെ വയറ്റിലും ഇട്ട്, തേരാ പാര നടക്കുമടോ... താൻ അപ്പോഴും ആ വീർപ്പിച്ച മോന്തേം വച്ച് നഷ്ട്ടസ്വപ്‌നങ്ങളേ.... പാട്ടും പാടി കണ്ട മീറ്റിംഗിനും, പാർട്ടിക്കും പോയി തെണ്ടി നടന്നോ...😡 "എന്താ മോളെ ഇഷ്ട്ടായോ ..??" പപ്പയുടെ ശബ്ദമാണ് അവളെ തിരിച്ചു കൊണ്ട് വന്നത്... അവൾ പപ്പയെ നോക്കി ചിരിച്ചു കാണിച്ച് ഫോൺ തിരികെ കൊടുത്ത് അകത്തേക്ക് കയറി.. ആകെ ഒരു കൺഫ്യൂഷൻ..

മിഴിയോട് സംസാരിക്കാം എന്ന് കരുതി ഫോൺ എടുത്തു.. പിന്നെയാണ് ഓർമ വന്നത് അവളുടെ ഫോൺ miss ആയി എന്ന് പറഞ്ഞത്.. വേഗം തന്നെ കബനിയമ്മയുടെ നമ്പറിൽ ഡയൽ ചെയ്തു... _____💜 "ഇങ്ങനെയാണെങ്കിൽ ഞാനിനി മിണ്ടില്ലാട്ടോ. മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി..." ബെഡിൽ കൊണ്ടിരുത്തിയതും മിഴി പറയുന്നത് കേട്ട് ബദ്രി ഒന്ന് ഇളിച്ചു കാണിച്ച് ഫോൺ എടുത്ത് ബെഡിലേക്ക് കിടന്നു.. അവനെ നോക്കി മുഖം വീർപ്പിച്ച് അവൾ പതിയെ ഹെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു.. കാത്തുനിന്ന പോലെ അവൻ അവളുടെ മടിയിലേക്ക് തല വച്ചു.. ആ കുഞ്ഞു പരിഭവം ഇല്ലാതാവാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല.. അവൾ ഇളം ചിരിയോടെ പതിയെ അവന്റെ മുടിയിഴകളിലൂടെ തലോടിക്കൊണ്ടിരുന്നു.. കുറച്ചുനേരം ആർക്കോ മെസ്സേജ് അയക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.. പെട്ടെന്ന് ഡോറിൽ നോക്ക് ചെയ്യുന്ന ശബ്ദം കേട്ട് അവൾ അവന്റെ തല മടിയിൽ നിന്നും താഴേക്ക് ഇറക്കാൻ നോക്കി.. എന്നാൽ അവൻ ഫോണിൽ നിന്ന് ശ്രദ്ധ തിരിച്ചില്ല എന്നുമാത്രമല്ല മടിയിൽ നിന്നും അനങ്ങിയില്ല.. അവനെ തള്ളി മാറ്റാൻ അവളുടെ കൈകൾക്ക് കരുത്തുണ്ടായിരുന്നില്ല .. രണ്ടുപ്രാവശ്യം നോക്ക് ചെയ്തതിനുശേഷം കബനി അമ്മ ഡോർ തുറന്ന് അകത്തേക്ക് വന്നു.. ബദ്രിയുടെ കിടപ്പ് കണ്ട് അവർക്ക് വല്ലാത്ത ജാള്യത തോന്നി... മിഴിക്കാണെങ്കിൽ ഈ നിമിഷം തന്നെ ഇതേ പോലെ പടമായി ഭിത്തിയിൽ തൂങ്ങിയാൽ മതിയായിരുന്നു എന്നു തോന്നി.

നാണംകെട്ട് നാറി എന്ന് തന്നെ പറയാം... അവിടെ ഒരുത്തൻ യാതൊരു കൂസലുമില്ലാതെ കിടക്കുന്നു.. "മോളെ.. ആർദ്ര മോളാണ്.. എന്തോ സംസാരിക്കണം എന്ന് പറഞ്ഞു" കയ്യിലെ ഫോൺ നീട്ടിക്കൊണ്ട് കബനി അമ്മ പറഞ്ഞു... അവൾ അത് വാങ്ങിയതും കബനി അമ്മ ധൃതിയിൽ മുറിയിൽനിന്നും ഡോർ ചാരിവെച്ച് പുറത്തേക്ക് പോയി.. ബദ്രിയെ ഒന്ന് പല്ലുകടിച്ചു നോക്കിയതിനു ശേഷം അവൾ ഫോൺ ചെവിയോട് ചേർത്തു.. "ആരൂ...." "ഡീ.. നാളെ ഏതോ ഒരു കോന്തൻ എന്നെ പെണ്ണുകാണാൻ വരുന്നുണ്ട്.. എനിക്ക് ok ആണോന്ന് പപ്പാ ചോദിച്ചു.." "നീ എന്ത് പറഞ്ഞു..". "വരാൻ പറഞ്ഞു.." "അപ്പൊ അർജിത്തേട്ടൻ??" ആ പേര് കേട്ടതും മിഴിയുടെ മടിയിൽ തലവെച്ചു കിടക്കുന്ന ബദ്രി തലയുയർത്തി അവളെ നോക്കി.. എഴുന്നേറ്റിരുന്ന് അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.. അവൾ തടയും മുന്നേ അവൻ ആ call സ്പീക്കറിൽ ഇട്ടു... "അർജിത്തേട്ടൻ മാത്രമല്ല പെണ്ണെ..... കോളേജിലെ ശ്രീരാഗ്, പെട്രോൾ പമ്പിലെ നിഖില്, ആ അവിറ്റീസ് ലെ ചുള്ളൻ ഡോക്ടർ വിബിൻ, സൂപ്പർമാർകെറ്റിലെ എബിൻ ചേട്ടൻ... ആദിയേട്ടന്റെ ഫ്രണ്ട്സ് സഞ്ജീവ്, സുമേഷ്, ആദർശ്... ഹോ... എനിക്ക് വയ്യ.. 😞 എല്ലാരേം മിസ്സെയ്യും.. എത്ര തീറ്റയിട്ട് കൊടുത്തതാ....

എല്ലാം വേസ്റ്റായി... എനിക്കും വിഷമണ്ട്.. സാരല്ല... ഇനി പറഞ്ഞിട്ടെന്താ കാര്യം.. നീ നാളെ ഇങ്ങോട്ട് വായോ. നമ്മുക്ക് ചെക്കനെ ഒന്ന് കാണാം..." മിഴി ദയനീയമായി ബദ്രിയെ നോക്കി.. കിളി പോയിരുപ്പാണ്.. അന്തം വിട്ട്,വായും പൊളിച്ചു കണ്ണും തള്ളി.. അവൾക്ക് ചിരി വന്നു... "ആഹ്ടി.. ഞാൻ നോക്കാം.." മിഴി ചിരി കടിച്ചു പിടിച്ചു പറഞ്ഞു.. "ഒരു നോക്കലും ഇല്ല.. നിന്റെ റോമിയോയേം കൂട്ടി ഇങ്ങു പോരെ.." "ആഹ്.. Ok ok.. ഞാൻ വിളിക്കാം..." അവൾ വേഗം ഫോൺ കട്ട്‌ ചെയ്തു ബദ്രിയെ നോക്കി. അവൾ ഒന്ന് ഇളിച്ചു.. "ആദിത്യന്റെ പെങ്ങളല്ലേ...?" ബദ്രി ഉറപ്പിക്കാനെന്ന വണ്ണം ചോദിച്ചു.. അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.. "അവനങ്ങനെ തന്നെ വേണം.. ഹോ കാട്ടുകോഴി എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇത് അതിലും കൂടിയ ഇനമാ..." അവൻ പറഞ്ഞതിൽ കുറച്ച് സത്യം ഉള്ളതുകൊണ്ട് തന്നെ മിഴി അതിനും ഒന്ന് ഇളിച്ചു കാണിച്ചു.. "നാളെ പോവണോ??" അവൾ വേണം എന്നാ അർത്ഥത്തിൽ തലയാട്ടി.. "ഈ കെട്ടും മുറിവും കൊണ്ടൊക്കെ പോവണോ??" അവൻ ഒന്ന് കൂടെ ചോദിച്ച് നെറ്റിച്ചുളിച്ചു.. "ഹ്മ്മ്.. വേണം..." അവൻ ചിരിയോടെ അവൾക്കടുത്തേക്ക് നീങ്ങുമ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു.. "ഹലോ.. ഹാ oky.. സെന്റ് ചെയ്താ മതി.. Ok.. Thank you " "ആരാ??" "ആ പെൺകുട്ടിയുടെ അഡ്രസ് കോളേജിന്ന് എടുപ്പിച്ചു.." "അഥർവ്വടെയൊ?" "ഹ്മ്മ്... ഹിമാചൽ ആണ് place...

അഡ്രസ്സ് കിട്ടിയിട്ടുണ്ട്.. അഥർവ്വ അങ്കേത് .. അവളുടെ ഫാദർ അങ്കേത് ഖേർ.. അമ്മ മിഥില.. സിബ്ലിങ്ങ്സ് ഇല്ല... ഒരൊറ്റ മോൾ.. ഇത്രയേ കോളേജ് ഡീറ്റെയിൽസിൽ ഉള്ളൂ." "ഇനി എന്ത് ചെയ്യാനാ.?" "ഒന്ന് പോയി നോക്കണം..." "അത്രയും ദൂരമോ..?" അവൻ തിരിഞ്ഞ് അവളെ നോക്കി ചിരിച്ചു.. "അതൊക്കെ ഒരു ദൂരമാണോ? വേഗം പോയിട്ട് വരാം..." "ഹ്മ്മ്.." അവൾ സങ്കടത്തോടെ മുഖം താഴ്ത്തി... "നിന്നെ വേദനിപ്പിച്ചത് ആരാണെങ്കിലും അവരെ വെറുതെ വിടില്ല. അവരുടെ ഭാഗത്ത് എന്തൊക്കെ ന്യായമുണ്ടെന്ന് പറഞ്ഞാലും, എന്റെ ശരികൾ മാത്രമാണ് എനിക്ക് വലുത്.. അവരെ കുറിച്ചുള്ള ഒരു സൂചന പോലും നഷ്ട്ടമാക്കാൻ ഞാൻ തയ്യാറല്ല...." അവളുടെ കവിളിൽ തട്ടി അവൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.. അയാളെ കണ്ടുപിടിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും, ബദ്രി തന്നെ വിട്ടു കുറച്ചുദിവസം മാറിനിൽക്കുന്നതേ പറ്റി ഓർക്കുമ്പോൾ തന്നെ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.. പോവണ്ട എന്ന് പറയാനും കഴിയില്ല.. സന്തോഷത്തോടെ അയക്കാനും പറ്റുന്നില്ല.. അവൻ അല്പസമയത്തിന് ശേഷം വീണ്ടും അകത്തേക്ക് വന്നു.. "നാളെ മോർണിങ് ഫ്ലൈറ്റിനു ടിക്കറ്റ് ഓക്കേ ആയിട്ടുണ്ട്..." അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ അവൾക്ക് മുഖം കറുപ്പിക്കാൻ തോന്നിയില്ല.. അവൾ മുന്നോട്ടാഞ് അവനെ കെട്ടിപിടിച്ചു.. "വേഗം വരണേ..." "നിന്റെ മുറിവൊക്കെ മാറിയിരുന്നെങ്കിൽ നീയും ഉണ്ടായേനെ ഈ യാത്രയിൽ എന്നോടൊപ്പം..

ഇപ്പൊ ഒരു വഴിയും ഇല്ലാത്തൊണ്ടാ..." "അറിയാം..." അവൾ ഒന്ന് കൂടെ മുറുകെ പുണർന്നു.. അവൻ അവളുടെ മുഖം കയ്യിലെടുത്തു.. ആ കണ്ണുകളിലെ നീർതിളക്കത്തിൽ അവൻ ചുണ്ട് ചേർത്തു.. "ഞാനൊന്ന് പുറത്തു പോയിട്ട് വരാം..' അവൾ തലയാട്ടി.. അവൻ പോവുന്നതും നോക്കി ഹാളിൽ നിന്നു.. കയ്യിലിരിക്കുന്ന ഫോൺ നോക്കിയതും അവൾക്ക് ചിരി വന്നു.. ആർദ്രയുടെ നമ്പർ ഡയൽ ചെയ്ത് അവൾ ഫോൺ ചെവിയിലേക്ക് ചേർത്തി.. "ആഹ്. പറയടി..." "നീ എന്തൊക്കെയാടി വിളിച്ചു പറഞ്ഞെ?" "എന്റെ സങ്കടം.. ഞാൻ നിന്നോടല്ലാതെ വേറെ ആരോട് പറയാനാടി..?" "എന്നാലേ ഫോൺ സ്പീക്കറിൽ ആയിരുന്നു.. ബദ്രി എല്ലാം കേട്ടു..." "Whaaattt??? എടി സാമദ്രോഹി, ഞാൻ കണക്കെടുത്തത്, എണ്ണി എണ്ണി ലിസ്റ്റ് നിരത്തിയത്.. എല്ലാം... എല്ലാം കേട്ടോ..??" "ഹ്മ്മ്....." "സന്തോഷം.. ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല.. Thanks alot babe... അപ്പൊ നാളത്തെ കാര്യം മറക്കണ്ട.. ശരി.. Bye...". Call കട്ട്‌ ആയി എന്ന് കണ്ടതും മിഴി ചെവിയിൽ നിന്നും ഫോണെടുത്ത് മാറ്റി.. "ഇത്രേ ഉള്ളൂ റിയാക്ഷൻ..?🤔 ______💜

ങ്ങീ ങ്ങീ.. ങ്ങീ......😭😭😭😭 "നീയെന്തിനാടി മോങ്ങി കൊണ്ടിരിക്കുന്നെ..." "പോ മമ്മീ.. അതൊന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവൂല..." ആർദ്ര തേങ്ങി തേങ്ങി പറയുന്നത് കേട്ട് രേവതി പേടിയോടെ വേഗം വന്ന് അവളുടെ അടുത്തേക്കിരുന്നു.. "എന്താ മോളെ നിനക്ക് ഈ പെണ്ണുകാണലിന് ഇഷ്ടമില്ലേ...? " അയ്യോ... അതൊന്നുമല്ല മമ്മീ... മാറ്റർ വേറെയാ... സംതിങ് പേഴ്സണൽ.. മമ്മി പൊയ്ക്കോ..." രേവതിയെ പറഞ്ഞുവിട്ട് അവൾ വീണ്ടും മോങ്ങി കൊണ്ടിരുന്നു... 'ങ്ങീ.... ങ്ങീ.. എന്റെ ഇമേജ് മൊത്തം ഡാമേജായി.. ബദ്രിയേട്ടന് ഇപ്പൊ എന്നെ കുറിച്ച് നല്ലോണം മനസ്സിലായി കാണും.. അതെങ്ങാനും അർജിത്തേട്ടനോട് പറഞ്ഞാൽ,...? വായിനോട്ടമാണ് ഹോബി എന്നറിഞ്ഞാൽ പിന്നെ അന്ന് കിട്ടിയതുപോലെ ഒന്നിൽ ഒന്നും നിൽക്കില്ല... അതോണ്ട് നല്ല കുട്ടിയായി നാളെ വരുന്ന ചെക്കനോട് ഓക്കെ പറയാം.. " അവൾ പ്ലേറ്റിലെ ചിപ്സെടുത്ത് വായിലേക്ക് കുത്തികയറ്റി...💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...