മുറപ്പെണ്ണ്: ഭാഗം 33
Sep 19, 2024, 08:56 IST
രചന: മിത്ര വിന്ദ
സേതു ഡ്രസ്സ് ഒക്കെ മാറിയിട്ട്ഇറങ്ങി വന്നപ്പോൾ ഗിരിജയും ദേവകിയും ഒക്കെ കൂടി ഭക്ഷണം എല്ലാ എടുത്തു വെച്ചു.. അവിയലും സാമ്പാറും കാളനും ഓലനും എരിശ്ശേരിയും കൂട്ടിക്കറിയും എന്ന് വേണ്ട...... എല്ലാ വിഭവവും മേശമേൽ നിരന്നു.. .. "ഹോ... ഇതു എന്തൊക്ക ആണ് അമ്മേ.... എന്തെല്ലാം ഐറ്റംസ് ആണ് ഇതു... ഈ സേതു ഏട്ടൻ ഇത്രയും വലിയ VIP ആണോ..... " "ആഹ്ഹ്..... ഇതാപ്പോ നന്നായെ... നീയും VIP ആണ്...VVIP പോരെ... " "മതി..... അത് മതി... " അമ്മാവനും മുത്തശ്ശനും ഒക്കെ ആയിട്ട് സേതു നാട്ടുകാര്യങ്ങൾ ഒക്കെ ചർച്ച ചെയുക ആണ്... ഊണൊക്കെ കഴിഞ്ഞു സേതു റൂമിൽ വന്നു. പദ്മ കുളിയ്ക്കുക ആണ്.. അവൻ കട്ടിലിൽ കിടന്ന്.. ഫോൺ എടുത്ത് നോക്കി കിടക്കുക ആണ്.. "ഏട്ടാ... നമ്മൾക്ക് കാവിൽ തൊഴാൻ പോകണ്ടേ..... " .. കുളി കഴിഞ്ഞു വന്ന പദ്മ അവനെ നോക്കി.. "മ്മ്... പോകാം.... " .. "സേതുവേട്ട..... " . . "എന്താണ്..... " . "എന്റെ ഫ്രണ്ട് കീർത്തനയുടെ വീട്ടിൽ കൂടെ ഒന്ന് പോയാലോ... തൊഴുതു ഇറങ്ങിയിട്ട് പോകാം.. " "മ്മ്മ് പോകാം.. " "സേതുവേട്ടൻ കുളിയ്ക്കുന്നില്ലേ.. " "ഇത്തിരി സമയം rest എടുക്കട്ടേ..." "അതിനു എന്ത് ചെയ്ത്... ഏട്ടൻ ഒരുപാട് കഷ്ടപെട്ടോ... % "ന്റെ പദ്മ.. നി ഒന്ന് മിണ്ടാതിരിക്കൂ.. എപ്പോളും ഇങ്ങനെ കലപില പറഞ്ഞോണ്ട് ഇരിക്കുവാ... " അവൻ പെട്ടന്ന് ദേഷ്യപ്പെട്ടപ്പോൾ പദ്മയുടെ മുഖം വാടി.. അവൾ ഒന്നും മിണ്ടാതെ തലമുടി തുവർത്തി. എന്തൊക്കെയോ creme എടുത്ത് തേച്ചു..... എന്നിട്ട് സിന്ദൂരം എടുത്ത് അണിഞ്ഞു.. മുടിയിൽ വേറൊരു ടവൽ എടുത്ത് കെട്ടി.. അവൾ പുറത്തേക്ക് ഇറങ്ങി പോയി. താൻ ദേഷ്യപ്പെട്ടത് കൊണ്ട് അവൾക്ക് സങ്കടം ആയിരുന്നു എന്ന് അവനു മനസിലായി.. അവളെ കാണുമ്പോൾ അവളുടെ സാമിപ്യം അറിയുമ്പോൾ തന്റെ ചങ്ക് പിടയുക ആണ് എന്ന് അവനു അറിയാം.. തന്റെ പദ്മയെ എങ്ങനെ താൻ ആ സാറിന് വിട്ടു കൊടുക്കും.. തനിക്ക് വിഷമം വരാതെ ഇരിക്കുവാന് ആയിരിക്കും ഇന്നലെ അവൾ തന്നോട് സാറിന്റെ കാൾ വന്നപ്പോ ഫോൺ വേണ്ടന്ന് പറഞ്ഞത്.. ഓരോന്ന് ഓർത്തു കിടന്നു അവൻ ഉറങ്ങിപ്പോയി.. അഞ്ച് മണി ആയി അവൻ ഉറങ്ങി എഴുന്നേറ്റപ്പോൾ.. ഈശ്വരാ... ഇത്രയും time ആയോ... പദ്മ തന്നോട് കാവിൽ പോകാം എന്ന് പറഞ്ഞത് ആണല്ലോ.. അവൻ വേഗം കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്ന്.. പദ്മ മുത്തശ്ശിയുടെ മുറിയിൽ ആണ്. .തന്നോട് പിണക്കം ആണ്.. അതുകൊണ്ട് ആണ് തന്നെ വിളിക്കാത്തത്... അവനു മനസിലായി. . "പദ്മ..... കാവിൽ പോകണ്ടേ... " അവൻ ചോദിച്ചു. "ആഹ്... ന്റെ കുട്ടി ഉണർന്നോ.... വരിക ഇങ്ങട്.... " "മുത്തശ്ശി... മുത്തശ്ശൻ കാവിലേക്ക് പുറപ്പെട്ടോ... " "ഉവ്വ്,,, കുട്ട്യേ.... " "ഞങ്ങൾ ഒന്ന് പോയി തൊഴുതു വരാം... " സേതു വെളിയിലേക്ക് ഇറങ്ങി. "മുത്തശ്ശി ഞാൻ ഒന്ന് പോയി റെഡി ആയി വരാം... " പദ്മ പറഞ്ഞു.. മുത്തശ്ശി അവളുടെ കാതിൽ എന്തോ പറഞ്ഞു. "ഒന്ന് പോ മുത്തശ്ശി... ഞങ്ങൾക്ക് ഒരു നോയമ്പ്കേടും ഇല്ല്യ.. " പദ്മയുടെ അടക്കിപ്പിടിച്ച ചിരി അവൻ കേട്ട്. പദ്മയും സേതുവും കൂടി കാവിലേക്ക് പോയി. പദ്മ അവനോട് ഒന്നും സംസാരിച്ചില്ല.. താൻ മുന്നേ വഴക്ക് പറഞ്ഞത് കൊണ്ട് ആണ് എന്ന് അവനു അറിയാം.. "കീർത്തനയുട വീട്ടിൽ പോകണ്ടേ... " "വേണ്ട...." "മ്മ്... അതെന്തേ... " "നിക്ക് ഇപ്പോൾ പോകാൻ വയ്യ അത്ര തന്നെ... " "എന്ത് പറ്റി... " "ഞാൻ ഒന്നും മിണ്ടണില്ല....എന്നോട് ഒന്നും സംസാരിക്കുകയും വേണ്ട... " "ഇത്രയ്ക്ക് ദേഷ്യപ്പെടാൻ എന്തെ സംഭവിച്ചു... "... "ഒന്നും സംഭവിച്ചില്ല്യ.. ഞാൻ ഒന്നും പറഞ്ഞുമില്ല.... " "മ്മ്.. ഒക്കെ... " രണ്ടാളും കാവിൽ വന്നു നാഗത്താണെ തൊഴുതു.. "ന്റെ നാഗത്താണെ, എന്റെ സേതുവേട്ടനെ കാത്തോണേ... ന്റെ ഏട്ടന്റെ കൂടെ എന്നും നിഴലായി നി ഉണ്ടാകണേ.... ഞങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം ആണ് കഴിഞ്ഞു പോയത്..... നി എല്ലാം നേരെ ആക്കി തരണേ...... കാത്തു രക്ഷിക്കണേ... എന്തായാലും ഡൽഹിയിൽ ചെന്നിട്ട് രണ്ടാളും കൂടി തനിച്ചു ഇരിക്കുമ്പോൾ വേണം തനിക്ക് പറയാൻ,,,,, ഈ ഉള്ളവൾ ഈ സേതുവിൻറെ പെണ്ണ് ആണ് എന്ന് " പദ്മ കണ്ണുകൾ അടച്ചു........തുടരും....